മനുഷ്യര്‍ പലതിനെയും ആരാധിക്കുന്നവരാണ്. ‘യഥാര്‍ത്ഥത്തിൽ ആരെയാണ് ആരാധിക്കേണ്ടത്?’ എന്നതിന് ഇസ്ലാമിന് പറയാനുള്ളത്, മനുഷ്യരുടെ റബ്ബിനെ ആരാധിക്കണമെന്നാണ്.
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. (ഖു൪ആന്‍ : 2/21)
അപ്പോൾ ആരാണ് റബ്ബ് (الرَّبُّ)?
സൃഷ്ടിച്ചും പരിപാലിച്ചും ഉടമപ്പെടുത്തിയും നിയന്ത്രിച്ചും കൈകാര്യകർതൃത്വം നിർവ്വഹിച്ചും സൃഷ്ടികളുടെമേൽ രക്ഷാകർതൃത്വമുള്ളവൻ എന്നതാണ് അർറബ്ബ് അർത്ഥമാക്കുന്നത്.
ഇബ്നുൽ അഥീർ رحمه الله പറഞ്ഞു: ഉടമസ്ഥൻ, യജമാനൻ, നിയന്ത്രിക്കുന്നവൻ, പരിപാലിക്കുന്നവൻ, നയിക്കുന്നവൻ, അനുഗ്രഹമരുളുന്നവൻ എന്നീ വാക്കുകൾക്കെല്ലാം റബ്ബ് എന്ന് ഭാഷയിൽ പറയപ്പെടും. റബ്ബ് എന്ന് മറ്റൊന്നിലേക്കു ചേർക്കാതെ അല്ലാഹുവിനെ കുറിച്ചുമാത്രമേ പറയപ്പെടുകയുള്ളൂ. അല്ലാഹുവല്ലത്തവരെ കുറിച്ചു പറയപെടുമ്പോളൾ ഇന്നതിൻ്റെ റബ്ബ് (യജമാനന്) എന്നു ചേർക്കപെട്ടുകൊണ്ടാണ് പറയപെടുക.
ധാരാളം ആശയങ്ങളെ അറിയിക്കുന്ന നാമങ്ങളിലൊന്നാണ് അർറബ്ബ്. അല്ലാഹുവിൻ്റെ നാമവിശേഷണങ്ങളെ മുഴുവന് വിളിച്ചറിയിക്കുന്ന നാമവുമാണ് അത്.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: കഴിവുറ്റവനും സ്രഷ്ടാവും നിര്മ്മാതാവും രൂപം നല്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും സസൂക്ഷ്മം അറിയുന്നവനും കേള്‍ക്കുന്നവനും കാണുന്നവും സുകൃതവാനും അനുഗ്രഹദാതാവും ഔദാര്യവാനും നല്കുന്നവനും തടയുന്നവനും ഉപകാരോപദ്രവം ഉടമപ്പെടുത്തിയവനും മുന്തിപ്പിക്കുന്നവനും പിന്തിപ്പിക്കുന്നവനും താൻ ഉദ്ദേശിക്കുന്നവന് നേര്‍മാര്‍ഗമരുളുകയും ഉദ്ദേശിക്കുന്നവനെ വഴിതെറ്റിക്കുകയും ചെയ്യുന്നവനും താന്‍ ഉദ്ദേശിക്കുന്നവന് സൗഭാഗ്യമരുളുകയും ഉദ്ദേശിക്കുന്നവനെ ദൗര്‍ഭാഗ്യവാനാക്കുകയും ചെയ്യുന്നവനും താൻ ഉദ്ദേശിക്കുന്നവനെ പ്രതാപവാനാക്കുകയും ഉദ്ദേശിക്കുന്നവനെ നിന്ദ്യനാക്കുകയും ചെയ്യുന്നവനും ഇതുപോലെ റുബൂബിയ്യത്തിൻ്റെ ആശയങ്ങളില്‍ നിന്ന് അര്ഹിക്കുന്ന അസ്മാഉല്ഹുസ്നയുള്ളവനാണ് നിശ്ചയം റബ്ബ്.
അല്ലാഹുവിന്റെ കൽപ്പന പ്രകാരം മൂസാ നബി عليه السلام യും ഹാറൂൻ നബി عليه السلام യും അക്രമിയായ ഭരണാധികാരിയായ ഫിർഔനിന്റെ അടുക്കൽ വന്ന് ഞങ്ങള്‍ നിന്റെ റബ്ബിന്റെ ദൂതന്‍മാരാണ്; അതുകൊണ്ട് ഇസ്രാഈല്‍ സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചുതരണമെന്നും നീ അവരെ യാതന ഏല്‍പിക്കരുതെന്നും ആവശ്യപ്പെട്ടു.അപ്പോൾ ഫിർഔൻ ചോദിച്ച ചോദ്യവും മൂസാ നബി عليه السلام യുടെ മറുപടിയും കാണുക:
قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ ﴿٤٩﴾ قَالَ رَبُّنَا ٱلَّذِىٓ أَعْطَىٰ كُلَّ شَىْءٍ خَلْقَهُۥ ثُمَّ هَدَىٰ ﴿٥٠﴾
അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും റബ്ബ്? അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ റബ്ബ്. (ഖുർആൻ:20/49-50)
ഓരോ സൃഷ്ടിക്കും അതതിന്റെ അസ്തിത്വം നല്‍കുകയും, ഓരോന്നിന്റെയും ജീവിതത്തിനും, നിലനില്‍പ്പിനും ജീവിതോദ്ദേശ്യം സഫലമാകുന്നതിനും ആവശ്യമായ മാര്‍ഗ്ഗങ്ങളെല്ലാം തുറന്നുകൊടുക്കുകയും ചെയ്ത ഏക മഹാശക്തി ഏതാകുന്നുവോ അവനാണ് റബ്ബ്;
قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَٰلَمِينَ ﴿٢٣﴾ قَالَ رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ﴿٢٤﴾ قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ ﴿٢٥﴾ قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ﴿٢٦﴾ قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌ ﴿٢٧﴾ قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ ﴿٢٨﴾
ഫിര്‍ഔന്‍ പറഞ്ഞു: എന്താണ് ഈ ലോകങ്ങളുടെ റബ്ബ് എന്ന് പറയുന്നത്? അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും റബ്ബാകുന്നു നിങ്ങള്‍ ദൃഢ വിശ്വാസമുള്ളവരാണെങ്കില്‍. അവന്‍ (ഫിര്‍ഔന്‍) തന്‍റെ ചുറ്റുമുള്ളവരോട് പറഞ്ഞു: എന്താ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ? അദ്ദേഹം (മൂസാ) പറഞ്ഞു: നിങ്ങളുടെ റബ്ബും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെ റബ്ബുമത്രെ (അവന്‍). അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീര്‍ച്ചയായും അവന്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും റബ്ബാണ് (അവന്‍) നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍ (ഖുർആൻ:26/24-28)
ഏഴ് ആകാശങ്ങളുടെയും ഭൂമികളുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും മനുഷ്യരും മൃഗങ്ങളും പറവകളും ഉറുമ്പുകളും വൃക്ഷങ്ങളും മറ്റു പ്രാണികളും ഇഴജീവികളും സമുദ്രവും അതിലെ ജീവികളുമടക്കം അനന്തകോടി ജീവികളുടെയും അജൈവ വസ്തുക്കളുടെയുമെല്ലാം രക്ഷിതാവാണ് അല്ലാഹു. അവനാണ് റബ്ബ്. അവനാണ് എല്ലാറ്റിനും അവയുടെതായ പ്രകൃതം നല്‍കിയ രക്ഷിതാവ്.
يَٰٓأَيُّهَا ٱلنَّاسُ ٱعْبُدُوا۟ رَبَّكُمُ ٱلَّذِى خَلَقَكُمْ وَٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ ٱلَّذِى جَعَلَ لَكُمُ ٱلْأَرْضَ فِرَٰشًا وَٱلسَّمَآءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا۟ لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്. (ഖു൪ആന്‍ : 2/21-22)
رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا
ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ? (ഖു൪ആന്‍:19/65)
إِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱعْبُدُونِ
(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍. (ഖു൪ആന്‍: 21/92)
ﻭَٱﻋْﺒُﺪْ ﺭَﺑَّﻚَ ﺣَﺘَّﻰٰ ﻳَﺄْﺗِﻴَﻚَ ٱﻟْﻴَﻘِﻴﻦُ
ഉറപ്പായ ആ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിന് ഇബാദത്ത് ചെയ്യുക. (ഖു൪ആന്‍:15/99)
അല്ലാഹുവാകുന്നു നമ്മുടെ റബ്ബ്.
ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ
എല്ലാ സ്തുതിയും സര്‍വ്വലോകങ്ങളുടെയും റബ്ബായ അല്ലാഹുവിനാകുന്നു. (ഖുര്‍ആൻ:1/2)
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلَّيْلَ ٱلنَّهَارَ يَطْلُبُهُۥ حَثِيثًا وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمْرِهِۦٓ ۗ أَلَا لَهُ ٱلْخَلْقُ وَٱلْأَمْرُ ۗ تَبَارَكَ ٱللَّهُ رَبُّ ٱلْعَٰلَمِينَ
തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ആറ് ദിവസങ്ങളിലായി (ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്. സര്‍വ്വലോകങ്ങളുടെയും റബ്ബായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. (ഖുര്‍ആൻ:7/54)
www.kanzululoom.com