‘കോവിഡ്’ കാലത്ത് പണ്ഢിതൻമാര്‍ നൽകിയ ചില ഉപദേശങ്ങൾ, അത് പ്രാവര്‍ത്തികമാക്കുന്നത് എല്ലാ കാലത്തും കടുത്ത പരീക്ഷണങ്ങളിൽ നിന്നും പകര്‍ച്ചവ്യാധികളിൽ നിന്നും സുരക്ഷിതത്വം ലഭിക്കാൻ സഹായകമാണ്.
ഒന്ന്: ഒരു പരീക്ഷണം ഇറങ്ങുന്നതിന് മുമ്പായി (അതിൽ നിന്ന് രക്ഷനേടാൻ) ചൊല്ലേണ്ട പ്രാർത്ഥനകളും ദിക്റുകളും.
عن عثمانَ بنِ عفَّانَ رضي الله عنه قال: سَمِعْتُ رسولَ اللَّهِ صلى الله عليه وسلم يقولُ: «مَنْ قالَ: {بِسْمِ اللَّهِ الذي لا يَـضُرُّ مع اسْمِهِ شَيءٌ في الأرضِ ولا في السَّماءِ وهُوَ السَّميعُ العَليمُ} ثلاثَ مَرَّاتٍ لمْ تُصِبْـهُ فَجْأَةُ بلاءٍ حَتَّى يُصْبِحَ، ومَنْ قالها حِينَ يُصْبِحُ ثلاثَ مَرَّاتٍ لَمْ تُصِبـهُ فَجْأَةُ بلاءٍ حَتَّى يُمْسِيَ».
ഉസ്മാൻ ബ്നു അഫ്ഫാൻ رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: ആരെങ്കിലും (വൈകുന്നേരം) ഇപ്രകാരം മൂന്ന് തവണ ചൊല്ലിയാൽ, പ്രഭാതമാകുന്നതുവരെ പെട്ടെന്നുണ്ടാകുന്ന യാതൊരു വിപത്തും അവനെ ബാധിക്കുകയില്ല.
بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيم
അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ പ്രഭാതത്തില്‍ / പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു) അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല. അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വവും അറിയുന്നവനുമാണ്.
ഇനി ആരെങ്കിലും പ്രഭാത സമയത്ത് ഇത് മൂന്ന് തവണ ചൊല്ലിയാൽ വൈകുന്നേരമാകുന്നതുവരെ പെട്ടെന്നുണ്ടാകുന്ന യാതൊരു വിപത്തും അവനെ ബാധിക്കുകയുമില്ല. (തിര്‍മിദി, അബൂദാവൂദ്)
രണ്ട്: ഈ പ്രാർത്ഥന ജീവിതത്തിൽ ധാരാളമായി വർദ്ധിപ്പിക്കുക
لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ
(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു.
وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ ﴿٨٧﴾ فَٱسْتَجَبْنَا لَهُۥ وَنَجَّيْنَٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُـۨجِى ٱلْمُؤْمِنِينَ ﴿٨٨﴾
ദുന്നൂനി നെയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു. (ഖുർആൻ:21/87,88)
{وَكَذَلِكَ نُنْجِي الْمُؤْمِنِينَ}: أي: إذا كانـوا في الشدائِـدِ ودعونا مُنِـيـبـيـن إلينا، ولا سيَّما إذا دَعَوا بهذا الدعاءِ في حالِ البلاء.
{അപ്രകാരം നാം സത്യവിശ്വാസികളെ രക്ഷിക്കുന്നു}: അതായത്, വിശ്വാസികൾ കഠിനമായ പ്രയാസങ്ങളിൽ അകപ്പെടുകയും, തങ്ങളുടെ തെറ്റുകൾ ഏറ്റുപറഞ്ഞ് പശ്ചാത്താപത്തോടെ നമ്മെ വിളിച്ച് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ നാം അവരെ രക്ഷിക്കും; പ്രത്യേകിച്ചും, അവർ ഈ പ്രാർത്ഥന തങ്ങൾക്ക് എന്തെങ്കിലും പരീക്ഷണം ബാധിച്ചിരിക്കുന്ന അവസ്ഥയിൽ നിർവ്വഹിക്കുകയാണെങ്കിൽ (ഇബ്നുകസീര്‍)
عَنْ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الْحُوتِ لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ . فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ ” .
സഅദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: റസൂല്‍ ﷺ പറഞ്ഞു: യൂനുസ് عليه السلام മത്സ്യത്തിന്റെ വയറ്റില്‍ ആയിരിക്കെ പ്രാര്‍ഥിച്ച പ്രാര്‍ഥന:{(അല്ലാഹുവേ,) നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനാകുന്നു. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടവനായിരിക്കുന്നു}. നിശ്ചയമായും ഒരു മുസ്‌ലിമായ ആള്‍ ഏതൊരു കാര്യത്തില്‍ ഇത് കൊണ്ട് പ്രാര്‍ഥിക്കുന്നുവോ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കില്ല. (തിര്‍മിദി:3505, സ്വഹീഹുല്‍ തര്‍ഗീബ്:1644)
قـال العلامةُ ابنُ القيِّم رحمه : فما دُفِـعَتْ شدائِد الدُّنيا بِمثل التَّوْحِيد، ولذلك كان دُعاء الكَرْبِ بِالتَّوحِيـدِ، ودعوةُ ذِي النُّون التي ما دعا بها مَكْرُوب إِلَّا فَـرَّج الله كَرْبَهُ بِالتَّوْحِيدِ. فلا يُلْـقِي في الكُـرَبِ العِظام إِلَّا الشِّرك، ولا يُنْجي مِنها إِلَّا التَّوْحِيد، فَهُوَ مَفْـزَعُ الخَلِيقةِ ومَلْجَؤُها وحِصْنُها وغِياثُها، وباللَّهِ التَّوْفِيق.
ഇബ്‌നുല്‍ ഖയ്യിം رحمه الله പറഞ്ഞു: ദുനിയാവിലെ കഷ്ടതകൾ തൗഹീദ് കൊണ്ട് തടുക്കപ്പെടുന്നത് പോലെ മറ്റൊന്നു കൊണ്ടും തടുക്കപ്പെടുകയില്ല, അതുകൊണ്ടാണ് കഷ്ടതകളിൽ ചൊല്ലേണ്ട ദുആ തൗഹീദിന്റെ വചനങ്ങൾ ഉൾക്കൊള്ളുന്നതായത്. അതുകൊണ്ട് തന്നെയാണ് പ്രയാസങ്ങളിൽ അകപ്പെട്ടവൻ പ്രാർത്ഥിച്ചാൽ അതുമൂലം അല്ലാഹു അവന്റെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്ന ദുന്നൂനിന്റെ ദുആ തൗഹീദിന്റെ വചനങ്ങൾ നിറഞ്ഞ് നിൽക്കുന്നതായത്. ഒരാളെ പ്രയാസങ്ങളിൽ അകപ്പെടുത്തുന്നത് ശിർക്കാകുന്നു, അതിൽ നിന്നും തൗഹീദല്ലാതെ മറ്റൊന്നും അവനെ രക്ഷപ്പെടുത്തുകയില്ല; ആകയാൽ, ഈ തൗഹീദ് മാത്രമാണ് സർവ്വ ചരാചരങ്ങളുടെയും കടുത്ത ഭയത്തിന്റെ സമയത്തുള്ള അഭയകേന്ദ്രവും, അവർ ഓടിയെത്തേണ്ട താവളവും, അവരുടെ കോട്ടയും, അവരുടെ രക്ഷകനും. അല്ലാഹുവിനെക്കൊണ്ടു മാത്രമാണ് വിജയം. (അല്‍ ഫവാഇദ് )
മൂന്ന്: കടുത്ത പരീക്ഷണങ്ങളിൽ നിന്നും അല്ലാഹുവോട് കാവൽ തേടുക
عَنْ أَبِي هُرَيْرَةَ، كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَعَوَّذُ مِنْ جَهْدِ الْبَلاَءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الأَعْدَاءِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ നാല് കാര്യങ്ങളിൽ നിന്ന് സ്ഥിരമായി അല്ലാഹുവോട് കാവൽ തേടാറുണ്ടായിരുന്നു (ദുആ ചെയ്യാറുണ്ടായിരുന്നു):
1.جَهْدِ الْبَلَاءِ (കഠിനമായ പരീക്ഷണങ്ങൾ)
2.دَرَكِ الشَّقَاءِ (ദൗർഭാഗ്യങ്ങൾ വന്നെത്തൽ)
3.سُوءِ الْقَضَاءِ (മോശമായ അവസ്ഥകൾ)
4.شَمَاتَةِ الْأَعْدَاءِ (ശത്രുക്കളുടെ പരിഹാസം) (ബുഖാരി:6347)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” تَعَوَّذُوا بِاللَّهِ مِنْ جَهْدِ الْبَلاَءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الأَعْدَاءِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കഠിനമായ പരീക്ഷണങ്ങൾ, ദൗർഭാഗ്യങ്ങൾ വന്നെത്തൽ, മോശമായ അവസ്ഥകൾ, ശത്രുക്കളുടെ പരിഹാസം എന്നിവയിൽ നിന്നും നിങ്ങൾ അല്ലാഹുവോട് കാവൽ തേടുക. (ബുഖാരി:6616)
നാല്: വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന പതിവാക്കുക.
عَنْ أَنَسِ بْنِ مَالِكٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” إِذَا خَرَجَ الرَّجُلُ مِنْ بَيْتِهِ فَقَالَ {بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ} . قَالَ ” يُقَالُ حِينَئِذٍ هُدِيتَ وَكُفِيتَ وَوُقِيتَ فَتَتَنَحَّى لَهُ الشَّيَاطِينُ فَيَقُولُ لَهُ شَيْطَانٌ آخَرُ كَيْفَ لَكَ بِرَجُلٍ قَدْ هُدِيَ وَكُفِيَ وَوُقِيَ ” .
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ആരെങ്കിലും ഇപ്രകാരം പറഞ്ഞാല്‍:
بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
അല്ലാഹുവിന്റെ നാമത്തിൽ, ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചു, അല്ലാഹുവിനെ കൂടാതെ ശക്തിയും കഴിവുമില്ല.
അവനോട് ഇപ്രകാരം പറയപ്പെടുന്നതാണ്: നീ സൻമാർഗം പ്രാപിച്ചിരിക്കുന്നു. നിനക്ക് ഇത് മതിയായതാണ്. നീ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പിശാച് അവനെ വിട്ടു പോകുന്നതുമാണ്. ഒരു പിശാച് മറ്റേ പിശാചിനോട് പറയും: സൻമാർഗം പ്രാപിച്ചു, പ്രാപ്തനും സംരക്ഷിക്കപ്പെട്ടവനുമായ ഒരാളെ നീ എങ്ങനെ വഴിതെറ്റിക്കും? (അബൂദാവൂദ്:5095)
അഞ്ച്:രാവിലെയും വൈകുന്നേരവും അല്ലാഹുവോട് ‘ആഫിയത്ത്’ (സൗഖ്യം) ചോദിക്കുക.
عن عبدِ اللهِ بن عُمَرَ رضي الله عنهما قال: لَمْ يَـكُنْ رَسُولُ اللهِ صلى الله عليه وسلم يَدَعُ هَؤُلاءِ الدَّعواتِ حِينَ يُصْبِحُ وحِين يُمْسِي:
അബ്ദില്ലാഹിബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പ്രഭാതമാകുമ്പോഴും (രാവിലെ) പ്രദോഷമാകുമ്പോഴും (വൈകുന്നേരം) ഈ പ്രാർത്ഥനാ വചനങ്ങൾ ഒരൊറ്റ ദിവസം പോലും ഉപേക്ഷിക്കാറുണ്ടായിരുന്നില്ല:
اللَّهُمَّ إِنِّي أَسْأَلُكَ العافِيَـةَ فـي الدُّنيا والآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ العَفْوَ والعافِيَـةَ فـي دِيني ودُنْـيايَ وأَهْلِي ومالِي، اللَّهُمَّ اسْتُـرْ عَوْراتِي، وآمِنْ رَوْعاتِي، اللَّهُمَّ احْفَظْنِـي مِنْ بَـيْنِ يَدَيَّ، ومِنْ خَلْفِي، وعَنْ يَمِيـنِـي، وعَنْ شِمالِي، ومِنْ فَوْقِي، وأَعُوذُ بِعَظَمَـتِكَ أَنْ أُغْتالَ مِنْ تَحْتِـي.
അല്ലാഹുവേ, ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യവും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എന്റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും, വലത് ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ. താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു. (അഹ്മദ്, ഇബ്നുമാജ)
ആറ്: പ്രാർത്ഥന വർദ്ധിപ്പിക്കുക
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ فُتِحَ لَهُ مِنْكُمْ بَابُ الدُّعَاءِ فُتِحَتْ لَهُ أَبْوَابُ الرَّحْمَةِ وَمَا سُئِلَ اللَّهُ شَيْئًا – يَعْنِي أَحَبَّ إِلَيْهِ – مِنْ أَنْ يُسْأَلَ الْعَافِيَةَ.
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ആർക്കാണോ പ്രാർത്ഥനയുടെ വാതിൽ തുറക്കപ്പെട്ടത്, അവന് കാരുണ്യത്തിന്റെ വാതിലുകളാണ് തുറക്കപ്പെട്ടിരിക്കുന്നത്. അല്ലാഹുവിനോട് ചോദിക്കപ്പെടുന്ന കാര്യങ്ങളിൽ അവന് ഏറ്റവും പ്രിയപ്പെട്ടത് ‘ആഫിയത്ത്’ (സൗഖ്യം) ചോദിക്കുന്നതിനേക്കാൾ മറ്റൊന്നുമല്ല. (തിര്‍മിദി:3548)
قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ الدُّعَاءَ يَنْفَعُ مِمَّا نَزَلَ وَمِمَّا لَمْ يَنْزِلْ فَعَلَيْكُمْ عِبَادَ اللَّهِ بِالدُّعَاءِ.
നബി ﷺ പറഞ്ഞു: തീർച്ചയായും പ്രാർത്ഥന, ഇറങ്ങിക്കഴിഞ്ഞതും ഇനി ഇറങ്ങാനിരിക്കുന്നതുമായ (വിപത്തുകൾക്ക്) ഉപകാരപ്പെടുന്നതാണ്. ആകയാൽ, അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങൾ പ്രാർത്ഥനയെ മുറുകെപ്പിടിക്കുക. (തിര്‍മിദി)
ഏഴ്:പകർച്ചവ്യാധി ബാധിച്ച സ്ഥലങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും മാറിനിൽക്കുക.
عَنْ عَبْدِ اللَّهِ بْنِ عَامِرٍ، أَنَّ عُمَرَ، خَرَجَ إِلَى الشَّأْمِ، فَلَمَّا كَانَ بِسَرْغَ بَلَغَهُ أَنَّ الْوَبَاءَ قَدْ وَقَعَ بِالشَّأْمِ، فَأَخْبَرَهُ عَبْدُ الرَّحْمَنِ بْنُ عَوْفٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” إِذَا سَمِعْتُمْ بِهِ بِأَرْضٍ فَلاَ تَقْدَمُوا عَلَيْهِ وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلاَ تَخْرُجُوا فِرَارًا مِنْهُ ”.
അബ്ദില്ലാഹിബ്നു ആമിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉമർ ബ്നു ഖത്താബ് رَضِيَ اللَّهُ عَنْهُ ഒരിക്കൽ ശാമിലേക്ക് പുറപ്പെട്ടു. അദ്ദേഹം ‘സർഗ്’ എന്ന സ്ഥലത്ത് എത്തിയപ്പോൾ, സിറിയയിൽ കടുത്ത പകർച്ചവ്യാധി (പ്ലേഗ്) പടർന്നുപിടിച്ചിട്ടുണ്ടെന്ന വാർത്തയറിഞ്ഞു. ആ സമയത്ത് (അവിടെയുണ്ടായിരുന്ന) അബ്ദുറഹ്മാൻ ബ്നു ഔഫ് رَضِيَ اللَّهُ عَنْهُ ഉമർ رَضِيَ اللَّهُ عَنْهُ വിനോട് പറഞ്ഞു: തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ‘ഒരു നാട്ടിൽ പകർച്ചവ്യാധി പടർന്നു പിടിച്ചതായി നിങ്ങൾ കേട്ടാൽ, നിങ്ങൾ അങ്ങോട്ട് പ്രവേശിക്കരുത്. ഇനി, നിങ്ങൾ ഇരിക്കുന്ന ഒരു നാട്ടിലാണ് അത് പൊട്ടിപ്പുറപ്പെട്ടതെങ്കിൽ, അതിൽ നിന്ന് ഓടിരക്ഷപ്പെടാനായി നിങ്ങൾ ആ നാട്ടിൽ നിന്ന് പുറത്തുപോകുകയും ചെയ്യരുത്. (ബുഖാരി:5730)
عن أبي هريرَةَ رضي الله عنه أَنَّ رسولَ اللَّهِ صلى الله عليه وسلم قال:لا يُـورِدُ المُمْرِضُ على المُـصِحِّ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രോഗബാധിതനായ ഒരാൾ, ആരോഗ്യവാനായ ഒരാളുടെ അടുക്കലേക്ക് ചെന്നുചേരരുത്. (ബുഖാരി, മുസ്ലിം)
എട്ട്: നന്മകൾ ചെയ്യുക, മറ്റുള്ളവരെ സഹായിക്കുക
عَنْ أَنسِ رضي الله عنه قالَ: قال رسولُ اللهِ صلى الله عليه وسلم: صنائعُ المعرُوفِ تقي مَصارِعَ السُّوءِ، والآفاتِ، والهَلَكَاتِ، وأَهْلُ المعرُوفِ في الدُّنيا هُمْ أَهلُ المعرُوفِ في الآخِرَةِ.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ മോശമായ അന്ത്യത്തിൽ നിന്നും, വിപത്തുകളിൽ നിന്നും, നാശങ്ങളിൽ നിന്നും മനുഷ്യനെ കാത്തുസൂക്ഷിക്കും. ഈ ദുനിയാവിൽ നന്മ ചെയ്യുന്നവർ തന്നെയാണ് പരലോകത്തിലും നന്മയുടെ ആളുകൾ. (ഹാകിം)
قال ابنُ القَـيِّم رحمه الله: ومِنْ أَعْظَمِ عِلاجات المرضِ: فِعْلُ الخيرِ والإِحسان، والذِّكْـرُ، والدُّعاءُ، والتَّـضَرُّعُ، والابتهالُ إلى الله، والتَّوبةُ، ولهذه الأمور تأثيرٌ في دَفْعِ العِلَل، وحُصُولِ الشِّفاءِ؛ أعظمُ مِنَ الأدوية الطَّبِيعِيَّـةِ، ولكن بحَسَبِ استعدادِ النَّـفْس، وقَـبُولِها، وعَقِيدتها في ذلك ونفعِه.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: രോഗങ്ങൾക്കുള്ള ഏറ്റവും വലിയ ചികിത്സകളിൽ പെട്ടതാണ്: നല്ല കാര്യങ്ങൾ പ്രവര്‍ത്തിക്കുക, നൻമ ചെയ്യുക, അല്ലാഹുവിനെ ഓർക്കുക, പ്രാർത്ഥന, വിനയാന്വിതനാകൽ, അല്ലാഹുവിലേക്ക് പൂർണ്ണമായി മടങ്ങൽ, പശ്ചാത്താപം എന്നിവ. ഈ കാര്യങ്ങൾക്ക് രോഗങ്ങളെ തടുക്കാനും, പൂർണ്ണമായ ശമനം നൽകാനും ഭൗതികമായ മരുന്നുകളേക്കാൾ വലിയ സ്വാധീനമുണ്ട്. എന്നാൽ ഇത് ഫലം ചെയ്യുക എന്നത് ആ വ്യക്തിയുടെ മനസ്സിന്റെ പാകപ്പെടലിനും, അത് സ്വീകരിക്കാനുള്ള മനസ്സിനും, ഈ കാര്യങ്ങളിലുള്ള അവന്റെ ഉറച്ച വിശ്വാസത്തിനും, അതിന്റെ ഉപകാരത്തെക്കുറിച്ചുള്ള ബോധ്യത്തിനും അനുസരിച്ചായിരിക്കും. (സാദുൽ മആദ്)
ഒമ്പത്: രാത്രി നമസ്കാരം
عَنْ بِلاَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنِ الإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ
ബിലാൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക; നിശ്ചയമായും അത് നിങ്ങൾക്ക് മുൻപുള്ള സ്വാലിഹീങ്ങളുടെ ശീലമാണ്, അത് അല്ലാഹുവിനോടുള്ള സാമീപ്യം സിദ്ധിക്കലാണ്, അത് തിന്മകളിൽ നിന്നും (തടയുന്ന) സുരക്ഷയാണ്, പാപങ്ങൾ മായ്ച്ച് കളയുന്ന (പ്രായശ്ചിത്ത)മാണ്, ശരീരത്തിൽ നിന്നും രോഗത്തെ ആട്ടിയകറ്റുന്ന (ശമന)മാണ്. (തിർമിദി: 3549)
പത്ത്: ഭക്ഷണ പാത്രങ്ങൾ മൂടിവെക്കുക, വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ അടച്ചുവെക്കുക
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : غَطُّوا الإِنَاءَ وَأَوْكُوا السِّقَاءَ فَإِنَّ فِي السَّنَةِ لَيْلَةً يَنْزِلُ فِيهَا وَبَاءٌ لاَ يَمُرُّ بِإِنَاءٍ لَيْسَ عَلَيْهِ غِطَاءٌ أَوْ سِقَاءٍ لَيْسَ عَلَيْهِ وِكَاءٌ إِلاَّ نَزَلَ فِيهِ مِنْ ذَلِكَ الْوَبَاءِ.
ജാബിര്‍ ബ്നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: പാത്രങ്ങൾ മൂടിവെക്കുക, വെള്ളപ്പാത്രങ്ങളുടെ വായ അടക്കുക. കാരണം വർഷത്തിൽ ഒരു രാത്രിയുണ്ട്; അന്ന് പകർച്ചവ്യാധി ഇറങ്ങിവരും. മൂടാത്ത പാത്രങ്ങളിലോ അടക്കാത്ത വെള്ളത്തിലോ ആ രോഗാണു ചെന്നുപതിക്കാതിരിക്കില്ല. (മുസ്ലിം:2014)
قال ابن القيم رحمه الله: وهذا مِمَّا لا تَنالُـهُ علومُ الأَطِبَّاء ومعارِفُهُم.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഇതാകട്ടെ (വർഷത്തിലൊരിക്കൽ പടരുന്ന മഹാമാരിയെക്കുറിച്ചുള്ള നബി ﷺ യുടെ ഈ അറിയിപ്പ്), ഭൗതികരായ ഡോക്ടർമാരുടെ ശാസ്ത്ര ശാഖകൾക്കോ അവരുടെ അറിവുകൾക്കോ എത്തിപ്പിടിക്കാൻ കഴിയാത്ത ഒന്നത്രേ. (സാദുൽമആദ്)
ഉപസംഹാരം
ഓരോ മുസ്ലിമും തന്റെ സകല കാര്യങ്ങളും പ്രതാപിയും മഹത്വമുള്ളവനുമായ അല്ലാഹുവിലേക്ക് ഭരമേൽപ്പിക്കേണ്ടതുണ്ട്. അവന്റെ അനുഗ്രഹത്തെയും ഔദാര്യത്തെയും പ്രത്യാശിച്ചുകൊണ്ടും, അവന്റെ പക്കൽ നിന്നുള്ള പ്രതിഫലത്തിൽ കൊതിച്ചുകൊണ്ടും, അവനിൽ മാത്രം പൂർണ്ണമായി ഭരമേൽപ്പിച്ചുകൊണ്ടും ആയിരിക്കണം അത്. കാരണം, സകല കാര്യങ്ങളും അല്ലാഹുവിന്റെ മാത്രം കൈകളിലാണ്; അവന്റെ ആസൂത്രണത്തിനും പൂർണ്ണമായ നിയന്ത്രണത്തിനും വിധേയമായാണ് അവയെല്ലാം നീങ്ങുന്നത്.
കൂടാതെ, തനിക്ക് വന്നുഭവിക്കുന്ന സകല വിപത്തുകളെയും പരീക്ഷണങ്ങളെയും ക്ഷമയോടെയും, അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും നേരിടാൻ അവൻ പരമാവധി പരിശ്രമിക്കേണ്ടതുണ്ട്. കാരണം, തീർച്ചയായും പ്രതാപിയും മഹത്വമുള്ളവനുമായ അല്ലാഹു, ക്ഷമിക്കുകയും പ്രതിഫലം കൊതിക്കുകയും ചെയ്യുന്നവർക്ക് അത്യുദാരമായ പ്രതിഫലവും പുണ്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു:
إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ
ക്ഷമാശീലര്‍ക്ക് തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റിക്കൊടുക്കപ്പെടുന്നത്. (ഖു൪ആന്‍:39/10)
عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا أَخْبَرَتْنَا أَنَّهَا سَأَلَتْ رَسُولَ اللَّهِ صلى الله عليه وسلم عَنِ الطَّاعُونِ فَأَخْبَرَهَا نَبِيُّ اللَّهِ صلى الله عليه وسلم “ أَنَّهُ كَانَ عَذَابًا يَبْعَثُهُ اللَّهُ عَلَى مَنْ يَشَاءُ، فَجَعَلَهُ اللَّهُ رَحْمَةً لِلْمُؤْمِنِينَ، فَلَيْسَ مِنْ عَبْدٍ يَقَعُ الطَّاعُونُ فَيَمْكُثُ فِي بَلَدِهِ صَابِرًا، يَعْلَمُ أَنَّهُ لَنْ يُصِيبَهُ إِلاَّ مَا كَتَبَ اللَّهُ لَهُ، إِلاَّ كَانَ لَهُ مِثْلُ أَجْرِ الشَّهِيدِ
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: അവർ നബി ﷺ യോട് പ്ലേഗിനെക്കുറിച്ച് ചോദിച്ചു. നബി ﷺ പറഞ്ഞു: അല്ലാഹു അവനുദ്ദേശിക്കുന്നവരുടെ മേൽ ശിക്ഷയായി അയച്ചിരുന്നതാണ്. എന്നാൽ അത് സത്യവിശ്വാസികൾക്ക് അനുഗ്രഹമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഒരു അടിമക്ക് പ്ലേഗ് ബാധിക്കുകയും തനിക്ക് അല്ലാഹു വിധിച്ചതേ സംഭവിക്കുകയുള്ളൂ എന്ന ബോധ്യത്തോടെ അയാൾ ആ നാട്ടിൽ തന്നെ ക്ഷമയോടും പ്രതിഫലം ആഗ്രഹിച്ചും കഴിയുകയുമാണെങ്കിൽ അയാൾക്ക് രക്തസാക്ഷിത്വത്തിന് സമാനമായ പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി: 5734)
www.kanzululoom.com