▪️ഖുർആൻ പരമകാരുണികന്റെ സംസാരമാണ്.
▪️ഖുർആന്റെ ആയത്തുകൾ ചിന്തിച്ചു മനസ്സിലാക്കുന്നത് (تدبر) ഈമാൻ വർദ്ധിപ്പിക്കുന്നു.
▪️ഖുർആൻ പഠിക്കുന്നതും പഠിപ്പിക്കുന്നതും പദവി ഉയർത്തുന്നു.
▪️ഖുർആൻ ഹൃദയങ്ങളെ നേരായ മാർഗ്ഗത്തിലേക്ക് നയിക്കുന്ന മാർഗ്ഗദർശനവും, ജീവിതത്തെ പ്രകാശമാനമാക്കുന്ന വെളിച്ചവുമാണ്.
▪️വിശുദ്ധ ഖുർആൻ: അത് അല്ലാഹുവിന്റെ ഗ്രന്ഥമാണ്; (മനുഷ്യർക്ക് അനുകരിക്കാൻ കഴിയാത്തവിധം) അത്ഭുതം തീർക്കുന്നതും, അത് പാരായണം ചെയ്യുന്നത് തന്നെ ആരാധനയായി നിശ്ചയിക്കപ്പെട്ടതും, പരമ്പരകളിലൂടെ യാതൊരു മാറ്റവുമില്ലാതെ നമുക്ക് കൈമാറിക്കിട്ടിയതുമാണ്.
▪️ഖുർആൻ; രോഗങ്ങൾക്ക് മരുന്നും, അസുഖങ്ങൾക്ക് ശമനവും, ഹൃദയത്തിന് ശുദ്ധിയും, ആത്മാവിന് ഉയർച്ചയുമാകുന്നു.
▪️ഖുർആൻ പദവികളെ ഉയർത്തുന്നതും, പ്രതിസന്ധികളിലും ഇരുളടഞ്ഞ ഘട്ടങ്ങളിലും കൂടെയുള്ള വിശ്വസ്തനായ കൂട്ടുകാരനുമാകുന്നു.
▪️ഖുർആൻ ആത്മീയമായ ഉയർച്ചയാണ്; അതുകൊണ്ട് ആത്മാവ് സമാധാനത്തിന്റെ കടലിൽ ഉന്നതങ്ങളിലെത്തുന്നു. അതോടൊപ്പം ബൗദ്ധികമായ ഉയർച്ചയുമാണ്; അതുകൊണ്ട് ബുദ്ധി ചിന്തയിലും ധ്യാനത്തിലും മുഴുകുന്നു.
▪️ഖുർആൻ പാപങ്ങളും തെറ്റുകളും തളർത്തിയ മനസ്സുകൾക്ക് ശമനമാണ്; രോഗങ്ങളും വേദനകളും തളർത്തിയ ശരീരങ്ങൾക്ക് സൗഖ്യവുമാണ്.
▪️ഖുർആൻ ആയുസിലും സമയങ്ങളിലും ബറകത്താണ് (അനുഗ്രഹമാണ്); പ്രതിഫലത്തിലും നന്മകളിലും വർദ്ധനവുമാണ്.
▪️ഖുർആനിൽ പ്രകാശപൂർണ്ണമായ ചരിത്രസംഭവങ്ങളും ശാശ്വതമായ അത്ഭുതങ്ങളുമുണ്ട്.
ചുരുക്കത്തിൽ: ഖുർആൻ ഒരു ജീവിത മാർഗ്ഗമാണ്.
▪️ഉറക്കമില്ലായ്മയും ഉറക്കക്കുറവും അനുഭവപ്പെടുന്നവർ ഖുർആൻ പാരായണം ചെയ്യുക (അത് ശീലമാക്കുക).
▪️വിശാലമായ ഈ ലോകം ആർക്കെങ്കിലും ഇടുങ്ങിയതായി അനുഭവപ്പെടുകയും, സ്വന്തം ശരീരത്തിനുള്ളിലെ തന്റെ ആത്മാവ് തന്നെ തനിക്ക് വീർപ്പുമുട്ടലുണ്ടാക്കുകയും ചെയ്യുന്നുവോ, അവൻ ഖുർആനിലേക്ക് മടങ്ങട്ടെ (ഖുർആനിനെ അഭയം പ്രാപിക്കട്ടെ).
▪️പരമകാരുണികനായ അല്ലാഹുവിലേക്ക് അടുക്കാൻ ആഗ്രഹിക്കുന്നവൻ, ഉദാരനും അനുഗ്രഹദാതാവുമായ റബ്ബിന്റെ അടുപ്പവും ആശ്വാസവും അനുഭവിക്കാൻ ആഗ്രഹിക്കുന്നവൻ, സ്വർഗ്ഗത്തോടഭിലാഷമുള്ളവൻ അവൻ ഖുർആനിനെ ഇറുകെ പിടിക്കട്ടെ (ഖുർആനിലേക്ക് മടങ്ങട്ടെ).
▪️ആർക്കെങ്കിലും വിജ്ഞാനം (العلم) നേടാനും അതിൽനിന്ന് കോരിയെടുക്കാനും, ജ്ഞാനം (الحِكمة) തേടാനും അതിൽനിന്ന് ദാഹം തീർക്കാനും ആഗ്രഹമുണ്ടോ – അവർ ഖുർആനെ മുറുകെപ്പിടിക്കട്ടെ.
▪️ഖബ്റിൽ തനിക്ക് കൂട്ടുകാരനെ ആഗ്രഹിക്കുന്നവൻ – അതായത് തന്റെ ഏകാന്തതയ്ക്ക് കൂട്ടാവുകയും, ഖബ്റിനെ പ്രകാശമാനമാക്കുകയും, തന്റെ പരലോക പ്രവാസത്തിന് ആശ്വാസമാവുകയും ചെയ്യുന്ന കൂട്ടുകാരനെ – അവൻ ഖുർആനെ മുറുകെപ്പിടിക്കട്ടെ.
എന്റെ പ്രിയപ്പെട്ട സഹോദരാ, അന്ത്യനാളിൽ നിനക്ക് ശഫാഅത്ത് (ശുപാർശ) വേണമെന്നുണ്ടോ?
▪️നീ ഖുർആനോടൊപ്പം ആയിരിക്കുക; മാനവകുലത്തിന്റെ നേതാവായ നബി ﷺ യുടെ വാക്കുകളെ കുറിച്ച് ചിന്തിക്കുക.
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ
അബീഉമാമത് അൽബാഹിലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറയുന്നതു ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പരായണം ചെയ്യുക. കാരണം അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായിവരും. .. (മുസ്ലിം:804)
നിനക്ക് ഇഹത്തിലും പരത്തിലും നന്മ വേണമെന്നുണ്ടോ?
▪️നീ ഖുർആനോടൊപ്പം ആയിരിക്കുക; എങ്കിൽ നീ ജനങ്ങളിൽ ഏറ്റവും ഉത്തമരിൽ ഒരാളാകും.
▪️നീ അത് പഠിക്കുകയും, മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുക.
عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ
ഉസ്മാന് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി: 5027)
ഉന്നതമായ സ്വർഗ്ഗത്തോപ്പുകളും, പരമകാരുണികനായ അല്ലാഹുവിന്റെ ഏറ്റവും വിലപിടിപ്പുള്ള വിപണനച്ചരക്കും (സ്വർഗ്ഗവും) ആണോ നീ ആഗ്രഹിക്കുന്നത്?
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; എങ്കിൽ പരമകാരുണികനായ അല്ലാഹുവിന്റെ പ്രീതിയും ഏറ്റവും ഉയർന്ന സ്വർഗ്ഗവും നിനക്ക് കരസ്ഥമാക്കാം.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنِ النَّبِيِّ صلى الله عليه وسلم قَالَ : يُقَالُ لِصَاحِبِ الْقُرْآنِ اقْرَأْ وَارْتَقِ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا فَإِنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا
അബ്ദുല്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഖുര്ആനിന്റെ ആളോടു പറയപ്പെടും: നീ ഓതുക, കയറിപ്പോകുക, ഇഹത്തില് വെച്ച് നീ എപ്രകാരം സാവകാശത്തില് (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തില് ഓതിക്കൊള്ളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കല് വെച്ചായിരിക്കും നിന്റെ താവളം. (തിര്മിദി:2914)
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; കാരണം ഖുർആൻ അത്യന്തം മഹത്തരമാണ്. അതിലെ ഏറ്റവും മഹത്തായ സൂറത്താകട്ടെ, നാം ഓരോ നമസ്കാരത്തിലും ആവർത്തിച്ച് ഓതുന്ന സൂറത്തുൽ ഫാത്തിഹയാണ്.
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; സൂറത്തുൽ ഇഖ്ലാസ് ആവർത്തിച്ചു പാരായണം ചെയ്യുക; കാരണം അത് ഖുർആനിന്റെ മൂന്നിലൊന്നിന് തുല്യമാകുന്നു.
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; ഖബറിൽ തന്റെ ആൾക്ക് വേണ്ടി (ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ) ശുപാർശ ചെയ്ത സൂറത്തുൽ മുൽക് മനഃപാഠമാക്കുകയും അതിനെക്കുറിച്ച് ഉറ്റാലോചിക്കുകയും ചെയ്യുക.
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; സൂറത്തുൽ ബഖറയുടെ അവസാന ആയത്തുകൾ (ആമനർറസൂലു…) ആവർത്തിച്ച് പാരായണം ചെയ്യുക; കാരണം ആരെങ്കിലും രാത്രിയിൽ അത് ഓതിയാൽ, അത് അവന് (എല്ലാ തിന്മകളിൽ നിന്നും ബാധകളിൽ നിന്നും) മതിയാകുന്നതാണ്.
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; പിശാചിനെ ആട്ടിയോടിക്കുന്ന സൂറത്തുൽ ബഖറ നീ പാരായണം ചെയ്യുക.
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; പരമകാരുണികനായ അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും മഹത്തായ ആയത്തായ ആയത്തുൽ കുർസിയ്യ് ആവർത്തിച്ചു പാരായണം ചെയ്യുക.
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; കഹ്ഫ് സൂറത്തിന്റെ ആദ്യഭാഗത്തു നിന്നോ അവസാനഭാഗത്തു നിന്നോ പത്ത് ആയത്തുകൾ മനഃപാഠമാക്കുക; ദജ്ജാലിന്റെ ഫിത്നയിൽ (കുരുക്ഷകളിൽ) നിന്ന് സംരക്ഷിക്കപ്പെടാൻ വേണ്ടി.
قَالَ أَبْشِرْ بِنُورَيْنِ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِيٌّ قَبْلَكَ فَاتِحَةُ الْكِتَابِ وَخَوَاتِيمُ سُورَةِ الْبَقَرَةِ لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلاَّ أُعْطِيتَهُ
നിങ്ങള്ക്ക് നല്കപ്പെട്ടിട്ടുള്ള രണ്ട് പ്രകാശം കൊണ്ട് നീ സന്തോഷിക്കൂ. നിങ്ങള്ക്ക് മുമ്പേ ഒരു നബിക്കും അവ രണ്ടും നല്കപ്പെട്ടിട്ടില്ല. സൂറത്തുല് ഫാത്തിഹയും സുറത്തുല് ബഖറയുടെ അവസാനഭാഗവും ആണത്. അവയില് നിന്ന് ഒരു വിഷയവും നിങ്ങള് ഓതുകയില്ല, അത് (ആ ദുആകള്ക്ക് ഉത്തരം) നിങ്ങള്ക്ക് നല്കപ്പെടാതെ. (മുസ്ലിം:806)
▪️ഖുർആനിനോടൊപ്പമായിരിക്കുക; അത് പാരായണം ചെയ്തുകൊണ്ട്.
▪️ഖുർആനിനോടൊപ്പമായിരിക്കുക; അത് ശ്രദ്ധിച്ചു കേട്ടുകൊണ്ട്.
▪️ഖുർആനിനോടൊപ്പമായിരിക്കുക; അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു പഠിച്ചുകൊണ്ട്
▪️ഖുർആനിനോടൊപ്പമായിരിക്കുക; അത് മനഃപാഠമാക്കിക്കൊണ്ട്.
▪️എപ്പോഴും നീ ഖുർആനിന്റെ കൂടെയായിരിക്കുക; അതിനെ ഒരുനാളും ഉപേക്ഷിച്ചു കളയരുത്.
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; നിന്റെ നാവുകൊണ്ട് അത് ആവർത്തിച്ചോതുക, അതിന്റെ വചനങ്ങൾ കൊണ്ട് നിന്റെ അധരങ്ങളെ ഈർപ്പമുള്ളതാക്കുക (നിരന്തരം ജപിക്കുക); എങ്കിൽ നിനക്ക് സന്തോഷവും ആനന്ദവും അനുഭവിച്ചറിയാം.
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; നിന്റെ ഹൃദയം കൊണ്ട് അത് ആവർത്തിക്കുക, ആയത്തുകളെക്കുറിച്ച് ചിന്തിക്കുക, പദങ്ങളെ ആഴത്തിൽ ഗ്രഹിക്കുക (തദബ്ബൂർ ചെയ്യുക); എങ്കിൽ നിനക്ക് മനസ്സമാധാനവും ശാന്തിയും അനുഭവിച്ചറിയാം.
▪️നീ ഖുർആനിനോടൊപ്പമായിരിക്കുക; എങ്കിൽ നിനക്ക് വിജയം തൊട്ടറിയാം, ജീവിതത്തിൽ വിജയം കൈവരിക്കുകയും ചെയ്യാം.
▪️ഖുർആനോടൊപ്പം നിലകൊള്ളുക; എങ്കിൽ നിങ്ങൾക്ക് വിജയം തൊട്ടറിയാനും ലക്ഷ്യങ്ങൾ നേടിയെടുക്കാനും സാധിക്കും.
يا رب، اجْعَلنا من أهل القرآن الذين هم أهلك وخاصَّتك.
റബ്ബേ! ഖുർആനിന്റെ ആളുകളിൽ (ഖുർആൻ പകർത്തി ജീവിക്കുന്നവരിൽ) ഞങ്ങളെയും ഉൾപ്പെടുത്തേണമേ; അവർ നിന്റെ പ്രിയപ്പെട്ടവരും പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ടവരുമാണല്ലോ.
നേർമാർഗ്ഗം:
إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا ﴿٩﴾ وَأَنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا ﴿١٠﴾
തീര്ച്ചയായും ഈ ക്വുര്ആന് ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സല്കര്മങ്ങള് പ്രവര്ത്തിക്കുന്ന സത്യവിശ്വാസികള്ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില് വിശ്വസിക്കാത്തവരാരോ അവര്ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്ത്ത അറിയിക്കുന്നു). (ഖു൪ആന്:17/9-10)
സുന്നത്തിൽ നിന്നുള്ള പ്രകാശം:
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ مَثَلُ الَّذِي يَقْرَأُ الْقُرْآنَ كَالأُتْرُجَّةِ طَعْمُهَا طَيِّبٌ وَرِيحُهَا طَيِّبٌ وَالَّذِي لاَ يَقْرَأُ الْقُرْآنَ كَالتَّمْرَةِ طَعْمُهَا طَيِّبٌ وَلاَ رِيحَ لَهَا، وَمَثَلُ الْفَاجِرِ الَّذِي يَقْرَأُ الْقُرْآنَ كَمَثَلِ الرَّيْحَانَةِ رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ، وَمَثَلُ الْفَاجِرِ الَّذِي لاَ يَقْرَأُ الْقُرْآنَ كَمَثَلِ الْحَنْظَلَةِ طَعْمُهَا مُرٌّ وَلاَ رِيحَ لَهَا ”.
അബൂമൂസ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖുർആൻ ഓതുന്നവന്റെ ഉപമ ഓറഞ്ച് പോലെയാണ്. അതിന്റെ രുചിയും വാസനയും നല്ലതാണ്. ഖുർആൻ പാരായണം ചെയ്യാത്തവന്റെ ഉദാഹരണം ഈത്തപ്പഴം പോലെയാണ്. അതിന്റെ രുചി നല്ലതാണ് എന്നാൽ അതിന് വാസനയില്ല. ഖുർആൻ ഓതുന്ന ദുർമാർഗ്ഗിയുടെ ഉപമ റൈഹാൻ ചെടി (തുളസിച്ചെടി) പോലെയാണ്. അതിന്റെ വാസന നല്ലതും രുചി കയ്പുളളതുമാണ്. ഖുർആൻ ഓതുക പോലും ചെയ്യാത്ത ദുർമാർഗ്ഗിയുടെ ഉപമ ആട്ടങ്ങ പോലെയാണ്. അതിന്റെ രുചി കയ്പുളളതാണ്. അതിന് നല്ല വാസനയുമില്ല. ഇപ്രകാരം നബി(സ) അരുളി: (ബുഖാരി:5020)
ചിന്താദീപം:
قال ابن عباس رضي الله عنه:لو ضاع لي عِقالُ بعيرٍ، لوجَدته في كتاب الله.
ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: എന്റെ ഒട്ടകത്തെ കെട്ടുന്ന ഒരു കയർ നഷ്ടപ്പെട്ടാൽ പോലും, അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ (വിശുദ്ധ ഖുർആനിൽ) ഞാൻ അതിനുള്ള വഴി കണ്ടെത്തുമായിരുന്നു.
www.kanzululoom.com