ഇസ്റാഫ് (അമിതത്വം, അതിര് കവിയൽ) എന്നത് വ്യത്യസ്ത അർത്ഥ തലങ്ങളിൽ വിശുദ്ധ ഖുര്‍ആൻ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
അല്ലാഹുവിന്റെ നിയമപരിധി കടക്കുന്നത് ഇസ്റാഫിൽ പെട്ടതാണ്.
يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ
ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (ഖു൪ആന്‍:7/31)
തിന്നുന്നതിലും കുടിക്കുന്നതിലും അമിതമാകരുത്, അല്ലാഹു നമുക്ക് നിശ്ചയിച്ച പരിധികൾ ലംഘിക്കരുത്.
عن ابن عباس قوله : {وكلوا واشربوا ولا تسرفوا إنه لا يحب المسرفين} في الطعام والشراب
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: {നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല} ഭക്ഷണപാനീയങ്ങളിൽ. (ഇബ്നുകസീര്‍)
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ: كُلُوا وَاشْرَبُوا وَتَصَدَّقُوا وَالْبَسُوا مَا لَمْ يُخَالِطْهُ إِسْرَافٌ أَوْ مَخِيلَةٌ
നബി ﷺ പറഞ്ഞു :അമിതത്വവും, അഹങ്കാരവുമില്ലാത്ത വിധം തിന്നുകയും, കുടിക്കുകയും, ഉടുക്കുകയും, ധര്‍മ്മം കൊടുക്കുകയും ചെയ്യുവിന്‍. (ഇബ്നുമാജ)
യഥാര്‍ഥത്തില്‍ അല്ലാഹു നിശ്ചയിച്ച അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണ് കുറ്റം. ഈ ലംഘനം ഹലാലിനെ ഹറാമാക്കിക്കൊണ്ടാവട്ടെ; ഹറാമിനെ ഹലാലാക്കിക്കൊണ്ടാവട്ടെ.
അല്ലാഹു പറയുന്നു:
وَهُوَ ٱلَّذِىٓ أَنشَأَ جَنَّٰتٍ مَّعْرُوشَٰتٍ وَغَيْرَ مَعْرُوشَٰتٍ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفًا أُكُلُهُۥ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَٰبِهًا وَغَيْرَ مُتَشَٰبِهٍ ۚ كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ
പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍:6/141)
ഇവിടെ ഇസ്റാഫ് എന്നത് في كل شيء (എല്ലാ കാര്യത്തിലും) എന്നാണ് ഇമാം ത്വബ്‌രി അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തെ കുറിച്ച് ഇമാം ഇബ്നുകസീര്‍ رَحِمَهُ اللَّهُ പറഞ്ഞു:
ولا شك أنه صحيح ، لكن الظاهر – والله أعلم – من سياق الآية حيث قال تعالى : {كلوا من ثمره إذا أثمر وآتوا حقه يوم حصاده ولا تسرفوا إنه لا يحب المسرفين} أن يكون عائدا على الأكل ، أي : ولا تسرفوا في الأكل لما فيه من مضرة العقل والبدن
അത് ശരിയാണെന്നതിൽ സംശയമില്ല, എന്നാൽ ഈ ആയത്തിൽ ഉദ്ദേശം ഭക്ഷണത്തിന്റെ കാര്യത്തിലാണ്, അതായത് അമിതമായി ഭക്ഷണം കഴിക്കരുത്, കാരണം അത് ബുദ്ധിക്കും ശരീരത്തിനും ദോഷകരമാണ്. (ഇബ്നുകസീര്‍)
അല്ലാഹുവിൽ പങ്ക് ചേര്‍ക്കുന്നത് ഇസ്റാഫിൽ പെട്ടതാണ്.
لَا جَرَمَ أَنَّمَا تَدْعُونَنِىٓ إِلَيْهِ لَيْسَ لَهُۥ دَعْوَةٌ فِى ٱلدُّنْيَا وَلَا فِى ٱلْـَٔاخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلْمُسْرِفِينَ هُمْ أَصْحَٰبُ ٱلنَّارِ
നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും, അതിരുകവിഞ്ഞവർ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു. (ഖു൪ആന്‍:40/43)
قال قتادة: {أَنَّ ٱلْمُسْرِفِينَ هُمْ أَصْحَٰبُ ٱلنَّارِ} يعني المشركين.
ഖതാദ رَحِمَهُ اللَّهُ പറഞ്ഞു: {അതിരുകവിഞ്ഞവർ തന്നെയാണ് നരകാവകാശികള്‍} മുശ്രിക്കുകളാണ് ഉദ്ദേശം. (ഖുര്‍ത്വുബി)
قال عكرمة: الجبارون والمتكبرون. وقيل: هم الذين تعدوا حدود الله، وهذا جامع لما ذُكر.
ഇക്രിമ رَحِمَهُ اللَّهُ പറഞ്ഞു: സ്വേച്ഛാധിപതികളും അഹങ്കാരികളും. പറയപ്പെട്ടു: അവർ അല്ലാഹുവിന്റെ നിയമപരിധികൾ ധിക്കരിച്ചു. ഇതാണ് മുകളിൽ പറഞ്ഞതിന്റെ പൂർണരൂപം.
قال الطبري: المشركين بالله المتعدين حدوده، القتلة النفوس التي حرم الله قتلها، هم أصحاب نار جهنم عند مرجعنا إلى الله.
ഇമാം ത്വബ്‌രി رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹുവിന്റെ നിയമപരിധികൾ ലംഘിക്കുന്ന മുശ്രിക്കുകൾ, അല്ലാഹു പവിത്രമാക്കിയ ജീവനെ കൊലപ്പെടുത്തുന്നവര്‍. നാം അല്ലാഹുവിലേക്ക് മടങ്ങുമ്പോൾ അവർ നരകത്തിലെ ആളുകളാണ്.
അല്ലാഹു പറഞ്ഞതുപോലെ:
فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٌ مِّن قَوْمِهِۦ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَإِي۟هِمْ أَن يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍ فِى ٱلْأَرْضِ وَإِنَّهُۥ لَمِنَ ٱلْمُسْرِفِينَ
എന്നാല്‍ മൂസായെ തന്‍റെ ജനതയില്‍ നിന്നുള്ള ചില ചെറുപ്പക്കാരല്ലാതെ മറ്റാരും വിശ്വസിച്ചില്ല. (അത് തന്നെ) ഫിര്‍ഔനും അവരിലുള്ള പ്രധാനികളും അവരെ മര്‍ദ്ദിച്ചേക്കുമോ എന്ന ഭയപ്പാടോടുകൂടിയായിരുന്നു. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയില്‍ ഔന്നത്യം നടിക്കുന്നവന്‍ തന്നെയാകുന്നു. തീര്‍ച്ചയായും അവന്‍ അതിരുകവിഞ്ഞവരുടെ കൂട്ടത്തില്‍ത്തന്നെയാകുന്നു. (ഖു൪ആന്‍:10/83)
قال البغوي: أي: المجاوزين الحد؛ لأنه كان عبداً، فادعى الربوبية.
ഇമാം ബഗ്‌വി رَحِمَهُ اللَّهُ പറഞ്ഞു: അവൻ അതിരുകൾ ലംഘിച്ചു, അവൻ (അല്ലാഹുവിന്റെ) അടിമയായിട്ടും അവൻ റുബൂബിയ്യത്ത് വാദിച്ചു.
ഇതിനോട് ചേര്‍ത്ത് വായിക്കുക:
ثُمَّ صَدَقْنَٰهُمُ ٱلْوَعْدَ فَأَنجَيْنَٰهُمْ وَمَن نَّشَآءُ وَأَهْلَكْنَا ٱلْمُسْرِفِينَ
അനന്തരം അവരോടുള്ള വാഗ്ദാനത്തില്‍ നാം സത്യസന്ധത പാലിച്ചു. അങ്ങനെ അവരെയും നാം ഉദ്ദേശിക്കുന്നവരെയും നാം രക്ഷപ്പെടുത്തി. അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു. (ഖു൪ആന്‍:21/9)
قال قتادة: {وَأَهْلَكْنَا الْمُسْرِفِينَ}، المسرفون: هم المشركون.
ഖതാദ رَحِمَهُ اللَّهُ പറഞ്ഞു: {അതിരുകവിഞ്ഞവരെ നാം നശിപ്പിക്കുകയും ചെയ്തു} അതിരുകവിഞ്ഞവര്‍ : മുശ്രിക്കുകളാണവര്‍. (ത്വബ്‌രി)
നിഷിദ്ധമായ സമ്പാദ്യം ഇസ്റാഫിൽ പെട്ടതാണ്.
وَٱبْتَلُوا۟ ٱلْيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ ۖ وَلَا تَأْكُلُوهَآ إِسْرَافًا وَبِدَارًا أَن يَكْبَرُوا۟ ۚ وَمَن كَانَ غَنِيًّا فَلْيَسْتَعْفِفْ ۖ وَمَن كَانَ فَقِيرًا فَلْيَأْكُلْ بِٱلْمَعْرُوفِ ۚ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَٰلَهُمْ فَأَشْهِدُوا۟ عَلَيْهِمْ ۚ وَكَفَىٰ بِٱللَّهِ حَسِيبًا
അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്‍പിച്ചുകൊടുക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി. (ഖു൪ആന്‍:4/6)
അമിതമായും ധൃതിപ്പെട്ടും എന്നാൽ: حراماً (നിഷിദ്ധമായിക്കൊണ്ട്)
قال الطبري: يعني: بغير ما أباحه الله لك.
ഇമാം ത്വബ്‌രി رَحِمَهُ اللَّهُ പറഞ്ഞു: അല്ലാഹു നിങ്ങളെ അനുവദിച്ചിട്ടില്ലാത്ത തരത്തിൽ.
قال البغوي: بغير حق.
ഇമാം ബഗ്‌വി رَحِمَهُ اللَّهُ പറഞ്ഞു: അന്യായമായി.
وقال القرطبي: بغير الواجب المباح لهم.
ഇമാം ഖുര്‍ത്വുബി رَحِمَهُ اللَّهُ പറഞ്ഞു: അവർക്ക് നിർബന്ധവും അനുവദനീയവുമായ കാര്യങ്ങൾ ഒഴികെ
ഈ പ്രസ്താവനകൾക്കെല്ലാം ഒരു അർത്ഥമേയുള്ളൂ, അതായത് ന്യായമായ കാരണമില്ലാതെ ഒരു അനാഥന്റെ പണം എടുക്കുന്നത് നിഷിദ്ധമാണ്.
ഒരു മിതമായ തോതില്‍, കൈകാര്യകര്‍ത്താവിനു ആ സ്വത്തില്‍ നിന്ന് ഉപയോഗിക്കുവാന്‍ അനുവാദമുണ്ട് എന്നല്ലാതെ, അമിതമായി വല്ലതും എടുത്തുപറ്റുകയോ ഉപയോഗിക്കുകയോ ചെയ്‌വാനും, അനാഥന്‍ വലുതായി പ്രായപൂര്‍ത്തി വരുമ്പോള്‍ തിരിച്ചേല്‍പിക്കേണ്ടിവരുമല്ലോ എന്നു കരുതി നേരത്തെത്തന്നെ വല്ലതും പാട്ടിലമര്‍ത്തിവെക്കുവാനോ പാടില്ലാത്തതാകുന്നു. (അമാനി തഫ്സീര്‍)
ഇസ്ലാമിക നിയമം അനുശാസിക്കുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കൽ ഇസ്റാഫിൽ പെട്ടതാണ്.
وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا
അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു. (ഖു൪ആന്‍:17/33)
ന്യായപ്രകാരമല്ലാതെ അക്രമമായി ആരെങ്കിലും കൊല്ലപ്പെടുന്നതായാല്‍ അയാളുടെ അടുത്ത ബന്ധുക്കള്‍ക്കു പ്രതികാര നടപടി എടുക്കുവാന്‍ അധികാരമുണ്ടെന്നും, ആ അധികാരം ദുരുപയോഗപ്പെടുത്തി നിരപരാധികളെ കയ്യേറ്റം ചെയ്തോ, പ്രതികാരത്തിന്റെ രൂപത്തില്‍ കാഠിന്യം കൂട്ടിയോ മറ്റോ അതിരുകവിഞ്ഞുപോകുവാന്‍ പാടില്ലെന്നും അല്ലാഹു അറിയിക്കുന്നു. (അമാനി തഫ്സീര്‍)
കൊലയില്‍ അതിരുകവിയുന്ന വിവിധ രൂപങ്ങളുണ്ടാവാം. എല്ലാം നിഷിദ്ധമാണ്. ഉദാഹരണമായി, പ്രതികാരാവേശത്തില്‍ കുറ്റവാളിക്ക് പുറമെ മറ്റുള്ളവരെക്കൂടി കൊലപ്പെടുത്തുക, അല്ലെങ്കില്‍ കുറ്റവാളിയെ പീഡിപ്പിച്ചുകൊല്ലുക, അതുമല്ലെങ്കില്‍ കൊലപ്പെടുത്തിയശേഷം അംഗഭംഗം വരുത്തുക, നഷ്ടപരിഹാരം വാങ്ങിയശേഷം പ്രതിയെ കൊന്നുകളയുക തുടങ്ങിയ രൂപങ്ങള്‍.
ഇവിടെ പ്രതിക്രിയ ചെയ്യുന്നത് വ്യക്തികളല്ല ഇസ്ലാമിക ഭരണകൂടമാണെന്നത് സാന്ദർഭികമായി അറിയുക.
അല്ലാഹു വിരോധിച്ച കാര്യങ്ങളിൽ ചെലവഴിക്കൽ ഇസ്റാഫിൽ പെട്ടതാണ്.
ഇബാദു റഹ്മാന്റെ ഗുണമായി അല്ലാഹു പറഞ്ഞു:
ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ
ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍. (ഖുർആൻ:25/67)
അല്ലാഹു വിരോധിച്ച കാര്യങ്ങളിൽ ചെലവഴിക്കാത്തവരാണവര്‍.
عن ابن عباس رضي الله عنهما، قال: قوله: {والذين إذا أنفقوا لم يسرفوا} الآية، قال: هم المؤمنون، لا يسرفون، فينفقون في معصية الله.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: {ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയില്ല} അവർ തന്നെയാണ് വിശ്വാസികൾ, അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് അവർ അമിതമായി ചെലവഴിക്കുന്നില്ല. (ത്വബ്‌രി)
عن مجاهد, قال: لو أنفقت مثل أبي قبيس ذهبا في طاعة الله ما كان سرفا, ولو أنفقت صاعا فى معصية الله كان سرفا.
ഇമാം മുജാഹിദ് رَحِمَهُ اللَّهُ പറഞ്ഞു:അല്ലാഹുവിനെ അനുസരിക്കുന്ന വിഷയത്തില്‍ അബൂഖുബൈസ് മലയോളം സ്വര്‍ണ്ണം ചിലവഴിച്ചാലും അത് അമിതവ്യയമല്ല; അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്ന കാര്യത്തില്‍ ഒരു സ്വാഅ് (ധാന്യം) ചിലവഴിച്ചാലും അത് അമിതവ്യയമാകുന്നു. (ത്വബ്‌രി)
قال ابن زيد: كل ما أنفق في معصية الله، وإن قلَّ، فهو إسراف.
ഇബ്നു സിയാദ് رَحِمَهُ اللَّهُ പറഞ്ഞു:അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് ചെലവഴിക്കുന്നതെല്ലാം, അത് ചെറുതാണെങ്കിൽ പോലും, അമിതവ്യയമാണ്.
ഇവിടെ ഈ സൂക്തത്തിൽ അമിതവ്യയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: അനുവദനീയമായ പരിധി കവിയുക എന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
قال ابن كثير: أي: ليسوا بمبذرين في إنفاقهم، فيصرفون فوق الحاجة.
ഇമാം ഇബ്നുകസീര്‍ رَحِمَهُ اللَّهُ പറഞ്ഞു: അവര്‍ അവരുടെ ചിലവഴിക്കലിൽ അന്യായമായി ദുര്‍വ്യയം ചെയ്യുന്നവരല്ല, അവർ ആവശ്യത്തിൽ അപ്പുറം ചെലവഴിക്കുന്നു.
പാപങ്ങൾ ചെയ്യൽ ഇസ്റാഫിൽ പെട്ടതാണ്.
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِ ۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًا ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (ഖു൪ആന്‍:39/53)
അവർ ധാരാളം പാപങ്ങൾ ചെയ്തു, അവരുടെ പാപങ്ങളിൽ അതിരുകടന്നു.
ഇത് ഈമാനിന്റെ ആളുകളിലും ശിര്‍ക്കിന്റെ ആളുകളിലും ബാധകമാണ്.
https://www.islamweb.net/ar/article/172815
www.kanzululoom.com