അല്ലാഹു തന്റെ പ്രവാചകനായ സ്വാലിഹ് നബി عليه السلام യെ സമൂദ് ഗോത്രത്തിലേക്ക് നിയോഗിച്ചു; അവരിലെ ജനങ്ങളെ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ക്ഷണിക്കാൻ വേണ്ടി. അല്ലാഹു പറയുന്നു:
وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ
നിങ്ങള്‍ അല്ലാഹുവെ (മാത്രം) ആരാധിക്കുക എന്ന ദൌത്യവുമായി ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ സ്വാലിഹിനെയും നാം അയക്കുകയുണ്ടായി. അപ്പോഴതാ അവര്‍ അന്യോന്യം വഴക്കടിക്കുന്ന രണ്ട് കക്ഷികളായിത്തീരുന്നു. (ഖുർആൻ:27/45)
അങ്ങനെ, തന്റെ സത്യസന്ധത വെളിപ്പെടുത്തുന്ന (അതിന് തെളിവു നൽകുന്ന) ഒരു ദൃഷ്ടാന്തം തങ്ങൾക്ക് കൊണ്ടുവന്നു തരാൻ അവർ സ്വാലിഹ് നബി عليه السلام യോട് ആവശ്യപ്പെട്ടു. അല്ലാഹു പറയുന്നു:
قَالُوٓا۟ إِنَّمَآ أَنتَ مِنَ ٱلْمُسَحَّرِينَ ﴿١٥٣﴾ مَآ أَنتَ إِلَّا بَشَرٌ مِّثْلُنَا فَأْتِ بِـَٔايَةٍ إِن كُنتَ مِنَ ٱلصَّٰدِقِينَ ﴿١٥٤﴾
അവര്‍ പറഞ്ഞു: നീ മാരണം ബാധിച്ചവരില്‍പെട്ട ഒരാള്‍ മാത്രമാകുന്നു (153) നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ് അതിനാല്‍ നീ സത്യവാന്‍മാരില്‍പെട്ടവനാണെങ്കില്‍ വല്ല ദൃഷ്ടാന്തവും കൊണ്ട് വരൂ. (ഖുർആൻ:26/153-154)
അവർ നിശ്ചയിച്ചു നൽകിയ ഉറച്ച ഒരു പാറയിൽ നിന്ന് പത്തുമാസം ഗർഭിണിയായ ഒരു ഒട്ടകത്തെ പുറത്തുകൊണ്ടുവരാൻ അവർ അദ്ദേഹത്തോട് നിർദ്ദേശിച്ചു. തുടർന്ന് സാലിഹ് നബി عليه السلام അവരിൽ നിന്ന് ദൃഢമായ കരാറുകളും വാഗ്ദാനങ്ങളും വാങ്ങി; അല്ലാഹു അവരുടെ ചോദ്യത്തിന് ഉത്തരം നൽകുകയും അവരുടെ ആവശ്യം നിവേറ്റുകയും ചെയ്താൽ അവർ അദ്ദേഹത്തിൽ വിശ്വസിക്കുമെന്നും അദ്ദേഹത്തെ പിന്തുടരുമെന്നുമുള്ള കരാര്‍.
അതിന്മേൽ അവർ തങ്ങളുടെ കരാറുകളും വാഗ്ദാനങ്ങളും അദ്ദേഹത്തിന് നൽകിയപ്പോൾ, സാലിഹ് നബി عليه السلام എഴുന്നേറ്റുനിന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ഉടനെ ആ പാറ ചലിക്കുകയും, തുടർന്ന് അവർ ചോദിച്ചതുപോലെ പത്തുമാസം ഗർഭിണിയായ ഒരു ഒട്ടകം അതിൽ നിന്ന് പുറത്തുവരികയും ചെയ്തു.
അങ്ങനെ ഒട്ടകവും അതിന്റെ കുഞ്ഞും, അത് പ്രസവിച്ചതിനു ശേഷം, കുറച്ചുകാലം അവരുടെ ഇടയിൽ താമസിച്ചു. ആ ഒട്ടകം അവരുടെ കിണറ്റിലെ വെള്ളം ഒരു ദിവസം കുടിക്കുകയും, അടുത്ത ദിവസം അവർക്കായി അത് വിട്ടുകൊടുക്കുകയും ചെയ്തു. ഒട്ടകം വെള്ളം കുടിക്കുന്ന ആ ദിവസങ്ങളിൽ അവർ അതിന്റെ പാൽ കുടിക്കുമായിരുന്നു; അവർ അത് കറന്നെടുക്കുകയും, തങ്ങൾക്കാവശ്യമുള്ള അളവിൽ തങ്ങളുടെ പാത്രങ്ങളും കലശങ്ങളും നിറക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞതുപോലെ:
وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةُۢ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ
വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ് എന്ന് നീ അവര്‍ക്ക് വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ (അതിന്ന് അവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്. (ഖുർആൻ:54/28)
قَالَ هَٰذِهِۦ نَاقَةٌ لَّهَا شِرْبٌ وَلَكُمْ شِرْبُ يَوْمٍ مَّعْلُومٍ
അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന് വെള്ളം കുടിക്കാന്‍ ഒരു ഊഴമുണ്ട് നിങ്ങള്‍ക്കും ഒരു ഊഴമുണ്ട്; ഒരു നിശ്ചിത ദിവസത്തില്‍. (ഖുർആൻ:26/155)
അങ്ങനെ അവർ അത് കണ്ടപ്പോൾ, സ്വാലിഹ് നബി عليه السلام യോടുള്ള അവരുടെ നിഷേധം കൂടുതൽ ശക്തമായി. എല്ലാ ദിവസവും വെള്ളം തങ്ങൾക്കു മാത്രമായി പ്രത്യേകമായി എടുക്കാൻ വേണ്ടി അവർ ആ ഒട്ടകത്തെ കൊല്ലാൻ തീരുമാനിക്കുകയും, ഒടുവിൽ അവരതിനെ കൊല്ലുകയും ചെയ്തു. [തഫ്‌സീർ ഇബ്നുകസീർ (3/440-441) കാണുക]
അല്ലാഹു പറയുന്നു:
وَإِلَىٰ ثَمُودَ أَخَاهُمْ صَٰلِحًا ۗ قَالَ يَٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُۥ ۖ قَدْ جَآءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ هَٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةً ۖ فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ ۖ وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ
ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്‍റെ ഒട്ടകമാണിത്. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ (നടന്നു) തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും. (ഖുർആൻ:7/73)
كَذَّبَتْ ثَمُودُ بِطَغْوَىٰهَآ ﴿١١﴾ إِذِ ٱنۢبَعَثَ أَشْقَىٰهَا ﴿١٢﴾ فَقَالَ لَهُمْ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقْيَٰهَا ﴿١٣﴾ فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنۢبِهِمْ فَسَوَّىٰهَا ﴿١٤﴾ وَلَا يَخَافُ عُقْبَٰهَا ﴿١٥﴾
ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി. അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം. അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു. അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക. അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും (അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു. അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല. (ഖുർആൻ:91/11-15)
{كَذَّبَتْ ثَمُودُ بِطَغْوَاهَا} أَيْ: بِسَبَبِ طُغْيَانِهَا وَتَرَفُّعِهَا عَنِ الْحَقِّ، وَعُتُوِّهَا عَلَى رَسُولِهِمْ .
{ഥമൂദ് ഗോത്രം അതിന്‍റെ ധിക്കാരം മൂലം (സത്യത്തെ) നിഷേധിച്ചു തള്ളുകയുണ്ടായി}അതായത്: അവരുടെ ധിക്കാരവും, സത്യത്തിൽ നിന്ന് അഹങ്കരിച്ചു മാറിനിൽക്കലും, തങ്ങളുടെ ദൂതനോടുള്ള (സ്വാലിഹ് നബിയോടുള്ള) അതിക്രമവും കാരണം.
{إِذِ انْبَعَثَ أَشْقَاهَا} أَيْ: أَشْقَى الْقَبِيلَةِ، وَهُوَ ” قِدَارُ بْنُ سَالِفٍ” لِعَقْرِهَا حِينَ اتَّفَقُوا عَلَى ذَلِكَ، وَأَمَرُوهُ فَأْتَمَرَ لَهُمْ.
{അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം) അതായത്: ആ ഗോത്രത്തിലെ ഏറ്റവും വലിയ ദൗർഭാഗ്യവാനായ ആൾ; അവൻ ഖിദാർ ബിൻ സാലിഫ് ആയിരുന്നു. ഒട്ടകത്തെ അറുക്കാൻ അവർ ഒന്നടങ്കം തീരുമാനിക്കുകയും അവനോട് കൽപ്പിക്കുകയും ചെയ്തപ്പോൾ, അവൻ അവരെ അനുസരിച്ച് അതിനായി മുന്നിട്ടിറങ്ങി.
{فَقَالَ لَهُمْ رَسُولُ اللَّهِ} صَالِحٌ عَلَيْهِ السَّلَامُ مُحَذِّرًا: {نَاقَةَ اللَّهِ وَسُقْيَاهَا} أَيِ: احْذَرُوا عَقْرَ نَاقَةِ اللَّهِ، الَّتِي جَعَلَهَا لَكُمْ آيَةً عَظِيمَةً، وَلَا تُقَابِلُوا نِعْمَةَ اللَّهِ عَلَيْكُمْ بِسَقْيِ لِبَنْهَا أَنْ تَعْقِرُوهَا، فَكَذَّبُوا نَبِيَّهُمْ صَالِحًا.
{അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍ അവരോട് പറഞ്ഞു} സ്വാലിഹ് നബി عليه السلام മുന്നറിയിപ്പ് നൽകിക്കൊണ്ട് പറഞ്ഞു: {അല്ലാഹുവിന്‍റെ ഒട്ടകത്തെയും അതിന്‍റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക} അതായത്: അല്ലാഹു നിങ്ങൾക്ക് വലിയൊരു ദൃഷ്ടാന്തമായി നിശ്ചയിച്ചുതന്ന ആ ഒട്ടകത്തെ അറുക്കുന്നതിൽ നിന്ന് നിങ്ങൾ സൂക്ഷിക്കുക. അതിന്റെ പാൽ കുടിക്കാൻ തന്ന വഴിയിലൂടെ അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹത്തിന് പകരം, ആ ഒട്ടകത്തെ അറുത്തുകൊണ്ട് നിങ്ങൾ അതിനോട് തിന്മ കാണിക്കരുത്. എന്നാൽ അവർ തങ്ങളുടെ പ്രവാചകനായ സ്വാലിഹ് عليه السلام യെ നിഷേധിച്ചു തള്ളിക്കളഞ്ഞു.
{فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُمْ بِذَنْبِهِمْ} أَيْ: دَمَّرَ عَلَيْهِمْ وَعَمَّهُمْ بِعِقَابِهِ، وَأَرْسَلَ عَلَيْهِمِ الصَّيْحَةَ مِنْ فَوْقِهِمْ، وَالرَّجْفَةَ مِنْ تَحْتِهِمْ، فَأَصْبَحُوا جَاثِمِينَ عَلَى رُكَبِهِمْ، لَا تَجِدُ مِنْهُمْ دَاعِيًا وَلَا مُجِيبًا.
{അതിനെ (ഒട്ടകത്തെ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും}അതായത്: അവൻ അവരെ പൂർണ്ണമായി നശിപ്പിക്കുകയും തന്റെ ശിക്ഷ അവർക്കെല്ലാവർക്കും മേൽ വ്യാപകമാക്കുകയും ചെയ്തു. അവരുടെ മീതെ ഉപരിഭാഗത്തുനിന്ന് ഘോരശബ്ദവും , അടിഭാഗത്തുനിന്ന് ഭൂകമ്പവും അവൻ അയച്ചു. അങ്ങനെ അവർ തങ്ങളുടെ മുട്ടുകളിൽ കമിഴ്ന്നുകിടക്കുന്നവരായി (ചലനമറ്റ ശരീരങ്ങളായി) മാറി; അവരിൽ വിളിച്ചു പറയുന്നവരെയോ അതിന് മറുപടി നൽകുന്നവരെയോ (രക്ഷപെടുന്ന ആരെയും) നിനക്ക് കണ്ടെത്താൻ സാധിക്കുകയില്ല.
{فَسَوَّاهَا} عَلَيْهِمْ أَيْ: سَوَّى بَيْنَهُمْ فِي الْعُقُوبَةِ . {وَلا يَخَافُ عُقْبَاهَا} أَيْ: تَبِعَتْهَا.
{(അവര്‍ക്കെല്ലാം) അത് സമമാക്കുകയും ചെയ്തു} അതായത്: ആ ശിക്ഷാ നടപടിയിൽ അവൻ അവരെയെല്ലാം ഒരുപോലെയാക്കി (ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേപോലെ ശിക്ഷ നൽകി.
{അതിന്‍റെ അനന്തരഫലം അവന്‍ ഭയപ്പെട്ടിരുന്നുമില്ല}
അതായത്: അതിന്റെ പ്രത്യാഘാതത്തെയോ (ആ ശിക്ഷ ഉണ്ടാക്കുന്ന തുടർഫലങ്ങളെയോ) അവൻ ഭയപ്പെടുന്നില്ല.
وَكَيْفَ يَخَافُ مَنْ هُوَ قَاهِرٌ، لَا يَخْرُجُ عَنْ قَهْرِهِ وَتَصَرُّفِهِ مَخْلُوقٌ، الْحَكِيمُ فِي كُلِّ مَا قَضَاهُ وَشَرَعَهُ؟
സർവ്വാധിപതിയായ ഒരുവൻ എങ്ങനെ ഭയപ്പെടാനാണ്?! ഒരു പടപ്പും അവന്റെ ആധിപത്യത്തിൽ നിന്നും ഭരണാധികാരത്തിൽ നിന്നും പുറത്തുപോകുന്നില്ല; അവൻ താൻ വിധിച്ചതിലും നിശ്ചയിച്ചതിലും തികഞ്ഞ യുക്തിമാനുമാണ്. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com