بَصِيرَة (ബസ്വീറത്ത് – ഉൾക്കാഴ്ച) നെ കുറിച്ച് പണ്ഡിതന്മാർ വ്യത്യസ്തങ്ങളായ രീതിയിൽ പരാമർശിച്ചിട്ടുള്ളതായി കാണാം.
ഉൾക്കാഴ്ച എന്നാൽ:
قوة في القلب تدرك بها المعقولات
യുക്തിസഹമായ കാര്യങ്ങൾ ഗ്രഹിക്കാൻ പ്രാപ്തരാക്കുന്ന ഹൃദയത്തിലെ ഒരു ശക്തി
نور يقذفه الله في قلب من يشاء من عباده
അല്ലാഹു തന്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരുടെ ഹൃദയങ്ങളിലേക്ക് ഇട്ടുകൊടുക്കുന്ന ഒരു പ്രകാശം.
العلم الذي ينير القلب، فهو للأرواح كالماء للأرض اليابسة، وللقلوب كالضياء للبصر.
ഹൃദയത്തെ പ്രകാശിപ്പിക്കുന്ന അറിവ്, വരണ്ട ഭൂമിക്ക് വെള്ളം പോലെയാണ് അത് ആത്മാക്കൾക്ക്. കണ്ണുകൾക്ക് പ്രകാശം എത്രമേൽ ആവശ്യമാണോ അതേപോലെ പോലെ അത് ഹൃദയങ്ങൾക്ക് ആവശ്യം.
അറിവ്, സ്ഥിരീകരണം, പ്രമാണം, യഖീൻ, ബുദ്ധിപരവും മതപരവുമായ തെളിവ് എന്നിങ്ങനെയൊക്കെ വിശദീകരണം വന്നിട്ടുണ്ട്.
അല്ലാഹു ഹൃദയത്തിൽ നൽകുന്ന പ്രകാശവും അല്ലാഹു കനിയുന്ന അറിവും ബോധവും എന്നിടത്താണ് ഈ നിര്‍വ്വചനങ്ങളെല്ലാം എത്തിപ്പെടുന്നത്
മനുഷ്യശരീരത്തിൽ അഞ്ച് ഇന്ദ്രിയങ്ങളാണുള്ളത്, കണ്ണ്, ചെവി, ത്വക്ക്, നാവ്, മൂക്ക് എന്നിവയാണവ. ഇതേപോലെയുള്ള ഒരു ഇന്ദ്രിയമല്ല ഉൾക്കാഴ്ച. കണ്ടറിവ്, കേട്ടറിവ്, തൊട്ടറിവ്, രുചിച്ചറിവ്, മണത്തറിവ് ഇങ്ങനെയുള്ള അറിവുകൾക്ക് അപ്പുറത്തുള്ളതാണ് ഉൾക്കാഴ്ച.
മനുഷ്യനെ മനുഷ്യനാക്കുന്നതും മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്നതും തഖ്‌വയുള്ളതാക്കുന്നതും ഉൾക്കാഴ്ചയാണ്.
وَٱذْكُرْ عِبَٰدَنَآ إِبْرَٰهِيمَ وَإِسْحَٰقَ وَيَعْقُوبَ أُو۟لِى ٱلْأَيْدِى وَٱلْأَبْصَٰرِ
കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്രാഹീം, ഇഷാഖ്, യഅ്ഖൂബ് എന്നിവരെയും ഓര്‍ക്കുക. (ഖുര്‍ആൻ:38/45)
ٱلْأَبْصَٰرِ എന്നാൽ കാഴ്ചയുള്ളവരാണെന്നല്ല, പ്രത്യുത ഉൾക്കാഴ്ചയുള്ളവരാണെന്നാണ്.
{وَالْأَبْصَارَ} أي: البصيرة في دين اللّه. فوصفهم بالعلم النافع، والعمل الصالح الكثير
{കാഴ്ചപ്പാടുകളും} അല്ലാഹുവിന്റെ മതത്തിൽ അവർക്ക് ആഴത്തിലുള്ള ഉൾക്കാഴ്ചയുണ്ടായിരുന്നു. അതിനാൽ പ്രയോജനപ്രദമായ അറിവുള്ളവരും ധാരാളം സൽകർമങ്ങൾ ചെയ്യുന്നവരുമായിരുന്നു അവരെന്നും വിശേഷിപ്പിച്ചു. (തഫ്സീറുസ്സഅ്ദി)
മതവിജ്ഞാനങ്ങളിലും, ധാർമ്മികചിന്തകളിലും വേണ്ടത്ര മനോദൃഷ്ടിയും, ദീർഘക്കാഴ്ചയും ഉണ്ടായിരുന്നു. (അമാനി തഫ്സീര്‍)
ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ مَثَلُ نُورِهِۦ كَمِشْكَوٰةٍ فِيهَا مِصْبَاحٌ ۖ ٱلْمِصْبَاحُ فِى زُجَاجَةٍ ۖ ٱلزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّىٌّ يُوقَدُ مِن شَجَرَةٍ مُّبَٰرَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِىٓءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِى ٱللَّهُ لِنُورِهِۦ مَن يَشَآءُ ۚ وَيَضْرِبُ ٱللَّهُ ٱلْأَمْثَٰلَ لِلنَّاسِ ۗ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ. (ഖു൪ആന്‍:24/35)
ഇവിടെ വിളക്കുമാടത്തോട് സാദൃശ്യപ്പെടുത്തപ്പെട്ടിട്ടുള്ളത് സത്യവിശ്വാസിയുടെ ഹൃദയം, (قلب مؤمن) ആണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ പ്രകാശമാകുന്ന ബസ്വീറത്ത് കൊണ്ടാണ് അത് പ്രകാശിക്കപ്പെടുന്നത്. അതുവഴി വഴിതെറ്റാതെ സഞ്ചരിക്കാം.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَءَامِنُوا۟ بِرَسُولِهِۦ يُؤْتِكُمْ كِفْلَيْنِ مِن رَّحْمَتِهِۦ وَيَجْعَل لَّكُمْ نُورًا تَمْشُونَ بِهِۦ وَيَغْفِرْ لَكُمْ ۚ وَٱللَّهُ غَفُورٌ رَّحِيمٌ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവന്‍റെ ദൂതനില്‍ വിശ്വസിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍റെ കാരുണ്യത്തില്‍ നിന്നു രണ്ട് ഓഹരി അവന്‍ നിങ്ങള്‍ക്കു നല്‍കുന്നതാണ്. ഒരു പ്രകാശം അവന്‍ നിങ്ങള്‍ക്ക് ഏര്‍പെടുത്തിത്തരികയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ക്ക് (ശരിയായ പാതയിലൂടെ) നടന്നു പോകാം. നിങ്ങള്‍ക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു വളരെയധികം പൊറുക്കുന്നവനും കരുണാനിധിയുമാണ്. (ഖു൪ആന്‍:57/28)
وَمَن لَّمْ يَجْعَلِ ٱللَّهُ لَهُۥ نُورًا فَمَا لَهُۥ مِن نُّورٍ
അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല. (ഖു൪ആന്‍:24/40)
أَوَمَن كَانَ مَيْتًا فَأَحْيَيْنَٰهُ وَجَعَلْنَا لَهُۥ نُورًا يَمْشِى بِهِۦ فِى ٱلنَّاسِ كَمَن مَّثَلُهُۥ فِى ٱلظُّلُمَٰتِ لَيْسَ بِخَارِجٍ مِّنْهَا ۚ كَذَٰلِكَ زُيِّنَ لِلْكَٰفِرِينَ مَا كَانُوا۟ يَعْمَلُونَ
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവന്‍റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്‍റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍:6/122)
ഒരാൾക്ക് കാഴ്ച ലഭിച്ചിട്ടില്ലെങ്കിലും ദുൻയാവിൽ കുഴപ്പമൊന്നുമില്ല. എത്രയെത്ര പണ്ഡിതന്മാരാണ് കാഴ്ച ഇല്ലാതിരുന്നിട്ടും മുസ്ലിംകളുടെ ഇമാമീങ്ങളായത്. ആഖിറത്തിലാകട്ടെ ഈ അന്ധത അവര്‍ക്ക് ഒരു മുതൽക്കൂട്ടുമാണ്.
عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ “ إِنَّ اللَّهَ قَالَ إِذَا ابْتَلَيْتُ عَبْدِي بِحَبِيبَتَيْهِ فَصَبَرَ عَوَّضْتُهُ مِنْهُمَا الْجَنَّةَ ”.
അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേട്ടു:നിശ്ചയം അല്ലാഹു പറഞ്ഞു: എന്റെ ദാസനെ തന്റെ രണ്ട് കണ്ണുകളില്‍ ഞാന്‍ പരീക്ഷിക്കുകയും അവന്‍ ക്ഷമിക്കുകയും ചെയ്താല്‍ അവന് അത് രണ്ടിനും പകരമായി ഞാന്‍ സ്വ൪ഗം നല്‍കും. (ബുഖാരി: 5653)
എന്നാൽ ദുൻയാവിൽ ഉൾക്കാഴ്ച ലഭിച്ചിട്ടില്ലെങ്കിൽ അത് ഇരു ലോകത്തും പരാജയ കാരണമാണ്. അല്ലാഹു നശിപ്പിച്ച മുൻസമുദായങ്ങളെ കുറിച്ച് മക്കയിലെ മുശ്രിക്കുകളെ വിശുദ്ധ ഖുര്‍ആൻ ഓര്‍മ്മിപ്പിക്കുന്നത് കാണുക:
بَصِيرَأَفَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَآ أَوْ ءَاذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى ٱلْأَبْصَٰرُ وَلَٰكِن تَعْمَى ٱلْقُلُوبُ ٱلَّتِى فِى ٱلصُّدُورِ
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്. (ഖു൪ആന്‍:22/46)
മേല്‍പറഞ്ഞ സമുദായങ്ങളുടെ വാസസ്ഥലങ്ങളായിരുന്ന പ്രദേശങ്ങളില്‍കൂടി ഇവര്‍ പലപ്പോഴും സഞ്ചരിച്ചു വരുന്നുണ്ട്. എന്നിട്ടും, അവരുടെ സ്ഥിതിഗതികള്‍ ഏറെക്കുറെ മനസ്സിലാക്കുവാനും, അതുവഴി പാഠം പഠിക്കുവാനും ഇവര്‍ക്കു കഴിയാഞ്ഞതെന്താണ് ? ഇവരുടെ അന്ധതയല്ലാതെ മറ്റൊന്നുമല്ല! പുറംകണ്ണുകളുടെ അന്ധതയല്ല – അകംകണ്ണുകളാകുന്ന ഹൃദയങ്ങളുടെ അന്ധതയാണ്. ശാരീരിക രോഗങ്ങള്‍ മൂലം ബാഹ്യദൃഷ്ടികള്‍ നഷ്ടപ്പെടുന്നതുപോലെ, ആത്മീയവും മാനസികവുമായ രോഗങ്ങള്‍ നിമിത്തം ഹൃദയത്തിന്റെ കാഴ്ചയും നഷ്ടപ്പെടുന്നു. പിന്നെ, ബാഹ്യമായ കാഴ്ചയും കേള്‍വിയും ഉള്ളതുകൊണ്ടുമാത്രം കാര്യം ഗ്രഹിക്കുവാന്‍ സാധ്യമാകാതെ വരികയും ചെയ്യുന്നു. (അമാനി തഫ്സീര്‍)
قال الشيخ ابن عثيمين رحمه الله : من أعمى الله بصيرته ، لو وقف أمام أنوار الحق ما رآها ، والعياذ بالله.
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു: ആരുടെയെങ്കിലും ഉൾക്കാഴ്ച അല്ലാഹു എടുത്ത് കളഞ്ഞാൽ പിന്നെ സത്യത്തിന്റെ വിളക്കുമാടത്തിനു മുന്നിൽ തന്നെ നിന്നാലും അവരത് കാണില്ല. [ شرح العقيدة الواسطية (ص٣٣) ]
قال الشيخ صالح الفوزان حفظه الله:إن من عمى البصيرة أن يعتقد الإنسان الباطل حقا والحق باطلا.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു: ഒരു മനുഷ്യൻ അസത്യത്തെ സത്യമായും സത്യത്തെ അസത്യമായും വിശ്വസിക്കുന്നത് അവന്റെ ഉൾക്കാഴ്ചക്ക് അന്ധത ബാധിച്ചതിനാലാണ്. (ഹിവാറുൻ മഅ ആലിം)
www.kanzululoom.com