മനുഷ്യര്‍ കച്ചവടം ചെയ്യുന്നത് ലാഭം ലഭിക്കണമെന്ന ഉദ്ദേശത്തോടെയാണ്. വമ്പിച്ച ലാഭം ലഭിക്കുന്ന ഒരു കച്ചവടത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആൻ നമ്മെ അറിയിക്കുന്നുണ്ട്. സാധാരണ കച്ചവടത്തിൽ ലഭിക്കുന്ന ലാഭം മാത്രമല്ല ഈ കച്ചവടത്തിലെ ലാഭം. ഈ കച്ചവടത്തിലെ ലാഭത്തിൽ പെട്ടതാണ് നരക ശിക്ഷയില്‍ നിന്ന് രക്ഷപെടലും സ്വര്‍ഗത്തിൽ പ്രവേശിക്കലും. മനുഷ്യമനസ്സുകളുടെ തൊട്ടുണര്‍ത്തിക്കൊണ്ടുള്ള ഒരു ചോദ്യത്തോടെയാണ് വിശുദ്ധ ഖുര്‍ആൻ ഇക്കാര്യം അവതരിപ്പിക്കുന്നത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ
സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? (ഖുര്‍ആൻ:61/10)
ഈ കച്ചവടത്തിനുള്ള മൂലധനം സത്യവിശ്വാസമാണ്. അതിലെ ചരക്കുകള്‍ ധനംകൊണ്ടും ദേഹംകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സേവനം ചെയ്യലും. (അമാനി തഫ്സീര്‍)
تُؤْمِنُونَ بِٱللَّهِ وَرَسُولِهِۦ وَتُجَٰهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَٰلِكُمْ وَأَنفُسِكُمْ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കണം.അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. (ഖുര്‍ആൻ:61/11)
{تُؤْمِنُونَ بِاللَّهِ وَرَسُولِهِ}وَمِنَ الْمَعْلُومِ أَنَّ الْإِيمَانَ التَّامَّ هُوَ التَّصْدِيقُ الْجَازِمُ بِمَا أَمَرَ اللَّهُ بِالتَّصْدِيقِ بِهِ
{നിങ്ങള്‍ അല്ലാഹുവിലും അവന്റെദൂതനിലും വിശ്വസിക്കണം} സത്യപ്പെടുത്താന്‍ അല്ലാഹു കല്‍പിച്ചതിനെ ഉറപ്പോടെ സത്യപ്പെടുത്തുക എന്നതാണ് സമ്പൂര്‍ണ ഈമാന്‍ എന്നത് അറിയാവുന്ന കാര്യമാണ്. (തഫ്സീറുസ്സഅ്ദി)
الْمُسْتَلْزِمُ لِأَعْمَالِ الْجَوَارِحِ، الَّتِي مِنْ أَجَلِّهَا الْجِهَادُ فِي سَبِيلِهِ فَلِهَذَا قَالَ: {وَتُجَاهِدُونَ فِي سَبِيلِ اللَّهِ بِأَمْوَالِكُمْ وَأَنْفُسِكُمْ} بِأَنْ تَبْذُلُوا نُفُوسَكُمْ وَمُهَجَكُمْ، لِمُصَادَمَةِ أَعْدَاءِ الْإِسْلَامِ، وَالْقَصْدُ نَصْرُ دِينِ اللَّهِ وَإِعْلَاءُ كَلِمَتِهِ، وَتُنْفِقُونَ مَا تَيَسَّرَ مِنْ أَمْوَالِكُمْ فِي ذَلِكَ الْمَطْلُوبِ، فَإِنَّ ذَلِكَ وَإِنْ كَانَ كَرِيهًا لِلنُّفُوسِ شَاقًّا عَلَيْهَا،
അത് അനിവാര്യമാക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളുമുണ്ടാകണം. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരം അതില്‍പെട്ടതാണ്. അതാണ് തുടര്‍ന്ന് പറഞ്ഞത്. {അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരംചെയ്യുകയും വേണം} നിങ്ങളുടെ ശരീരവും ജീവനും ഇസ്‌ലാമിന്റെ ശത്രുവിനോട് ഏറ്റുമുട്ടാന്‍ ചെലവഴിക്കണമെന്ന്. ഉദ്ദേശ്യം അല്ലാഹുവിന്റെ ദീനിനെ സഹായിക്കലും അവന്റെ വചനം ഉന്നതമാക്കലും ആയിരിക്കണം. ആ ആവശ്യത്തിലേക്ക് സാധിക്കുന്ന നിങ്ങളുടെ ധനം നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യണം. അത് സ്വന്തങ്ങള്‍ക്ക് പ്രയാസവും വിഷമവും ഉള്ളതാണെങ്കിലും. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ദഅ്‌വത്ത് (പ്രബോധനം) ഓരോരുത്തനും അവനവന്റെ കഴിവനുസരിച്ച് നിര്‍വഹിക്കുവാന്‍ ബാധ്യസ്ഥനാകുന്നു. അതിന് വേണ്ടി കഷ്ടപ്പെടുന്നതും സമയവും സമ്പത്തും ചെലവഴിക്കുന്നതും ഏറെ പ്രതിഫലാര്‍ഹമായ കാര്യമാകുന്നു. അത് അല്ലാഹുവിന്റെ ദീനിനെ സഹായിക്കലും അവന്റെ വചനം ഉന്നതമാക്കുന്ന പ്രവര്‍ത്തനത്തിൽ പെട്ടതുമാകുന്നു.
فَإِنَّهُ {خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ} فَإِنَّ فِيهِ الْخَيْرَ الدُّنْيَوِيَّ، مِنَ النَّصْرِ عَلَى الْأَعْدَاءِ، وَالْعِزِّ الْمُنَافِي لِلذُّلِّ وَالرِّزْقِ الْوَاسِعِ، وَسِعَةِ الصَّدْرِ وَانْشِرَاحِهِ.وَالْخَيْرِ الْأُخْرَوِيِّ بِالْفَوْزِ بِثَوَابِ اللَّهِ وَالنَّجَاةُ مِنْ عِقَابِهِ،
{അതാണ് നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍} അതിലുള്ള ഇഹലോകനന്മ ശത്രുവിനെതിരെയുള്ള വിജയവും നിന്ദ്യതയെ നിരാകരിക്കുന്ന പ്രതാപവും വിശാലമായ ഉപജീവനവും മനസ്സിന്റെ വിശാലതയും സന്തോഷവുമാണ്. പാരത്രികനന്മയാകട്ടെ, അല്ലാഹുവിന്റെ പ്രതിഫലം നേടി വിജയിക്കലും ശിക്ഷയില്‍നിന്നുള്ള രക്ഷയുമാണ്. (തഫ്സീറുസ്സഅ്ദി)
പരലോകത്തെ പ്രതിഫലത്തെക്കുറിച്ച് തുടര്‍ന്ന് പറയുന്നു:
يَغْفِرْ لَكُمْ ذُنُوبَكُمْ وَيُدْخِلْكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ وَمَسَٰكِنَ طَيِّبَةً فِى جَنَّٰتِ عَدْنٍ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ
എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. അതത്രെ മഹത്തായ ഭാഗ്യം. (ഖുര്‍ആൻ:61/12)
{يَغْفِرْ لَكُمْ ذُنُوبَكُمْ} وَهُوَ شَامِلٌ لِلصَّغَائِرِ وَالْكَبَائِرِ، فَإِنَّ الْإِيمَانَ بِاللَّهِ وَالْجِهَادَ فِي سَبِيلِهِ، مُكَفِّرٌ لِلذُّنُوبِ، وَلَوْ كَانَتْ كَبَائِرَ.
{എങ്കില്‍ നിങ്ങള്‍ക്കവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുത്തു തരികയും}അതില്‍ ചെറുതും വലുതുമായ പാപങ്ങള്‍ ഉള്‍പ്പെടും. അല്ലാഹുവിലുള്ള വിശ്വാസവും അവന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരവും പാപങ്ങളെ മായ്ച്ചുകളയുന്നതാണ്; മഹാപാപങ്ങളായിരുന്നാലും ശരി. (തഫ്സീറുസ്സഅ്ദി)
{وَيُدْخِلْكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الأَنْهَارُ} أَيْ: مِنْ تَحْتِ مَسَاكِنِهَا وَقُصُورِهَا وَغُرَفِهَا وَأَشْجَارِهَا، أَنْهَارٌ مِنْ مَاءٍ غَيْرِ آسِنٍ، وَأَنْهَارٌ مِنْ لَبَنٍ لَمْ يَتَغَيَّرْ طَعْمُهُ، وَأَنْهَارٌ مَنْ خَمْرٍ لَذَّةٌ لِلشَّارِبِينَ، وَأَنْهَارٌ مِنْ عَسَلٍ مُصَفَّى، وَلَهُمْ فِيهَا مَنْ كُلِّ الثَّمَرَاتِ،
{താഴ്ഭാഗത്തുകൂടി അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും} അതായത്: അതിലെ താമസസ്ഥലങ്ങളുടെയും കൊട്ടാരങ്ങളുടെയും മണിമാളികകളുടെയും മരങ്ങളുടെയും അടിയിലൂടെ, പകര്‍ച്ചവരാത്ത വെള്ളത്തിന്റെ അരുവികളും രുചിഭേദംവരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമൊഴുകും. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്.(തഫ്സീറുസ്സഅ്ദി)
{وَمَسَاكِنَ طَيِّبَةً فِي جَنَّاتِ عَدْنٍ} أَيْ: جَمَعَتْ كُلَّ طَيِّبٍ، مِنْ عُلُوٍّ وَارْتِفَاعٍ، وَحُسْنِ بِنَاءٍ وَزَخْرَفَةٍ ، حَتَّى إِنَّ أَهْلَ الْغُرَفِ مِنْ أَهْلِ عِلِّيِّينَ، يَتَرَاءَاهُمْ أَهْلُ الْجَنَّةِ كَمَا يُتَرَاءَى الْكَوْكَبُ الدُّرِّيُّ فِي الْأُفُقِ الشَّرْقِيِّ أَوِ الْغَرْبِيِّ، وَحَتَّى إِنَّ بِنَاءَ الْجَنَّةِ بَعْضُهُ مِنْ لَبِنِ ذَهَبٍ وَبَعْضُهُ مِنْ لَبِنِ فِضَّةٍ، وَخِيَامَهَا مِنَ اللُّؤْلُؤِ وَالْمَرْجَانِ، وَبَعْضَ الْمَنَازِلِ مِنَ الزُّمُرُّدِ وَالْجَوَاهِرِ الْمُلَوَّنَةِ بِأَحْسَنِ الْأَلْوَانِ، حَتَّى إِنَّهَا مِنْ صَفَائِهَا يُرَى ظَاهِرُهَا مِنْ بَاطِنِهَا، وَبَاطِنُهَا مَنْ ظَاهِرِهَا، وَفِيهَا مِنَ الطِّيبِ وَالْحَسَنِ مَا لَا يَأْتِي عَلَيْهِ وَصْفُ الْوَاصِفِينَ، وَلَا خَطَرَ عَلَى قَلْبِ أَحَدٍ مِنَ الْعَالَمِينَ، لَا يُمْكِنُ أَنْ يُدْرِكُوهُ حَتَّى يَرَوْهُ، وَيَتَمَتَّعُوا بِحُسْنِهِ وَتَقَرَّ أَعْيُنُهُمْ بِهِ،
{സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും} എല്ലാ സവിശേഷതകളും ഒത്തിണങ്ങിയതാണത്. ഔന്നത്യം, ഉയരം, നിര്‍മാണഭംഗി, അലങ്കാരം എന്നിവയെല്ലാം. എത്രത്തോളമെന്നാല്‍ ഉന്നതസ്വര്‍ഗത്തിലെ മാളികകളില്‍ ഉള്ളവരെ സ്വര്‍ഗക്കാര്‍ അന്യോന്യം കാണിക്കപ്പെടും; പടിഞ്ഞാറെ ചക്രവാളത്തിലോ കിഴക്കെ ചക്രവാളത്തിലോ ജ്വലിക്കുന്ന നക്ഷത്രത്തെ കാണിക്കപ്പെടുന്നതു പോലെ. സ്വര്‍ഗത്തിലെ ചില മന്ദിരങ്ങള്‍ സ്വര്‍ണത്തിന്റെ ഇഷ്ടികകൊണ്ടാണ്. ചിലത് വെള്ളികൊണ്ടും. അതിലെ ടെന്റുകള്‍ മുത്തും പവിഴവുംകൊണ്ടും. ചില വീടുകളാകട്ടെ, നിറം നല്‍കപ്പെട്ട രത്‌നം, മരതകം എന്നിവകൊണ്ടുമാണ്. അതിന്റെ തെളിമയാകട്ടെ, അകത്തുനിന്ന് പുറവും പുറത്തുനിന്ന് അകവും കാണത്തക്ക വിധത്തിലാണ്. അതിന്റെ ഭംഗിയും വിശേഷവും വര്‍ണിക്കാന്‍ ഒരു വര്‍ണിക്കുന്നവനും സാധ്യമല്ല. ലോകത്ത് ഒരാളുടെ ഹൃദയത്തിലും അത് സങ്കല്‍പിക്കാനാവില്ല. അത് മനസ്സിലാക്കാന്‍ അതിന്റെ ഭംഗി കണ്ടനുഭവിക്കുന്നതുവരെ സാധ്യമല്ല. അത് അവരുടെ കണ്‍കുളിര്‍പ്പിക്കും. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിലും റസൂലിലും വിശ്വസിക്കുക, സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും റബ്ബിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുക തുടങ്ങിയ ‘കച്ചവട’ത്തിന് ലഭിക്കുന്ന ലാഭം നരകത്തില്‍നിന്നു രക്ഷയും പാപങ്ങള്‍ പൊറുക്കപ്പെടലും സ്വര്‍ഗപ്രവേശവുമാണെന്ന് ഈ സൂക്തങ്ങള്‍ അറിയിക്കുന്നു.
ശേഷം, ഈ കച്ചവടത്തിന് ഇഹലോകത്തുള്ള പ്രതിഫലത്തെ കുറിച്ച് പറയുന്നു:
وَأُخْرَىٰ تُحِبُّونَهَا ۖ نَصْرٌ مِّنَ ٱللَّهِ وَفَتْحٌ قَرِيبٌ ۗ وَبَشِّرِ ٱلْمُؤْمِنِينَ
നിങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റൊരു കാര്യവും (അവന്‍ നല്‍കുന്നതാണ്.) അതെ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും ആസന്നമായ വിജയവും. (നബിയേ,) സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖുര്‍ആൻ:61/13)
അല്ലാഹുവിന്റെ ദീനിനെ സഹായിക്കുന്നവരെ അല്ലാഹു സഹായിക്കും. അല്ലാഹു പറഞ്ഞതുപോലെ:
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن تَنصُرُوا۟ ٱللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്. (ഖു൪ആന്‍:47/7)
وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓ ۗ إِنَّ ٱللَّهَ لَقَوِىٌّ عَزِيزٌ
തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. (ഖു൪ആന്‍:22/40)
അവര്‍ക്ക് ഇഹലോകത്ത് വിജയം ലഭിക്കുകയും ചെയ്യും. വിജയത്തിലൂടെ ഇസ്‌ലാമിക വൃത്തം വിശാലമായിത്തീരുകയും ഉപജീവനം വിശാലമാകുകയും ചെയ്യും.
ഈ ജീവിതത്തില്‍ ഈ കച്ചവടം മുഖേനനേട്ടമൊന്നും ഉണ്ടാകാനില്ലേ? ഉണ്ട്. വേറെയും നേട്ടങ്ങളുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യം തന്നെ. അതെ, അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായവും താമസംവിനാ ശത്രുക്കള്‍ക്കെതിരില്‍ കൈവരുന്ന വിജയവുമാണത്. ഇതില്‍പരം ഭാഗ്യകരമായ വ്യാപാരം മറ്റെന്തുണ്ട്? നബി ﷺ ക്കും സഹാബികള്‍ക്കും മാത്രമല്ല, സത്യവിശ്വാസികള്‍ ഏതെല്ലാം കാലത്തു വിശ്വാസപൂര്‍വ്വം ഈ കച്ചവടത്തില്‍ വ്യാപൃതരായിട്ടുണ്ടോ അക്കാലത്തെല്ലാം അവര്‍ക്കു അല്ലാഹുവിന്റെ സഹായവും, വിജയവും ലഭിച്ചിട്ടുണ്ടുതാനും. ഭാവിവാഗ്ദാനങ്ങള്‍ പരലോകത്തുവെച്ചു അവര്‍ക്കു ലഭിക്കുകയും ചെയ്യും. (അമാനി തഫ്സീര്‍)
ഐഹികജീവിതത്തിലെ വിജയങ്ങളും നേട്ടങ്ങളും മഹത്തായ അനുഗ്രഹംതന്നെയാണെങ്കിലും വിശ്വാസിയുടെ യഥാര്‍ഥ ലക്ഷ്യം അതല്ല; മറിച്ച്, പരലോക വിജയമാണ്. പാരത്രിക ജീവിതത്തില്‍ ലഭ്യമാകുന്ന നേട്ടങ്ങള്‍ ആദ്യമായും ഭൗതികജീവിതത്തില്‍ ലഭ്യമാകുന്ന നേട്ടങ്ങള്‍ അതിനുശേഷമായും പ്രസ്താവിക്കപ്പെട്ടതിൽ നമുക്ക് പാഠമുണ്ട്.
അല്ലാഹുവിന്റെ ദീനിനെ സഹായിക്കൽ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അതാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُونُوٓا۟ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبْنُ مَرْيَمَ لِلْحَوَارِيِّـۧنَ مَنْ أَنصَارِىٓ إِلَى ٱللَّهِ ۖ قَالَ ٱلْحَوَارِيُّونَ نَحْنُ أَنصَارُ ٱللَّهِ ۖ فَـَٔامَنَت طَّآئِفَةٌ مِّنۢ بَنِىٓ إِسْرَٰٓءِيلَ وَكَفَرَت طَّآئِفَةٌ ۖ فَأَيَّدْنَا ٱلَّذِينَ ءَامَنُوا۟ عَلَىٰ عَدُوِّهِمْ فَأَصْبَحُوا۟ ظَٰهِرِينَ
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക. മര്‍യമിന്‍റെ മകന്‍ ഈസാ അല്ലാഹുവിങ്കലേക്കുള്ള മാര്‍ഗത്തില്‍ എന്‍റെ സഹായികളായി ആരുണ്ട് എന്ന് ഹവാരികളോട് ചോദിച്ചതു പോലെ. ഹവാരികള്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാകുന്നു. അപ്പോള്‍ ഇസ്രായീല്‍ സന്തതികളില്‍ പെട്ട ഒരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയും ചെയ്തു. എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവന്‍ മികവുറ്റവരായിത്തീരുകയും ചെയ്തു. (ഖുര്‍ആൻ:61/14)
{يَا أَيُّهَا الَّذِينَ آمَنُوا كُونُوا أَنْصَارَ اللَّهِ} أَيْ: بِالْأَقْوَالِ وَالْأَفْعَالِ، وَذَلِكَ بِالْقِيَامِ بِدِينِ اللَّهِ، وَالْحِرْصِ عَلَى تَنْفِيذِهِ عَلَى الْغَيْرِ، وَجِهَادِ مَنْ عَانَدَهُ وَنَابَذَهُ، بِالْأَبْدَانِ وَالْأَمْوَالِ، وَمَنْ نَصَرَ الْبَاطِلَ بِمَا يَزْعُمُهُ مِنَ الْعِلْمِ وَرَدَّ الْحَقَّ، بِدَحْضِ حُجَّتِهِ، وَإِقَامَةِ الْحُجَّةِ عَلَيْهِ، وَالتَّحْذِيرِ مِنْهُ. وَمِنْ نَصْرِ دِينِ اللَّهِ، تَعَلُّمُ كِتَابِ اللَّهِ وَسُنَّةِ رَسُولِهِ، وَالْحَثُّ عَلَى ذَلِكَ، وَالْأَمْرُ بِالْمَعْرُوفِ وَالنَّهْيُ عَنِ الْمُنْكَرِ .
{സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ സഹായികളായിരിക്കുക} വാക്കുകൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും. അത് അല്ലാഹുവിന്റെ ദീനിനെ നിലനിര്‍ത്തലാണ്. മറ്റുള്ളവരില്‍ അത് നടപ്പിലാവാനുള്ള താല്‍പര്യമാണ്. ദീനിനോട് എതിരിടുകയും ധിക്കാരം കാണിക്കുകയും ചെയ്യുന്നവരോട് ധനവും ശരീരവുംകൊണ്ട് പോരാടലും അതില്‍ പെട്ടതാണ്. തനിക്കുള്ള വിജ്ഞാനംകൊണ്ട് അസത്യത്തെ സഹായിക്കുകയും തെളിവുനശിപ്പിച്ച് സത്യത്തെ നിരാകരിക്കുകയും ദീനിനെതിരെ തെളിവുണ്ടാക്കുകയും ചെയ്യുന്നവര്‍ ഭയപ്പെട്ടുകൊള്ളട്ടെ. അല്ലാഹുവിന്റെ ദീനിനെ സഹായിച്ചവന്‍ അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകചര്യയും പഠിച്ച്, അതില്‍ പഠിക്കാന്‍ പ്രേരിപ്പിച്ച്, നന്മകല്‍പിക്കുകയും തിന്മവിരോധിക്കുകയും ചെയ്തവനാണ്. (തഫ്സീറുസ്സഅ്ദി)
kanzululoom.com