അല്ലാഹു നിശ്ചയിച്ച സമയത്ത് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യുന്നതാണ്. അതിന് അല്ലാഹു ചില സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.അതുകൊണ്ടുതന്നെ അതെല്ലാം അതിന്റെ വ്യവസ്ഥാപിതമായ രൂപത്തിൽ നടക്കുന്നതാണ്. അതിൽ പെട്ടതാണ് അല്ലാഹു അന്ത്യനാൾ സംഭവിക്കുന്നതിന്റെ മുന്നോടിയായി സൂര്‍ എന്ന കാഹളത്തിൽ ഊതുവാൻ ചില മലക്കുകളെ ഏർപ്പാടാക്കിയിട്ടുള്ളത്. അത് അല്ലാഹുവിന്റെ കൽപന പ്രകാരം ആ ഉത്തരവാദിത്വം വളരെ ഭംഗിയായി ചെയ്യുന്നതാണ്. വിശുദ്ധ ഖുർആനിൽ നമുക്ക് ഇപ്രകാരം കാണാവുന്നതാണ്.
وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ
കാഹളത്തില്‍ ഊതപ്പെടുന്ന ദിവസത്തെ (ഓര്‍ക്കുക). അപ്പോള്‍ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും ഭയവിഹ്വലരായിപ്പോകും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. എല്ലാവരും എളിയവരായിക്കൊണ്ട് അവന്‍റെ അടുത്ത് ചെല്ലുകയും ചെയ്യും. (ഖു൪ആന്‍:27/87)
صُور (സ്വൂര്‍) എന്ന വാക്കിനാണ് കാഹളം എന്നര്‍ത്ഥം കൊടുത്തത്. കൊമ്പ് എന്നും അര്‍ത്ഥം ഉണ്ട്. ഇസ്രാഫീല്‍ عليه السلامഎന്ന മലക്കാണ് കാഹളത്തില്‍ ഊതുകയെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ കാഹളം എങ്ങിനെയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങള്‍ നമുക്കറിഞ്ഞുകൂടാ. കാഹളത്തില്‍ ഊതുമ്പോള്‍, ഭയവിഹ്വലതയും, നാശവും ബാധിക്കാത്ത ചിലരുണ്ടായിരിക്കുമെന്ന് ഈ രണ്ട് ആയത്തുകളിലും إِلَّا مَن شَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിച്ചവരൊഴികെ) എന്നു പറഞ്ഞതില്‍നിന്ന് വ്യക്തമാണ്. ഇവര്‍ ആരായിരിക്കുമെന്നുള്ളതും തിട്ടപ്പെടുത്തിപറയുവാന്‍ നമുക്ക് സാധ്യമല്ല. (അമാനി തഫ്സീര്‍ – ഖു൪ആന്‍:27/87 ന്റെ വിശദീകരണത്തിൽ നിന്നും)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، رَضِيَ اللَّهُ عَنْهُمَا قَالَ قَالَ أَعْرَابِيٌّ يَا رَسُولَ اللَّهِ مَا الصُّورُ قَالَ “ قَرْنٌ يُنْفَخُ فِيهِ ” .
അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യോട് ഒരു ഗ്രാമീണൻ വന്ന് ചോദിക്കുകയുണ്ടായി: എന്താണ് സൂർ എന്നത്? നബി ﷺ പറഞ്ഞു: ഊതുവാനുള്ള ഒരു കൊമ്പാകുന്നു. (തിര്‍മിദി:3244)
وقد جاء في حديث ” الصور ” من رواية أبي هريرة : أنه قرن عظيم ، الدارة منه بقدر السماوات والأرض ، ينفخ فيه إسرافيل ، عليه السلام .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ‘സൂർ’ വലിയ ഒരു കൊമ്പാണെന്നും അതിന്റെ വലയം (വട്ടം) ആകാശ ഭൂമികളോളം വലിപ്പമുണ്ടെന്നും ഇസ്റാഫീൽ عليه السلام അതിൽ ഊതുന്നതാണ് എന്നും ഉണ്ട്. (ഇബ്നുകസീർ-ഖു൪ആന്‍:20/102 ന്റെ വിശദീകരണം)
عَنْ أَبِي سَعِيدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” كَيْفَ أَنْعَمُ وَصَاحِبُ الْقَرْنِ قَدِ الْتَقَمَ الْقَرْنَ وَاسْتَمَعَ الإِذْنَ مَتَى يُؤْمَرُ بِالنَّفْخِ فَيَنْفُخُ ” . فَكَأَنَّ ذَلِكَ ثَقُلَ عَلَى أَصْحَابِ النَّبِيِّ صلى الله عليه وسلم فَقَالَ لَهُمْ ” قُولُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ عَلَى اللَّهِ تَوَكَّلْنَا ” .
അബൂസഈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കാഹളം ഏൽപിക്കപ്പെട്ട മലക്ക് കാഹളവും വായിൽ വെച്ച്, ഉത്തരവും ചെവിയോർത്ത് കൽപ്പന പ്രകാരം അതിൽ ഊതാൻ വേണ്ടി കാത്ത് നിൽക്കവെ, ഞാൻ എങ്ങനെയാണ് സുഖലോലുപനായി ജീവിക്കുക? ഇത് നബി ﷺ യുടെ അനുചരന്മാർക്ക് വിഷമം സൃഷ്ടിച്ചു. അപ്പോൾ നബി ﷺ അവരോട് പറഞ്ഞു: നിങ്ങൾ ഇങ്ങനെ പറയുക: “ഞങ്ങൾക്ക് അല്ലാഹു മതി. അവൻ ഭരമേൽപ്പിക്കാൻ ഏറ്റവും ഉത്തമനാണ്.” (തിർമിദി: 2433)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : ثُمَّ يُنْفَخُ فِي الصُّورِ فَلاَ يَسْمَعُهُ أَحَدٌ إِلاَّ أَصْغَى لِيتًا وَرَفَعَ لِيتًا – قَالَ – وَأَوَّلُ مَنْ يَسْمَعُهُ رَجُلٌ يَلُوطُ حَوْضَ إِبِلِهِ – قَالَ – فَيَصْعَقُ وَيَصْعَقُ النَّاسُ ثُمَّ يُرْسِلُ اللَّهُ – أَوْ قَالَ يُنْزِلُ اللَّهُ – مَطَرًا كَأَنَّهُ الطَّلُّ أَوِ الظِّلُّ – نُعْمَانُ الشَّاكُّ – فَتَنْبُتُ مِنْهُ أَجْسَادُ النَّاسِ ثُمَّ يُنْفَخُ فِيهِ أُخْرَى فَإِذَا هُمْ قِيَامٌ يَنْظُرُونَ
നബി ﷺ പറഞ്ഞു: പിന്നെ കാഹളത്തിൽ ഊതും. അപ്പോൾ കഴുത്ത് ചരിച്ചും ഉയർത്തിയും ചെവി കൂർപ്പിച്ച് ശ്രദ്ധിച്ച് കേട്ടാലല്ലാതെ ആരും അത് കേൾക്കുകയില്ല. പിന്നെ ബോധം കെട്ട് വീഴാതെ ആരും അവശേഷിക്കുന്നില്ല. പിന്നെ അല്ലാഹു ചാറ്റൽ മഴ ഇറക്കുന്നു. അതായത് ചാറ്റൽ മഴയോ തണലോ (റിപ്പോർട്ടറായ നുഅ്മാനിന് സംശയമായി). അങ്ങനെ ഭൂമി മനുഷ്യന്റെ ശരീരത്തെ മുളപ്പിക്കുന്നു. പിന്നെ കാഹളത്തിൽ ഊതിയാൽ എല്ലാവരും ഉയർത്തെഴുന്നേറ്റ് പരസ്പരം നോക്കുകയും ചെയ്യുന്നു. (മുസ്ലിം:2940)
فَإِذَا نُفِخَ فِى ٱلصُّورِ نَفْخَةٌ وَٰحِدَةٌ ﴿١٣﴾ وَحُمِلَتِ ٱلْأَرْضُ وَٱلْجِبَالُ فَدُكَّتَا دَكَّةً وَٰحِدَةً ﴿١٤﴾ فَيَوْمَئِذٍ وَقَعَتِ ٱلْوَاقِعَةُ ﴿١٥﴾ وَٱنشَقَّتِ ٱلسَّمَآءُ فَهِىَ يَوْمَئِذٍ وَاهِيَةٌ ﴿١٦﴾ وَٱلْمَلَكُ عَلَىٰٓ أَرْجَآئِهَا ۚ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَٰنِيَةٌ ﴿١٧﴾ يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ ﴿١٨﴾
കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍, ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന് വിധേയമാക്കപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി. ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും. മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്. അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്. യാതൊരു മറഞ്ഞകാര്യവും നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതകല്ല. (ഖുർആൻ:69/13-18)
രണ്ടാമതും ഊതുന്നു:
കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലകിന്റെ പേര് ഇസ്റാഫീൽ എന്നാണ്. അദ്ദേഹം രണ്ട് തവണ കാഹളത്തിൽ ഊതുന്നതാണ്. ആദ്യത്തെ തവണ കാഹളത്തിൽ ഊതിയാൽ ജനങ്ങൾ ഭയചകിതരാവുകയും, അവർ നിലംപതിക്കുകയും ചെയ്യുന്നതാണ്. രണ്ടാമത്തെ തവണ കാഹളത്തിൽ ഊതിയാൽ അവർ തങ്ങളുടെ ഖബറുകളിൽ നിന്ന് എഴുന്നേൽപ്പിക്കപ്പെടുകയും, അവരുടെ ആത്മാവുകൾ ശരീരത്തിലേക്ക് മടക്കപ്പെടുകയും അങ്ങനെ പുനർജീവിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. അതിനെ സംബന്ധിച്ചാണ് ഖുർആൻ പറയുന്നത്:
وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ
കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ ഊതപ്പെടും. അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു. (ഖു൪ആന്‍:39/68)
കാഹളത്തിന്റെയും ഊത്തിന്റെയും സ്വഭാവം എന്തായിരുന്നാലും ശരി, ഒന്നാമത്തെ ഊത്തോടുകൂടി ലോകാലോകങ്ങളുടെ ഘടനയെല്ലാം താറുമാറായി നാശമടയുമെന്നും, രണ്ടാമത്തെ ഊത്തോടുകൂടി എല്ലാവരും പുനരുജ്ജീവിക്കുകയും ഒരു പുതിയ അഖിലാണ്ഡ വ്യവസ്ഥ നിലവില്‍ വരുകയും ചെയ്യുമെന്നു ക്വുര്‍ആനില്‍ നിന്ന് ഖണ്ഡിതമായി അറിയപ്പെട്ടിട്ടുള്ളതാണ്.
ഒന്നാമത്തെ കാഹളം ഊത്തില്‍ എല്ലാവരും നാശമടയുകയും, പിന്നീട് അല്ലാഹു ഉദ്ദേശിച്ച കാലം കഴിഞ്ഞശേഷം ഉണ്ടാകുന്ന രണ്ടാമത്തെ ഊത്തില്‍ എല്ലാവരും പുനര്‍ജീവിപ്പിക്കപ്പെടുകയും, അല്ലാഹുവിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുകയും ചെയ്യുന്നു.
وَنُفِخَ فِى ٱلصُّورِ فَإِذَا هُم مِّنَ ٱلْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴿٥١﴾ قَالُوا۟ يَٰوَيْلَنَا مَنۢ بَعَثَنَا مِن مَّرْقَدِنَا ۜ ۗ هَٰذَا مَا وَعَدَ ٱلرَّحْمَٰنُ وَصَدَقَ ٱلْمُرْسَلُونَ ﴿٥٢﴾
കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ അവര്‍ ഖബ്‌റുകളില്‍ നിന്ന് അവരുടെ രക്ഷിതാവിങ്കലേക്ക് കുതിച്ച് ചെല്ലും. അവര്‍ പറയും: നമ്മുടെ നാശമേ! നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ എഴുന്നേല്‍പിച്ചതാരാണ്? ഇത് പരമകാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്‍മാര്‍ സത്യം തന്നെയാണ് പറഞ്ഞത്. (ഖു൪ആന്‍:36/51-52)
ആദ്യത്തെ ഊത്ത്; അത് ഭയത്തിന്റെയും മരണത്തിന്റെയുമാണ്. ഇവിടെ പരാമർശിച്ചിരിക്കുന്ന കാഹളനാദം ഉയി ർത്തെഴുന്നേല്പിന്റെ കാഹളമാണ്. കാഹളനാദം മുഴങ്ങുമ്പോൾ അവർ തങ്ങളുടെ ക്വബ്‌റുകളിൽനിന്ന് പുറത്തുവന്ന് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് തിടുക്കത്തിൽ ഓടിക്കൊണ്ടിരിക്കും. അവർക്ക് വൈകാനോ സാവകാശം കാണിക്കാനോ കഴിയില്ല. (തഫ്സീറുസ്സഅ്ദി)
…. يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ ﴿٦﴾خُشَّعًا أَبْصَٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ ﴿٧﴾ مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَٰفِرُونَ هَٰذَا يَوْمٌ عَسِرٌ ﴿٨﴾
….. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക് വിളിക്കുന്നവന്‍ വിളിക്കുന്ന ദിവസം. ദൃഷ്ടികള്‍ താഴ്ന്നു പോയവരായ നിലയില്‍ ഖബ്‌റുകളില്‍ നിന്ന് (നാലുപാടും) പരന്ന വെട്ടുകിളികളെന്നോണം അവര്‍ പുറപ്പെട്ട് വരും.വിളിക്കുന്നവന്‍റെ അടുത്തേക്ക് അവര്‍ ധൃതിപ്പെട്ട് ചെല്ലുന്നവരായിരിക്കും. സത്യനിഷേധികള്‍ (അന്ന്) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു. (ഖു൪ആന്‍:54/6-8)
സൃഷ്ടികള്‍ക്കാര്‍ക്കും പരിചയമല്ലാത്ത അതിദാരുണമായ സംഭവം. അതിനെക്കാളും വേദനാജനകവും ദാരുണവുമായ ഒരു കാഴ്ച ഇതുവരെ കാണപ്പെട്ടിട്ടില്ല. അങ്ങനെ ഇസ്‌റാഫീല്‍ ഒരു ഊത്ത് ഊതും. അതുമൂലം ക്വിയാമത്തിലെ നിര്‍ത്തത്തിനുവേണ്ടി ക്വബ്‌റുകളില്‍നിന്ന് മരിച്ചവര്‍ എഴുന്നേറ്റു വരും. (തഫ്സീറുസ്സഅ്ദി)
يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا
അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം. (ഖു൪ആന്‍:78/18)
يَوْمَ يُنفَخُ فِى ٱلصُّورِ ۚ وَنَحْشُرُ ٱلْمُجْرِمِينَ يَوْمَئِذٍ زُرْقًا
അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്. (ഖു൪ആന്‍:20/102)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ بَيْنَ النَّفْخَتَيْنِ أَرْبَعُونَ ”. قَالُوا يَا أَبَا هُرَيْرَةَ أَرْبَعُونَ يَوْمًا قَالَ أَبَيْتُ. قَالَ أَرْبَعُونَ سَنَةً قَالَ أَبَيْتُ. قَالَ أَرْبَعُونَ شَهْرًا. قَالَ أَبَيْتُ، وَيَبْلَى كُلُّ شَىْءٍ مِنَ الإِنْسَانِ إِلاَّ عَجْبَ ذَنَبِهِ، فِيهِ يُرَكَّبُ الْخَلْقُ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് ഊത്തുകള്‍ക്കിടയില്‍ നാല്‍പ്പതാണ്. ചോദിച്ചു: നാല്‍പ്പത് ദിവസമാണോ? പറഞ്ഞു: ഞാന്‍ വിസമ്മതിച്ചു. ചോദിച്ചു: നാല്‍പ്പത് മാസമാണോ? പറഞ്ഞു: ഞാന്‍ വിസമ്മതിച്ചു. ചോദിച്ചു: നാല്‍പ്പത് വ൪ഷമാണോ? പറഞ്ഞു: ഞാന്‍ വിസമ്മതിച്ചു. പറഞ്ഞു: അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ഇറക്കുന്നു. ഭൂമിയില്‍ നിന്ന് ചീര (ചെടികള്‍) മുളക്കുന്നതുപോലെ അവ൪ ഉയ൪ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നു. മനുഷ്യന്റെ ഒരു അസ്ഥിയല്ലാത്ത മുഴുവനും നശിച്ച് പോകുന്നു. അത് നട്ടെല്ലിന്റെ അവസാന ഭാഗമായ (വാല്‍ക്കുറ്റിയാണ്). അവസാന നാളില്‍ അതില്‍ നിന്നാണ് മനുഷ്യനെ വീണ്ടും സൃഷ്ടിക്കപ്പെടുക. (ബുഖാരി:4814)
kanzululoom.com