നാവിനെ സൂക്ഷിച്ചില്ലെങ്കിൽ ചെയ്ത സൽകര്‍മ്മങ്ങൾ നഷ്ടപ്പെടും

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ كَانَتْ لَهُ مَظْلَمَةٌ لأَحَدٍ مِنْ عِرْضِهِ أَوْ شَىْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ، قَبْلَ أَنْ لاَ يَكُونَ دِينَارٌ وَلاَ دِرْهَمٌ، إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ، وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ ‏”‏‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും തന്റെ സ്നേഹിതന്‍റെ അഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ടോ മറ്റോ ദ്രോഹിച്ചിട്ടുണ്ടെങ്കില്‍ ദീനാറും ദിര്‍ഹമും ഫലം ചെയ്യാത്ത ദിവസം വരും മുമ്പായി ഈ ലോകത്ത് വെച്ച് തന്നെ മാപ്പ് ചോദിച്ചു തന്‍റെ പാപത്തില്‍ നിന്ന് മോചനം നേടിക്കൊള്ളട്ടെ. അവന്‍ വല്ല സല്‍കര്‍മ്മവും ചെയ്തിട്ടുണ്ടെങ്കില്‍ ചെയ്ത അക്രമത്തിന്‍റെ തോതനുസരിച്ച് അതില്‍ നിന്നെടുക്കും. അവന്ന് നന്മകളൊന്നുമില്ലെങ്കിലോ അക്രമിക്കപ്പെട്ട സഹോദരന്‍റെ പാപത്തില്‍ ഒരു ഭാഗം ഇവന്‍റെ മേല്‍ ചുമത്തും. (ബുഖാരി:2449)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَتَدْرُونَ مَا الْمُفْلِسُ ‏”‏ ‏.‏ قَالُوا الْمُفْلِسُ فِينَا مَنْ لاَ دِرْهَمَ لَهُ وَلاَ مَتَاعَ ‏.‏ فَقَالَ ‏”‏ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلاَةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ ‏”‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബിﷺ ചോദിച്ചു: ‘പാപ്പരായവര്‍ ആരാണെന്ന് അറിയുമോ?’ സ്വഹാബികള്‍ പറഞ്ഞു: ‘പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവന്‍.’ നബിﷺ പറഞ്ഞു: ‘എന്റെ സമുദായത്തിലെ പാപ്പരായവന്‍ ഒരുനാണ്, നമസ്‌കാരവും നോമ്പും സകാത്തുമായി അവന്‍ വരും. പക്ഷേ, അവന്‍ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി അപവാദം പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവര്‍ക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തു കൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാല്‍ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവന്‍ നരകത്തില്‍ തള്ളപ്പെടും’. (മുസ്‌ലിം:2581)

قال الإمام ابن القيم رحمه الله: إِنَّ العَبْدَ لَيَأْتِي يَوْمَ القِيَامَةِ بِحَسَنَاتِ أَمْثَالِ الجِبَالِ ؛ فَيَجِدُ (لِسَانَهُ) قَدْ هَدََمَهَا عَلَيْهِ كُلَّهَا

ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ഒരു അടിമ ഖിയാമത്ത് നാളിൽ പർവത സമാനമായ നൻമകളുമായ വരും .. അപ്പോൾ തന്റെ നാവ് (ആ നൻമകളെ) മുഴുവൻ പൊളിച്ച് കളഞ്ഞതായി അവൻ കണ്ടത്തും. الجواب الكافي (١٦١) ]

قال شيخ الإسلام ابن تيمية رحمه الله: أسوأ أنواع الكرم هو : كرمك في إهداء حسناتك للآخرين غيبة و نميمة و بهتاناً و سباً و شتماً

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ اللَّهُ പറഞ്ഞു: ചീത്ത പറയൽ , ആക്ഷേപം, കള്ളാരോപണം, ഏഷണി, പരദൂഷണം ഈ വക കാര്യങ്ങൾ ചെയ്തു കൊണ്ട് നിന്റെ നന്മകളെ മറ്റുള്ളവർക്ക് സംഭാവനയായി നൽകലാണത് നീ ചെയ്യുന്ന ഔദാര്യങ്ങളിൽ ഏറ്റവും മോശപ്പെട്ടവ. (മജ്മൂഉൽ ഫതാവാ: 8/454)

وقيل للحسن البصري :  اغتابك فلان .. فبعث إليه بطبق فيه رطب وقال: أهديت إليَّ بعض حسناتك، فأحببت مكافأتك.

ഇമാം ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറയപ്പെട്ടു: ‘ഇന്നയാൾ നിങ്ങളെ കുറിച്ച് ഗീബത്ത് പറഞ്ഞിട്ടുണ്ട്’. ഇത് കേട്ടയുടനെ അദ്ദേഹം ഒരു പാത്രം ഈത്തപ്പഴം അയാൾക്ക് കൊടുത്തയച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു: ‘താങ്കൾ താങ്കളുടെ കുറച്ച് നന്മകൾ എനിക്ക് സമ്മാനമായി തന്നു, അതിന് പ്രത്യുപകാരം എന്ന നിലക്കാണ് ഞാൻ ഈ ഈത്തപ്പഴം കൊടുത്തയക്കുന്നത്’! [ فيض القدير للمناوي (٣/١٦٦) ]

قال ابن المبارك – رحمه الله : لو كنت مغتابًا أحدًا لاغتبت والديَّ لأنَّهما أحق بحسناتي .

ഇമാം അബ്ദുല്ലാഹിബിനു മുബാറക് رَحِمَهُ اللَّهُ പറഞ്ഞു: ഞാൻ ആരെയെങ്കിലും ഗീബത്ത് പറയുമായിരുന്നെങ്കിൽ എൻ്റെ മാതാപിതാക്കളെ പറയുമായിരുന്നു. കാരണം എൻ്റെ നന്മകൾ ലഭിക്കാൻ ഏറ്റവും കൂടുതൽ അർഹതയുള്ളത് അവർക്കാണ്.شرح صحيح البخاري لابن بطال【٢٤٥/٩】

 

 

www.kanzululoom.com

 

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.

SIMILAR POSTS