ഖബറുള്ള പള്ളിയിൽ നമസ്കരിക്കുന്നതിന്റെ വിധി

മഹാൻമാരെന്ന് പറയപ്പെടുന്നവരുടെ ഖബ്ര്‍ ഒരു പ്രത്യേക കെട്ടിടത്തിലാക്കി, അതിനോട് ചേര്‍ന്ന പള്ളി നിര്‍മ്മിച്ചിട്ടുള്ളത് പല സ്ഥലങ്ങളിലും കാണാറുണ്ട്. ഈ ഖബ്റിന് സമീപത്ത് വെച്ച് ഏതെങ്കിലും ഇബാദത്തുകൾ നിര്‍വ്വഹിക്കുന്നതോ അവിടം സിയാറത്ത് ചെയ്യുന്നതോ ഖബ്റാളിയോട് തേടുന്നതോ പാടില്ലാത്തതാണെന്ന കാര്യത്തിൽ തൗഹീദ് ഉൾക്കൊണ്ട മുസ്ലിംകൾക്ക് സംശയമേയില്ല. എന്നാൽ അവിടെയുള്ള പള്ളിയിൽ വെച്ച് നമസ്കരിക്കുന്നതിന്റെ വിധിയെന്താണ്? സാധാരണക്കാരയ പലരും ചോദിക്കാറുള്ള കാര്യമാണിത്.

ചില സ്ഥലങ്ങളിൽ ഇത്തരം ഖബ്ര്‍ തന്നെ പള്ളിയാക്കിയിട്ടുണ്ട്. അതായത് ഖബ്റും പള്ളിയുംതന്നെ ഒറ്റകെട്ടിടത്തിലാണ്. ഖബ്റുള്ള പള്ളിയിൽ നിസ്കരിക്കൽ അനുവദനീയമല്ല, ഖബ്റിന് മുകളിലാണ് പള്ളി പണിതതെങ്കിലും, അതല്ല പള്ളിയുടെ ഉള്ളിലേക്ക് ഖബർ കൊണ്ടുവന്നതാണെങ്കിലും ഒരുപോലെയാണ്. അതിനുള്ള തെളിവ് ഒട്ടനവധിയുണ്ട്. ചിലത് മാത്രം കാണുക:

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي مَرَضِهِ الَّذِي لَمْ يَقُمْ مِنْهُ ‏ “‏ لَعَنَ اللَّهُ الْيَهُودَ وَالنَّصَارَى، اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ لَوْلاَ ذَلِكَ أُبْرِزَ قَبْرُهُ، غَيْرَ أَنَّهُ خَشِيَ أَوْ خُشِيَ أَنَّ يُتَّخَذَ مَسْجِدًا‏ي

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: അവ൪ പറയുന്നു: നബി ﷺ വഫാത്തായ രോഗത്തില്‍ അവിടുന്ന് പറഞ്ഞു: ജൂത നസ്വാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവ൪ തങ്ങളുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. ആയിശ رَضِيَ اللَّهُ عَنْها പറഞ്ഞു: അതല്ലായിരുന്നുവെങ്കില്‍, നബിﷺയുടെ ഖബ്൪ (ആളുകള്‍ക്ക്) കാണപ്പെടാവുന്ന രൂപത്തില്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവിടുത്തെ ഖബ്൪ മസ്ജിദാക്കുമോയെന്ന് ഭയപ്പെട്ടു. (ബുഖാരി:1390 – മുസ്ലിം :529)

عَنْ عَائِشَةَ، وَعَبْدَ اللَّهِ بْنَ عَبَّاسٍ، قَالاَ لَمَّا نَزَلَ بِرَسُولِ اللَّهِ صلى الله عليه وسلم طَفِقَ يَطْرَحُ خَمِيصَةً لَهُ عَلَى وَجْهِهِ، فَإِذَا اغْتَمَّ بِهَا كَشَفَهَا عَنْ وَجْهِهِ، فَقَالَ وَهْوَ كَذَلِكَ ‏ “‏ لَعْنَةُ اللَّهِ عَلَى الْيَهُودِ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ ‏”‏‏.‏ يُحَذِّرُ مَا صَنَعُوا‏

ആയിശ رَضِيَ اللَّهُ عَنْها, അബ്ദില്ലാഹിബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ എന്നിവരിൽ നിന്നും നിവേദനം: അവ൪ പറഞ്ഞു: നബി ﷺ ക്ക് മരണം ആസന്നമായപ്പോള്‍ അവിടുന്ന് ഒരു വസ്ത്രമെടുത്ത് തന്റെ മുഖത്ത് ഇട്ടുകൊണ്ടിരുന്നു. ബോധം പോയാല്‍ അത് അവിടുത്തെ മുഖത്ത് നിന്നെടുത്ത് നീക്കും. ആ അവസ്ഥയില്‍ നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ ശാപം ജൂത നസ്വാറാക്കളുടെ മേല്‍ ഉണ്ടാകട്ടെ. അവ൪ അവരുടെ നബിമാരുടെ ഖബ്റുകളെ ആരാധനാ കേന്ദ്രങ്ങളാക്കി. അവ൪ ചെയ്തതില്‍ നിന്ന് നബി ﷺ തന്റെ സമുദായത്തെ താക്കീത് ചെയ്യുകയായിരുന്നു. (ബുഖാരി:435 – മുസ്ലിം :531)

ഇനി, ആ ഖബർ സ്ഥിതി ചെയ്യുന്നത് പള്ളിയുടെ ഉള്ളിലല്ലാതെ, അതിന്റെ പുറത്തെ മുറ്റത്തോ അല്ലെങ്കിൽ പള്ളിയോട് ചേർന്നുള്ള പ്രത്യേക കോമ്പൗണ്ടിലോ ആണെങ്കിലും ആ പള്ളിയിൽ നമസ്കരിക്കൽ അനുവദനീയമല്ല.

السائل : ما حكم الصلاة في مسجد فيه قبر في الساحة الخارجية .

ചോദ്യം: പുറം മുറ്റത്ത്‌ ഖബറുള്ള പള്ളിയിൽ വെച്ച് നമസ്കരിക്കുന്നതിന്റെ വിധിയെന്താണ്?

الشيخ : الساحة إن كانت من المسجد فيدخل إلى ساحة المسجد من الباب فهي داخل في حرم المسجد فسواء كان القبر في الساحة أو في نفس الحرم فهو في كل من الحالتين في المسجد ؛ والأحاديث التي جاءت في النهي عن اتخاذ القبور مساجد وعن بناء المساجد على القبور هذه النصوص كلها تشمل المسجد الذي فيه قبر سواء كان داخل الحرم أو خارج الحرم ، فلا يجوز

ശൈഖ് നാസ്വിറുദ്ധീൻ അൽബാനി رحمه الله:  മുറ്റം പള്ളിയുടെ ഭാഗമാണെങ്കിൽ – അതായത് വാതിലിലൂടെ പള്ളിയുടെ മുറ്റത്തേക്കാണ് പ്രവേശിക്കുന്നതെങ്കിൽ – അത് പള്ളിയുടെ പരിധിയിൽ (ഹറമിൽ) ഉൾപ്പെടുന്നതാണ്. അതിനാൽ, ഖബ്ർ ആ മുറ്റത്തായാലും പള്ളിയുടെ ഉള്ളിൽ തന്നെയായാലും, ഈ രണ്ടു സാഹചര്യങ്ങളിലും അത് പള്ളിയിൽ തന്നെയാണ്. ഖബ്റുകളെ ആരാധനാലയങ്ങളാക്കുന്നതും ഖബറുകൾക്ക് മുകളിൽ പള്ളികൾ നിർമ്മിക്കുന്നതും വിലക്കിക്കൊണ്ട് വന്നിട്ടുള്ള ഹദീസുകളും പ്രമാണങ്ങളും ഖബറുള്ള പള്ളികൾക്കും ബാധകമാണ്; ഖബർ പള്ളിയുടെ പരിധിക്കുള്ളിലായാലും പുറത്തായാലും ശരി. അതിനാൽ (അവിടെ നമസ്കരിക്കുന്നത്) അനുവദനീയമല്ല. [سلسلة الهدى والنور/ شريط رقم ٤٠]

 

ഈ വിഷയത്തിൽ കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ശൈഖ് അൽബാനി رحمه الله യുടെ تحذير الساجد من اتخاذ القبور مساجد (മഖ്ബറകളെ മസ്ജിദുകളാക്കുന്നവർക്കൊരു താക്കീത്) എന്ന് ഗ്രന്ഥം പരിശോധിക്കുക. അതിന്റെ മലയാളം pdf ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മഖ്ബറകളെ മസ്ജിദുകളാക്കുന്നവർക്കൊരു താക്കീത്

 

 

Leave a Reply

Your email address will not be published. Required fields are marked *