قال ابن باز – رحمه الله – : فأخوك مَن نصحك وذكرك ونبهك، ….
ശൈഖ് ബിന്‍ ബാസ് رحمه الله പറഞ്ഞു: നിന്‍റെ സഹോദരനെന്ന് പറഞ്ഞാല്‍, നിന്നെ ഉപദേശിക്കുന്നവനും നിന്നെ ഓര്‍ക്കുന്നവനും (നിന്‍റെ കുറവുകള്‍) നിന്നോട് ഉണര്‍ത്തുന്നവനുമാകുന്നു. (മജ്മൂഅ്-14/21)
അംറ് ബ്നുൽ മുഹാജിർ رحمه الله പറയുന്നു: ഉമർ ബ്നു അബ്ദിൽ അസീസ് رحمه الله ഒരിക്കൽ എന്നോട് പറഞ്ഞു:
إذا رأيتموني قد حدت عن الحق فخذ بثيابي وهزني وقل : ما لك يا عمر؟
ഞാൻ സത്യത്തിൽ നിന്ന് തെറ്റിയതായി കണ്ടാൽ ഉടനെ താങ്കൾ എന്റെ വസ്ത്രം പിടിച്ചു വലിച്ചു കൊണ്ട് ചോദിക്കണം: ഉമർ, എന്തുപറ്റി താങ്കൾക്ക്? (صيد الخاطر)
സത്യവിശ്വാസി, തന്റെ സഹോദരന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവനും, താൻ തെറ്റിലകപ്പെട്ടാൽ അത് ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇഷ്ടപ്പെടുന്നവനുമാകണം..
നമ്മുടെ തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ടാൽ അതിനെ ന്യായീകരിക്കാതെ അത് അംഗീകരിച്ച് ഉൾക്കെൊള്ളുക, ചൂണ്ടിക്കാണിച്ച് തന്നയാളെ ആക്ഷേപിക്കാതിരിക്കുക. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക.
قال شيخ الإسلام ابن تيمية رحمه الله: فالسعيد : يستغفر من المعائب،
ويصبر على المصائب، والشقي : يجزع عند المصائب ، ويحتج بالقدر على المعائب.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു: സൗഭാഗ്യവാൻ തെറ്റുകളിൽ നിന്നും അല്ലാഹുവിനോട് മാപ്പിരക്കുന്നവനും പരീക്ഷണങ്ങളിൽ ക്ഷമിക്കുന്നവനുമാണ്. ദൗർഭാഗ്യവാൻ പരീക്ഷണങ്ങളിൽ അക്ഷമനാവുകയും, ചെയ്യുന്ന തെറ്റുകളെ ‘അല്ലാഹു വിധിച്ചതാണെന്ന്’ പറഞ്ഞ് ന്യായീകരിക്കുകയും ചെയ്യുന്നവനാണ്. [മജ്മൂഇൽ ഫതാവാ:8/ 454]
قال الذهبي رحمه الله : علامة المخلص أنه إذا عوتب لا يبرئ نفسه بل يعترف ويقول: رحم الله من أهدى إلي عيوبي
ഇമാം ദഹബീ رحمه الله പറഞ്ഞു: ഇഖ്ലാസുള്ളവന്റെ ലക്ഷണമാണ്; തെറ്റിന്റെ പേരിൽ ആക്ഷേപിക്കപ്പെട്ടാൽ സ്വന്തത്തെ കുറ്റമുക്തമാക്കി സംസാരിക്കില്ല. മറിച്ച് തെറ്റ് സമ്മതിക്കുകയും എന്റെ കുറവുകളെ എനിക്ക് അറിയിച്ചു തന്നയാൾക്ക് ‘അല്ലാഹു കരുണ ചെയ്യട്ടെ’ എന്നായിരിക്കും പറയുക. [സിയറു അഅ്ലാമുന്നുബലാഅ്:7/393]
ഉമർ رضي الله عنه തന്റെ ന്യൂനതകൾ ഉണർത്തുന്ന ആളുകൾക്ക് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
رَحِمَ الله مَنْ أَهْدَى إِلَيَّ عُيُوبِي
എന്റെ പോരായ്മകൾ എനിക്ക് അറിയിച്ചു തരുന്നവർക്ക് അല്ലാഹു റഹ്‌മത്ത് ചെയ്യട്ടെ.
സ്വന്തം തെറ്റുകളെ മറന്ന് മറ്റുള്ളവരുടെ തെറ്റുകളുടെ പിന്നാലെ പോകുകയല്ല വേണ്ടത്, പ്രത്യുത തന്നിൽ ഉണ്ടാകുന്ന തെറ്റുകളെ കണ്ടെത്തുകയും തിരുത്തുകയുമാണ് വേണ്ടത്.
قال الإمام ابن القيم رحمه الله : من علامة الشقاوة نسيان عيوب النفس والتفرغ لعيوب الناس.
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:ഒരാൾ സ്വന്തം തെറ്റുകൾ മറക്കുകയും മറ്റുള്ളവരുടെ തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ദൗർഭാഗ്യത്തിന്റെ അടയാളമാണ്. [മിഫ്താഹു ദാരിസ്സആദ:1/297]
قال ابن حبان رحمه الله : الواجب على العاقل لزوم السلامة بترك التجسس عَن عيوب الناس مع الاشتغال بإصلاح عيوب نفسه فإن من اشتغل بعيوبه عَن عيوب غيره أراح بدنه ولم يتعب قلبه فكلما اطلع على عيب لنفسه هان عَلَيْهِ مَا يرى مثله من أخيه وإن من اشتغل بعيوب الناس عَن عيوب نفسه عمى قلبه وتعب بدنه وتعذر عَلَيْهِ ترك عيوب نفسه وإن من أعجز الناس من عاب الناس بما فيهم وأعجز منه من عابهم بما فيه من عاب الناس عابوه
ഇമാം ഇബ്‌നു ഹിബ്ബാൻ رَحِمَهُ اللَّهُ പറഞ്ഞു: ബുദ്ധിയുള്ള ഏതൊരുവനും അഭിവാജ്യമായ കാര്യമാണ് മറ്റുള്ളവരുടെ കുറവുകളെ കണ്ടെത്തുന്നതിൽ വ്യാപൃതരാവാതിരിക്കുക എന്നുള്ളതും , സ്വന്തത്തിൽ ഉണ്ടാകുന്ന വീഴ്ചകളെ തിരുത്തുക എന്നതും. ” – തീർച്ചയായും ഒരാൾ മറ്റുള്ളവരുടെ തെറ്റുകളിലേക്ക് വിരൽ ചൂണ്ടുന്നതിനു മുൻപ് അവനിൽ ഉണ്ടാകുന്ന തെറ്റുകളെ കണ്ടെത്തുകയും തിരുത്തുകയും ആണ് വേണ്ടത്. അതവന്റെ ശരീരത്തിന് കുളിർമ്മയും ഹൃദയത്തിന് സ്വസ്ഥതയും നൽകും. മറ്റുള്ളവരിൽ നോക്കി കാണുന്ന പിഴവുകൾ ഒരാൾ സ്വന്തത്തിലും അത് കണ്ടെത്തി , എങ്കിൽ മറ്റുള്ളവന്റെ പിഴവുകൾ അതൊരു വലിയ പിഴവുകളായി അവന്നു തോന്നുകയില്ല. എന്നാൽ ഒരു വെക്തി മറ്റുള്ളവരുടെ വീഴ്ചകൾക്കും, കുറവുകൾക്കും മാത്രമാണ് അവന്റെ ശ്രദ്ധയെ തിരിച്ചു വിടുന്നതെങ്കിൽ അവന്റെ ഹൃദയങ്ങൾക്ക് അന്ധതയും ശരീരങ്ങൾ വിശ്രമമില്ലായ്മയും അനുഭവപ്പെടും. എന്നിട്ടു അവന്റെ തെറ്റുകൾക്കാകട്ടെ അവൻ ഒഴികഴിവുകൾ പറയുകയും ചെയ്യും. ( روضة العقلاء 125 )
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:സ്വന്തത്തെ നന്നായി അറിഞ്ഞവൻ , മറ്റുള്ളവരുടെ ന്യുനതകളെക്കുറിച്ച് സംസാരിക്കുന്നതിനുപകരം സ്വന്തത്തെ നന്നാക്കുന്ന തിരക്കിലായിരിക്കും . തന്റെ റബ്ബിനെ അറിഞ്ഞവൻ സ്വന്തത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതിനുപകരം അവന്റെ റബ്ബിന്റെ പ്രീതിക്ക് വേണ്ടിയുള്ള തിരക്കിലായിരിക്കും. ( فوائد )
ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:ജനങ്ങളുടെ കുറവുകളിൽ നിന്നും അതിനെ കുറിച്ച് ചിന്തിക്കുന്നതിൽ നിന്നും സ്വന്തത്തെ പിടിച്ചുനിർത്തേണ്ടത് അവന്റെ മേൽ നിർബന്ധമാണ് ; മറിച്ച് സ്വന്തം കുറവുകളെ കുറിച്ചാണ് അവൻ ആകുലനാകേണ്ടത്. ജനങ്ങളുടെ കുറവുകളെ വിട്ട് സ്വന്തം കുറവുകളെ കുറിച്ച് ആകുലനായവന് മംഗളം. സ്വന്തം കുറവുകളെ മറന്ന് ജനങ്ങളുടെ കുറവുകൾക്ക് വേണ്ടി ഒഴിഞ്ഞിരുന്നവന് നാശം, അത് ദൗർഭാഗ്യത്തിന്റെ അടയാളമാണ് , ആദ്യത്തേത് സൗഭാഗ്യത്തിന്റെ അടയാളമായത് പോലെ. [مفتاح دار السعادة ص٤٠٣]
ഇമാം ഖഹ്ത്വാനി رحمه الله പറഞ്ഞു:
لا تشغلن بعيب غيرك غافلا عن عيب نفسك إنه عيبان
തന്റെ പോരായ്മകൾ കാണാതെ മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിക്കുന്നതിൽ വ്യാപൃതനാകുക എന്നത് രണ്ട് പോരായ്മയാണ്.
قال ابن عباس رضي الله عنه : إذا أردت أن تذكر عيوب صاحبك فاذكر عيوبك.
ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: നിന്‍റെ കൂട്ടുകാരന്‍റെ കുറവുകള്‍ പറയുന്നതിന് (ഓര്‍ക്കുന്നതിന്) നീ ഉദ്ദേശിച്ചാല്‍, അപ്പോള്‍ നീ നിന്‍റെ കുറവുകളെ ഓര്‍ക്കുക. [ذم الغيبة لابن أبي الدنيا ١ /٢٢]
സ്വന്തം കുറവുകൾ അന്വേഷിക്കുന്നയാൾക്ക് മറ്റുള്ളവരുടെ കുറവുകളും കുറ്റങ്ങളും അന്വേഷിക്കാൻ സമയമുണ്ടാകില്ല.
മറ്റുള്ളവരുടെ കുറവുകൾ പ്രചരിപ്പിക്കുമ്പോൾ, ഒർക്കുക നമ്മുടെ കുറവുകൾ പ്രചരിപ്പിക്കാനും ആളുണ്ടാകും.
قال ابن عثيمين رحمه الله واعلم أنك إذا نشرت عيوب أخيك فإن الله سيسلط عليك من ينشر عيوبك جزاء وفاقا
ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رَحِمَهُ اللَّهُ പറഞ്ഞു :അറിയണം, നീ നിന്റെ സഹോദരന്റെ ന്യൂനതകളെ പ്രചരിപ്പിക്കുന്ന പക്ഷം അനുയോജ്യമായ പ്രതിഫലമായിക്കൊണ്ട് അല്ലാഹു നിന്റെ ന്യൂനതകളെ പ്രചരിപ്പിക്കുന്ന ഒരാളെ വൈകാതെ ചുമതലപ്പെടുത്തുന്നതായിരിക്കും. (തഫ്സീറു സൂറതിൽ ഹുജുറാത്ത് : 52)
قال عبد الرحمن بن ناصر السعدي رحمه الله :ومن تتبع عورات المسلمين تتبع الله عورته يفضحه ومن تورع عن عيوب الخلق كف الله عن عرضه
അബ്ദുൽ റഹ്’മാൻ ബ്നു നാസിർ അസ്സഅദി رحمه الله പറഞ്ഞു:ആരെങ്കിലും മുസ്ലീംകളുടെ രഹസ്യങ്ങൾ അന്വേഷിച്ച് നടന്നാൽ അവന്റെ രഹസ്യങ്ങളെ അല്ലാഹു പിന്തുടർന്ന് വഷളാക്കും. ആരെങ്കിലും പടപ്പുകളുടെ കുറവുകൾ ചികഞ്ഞന്വേഷിക്കാതെ മാറി നടന്നാൽ അല്ലാഹു അവന്റെ അഭിമാനത്തെ സംരക്ഷിക്കും. [അൽ ഫവാക്കിഹുശ്ശഹിയ്യ: 19]
www.kanzululoom.com