ഈമാനിൽ ശ്രേഷ്ഠം സ്വബ്റും സമാഹത്തും

عن جابر بن عبد الله -رَضِيَ اللهُ عَنْهُمَا- أنّ النَّبيّ -صَلَّى اللهُ عَلَيْهِ وَسَلَّمَ- سُئِل: أيُّ الإيمان أفضل؟ قال: «الصَّبر والسَّماحة.

ജാബിർ ബ്നു അബ്ദുള്ള رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ  ചോദിക്കപ്പെട്ടു: ഈമാനിൽ (വിശ്വാസത്തിൽ) വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഏതാണ്?” നബി ﷺ പറഞ്ഞു: الصَّبْر (ക്ഷമ), السَّمَاحَة (വിശാലമനസ്‌കത, ഔദാര്യം)

[روى أبو يعلى في مسنده (1854)، وابنُ أبي شيبة في مصنَّفه (11/33)]

എന്തുകൊണ്ടാണ് الصَّبر നും السَّمَاحَة നും ഈമാനിൽ ഇത്ര ഉന്നതമായ പദവിയും ദീനിൽ ഇത്ര വലിയ സ്ഥാനവും നൽകപ്പെട്ടിട്ടുള്ളത്?

الصَّبر ഉം السَّمَاحَة ഉം ഒരു മനുഷ്യമനസ്സിലെ രണ്ട് ഉത്തമ സ്വഭാവങ്ങളാണ്. ദീനിന്റെ എല്ലാ തലങ്ങളിലും അവന്റെ എല്ലാ താല്പര്യങ്ങളിലും പ്രവൃത്തികളിലും അവന് ഈ രണ്ട് ഗുണങ്ങൾ അത്യന്താപേക്ഷിതമാണ്. ജീവിതത്തിലെ ഒരു കാര്യത്തിലും അവന് الصَّبر ഉം السَّمَاحَة ഉം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. അതുകൊണ്ടുതന്നെയാണ് ശ്രേഷ്ഠമായ ഈ രണ്ട് സ്വഭാവഗുണങ്ങൾ ദീനിന്റെ എല്ലാ സ്ഥാനങ്ങളിലും നിലപാടുകളിലും ആവശ്യമായി വരുന്നത്.

അതുകൊണ്ടാണ് ഇമാം ഇബ്നുൽ ഖയ്യിം رحمه الله തന്റെ مدارج السالكين  എന്ന ഗ്രന്ഥത്തിൽ ഈ ഹദീസിനെ ഉദ്ധരിച്ചുകൊണ്ട്, അതിന്റെ മഹത്തായ സ്ഥാനത്തെയും അർത്ഥത്തെയും കുറിച്ച് ഇപ്രകാരം വിശദീകരിച്ചത്:

وَهَذَا مِنْ أَجْمَعِ الْكَلَامِ وَأَعْظَمِهِ بُرْهَانًا ، وَأَوْعَبِهِ لِمَقَامَاتِ الْإِيمَانِ مِنْ أَوَّلِهَا إِلَى آخِرِهَا. فَإِنَّ النَّفْسَ يُرَادُ مِنْهَا شَيْئَانِ : بَذْلُ مَا أُمِرَتْ بِهِ ، وَإِعْطَاؤُهُ . فَالْحَامِلُ عَلَيْهِ السَّمَاحَةُ . وَتَرْكُ مَا نُهِيَتْ عَنْهُ ، وَالْبُعْدُ مِنْهُ . فَالْحَامِلُ عَلَيْهِ : الصَّبْرُ .

ഈമാനിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്നതും, ഏറ്റവും വലിയ തെളിവുകൾ നിറഞ്ഞതും, സമഗ്രവുമായ വചനങ്ങളിൽ ഒന്നാണിത്. കാരണം, മനുഷ്യമനസ്സിൽ നിന്ന് രണ്ട് കാര്യങ്ങളാണ് പ്രധാനമായും ആവശ്യപ്പെടുന്നത്:

1) കൽപ്പിക്കപ്പെട്ട കാര്യങ്ങൾ ചെയ്യാനും അവ നൽകാനും തയ്യാറാവുക എന്നതാണ്. ഇതിന് ഒരാളെ പ്രേരിപ്പിക്കുന്ന ഘടകം السَّمَاحَة ആകുന്നു.

2) വിലക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കാനും അതിൽ നിന്ന് അകന്നു നിൽക്കാനും തയ്യാറാവുക എന്നതാണ്. ഇതിന് പ്രേരിപ്പിക്കുന്ന ഘടകം الصَّبر ആകുന്നു. [مدارج السالكين (2/160)]

الصَّبر ഉം السَّمَاحَة ഉം എന്താണെന്ന് ഹസൻ ബസ്വരി رحمه الله ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി നൽകി:

الصبر عن معصية الله، والسماحة بأداء فرائض الله عز وجل

അല്ലാഹുവിനോടുള്ള അനുസരണക്കേടിൽ (പാപങ്ങളിൽ) നിന്ന് വിട്ടുനിൽക്കലാണ് الصَّبر. അല്ലാഹു നിർബന്ധമാക്കിയ കടമകൾ (ഫർളുകൾ) കൃത്യമായി നിർവ്വഹിക്കലാണ് السَّمَاحَة. (ഹില്‍യ അബൂനഈം:2/156)

മഹത്തായ ഈ ഹദീസിനെക്കുറിച്ചും അതിന്റെ ആശയങ്ങളെക്കുറിച്ചും  ചിന്തിച്ചുനോക്കിയാൽ, അത് ദീനിനെ മുഴുവൻ ഉൾക്കൊള്ളുന്ന ഒന്നാണെന്ന്  മനസ്സിലാക്കാം. കാരണം, ഒരു വിശ്വാസി പലതരത്തിലുള്ള പ്രവർത്തനങ്ങളും ആരാധനകളും അനുസരണകളും ചെയ്യാൻ കൽപ്പിക്കപ്പെട്ടവനാണ്. ഇവയെല്ലാം കൃത്യമായി നിർവ്വഹിക്കാൻ മനസ്സിന്റെ വിശാലമനസ്‌കത അത്യന്താപേക്ഷിതമാണ്.

السَّمَاحَة എന്നാൽ വിശാലമനസ്കത, ഹൃദയവിശാലത, ഔദാര്യത എന്നൊക്കെ അര്‍ത്ഥം പറയാം. ലാളിത്യം, സൗമ്യത, ഒഴുക്കുള്ള സ്വഭാവം എന്നിവയൊക്കെ ഈ വാക്കിന്റെ അടിസ്ഥാന സ്വഭാവങ്ങളാണ്. ആരുടെ മനസ്സാണോ തടസ്സങ്ങളില്ലാത്തതും ലളിതവും വിശാലവുമാകുന്നത്, അവൻ അല്ലാഹുവിന്റെ കൽപ്പനകൾക്ക് മുന്നിൽ പെട്ടെന്ന് വിധേയപ്പെടുകയും ആരാധനകൾ അനുസരിക്കുകയും ചെയ്യും. ഒരു കാര്യത്തിലും അവൻ മടിച്ചുനിൽക്കുകയോ വിമുഖത കാണിക്കുകയോ ഇല്ല.

അതുപോലെതന്നെ, അല്ലാഹുവിനോടുള്ള അനുസരണക്കേടുകളിൽ (പാപങ്ങളിൽ) നിന്ന് വിട്ടുനിൽക്കാനും, വിലക്കപ്പെട്ട കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കാനും, ഹറാമായ കാര്യങ്ങൾ വർജ്ജിക്കാനും ഒരു വിശ്വാസി കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഇതിനാകട്ടെ വലിയ തോതിലുള്ള الصَّبر (ക്ഷമ) ആവശ്യവുമാണ്. ക്ഷമ എന്നാൽ മനസ്സിനെ പിടിച്ചുവെക്കലും അതിനെ നിയന്ത്രിക്കലുമാണ്. ഒരാൾക്ക് ക്ഷമയില്ല എങ്കിൽ അവന്റെ മനസ്സ് നിയന്ത്രണം വിട്ടുപോകുകയും, അല്ലാഹു വിലക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അവന് കഴിയാതെ വരികയും ചെയ്യും.

ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം:

▪️ആർക്കാണോ الصَّبر ഇല്ലാത്തത്, അവന് തിന്മകളെ പ്രതിരോധിക്കാൻ കഴിയില്ല. ആർക്കാണോ السَّمَاحَة ഇല്ലാത്തത്, അവന് സൽക്കർമ്മങ്ങളിൽ നിലകൊള്ളാനും കഴിയില്ല.

▪️ആർക്കാണോ الصَّبر ഇല്ലാത്തത്, പരീക്ഷണങ്ങൾ (البلاء) വരുമ്പോൾ തന്റെ മനസ്സിനുണ്ടാകുന്ന പരിഭ്രാന്തിയെയും വിവേകശൂന്യതയെയും പ്രതിരോധിക്കാൻ അവന് കഴിയില്ല. അതുപോലെതന്നെ, വികാരങ്ങളും തന്നിഷ്ടങ്ങളും തന്നെ വഴിതെറ്റിക്കാൻ ശ്രമിക്കുമ്പോൾ തന്റെ മനസ്സ് നിയന്ത്രണം വിട്ടുപോകുന്നതിനെ തടയാനും അവന് സാധിക്കില്ല.

ആർക്കാണോ السَّمَاحَة ഇല്ലാത്തത്, അവന് സൽക്കർമ്മങ്ങളിൽ നിലകൊള്ളാൻ സാധിക്കില്ല. കാരണം, السَّمَاحَة ഇല്ലാത്ത ഒരു മനസ്സ് അല്ലാഹുവിന്റെ കൽപ്പനകൾ നിറവേറ്റാനോ ഇബാദത്തിലേക്കുള്ള വിളിക്ക് ഉത്തരം നൽകാനോ തയ്യാറാവുകയില്ല. അത്തരം ഒരാളോട് ഒരു ഇബാദത്ത് ചെയ്യാൻ ആവശ്യപ്പെട്ടാൽ അവന്റെ മനസ്സ് അതിൽ പിശുക്ക് കാണിക്കും; ഏതെങ്കിലും ഒരു പുണ്യകർമ്മം ചെയ്യാൻ കൽപ്പിച്ചാൽ അത് നിരസിക്കുകയും ചെയ്യും. ഇങ്ങനെയുള്ളവർ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ തടയപ്പെട്ടവരുടെ കൂട്ടത്തിലായിത്തീരും.

▪️ആർക്കാണോ الصَّبر ഉം السَّمَاحَة ഉം ഇല്ലാത്തത്, അവന് തന്റെ താല്പര്യങ്ങൾ സംരക്ഷിക്കാനോ കടമകൾ നിർവ്വഹിക്കാനോ, അതുപോലെ താൻ വിട്ടുനിൽക്കേണ്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാനോ സാധ്യമാവുകയില്ല.

അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കാൻ നമ്മുടെ മനസ്സിനെ സജ്ജമാക്കുന്നതിനും, അവൻ വിലക്കിയ തിന്മകളിൽ നിന്നും പാപങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിനും നാം എത്രത്തോളം الصَّبر ന്റെയും السَّمَاحَة ന്റെയും വക്താക്കളാകേണ്ടതുണ്ട് എന്ന് വ്യക്തം.

തീർച്ചയായും ഇതിനുള്ള തൗഫീഖ് അല്ലാഹുവിന്റെ അടുക്കൽ മാത്രമാണ്. അവന് യാതൊരു പങ്കുകാരില്ല. അതിനാൽ അവന്റെ മനോഹരമായ നാമങ്ങളും ഉന്നതമായ ഗുണവിശേഷങ്ങളും മുൻനിർത്തിക്കൊണ്ട് നാം അവനോട് മാത്രം അപേക്ഷിക്കുന്നു:

അല്ലാഹുവേ, الصَّبر ഉം السَّمَاحَة ഉം അടങ്ങിയ ഈ മഹത്തായ ഈമാൻ ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമേ …

 

https://al-badr.net/muqolat/2494

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *