മഹാനായ ഇബ്‌റാഹീം നബി عليه السلام ക്ക് അല്ലാഹു നൽകിയ വിശേഷണമാണ് അല്ലാഹുവിന്റെ ഖലീൽ (خليل الله) എന്നത്. അതിനുള്ള അദ്ധേഹത്തിന്റെ യോഗ്യത എന്തായിരുന്നുവെന്ന് അദ്ധേഹത്തിന്റെ ജീവിതം പരിശോധിച്ചാൽ ബോധ്യമാകും.
وَمَنْ أَحْسَنُ دِينًا مِّمَّنْ أَسْلَمَ وَجْهَهُۥ لِلَّهِ وَهُوَ مُحْسِنٌ وَٱتَّبَعَ مِلَّةَ إِبْرَٰهِيمَ حَنِيفًا ۗ وَٱتَّخَذَ ٱللَّهُ إِبْرَٰهِيمَ خَلِيلًا
സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ ഖലീൽ ആയി സ്വീകരിച്ചിരിക്കുന്നു. (ഖു൪ആന്‍:4/125)
{وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا} والخُلة أعلى أنواع المحبة، وهذه المرتبة حصلت للخليلين محمد وإبراهيم عليهما الصلاة والسلام، وأما المحبة من الله فهي لعموم المؤمنين، وإنما اتخذ الله إبراهيم خليلا لأنه وفَّى بما أُمر به وقام بما ابْتُلي به، فجعله الله إماما للناس، واتخذه خليلا، ونوه بذكره في العالمين.
{അല്ലാഹു ഇബ്രാഹീമിനെ ഖലീൽ ആയി സ്വീകരിച്ചിരിക്കുന്നു} സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ പദവിയാണ് ‘ഖുല്ലഃ’ (الخُلة) എന്നത്. ഈ പദവി രണ്ട് ഖലീലുമാർക്കാണ് ലഭിച്ചിട്ടുള്ളത്, മുഹമ്മദ് നബി ﷺ ക്കും ഇബ്രാഹീം നബി عليه السلام ക്കും. എന്നാൽ പൊതുവായ സ്നേഹം എല്ലാ മുഅ്മിനുകൾക്കുമുള്ളതാണ്. അല്ലാഹു ഇബ്രാഹീമിനെ ഖലീലാക്കാൻ കാരണം, അദ്ദേഹം തന്നോട് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ പൂർണ്ണമായി നിറവേറ്റുകയും, പരീക്ഷണങ്ങളിൽ ശരിയായ രീതിയിൽ നിലകൊള്ളുകയും ചെയ്തതുകൊണ്ടാണ്. അതിനാൽ അല്ലാഹു അദ്ദേഹത്തെ ജനങ്ങൾക്ക് ഇമാമാക്കുകയും, ഖലീലായി സ്വീകരിക്കുകയും, ലോകരിലുടനീളം അദ്ദേഹത്തിന്റെ കീർത്തി ഉയർത്തുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)
وما ذاك إلا لكثرة طاعته لربه ،
അദ്ദേഹം അതിൽ (സ്നേഹത്തിന്റെ അത്യുന്നതമായ ‘ഖുല്ലഃ’ എന്ന പദവിയിൽ) എത്തിയത് മറ്റൊന്നും കൊണ്ടല്ല, മറിച്ച് തന്റെ റബ്ബിനോടുള്ള അങ്ങേയറ്റത്തെ അനുസരണം കൊണ്ട് മാത്രമാണ്. (ഇബ്നുകസീര്‍)
അല്ലാഹു വിശേഷിപ്പിച്ചതുപോലെ:
وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ
(കടമകള്‍) നിറവേറ്റിയ ഇബ്രാഹീം. (ഖുർആൻ:53/37)
أي: قام بجميع ما ابتلاه الله به، وأمره به من الشرائع وأصول الدين وفروعه.
അതായത്: അല്ലാഹു അദ്ദേഹത്തെ പരീക്ഷിച്ച എല്ലാ കാര്യങ്ങളും, കൽപ്പിച്ച എല്ലാ മതനിയമങ്ങളും, ദീനിന്റെ അടിസ്ഥാന കാര്യങ്ങളും – അതിന്റെ ശാഖാപരമായ നിയമങ്ങളും – അദ്ദേഹം പൂർണ്ണമായി നിർവ്വഹിച്ചു. (തഫ്സീറുസ്സഅ്ദി)
قال كثيرون من السلف : أي قام بجميع ما أمر به ووفى كل مقام من مقامات العبادة ، فكان لا يشغله أمر جليل عن حقير ، ولا كبير عن صغير
സലഫുകളിൽ ധാരാളംപേര്‍ പറഞ്ഞു: അതായത് തന്നോട് കൽപ്പിക്കപ്പെട്ട എല്ലാ കാര്യങ്ങളും അദ്ദേഹം കൃത്യമായി നിർവ്വഹിച്ചു; ആരാധനയുടെ ഓരോ മഖാമുകളും പൂർണ്ണമായി പൂർത്തീകരിച്ചു. അതുകൊണ്ട് തന്നെ, പ്രധാനപ്പെട്ട ഒന്നിൽ മുഴുകുന്നതിനാൽ നിസ്സാരമായ മറ്റൊന്നിനെ മറന്നുപോകുന്നതോ വലിയൊരു കാര്യം ശ്രദ്ധിക്കുന്നതിനിടയിൽ ചെറിയൊരു കാര്യത്തെ അവഗണിക്കുന്നതോ, ആയ അവസ്ഥ അദ്ദേഹത്തിനുണ്ടായിരുന്നില്ല. (ഇബ്നുകസീര്‍)
അല്ലാഹു പറയുന്നു:
وَإِذِ ٱبْتَلَىٰٓ إِبْرَٰهِـۧمَ رَبُّهُۥ بِكَلِمَٰتٍ فَأَتَمَّهُنَّ ۖ قَالَ إِنِّى جَاعِلُكَ لِلنَّاسِ إِمَامًا ۖ قَالَ وَمِن ذُرِّيَّتِى ۖ قَالَ لَا يَنَالُ عَهْدِى ٱلظَّٰلِمِينَ
ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില വാക്കുകള്‍കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് നിറവേറ്റുകയും ചെയ്ത കാര്യവും (നിങ്ങള്‍ ഓര്‍ക്കുക.) അല്ലാഹു (അപ്പോള്‍) അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്. ഇബ്രാഹീം പറഞ്ഞു: എന്റെ സന്തതികളില്‍പ്പെട്ടവരെയും (നേതാക്കളാക്കണമേ.) അല്ലാഹു പറഞ്ഞു: (ശരി; പക്ഷെ) എന്റെ ഈ നിശ്ചയം അതിക്രമകാരികള്‍ക്ക് ബാധകമായിരിക്കുകയില്ല. (ഖുർആൻ:2/124)
أن الله ابتلاه وامتحنه بكلمات, أي: بأوامر ونواهي, كما هي عادة الله في ابتلائه لعباده, ليتبين الكاذب الذي لا يثبت عند الابتلاء, والامتحان من الصادق, الذي ترتفع درجته, ويزيد قدره, ويزكو عمله, ويخلص ذهبه، وكان من أجلِّهم في هذا المقام, الخليل عليه السلام. فأتم ما ابتلاه الله به, وأكمله ووفاه, فشكر الله له ذلك, ولم يزل الله شكورا فقال:
അല്ലാഹു അദ്ദേഹത്തെ ചില വാക്കുകള്‍ നൽകി പരീക്ഷിക്കുകയുണ്ടായി; അതായത് ചില കൽപ്പനകളും വിലക്കുകളും നൽകിക്കൊണ്ട്. തന്റെ ദാസന്മാരെ പരീക്ഷിക്കുന്നതിലുള്ള അല്ലാഹുവിന്റെ പൊതുവായ നടപടിക്രമം അപ്രകാരമാണ്; പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും ഉറച്ചുനിൽക്കാത്ത കള്ളന്മാരെയും, പരീക്ഷണങ്ങളിലൂടെ പദവികൾ ഉയരുകയും മൂല്യം വർദ്ധിക്കുകയും കർമ്മങ്ങൾ ശുദ്ധീകരിക്കപ്പെടുകയും തന്റെ സ്വഭാവഗുണം മാറ്റുരച്ച് തെളിയിക്കപ്പെടുകയും ചെയ്യുന്ന സത്യസന്ധരായ വിശ്വാസികളെയും വേർതിരിച്ചറിയാൻ വേണ്ടിയാണത്. ഈ പരീക്ഷണവേദിയിൽ ഏറ്റവും അത്യുന്നതമായ പദവിയിൽ നിലകൊണ്ടത് ഖലീലായ (ഇബ്രാഹിം عليه السلام) തന്നെയായിരുന്നു. അങ്ങനെ അല്ലാഹു തന്നെയേൽപ്പിച്ച പരീക്ഷണങ്ങളെല്ലാം അദ്ദേഹം പൂർണ്ണതയിലാക്കുകയും വിശ്വസ്തതയോടെ നിറവേറ്റുകയും ചെയ്തു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് നന്ദി കാണിച്ചു (അദ്ദേഹത്തിന്റെ കർമ്മങ്ങളെ സ്വീകരിച്ചു). അല്ലാഹു എപ്പോഴും നന്ദിയുള്ളവനാണല്ലോ. (തഫ്സീറുസ്സഅ്ദി)
ഇബ്‌റാഹീം (عليه السلام) നെ അല്ലാഹു പരീക്ഷണം നടത്തിയ വാക്കുകള്‍ -കല്‍പനകള്‍- ഏതായിരുന്നു? ഇസ്‌ലാമിന്റെ അനുഷ്ഠാനപരമായ ചില നടപടികളായിരുന്നുവെന്നും, ഇസ്മാഈല്‍ (عليه السلام) നെ ബലിയര്‍പ്പിക്കുവാനുള്ള കല്‍പന മുതലായ ചിലതായിരു ന്നുവെന്നും, തൗഹീദിന്റെ ദൗത്യനിര്‍വ്വഹണത്തിനുവേണ്ടിയുളള ത്യാഗപരിശ്രമ ങ്ങളായിരുന്നുവെന്നും മറ്റും കാണിക്കുന്ന ഏതാനും ചില രിവായത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നു ജരീര്‍ (رحمه الله) പറയുന്നു: ‘ആ വാക്കുകള്‍കൊണ്ട് വിവക്ഷ ഇതെല്ലാം കൂടിയായിരിക്കാം. അവയില്‍ ചിലതുമായിരിക്കാം. ഹദീഥോ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമോ ഇല്ലാതെ ഒന്നും തീര്‍ത്തുപറയുവാന്‍ പാടില്ല. എല്ലാം ഉള്‍പ്പെടാമെന്ന അഭിപ്രായമാണ് ഇബ്‌നു കഥീര്‍ (رحمه الله) ശരിവെച്ചിരിക്കുന്നത്. (അമാനി തഫ്സീര്‍)
അല്ലാഹു പറയുന്നു:
إِنَّ إِبْرَٰهِيمَ كَانَ أُمَّةً قَانِتًا لِّلَّهِ حَنِيفًا وَلَمْ يَكُ مِنَ ٱلْمُشْرِكِينَ ﴿١٢٠﴾ شَاكِرًا لِّأَنْعُمِهِ ۚ ٱجْتَبَىٰهُ وَهَدَىٰهُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴿١٢١﴾ وَءَاتَيْنَٰهُ فِى ٱلدُّنْيَا حَسَنَةً ۖ وَإِنَّهُۥ فِى ٱلْـَٔاخِرَةِ لَمِنَ ٱلصَّٰلِحِينَ ﴿١٢٢﴾
തീര്‍ച്ചയായും ഇബ്രാഹീം അല്ലാഹുവിന്ന് കീഴ്പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. അവന്‍റെ (അല്ലാഹുവിന്‍റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നുഅദ്ദേഹം. അദ്ദേഹത്തെ അവന്‍ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്‍മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും. (ഖുർആൻ:16/120-122)
{إِنَّ إِبْرَاهِيمَ كَانَ أُمَّةً} أي: إماما جامعا لخصال الخير هاديا مهتديا. {قَانِتًا لِلَّهِ} أي: مديما لطاعة ربه مخلصا له الدين، {حَنِيفًا} مقبلا على الله بالمحبة، والإنابة والعبودية معرضا عمن سواه. { وَلَمْ يَكُ مِنَ الْمُشْرِكِينَ } في قوله وعمله، وجميع أحواله لأنه إمام الموحدين الحنفاء.
{തീർച്ചയായും ഇബ്രാഹീം ഒരു സമുദായം ആയിരുന്നു} അതായത്: എല്ലാ നന്മകളും ഒത്തുചേർന്നവനും, നേർവഴി കാട്ടുന്നവനും, നേർമാർഗ്ഗം പ്രാപിച്ചവനുമായ ഒരു നേതാവ്. {അല്ലാഹുവിന് കീഴ്പെട്ടു ജീവിക്കുന്നവനും} അതായത്: തന്റെ രക്ഷിതാവിനുള്ള അനുസരണത്തിൽ എപ്പോഴും നിലകൊള്ളുന്നവനും, അവന് മാത്രം മതം (ആരാധന) നിഷ്കളങ്കമാക്കിയവനും. {നേർവഴിയിൽ നിലകൊള്ളുന്നവനും (ഹനീഫ്)} സ്നേഹത്തോടും, ഖേദിച്ചു മടക്കത്തോടെയും, അടിമത്തം പ്രകടിപ്പിച്ചും അല്ലാഹുവിലേക്ക് പൂർണ്ണമായി മുന്നിട്ടിറങ്ങിയവനും, അവനല്ലാത്ത മറ്റെല്ലാറ്റിൽ നിന്നും തിരിഞ്ഞുകളഞ്ഞവനും.{അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നതുമില്ല} തന്റെ വാക്കിലോ പ്രവൃത്തിയിലോ മറ്റു സാഹചര്യങ്ങളിലോ ഒന്നും തന്നെ അദ്ദേഹം ബഹുദൈവവിശ്വാസിയായിരുന്നില്ല. കാരണം അദ്ദേഹം ഏകദൈവവിശ്വാസികളായ ഹനീഫുകളുടെ നേതാവാണ്. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com