ഹഖ് (സത്യം) പിന്‍പറ്റുക എന്നത് ഏതു മനുഷ്യനും വളരെ ആവശ്യമാണ്. കാരണം അവന്‍ മൃഗങ്ങളെയോ പക്ഷികളെയോ പോലെ അല്ല. അവന്റെ ജീവിതത്തിന് പിന്നില്‍ ലക്ഷ്യവും കൃത്യതയുമുണ്ട്. മനുഷ്യന് അല്ലാഹു സ്വാതന്ത്ര്യവും ഉദ്ദേശവും ഇച്ഛാശക്തിയും നല്‍കിയിട്ടുണ്ട്. അല്ലാഹുവിൽ നിന്നുള്ള സത്യം എന്താണെന്ന് മനസ്സിലാക്കിയിട്ടും പിന്നെയും ബോധപൂര്‍വം അതിനെ മറച്ചുവെക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് ഗുതുതരമായ കാര്യമാണ്. അതവനെ വഴികേടിൽ എത്തിക്കും. അങ്ങനെ വഴികേടിൽ എത്തിയ മനുഷ്യൻ പലപ്പോഴും താൻ വഴികേടിലായതിന് അല്ലാഹുവിനെ പഴിക്കുന്നത് കാണാം. യഥാർത്ഥത്തിൽ അവൻ സ്വയം വഴികേടിലാകുകയാണ് ചെയ്തിട്ടുള്ളത്. അതായത്, ഹഖ് (സത്യം) മനസ്സിലാക്കിയിട്ടും അത് സ്വീകരിക്കാതെ അതിനെ അവഗണിച്ചപ്പോൾ അല്ലാഹു അവനെ വഴികേടിലാക്കി. വഴികേടിലായതിന് ഉത്തരവാദി ആ വ്യക്തി തന്നെയാണ് എന്നര്‍ത്ഥം.
وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَٰقَوْمِ لِمَ تُؤْذُونَنِى وَقَد تَّعْلَمُونَ أَنِّى رَسُولُ ٱللَّهِ إِلَيْكُمْ ۖ فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ
മൂസാ തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ ജനങ്ങളേ, നിങ്ങള്‍ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാന്‍ നിങ്ങളിലേക്കുള്ള അല്ലാഹുവിന്‍റെ ദൂതനാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. (ഖുർആൻ:61/5)
وقوله : {فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ} أي : فلما عدلوا عن اتباع الحق مع علمهم به ، أزاغ الله قلوبهم عن الهدى ، وأسكنها الشك والحيرة والخذلان ، كما قال تعالى : {وَنُقَلِّبُ أَفْـِٔدَتَهُمْ وَأَبْصَٰرَهُمْ كَمَا لَمْ يُؤْمِنُوا۟ بِهِۦٓ أَوَّلَ مَرَّةٍ وَنَذَرُهُمْ فِى طُغْيَٰنِهِمْ يَعْمَهُونَ} [ الأنعام : 110 ] وقال {وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرً}[ النساء : 115 ] ولهذا قال الله تعالى في هذه الآية : {وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلْفَٰسِقِينَ}
{അങ്ങനെ അവര്‍ തെറ്റിയപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു} സത്യം അറിഞ്ഞിട്ടും അവര്‍ അത് പിൻപറ്റാതെ പിന്തിരിഞ്ഞപ്പോള്‍, അല്ലാഹു അവരുടെ ഹൃദയങ്ങളെ നേർമാഗത്തിൽ നിന്ന് തിരിച്ചുകളഞ്ഞു. അവര്‍ സംശയത്തിലും ആശയക്കുഴപ്പത്തിലും നിരാശയിലും ജീവിക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ:
ഇതില്‍ (ഖുര്‍ആനില്‍) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ (ഇപ്പോഴും) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും. (ഖു൪ആന്‍:6/110)
തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! (ഖു൪ആന്‍:4/115)
അതാണ് അല്ലാഹു ഈ ആയത്തിൽ പറഞ്ഞത്: {അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല.(ഇബ്നുകസീര്‍)
{فَلَمَّا زَاغُوا} أي: انصرفوا عن الحق بقصدهم
{അങ്ങനെ അവര്‍ തെറ്റിയപ്പോള്‍} അവർ ബോധപൂര്‍വ്ം സത്യത്തിൽ നിന്ന് തെറ്റിയപ്പോള്‍.
{أَزَاغَ اللَّهُ قُلُوبَهُمْ} عقوبة لهم على زيغهم الذي اختاروه لأنفسهم ورضوه لها، ولم يوفقهم الله للهدى، لأنهم لا يليق بهم الخير، ولا يصلحون إلا للشر،
{അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു} വഴിതെറ്റുന്നതിനെ അവര്‍ തങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കുകയും തൃപ്തിപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ക്കതിനുള്ള ശിക്ഷയായിട്ട്. സന്മാര്‍ഗത്തിലെത്താന്‍ അവസരവും നല്‍കിയില്ല. അവര്‍ തിന്മക്ക് പറ്റിയവരാണ്. നന്മക്ക് അനുയോജ്യരല്ല.
{وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ} أي: الذين لم يزل الفسق وصفا لهم، لا لهم قصد في الهدى، وهذه الآية الكريمة تفيد أن إضلال الله لعباده، ليس ظلما منه، ولا حجة لهم عليه، وإنما ذلك بسبب منهم، فإنهم الذين أغلقوا على أنفسهم باب الهدى بعد ما عرفوه، فيجازيهم بعد ذلك بالإضلال والزيغ الذي لا حيلة لهم في دفعه وتقليب القلوب [عقوبة لهم وعدلا منه بهم] كما قال تعالى: { وَنُقَلِّبُ أَفْئِدَتَهُمْ وَأَبْصَارَهُمْ كَمَا لَمْ يُؤْمِنُوا بِهِ أَوَّلَ مَرَّةٍ وَنَذَرُهُمْ فِي طُغْيَانِهِمْ يَعْمَهُونَ } .
{അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല} അധാര്‍മികത അവരുടെ സവിശേഷതയായിരിക്കുന്നേടത്തോളം കാലവും സന്മാര്‍ഗം ലക്ഷ്യമാകാത്തപ്പോഴും. അല്ലാഹു ഒരടിമയെ വഴിതെറ്റിക്കുന്നത് അക്രമപരമായിട്ടല്ലെന്നും അതിലവര്‍ക്ക് അല്ലാഹുവിനെതിരെ പറയാന്‍ ന്യായമില്ലെന്നും ഈ പരിശുദ്ധ വചനത്തിലുണ്ട്. അവര്‍ തന്നെയാണ് അതിന്റെ കാരണക്കാര്‍. അറിഞ്ഞിട്ടും സന്മാര്‍ഗത്തിന്റെ വാതില്‍ തങ്ങള്‍ക്കവര്‍ അടച്ചിട്ടതാണ് കാരണം. അതിനുള്ള പ്രതിഫലമായിട്ടാണ് വഴികേടും ഹൃദയമാറ്റവും അല്ലാഹു അവരോടുള്ള നീതിയെന്ന നിലയ്ക്കു നല്‍കിയത്. അല്ലാഹു പറയുന്നു: {ഇതില്‍ ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നതു പോലെത്തന്നെ (ഇപ്പോഴും) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്തു. (ഖുർആൻ:6/110)} (തഫ്സീറുസ്സഅ്ദി)
ശൈഖ് ഇബ്നു ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു: ഒരു വ്യക്തി ഹഖ്ഖ് (സത്യം) അറിഞ്ഞിട്ടും അത് മനസ്സിലാക്കിയിട്ടും അതിനെ നിഷേധിക്കുകയാണെങ്കിൽ, പിന്നെ അല്ലാഹു അവനെ സൻമാർഗ്ഗത്തിലാക്കുകയെന്നത് വിദൂരമാകുന്നു. കാരണം അവന്റെ ഹൃദയം തെറ്റിപ്പോയിരിക്കുന്നു – അല്ലാഹുവിൽ അഭയം. അല്ലാഹു ﷻ പറഞ്ഞു :
فَلَمَّا زَاغُوٓا۟ أَزَاغَ ٱللَّهُ قُلُوبَهُمْ ۚ
അങ്ങനെ അവര്‍ (അറിഞ്ഞതിന് ശേഷം) നേർമാർഗം തെറ്റിയപ്പോള്‍ അല്ലാഹു ﷻ അവരുടെ ഹൃദയങ്ങളെ തെറ്റിച്ചുകളഞ്ഞു. (ഖുർആൻ:61/5) (أحكام من القرآن ٣٠١/١)
അല്ലാഹു പറഞ്ഞതുപോലെ:
فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ ۖ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَٰلُ ۖ فَأَنَّىٰ تُصْرَفُونَ
അവനാണ് നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവായ അല്ലാഹു. എന്നിരിക്കെ ഹഖ് (യഥാര്‍ത്ഥമായത്) ന് പുറമെ വഴികേടല്ലാതെ എന്താണുള്ളത്? അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്? (ഖുർആൻ:10/32)
www.kanzululoom.com