ഇബ്രാഹിം മില്ലത്ത്

വിശുദ്ധ ഖുർആനിൽ വിവിധ സ്ഥലങ്ങളിൽ മുഹമ്മദ് നബി ﷺ യോടും സത്യവിശ്വാസികളോടും ഇബ്രാഹിം മില്ലത്ത് പിന്തുടരണമെന്ന് അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. ഒന്നാമതായി, അത് ഇബ്രാഹിം നബി عليه السلام യുടെ ശ്രേഷ്ഠതയെ അറിയിക്കുന്നു.

ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَٰهِيمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ

പിന്നീട്‌, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (ഖു൪ആന്‍:16/123)

ومن أعظم فضائله أن الله أوحى لسيد الخلق وأكملهم أن يتبع ملة إبراهيم، ويقتدي به هو وأمته.

ഇബ്‌റാഹീം നബിയുടെ മഹത്തായ ശ്രേഷ്ഠതകളിൽ പെട്ടതാണ്; അല്ലാഹു സൃഷ്ടികളിൽ ഏറ്റവും ഉത്തമനും പൂർണ്ണനുമായ മുഹമ്മദ് നബിക്ക്, അദ്ദേഹവും അദ്ദേഹത്തിന്റെ ഉമ്മത്തും ഇബ്‌റാഹീം നബിയുടെ മാര്‍ഗത്തെ പിൻപറ്റണമെന്നും അദ്ദേഹത്തെ മാതൃകയാക്കണമെന്നും വഹ്‌യ് നൽകി എന്നത്. (തഫ്സീറുസ്സഅ്ദി)

രണ്ടാമതായി, ഇബ്രാഹിം മില്ലത്ത് പിന്തുടരുന്നവനേക്കാൾ ഉത്തമനായി മറ്റാരുമില്ല.

وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًا

സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്‌? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു. (ഖു൪ആന്‍:4/125)

മൂന്നാമതായി, മുഹമ്മദ് ﷺ പ്രബോധനം ചെയ്ത ദീൻ, ഇബ്രാഹിം നബി عليه السلام യുടെ ദീൻതന്നെയാണ്.

قُلْ إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍ مُّسْتَقِيمٍ دِينًا قِيَمًا مِّلَّةَ إِبْرَٰهِيمَ حَنِيفًا ۚ وَمَا كَانَ مِنَ ٱلْمُشْرِكِينَ

പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്‌. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്രാഹീമിന്‍റെ ആദര്‍ശത്തിലേക്ക്‌. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (ഖു൪ആന്‍:6/161)

يأمر تعالى نبيه صلى الله عليه وسلم، أن يقول ويعلن بما هو عليه من الهداية إلى الصراط المستقيم: الدين المعتدل المتضمن للعقائد النافعة، والأعمال الصالحة، والأمر بكل حسن، والنهي عن كل قبيح، الذي عليه الأنبياء والمرسلون، خصوصا إمام الحنفاء، ووالد من بعث من بعد موته من الأنبياء، خليل الرحمن إبراهيم عليه الصلاة والسلام، وهو الدين الحنيف المائل عن كل دين غير مستقيم، من أديان أهل الانحراف، كاليهود والنصارى والمشركين.

അല്ലാഹു തന്റെ മുഹമ്മദ് ﷺ യോട് താൻ നിലകൊള്ളുന്ന ആ നേർമാർഗ്ഗത്തെക്കുറിച്ചുള്ള (സ്വിറാത്തും മുസ്തഖീം) ഹിദായത്ത് ജനങ്ങളോട് പറയുവാനും പ്രഖ്യാപിക്കുവാനും കൽപ്പിക്കുന്നു. അത് ഉപകാരപ്രദമായ അഖീദകളും (വിശ്വാസങ്ങൾ), സൽക്കർമ്മങ്ങളും, എല്ലാ നന്മകളോടുള്ള കൽപ്പനകളും, എല്ലാ തിന്മകളിൽ നിന്നുമുള്ള വിലക്കുകളും ഉൾക്കൊള്ളുന്ന സന്തുലിതമായ ഒരു ദീനാണ്. എല്ലാ പ്രവാചകന്മാരും മുർസലുകളും നിലകൊണ്ട പാതയാണത്; പ്രത്യേകിച്ചും ഹനീഫുകളുടെ ഇമാമും, തന്റെ വഫാത്തിന് ശേഷം നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാരുടെ പിതാവും, അല്ലാഹുവിന്റെ ഖലീലുമായ ഇബ്രാഹീം നബി عليه السلام നിലകൊണ്ട പാത. യഹൂദർ, ക്രിസ്ത്യാനികൾ, മുശ്രിക്കുകൾ തുടങ്ങിയ വക്രതയുള്ളവരുടെ (അഹ്‌ലുൽ ഇൻഹിറാഫ്) എല്ലാ മതങ്ങളിൽ നിന്നും തിരിഞ്ഞ്, നേരായ മാർഗ്ഗത്തിലേക്ക് മാത്രം ചരിഞ്ഞുനിൽക്കുന്ന ഹനീഫിയ്യത്തായ ദീനാണത്. (തഫ്സീറുസ്സഅ്ദി)

നാലാമതായി, ഇബ്രാഹിം മില്ലത്ത് തെളിമയാര്‍ന്ന മാര്‍ഗമാണ്.

قُلْ صَدَقَ ٱللَّهُ ۗ فَٱتَّبِعُوا۟ مِلَّةَ إِبْرَٰهِيمَ حَنِيفًا وَمَا كَانَ مِنَ ٱلْمُشْرِكِينَ

(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്കനായ ഇബ്രാഹീമിന്‍റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല. (ഖു൪ആന്‍:3/95)

ثم أمرهم باتباع ملة أبيهم إبراهيم عليه السلام بالتوحيد وترك الشرك الذي هو مدار السعادة

പിന്നീട്, വിജയത്തിന്റെയും സന്തോഷത്തിന്റെയും അച്ചുതണ്ടായ തൗഹീദ് മുറുകെപ്പിടിക്കാനും ശിർക്ക് പൂർണ്ണമായി ഉപേക്ഷിക്കാനും വേണ്ടി തങ്ങളുടെ പിതാവായ ഇബ്രാഹീം عليه السلام യുടെ മാർഗ്ഗത്തെ പിൻപറ്റാൻ അല്ലാഹു അവരോട് കൽപ്പിച്ചു. (തഫ്സീറുസ്സഅ്ദി)

أي : اتبعوا ملة إبراهيم التي شرعها الله في القرآن على لسان محمد صلى الله عليه وسلم ، فإنه الحق الذي لا شك فيه ولا مرية ، وهي الطريقة التي لم يأت نبي بأكمل منها ولا أبين ولا أوضح ولا أتم

അതായത്:  മുഹമ്മദ് നബി ﷺയുടെ നാവിലൂടെ വിശുദ്ധ ഖുർആനിൽ അല്ലാഹു നിശ്ചയിച്ചുതന്ന ഇബ്രാഹീമിന്റെ മാർഗ്ഗത്തെ നിങ്ങൾ പിൻപറ്റുക. കാരണം, അത് യാതൊരുവിധ സംശയങ്ങൾക്കും അവ്യക്തതകൾക്കും ഇടയില്ലാത്ത സത്യമാകുന്നു. ഒരു പ്രവാചകനും ഇതിനേക്കാൾ പൂർണ്ണമായതോ, ഇതിനേക്കാൾ വ്യക്തമായതോ, ഇതിനേക്കാൾ പ്രകാശമാനമായതോ, ഇതിനേക്കാൾ സമ്പൂർണ്ണമായതോ ആയ മറ്റൊരു ചര്യയും കൊണ്ടുവന്നിട്ടില്ലാത്ത അത്രമേൽ ഉദാത്തമായ മാർഗ്ഗമാണത്. (ഇബ്നുകസീര്‍)

وَقَالُوا۟ كُونُوا۟ هُودًا أَوْ نَصَٰرَىٰ تَهْتَدُوا۟ ۗ قُلْ بَلْ مِلَّةَ إِبْرَٰهِـۧمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ

നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്‌. എന്നാല്‍ നീ പറയുക: അതല്ല വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്‌.) അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല. (ഖു൪ആന്‍:2/135)

{بَلْ} نتبع {مِلَّةَ إِبْرَاهِيمَ حَنِيفًا} أي: مقبلا على الله, معرضا عما سواه, قائما بالتوحيد, تاركا للشرك والتنديد. فهذا الذي في اتباعه الهداية, وفي الإعراض عن ملته الكفر والغواية.

{അതല്ല} ഞങ്ങൾ പിൻപറ്റുന്നത് {വക്രതയില്ലാത്ത ശുദ്ധമനസ്കനായിരുന്ന ഇബ്രാഹീമിന്റെ മാര്‍ഗമാണ്} അതായത്: അല്ലാഹുവിലേക്ക് പൂർണ്ണമായി മുന്നിട്ടിറങ്ങിയവനും, അവനല്ലാത്ത മറ്റെല്ലാറ്റിൽ നിന്നും തിരിഞ്ഞുകളഞ്ഞവനും, തൗഹീദ്  മുറുകെപ്പിടിച്ച് ജീവിക്കുന്നവനും, ശിർക്കിനെയും അല്ലാഹുവിന് തുല്യരെ ഉണ്ടാക്കുന്നതിനെയും പൂർണ്ണമായി ഉപേക്ഷിച്ചവനുമായിക്കൊണ്ട്. അതിനാൽ, ഈ മാർഗ്ഗത്തെ പിൻപറ്റുന്നതിലാണ് യഥാർത്ഥ നേർമാർഗ്ഗമുള്ളത്; ഇതിൽ നിന്ന് തിരിഞ്ഞുകളയുന്നതിലാണ് സത്യനിഷേധവും വഴികേടും അടങ്ങിയിരിക്കുന്നത്. (തഫ്സീറുസ്സഅ്ദി)

അഞ്ചാമതായി, ഇബ്രാഹിം മില്ലത്ത് ഒഴിവാക്കിയവൻ മൂഢനാണ്.

وَمَن يَرْغَبُ عَن مِّلَّةِ إِبْرَٰهِـۧمَ إِلَّا مَن سَفِهَ نَفْسَهُۥ ۚ وَلَقَدِ ٱصْطَفَيْنَٰهُ فِى ٱلدُّنْيَا ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّٰلِحِينَ

സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. (ഖു൪ആന്‍:2/130)

أي: ما يرغب {عَنْ مِلَّةِ إِبْرَاهِيمَ} بعد ما عرف من فضله {إِلَّا مَنْ سَفِهَ نَفْسَهُ} أي: جهلها وامتهنها, ورضي لها بالدون, وباعها بصفقة المغبون، كما أنه لا أرشد وأكمل, ممن رغب في ملة إبراهيم،

അതായത്: ഇബ്‌റാഹീം നബിയുടെ മാര്‍ഗത്തിന്റെ ശ്രേഷ്ഠത മനസ്സിലാക്കിയതിനു ശേഷം, സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരും അതിൽ നിന്ന് തിരിഞ്ഞുകളയുകയില്ല. അതായത്: സ്വന്തം ആത്മാവിനെക്കുറിച്ച് അജ്ഞനാവുകയും, അതിനെ നിന്ദിക്കുകയും, അതിന് ഏറ്റവും താഴ്ന്ന അവസ്ഥകൾ മാത്രം തൃപ്തിപ്പെടുകയും, വലിയൊരു നഷ്ടക്കച്ചവടത്തിലൂടെ  അതിനെ വിറ്റുകളയുകയും ചെയ്തവനല്ലാതെ മറ്റാരും ഈ വഴിയിൽ നിന്ന് തിരിയില്ല. അതേസമയം, ഇബ്രാഹീമിന്റെ മില്ലത്തിനോട് താല്പര്യം കാണിക്കുന്നവനേക്കാൾ നേർവഴിയിലുള്ളവനും പൂർണ്ണതയുള്ളവനുമായി മറ്റാരുമില്ല. (തഫ്സീറുസ്സഅ്ദി)

ആറാമതായി, മുഹമ്മദ് നബി ﷺ യോട് അല്ലാഹു കൽപ്പിക്കുന്നത് ഇബ്രാഹീം  മില്ലത്ത് പിന്തുടരാനാണ്.

ثُمَّ أَوْحَيْنَآ إِلَيْكَ أَنِ ٱتَّبِعْ مِلَّةَ إِبْرَٰهِيمَ حَنِيفًا ۖ وَمَا كَانَ مِنَ ٱلْمُشْرِكِينَ

പിന്നീട്‌, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (ഖു൪ആന്‍:16/123)

അല്ലാഹുവിനോടുള്ള ആത്മാർത്ഥതയിലും (ഇഖ്‌ലാസ്) അവന്റെ ഏകത്വത്തിലും (തൗഹീദ്), അവന്റെ കൽപനകളെയും വിലക്കുകളെയും ആദരിക്കുന്നതിലും, മുശ്‌രിക്കുകളിൽ നിന്ന് തിരിഞ്ഞുകളയുന്നതിലുമെല്ലാം ഇബ്രാഹീം നബി عليه السلام യുടെ മില്ലത്ത് പിൻപറ്റാൻ നാം കൽപ്പിക്കപ്പെട്ടിരിക്കുന്നു.

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *