വിശുദ്ധ ഖു൪ആന്‍ മനപാഠമാക്കുന്നതിന്റെ ശ്രേഷ്ടതകള്‍

എഴുത്തുവിദ്യയോ ഗ്രന്ഥങ്ങളോ പരക്കെ സൂക്ഷിക്കപ്പെടുക പതിവില്ലാത്ത കാലത്ത്, അല്ലാഹു വിശുദ്ധ ഖുർആൻ ഇറക്കിക്കൊടുത്ത് സംരക്ഷിച്ചത് വിശ്വാസികളുടെ ഹൃദയങ്ങളിലാണ്. അവർ അത് പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്തു. ഖുർആന്റെ യഥാർത്ഥ ഭവനം വിശ്വാസികളുടെ ഹൃദയങ്ങളാണെന്ന് ഇത് ഉണർത്തുന്നു.

بَلْ هُوَ ءَايَٰتُۢ بَيِّنَٰتٌ فِى صُدُورِ ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ۚ وَمَا يَجْحَدُ بِـَٔايَٰتِنَآ إِلَّا ٱلظَّٰلِمُونَ

എന്നാല്‍ ജ്ഞാനം നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ അത് (ഖുര്‍ആൻ) സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല. (ഖുര്‍ആൻ:29/49)

ജ്ഞാനികളായുള്ളവര്‍ ഖുര്‍ആനാകുന്ന ആ ഗ്രന്ഥം പഠിക്കുകയും, ഗ്രഹിക്കുകയും, മനഃപാഠമാക്കുകയും ചെയ്യുന്നു. അതിന്റെ സന്ദേശങ്ങളും മാര്‍ഗ്ഗദര്‍ശനങ്ങളും അവരുടെ എല്ലാ ജീവിത തുറകളിലേക്കും അവര്‍ക്കു വെളിച്ചം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് ഇതര വേദഗ്രന്ഥങ്ങളെപ്പോലെ അതിനെ മാറ്റിമറിക്കുവാനോ, അതില്‍ കയ്യേറ്റം നടത്തുവാനോ സാധ്യതയില്ല. ഖുര്‍ആന്‍റെ പരിശുദ്ധതക്ക് യാതൊരു കളങ്കവും ബാധിക്കാതെ സുരക്ഷിതമായിരിക്കുവാന്‍ ഇതും കാരണമാകുന്നു. ലോകത്തു നിലവിലുള്ള മുസ്ഹഫിന്‍റെ പ്രതികളെല്ലാം നഷ്ടപ്പെട്ടാലും ഖുര്‍ആന്‍ – അതിന്‍റെ വള്ളിക്കോ പുള്ളിക്കോ മാറ്റം കൂടാതെ – യഥാരൂപത്തില്‍തന്നെ സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ സുരക്ഷിതമായി അവശേഷിക്കുന്നതാണ്. ഖുര്‍ആനോളം വലുപ്പം വരുന്ന ഏതൊരു ഗ്രന്ഥവും കാലവ്യത്യാസം കൂടാതെ ഇത്രയധികം മനഃപാഠമാക്കപ്പെടുന്നതായി കാണപ്പെടുകയില്ല എന്ന തീര്‍ത്തുപറയാം. الحمد لله (അമാനി തഫ്സീര്‍)

വിശുദ്ധ ഖു൪ആന്‍ മനപാഠമാക്കുക എന്നുള്ളത് ഏറെ ശ്രേഷ്ടകരമായ ഒരു പുണ്യക൪മ്മമാണ്. അത് ഇബാദത്തുകളില്‍ പെട്ട ഒരു പ്രതിഫലാ൪ഹമായ ഒരു കാര്യമാണ്. ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഇഹലോകത്തും പരലോകത്തും അല്ലാഹു ശ്രേഷ്ടതകള്‍ നല്‍കിയിട്ടുണ്ട്.

ഇഹലോകത്ത് ലഭിക്കുന്ന ശ്രേഷ്ടതകള്‍

1.നമസ്‌കാരത്തിൽ ഇമാമായി നിൽക്കുന്നതിന് മറ്റുള്ളവരേക്കാൾ മുൻഗണന അവന് നൽകപ്പെടും.

عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: يَؤُمُّ الْقَوْمَ أَقْرَؤُهُمْ لِكِتَابِ اللَّهِ فَإِنْ كَانُوا فِي الْقِرَاءَةِ سَوَاءً فَأَعْلَمُهُمْ بِالسُّنَّةِ فَإِنْ كَانُوا فِي السُّنَّةِ سَوَاءً فَأَقْدَمُهُمْ هِجْرَةً

അബു മസ്ഊദില്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ എറ്റവും അധികം മനപ്പാഠമുള്ളവരാണ് സമൂഹത്തിന് (നമസ്കാരത്തിനായി) ഇമാമായി നില്‍ക്കേണ്ടത്. അവര്‍ മനപാഠത്തില്‍ സമന്‍മാരാണെകില്‍ സുന്നത്ത് (പ്രവാചകചര്യ) കൂടുതല്‍ അറിയുന്നവര്‍ നേതൃത്വം നല്‍ക്കട്ട. അവര്‍ സുന്നത്തിന്റെ വിഷയത്തിലും സമന്‍മാരാണെകില്‍ ആദ്യം ഹിജ്‌റ ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കട്ടെ ……. (മുസ്‌ലിം:673)

عَنِ ابْنِ عُمَرَ، قَالَ لَمَّا قَدِمَ الْمُهَاجِرُونَ الأَوَّلُونَ الْعُصْبَةَ ـ مَوْضِعٌ بِقُبَاءٍ ـ قَبْلَ مَقْدَمِ رَسُولِ اللَّهِ صلى الله عليه وسلم كَانَ يَؤُمُّهُمْ سَالِمٌ مَوْلَى أَبِي حُذَيْفَةَ، وَكَانَ أَكْثَرَهُمْ قُرْآنًا‏.‏

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ പറയുന്നു: ആദ്യകാല മുഹാജിറുകൾ മദീനയിലെ ഖുബായ്ക്കടുത്തുള്ള ‘അൽ-ഉസ്ബ’ (العصبَة) എന്ന സ്ഥലത്ത് അല്ലാഹുവിന്റെ റസൂൽ  ﷺ എത്തുന്നതിന് മുമ്പ് വന്നുചേർന്നപ്പോൾ, അവർക്ക് (നമസ്കാരത്തില്‍) ഇമാമത്ത് നിന്നുനയിച്ചിരുന്നത് അബൂ ഹുദൈഫയുടെ മോചിതനായ അടിമ സാലിം ആയിരുന്നു. അവരിൽ ഏറ്റവും കൂടുതൽ ഖുർആൻ മനഃപാഠമുള്ളയാൾ അദ്ദേഹമായിരുന്നു. (ബുഖാരി:692)

2.ഒന്നിലധികം മയ്യിത്തുകൾ ഒരേ ഖബറിൽ തന്നെ അടക്കം ചെയ്യേണ്ട നിർബന്ധിത സാഹചര്യം വന്നാൽ, ഖിബ്‌ലയുടെ ഭാഗത്തേക്ക് മറ്റുള്ളവരേക്കാൾ മുന്നിലായി വെക്കാൻ ഖുർആൻ മനഃപാഠമാക്കിയവന് മുൻഗണന നൽകപ്പെടും.

عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَجْمَعُ بَيْنَ الرَّجُلَيْنِ مِنْ قَتْلَى أُحُدٍ فِي ثَوْبٍ وَاحِدٍ ثُمَّ يَقُولُ ‏”‏ أَيُّهُمْ أَكْثَرُ أَخْذًا لِلْقُرْآنِ ‏”‏‏.‏ فَإِذَا أُشِيرَ لَهُ إِلَى أَحَدِهِمَا قَدَّمَهُ فِي اللَّحْدِ وَقَالَ ‏”‏ أَنَا شَهِيدٌ عَلَى هَؤُلاَءِ يَوْمَ الْقِيَامَةِ ‏”‏‏.‏ وَأَمَرَ بِدَفْنِهِمْ فِي دِمَائِهِمْ، وَلَمْ يُغَسَّلُوا وَلَمْ يُصَلَّ عَلَيْهِمْ‏.

ജാബിര്‍ ബിന്‍ അബ്ദില്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഉഹ്ദ് യുദ്ധത്തില്‍ മരിച്ചവരുടെ മയ്യിത്തുകള്‍ ഒരു തുണിയില്‍ ഒരുമിച്ച് കൂട്ടിയതിന് ശേഷം നബി ﷺ ചോദിച്ചു: ഇവരില്‍ ആരാണ് ഖുര്‍ആന്‍ കൂടുതല്‍ മനപ്പാഠം ആക്കിയത്? അങ്ങനെ അവരില്‍ നിന്ന് ഒരാളിലേക്ക് ചൂണ്ടിയാല്‍ ആ മയ്യിത്തിനെ ആദ്യം ഖബ്‌റില്‍ വെക്കും. ശേഷം നബി ﷺ പറഞ്ഞു: അന്ത്യനാളില്‍ ഞാന്‍ ഇവരുടെ സാക്ഷിയാണ്. ശേഷം അവരെ രക്തതോടെ ഖബറടക്കാന്‍ കല്‍പ്പിച്ചു. അവരെ കുളിപ്പിക്കുകയോ അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുകയോ ചെയ്തില്ല. (ബുഖാരി :1343)

3.ഭരണാധികാരത്തിലും നേതൃപദവികളിലും ഖുർആൻ മനഃപാഠമാക്കിയവന് മുൻഗണന നൽകപ്പെടും, ആ ഉത്തരവാദിത്തം ഏറ്റെടുക്കാനും വഹിക്കാനും അവന് പ്രാപ്തിയുണ്ടെങ്കിൽ.

عَنْ عَامِرِ بْنِ وَاثِلَةَ : أَنَّ نَافِعَ بْنَ عَبْدِ الْحَارِثِ لَقِيَ عُمَرَ بِعُسْفَانَ، وَكَانَ عُمَرُ يَسْتَعْمِلُهُ عَلَى مَكَّةَ، فَقَالَ : مَنِ اسْتَعْمَلْتَ عَلَى أَهْلِ الْوَادِي ؟ فَقَالَ : ابْنَ أَبْزَى. قَالَ : وَمَنِ ابْنُ أَبْزَى ؟ قَالَ : مَوْلًى مِنْ مَوَالِينَا. قَالَ : فَاسْتَخْلَفْتَ عَلَيْهِمْ مَوْلًى ؟ قَالَ : إِنَّهُ قَارِئٌ لِكِتَابِ اللَّهِ عَزَّ وَجَلَّ، وَإِنَّهُ عَالِمٌ بِالْفَرَائِضِ. قَالَ عُمَرُ: أَمَا إِنَّ نَبِيَّكُمْ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ قَالَ : ” إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا، وَيَضَعُ بِهِ آخَرِينَ “.

ആമിര്‍ ബിന്‍ വാസില: رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നാഫിഈ ബിന്‍ അബ്ദില്‍ ഹാരിസ് ഉസ്ഫാനില്‍ വെച്ച് ഉമര്‍ رَضِيَ اللَّهُ عَنْهُ വിനെ കണ്ടുമുട്ടി. ഉമര്‍ رَضِيَ اللَّهُ عَنْهُ അദ്ദേഹത്തെ മക്കയുടെ ഭരണാധികാരിയായി നിയമിച്ചിരുന്നു. ഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: “താങ്കൾ താഴ്‌വരയിലെ ജനങ്ങളുടെ മേൽ ആരെയാണ് ഭരണാധികാരിയായി നിയമിച്ചിരിക്കുന്നത്?” അദ്ദേഹം പറഞ്ഞു: “ഇബ്നു അബ്സയെ.” ഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: “ആരാണ് ഇബ്നു അബ്സ?” അദ്ദേഹം മറുപടി നൽകി: “ഞങ്ങളുടെ മോചിതരായ അടിമകളിൽ പെട്ട ഒരാളാണ്.” ഉമർ رَضِيَ اللَّهُ عَنْهُ ചോദിച്ചു: “ഒരു അടിമയെയാണോ താങ്കൾ അവർക്ക് മേൽ ഭരണാധികാരിയാക്കിയത്?” അദ്ദേഹം പറഞ്ഞു: “തീർച്ചയായും അദ്ദേഹം അല്ലാഹുവിന്റെ ഗ്രന്ഥം (ഖുർആൻ) പാരായണം ചെയ്യുന്ന ആളും അനന്തരാവകാശ നിയമങ്ങളിൽ അറിവുള്ള ആളുമാണ്.” അപ്പോൾ ഉമർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: നിശ്ചയം നബി ﷺ പറഞ്ഞിരിക്കുന്നു: അല്ലാഹു ഖുര്‍ആന്‍ മുഖേന ചില സമൂഹത്തെ ഉയര്‍ത്തുകയും മറ്റു ചിലരെ താഴ്ത്തുകയും ചെയ്യും. (മുസ്ലിം:817)

പരലോകത്ത് ലഭിക്കുന്ന ശ്രേഷ്ടതകള്‍

1.വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയന്റെ പദവി, അവൻ മനഃപാഠമാക്കിയ അവസാനത്തെ ആയത്തിനടുത്തായിരിക്കും.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ:‏ يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا

ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആനിന്റെ ആളോട് (അത് ഹൃദിസ്ഥമാക്കിയവനോട്) പറയപ്പെടും: ‘നീ (ഖുർആൻ) ഓതുകയും കയറിക്കൊണ്ടിരിക്കുകയും ചെയ്യുക; ഇഹലോകത്ത് നീ സാവധാനം പാരായണം ചെയ്തിരുന്നത് പോലെ ഇവിടെയും സാവധാനം ഓതുക; തീർച്ചയായും നീ അവസാനമായി ഓതുന്ന ആയത്തിന്റെ അടുത്താണ് നിന്റെ സ്ഥാനം. (തി൪മിദി :2914 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ഇവിടെ ‘ഖിറാഅത്ത്’ (ഓതൽ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്: ‘ഹിഫ്ള്’ (മനഃപാഠമാക്കൽ) എന്നാണ്.

2.ഖുർആൻ മനഃപാഠമാക്കിയവന്‍ മലക്കുകളുടെ കൂടെയായിരിക്കും; സ്വർഗ്ഗീയ പദവികളിൽ അവരുടെ കൂട്ടുുകാരനായിരിക്കും.

عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَمَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ يَتَعَاهَدُهُ وَهْوَ عَلَيْهِ شَدِيدٌ، فَلَهُ أَجْرَانِ ‏”‏‏.‏

ആയിശ رضي الله عنها യി‍ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനപ്പാഠമാക്കുകയും ചെയ്യുന്നവന്‍ മാന്യന്മാരും പുണ്യവാളന്‍മാരുമായ ദൂതന്മാരോടൊപ്പം (മലക്കുകളോടൊപ്പം) ആയിരിക്കും.എന്നാൽ, പ്രയാസത്തോടെയെങ്കിലും ഖുർആൻ ഓതുകയും അത് മറന്നുപോകാതെ നിരന്തരം ശ്രദ്ധയോടെ പരിപാലിക്കുകയും ചെയ്യുന്ന വ്യക്തിയുടെ ഉപമ; അവന് രണ്ട് പ്രതിഫലങ്ങളുണ്ട്. (ബുഖാരി:4937)

3.ഖുർആൻ മനഃപാഠമാക്കിയവന് പരലോകത്തുവെച്ച് മാന്യതയുടെ കിരീടവും മാന്യതയുടെ വസ്ത്രവും അണിയിക്കപ്പെടും.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: يَجِيءُ الْقُرْآنُ يَوْمَ الْقِيَامَةِ فَيَقُولُ يَا رَبِّ حَلِّهِ فَيُلْبَسُ تَاجَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ زِدْهُ فَيُلْبَسُ حُلَّةَ الْكَرَامَةِ ثُمَّ يَقُولُ يَا رَبِّ ارْضَ عَنْهُ فَيَرْضَى عَنْهُ فَيُقَالُ لَهُ اقْرَأْ وَارْقَ وَتُزَادُ بِكُلِّ آيَةٍ حَسَنَةً

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ ഖുർആൻ വന്നു പറയും: ‘റബ്ബേ, അവനെ അണിയിക്കണേ.’ അങ്ങനെ അവന് ആദരവിന്റെ കിരീടം ധരിപ്പിക്കപ്പെടും. പിന്നീട് അത് പറയും: ‘റബ്ബേ, അവന് കൂടുതൽ നൽകണേ.’ അങ്ങനെ അവന് ആദരവിന്റെ വസ്ത്രം അണിയിക്കപ്പെടും. പിന്നീട് അത് വീണ്ടും പറയും: ‘റബ്ബേ, നീ അവനെക്കുറിച്ച് തൃപ്തിപ്പെടേണമേ.’ അങ്ങനെ അല്ലാഹു അവനെക്കുറിച്ച് തൃപ്തിപ്പെടും. തുടർന്ന് അവനോട് പറയപ്പെടും: ‘നീ (ഖുർആൻ) ഓതുകയും ഉയരുകയും ചെയ്യുക; ഓരോ ആയത്തിനും പകരം നിനക്ക് ഓരോ നന്മ വീതം അധികമായി നൽകപ്പെടുന്നതാണ്. (തി൪മിദി :2915 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

4.റബ്ബിന്റെ അടുക്കൽ ശുപാർശ പറയും.

عَنْ أَبُو أُمَامَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ: اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ اقْرَءُوا الزَّهْرَاوَيْنِ الْبَقَرَةَ وَسُورَةَ آلِ عِمْرَانَ فَإِنَّهُمَا تَأْتِيَانِ يَوْمَ الْقِيَامَةِ كَأَنَّهُمَا غَمَامَتَانِ أَوْ كَأَنَّهُمَا غَيَايَتَانِ أَوْ كَأَنَّهُمَا فِرْقَانِ مِنْ طَيْرٍ صَوَافَّ تُحَاجَّانِ عَنْ أَصْحَابِهِمَا اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ

അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നത് ഞാന്‍ കേട്ടു. നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യനാളില്‍ അതിന്റെ ആളുകള്‍ക്ക് ശുപാര്‍ശകനായി വരും. സഹ്റാവൈനി അഥവാ സൂറത്തുല്‍ ബഖറയും ആലുഇംറാനും നിങ്ങള്‍ പാരായണം ചെയ്യുക. കാരണം അവ രണ്ടും അന്ത്യനാളില്‍ രണ്ട് കാ൪മുകിലുകള്‍ പോലെ, അല്ലെങ്കില്‍ രണ്ട് തണലുകള്‍ പോലെ, അതല്ലായെങ്കില്‍ അണിയായി (പറക്കുന്ന) രണ്ട് പക്ഷിക്കൂട്ടങ്ങള്‍ പോലെ വരും.അവ രണ്ടും അവയുടെ ആളുകള്‍ക്ക് വേണ്ടി പ്രധിരോധിക്കുകയും ത൪ക്കിക്കുകയും ചെയ്യും.

നിങ്ങള്‍ സൂറത്തുല്‍ ബഖറ പാരായണം ചെയ്യണം.കാരണം അത് സ്വീകരിക്കല്‍ ബ൪ക്കത്താണ്.അതിനെ ഉപേക്ഷിക്കല്‍ നഷ്ടമാണ്.മാരണക്കാ൪ക്ക് അതൊരിക്കലും താങ്ങുവാന്‍ സാധ്യമല്ല. (മുസ്ലിം:804)

ഖുർആൻ മനഃപാഠമാക്കിയ വ്യക്തിയുടെ പദവിയും സ്വന്തം കുടുംബത്തിനും ബന്ധുക്കൾക്കും വേണ്ടി നടത്തുന്ന ശുപാർശയും

മക്കളെ ഖുർആൻ പഠിപ്പിച്ച മാതാപിതാക്കൾക്ക് പരലോകത്ത് വിലപ്പെട്ട രണ്ട് വസ്ത്രങ്ങൾ നൽകി അല്ലാഹു ആദരിക്കും. മാതാപിതാക്കൾ വിവരമില്ലാത്തവരായാലും മക്കള്‍ കാരണം ഈ ആദരവ് അവർക്ക് ലഭിക്കും. എന്നാൽ മക്കളെ ഖുർആൻ പഠിക്കുന്നതിൽനിന്ന് തടയുന്നവർ അതില്‍ നിന്നും ഒഴിവാണ്.

عن أبي هريرة رضي الله عنه قال: قال رسول الله صلَّى الله عليه وسلم: يجيء القرآن يوم القيامة كالرجل الشاحب يقول لصاحبه: هل تعرفني؟ أنا الذي كنتُ أُسهر ليلك وأظمئ هواجرك، وإن كل تاجر من وراء تجارته وأنا لك اليوم من وراء كل تاجر فيعطى الملك بيمينه والخلد بشماله، ويوضع على رأسه تاج الوقار، ويُكسى والداه حلَّتين لا تقوم لهما الدنيا وما فيها، فيقولان: يا رب أنى لنا هذا؟ فيقال لهما: بتعليم ولدكما القرآن.

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആൻ അന്ത്യനാട്ടിൽ നിറം മങ്ങിയ (ക്ഷീണിതനായ) ഒരു മനുഷ്യന്റെ രൂപത്തിൽ വരും. അവൻ തന്റെ കൂട്ടുകാരനോട് ചോദിക്കും: “നിനക്കെന്നെ അറിയാമോ? നിന്റെ രാത്രികളെ ഉറക്കമൊഴിപ്പിച്ചവനും പകൽ സമയത്തെ ചൂടിൽ നിന്നെ വിശപ്പും ദാഹവുമുള്ളവനാക്കിയവനും ഞാനാണ്. എല്ലാ വ്യാപാരികളും അവരുടെ കച്ചവടത്തിന് പിന്നിലാണ്, എന്നാൽ ഇന്ന് എല്ലാ വ്യാപാരികൾക്കും ഉപരിയായി ഞാൻ നിന്റെ പിന്നിലുണ്ട്.” അങ്ങനെ അദ്ദേഹത്തിന്റെ വലതു കയ്യിൽ ആധിപത്യവും ഇടതു കയ്യിൽ ശാശ്വതത്വവും നൽകപ്പെടും. അവന്റെ തലയിൽ ആദരവിന്റെ കിരീടം വെക്കപ്പെടും. അവന്റെ മാതാപിതാക്കൾക്ക് ദുനിയാവും അതിലുള്ള സകലതും തുല്യമാകാത്തവിധം രണ്ട് വസ്ത്രങ്ങൾ അണിയിക്കപ്പെടും. അപ്പോൾ അവർ ചോദിക്കും: “ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് എങ്ങനെയാണ് ഇത് ലഭിച്ചത്?” അപ്പോൾ അവരോട് പറയപ്പെടും: “നിങ്ങൾ നിങ്ങളുടെ മകന് ഖുർആൻ പഠിപ്പിച്ചതുകൊണ്ട്.” [رواه الطبراني في “الأوسط” (6 /51).]

عن بريدة رضي الله عنه قال: قال رسول الله صلى الله عليه وسلم: من قرأ القرآن وتعلَّم وعمل به أُلبس والداه يوم القيامة تاجاً من نور ضوؤه مثل ضوء الشمس، ويكسى والداه حلتين لا تقوم لهما الدنيا فيقولان: بم كسينا هذا؟ فيقال: بأخذ ولدكما القرآن.

ബുറൈദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ആരെങ്കിലും ഖുർആൻ ഓതുകയും, അത് പഠിക്കുകയും, അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ, അന്ത്യനാളിൽ അവന്റെ മാതാപിതാക്കൾക്ക് പ്രകാശത്താൽ തീർത്ത ഒരു കിരീടം ധയിപ്പിക്കപ്പെടും; അതിന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയായിരിക്കും. കൂടാതെ, ലോകം മുഴുവൻ നൽകിയാലും അതിന് വിലമതിക്കാനാവാത്ത രണ്ട് വസ്ത്രങ്ങൾ അവർക്ക് അണിയിക്കപ്പെടും. അപ്പോൾ അവർ ചോദിക്കും: ‘ഞങ്ങൾക്ക് എന്തിനാണ് ഇത് നൽകപ്പെട്ടത്?’ അപ്പോൾ മറുപടി പറയപ്പെടും: ‘നിങ്ങളുടെ കുട്ടി ഖുർആൻ സ്വീകരിച്ചതുകൊണ്ട് (പഠിച്ചതുകൊണ്ട്).’! [رواه الحاكم (1 / 756). السلسلة الصحيحة” (2829)]

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *