തീർച്ചയായും ഖിയാമത്ത് നാൾ (അന്ത്യനാൾ) വരിക തന്നെ ചെയ്യും, അതിൽ യാതൊരു സംശയവുമില്ല. അതിന്റെ വരവ് അടുത്തിരിക്കുന്നു.
يَسْـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ ۚ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا
ജനങ്ങള്‍ അന്ത്യസമയത്തെപ്പറ്റി നിന്നോട് ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. നിനക്ക് (അതിനെപ്പറ്റി) അറിവുനല്‍കുന്ന എന്തൊന്നാണുള്ളത്? അന്ത്യസമയം ഒരു വേള സമീപസ്ഥമായിരിക്കാം. (ഖു൪ആന്‍:33/63)
അന്ത്യനാളിന്റെ കാര്യം അതീവ ഗുരുതരവും ഭയങ്കരവുമായതുകൊണ്ട് തന്നെ, മറ്റെന്തിനേക്കാളും ഉപരിയായി അതിന് പ്രാധാന്യം നൽകേണ്ടതും അതിന്റെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുമുണ്ട്. അതുകൊണ്ടാണ് നബി ﷺ അതിന്റെ അടയാളങ്ങളെയും ലക്ഷണങ്ങളെയും കുറിച്ച് ധാരാളമായി വിവരിച്ചുതന്നിട്ടുള്ളത്. അന്ത്യനാളിന് തൊട്ടുമുമ്പായി വിദൂരത്തിലും സമീപത്തുമായി സംഭവിക്കാനിരിക്കുന്ന ഒട്ടനവധി കുഴപ്പങ്ങളെ കുറിച്ച് അവിടുന്ന് നമുക്ക് അറിയിച്ച് തന്നിട്ടുമുണ്ട്. തന്റെ ഉമ്മത്ത് അതിന് വേണ്ടി മുൻകൂട്ടി ഒരുങ്ങിയിരിക്കാൻ വേണ്ടി അവിടുന്ന് അവരെ ഉണർത്തുകയും ശക്തമായി താക്കീത് ചെയ്യുകയും ചെയ്തിരിക്കുന്നു.
فَهَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَآءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَآءَتْهُمْ ذِكْرَىٰهُمْ
ഇനി ആ (അന്ത്യ) സമയം പെട്ടെന്ന് അവര്‍ക്ക് വന്നെത്തുന്നതല്ലാതെ മറ്റുവല്ലതും അവര്‍ക്കു കാത്തിരിക്കാനുണ്ടോ? എന്നാല്‍ അതിന്‍റെ അടയാളങ്ങള്‍ വന്നു കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ അത് അവര്‍ക്കു വന്നുകഴിഞ്ഞാല്‍ അവര്‍ക്കുള്ള ഉല്‍ബോധനം അവര്‍ക്കെങ്ങനെ പ്രയോജനപ്പെടും? (ഖു൪ആന്‍:47/18)
അന്ത്യനാൾ വന്നെത്തുന്നതിന് മുമ്പായി, അതിന്റെ വരവ് അടുത്തു കഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന മഹത്തായ ദൃഷ്ടാന്തങ്ങളും, അതിന്റെ സമയം അടുത്തു എന്ന് സൂചിപ്പിക്കുന്ന ഒട്ടനവധി അടയാളങ്ങളും ഉണ്ടാകുമെന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. പരലോകത്തിന് വേണ്ടി ഒരുങ്ങാൻ പ്രേരിപ്പിക്കുന്നതിനും, ജാഗ്രതയോടും തയ്യാറെടുപ്പോടും കൂടി ഇരിക്കാൻ ക്ഷണിക്കുന്നതിനും, ഒപ്പം വിനോദങ്ങളിലും അശ്രദ്ധയിലും മുഴുകി സത്യത്തിൽ നിന്ന് തിരിഞ്ഞുകളയുന്നതിനെതിരെ താക്കീത് നൽകുന്നതിനും വേണ്ടിയായിരുന്നു ഇത്.
ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള തെളിവുകൾ വ്യക്തമാക്കുന്നത്, അന്ത്യനാളിന്റെ അടയാളങ്ങൾ മൂന്ന് തരത്തിലാണെന്നാണ്:
1.വിദൂരമായ അടയാളങ്ങൾ; അവ മുൻപ് തന്നെ സംഭവിച്ചു കഴിയുകയും അവസാനിക്കുകയും ചെയ്തവയാണ്. ഉദാഹരണത്തിന്: ചന്ദ്രൻ പിളർന്ന സംഭവം പോലെ
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ ﴿١﴾ وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ ﴿٢﴾
ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും. (ഖുർആൻ:54/1-2)
അതുപോലെ നബി ﷺ യുടെ നിയോഗം പോലെ.
عَنْ أَنَسِ بْنِ مَالِكٍ،أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ بُعِثْتُ أَنَا وَالسَّاعَةُ هَكَذَا ” . وَقَرَنَ شُعْبَةُ بَيْنَ إِصْبَعَيْهِ الْمُسَبِّحَةِ وَالْوُسْطَى يَحْكِيهِ .
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഞാനും അന്ത്യനാളും ദാ ഇതുപോലെയാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.’ റിപ്പോര്‍ട്ടറായ ശുഅ്ബ (നബി ﷺ യുടെ ആ പ്രവൃത്തി) അനുകരിച്ചുകൊണ്ട് തന്റെ രണ്ട് വിരലുകളായ ചൂണ്ടുവിരലും നടുവിരലും തമ്മിൽ ചേർത്തുവെക്കുകയുണ്ടായി. (മുസ്ലിം:2951)
2.ചെറിയ അടയാളങ്ങൾ. അവ വളരെ കൂടുതലാണ്. പ്രശസ്തമായ ഹദീസു ജിബ്‌രീലിൽ വന്ന കാര്യങ്ങൾ അതിൽ പെട്ടതാണ്.
قَالَ: فَأَخْبِرْنِي عَنْ السَّاعَةِ. قَالَ: مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنْ السَّائِلِ.قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: أَنْ تَلِدَ الْأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ.
ജിബ്രീൽ ചോദിച്ചു: ‘അന്ത്യനാളിനെ കുറിച്ച് അറിയിച്ചു തരിക’. നബി ﷺ പറഞ്ഞു: ‘ചോദിക്കപ്പെട്ടവന്‍ ചോദിച്ചവനെക്കാള്‍ ഈ കാര്യത്തില്‍ അറിവുള്ളവനല്ല’. ജിബ്രീൽ പറഞ്ഞു: ‘എന്നാല്‍ അതിന്റെ അടയാളത്തെപറ്റി അറിയിച്ച് തന്നാലും’. നബി ﷺ പറഞ്ഞു: ‘അടിമ സ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കലാകുന്നു, നഗ്ന പാദകരും, ആട്ടിടയന്മാരും, പാവപ്പെട്ടവരും വലിയ കെട്ടിടങ്ങൾ പണിയാൻ പരസ്പരം മത്സരിക്കുന്നതായി നീ കാണലുമാണത്. (മുസ്ലിം:8)
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ مِنْ أَشْرَاطِ السَّاعَةِ أَنْ يُرْفَعَ الْعِلْمُ، وَيَثْبُتَ الْجَهْلُ، وَيُشْرَبَ الْخَمْرُ، وَيَظْهَرَ الزِّنَا
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിന്റെ ലക്ഷണങ്ങൾ ഇവയാണ്, അറിവ് (ഇല്‍മ്) ഉയർത്തപ്പെടുക, അജ്ഞത (ജഹ്ല്‍) സ്ഥിരപ്പെടുക, മദ്യപാനം വ്യാപകമാവുക, പരസ്യമായി വ്യഭിചാരം നടക്കുക. (ബുഖാരി: 80)
عن عبد الله بن مسعود وأبو موسى الأشعري رضي الله عنهما قالا :قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ بَيْنَ يَدَىِ السَّاعَةِ أَيَّامًا يُرْفَعُ فِيهَا الْعِلْمُ وَيَنْزِلُ فِيهَا الْجَهْلُ وَيَكْثُرُ فِيهَا الْهَرْجُ وَالْهَرْجُ الْقَتْلُ.
അബ്ദുല്ലാഹിബ്നു മസ്ഊദ്, അബൂമൂസൽ അശ്അരി (رضي الله عنهما) എന്നിവരിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി ﷺ പറഞ്ഞു: തീർച്ചയായും അന്ത്യനാളിന് തൊട്ടുമുമ്പായി ചില ദിനങ്ങൾ (കാലഘട്ടം) വരാനുണ്ട്; അക്കാലത്ത് അറിവ് ഉയർത്തപ്പെടുകയും, അജ്ഞത ഭൂമിയിലേക്ക് ഇറങ്ങിവരുകയും ചെയ്യും. കൂടാതെ അക്കാലത്ത് ‘ഹർജ്’ വർദ്ധിക്കുകയും ചെയ്യും. ഹർജ് എന്നാൽ “അത് കൊലപാതകമാണ്.” (മുസ്ലിം:2672)
عن أنس بن مالك رضي الله عنه قال : قال رسول الله صلى الله عليه وسلم : إِنَّ مِنْ أَشْرَاطِ السَّاعَةِ الْفُحْشَ وَالتَّفَحُّشَ ، وَقَطِيعَةَ الأَرْحَامِ ، وَائْتِمَانَ الخَائِنِ ، وَتَخْوِينَ الْأَمِينِ.
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അന്ത്യനാളിന്റെ അടയാളങ്ങളിൽ പെട്ടതാണ്: അശ്ലീലതയും ദുർനടപടികളും വ്യാപിക്കൽ, കുടുംബബന്ധങ്ങൾ മുറിച്ചുകളയൽ, വഞ്ചകനെ വിശ്വസ്തനായി കാണൽ, വിശ്വസ്തനെ വഞ്ചകനായി കാണൽ. [رواه البزار (كشف الأستار) (3413) ، وصححه لغيره الألباني رحمه الله في (الصحيحة) (2238).]
عن عبد الله بن مسعود رضي الله عنه : عن النبي صلى الله عليه وسلم قال : إِنَّ بَيْنَ يَدَيِ السَّاعَةِ : تَسْلِيمَ الْخَاصَّةِ ، وَفُشُوَّ التِّجَارَةِ حَتَّى تُعِينَ الْمَرْأَةُ زَوْجَهَا عَلَى التِّجَارَةِ ، وَقَطْعَ الْأَرْحَامِ ، وَفُشُوُّ العِلْم ، وَظُهُورَ الشَّهَادَةِ بِالزُّورِ وَكِتْمَانَ شَهَادَةِ الْحَقِّ.
അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീർച്ചയായും അന്ത്യനാളിന് തൊട്ടുമുമ്പായി ചില കാര്യങ്ങളുണ്ട്: പരിചയമുള്ളവർക്ക് മാത്രം സലാം പറയുക, കച്ചവടം വ്യാപകമാവുക; എത്രത്തോളമെന്നാൽ സ്ത്രീ തന്റെ ഭർത്താവിനെ കച്ചവടത്തിൽ സഹായിക്കുന്നതുവരെ. കുടുംബബന്ധങ്ങൾ മുറിച്ചുകളയൽ. അറിവ് വ്യാപിക്കുക, വ്യാജസാക്ഷിത്വം വെളിപ്പെടൽ, സത്യസാക്ഷിത്വം ഒളിച്ചുവെക്കൽ. (അദബുൽ മുഫ്രദ്:1049)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِذَا ضُيِّعَتِ الأَمَانَةُ فَانْتَظِرِ السَّاعَةَ ”. قَالَ كَيْفَ إِضَاعَتُهَا يَا رَسُولَ اللَّهِ قَالَ ” إِذَا أُسْنِدَ الأَمْرُ إِلَى غَيْرِ أَهْلِهِ، فَانْتَظِرِ السَّاعَةَ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അമാനത്ത് (വിശ്വസ്തത) നശിപ്പിക്കപ്പെട്ടാൽ നീ അന്ത്യനാളിനെ പ്രതീക്ഷിച്ച് കൊള്ളുക.’ അദ്ദേഹം (ചോദിച്ചയാൾ) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എങ്ങനെയാണ് അത് നശിപ്പിക്കപ്പെടുക?’ നബി ﷺ പറഞ്ഞു: ‘അധികാരവും ഉത്തരവാദിത്തങ്ങളും അതിന് യോഗ്യരല്ലാത്തവരിലേക്ക് ഏൽപ്പിക്കപ്പെടുമ്പോൾ നീ അന്ത്യനാളിനെ പ്രതീക്ഷിച്ചുകൊള്ളുക.’ (ബുഖാരി:6496)
ഇങ്ങനെയുള്ള ധാരാളം ഹദീസുകളുണ്ട്.
3.വലിയ അടയാളങ്ങൾ. അന്ത്യനാളിനോട് അടുത്തുനിൽക്കുന്ന സമയത്ത്, അത് സംഭവിക്കുന്നതിന് തൊട്ടുമുമ്പായി പ്രത്യക്ഷപ്പെടുന്ന വലിയ ലക്ഷണങ്ങളാണിവ. ദജ്ജാലിന്റെ പുറപ്പാട്, ഈസാ നബി عليه السلام യുടെ ഇറക്കം, ഇമാം മഹ്ദിയുടെ ആഗമനം, സൂര്യൻ പടിഞ്ഞാറുനിന്ന് ഉദിക്കൽ തുടങ്ങിയവ അതിൽ പെട്ടതാണ്.
عَنْ حُذَيْفَةَ بْنِ أَسِيدٍ الْغِفَارِيِّ، قَالَ اطَّلَعَ النَّبِيُّ صلى الله عليه وسلم عَلَيْنَا وَنَحْنُ نَتَذَاكَرُ فَقَالَ ” مَا تَذَاكَرُونَ ” . قَالُوا نَذْكُرُ السَّاعَةَ . قَالَ ” إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ ” . فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَنُزُولَ عِيسَى ابْنِ مَرْيَمَ صلى الله عليه وسلم وَيَأْجُوجَ وَمَأْجُوجَ وَثَلاَثَةَ خُسُوفٍ خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ وَآخِرُ ذَلِكَ نَارٌ تَخْرُجُ مِنَ الْيَمَنِ تَطْرُدُ النَّاسَ إِلَى مَحْشَرِهِمْ .
ഹുദൈഫത്തുബ്നു അസീദ് അൽഗിഫാരി സുഹൈബ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ (പരസ്പരം) സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നബി ﷺ ഞങ്ങളുടെ അടുത്തേക്ക് വരികയുണ്ടായി. അവിടുന്ന് ചോദിച്ചു: “നിങ്ങൾ എന്താണ് ചർച്ച ചെയ്യുന്നത്?” അവർ (സ്വഹാബികൾ) പറഞ്ഞു: “ഞങ്ങൾ അന്ത്യനാളിനെക്കുറിച്ച് പറയുകയായിരുന്നു.” അപ്പോൾ അവിടുന്ന് പറഞ്ഞു: “തീർച്ചയായും അതിന് മുമ്പായി നിങ്ങൾ പത്ത് അടയാളങ്ങൾ കാണുന്നതുവരെ അത് (അന്ത്യനാൾ) സംഭവിക്കുകയേയില്ല.” തുടർന്ന് അവിടുന്ന് അവ എണ്ണപ്പറഞ്ഞു: പുക, ദജ്ജാല്‍, ദാബ്ബത്ത്, സൂര്യന്‍ അതിന്റെ പടിഞ്ഞാറ് നിന്ന് ഉദിക്കല്‍, മര്‍യമിന്റെ പുത്രന്‍ ഈസായുടെ ഇറങ്ങല്‍, യഅ്ജൂജ് – മഅ്ജൂജ്, മൂന്ന് ഖസ്ഫുകള്‍ (ഭൂകമ്പങ്ങൾ), ഒന്ന് : പൌരസ്ത്യ ദേശത്ത്, രണ്ട് : പാശ്ചാത്യ ലോകത്ത്, മൂന്ന്: അറേബ്യന്‍ ഉപദ്വീപില്‍. അതില്‍ അവസാനത്തേത് യമനില്‍ നിന്ന് പുറപ്പെടുന്ന ഒരു തീയായിരിക്കും. അത് ആളുകളെ അവരുടെ മഹ്ശറിലേക്ക് ഒരുമിച്ച് കൂട്ടും. (മുസ്ലിം:2901)
ഈ വലിയ അടയാളങ്ങളുടെ ഒരു പൊതുസ്വഭാവം എന്തെന്നാൽ, അവയിൽ ഒന്നു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാൽ, ബാക്കിയുള്ളവ ഒന്നിനു പുറകെ ഒന്നായി തുടർച്ചയായി വന്നുകൊണ്ടിരിക്കും. അതിനുശേഷം, മുമ്പ് വിശ്വസിച്ചിട്ടില്ലാത്ത ആര്‍ക്കും അപ്പോൾ വിശ്വസിക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവുകയില്ല.
هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَٰٓئِكَةُ أَوْ يَأْتِىَ رَبُّكَ أَوْ يَأْتِىَ بَعْضُ ءَايَٰتِ رَبِّكَ ۗ يَوْمَ يَأْتِى بَعْضُ ءَايَٰتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَٰنُهَا لَمْ تَكُنْ ءَامَنَتْ مِن قَبْلُ أَوْ كَسَبَتْ فِىٓ إِيمَٰنِهَا خَيْرًا ۗ قُلِ ٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ
തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്‍റെ രക്ഷിതാവ് തന്നെ വരുന്നതോ, നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്നതോ അല്ലാതെ മറ്റെന്താണവര്‍ കാത്തിരിക്കുന്നത്? നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്‍മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്‍റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല.പറയുക: നിങ്ങള്‍ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്. (ഖുർആൻ:6/158)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ ثَلاَثٌ إِذَا خَرَجْنَ لاَ يَنْفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِنْ قَبْلُ أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا طُلُوعُ الشَّمْسِ مِنْ مَغْرِبِهَا وَالدَّجَّالُ وَدَابَّةُ الأَرْضِ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൂന്ന് കാര്യങ്ങൾ പുറത്തു വന്നുകഴിഞ്ഞാൽ, അതിന് മുമ്പ് വിശ്വസിക്കുകയോ അല്ലെങ്കിൽ തന്റെ വിശ്വാസത്തിലൂടെ വല്ല നന്മയും പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലാത്ത ഒരാൾക്കും പിന്നീട് തന്റെ വിശ്വാസം കൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവുകയില്ല. സൂര്യൻ പടിഞ്ഞാറുനിന്ന് ഉദിക്കൽ, ദജ്ജാലിന്റെ പുറപ്പാട്, ഭൂമിയിൽ നിന്നുള്ള മൃഗത്തിന്റെ ആവിർഭാവം. (മുസ്ലിം:158)
ഈ വലിയ അടയാളങ്ങളിൽ വെച്ച് ഏറ്റവും വമ്പിച്ചതും പരീക്ഷണങ്ങളിൽ ഏറ്റവും കഠിനമായതും ‘മസീഹുദ്ദജ്ജാലിന്റെ’ പുറപ്പാടാണ്.
عن عمران بن حصين رضي الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا بَيْنَ خَلْقِ آدَمَ إِلَى قِيَامِ السَّاعَةِ خَلْقٌ أَكْبَرُ مِنَ الدَّجَّالِ.
ഇംറാൻ ബ്നു ഹുസ്വൈൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആദമിന്റെ സൃഷ്ടിപ്പ് മുതൽ അന്ത്യനാൾ വരുന്നത് വരെയുള്ള കാലയളവിൽ, ദജ്ജാലിനേക്കാൾ വലിയൊരു സൃഷ്ടിപ്പും (ഫിത്‌നയും) ഉണ്ടാകാനില്ല. (മുസ്ലിം:2946)
അതുകൊണ്ടുതന്നെ, നബി ﷺ തന്റെ ഉമ്മത്തിന് ദജ്ജാലിനെക്കുറിച്ച് ശക്തമായ മുന്നറിയിപ്പ് നൽകുകയും, അവന്റെ ഫിത്‌നയിൽ (പരീക്ഷണത്തിൽ) നിന്ന് പൊതുവായും പ്രത്യേകിച്ച് ഫർള് നിസ്കാരങ്ങളുടെ അവസാനത്തിലും അല്ലാഹുവോട് കാവൽ ചോദിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു. തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാ പ്രവാചകന്മാരും തങ്ങളുടെ ഉമ്മത്തുമാർക്ക് അവന്റെ ഫിത്‌നയെക്കുറിച്ച് താക്കീത് നൽകിയിരുന്നു എന്ന് അവിടുന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ അവന്റെ ലക്ഷണങ്ങളും (രൂപഭാവങ്ങളും) അവനെക്കുറിച്ചുള്ള വിവരങ്ങളും, അവന്റെ ഫിത്‌നയിൽ നിന്ന് എങ്ങനെ സ്വയം കാത്തുരക്ഷിക്കണമെന്നും അവിടുന്ന് വിശദീകരിച്ചു തന്നിട്ടുമുണ്ട്.
عَنْ أَنَسٍ، رضى الله عنه قَالَ قَالَ النَّبِيُّ صلى الله عليه وسلم ” مَا بُعِثَ نَبِيٌّ إِلاَّ أَنْذَرَ أُمَّتَهُ الأَعْوَرَ الْكَذَّابَ، أَلاَ إِنَّهُ أَعْوَرُ، وَإِنَّ رَبَّكُمْ لَيْسَ بِأَعْوَرَ، وَإِنَّ بَيْنَ عَيْنَيْهِ مَكْتُوبٌ كَافِرٌ ”.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഉമ്മത്തിന് ആ കള്ളനായ ഒറ്റക്കണ്ണനെക്കുറിച്ച് (ദജ്ജാൽ) മുന്നറിയിപ്പ് നൽകാത്ത ഒരു പ്രവാചകനും നിയോഗിക്കപ്പെട്ടിട്ടില്ല. അറിയുക! തീർച്ചയായും അവൻ ഒറ്റക്കണ്ണനാണ്; എന്നാൽ നിങ്ങളുടെ റബ്ബായ (അല്ലാഹു) ഒറ്റക്കണ്ണനല്ല. അവന്റെ (ദജ്ജാലിന്റെ) ഇരു കണ്ണുകൾക്കുമിടയിൽ ‘കാഫിർ’ എന്ന് എഴുതപ്പെട്ടിരിക്കുന്നു. (ബുഖാരി:7131)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَلاَ أُحَدِّثُكُمْ حَدِيثًا عَنِ الدَّجَّالِ مَا حَدَّثَ بِهِ نَبِيٌّ قَوْمَهُ، إِنَّهُ أَعْوَرُ، وَإِنَّهُ يَجِيءُ مَعَهُ بِمِثَالِ الْجَنَّةِ وَالنَّارِ، فَالَّتِي يَقُولُ إِنَّهَا الْجَنَّةُ. هِيَ النَّارُ، وَإِنِّي أُنْذِرُكُمْ كَمَا أَنْذَرَ بِهِ نُوحٌ قَوْمَهُ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു പ്രവാചകനും തന്റെ ജനതയ്ക്ക് പറഞ്ഞു കൊടുത്തിട്ടില്ലാത്ത, ദജ്ജാലിനെക്കുറിച്ച് ഒരു വര്‍ത്തമാനം ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? തീർച്ചയായും അവൻ ഒറ്റക്കണ്ണനാണ്. അവൻ വരുമ്പോൾ അവന്റെ കൂടെ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും മാതൃകകൾ ഉണ്ടായിരിക്കും. അവൻ സ്വർഗ്ഗമാണെന്ന് പറയുന്നത് ഏതൊന്നിലാണോ, അത് യഥാർത്ഥത്തിൽ നരകമായിരിക്കും. നൂഹ് നബി عليه السلام തന്റെ ജനതയ്ക്ക് മുന്നറിയിപ്പ് നൽകിയത് പോലെ ഞാനും നിങ്ങൾക്ക് അവനെക്കുറിച്ച് താക്കീത് നൽകുന്നു. (ബുഖാരി:3338)
عن عمران بن حصين رضي الله عنه : عن النبي صلى الله عليه وسلم قال : مَنْ سَمِعَ بِالدَّجَّالِ فَلْيَنْأَ عَنْهُ.
ഇംറാൻ ബ്നു ഹുസ്വൈൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരെങ്കിലും ദജ്ജാലിനെക്കുറിച്ച് (അവൻ പുറപ്പെട്ട വിവരം) കേട്ടാൽ, അവൻ അവനിൽ നിന്ന് അകന്നുമാറി കൊള്ളട്ടെ. [رواه أحمد (4/431) ، وأبو داود (4319) ، وصححه الألباني رحمه الله في (صحيح الجامع) (6301) .]
www.kanzululoom.com