സി സി ക്യാമറകളുടെ കാലത്താണ് നാം ജീവിക്കുന്നത്. വീടുകളിലും കടകളിലും റോഡുകളിലുമൊക്കെ സി സി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം. അതുവഴി അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളും തിൻമകളും കുറയുന്നുണ്ട്. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം, സി സി ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളതുകൊണ്ടല്ല അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളിൽ നിന്നും തിൻമകളിൽ നിന്നുമെല്ലാം വിട്ടുനിൽക്കുന്നത്, പ്രത്യുത അല്ലാഹുവിലും പരലോകത്തിലുമുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാഹു സദാസമയും നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നും നമ്മുടെ കര്‍മ്മങ്ങൾ രേഖപ്പെടുത്തുന്നുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ വിശ്വാസമാകട്ടെ, മനുഷ്യനെ തെറ്റുകളിൽ അകപ്പെടാതെ പിടിച്ചു നിര്‍ത്താൻ പര്യാപ്തവുമാണ്. ഇതുമായി ബന്ധപ്പെട്ട വിശുദ്ധ ഖുര്‍ആനിലെ ഏതാനും ഓര്‍മ്മപ്പെടുത്തൽ കാണുക:
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ
അവന്‍ വിചാരിക്കുന്നുണ്ടോ; അവനെ ആരുംകണ്ടിട്ടില്ലെന്ന്? (ഖുര്‍ആൻ:90/7)
ചെറുതും വലുതുമായ അവന്റെ തെറ്റുകള്‍ അല്ലാഹു കാണുകയും വിചാരണ ചെയ്യുകയും ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ? എന്നാല്‍ അല്ലാഹു അവനെ കാണുകയും അവന്റെ പ്രവര്‍ത്തനങ്ങളെല്ലാം സൂക്ഷിച്ചുവെക്കുകയും നല്ലതും ചീത്തയുമായ എല്ലാ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താന്‍ മാന്യന്മാരായ എഴുത്തുകാരെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (തഫ്സീറുസ്സഅ്ദി)
അവനെപറ്റി ആര്‍ക്കും അറിഞ്ഞു കൂടാ എന്നും, അവനെ ആരും കാണുന്നില്ല എന്നുമുള്ള നിലപാടാണ് അവനില്‍ കാണുന്നത്. ആ വിചാരം വേണ്ട! അല്ലാഹുവിനു അവനെ എപ്പോഴും എന്തും ചെയ്യാന്‍ കഴിയും, അവന്‍ അവനെ ശരിക്കും കണ്ടും സൂക്ഷിച്ചും കൊണ്ടുതന്നെ ഇരിക്കുന്നുണ്ട് എന്ന്‍ അവന്‍ ഓര്‍മവെച്ചുകൊള്ളട്ടെ എന്ന് സാരം. (അമാനി തഫ്സീര്‍)
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ
അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണണ്ടെന്ന്. (ഖുര്‍ആൻ:96/14)
إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيبًا
തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. (ഖുര്‍ആൻ:4/1)
അടിമകളുടെ ചലനങ്ങളും നിശ്ചലതയും അവരുടെ രഹസ്യങ്ങളും പരസ്യങ്ങളും അവരുടെ എല്ലാ അവസ്ഥകളും അല്ലാഹു അറിയുന്നു, അവൻ എപ്പോഴും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്, അതിനാൽ അവന്റെ മുമ്പിൽ ലജ്ജ കാണിക്കണം. അങ്ങനെ അവന്റെ മുമ്പിൽ തഖ്‌വ (സൂക്ഷ്മത) യുള്ളവനാകണം. (തഫ്സീറുസ്സഅ്ദി)
يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا
അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു. (ഖുര്‍ആൻ:4/108)
إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. (ഖുര്‍ആൻ:2/110)
إِنَّ رَبَّكَ لَبِٱلْمِرْصَادِ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്. (ഖുര്‍ആൻ:89/14)
തന്നോട് അനുസരണക്കേട് കാണിക്കുന്നവരെ നിരീക്ഷിക്കാനും അവര്‍ക്ക് അല്‍പം സാവകാശം നല്‍കിയ ശേഷം പ്രതാപിയും ശക്തനുമായ ഒരുത്തന്‍ പിടികൂടുന്ന വിധം അവന്‍ അവരെ പിടികൂടുകയും ചെയ്യാന്‍. (തഫ്സീറുസ്സഅ്ദി)
കാലവ്യത്യാസമോ തരവ്യത്യാസമോ ഇല്ലാതെ എല്ലാവരുടെയും സ്ഥിതിഗതികളെ സദായ്പോഴും അല്ലാഹു വീക്ഷിച്ചും കണ്ടറിഞ്ഞും കൊണ്ടിരിക്കുന്നുണ്ടെന്നും,ഓരോരുത്തരുടെ പേരിലും അവന്‍ തക്ക നടപടി എടുക്കുമെന്നും താക്കീതു ചെയ്യുന്നതാണ് 14ാം വചനം. (അമാനി തഫ്സീര്‍)
أَلَمْ تَرَ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۖ مَا يَكُونُ مِن نَّجْوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَآ أَدْنَىٰ مِن ذَٰلِكَ وَلَآ أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا۟ ۖ ثُمَّ يُنَبِّئُهُم بِمَا عَمِلُوا۟ يَوْمَ ٱلْقِيَٰمَةِ ۚ إِنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ. അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു. (ഖുര്‍ആൻ:58/7)
ഏതു രഹസ്യസംസാരവും – ആർ, എവിടെ, എങ്ങിനെ നടത്തപ്പെട്ടാലും ശരി – അല്ലാഹു അതെല്ലാം കണ്ടും കേട്ടും അറിയുന്നതാണ്. ക്വിയാമത്തുനാളിൽ അതു അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും എന്നു സാരം. (അമാനി തഫ്സീര്‍)
وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ ۚ وَٱللَّهُ بِمَا تَعْمَلُونَ بَصِيرٌ
നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ (അല്ലാഹു) നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (ഖുര്‍ആൻ:57/4)
رقيب عليكم ، شهيد على أعمالكم حيث أنتم ، وأين كنتم ، من بر أو بحر ، في ليل أو نهار ، في البيوت أو القفار ، الجميع في علمه على السواء ، وتحت بصره وسمعه ، فيسمع كلامكم ويرى مكانكم ، ويعلم سركم ونجواكم
അല്ലാഹു നിങ്ങളെ നിരീക്ഷിക്കുന്നു. നിങ്ങള്‍ എവിടെ ആയിരുന്നാലും എങ്ങിനെ ആയിരുന്നാലും. നിങ്ങളുടെ പ്രവ൪ത്തനങ്ങള്‍ അവന്‍ കാണുന്നു. കരയിലോ കടലിലോ, രാത്രിയിലോ പകലോ, വീടുകളിലോ മരുഭൂമിയിലോ ആകട്ടെ എല്ലാവരും അവന്റെ കാഴ്ചക്കും കേള്‍വിക്കും വിധേയമാണ്. അവൻ നിങ്ങളുടെ വാക്കുകൾ കേൾക്കുന്നു, നിങ്ങളുടെ സ്ഥാനം കാണുന്നു, നിങ്ങളുടെ രഹസ്യങ്ങളും മന്ത്രിക്കലുകളും അറിയുന്നു.
أَلَآ إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُوا۟ مِنْهُ ۚ أَلَا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
ശ്രദ്ധിക്കുക: അവനില്‍ നിന്ന് (അല്ലാഹുവില്‍ നിന്ന്) ഒളിക്കാന്‍ വേണ്ടി അവര്‍ തങ്ങളുടെ നെഞ്ചുകള്‍ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍കൊണ്ട് പുതച്ച് മൂടുമ്പോള്‍ പോലും അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. തീര്‍ച്ചയായും അവന്‍ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു. (11/5)
سَوَآءٌ مِّنكُم مَّنْ أَسَرَّ ٱلْقَوْلَ وَمَن جَهَرَ بِهِۦ وَمَنْ هُوَ مُسْتَخْفِۭ بِٱلَّيْلِ وَسَارِبُۢ بِٱلنَّهَارِ
നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് രഹസ്യമായി സംസാരിച്ചവനും പരസ്യമായി സംസാരിച്ചവനും രാത്രിയില്‍ ഒളിഞ്ഞിരിക്കുന്നവനും പകലില്‍ പുറത്തിറങ്ങി നടക്കുന്നവനുമെല്ലാം (അവനെ സംബന്ധിച്ചിടത്തോളം) സമമാകുന്നു. (13/10) (ഇബ്നു കസീ൪)
وَأَسِرُّوا۟ قَوْلَكُمْ أَوِ ٱجْهَرُوا۟ بِهِۦٓ ۖ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ
നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. (ഖു൪ആന്‍ :67/13)
അതായത്, മനസ്സിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. അപ്പോള്‍ വാക്കുകളുടെയും പ്രവൃത്തികളുടെയും കാര്യം എങ്ങനെയായിരിക്കും? (തഫ്സീറുസ്സഅദി)
يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ۚ وَٱللَّهُ عَلِيمُۢ بِذَاتِ ٱلصُّدُورِ
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. (ഖു൪ആന്‍ :64/4)
അല്ലാഹു ഹൃദയത്തിലുള്ളത് അറിയുന്നവനാണ് എന്നത് ഉള്‍ക്കാഴ്ചയുള്ള ബുദ്ധിമാന്മാര്‍ക്ക് മോശമായ സ്വഭാവങ്ങള്‍ തന്റെയുള്ളിലുണ്ടാകുന്നതിനെ സൂക്ഷിക്കാനും മനോഹരമായ സ്വഭാവങ്ങളെ സ്വീകരിക്കാനും സഹായിക്കുന്നു. (തഫ്സീറുസ്സഅ്ദി)
قال ابن المبارك: الذي يهيج الخوف حَتَّى يسكن فِي القلب دوام المراقبة فِي السر والعلانية.
ഇബ്നുൽ മുബാറക് رحمه الله പറഞ്ഞു: ഹൃദയത്തിൽ ഭയം നിലനിൽക്കുന്നത് രഹസ്യ ജീവിതത്തിലും പരസ്യ ജീവിതത്തിലും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ചിന്ത ഉണ്ടാകുമ്പോഴാണ്.
قال ابن القيم: فمن راقب الله في سره حفظه الله في حركاته في سره وعلانيته
ഇമാ ഇബ്നുല്‍ ഖയ്യിം رحمه الله പറഞ്ഞു: തന്റെ രഹസ്യത്തിൽ അല്ലാഹു തന്നെ നിരീക്ഷിക്കുന്നുെവെന്ന ചിന്തയിൽ കഴിയുന്നവന്റെ രഹസ്യമായും പരസ്യമായുമുള്ള ചലനങ്ങളിൽ അല്ലാഹു സംരക്ഷിക്കും
ഇമാം അഹ്മദ്ബ്നു ഹമ്പല്‍ رحمه الله സാധാരണ ചെല്ലാറുണ്ടായിരുന്നതായി ഉദ്ധരിക്കപ്പെടുന്ന പദ്യശകലം കാണുക :
اِذا ما خلوْتَ الدَّهْرَ يَوْما فَلا تَقُلْ – خَلَوْتُ وَلاكِن قُلْ علَيَّ رَقيبٌ – وَلاَ تَحْسَبدنَّ اللهَ يغْفُلُ ساعةً * وَلاَ اَنَّ ماَ يَخْفىَ عَلَيهِ يَغيبُ
വല്ലവേളയിലും, ആരുമില്ലാതെ നീ തനിച്ചായിരുന്നാല്‍ ഞാന്‍ തനിച്ചാണെന്ന് നീ കരുതിപ്പോകരുത്. എങ്കിലും നിന്നെ മേല്‍നോട്ടം ചെയ്യുന്ന ഒരാളുണ്ടെന്ന് ഓര്‍ത്തുകൊള്ളണം. ഒരു വിനാഴിക നേരമെങ്കിലും അല്ലാഹു അശ്രദ്ധനായിരിക്കുമെന്നോ, ഒളിച്ചുവെക്കുന്ന ഏതെങ്കിലും കാര്യം അവന്‍ അറിയാതെ പോകുമെന്നോ ഒരിക്കലും നീ ധരിച്ചേക്കുകയുമരുത്.
അല്ലാഹു പറഞ്ഞതുപോലെ:
وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യാതൊന്നിനെപ്പറ്റിയും നിന്‍റെ രക്ഷിതാവ് അശ്രദ്ധനല്ല. (ഖുർആൻ:27/93)
www.kanzululoom.com