സംസം വെള്ളത്തിന്റെ ശ്രേഷ്ഠതയും പ്രത്യേകതകളും

സംസം വെള്ളം എന്താണ്?

മസ്ജിദുൽ ഹറാമിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കിണറിന്റെ പേരാണ് സംസം; അതിനും വിശുദ്ധ കഅ്ബയ്ക്കും ഇടയിൽ മുപ്പത്തിയെട്ട് മുഴം ദൂരമുണ്ട്.

അത് ഇബ്‌റാഹീം നബി عليه السلام യുടെയും മകൻ ഇസ്മാഈല്‍ عليه السلام യുടെയും കിണറാണ്. ഇസ്മാഈല്‍ عليه السلام മുലകുടി മാറാത്ത കുട്ടിയായിരിക്കെ ദാഹിച്ചപ്പോൾ അല്ലാഹു അദ്ദേഹത്തിന് കുടിക്കാൻ നൽകിയ വെള്ളമാണ് അത്. അദ്ദേഹത്തിന്റെ ഉമ്മ വെള്ളം തേടിയെങ്കിലും കണ്ടെത്തിയില്ല; അങ്ങനെ അവർ സഫാ മലയിൽ ചെന്ന് ഇസ്മാഈലിനായി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും അവനോട് സഹായം തേടുകയും ചെയ്തു. പിന്നീട് അവർ മർവ മലയിലെത്തി അതുപോലെ പ്രവർത്തിച്ചു. അല്ലാഹു ജിബ്‌രീല്‍ عليه السلام യെ നിയോഗിക്കുകയും അദ്ദേഹം തന്റെ കാൽപാദം കൊണ്ട് ഭൂമിയിൽ തൊഴിക്കുകയും ചെയ്തപ്പോൾ വെള്ളം പുറത്തേക്ക് വന്നു.

സംസം വെള്ളം കുടിക്കുന്നതിന്റെ ശ്രേഷ്ഠത

ഹജ്ജും ഉംറയും നിർവഹിക്കുന്നവർക്ക് പ്രത്യേകിച്ചും, എല്ലാ മുസ്ലീങ്ങൾക്കും എല്ലാ അവസ്ഥകളിലും പൊതുവെ സംസം വെള്ളം കുടിക്കുന്നത് സുന്നത്താണെന്ന് പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. കാരണം, സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്:

شَرِبَ مِنْ مَاءِ زَمْزَمَ

അദ്ദേഹം (നബി ﷺ) സംസം വെള്ളം കുടിച്ചു. (ബുഖാരി)

അബൂദർറ് رضي الله عنه നിവേദനം ചെയ്ത ഹദീസിൽ, സംസം വെള്ളത്തെക്കുറിച്ച് നബി ﷺ പറഞ്ഞു:

إِنَّهَا مُبَارَكَةٌ إِنَّهَا طَعَامُ طُعْمٍ

തീ൪ച്ചയായും അത് (സംസം) അനുഗ്രഹീതമാണ്. തീ൪ച്ചയായും അത് (സംസം) ഭക്ഷണത്തിന് ഭക്ഷണവുമാണ്. (مسلم 4/1922)

അൽ-ത്വയാലിസി رحمه الله തന്റെ നിവേദനത്തിൽ (61-ാം നമ്പർ) ഇപ്രകാരം കൂടി വർദ്ധിപ്പിച്ചിരിക്കുന്നു:

وشفاء سقم

രോഗ ശമനവുമാണ്.

അതായത്, ആ വെള്ളം കുടിക്കുന്നത് ഭക്ഷണത്തിന് പകരമാവുകയും രോഗങ്ങളിൽ നിന്ന് ശമനം നൽകുകയും ചെയ്യും; എന്നാൽ അതിൽ പൂർണ്ണമായ ആത്മാർത്ഥതയും സത്യസന്ധതയും വിശ്വാസവും ഉണ്ടായിരിക്കണം. അബൂദർറുൽ ഗിഫാരി رضي الله عنه أنه വിൽ നിന്ന് സ്ഥിരപ്പെട്ടതുപോലെ, മക്കയിൽ ഒരു മാസത്തോളം സംസം വെള്ളം മാത്രമല്ലാതെ മറ്റൊരു ഭക്ഷണവുമില്ലാതെ അദ്ദേഹം കഴിഞ്ഞുകൂടി.

قال العباس بن عبد المطلب رضي الله عنه: تنافس الناس في زمزم في زمن الجاهلية حتى كان أهل العيال يفِدون بعيالهم فيشربون فيكون صبوحاً لهم (شرب أول النهار)، وقد كنا نعدّها عوناً على العيال، قال العباس: وكانت تسمى زمزم في الجاهلية (شباعة).

അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബ് رضي الله عنه പറഞ്ഞു: ജാഹിലിയ്യാ കാലഘട്ടത്തിൽ ആളുകൾ സംസം വെള്ളത്തിനായി മത്സരിക്കുമായിരുന്നു. കുടുംബമുള്ളവർ തങ്ങളുടെ കുടുംബവുമായി വന്ന് അത് കുടിക്കുകയും, അത് അവർക്ക് രാവിലത്തെ പാനീയമായി തീരുകയും ചെയ്യുമായിരുന്നു (പകലിലെ ആദ്യ പാനീയം). ഞങ്ങൾ അതിനെ കുടുംബത്തിനുള്ള ഒരു സഹായമായി കണക്കാക്കാറുണ്ടായിരുന്നു.” അബ്ബാസ് رضي الله عنه പറഞ്ഞു: ജാഹിലിയ്യ കാലഘട്ടത്തിൽ സംസം ‘ശുബാഅഃ’ (വിശപ്പടക്കുന്നത്) എന്നാണ് അറിയപ്പെട്ടിരുന്നത്.

قال العلامة الأبّي رحمه الله:هو لما شرب له، جعله الله تعالى لإسماعيل وأمه هاجر طعاماً وشراباً، ودخل ابن المبارك زمزم فقال: اللهم إن ابن المؤمّل حدثني عن أبي الزبير عن جابر أن رسول الله صلى الله عليه وسلم قال: {مَاءُ زَمْزَمَ لِمَا شُرِبَ لَهُ} فاللهم إني أشربه لعطش يوم القيامة.

അൽ-അബ്ബീ رحمه الله പറഞ്ഞു:അത് (സംസം) എന്തിനാണോ കുടിക്കുന്നത്, അതിനായിട്ടുള്ളതാണ്. അല്ലാഹു അത് ഇസ്മാഈല്‍ عليه السلام ക്കും മാതാവ് ഹാജര്‍ عليه السلام ക്കും ഭക്ഷണവും വെള്ളവുമാക്കി മാറ്റി. ഇബ്‌നുല്‍ മുബാറക് رحمه الله സംസമിനടുത്ത് ചെന്നുകൊണ്ട് പറഞ്ഞു: “അല്ലാഹുവെ, തീർച്ചയായും ഇബ്‌നു അൽ-മുഅമ്മൽ, അബൂ സുബൈറിൽ നിന്നും, അദ്ദേഹം ജാബിർ رضي الله عنه വിൽ നിന്നും  നിവേദനം ചെയ്തിട്ടുണ്ട്; നബി ﷺ പറഞ്ഞതായി: {സംസം വെള്ളം ഏത് കാര്യത്തിനായാണോ കുടിക്കുന്നത്, അതിനുള്ളതാണ്} അല്ലാഹുവെ, അന്ത്യദിനത്തിലെ ദാഹം അകറ്റുന്നതിനായി ഞാൻ ഇത് കുടിക്കുന്നു.

ചെറുപ്പകാലത്ത് നബി ﷺ യുടെ ഹൃദയം രണ്ടു മലക്കുകൾ പുറത്തെടുത്ത് കഴുകിയ ശേഷം തിരികെ വെക്കുകയുണ്ടായി.

قال الحافظ العراقي رحمه الله: حكمة غسل صدر النبي صلى الله عليه وسلم بماء زمزم ليقوى به صلى الله عليه وسلم على رؤية ملكوت السموات والأرض والجنة والنار؛ لأنّ من خواص ماء زمزم أنه يقوّي القلب ويسكّن الرّوع.

ഹാഫിള് അൽ-ഇറാഖി رحمه الله പറഞ്ഞു:നബി ﷺ യുടെ ഹൃദയം സംസം വെള്ളം കൊണ്ട് കഴുകിയതിന്റെ ലക്ഷ്യം, ആകാശഭൂമികളുടെ മലകൂതുകളും (ആധിപത്യവും അത്ഭുതങ്ങളും) സ്വർഗ്ഗനരകങ്ങളും കാണുന്നതിന് അവിടുത്തേക്ക് ശക്തി ലഭിക്കാനാണ്. കാരണം, ഹൃദയത്തെ ശക്തിപ്പെടുത്തുക, ഭയം അകറ്റി സമാധാനം നൽകുക എന്നത് സംസം വെള്ളത്തിന്റെ പ്രത്യേക ഗുണങ്ങളിൽ പെട്ടതാണ്.

നബി ﷺ യുടെ നെഞ്ച് സംസം വെള്ളം കൊണ്ട് കഴുകിയ സംഭവം അബൂദർറ് رضي الله عنه നിവേദനം ചെയ്ത ഹദീസിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്; നബി ﷺ പറഞ്ഞു:

فُرِجَ سَقْفِي وَأَنَا بِمَكَّةَ، فَنَزَلَ جِبْرِيلُ ـ عَلَيْهِ السَّلاَمُ ـ فَفَرَجَ صَدْرِي، ثُمَّ غَسَلَهُ بِمَاءِ زَمْزَمَ، ثُمَّ جَاءَ بِطَسْتٍ مِنْ ذَهَبٍ مُمْتَلِئٍ حِكْمَةً وَإِيمَانًا، فَأَفْرَغَهَا فِي صَدْرِي، ثُمَّ أَطْبَقَهُ، ثُمَّ أَخَذَ بِيَدِي فَعَرَجَ إِلَى السَّمَاءِ الدُّنْيَا‏.‏

ഞാൻ മക്കയിൽ ആയിരിക്കെ എന്റെ (വീടിന്റെ) മേൽക്കൂര തുറക്കപ്പെട്ടു. അങ്ങനെ ജിബ്‌രീൽ عَعليه السلام ഇറങ്ങിവന്ന് എന്റെ നെഞ്ച് പിളർന്നു; ശേഷം സംസം വെള്ളം കൊണ്ട് അത് കഴുകി. പിന്നീട് ഹിക്മത്തും ഈമാനും നിറഞ്ഞ സ്വർണ്ണത്തളികയുമായി വന്ന് അത് എന്റെ നെഞ്ചിൽ ഒഴിച്ചു. തുടർന്ന് അത് അടച്ചു. അനന്തരം അദ്ദേഹം എന്റെ കൈപിടിച്ച് ഒന്നാം ആകാശത്തേക്ക് എന്നെയുംകൊണ്ട് ഉയർന്നു. (البخاري 3/429)

സംസം വെള്ളം കുടിക്കുന്നതിന്റെ മര്യാദകൾ

സംസം വെള്ളം കുടിക്കുന്നയാൾ തദല്ലുഅ് ചെയ്യല്‍ സുന്നത്താണ്. ‘തദല്ലുഅ്’ എന്നാൽ: അത് ധാരാളമായി കുടിച്ച് വയറു നിറയുകയും, പൂർണ്ണമായി ദാഹം ശമിച്ച് തൃപ്തി വരികയും ചെയ്യുക എന്നാണ്.

കർമ്മശാസ്ത്ര പണ്ഡിതന്മാർ സംസം വെള്ളം കുടിക്കുമ്പോൾ പാലിക്കൽ സുന്നത്തായ ചില മര്യാദകൾ എടുത്തുപറഞ്ഞിട്ടുണ്ട്; അവയിൽ ചിലത് താഴെ പറയുന്നവയാണ്:

▪️ഖിബ്‌ലയെ അഭിമുഖീകരിക്കുക

▪️ബിസ്മി ചൊല്ലുക

▪️മൂന്ന് തവണയായി കുടിക്കുക

▪️വയറു നിറയെ, ദാഹം ശമിച്ച് കുടിക്കുക

▪️കുടിച്ചു കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കുക

▪️മറ്റുള്ള വെള്ളം പോലെത്തന്നെ സംസം കുടിക്കുമ്പോഴും ഇരിക്കലാണ് (സുന്നത്ത്). എന്നാൽ, ഇബ്‌നു അബ്ബാസ് رضى الله عنهما ഇപ്രകാരം പറയുന്നത്:

سَقَيْتُ رَسُولَ اللَّهِ صلى الله عليه وسلم مِنْ زَمْزَمَ فَشَرِبَ وَهُوَ قَائِمٌ‏.‏

ഞാൻ അല്ലാഹുവിന്റെ റസൂല്‍ ﷺ ക്ക് സംസം വെള്ളം കൊടുത്തു, അവിടുന്ന് കുടിച്ചു. അവിടുന്ന് നിൽക്കുകയായിരുന്നു. (رواه البخاري 3/492)

അത് (നിൽക്കലും) അനുവദനീയമാണെന്ന് വ്യക്തമാക്കാനാണ്. നിന്നുകൊണ്ട് കുടിക്കുന്നത് വിരോധിച്ചിട്ടുള്ളത് പൊതുവെ കറാഹത്താണെന്ന് (വെറുക്കപ്പെട്ടതാണെന്ന്) കാണിക്കാനുമാണ്.

▪️സംസം കുടിക്കുന്നവൻ തന്റെ തലയിലും മുഖത്തും നെഞ്ചിലും വെള്ളം തളിക്കുന്നത് അവർ (കർമ്മശാസ്ത്ര പണ്ഡിതന്മാർ) സുന്നത്തായി കാണുകയും ചെയ്തിട്ടുണ്ട്.

▪️അത് കുടിക്കുമ്പോൾ ധാരാളമായി പ്രാർത്ഥിക്കലും,

▪️ഇഹലോകത്തിന്റെയും പരലോകത്തിന്റെയും ആവശ്യങ്ങൾക്കായി അത് കുടിക്കുന്നത്; നബി ﷺ യിൽ നിന്ന് വന്ന ഹദീസിൽ ഉള്ളതുപോലെ:

مَاءُ زَمْزَمَ لِمَا شُرِبَ لَهُ

സംസം വെള്ളം എന്തിനാണോ കുടിക്കുന്നത് അതിനുള്ളതാകുന്നു. (ابن ماجه 2/1018) [സഖാവിയുടെ المقاصد الحسنة’ പേജ് 359 നോക്കുക.]

وروي عن ابن عباس رضى الله عنهما: أنه إذا شرب من ماء زمزم قال: اللهم إني أسألك علماً نافعاً، ورزقاً واسعاً وشفاء من كل داء .

ഇബ്‌നു അബ്ബാസ് رضى الله عنهما യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: അദ്ദേഹം സംസം വെള്ളം കുടിക്കുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: “അല്ലാഹുവേ, ഉപകാരപ്രദമായ അറിവും വിശാലമായ ഉപജീവനവും എല്ലാ രോഗങ്ങളിൽ നിന്നും ശമനവും ഞാൻ നിന്നോട് ചോദിക്കുന്നു.”

عن الحميدي قال: كنا عند سفيان بن عيينة فحدثنا بحديث ماء زمزم لما شُرب له، فقام رجل من المجلس ثم عاد فقال: يا أبا محمد: أليس الحديث الذي حدثتنا في ماء زمزم صحيحاً؟ قال: نعم. قال الرجل: فإني شربت الآن دلواً من زمزم على أنك تحدثني بمائة حديث، فقال سفيان: اقعد فقعد، فحدّثه بمائة حديث.

അൽ-ഹുമൈദി رحمه الله പറഞ്ഞു:: “ഞങ്ങൾ സുഫ്‌യാൻ ബിൻ ഉയയ്നയുടെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ‘സംസം വെള്ളം എന്തിനുവേണ്ടി കുടിക്കുന്നുവോ അതിനുള്ളതാണ്’ എന്ന ഹദീസ് ഞങ്ങൾക്ക് പറഞ്ഞുതന്നു. അപ്പോൾ സദസ്സിൽ നിന്ന് ഒരാൾ എഴുന്നേറ്റുപോയി തിരിച്ചുവന്നുകൊണ്ട് ചോദിച്ചു: ‘അബൂ മുഹമ്മദ്‌! സംസം വെള്ളത്തെക്കുറിച്ച് താങ്കൾ ഞങ്ങൾക്ക് പറഞ്ഞുതന്ന ഹദീസ് സ്വഹീഹല്ലേ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ ആ മനുഷ്യൻ പറഞ്ഞു: ‘എങ്കിൽ ഞാൻ ഇപ്പോൾ ഒരു കുടം സംസം വെള്ളം കുടിച്ചിരിക്കുന്നത്, താങ്കൾ എനിക്ക് നൂറ് ഹദീസ് പറഞ്ഞുതരണം എന്ന ഉദ്ദേശ്യത്തോടെയാണ്.’ അപ്പോൾ സുഫ്‌യാൻ പറഞ്ഞു: ‘ഇരിക്കൂ.’ അങ്ങനെ അയാൾ ഇരുന്നു; അദ്ദേഹം അയാൾക്ക് നൂറ് ഹദീസ് പറഞ്ഞുനൽകുകയും ചെയ്തു.”

സംസം വെള്ളം കൂടെക്കൂട്ടുന്നതും അത് നാടുകളിലേക്ക് കൊണ്ടുപോകുന്നതും സുന്നത്താണ്.

ചില കർമ്മശാസ്ത്ര പണ്ഡിതന്മാർ സംസം വെള്ളം കരുതിവെക്കുന്നതും മറ്റു നാടുകളിലേക്ക് കൊണ്ടുപോകുന്നതും സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്; കാരണം അത് രോഗശമനം തേടുന്നവർക്ക് ശമനമാണ്. ആയിശ رضي الله عنها വഴി ഇപ്രകാരം വന്നിരിക്കുന്നു: അവർ സംസം വെള്ളം പാത്രങ്ങളില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. അവർ പറഞ്ഞു:

حمل رسول الله صلى الله عليه وسلم منها، وكان يصبّ على المرضى ويسقيهم.

‘അല്ലാഹുവിന്റെ റസൂൽ ﷺ അതിൽ നിന്ന് കൊണ്ടുപോകാറുണ്ടായിരുന്നു; അവിടുന്ന് രോഗികളുടെ മേൽ അത് ഒഴിച്ചുകൊടുക്കുകയും അവരെ കുടിപ്പിക്കുകയും ചെയ്യുമായിരുന്നു.’ (തിർമിദി:4/37)

സംസം വെള്ളം കൊണ്ട് ശുദ്ധീകരണം നടത്തുന്നതിന്റെ വിധി

സംസം വെള്ളം കൊണ്ട് ശുദ്ധീകരണം നടത്തുന്നത് സാധുവാണ് എന്ന കാര്യത്തിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ യോജിച്ചിട്ടുണ്ട്. എന്നാൽ അശുദ്ധികൾ നീക്കം ചെയ്യുന്നത് പോലെയുള്ള അപമാനകരമോ വൃത്തിഹിനമോ ആയ സന്ദർഭങ്ങളിൽ അത് ഉപയോഗിക്കരുതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

قال العلامة البهوتي رحمه الله : (و) كذا يكره (استعمال ماء زمزم في إزالة النجس فقط) تشريفاً له، ولا يكره استعماله في طهارة الحدث، لقول علي: ثم أفاضَ رسول الله صلى الله عليه وسلم فدعا بسجلٍ من ماءِ زمزم فشربَ منهُ وتوضَّأ رواه عبد الله بن أحمد بإسناد صحيح.

അല്ലാമാ അൽ-ബഹൂതി رحمه الله  പറഞ്ഞു:(അതുപോലെ) സംസം വെള്ളത്തിന്റെ പവിത്രത മാനിച്ച്, (അശുദ്ധി മാത്രം നീക്കം ചെയ്യാൻ അത് ഉപയോഗിക്കുന്നത്) കറാഹത്താണ് (വെറുക്കപ്പെട്ടതാണ്). എന്നാൽ ചെറിയ അശുദ്ധിയോ വലിയ അശുദ്ധിയോ നീക്കാനുള്ള ശുദ്ധീകരണത്തിന് (വുളൂഇനും കുളിക്കും) അത് ഉപയോഗിക്കുന്നത് കറാഹത്തില്ല (വെറുക്കപ്പെട്ടതല്ല). അലി رضي الله عنه വിൽ നിന്നുള്ള ഹദീസില്‍ ഇപ്രകാരമുണ്ട്: {തുടർന്ന് അല്ലാഹുവിന്റെ റസൂൽ ﷺ (ത്വവാഫിനു ശേഷം) മടങ്ങി; അങ്ങനെ അവർ സംസം വെള്ളത്തിന്റെ ഒരു വലിയ പാത്രം കൊണ്ടുവരാൻ ആവശ്യപ്പെടുകയും, അതിൽ നിന്ന് കുടിക്കുകയും വുളൂഅ് ചെയ്യുകയും ചെയ്തു} അബ്ദുല്ലാഹിബ്നു അഹ്മദ് സ്വഹീഹായ ഇസ്‌നാദോടെ ഉദ്ധരിച്ചത്. [كشاف القناع]

ഇതുപോലെ نيل الأوطار നോക്കുക. (كتاب الطهارة: باب طهورية ماء البحر.)

قال الحافظ السخاوي رحمه الله: يذكر على بعض الألسنة أن فضيلته ما دام في محله فإذا نقل يتغيّر وهو شيء لا أصل له، فقد كتب صلى الله عليه وسلم إلى سهيل بن عمرو: إن وصل كتابي ليلاً فلا تصبحن أو نهاراً فلا تمسين حتى تبعث إليّ بماء زمزم، وفيه أنه بعث بمزادتين وكان حينئذ بالمدينة قبل أن يفتح مكة، وهو حديث حسن لشواهده، وكذا كانت عائشة رضي الله عنها تحمل وتخبر أنه صلى الله عليه وسلم كان يفعله وأنه كان يحمله في الأداوي والقرب فيصب منه على المرضى ويسقيهم، وكان ابن عباس إذا نزل به ضيف أتحفه بماء زمزم، وسئل عطاء عن حمله فقال: قد حمله النبي صلى الله عليه وسلم والحسن والحسين.

ഹാഫിള് അസ്സഖാവി رحمه الله  പറഞ്ഞു: സംസം വെള്ളം അതിന്റെ സ്ഥലത്തുള്ള കാലത്തോളം മാത്രമേ അതിന്റെ ശ്രേഷ്ഠതയുള്ളൂ എന്നും, അത് മാറ്റിക്കൊണ്ടുപോയാൽ അതിന് മാറ്റം വരും എന്നും ചിലരുടെ നാവുകളിൽ പറയപ്പെടുന്നുണ്ട്; എന്നാൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. തീർച്ചയായും നബി ﷺ സുഹൈൽ ബിൻ അംറിന് എഴുതി: ‘എന്റെ കത്ത് രാത്രിയാണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ പ്രഭാതം പുലരുന്നതിന് മുമ്പും, പകലാണ് ലഭിക്കുന്നതെങ്കിൽ സന്ധ്യയാകുന്നതിന് മുമ്പും എനിക്ക് സംസം വെള്ളം അയച്ചുതരാൻ നിങ്ങൾ മറക്കരുത്.’ അതിൽ അദ്ദേഹം രണ്ട് തോൽസഞ്ചികളിലായി അത് അയച്ചുകൊടുത്തു എന്നും വന്നിരിക്കുന്നു; അന്നേരം നബി ﷺ മക്ക ഫത്ഹ് ചെയ്യപ്പെടുന്നതിന് മുമ്പ് മദീനയിലായിരുന്നു. ഇത് ശവാഹിദുകളുടെ (പിന്തുണയ്ക്കുന്ന മറ്റ് റിപ്പോർട്ടുകളുടെ) അടിസ്ഥാനത്തിൽ ഹസനായ ഹദീഥാണ്. അതുപോലെ ആയിശ رضي الله عنها അത് കൊണ്ടുപോകുമായിരുന്നു; നബി ﷺ അപ്രകാരം ചെയ്യുമായിരുന്നുവെന്നും, അവിടുന്ന് ചെറിയ തോൽപാത്രങ്ങളിലും വലിയ തോൽസഞ്ചികളിലും അത് കൊണ്ടുപോയിരുന്നതായും, രോഗികളുടെ മേൽ അതിൽ നിന്ന് ഒഴിച്ചുകൊടുക്കുകയും അവർക്ക് കുടിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും അവർ അറിയിക്കാറുണ്ടായിരുന്നു. ഇബ്‌നു അബ്ബാസ് رضي الله عنه വിനെ കാണാൻ അതിഥികൾ വന്നാൽ അദ്ദേഹം അവർക്ക് സംസം വെള്ളം നൽകി സൽക്കരിക്കുമായിരുന്നു. സംസം കൊണ്ടുപോകുന്നതിനെക്കുറിച്ച് അത്വാഅ് നോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘നബി ﷺ യും ഹസനും ഹുസൈനും അത് കൊണ്ടുപോയിട്ടുണ്ട്. (المقاصد الحسنة)

അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ.

 

https://islamqa.info/ar/answers/1698/

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *