നമസ്കാരം : അശ്രദ്ധയും മടിയും

അല്ലാഹു പറയുന്നു:

فَوَيْلٌ لِّلْمُصَلِّينَ ‎﴿٤﴾‏ ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ‎﴿٥﴾‏ ٱلَّذِينَ هُمْ يُرَآءُونَ ‎﴿٦﴾‏

എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം. തങ്ങളുടെ നമസ്കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരായ, ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരായ. (ഖു൪ആന്‍:107/4-6)

وإما عن وقتها الأول فيؤخرونها إلى آخره دائما أو غالبا . وإما عن أدائها بأركانها وشروطها على الوجه المأمور به . وإما عن الخشوع فيها والتدبر لمعانيها ، فاللفظ يشمل هذا كله ، ولكل من اتصف بشيء من ذلك قسط من هذه الآية . ومن اتصف بجميع ذلك ، فقد تم نصيبه منها ، وكمل له النفاق العملي .

എന്നാൽ അതിന്റെ (നമസ്കാരത്തിന്റെ) ആദ്യത്തെ സമയത്തെ സംബന്ധിച്ചിടത്തോളം, അവർ അത് എപ്പോഴും അല്ലെങ്കിൽ ഭൂരിഭാഗം സമയങ്ങളിലും അതിന്റെ അവസാന സമയത്തേക്ക് നീട്ടിവെക്കുന്നു. അല്ലെങ്കിൽ, കൽപ്പിക്കപ്പെട്ട രീതിയിൽ അതിന്റെ റുക്നുകളും ശർത്തുകളും പൂർണ്ണമായി പാലിച്ചുകൊണ്ട് അത് നിർവ്വഹിക്കുന്ന കാര്യത്തിൽ (അവർ വീഴ്ചവരുത്തുന്നു). അല്ലെങ്കിൽ, അതിലെ ഖുശൂഇന്റെയും (ഭയഭക്തി) അതിൽ (ചൊല്ലുന്നവയുടെ) അര്‍ത്ഥ-ആശയങ്ങൾ ചിന്തിക്കുന്ന കാര്യത്തിലുമാണ് (അവർ വീഴ്ചവരുത്തുന്നത്). അതിനാൽ ആ (ഖുർആനിക) പദം ഇതെല്ലാം ഉൾക്കൊള്ളുന്നതാണ്. ഇതിൽ പറയപ്പെട്ട ഏതെങ്കിലും ഒരു സ്വഭാവം ആർക്കെങ്കിലും ഉണ്ടെങ്കിൽ, അവർക്ക് ഈ ആയത്തിൽ നിന്നുള്ള ഒരു വിഹിതം (താക്കീത്) ഉണ്ടായിരിക്കുന്നതാണ്. ആർക്കെങ്കിലും ഈ പറയപ്പെട്ട എല്ലാ സ്വഭാവങ്ങളും  ഒത്തുചേർന്നിട്ടുണ്ടെങ്കിൽ, അവന് ഈ ആയത്തിൽ നിന്നുള്ള വിഹിതം പൂർണ്ണമായിക്കഴിഞ്ഞു; കൂടാതെ അവനിൽ പ്രായോഗികമായ നിഫാഖ് (കപടവിശ്വാസം)  പരിപൂർണ്ണമാവുകയും ചെയ്തിരിക്കുന്നു. (ഇബ്നുകസീര്‍)

{فَوَيْلٌ لِلْمُصَلِّينَ} أَيِ: الْمُلْتَزِمِينَ لِإِقَامَةِ الصَّلَاةِ، وَلَكِنَّهُمْ {عَنْ صَلاتِهِمْ سَاهُونَ} أَيْ: مُضَيِّعُونَ لَهَا، تَارِكُونَ لِوَقْتِهَا، مُخِلُّونَ بِأَرْكَانِهَا وَهَذَا لِعَدَمِ اهْتِمَامِهِمْ بِأَمْرِ اللَّهِ حَيْثُ ضَيَّعُوا الصَّلَاةَ، الَّتِي هِيَ أَهَمُّ الطَّاعَاتِ وَأَفْضَلُ الْقُرُبَاتِ، وَالسَّهْوُ عَنِ الصَّلَاةِ، هُوَ الَّذِي يَسْتَحِقُّ صَاحِبُهُ الذَّمَّ وَاللَّوْمَ وَأَمَّا السَّهْوُ فِي الصَّلَاةِ، فَهَذَا يَقَعُ مِنْ كُلِّ أَحَدٍ، حَتَّى مِنَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

{എന്നാല്‍ നമസ്‌കാരക്കാര്‍ക്കു നാശം} അവര്‍ നമസ്‌കാരം നിലനിര്‍ത്തുന്നതില്‍ നിര്‍ബന്ധം കാണിക്കുന്നവരാണെങ്കിലും {അവരുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരാണ്} നമസ്‌കാരം പാഴാക്കുന്നവരും സമയനിഷ്ഠ പാലിക്കാത്തവരും നമസ്‌കാരം സ്വീകരിക്കപ്പെടാന്‍ നിര്‍ബന്ധമായ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നവരുമാകുന്നു അവര്‍. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതിരിക്കുന്നത് കൊണ്ടാണ് അവന്റെ കല്‍പനകളില്‍ ഏറെ പ്രാധാന്യമുള്ളതും പുണ്യം നിറഞ്ഞതുമായ നമസ്‌കാരം അവര്‍ പാഴാക്കിയത്. ഇത്തരം അശ്രദ്ധ ആക്ഷേപത്തിനും ശിക്ഷക്കും അര്‍ഹമായതു തന്നെയാണ്. എന്നാല്‍ നമസ്‌കാരത്തിലുള്ള മറവി നബി ﷺ യടക്കം എല്ലാവര്‍ക്കും സംഭവിക്കാവുന്നതാണ്. (തഫ്സീറുസ്സഅ്ദി)

അശ്രദ്ധ പല വിധത്തിലും ആവാം. പാടേ ഉപേക്ഷിക്കുക, ചിലപ്പോള്‍ മാത്രം നമസ്കരിക്കുക, മറ്റുള്ളവരുടെ കൂട്ടത്തിലാകുമ്പോള്‍ മാത്രം നമസ്കരിക്കുക, സമയനിഷ്‌ഠ പാലിക്കാതിരിക്കുക, നമസ്കരിക്കുമ്പോള്‍ അതിലെ ഒഴിച്ചുകൂടാത്ത ഘടകങ്ങളും നിബന്ധനകളും ഗൗനിക്കാതിരിക്കുക, അന്യചിന്തകളില്‍ മുഴുകിക്കൊണ്ടു ബാഹ്യരൂപം മാത്രം കഴിച്ചുകൂട്ടുക, നമസ്കാരത്തില്‍ നാവുകൊണ്ട് ചൊല്ലുന്ന ദിക്ര്‍ – ദുആ – ഖുര്‍ആന്‍ മുതലായവയുടെ സാരം ഓര്‍ക്കാതെയും അറിയാതെയും കേവലം ഒരു ചടങ്ങായി മാത്രം നിറവേറ്റുക എന്നിവയെല്ലാംതന്നെ – ഇമാം ഇബ്‌നു കഥീര്‍ رحمه الله ചൂണ്ടിക്കാട്ടിയത് പോലെ – നമസ്കാരത്തെക്കുറിച്ചുള്ള അശ്രദ്ധയുടെ ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. (അമാനി തഫ്സീര്‍)

നമസ്കാരത്തെിലെ അശ്രദ്ധ നിഫാഖുമായി (കാപട്യം) ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് വ്യക്തം. നമസ്കാരത്തെിലെ അശ്രദ്ധരെ കുറിച്ച് പറഞ്ഞപ്പോൾ അവര്‍ ‘ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്’ എന്നും പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.

عَنِ الْعَلاَءِ بْنِ عَبْدِ الرَّحْمَنِ، أَنَّهُ دَخَلَ عَلَى أَنَسِ بْنِ مَالِكٍ فِي دَارِهِ بِالْبَصْرَةِ حِينَ انْصَرَفَ مِنَ الظُّهْرِ وَدَارُهُ بِجَنْبِ الْمَسْجِدِ فَلَمَّا دَخَلْنَا عَلَيْهِ قَالَ أَصَلَّيْتُمُ الْعَصْرَ فَقُلْنَا لَهُ إِنَّمَا انْصَرَفْنَا السَّاعَةَ مِنَ الظُّهْرِ ‏.‏ قَالَ فَصَلُّوا الْعَصْرَ ‏.‏ فَقُمْنَا فَصَلَّيْنَا فَلَمَّا انْصَرَفْنَا قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ “‏ تِلْكَ صَلاَةُ الْمُنَافِقِ يَجْلِسُ يَرْقُبُ الشَّمْسَ حَتَّى إِذَا كَانَتْ بَيْنَ قَرْنَىِ الشَّيْطَانِ قَامَ فَنَقَرَهَا أَرْبَعًا لاَ يَذْكُرُ اللَّهَ فِيهَا إِلاَّ قَلِيلاً ‏”‏ ‏.‏

അലാഅ് ബിൻ അബ്ദി റഹ്മാൻ رحمه الله യിൽ നിന്ന് നിവേദനം: അദ്ദേഹം ളുഹ്‌ർ നമസ്കാരം കഴിഞ്ഞയുടനെ ബസ്വറയിലുള്ള അനസ് ബിൻ മാലിക് رضى الله عنه വിന്റെ വീട്ടിൽ ചെന്നു. അദ്ദേഹത്തിന്റെ വീട് പള്ളിയുടെ തൊട്ടടുത്തായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ചപ്പോൾ അദ്ദേഹം ചോദിച്ചു: “നിങ്ങൾ അസ്വർ നമസ്കരിച്ചോ?” അപ്പോൾ ഞങ്ങൾ പറഞ്ഞു: “ഞങ്ങൾ ഇപ്പോൾ ളുഹ്‌ർ നമസ്കാരം കഴിഞ്ഞു വരുന്നതേയുള്ളൂ.” അദ്ദേഹം പറഞ്ഞു: “എന്നാൽ നിങ്ങൾ അസ്വർ നമസ്കരിക്കുക.” അങ്ങനെ ഞങ്ങൾ എഴുന്നേറ്റ് നമസ്കരിച്ചു. ഞങ്ങൾ നമസ്കാരം കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: “അത് കപടവിശ്വാസിയുടെ നമസ്കാരമാണ്; അവൻ സൂര്യനെ നോക്കിക്കൊണ്ട് അങ്ങനെ ഇരിക്കും, ഒടുവിൽ സൂര്യൻ പിശാചിന്റെ രണ്ട് കൊമ്പുകൾക്കിടയിൽ എത്തുമ്പോൾ (അസ്തമിക്കാറാകുമ്പോൾ) അവൻ എഴുന്നേറ്റ് വന്ന് കോഴി കൊത്തുന്നതുപോലെ നാല് റക്അത്ത് കൊത്തും (വളരെ വേഗത്തിൽ നമസ്കരിക്കും). അതിൽ അവൻ വളരെ കുറച്ചല്ലാതെ അല്ലാഹുവെ സ്മരിക്കുകയുമില്ല. (മുസ്ലിം:622)

അല്ലാഹു പറയുന്നു:

إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا

തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന് നിന്നാല്‍ മടിയന്‍മാരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ. (ഖു൪ആന്‍:4/142)

هذه صفة المنافقين في أشرف الأعمال وأفضلها وخيرها ، وهي الصلاة . إذا قاموا إليها قاموا وهم كسالى عنها ; لأنهم لا نية لهم فيها ، ولا إيمان لهم بها ولا خشية ، ولا يعقلون معناها.

കർമ്മങ്ങളിൽ വെച്ച് ഏറ്റവും ഉദാത്തവും ശ്രേഷ്ഠവും ഉത്തമവുമായ നമസ്കാരത്തിന്റെ കാര്യത്തിലുള്ള കപടവിശ്വാസികളുടെ  അവസ്ഥയാണിത്. അവർ നമസ്കാരത്തിലേക്ക് എഴുന്നേറ്റാൽ അങ്ങേയറ്റം മടിയന്മാരായിക്കൊണ്ടാണ് എഴുന്നേൽക്കുക. കാരണം, അതിൽ അവർക്ക് യാതൊരുവിധ (നല്ല) ഉദ്ദേശ്യവുമില്ല (നിയ്യത്തില്ല), അതിൽ അവർക്ക് വിശ്വാസമോ ഭയഭക്തിയോ ഇല്ല, അതിന്റെ അർത്ഥ – ആശയങ്ങൾ അവർ ചിന്തിക്കുന്നുമില്ല. (ഇബ്നുകസീര്‍)

عن ابن عباس قال : يكره أن يقوم الرجل إلى الصلاة وهو كسلان ، ولكن يقوم إليها طلق الوجه ، عظيم الرغبة ، شديد الفرح ، فإنه يناجي الله [ تعالى ] وإن الله أمامه يغفر له ويجيبه إذا دعاه ، ثم يتلو ابن عباس هذه الآية : {وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ}

ഇബ്നു അബ്ബാസ് رضى الله عنه പറയുന്നു: ഒരാൾ അലസനായിക്കൊണ്ട് (മടിയോടെ) നമസ്കാരത്തിലേക്ക് എഴുന്നേൽക്കുന്നത് വെറുക്കപ്പെടേണ്ട കാര്യമാണ്. മറിച്ച്, അവൻ പ്രസന്നമായ മുഖത്തോടും, വലിയ ആഗ്രഹത്തോടും, അതിയായ സന്തോഷത്തോടും കൂടിയാണ് അതിലേക്ക് എഴുന്നേൽക്കേണ്ടത്. കാരണം, അവൻ അത്യുന്നതനായ അല്ലാഹുവോട് രഹസ്യമായി സംഭാഷണം നടത്തുകയാണ്. തീർച്ചയായും അല്ലാഹു അവന്റെ മുന്നിലുണ്ട്; അവൻ ചോദിച്ചാൽ അല്ലാഹു അവന് പാപങ്ങൾ പൊറുത്തുനൽകുകയും പ്രാർത്ഥിച്ചാൽ ഉത്തരം നൽകുകയും ചെയ്യും. അതിനുശേഷം ഇബ്നു അബ്ബാസ് رضى الله عنه ഈ ആയത്ത് ഓതി: {അവര്‍ നമസ്കാരത്തിന് നിന്നാല്‍ മടിയൻമാരായിക്കൊണ്ടാണ് നിൽക്കുക 4/142} (ഇബ്നുകസീര്‍)

من صفاتهم أنهم {إِذَا قَامُوا إِلَى الصَّلَاةِ} -إن قاموا- التي هي أكبر الطاعات العملية {قَامُوا كُسَالَى} متثاقلين لها متبرمين من فعلها، والكسل لا يكون إلا من فقد الرغبة من قلوبهم، فلولا أن قلوبهم فارغة من الرغبة إلى الله وإلى ما عنده، عادمة للإيمان، لم يصدر منهم الكسل،

അവരുടെ (മുനാഫിഖുകളുടെ) സ്വഭാവങ്ങളിൽ പെട്ടതാണ്: {അവർ നമസ്കാരത്തിലേക്ക് നിന്നാൽ} – അവർ എഴുന്നേൽക്കുകയാണെങ്കിൽ തന്നെ – അത് കർമ്മപരമായ ആരാധനകളിൽ വെച്ച് ഏറ്റവും വലിയ അനുസരണമാണ്. {അവർ മടിയന്മാരായിക്കൊണ്ടാണ് നിൽക്കുക} അതിനോട് ഭാരവും വെറുപ്പും കാണിച്ചുകൊണ്ടായിരിക്കും അവർ വരിക. ഹൃദയങ്ങളിൽ താല്പര്യമില്ലാത്തതുകൊണ്ട് മാത്രമാണ് ഈ മടിയുണ്ടാകുന്നത്. അവരുടെ ഹൃദയങ്ങൾ അല്ലാഹുവിലേക്കും അവന്റെ അടുക്കലുള്ള പ്രതിഫലങ്ങളിലേക്കുമുള്ള ആഗ്രഹത്തിൽ നിന്നും ശൂന്യവും വിശ്വാസമില്ലാത്തതുമായിരുന്നില്ലെങ്കിൽ, അവരിൽ നിന്ന് ഈ മടി ഉണ്ടാകുമായിരുന്നില്ല. (തഫ്സീറുസ്സഅ്ദി)

നമസ്കാരത്തെിന്റെ കാര്യത്തിലെ മടിയും അലസതയും നിഫാഖുമായി (കാപട്യം) ബന്ധപ്പെട്ട് കിടക്കുന്നുവെന്നും ഇതിൽ നിന്നും മനസ്സിലാക്കാം.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *