സൽകർമങ്ങൾ കൊണ്ട് അല്ലാഹുവിന്റെ വജ്ഹ് മാത്രമാണ് ഉദ്ദേശിക്കേണ്ടത്. സൽസര്മ്മങ്ങളുടെ സ്വീകാര്യതക്ക് അത് ശര്‍ത്വാണ്.
പ്രശസ്തി നേടാനുള്ള ആഗ്രഹം മനുഷ്യപ്രകൃതിയാലുള്ളതാണ്. ഒരാളുടെ കുട്ടിക്കാലം മുതൽ അത് അവനിൽ പ്രകടമാണ്. സൽകർമങ്ങൾ കൊണ്ട് പ്രശസ്തി ഉദ്ദേശിച്ചാൻ അത് അവന്റെ നാശമാണ്. ഇസ്ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യം ജാഗ്രതയോടെ കാണണം. ഈ വിഷയത്തിലെ പണ്ഢിതൻമാരുടെ ഏതാനും ഉണര്‍ത്തലുകൾ കാണുക:
قال إبراهيم بن أدهم رحمه الله: مَا صَدَقَ اللهَ عَبْدٌ أَحَبَّ الشُّهْرَةَ.
(താബിഈയായ) ഇബ്രാഹീം ബിൻ അദ്ഹം رَحِمَهُ اللَّهُ പറഞ്ഞു: പ്രശസ്തി മോഹമുള്ള ഒരാളും അല്ലാഹുവിനോട് സത്യസന്ധത കാണിച്ചിട്ടില്ല. [وسير أعلام النبلاء (١٣/٤٣٩)]
قَالَ بِشْرُ بْنُ الْحَارِثِ رَحِمَهُ اللَّهُ:لَا أَعْلَمُ رَجُلًا أَحَبَّ أَنْ يُعْرَفَ إِلَّا ذَهَبَ دِينُهُ وَافْتَضَحَ.
ബിഷ്ർ ബ്നുൽ ഹാരിസ് അൽഹാഫി رَحِمَهُ اللَّهُ പറഞ്ഞു: അറിയപ്പെടാൻ ആഗ്രഹിച്ചവർക്കെല്ലാം അവരുടെ ദീൻ നഷ്ടപ്പെടുകയും, വഷളാവുകയും ചെയ്തിട്ടുള്ളതല്ലാതെ എനിക്കറിയില്ല. [حلية الأولياء【٣٤٣】]
قال بشر بن الحارث – رضي الله عنه – :ما اتقى الله من أحب الشهرة
ബിശ്ർ ബിൻ ഹാരിസ് رَحِمَهُ اللَّهُ പറഞ്ഞു: ആരാണോ പ്രശസ്തി ആഗ്രഹിക്കുന്നത് അവൻ അല്ലാഹുവെ സൂക്ഷിക്കില്ല! سير الذهبي :١٠/٤٧٦
قال الشيخ الألباني رحمه الله: حُبُ الظهور يقطع الظهو وهذه آفة الشباب في العصر الحاضر إلا مَن عصَم اللّهُ وقليل ما ،هم، فالله المستعان الله المستعان.
ശൈഖ് അൽബാനി رحمه الله പറഞ്ഞു: പ്രശസ്തിയോടുള്ള മോഹം മുതുകുകളെ ഒടിക്കുന്നതാണ്. ഈ കാലഘട്ടത്തിലെ യുവാക്കൾക് ബാധിച്ച ഒരു വിപത്താണിത്. അല്ലാഹു കാത്തുരക്ഷിച്ചവർ ഒഴികെ; അവർ വളരെ കുറച്ചുപേർ മാത്രമാണ്. അല്ലാഹുവിലാണ് രക്ഷ തേടേണ്ടത്! [599 سلسلة الهدى والنور]
قال الفضيل بن عياض رحمه الله: مَنْ أَحَبَّ أَنْ يُذْكَرَ لَمْ يُذْكَرْ ، وَمَنْ كَرِهَ أَنْ يُذْكَرَ ذُكِرَ .
ഫുളൈല്‍ ഇബ്നു ഇയാദ് رحمه الله പറഞ്ഞു: ആരെങ്കിലും പ്രശസ്തനാകുവാന്‍ ആഗ്രഹിച്ചാല്‍ അവനൊരിക്കലും പ്രശസ്തനാവുകയില്ല. എന്നാല്‍ പ്രശസ്തനാകുന്നതിനെ വല്ലവനും വെറുത്താല്‍ അവന് പ്രശസ്തനാവുകയും ചെയ്യും.
വന്നുചേരുന്ന പ്രശസ്തി
عَنْ أَبِي ذَرٍّ، قَالَ قِيلَ لِرَسُولِ اللَّهِ صلى الله عليه وسلم أَرَأَيْتَ الرَّجُلَ يَعْمَلُ الْعَمَلَ مِنَ الْخَيْرِ وَيَحْمَدُهُ النَّاسُ عَلَيْهِ قَالَ “ تِلْكَ عَاجِلُ بُشْرَى الْمُؤْمِنِ ” .
അബൂദര്‍റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിക്കപ്പെട്ടു:ഒരു വ്യക്തി ഒരു പ്രവര്‍ത്തനം ചെയ്യുന്നു. (അതിലൂടെ അയാള്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ വജ്ഹ് മാത്രമാണ്) എന്നാല്‍ ആ പ്രവര്‍ത്തനം മൂലം അയാളെ ആളുകള്‍ പുകഴ്ത്തുന്നു. നബി ﷺ പറഞ്ഞു: ‘അത് സത്യവിശ്വാസിക്ക് പെട്ടെന്ന് ലഭിക്കുന്ന സന്തോഷ വാര്‍ത്തകളാണ്. (മുസ്ലിം:2642)
www.kanzululoom.com