അല്ലാഹുവിന് വേണ്ടി ഒഴിവാക്കിയാൽ

قال إمام ابن القيم رحمه الله: ما اخذ العبد ما حرم عليه إلا من جهتين، إحداهما: سوء ظنه بربه، وانه لو اطاعه وآثره لم يعطه خيرا منه حلالا. والثانية: أن يكون عالماً بذلك وإن من ترك لله شيئا أعاضه خيرا منه، ولكن تغلب شهوته صبره وهواء عقله، ڤالأول من ضعف علمه، والثاني من ضعف عقله وبصيرته.

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: രണ്ട് കാരണങ്ങൾ കൊണ്ടല്ലാതെ അടിമ അവന്റെ മേൽ അല്ലാഹു ഹറാമാക്കിയത് പ്രവർത്തിക്കുകയില്ല.

ഒന്ന്: അല്ലാഹുവിനെ സംബന്ധിച്ച് മോശമായ വിചാരം. അവൻ അല്ലാഹുവിനെ അനുസരിച്ചിരുന്നെങ്കിൽ ഹലാലായതിൽ നിന്ന് ഉത്തമമായത് അല്ലാഹു അവന് നൽകുമായിരുന്നു.

രണ്ട്: അല്ലാഹുവിന് വേണ്ടി എന്തെങ്കിലും ഒഴിവാക്കിയാൽ അതിനേക്കാൾ ഉത്തമമായത് അവൻ നൽകുമെന്ന അറിവ് അവനുണ്ടാകും. പക്ഷെ ദേഹേച്ച അവന്റെ ക്ഷമയെയും, തിന്മയുടെ പ്രവണത അവന്റെ ബുദ്ധിയെയും കീഴ്പ്പെടുത്തിയിട്ടുണ്ടാകും.

ഒന്നാമത്തേത് ഇൽമിലുള്ള കുറവു കൊണ്ടാണ്, രണ്ടാമത്തേത് ബുദ്ധിയുടേയും ഉൾക്കാഴ്ച്ചയുടെയും ദുർബലത കൊണ്ടും. (അൽഫവാഇദ്)

قال رسول الله صلى الله عليه وسلم : إنك لن تدع شيئا لله عز وجل إلا بدلك الله به ما هو خير لك منه.

നബി ﷺ പറഞ്ഞു: നീ അല്ലാഹുവിന് വേണ്ടി  (നിഷിദ്ധമായ) ഒരു കാര്യം ഉപേക്ഷിച്ചാല്‍, അതിനേക്കാള്‍ നല്ലത് അവന്‍ നിനക്ക് പകരം നല്‍കാതിരിക്കില്ല. (മുസ്നദ് അഹ്മദ്: 21996 – സ്വഹീഹ് അല്‍ബാനി)

അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച്, അവൻ നിഷിദ്ധമാക്കിയ ഒരു കാര്യം നാം ഉപേക്ഷിക്കുകയാണെങ്കിൽ അതിനെക്കാൾ ഖൈര്‍ ആയത് അല്ലാഹു നമുക്ക് പകരം തരും. അത് ദുൻയാവിൽ ആയിരിക്കാം, ആഖിറത്തിൽ ആയിരിക്കാം. അല്ലെങ്കിൽ രണ്ടിടത്തും ആയിരിക്കാം.

അല്ലാഹുവുമായുള്ള അടുപ്പവും അവനോടുള്ള സ്നേഹവും, അവനിലൂടെയുള്ള മനസ്സമാധാനവും ഇതുവഴി വര്‍ദ്ധിക്കുകയും ചെയ്യും.

അതിനാൽ അല്ലാഹുവിനെ കുറിച്ച് സൽവിചാരം വെച്ചുപുലര്‍ത്തുക. അല്ലാഹു നമുക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത് നാം സ്വയം തിരഞ്ഞെടുക്കുന്നതിനേക്കാൾ നല്ലതാണെന്നും അറിയുക.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *