സ്വിറാത്തുൽ മുസ്തഖീം

അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്കാരങ്ങളിലായി ഓരോ മുസ്‌ലിമും ചുരുങ്ങിയത് 17 പ്രാവശ്യം ദിനംപ്രതി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നുണ്ട്:

‏ ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ

ഞങ്ങളെ നീ സ്വിറാത്തുൽ മുസ്തഖീമിലേക്ക് (നേരായ പാതയിലേക്ക്) നയിക്കേണമേ. (ഖുർആൻ:1/6)

അല്ലാഹുവാണ് സ്വിറാത്തുൽ മുസ്തഖീമിലേക്ക് നയിക്കുന്നവൻ.

مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَٰطٍ مُّسْتَقِيمٍ

താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സ്വിറാത്തുൽ മുസ്തഖീമിൽ ആക്കുകയും ചെയ്യും. (ഖുർആൻ:6/39)

وَٱللَّهُ يَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു സ്വിറാത്തുൽ മുസ്തഖീമിലേക്ക് നയിക്കുന്നു. (ഖുർആൻ:2/213)

الصِّرَاطَ الْمُسْتَقِيمَ (സ്വിറാത്വുൽ മുസ്തഖീം) എന്നാൽ എന്താണ്? ഈസാ നബി عليه السلام പറഞ്ഞതായി വിശുദ്ധ ഖുര്‍ആൻ ഉദ്ദരിക്കുന്നു:

إِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۗ هَٰذَا صِرَٰطٌ مُّسْتَقِيمٌ

തീര്‍ച്ചയായും അല്ലാഹു എന്‍റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. ഇതാകുന്നു സ്വിറാത്തുൽ മുസ്തഖീം. (ഖുർആൻ:3/51)

{هذا} أي: عبادة الله وتقواه وطاعة رسوله {صراط مستقيم} موصل إلى الله وإلى جنته، وما عدا ذلك فهي طرق موصلة إلى الجحيم.

{ഇതാകുന്നു} അതായത്: അല്ലാഹുവിനെ ആരാധിക്കലും അവനെ സൂക്ഷിച്ച് ജീവിക്കലും (തഖ്‌വ), അവന്റെ പ്രവാചകനെ അനുസരിക്കലും. {സ്വിറാത്തുൽ മുസ്തഖീം} ഇത് അല്ലാഹുവിലേക്കും അവന്റെ സ്വർഗത്തിലേക്കും എത്തിക്കുന്ന പാതയാണ്; ഇതല്ലാത്ത മറ്റെല്ലാ വഴികളും നരകത്തിലേക്കാണ് എത്തിക്കുന്നത്. (തഫ്സീറുസ്സഅ്ദി)

അല്ലാഹുവിന്റ കൽപനകൾ അനുസരിക്കുകയും അവൻ വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുക. പിശാചിനെ അനുസരിക്കാതെ അല്ലാഹുവിനെ അനുസരിക്കുകയും ആരാധിക്കുകയും ചെയ്യുക. ഇതാണ് സ്വിറാത്തുൽ മുസ്തഖീം.

أَلَمْ أَعْهَدْ إِلَيْكُمْ يَٰبَنِىٓ ءَادَمَ أَن لَّا تَعْبُدُوا۟ ٱلشَّيْطَٰنَ ۖ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ ‎﴿٦٠﴾‏ وَأَنِ ٱعْبُدُونِى ۚ هَٰذَا صِرَٰطٌ مُّسْتَقِيمٌ ‎﴿٦١﴾‏

ആദം സന്തതികളേ, ഞാന്‍ നിങ്ങളോട് അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക് പ്രത്യക്ഷശത്രുവാകുന്നു. നിങ്ങള്‍ എന്നെ ആരാധിക്കുവിന്‍. ഇതാണ് സ്വിറാത്തുൽ മുസ്തഖീം എന്ന്‌. (ഖുർആൻ:36/60-61)

ദിവ്യസന്ദേശത്തിലൂടെ (വഹ്‌യ്) വന്ന സത്യത്തിന്റെ പാതയാണ് സിറാത്തുൽ മുസ്തഖീം. വിശുദ്ധ ഖു൪ആനിലെ സൂറഃ അല്‍അന്‍ആമിലെ 151-153 വചനങ്ങളിലൂടെ  പത്ത് ഉപദേശങ്ങള്‍ നല്‍കിയശേഷം അല്ലാഹു ഇപ്രകാരം പറഞ്ഞു:

وَأَنَّ هَٰذَا صِرَٰطِى مُسْتَقِيمًا فَٱتَّبِعُوهُ ۖ

ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. (ഖുർആൻ:6/153)

فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُۥ يَشْرَحْ صَدْرَهُۥ لِلْإِسْلَٰمِ ۖ وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ ۚ كَذَٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يُؤْمِنُونَ ‎﴿١٢٥﴾‏ وَهَٰذَا صِرَٰطُ رَبِّكَ مُسْتَقِيمًا ۗ قَدْ فَصَّلْنَا ٱلْـَٔايَٰتِ لِقَوْمٍ يَذَّكَّرُونَ ‎﴿١٢٦﴾‏

ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്‌. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്‌. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു. നിന്‍റെ രക്ഷിതാവിന്‍റെ നേരായ മാര്‍ഗമാണിത്‌. ശ്രദ്ധിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. (ഖുർആൻ:6/125-126)

സ്വിറാത്വുൽ മുസ്തഖീം എന്നാല്‍ അല്ലാഹുവും, അവന്റെ റസൂലും നിര്‍ദേശിച്ചുതന്ന മാര്‍ഗ്ഗമാണ്. (ഇബ്നു കസീ൪)

സൂറ: ഫാതിഹയിൽ സ്വിറാത്തുൽ മുസ്തഖീം കൊണ്ട് വിവക്ഷിക്കപ്പെട്ടതെന്തെന്ന് തുടര്‍ന്ന് പറയുന്നു:

صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ

നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. (ഖുർആൻ:1/7)

ഈ അനുഗ്രഹീതര്‍ ആരാണെന്ന് മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നത് കാണുക:

وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّـۧنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ ۚ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا

ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍! (ഖുർആൻ:4/69)

നബിമാര്‍ (പ്രവാചകന്മാര്‍), സ്വിദ്ദീക്വുകള്‍ (സത്യസന്ധന്മാര്‍), ശഹീദുകള്‍ (സത്യസാക്ഷികള്‍), സ്വാലിഹുകള്‍ (സദ്‌വൃത്തര്‍) എന്നിവര്‍ സഞ്ചരിച്ച മാ൪ഗമാണ് സ്വിറാത്തുൽ മുസ്തഖീം.

ഒട്ടനവധി പ്രവാചകൻമാരുടെ ചരിത്രം വിശദീകരിച്ച ശേഷം വിശുദ്ധ ഖുര്‍ആൻ പറയുന്നു:

وَمِنْ ءَابَآئِهِمْ وَذُرِّيَّٰتِهِمْ وَإِخْوَٰنِهِمْ ۖ وَٱجْتَبَيْنَٰهُمْ وَهَدَيْنَٰهُمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും (ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:6/87)

സ്വിറാത്വുൽ മുസ്തഖീമിലേക്ക് നയിക്കപ്പെടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:

1.അല്ലാഹുവിനെ മുറുകെ പിടിക്കുക

وَمَن يَعْتَصِم بِٱللَّهِ فَقَدْ هُدِىَ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

ആര് അല്ലാഹുവെ മുറുകെപിടിക്കുന്നുവോ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു. (ഖുർആൻ:3/101)

من اعتصم به فتوكل عليه وامتنع بقوته ورحمته عن كل شر، واستعان به على كل خير {فقد هدي إلى صراط مستقيم}…

ആരെങ്കിലും അല്ലാഹുവെ മുറുകെ പിടിക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും, അവന്റെ ശക്തിയിലും കാരുണ്യത്തിലും അഭയം തേടിക്കൊണ്ട് സകല തിന്മകളിൽ നിന്നും വിട്ടുനിൽക്കുകയും എല്ലാ നന്മകൾക്കുമായി അവനോട് സഹായം തേടുകയും ചെയ്യുന്നുവോ, അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)

2.അല്ലാഹുവിന്റെ വേദഗ്രന്ഥം പിൻപറ്റുക

يَٰٓأَهْلَ ٱلْكِتَٰبِ قَدْ جَآءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ ٱلْكِتَٰبِ وَيَعْفُوا۟ عَن كَثِيرٍ ۚ قَدْ جَآءَكُم مِّنَ ٱللَّهِ نُورٌ وَكِتَٰبٌ مُّبِينٌ ‎﴿١٥﴾‏ يَهْدِى بِهِ ٱللَّهُ مَنِ ٱتَّبَعَ رِضْوَٰنَهُۥ سُبُلَ ٱلسَّلَٰمِ وَيُخْرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذْنِهِۦ وَيَهْدِيهِمْ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ‎﴿١٦﴾

വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ച് വെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.  അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. (ഖുർആൻ:5/15-16)

3.ഈമാൻ

وَلِيَعْلَمَ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ أَنَّهُ ٱلْحَقُّ مِن رَّبِّكَ فَيُؤْمِنُوا۟ بِهِۦ فَتُخْبِتَ لَهُۥ قُلُوبُهُمْ ۗ وَإِنَّ ٱللَّهَ لَهَادِ ٱلَّذِينَ ءَامَنُوٓا۟ إِلَىٰ صِرَٰطٍ مُّسْتَقِيمٍ

വിജ്ഞാനം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്കാകട്ടെ ഇത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം തന്നെയാണെന്ന് മനസ്സിലാക്കിയിട്ട് ഇതില്‍ വിശ്വസിക്കുവാനും, അങ്ങനെ അവരുടെ ഹൃദയങ്ങള്‍ ഇതിന്ന് കീഴ്പെടുവാനുമാണ് (അത് ഇടയാക്കുക.) തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികളെ നേരായ പാതയിലേക്ക് നയിക്കുന്നവനാകുന്നു. (ഖുർആൻ:22/54)

فَأَمَّا ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَٱعْتَصَمُوا۟ بِهِۦ فَسَيُدْخِلُهُمْ فِى رَحْمَةٍ مِّنْهُ وَفَضْلٍ وَيَهْدِيهِمْ إِلَيْهِ صِرَٰطًا مُّسْتَقِيمًا

അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്‍റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവങ്കലേക്ക് അവരെ നേരായ പാതയിലൂടെ അവന്‍ നയിക്കുന്നതുമാണ്‌. (ഖുർആൻ:4/175)

4.അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ത്യാഗസന്നദ്ധത

وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ ٱقْتُلُوٓا۟ أَنفُسَكُمْ أَوِ ٱخْرُجُوا۟ مِن دِيَٰرِكُم مَّا فَعَلُوهُ إِلَّا قَلِيلٌ مِّنْهُمْ ۖ وَلَوْ أَنَّهُمْ فَعَلُوا۟ مَا يُوعَظُونَ بِهِۦ لَكَانَ خَيْرًا لَّهُمْ وَأَشَدَّ تَثْبِيتًا ‎﴿٦٦﴾‏ وَإِذًا لَّـَٔاتَيْنَٰهُم مِّن لَّدُنَّآ أَجْرًا عَظِيمًا ‎﴿٦٧﴾‏ وَلَهَدَيْنَٰهُمْ صِرَٰطًا مُّسْتَقِيمًا ‎﴿٦٨﴾‏

നിങ്ങള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം അവര്‍ക്ക് കല്‍പന നല്‍കിയിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം പേരൊഴികെ അത് ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറ്റവും ഉത്തമവും (സന്‍മാര്‍ഗത്തില്‍) അവരെ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു. എന്നാല്‍ അവര്‍ക്ക് നമ്മുടെ പക്കല്‍ നിന്നുള്ള മഹത്തായ പ്രതിഫലം നാം നല്‍കുകയും,  നാമവരെ നേരായ വഴിയിൽ ചേര്‍ക്കുകയും ചെയ്യുമായിരുന്നു. (ഖുർആൻ:4/66-68)

قال ابن مسعود – رضي الله عنه – الصراط المستقيم، تركنا محمد في أدناه وطرفه في الجنة، وعن يَمينه جواد، وثم رجال يدعون مَن مَرَّ بهم، فمن أخذ في تلك الجواد، انتهت به إلى النار، ومن أخذ على الصراط انتهى به إلى الجنة، ثم قرأ ابن مسعود: {وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ } [الأنعام: 153]؛

ഇബ്‌നു മസ്ഊദ് رضي الله عنه  പറഞ്ഞു: സ്വിറാത്തുൽ മുസ്തഖീം: മുഹമ്മദ് നബി ﷺ നമ്മെ ആ പാതയുടെ ഒരറ്റത്ത് ഇരുത്തിയാണ് വിട്ടുപിരിഞ്ഞത്; അതിന്റെ മറ്റേ അറ്റം സ്വർഗ്ഗത്തിലാണ്. ആ പാതയുടെ വലതുവശത്തും ഇടതുവശത്തും മറ്റ് പല വഴികളുമുണ്ട്. അവിടെയുള്ള ആളുകൾ അതിലൂടെ കടന്നുപോകുന്നവരെ തങ്ങളിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ആരെങ്കിലും ആ വഴികളിലൂടെ പോയാൽ അവനെയത് നരകത്തിലേക്കാണ് എത്തിക്കുക. എന്നാൽ ആരെങ്കിലും നേരായ പാതയിലൂടെ (സ്വിറാത്തൽ മുസ്തഖീം) സഞ്ചരിച്ചാൽ അവനെയത് സ്വർഗ്ഗത്തിലെത്തിക്കും.” ശേഷം ഇബ്‌നു മസ്ഊദ് رضي الله عنه ഈ ഖുർആൻ വചനം ഓതി: {ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്‌.} (സൂറ: അൻആം: 153) (ഇബ്നുജരീര്‍)

സ്വിറാത്തുൽ മുസ്തഖീം സ്വര്‍ഗത്തിലേക്കുള്ള പാതയായതിനാൽ, മനുഷ്യനെ അതിൽ നിന്ന് തടയാൻ അവന്റെ ശത്രുവായ ശൈത്വാൻ പണിയെടുക്കുന്നുണ്ട്.

قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ ‎﴿١٦﴾‏ ثُمَّ لَـَٔاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ ‎﴿١٧﴾

അവന്‍ (ഇബ്ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍:7/16-17)

എന്നാൽ അല്ലാഹുവിൽ ഇഖ്‌ലാസുള്ളവര്‍ അക്കാര്യത്തിൽ സുരക്ഷിതരാണ്.

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ ‎﴿٨٢﴾‏ إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ‎﴿٨٣﴾‏

അവന്‍ (ഇബ്’ലീസ്‌) പറഞ്ഞു: നിന്റെ പ്രതാപമാണ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിതെറ്റിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്കളങ്കരായ ദാസന്‍മാരൊഴികെ. (ഖു൪ആന്‍ : 38/82-83)

അതോടൊപ്പം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. നബി ﷺ രാത്രി നമസ്കാരത്തിൽ ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു:

اللَّهُمَّ رَبَّ جِبْرَائِيلَ وَمِيكَائِيلَ وَإِسْرَافِيلَ فَاطِرَ السَّمَوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنْتَ تَحْكُمُ بَيْنَ عِبَادِكَ فِيمَا كَانُوا فِيهِ يَخْتَلِفُونَ اهْدِنِي لِمَا اخْتُلِفَ فِيهِ مِنَ الْحَقِّ بِإِذْنِكَ إِنَّكَ تَهْدِي مَنْ تَشَاءُ إِلَى صِرَاطٍ مُسْتَقِيمٍ

ജിബ്രീല്‍, മീക്കായീല്‍, ഇസ്റാഫീല്‍ എന്നിവരുടെ റബ്ബും, ആകാശങ്ങളുടെയും ഭൂമിയുടേയും സൃഷ്ടാവും, ദൃശ്യമായതും മറഞ്ഞിരിക്കുന്നതും അറിയുന്നവനുമായ അല്ലാഹുവേ, നിന്റെ അടിമകളുടെയിടയില്‍ ഭിന്നിപ്പുള്ള കാര്യത്തില്‍ വിധിക്കുന്നവന്‍ നീയാണ്. ഭിന്നിച്ചിട്ടുള്ളതില്‍ സത്യത്തിലേക്ക് നിന്റെ അനുമതിയോടെ എന്നെ നയിക്കേണമേ! നിശ്ചയമായും നീ ഉദ്ദേശിക്കുന്നവരെ സ്വിറാത്തുൽ മുസ്തഖീമിലേക്ക് നീ നയിക്കുന്നു.(മുസ്ലിം:770)

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *