സൂഫിസം: പണ്ഢിതൻമാരുടെ വാക്കുകളിൽ

قال ابن الجوزي رحمه اللهُ: والتصوف طريقة كان ابتداؤها الزهد الكلي ، ثم ترخص المنتسبون إليها بالسماع والرقص ، فمال إليهم طلاب الآخرة من العوام لما يظهرونه من التزهد ومال اليهم طلاب الدنيا لما يرون عندهم من الراحة واللعب .

ഇമാം ഇബ്നുൽ ജൗസി رَحِمَهُ اللَّهُ പറഞ്ഞു: തസ്വൂഫ് ത്വരിഖത്ത് (സൂഫിസം)
എന്നത് പൂർണ്ണമായ സുഹിദിൽ (ഭൗതിക വിരക്തി) നിന്ന് ആരംഭിച്ച ഒരു പാതയാണ്. പിന്നീട്, അതുമായി ബന്ധപ്പെട്ടവർ സംഗീതവും, നൃത്തവും കേൾക്കുന്നതിൽ മുഴുകി. പരലോകം ആഗ്രഹിച്ച സാധാരണക്കാർ അവരുടെ പ്രത്യക്ഷമായ സുഹ്ദ് കാരണം അവരിലേക്ക് ആകർഷിക്കപ്പെട്ടു, അതേസമയം ദുനിയാവിലെ ആളുകൾ അവരിലേക്ക് ആകർഷിക്കപ്പെട്ടത് അവയിൽ കാണുന്ന സുഖവും വിനോദവുമാണ്. [تلبيس إبليس (١٤٥/١) ]

قال الإمام الشافعي رحمه الله: لو أن رجلا تصوف أول النهار لم يأت عليه الظهر إلا وجدته أحمق

ഇമാം ശാഫിഈ رحمه الله പറ‍ഞ്ഞു:  ഒരാൾ പകലിന്റെ ആദ്യത്തിൽ സൂഫിയായാൽ ഉച്ചയാകുമ്പോഴേക്ക് അവൻ പമ്പര വിഡ്ഢിയായതായി നിനക്ക് കാണാം. [رواه البيهقي في مناقب الشافعي (٢/٢٠٧) بإسناد صحيح]

قال الإمام الشافعي رحمه الله: مَا لزم أحد الصوفية أربعين يوما فعاد عقله إليه أبدا.

ഇമാം ശാഫിഈ رحمه الله പറ‍ഞ്ഞു: സൂഫികളോട് നാൽപത് ദിവസം സഹവസിച്ച ഒരാൾക്കും പിന്നീട് അയാളുടെ ബുദ്ധി തിരിച്ചു കിട്ടിയിട്ടില്ല. [ تلبيس إبليس (ص-٣٢٧)]

عن ابْنُ صَاعِدٍ، قَالَ: سَمِعْتُ الشَّافِعِيَّ، يَقُولُ:
أُسِّسَ التَّصَوُّفُ عَلَى الْكَسَلِ.

ഇമാം ശാഫിഈ رحمه الله പറ‍ഞ്ഞു: അലസതയുടെ മേലാണ്‌ സൂഫിസം സ്ഥാപിതമായിട്ടുള്ളത്‌. [حلية الأولياء (٩/١٣٦)]

തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഖുർആനും സുന്നത്തും അനുസരിച്ചാണോ എന്ന് നോക്കുന്നതിന് പകരം, പണ്ടുള്ളവരും പിതാക്കളും ചെയ്തതാണോ എന്ന് മാത്രം നോക്കി തൃപ്തിയടയുന്നവരാണ് അവർ.

قال الإمام الشافعي رحمه الله: لا يكون الصوفي صوفيا حتى يكون فيه أربع خصال: كَسُولٌ أكُول، نئوم، كثير الفضول.

ഇമാം ശാഫിഈ رحمه الله പറ‍ഞ്ഞു: നാല് സ്വഭാവങ്ങൾ ഒത്തുവരുന്നതുവരെ ഒരാളും സൂഫിയാവുകയില്ല: അവൻ അലസനായിരിക്കണം, ധാരാളമായി തിന്നുന്നവനായിരിക്കണം, അധികമായി ഉറങ്ങുന്നവനായിരിക്കണം, വ്യർത്ഥമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നവനായിരിക്കണം. [مناقب الشافعي” للبيهقي (٢/٢٠٧)]

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *