വെള്ളിയാഴ്ച രാത്രിയില്‍ പ്രത്യേക ഇബാദത്ത് ?

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ : خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا وَلاَ تَقُومُ السَّاعَةُ إِلاَّ فِي يَوْمِ الْجُمُعَةِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സൂര്യൻ ഉദിച്ചതിൽ വെച്ച് ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ചയാണ്. അന്നാണ് ആദം عليه السلام സൃഷ്ടിക്കപ്പെട്ടത്; അന്നാണ് അദ്ദേഹം സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്; അന്നാണ് അതിൽ നിന്ന് പുറത്താക്കപ്പെട്ടത്. വെള്ളിയാഴ്ചയിലല്ലാതെ അന്ത്യനാൾ സംഭവിക്കുകയില്ല (മുസ്ലിം:854)

വെള്ളിയാഴ്ചയുടെ ആ പ്രത്യേക ശ്രേഷ്ഠത ഫജ്ർ (പ്രഭാതം) മുതൽ ആരംഭിക്കുന്ന പകലിനാണ് ബാധകമാകുന്നത്. അതിനാൽ വെള്ളിയാഴ്ച ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട കാര്യങ്ങൾ പ്രധാനമായും പകലുമായി ബന്ധപ്പെട്ടതാണ്, രാത്രിയുമായിട്ടല്ല.

سُئِل الشيخ عبد العزيز بن باز رحمه الله تعالى:”متى يدخل يوم الجمعة؟ وهل يجوز أن يغتسل الإنسان بعد صلاة المغرب يوم الخميس عن غسل الجمعة، ومتى ينتهي هذا اليوم؟ جزاكم الله خيرا.

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് رحمه الله ചോദിക്കപ്പെട്ടു:”വെള്ളിയാഴ്ച ദിവസം എപ്പോഴാണ് ആരംഭിക്കുന്നത്? വ്യാഴാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഒരാൾക്ക് ജുമുഅയുടെ കുളി നിർവഹിക്കാൻ അനുവാദമുണ്ടോ, എപ്പോഴാണ് ഈ ദിവസം അവസാനിക്കുന്നത്? അല്ലാഹു താങ്കൾക്ക് ഉത്തമമായ പ്രതിഫലം നൽകട്ടെ.”

فأجاب: يوم الجمعة مثل غيره، يدخل بطلوع الفجر، فإذا اغتسل بعد طلوع الفجر أو بعد طلوع الشمس حصل له السنة، والأفضل أن يكون اغتساله عند التوجه إلى الصلاة، إذا أراد التوجه يغتسل، هذا هو الأفضل، وإن اغتسل بعد صلاة الفجر، أو بعد طلوع الشمس فلا بأس، المقصود أن يوم الجمعة مثل غيره، كل يوم يدخل بطلوع الفجر

അദ്ദേഹം മറുപടി നൽകി: “മറ്റു ദിവസങ്ങളെപ്പോലെ തന്നെ വെള്ളിയാഴ്ചയും ആരംഭിക്കുന്നത് ഫജ്ർ (പ്രഭാതം) ഉദിക്കുന്നതോടുകൂടിയാണ്. അതിനാൽ ഫജ്ർ ഉദിച്ച ശേഷമോ സൂര്യൻ ഉദിച്ച ശേഷമോ ഒരാൾ കുളിച്ചാൽ അയാൾക്ക് ആ സുന്നത്ത് ലഭിക്കുന്നതാണ്. നമസ്കാരത്തിന് പുറപ്പെടാൻ ഉദ്ദേശിക്കുന്ന സമയത്ത് കുളിക്കുന്നതാണ് ഏറ്റവും ഉത്തമം; പുറപ്പെടാൻ ഉദ്ദേശിക്കുമ്പോൾ കുളിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠമായത്. ഇനി സുബ്ഹി നമസ്കാരത്തിന് ശേഷമോ സൂര്യോദയത്തിന് ശേഷമോ കുളിച്ചാലും കുഴപ്പമില്ല. ചുരുക്കത്തിൽ, മറ്റെല്ലാ ദിവസങ്ങളെയും പോലെ തന്നെ വെള്ളിയാഴ്ചയും ഫജ്ർ ഉദിക്കുന്നതോടുകൂടിയാണ് ആരംഭിക്കുന്നത്.” [فتاوى نور على الدرب” (13 / 287)]

എന്നാൽ, അതിന്റെ രാത്രി ആ പകലിനെ തുടർന്ന് വരുന്നതാണ് എന്നതിൽ സംശയമില്ല; അതിനാൽ പകലിന്റെ മഹത്വം കാരണം ആ രാത്രിയും ആദരിക്കപ്പെടുകയും മഹത്വപ്പെടുത്തപ്പെടുകയും ചെയ്യുന്നു.

ഇമാം അബൂദാവൂദ് തന്റെ ‘സുനൻ’ ൽ ഒരു അധ്യായത്തിന് ഇപ്രകാരം തലക്കെട്ട് നൽകിയിട്ടുണ്ട്:

بَابُ فَضْلِ يَوْمِ الْجُمُعَةِ وَلَيْلَةِ الْجُمُعَةِ

വെള്ളിയാഴ്ച പകലിന്റെയും രാത്രിയുടെയും ശ്രേഷ്ഠതയെക്കുറിച്ചുള്ള അധ്യായം.

തുടർന്ന് ആ അധ്യായത്തിൽ അദ്ദേഹം രണ്ട് ഹദീസുകൾ (1046,1047) ഉദ്ധരിച്ചു; എന്നാൽ അവ രണ്ടിലും വെള്ളിയാഴ്ച രാത്രിയെക്കുറിച്ച് യാതൊന്നും പരാമർശിക്കപ്പെട്ടിട്ടില്ല.

قال الشيخ عبد المحسن العباد أثابه الله تعالى:والترجمة هي: باب فضل يوم الجمعة وليلة الجمعة، والحديثان ليس فيهما تعرض لذكر الليل، ولا أدري هل جاء في بعض روايات الحديث يوم الجمعة وليلة الجمعة؟ وأظن ورود هذا، وأحيانا قد يذكر اليوم وتكون الليلة تبعا له.

ശൈഖ് അബ്ദുൽ മുഹ്‌സിൻ അൽ-അബ്ബാദ് (അല്ലാഹു അദ്ദേഹത്തിന് ഉത്തമ പ്രതിഫലം നൽകട്ടെ) പറഞ്ഞു: “അധ്യായത്തിന്റെ തലക്കെട്ട് ‘വെള്ളിയാഴ്ച പകലിന്റെയും രാത്രിയുടെയും ശ്രേഷ്ഠതയെക്കുറിച്ചുള്ള അധ്യായം’ എന്നാണ്; എന്നാൽ ആ രണ്ട് ഹദീസുകളിലും രാത്രിയെക്കുറിച്ചുള്ള പരാമർശമില്ല. ഹദീസിന്റെ മറ്റു ചില നിവേദനങ്ങളിൽ ‘വെള്ളിയാഴ്ച പകലും വെള്ളിയാഴ്ച രാത്രിയും’ എന്ന് വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല; അങ്ങനെ വന്നിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ചില സന്ദർഭങ്ങളിൽ പകൽ മാത്രം പരാമർശിക്കപ്പെടുകയും, രാത്രി അതിനോട് അനുബന്ധമായി ഉൾപ്പെടുകയും ചെയ്യാറുണ്ട്.” [شرح سنن أبي داود” (133/ 6 بترقيم الشاملة)]

ശ്രേഷ്ഠതയിൽ ഈ രാത്രി അതിന്റെ പകലിനോട് അനുബന്ധമായി വരുന്നതുകൊണ്ട്, ഈ രാത്രിയും ലൈലത്തുൽ ഖദ്റും തമ്മിലുള്ള ശ്രേഷ്ഠതയിൽ (ഏതിനാണ് മുൻഗണന എന്നതിൽ) പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടായിട്ടുണ്ട്.

قال ابن مفلح رحمه الله :وليلة القدر أفضل اللّيالي، وهي أفضل من لّيلة الجمعة، للآية، وذكره الخطّابي إجماعا.وذكر ابن عقيل روايتين: إحداهما هذا، والثّانية ليلة الجمعة أفضل، وعلّله: بأنّها تتكرّر، وبأنّها تابعة لما هو أفضل الأيام وهو يوم الجمعة.

ഇബ്നു മുഫ്‌ലിഹ് رحمه الله പറഞ്ഞു:രാത്രികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ലൈലത്തുൽ ഖദ്റാണ്; ഖുർആൻ വചനത്തിന്റെ അടിസ്ഥാനത്തിൽ അത് വെള്ളിയാഴ്ച രാത്രിയേക്കാളും ശ്രേഷ്ഠമാണ്. ഖത്താബി ഇത് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമായി (ഇജ്മാഅ്) ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ ഇബ്നു അഖീൽ ഇക്കാര്യത്തിൽ രണ്ട് അഭിപ്രായങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്: ഒന്നാമത്തേത് മുകളിൽ പറഞ്ഞതാണ് (ലൈലത്തുൽ ഖദ്റാണ് ശ്രേഷ്ഠം എന്നത്). രണ്ടാമത്തേത് വെള്ളിയാഴ്ച രാത്രിയാണ് കൂടുതൽ ശ്രേഷ്ഠം എന്നതാണ്. അതിന് അദ്ദേഹം കാരണമായി പറയുന്നത്: വെള്ളിയാഴ്ച രാത്രി എല്ലാ ആഴ്ചയിലും ആവർത്തിച്ച് വരുന്ന ഒന്നാണ് എന്നതും, ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായ വെള്ളിയാഴ്ച പകലിനോട് അനുബന്ധമായി വരുന്ന രാത്രിയാണത് എന്നതുമാണ്.” [الفروع وتصحيح الفروع” (5 / 128)]

قال ابن القيم رحمه الله :وفي “صحيح مسلم” عن أبي هريرة، عن النبي صلى الله عليه وسلم قال: {لَا تَخْتَصُّوا لَيْلَةَ الْجُمُعَةِ بِقِيَامٍ مِنْ بَيْنِ اللَّيَالِي، وَلَا تَخْتَصُّوا يَوْمَ الْجُمُعَةِ بِصِيَامٍ مِنْ بَيْنِ الْأَيَّامِ، إِلَّا أَنْ يَكُونَ فِي صَوْمٍ يَصُومُهُ أَحَدُكُمْ} …حمايةً للذّريعة من أن يُلحق بالدِّين ما ليس منه، ويُوجِب التّشبُّه بأهل الكتاب في تخصيص بعض الأيام بالتّجرُّد عن الأعمال الدّنيوية…ولهذا المعنى ــ والله أعلم ــ نهي عن تخصيص ليلة الجمعة بالقيام من بين اللّيالي، لأنّها من أفضل اللّيالي حتى فضَّلها بعضُهم على ليلة القدر، وحكيت رواية عن أحمد. فهي في مظنَّة تخصيصها بالعبادة، فحمَى الشارع الذّريعة، وسدَّها بالنهي عن تخصيصها بالقيام. والله أعلم.

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:”സ്വഹീഹ് മുസ്‌ലിമിൽ അബൂഹുറൈറ رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ ഇപ്രകാരം അരുളിയതായി വന്നിട്ടുണ്ട്: {മറ്റു രാത്രികളിൽ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ച രാത്രിയെ മാത്രം നിങ്ങൾ രാത്രിനമസ്കാരത്തിനായി പ്രത്യേകമാക്കരുത്; മറ്റു ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ച പകലിനെ മാത്രം നിങ്ങൾ നോമ്പിനായി പ്രത്യേകമാക്കുകയും ചെയ്യരുത്—നിങ്ങളിലൊരാൾ പതിവായി നോൽക്കുന്ന നോമ്പിന്റെ ദിവസമായി അത് ഒത്തുവന്നാലല്ലാതെ.}

ദീനിൽ പെടാത്ത കാര്യങ്ങൾ അതിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്നത് തടയുന്നതിനും, ചില ദിവസങ്ങൾ ഭൗതിക പ്രവർത്തനങ്ങളിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കാൻ  മാത്രമായി മാറ്റിവെക്കുന്നതിലൂടെ വേദക്കാരോട് സാദൃശ്യപ്പെടുന്നത് ഒഴിവാക്കുന്നതിനും വേണ്ടി.

ഈ അർത്ഥത്തിലാണ് – അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയാവുന്നത് – മറ്റു രാത്രികളിൽ നിന്ന് മാറ്റിനിർത്തി വെള്ളിയാഴ്ച രാത്രിയെ മാത്രം (പ്രത്യേകമായി) നമസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നത്.  അതാകട്ടെ ഏറ്റവും ശ്രേഷ്ഠമായ രാത്രികളിൽ പെട്ടതാണ്; എത്രത്തോളമെന്നാൽ, അതിനെ ലൈലത്തുൽ ഖദറിനേക്കാൾ ശ്രേഷ്ഠമായി കണ്ടവരുണ്ട്, അഹ്മദ് رحمه الله യിൽ നിന്ന് അങ്ങനെ ഒരു റിപ്പോർട്ടും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ, ആരാധനയ്ക്കായി പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടാൻ സാദ്ധ്യതയുള്ള ഒന്നാണത്; അതുകൊണ്ടാണ് നിയമദാതാവ് (അല്ലാഹു) ആ വാതിൽ അടച്ചത് – (പ്രത്യേകമായി) നമസ്കാരത്തിനായി തിരഞ്ഞെടുക്കുന്നത് വിലക്കിക്കൊണ്ട് ആ സാഹചര്യത്തെ തടഞ്ഞു. അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയാവുന്നത്. [زاد المعاد” (1 / 523).]

ചുരുക്കത്തില്‍, വെള്ളിയാഴ്ച ദിവസം ആരംഭിക്കുന്നത് ഫജ്ർ (പ്രഭാതം) ഉദിക്കുന്നതോടുകൂടിയാണ്. അതിനാൽ, ആ ദിവസത്തേക്ക് പ്രത്യേകമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കർമ്മങ്ങളുടെ അടിസ്ഥാനം അവ വെള്ളിയാഴ്ച പകലുമായി ബന്ധപ്പെട്ടതാണ് എന്നതാണ്.

എന്നാൽ, വെള്ളിയാഴ്ച രാത്രി ആ പകലിനെ തുടർന്ന് വരുന്നതാണ് എന്നതിൽ സംശയമില്ല. അതിനാൽ ശ്രേഷ്ഠതയിലും മഹത്വത്തിലും ആദരവിലും ആ രാത്രിയും പകലിനെ പിന്തുടരുന്നു; എങ്കിലും, മറ്റു രാത്രികളിൽ നിന്ന് വ്യത്യസ്തമായി ആ രാത്രിയെ മാത്രം ഏതെങ്കിലും പ്രത്യേക ഇബാദത്തുകള്‍ക്കായി നീക്കിവെക്കുന്നത് (പ്രത്യേകമാക്കുന്നത്) മതപരമായി അംഗീകരിക്കപ്പെട്ടതല്ല. والله أعلم.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *