അൽ-മുഖ്ശഖശതൈൻ

സൂറ: ഇഖ്‌ലാസ്, സൂറ: കാഫിറൂന്‍ എന്നീ രണ്ട് സൂറത്തുകളെ സലഫുകളില്‍ നിന്നും ഭാഷാ പണ്ഡിതന്മാരിൽ നിന്നും നിവേദനം ചെയ്യപ്പെട്ട ആസാറുകളില്‍ ‘അൽ-മുഖ്ശഖശതൈൻ’ (المقشقشتين) എന്ന് വിശേഷിപ്പിച്ചതായി കാണാം.

قال شيخ الإسلام ابن تيمية رحمه الله تعالى:وروى قتادة عن زرارة بن أوفى: كانت [أي سورة الكافرون] تسمّى المقشقشة.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: ഖതാദ, സുറാറതു ബ്നു ഔഫായിൽ നിന്ന് നിവേദനം ചെയ്യുന്നു: (സൂറത്തുൽ കാഫിറൂൻ) المقشقشة എന്ന് വിളിക്കപ്പെട്ടിരുന്നു.’ [مجموع الفتاوى (16 / 541).]

ഇമാം സുയൂത്വി رحمه الله തന്റെ الدر المنثور  എന്ന ഗ്രന്ഥത്തിൽ (15/712) ഇത് ഇബ്നു അബീ ഹാതിമിലേക്ക് ചേർത്തുപറഞ്ഞിരിക്കുന്നു.

وروى البيهقي في “شعب الإيمان” (4 / 133)، قال: أَخْبَرَنَا أَبُو طَاهِرٍ الْفَقِيهُ، حَدَّثَنَا أَبُو عُثْمَانَ الْبَصْرِيُّ، قَالَ: قَالَ أَبُو أَحْمَدَ الْفَرَّاءُ، سَمِعْتُ شِبْلا يُحَدِّثُ عَنْ الْأَصْمَعِيِّ، عَنْ أَبِي عَمْرِو بْنِ الْعَلَاءِ، قَالَ: (كانت قُلْ يأَيُّهَا الْكَفِرُونَ تسمّى المقشقشة؛ أي أنّها تبرئ من الشّرك. ويقال قشقش البعير إذا رَمَى بِجَربه).

ഇമാം ബൈഹഖി ‘ശുഅ്ബുൽ ഈമാൻ’ (4/133) എന്ന ഗ്രന്ഥത്തിൽ നിവേദനം ചെയ്തു; അദ്ദേഹം പറഞ്ഞു: അബൂത്വാഹിർ അൽ-ഫഖീഹ് ഞങ്ങൾക്ക് വിവരിച്ചുതന്നു, അബൂ ഉസ്മാൻ അൽ-ബസ്രി ഞങ്ങളോട് പറഞ്ഞു, അബൂ അഹ്മദ് അൽ-ഫർറാഅ് പറഞ്ഞു, അൽ-അസ്മഈ വഴി ശിബ്‌ലിൽ നിന്ന് ഞാൻ കേട്ടു; അബൂ അംറുബ്നു അൽ-‘അലാഅ് പറഞ്ഞു: {ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍} എന്ന സൂറത്തിന് المقشقشة എന്ന് പേരിടപ്പെട്ടിരുന്നു. അതായത്, അത് ശിർക്കിൽ നിന്ന് ഒഴിവാക്കുന്നു (മോചിപ്പിക്കുന്നു). (അറബി ഭാഷയിൽ) ഒട്ടകത്തിന് ചൊറിച്ചിൽ ബാധിച്ച് അത് ഭേദമാകുമ്പോൾ ‘ഖശ്ഖശൽ ബഈറു’ (قشقش البعير) എന്ന് പറയാറുണ്ട്.

അദ്ദേഹത്തിന്റെ പ്രയോഗമായ ‘رمى بجربه എന്നതിൻ്റെ അർത്ഥം: തനിക്ക് ബാധിച്ചിരുന്ന ചൊറിച്ചിലിൽ നിന്ന് അത് മുക്തമായി എന്നാണ്.

وقال ابن خالويه رحمه الله:وأخبرنى ابن دريد، عن أبى حاتم، عن أبى عبيدة، قال: يقال لـ قُلْ هُوَ اللهُ أَحَدٌ، و (قُلْ يأَيُّهَا الْكَفِرُونَ): المقشقشتان ومعناهما: المبرئتان من الكفر، والنّفاق.

ഇബ്‌നു ഖാലുഅ് رحمه الله പറഞ്ഞു: ഇബ്നു ദുറൈദ് എനിക്ക് വിവരിച്ചുതന്നു, അദ്ദേഹം അബൂ ഹാതിമിൽ നിന്നും, അദ്ദേഹം അബൂ ഉബൈദയിൽ നിന്നും ഉദ്ധരിച്ചു; അദ്ദേഹം പറഞ്ഞു: ഖുല്‍ ഹുവല്ലാഹു അഹദ് (സൂറത്തുൽ ഇഖ്ലാസ്), ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍ (സൂറത്തുൽ കാഫിറൂൻ) എന്നീ രണ്ട് സൂറത്തുകൾക്ക് المقشقشتان എന്ന് വിളിക്കപ്പെടുന്നു. അവയുടെ അർത്ഥം: (ആ മനുഷ്യരെ) കുഫ്‌റിൽ (സത്യനിഷേധത്തില്‍) നിന്നും നിഫാഖില്‍ (കാപട്യത്തിൽ) നിന്നും മുക്തമാക്കുന്നവ എന്നാണ്. [إعراب القراءات السبع وعللها (2 / 544).]

القشقشة എന്ന വാക്കിന്റെ അർത്ഥം: രോഗമുക്തി നേടുക, സുഖപ്പെടുക, അസുഖം നീങ്ങുക എന്നാകുന്നു.

قال ابن قتيبة رحمه الله:جاء في الحديث: كان يقال لـ قُلْ يأَيُّهَا الْكَفِرُونَ و قل هُوَ الله أحد المقشقشتان. حدثني الرياشي، عن الأصمعى، عن أبى عمرو بن العلاء أنّه قال: إنّما قيل لهما ذلك لأنّهما تبرئان من الشّرك.

ഇമാം ഇബ്നു ഖുതൈബ رحمه الله പറഞ്ഞു: ഹദീസിൽ വന്നിരിക്കുന്നു: ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍, ഖുല്‍ ഹുവല്ലാഹു അഹദ് എന്നീ രണ്ട് സൂറത്തുകൾക്ക് المقشقشتانഎന്ന് വിളിക്കപ്പെട്ടിരുന്നു. അസ്മഈ വഴി അബൂ അംറുബ്നു അൽഅലാഇൽ നിന്ന് അർരിയ്യാശി എനിക്ക് വിവരിച്ചുതന്നു: ‘അവ രണ്ടിനും ആ പേര് നൽകപ്പെട്ടത്, അവ രണ്ടും (ആളുകളെ) ശിർക്കിൽ നിന്ന് മോചിപ്പിക്കുന്നു എന്നതുകൊണ്ടാണ്’. [غريب الحديث (3 / 740)]

وقال ابن الاثير رحمه الله:يقال لسورتي: قُلْ يَا أَيُّهاَ اْلْكَافِرُونَ. و: قُلْ هُوَ اللهُ أَحَدٌ المُقَشْقِشَتان؛ أيِ المبرئتان من النّفاق والشّرك، كما يبرأ المريض من علّته. يقال: قد تقشقش المريض: إذا أفاق وبرأ.

ഇമാം ഇബ്നു അഥീർ رحمه الله പറഞ്ഞു: ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍, ഖുല്‍ ഹുവല്ലാഹു അഹദ് എന്നീ രണ്ട് സൂറത്തുകൾക്ക് المقشقشتان എന്ന് വിളിക്കപ്പെടുന്നു. അതായത്, രോഗി തൻറെ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുന്നത് പോലെ, നിഫാഖിൽ നിന്നും ശിർക്കിൽ നിന്നും ഒഴിവാക്കുന്നവ എന്നാണർത്ഥം. (അറബിയിൽ) قد تقشقش المريض എന്ന് പറയാറുണ്ട്; അതായത് രോഗി ബോധം വീണ്ടെടുക്കുകയും സുഖം പ്രാപിക്കുകയും ചെയ്താൽ. [النهاية في غريب الحديث والأثر” (4 / 66).]

അതുപ്രകാരം ഈ രണ്ട് സൂറത്തുകൾക്കും അത്തരം വിശേഷണം നൽകുന്നത് ശരിയാണ്, അതിൽ യാതൊരു കുഴപ്പവുമില്ല; കാരണം ഖുർആൻ ഹൃദയരോഗങ്ങൾക്കുള്ള ശമനമാണ്.

وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ ٱلظَّٰلِمِينَ إِلَّا خَسَارًا

സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ക്വുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിക്കുന്നു …. (ഖു൪ആന്‍:17/82)

قال ابن كثير رحمه الله تعالى:شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ أي: يذهب ما في القلب من أمراض، من شك ونفاق، وشرك وزيغ وميل، فالقرآن يشفي من ذلك كله.

ഇമാം ഇബ്നു കസീർ رحمه الله പറഞ്ഞു: സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത്’; അതായത്, സംശയം, കാപട്യം, ശിർക്ക്, വ്യതിചലനം, ചായ്‌വ് തുടങ്ങിയ ഹൃദയത്തിലുള്ള രോഗങ്ങളെ അത് നീക്കിക്കളയുന്നു. ഖുർആൻ ഇവയിൽ നിന്നെല്ലാം ശമനം നൽകുന്നു. [تفسير ابن كثير(5 / 113)]

ഈ രണ്ട് അധ്യായങ്ങളും തൗഹീദും (ഏകദൈവ വിശ്വാസവും) ഇഖ്ലാസും (കളങ്കമില്ലാത്ത ആത്മാർത്ഥതയും) നേടിയെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

قال ابن القيم رحمه الله تعالى:فإنّ هاتين السّورتين سورتا الإخلاص، وقد اشتملتا على نوعَي التّوحيد، الّذي لا نجاة للعبد ولا فلاح إلّا بهما، وهما توحيد العلم والاعتقاد، المتضمِّن تنزيه الله عمّا لا يليق به مِن الشّرك والكفر والولد والوالد، وأنّه إله أحد صمد، لم يلد فيكون له فرع، ولم يولد فيكون له أصل، ولم يكن له كفوًا أحد فيكون له نظير، ومع هذا فهو الصّمد الّذي اجتمعت له صفات الكمال كلّها، فتضّمنت السورة إثبات ما يليق بجلالة من صفات الكمال، ونفي ما لا يليق به من الشّريك، أصلا وفرعا ونظيرا، فهذا توحيد العلم والاعتقاد. والثاني: توحيد القصد والإرادة، وهو ألا يعبد إلا إيّاه، فلا يشرك به في عبادته سواه، بل يكون وحده هو المعبود، وسورة قُلْ يَاأَيُّهَا الْكَافِرُونَ مشتملة على هذا التّوحيد، فانتظمت السورتان نَوْعَي التّوحيد وأخلصتا له.

ഇബ്‌നുൽ ഖയ്യിം رحمه الله പറഞ്ഞു: തീർച്ചയായും ഈ രണ്ട് സുറത്തുകൾ ‘ഇഖ്‌ലാസിന്റെ’ രണ്ട് സൂറത്തുകളാണ്; അവ രണ്ടും രണ്ട് തരത്തിലുള്ള തൗഹീദിനെ  ഉൾക്കൊണ്ടിരിക്കുന്നു. അവയിലൂടെയല്ലാതെ അടിമയ്ക്ക് ഒരു രക്ഷയും വിജയവുമില്ല. ഒന്നാമത്തേത്: അറിവിന്റെയും വിശ്വാസത്തിന്റെയും തൗഹീദ് (توحيد العلم والاعتقاد). അല്ലാഹുവിന് ഇണങ്ങാത്ത ശിർക്ക്, കുഫ്ർ, സന്താനം, മാതാപിതാക്കൾ തുടങ്ങിയവയിൽ നിന്ന് അവനെ പരിശുദ്ധനാക്കുകയെന്നത് അത് ഉൾക്കൊള്ളുന്നു. അവൻ ഏകനും സർവ്വാശ്രിതനുമായ ഇലാഹാണ്; അവന് കുഞ്ഞില്ലാത്തതിനാൽ അവനൊരു ശാഖയില്ല, അവൻ ജനിക്കാത്തതിനാൽ അവനൊരു മൂലവേരുമില്ല, അവന് തുല്യനായി ആരുമില്ലാത്തതിനാൽ അവനൊരു സാദൃശ്യവുമില്ല.

ഇതോടൊപ്പം തന്നെ അവൻ സകല പരിപൂർണ്ണ ഗുണങ്ങളും ഒത്തുവന്ന ‘സ്വമദ്’ (സർവ്വാശ്രിതൻ) ആകുന്നു. അങ്ങനെ ഈ സൂറത്ത് അല്ലാഹുവിന്റെ മഹത്വത്തിന് ഇണങ്ങിയ പരിപൂർണ്ണ ഗുണങ്ങളെ സ്ഥിരപ്പെടുത്തുന്നതും, അവന് അനുയോജ്യമല്ലാത്ത പങ്കാളി, ശാഖ, മൂലവേര്, സാദൃശ്യം തുടങ്ങിയ യാതൊരുവിധ കാര്യങ്ങളെയും ഇല്ലായ്മ ചെയ്യുന്നതുമാണ്. ഇതാണ് അറിവിന്റെയും വിശ്വാസത്തിന്റെയും തൗഹീദ്.

രണ്ടാമത്തേത്: ലക്ഷ്യത്തിന്റെയും ഉദ്ദേശ്യത്തിന്റെയും തൗഹീദ് (توحيد القصد والإرادة). അഥവാ അവനെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക എന്നത്. ആരാധനയിൽ അവന് യാതൊരു പങ്കുകാരനെയും വെക്കാതിരിക്കുക; മറിച്ച് അവൻ മാത്രമായിരിക്കണം ആരാധിക്കപ്പെടുന്നവൻ. {ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍} എന്ന സൂറത്ത് ഈ തൗഹീദിനെ ഉൾക്കൊണ്ടിരിക്കുന്നു.

അങ്ങനെ ഈ രണ്ട് സുറത്തുകളും തൗഹീദിന്റെ രണ്ട് ഇനങ്ങളെയും ഉൾക്കൊള്ളുകയും, അവനെ പൂർണ്ണമായി നിഷ്കളങ്കനാക്കുകയും ചെയ്തിരിക്കുന്നു. [بدائع الفوائد(1 / 243)]

ആരെങ്കിലും ഈ രണ്ട് സുറത്തുകളുടെ അര്‍ത്ഥവും ആശയവും ചിന്തിച്ചുകൊണ്ട് അത് ഇഷ്ടപ്പെട്ടുകൊണ്ട് പതിവായി പാരായണം ചെയ്താൽ, അത് അവന്റെ ഹൃദയത്തിൽ നിന്ന് ശിർക്കിന്റെയും നിഫാഖിന്റെയും രോഗങ്ങളെ അകറ്റാൻ കാരണമാകും.

قال شيخ الإسلام ابن تيمية رحمه الله :وهي المقشقشة الّتي تقشقش من الشّرك، كما يقشقش المريض من المرض. فإنّ الشّرك والكفر أعظم أمراض القلوب. فأمر المؤمن بقول يوجب في قلبه من البراءة من الشّرك، ما لم يكن في قلبه قبل ذلك، وكلما قاله ازداد براءة من الشّرك، وقلبه شفاء من المرض.

ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ رحمه الله പറഞ്ഞു:’രോഗി അസുഖത്തിൽ നിന്ന് സുഖം പ്രാപിക്കുന്നത് പോലെ, ശിർക്കിൽ നിന്ന് മോചനം നൽകുന്ന ‘മുഖ്ശഖശത്’ ആണ് ഇത്. തീർച്ചയായും ശിർക്കും കുഫ്റുമാണ് ഹൃദയങ്ങളിലെ ഏറ്റവും വലിയ രോഗങ്ങൾ. അതിനാൽ, തന്റെ ഹൃദയത്തിൽ മുമ്പില്ലാത്തവിധം ശിർക്കിൽ നിന്നുള്ള വിടുതൽ ഉണ്ടാക്കിയെടുക്കാൻ സത്യവിശ്വാസിയോട് അല്ലാഹു കൽപ്പിച്ചു. അവൻ അത് എപ്പോഴൊക്കെ ചൊല്ലുന്നുവോ അപ്പോഴൊക്കെ ശിർക്കിൽ നിന്നുള്ള അവന്റെ വിടുതൽ വർദ്ധിക്കുകയും, അവന്റെ ഹൃദയം രോഗത്തിൽ നിന്ന് ശമനം നേടുകയും ചെയ്യും.’ [مجموع الفتاوى (16 / 560)]

عَنْ فَرْوَةَ بْنِ نَوْفَلٍ، رضى الله عنه أَنَّهُ أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ عَلِّمْنِي شَيْئًا أَقُولُهُ إِذَا أَوَيْتُ إِلَى فِرَاشِي قَالَ ‏”‏ اقْرَأْْ ‏:‏ {قلْ يَا أَيُّهَا الْكَافِرُونَ} فَإِنَّهَا بَرَاءَةٌ مِنَ الشِّرْكِ ‏”‏

ഫർവതു ബ്നു നൗഫൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം നബി ﷺ യോട് ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, വിരിപ്പിലേക്ക് (കിടക്കാനായി) ചെന്നെത്തിയാൽ ചൊല്ലാൻ എന്തെങ്കിലും എനിക്ക് പഠിപ്പിച്ചു നൽകുക’. നബി ﷺപറഞ്ഞു: ‘നീ സൂറ: കാഫിറൂൻ പാരായണം ചെയ്യുക. തീർച്ചയായും അത് ശിർകിൽ നിന്നുള്ള ബന്ധവിഛേദനമാണ്.’ (തിർമിദി: 3403 – സ്വഹീഹ് അൽബാനി)

 

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *