അവ൪ വിശ്വാസികളല്ല …..

അല്ലാഹുവും അവന്റെ റസൂലും ചിലരെ കുറിച്ച് “അവ൪ വിശ്വാസികളല്ല” “ഇന്ന കാര്യം ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല” എന്നെല്ലാം പറഞ്ഞിട്ടുള്ളതായി കാണാം. സമ്പൂ൪ണ്ണ വിശ്വാസികളില്‍ ഉള്‍പ്പെടുന്നതിനുവേണ്ടി പരിശ്രമിക്കുന്നവരാണ് നാം. അതുകൊണ്ടുതന്നെ ആരെ കുറിച്ചാണ് “അവ൪ വിശ്വാസികളല്ല” എന്നും ഏത് കാര്യത്തെ കുറിച്ചാണ് “ഇന്ന കാര്യം ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല” എന്നും മനസ്സിലാക്കല്‍ നമ്മുടെ ബാധ്യതയാണ്. എങ്കില്‍ മാത്രമേ അത്തരം കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ നമുക്ക കഴിയുകയുള്ളൂ. അവയില്‍ ചിലത് താഴെ സൂചിപ്പിക്കുന്നു.

1.അയല്‍വാസികളെ ഉപദ്രവിക്കുന്നവന്‍

عَنْ أَبِي شُرَيْحٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ، وَاللَّهِ لاَ يُؤْمِنُ ‏”‏‏.‏ قِيلَ وَمَنْ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي لاَ يَأْمَنُ جَارُهُ بَوَايِقَهُ ‏”‏‏.

അബൂശുറൈഹില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണെ സത്യം ഒരാള്‍ വിശ്വാസിയല്ല. (മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചു) ചോദിക്കപ്പെട്ടു: പ്രവാചകരേ, ആരാണ്വന്‍? . നബി ﷺ പറഞ്ഞു: തന്റെ ഉപദ്രവത്തില്‍ നിന്ന് അയല്‍വാസി നിര്‍ഭയനാകാത്തവന്‍. (ബുഖാരി 6016)

2. കുത്തുവാക്കുകൾ ഉപയോഗിക്കുന്നവനും ശപിക്കുന്നവനും

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‌‏ لَيْسَ الْمُؤْمِنُ بِالطَّعَّانِ وَلاَ اللَّعَّانِ وَلاَ الْفَاحِشِ وَلاَ الْبَذِيءِ ‏”

ഇബ്‌നു മസ്ഊദ്‌ (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കുത്തുവാക്കുകൾ ഉപയോഗിക്കുന്നവനും ശപിക്കുന്നവനും നീചവും നികൃഷ്ടവുമായ വാക്കുകൾ പറയുന്നവനും സത്യവിശ്വാസിയല്ല. (തിർമുദി: 1977)

3.സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ ‏‏‏.

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (ബുഖാരി:13)

عَنْ أَنَسِ بْنِ مَالِكٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: لاَ يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ – أَوْ قَالَ لِجَارِهِ – مَا يُحِبُّ لِنَفْسِهِ

അനസ്‌ ബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തിന് ഇഷ്ടപ്പെടുന്നതൊക്കെ തന്റെ സഹോദരനും അയല്‍വാസിക്കും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (മുസ്ലിം:45)

عَنْ أَنَسٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ مِنْ الْخَيْرِ

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വന്തത്തിന് അനുഗ്രഹങ്ങള്‍ (ലഭിക്കുന്നത്) ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല. (നസാഇ:5017)

4.എല്ലാറ്റിനേക്കാളും നബി ﷺ യെ സ്നേഹിക്കുന്നതുവരെ

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ ‏”‏ ‏.‏

അനസ്‌ ബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ പിതാവിനേക്കാളും , മകനെക്കാളും , മുഴുവൻ ജനങ്ങളേക്കാളും ഏറെ ഞാൻ പ്രിയപ്പെട്ടവനാകുന്നത്‌ വരെ നിങ്ങളിലൊരാളും വിശ്വാസിയാകുകയില്ല (മുസ്ലിം:44)

عَنْ عَبْدَ اللَّهِ بْنَ هِشَامٍ، قَالَ كُنَّا مَعَ النَّبِيِّ صلى الله عليه وسلم وَهْوَ آخِذٌ بِيَدِ عُمَرَ بْنِ الْخَطَّابِ فَقَالَ لَهُ عُمَرُ يَا رَسُولَ اللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ كُلِّ شَىْءٍ إِلاَّ مِنْ نَفْسِي‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ لاَ وَالَّذِي نَفْسِي بِيَدِهِ حَتَّى أَكُونَ أَحَبَّ إِلَيْكَ مِنْ نَفْسِكَ ‏”‏‏.‏ فَقَالَ لَهُ عُمَرُ فَإِنَّهُ الآنَ وَاللَّهِ لأَنْتَ أَحَبُّ إِلَىَّ مِنْ نَفْسِي‏.‏ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ الآنَ يَا عُمَرُ ‏”‏‏.‏

ഉമര്‍ (റ) ഒരിക്കല്‍ നബി ﷺ യോട് പറഞ്ഞു: ‘എന്റെ (സ്വന്തം) ദേഹം ഒഴിച്ച് മറ്റെല്ലാവരെക്കാളും എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ആള്‍ അങ്ങുന്നാകുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ഇല്ല, എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിന്റെ ശരീരത്തെക്കാള്‍ നീ എന്നെ സ്‌നേഹിക്കണം. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണെ സത്യം, അങ്ങാണ് എനിക്ക് എന്നെക്കാള്‍ പ്രിയപ്പെട്ടവന്‍. അപ്പോള്‍ നബി ﷺ പറഞ്ഞു:ഉമര്‍, ഇപ്പോഴാണ് താങ്കളുടെ വിശ്വാസം ശരിയായത്.’ (ബുഖാരി:6632)

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ حَلاَوَةَ الإِيمَانِ أَنْ يَكُونَ اللَّهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ ‏”‏‏.‏

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാളില്‍ മൂന്ന്‌ ഗുണവിശേഷങ്ങള്‍ ഉണ്ടെങ്കില്‍ അയാള്‍ ഈമാനിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. 1. മറ്റാരോടുമുള്ളതിനേക്കാള്‍ പ്രിയം അല്ലാഹുവിനോടും അവന്റെ ദൂതനോടും ഉണ്ടായിരിക്കുക,2. മനുഷ്യനെ അല്ലാഹുവിന്‍റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട്‌ മാത്രം സ്നേഹിക്കുക,3. ദൈവനിഷേധത്തിലേക്ക്‌ മടങ്ങുന്നതിനെ നരകത്തിലേക്ക്‌ തള്ളപ്പെടുന്നതിനെയെന്ന പോലെ വെറുക്കുക. (ബുഖാരി:16)

അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ചര്യയെ പരിപൂ൪ണ്ണമായി തൃപ്തിപ്പെട്ട് അത് സ്വന്തം ജീവിതത്തില്‍ പക൪ത്തി അവിടുന്ന് നി൪ദ്ദേശിച്ചതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും അവിടുന്ന് പഠിപ്പിച്ച ആദ൪ശം പ്രചരിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് നമ്മെ സംബന്ധിച്ചിടത്തോളം പ്രവാചക സ്നേഹത്തിന്റെ പ്രഥമമായ വശം.

5.അല്ലാഹുവിന്റെ റസൂൽ ﷺ കൊണ്ടുവന്ന രീതിയില്‍ തന്റെ ഇച്ഛ ആകുന്നതുവരെ

عَنْ عَمْرِو بْنِ الْعَاصِ رَضِيَ اللَّهُ عَنْهُمَا، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم : لَا يُؤْمِنُ أَحَدُكُمْ حَتَّى يَكُونَ هَوَاهُ تَبَعًا لِمَا جِئْتُ بِهِ

അംറിബ്നു ആസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഒരുവന്റെ ഇച്ഛ ഞാന്‍ കൊണ്ടുവന്നിട്ടുള്ളതിനെ അനുകരിച്ചുകൊണ്ടാകുന്നതുവരെ അവന്‍ വിശ്വാസിയായിരിക്കുകയില്ല. (ഇമാം നവവിയുടെ 40 ഹദീസുകള്‍ – ഹദീസ് നമ്പ൪:41)

നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ചിട്ടുള്ള വിധിവിലക്കുകള്‍ കാണാം. അല്ലാഹുവിന്റെ റസൂൽ ﷺ നമ്മോട് എന്താണോ കല്‍പ്പിച്ചിട്ടുള്ളത് അത് അന്ധമായി അനുസരിക്കുന്നവനായിരിക്കണം നാം, അതായിരിക്കണം നമ്മുടെ ഇച്ഛ (താത്പര്യം).

6. തനിക്ക് ബാധിച്ചത് തന്നില്‍നിന്ന് തെറ്റിപ്പോകുാനുള്ളതല്ലെന്നും തനിക്ക് ബാധിക്കാത്തത് തനിക്ക് വരാനുള്ളതല്ലെന്നും വിശ്വസിക്കുന്നതുവരെ

ﻗُﻞ ﻟَّﻦ ﻳُﺼِﻴﺒَﻨَﺎٓ ﺇِﻻَّ ﻣَﺎ ﻛَﺘَﺐَ ٱﻟﻠَّﻪُ ﻟَﻨَﺎ ﻫُﻮَ ﻣَﻮْﻟَﻰٰﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ

പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്‌.(ഖു൪ആന്‍:9/51)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ يُؤْمِنُ عَبْدٌ حَتَّى يُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ حَتَّى يَعْلَمَ أَنَّ مَا أَصَابَهُ لَمْ يَكُنْ لِيُخْطِئَهُ وَأَنَّ مَا أَخْطَأَهُ لَمْ يَكُنْ لِيُصِيبَهُ

ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ വിധിയിലും അതിന്റെ നന്‍മയിലും തിന്‍മയിലും തനിക്ക് ബാധിച്ച ഒന്നും, തന്നില്‍നിന്നും തെറ്റിപ്പോകാനുള്ളതല്ലെന്നും തനിക്ക് ബാധിക്കാത്ത ഒന്നും, തനിക്ക് വരാനുള്ളതല്ലെന്നും വിശ്വസിക്കുന്നതുവരെ ഒരു അടിമ വിശ്വാസിയല്ല,…….. (തി൪മിദി:32/2294)

7. നാല് കാര്യങ്ങളില്‍ വിശ്വസിക്കുന്നതുവരെ

عَنْ عَلِيٍّ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم :‏ لاَ يُؤْمِنُ عَبْدٌ حَتَّى يُؤْمِنَ بِأَرْبَعٍ بِاللَّهِ وَحْدَهُ لاَ شَرِيكَ لَهُ وَأَنِّي رَسُولُ اللَّهِ وَبِالْبَعْثِ بَعْدَ الْمَوْتِ وَالْقَدَرِ ‏‏.

അലിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  നാല് കാര്യങ്ങളില്‍ വിശ്വസിക്കുന്നതുവരെ ഒരു അടിമ വിശ്വാസിയല്ല, (1) ഏകനായ അല്ലാഹുവില്‍ യാതൊരു പങ്കാളിയുമില്ലാതെയുള്ള വിശ്വാസം (2) ഞാന്‍ അല്ലാഹുവിന്റെ റസൂലാണെന്നത് (3) മരണാനന്തരമുള്ള പുനരുത്ഥാനം (4) ഖദ്റിലുള്ള വിശ്വാസം. (ഇബനുമാജ:1/85)

عَنْ عَلِيٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: لاَ يُؤْمِنُ عَبْدٌ حَتَّى يُؤْمِنَ بِأَرْبَعٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّي مُحَمَّدٌ رَسُولُ اللَّهِ بَعَثَنِي بِالْحَقِّ وَيُؤْمِنُ بِالْمَوْتِ وَبِالْبَعْثِ بَعْدَ الْمَوْتِ وَيُؤْمِنُ بِالْقَدَرِ

അലിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നാല് കാര്യങ്ങളില്‍ വിശ്വസിക്കുന്നതുവരെ ഒരു അടിമ വിശ്വാസിയല്ല, (1) അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന് സാക്ഷ്യപ്പെടുത്തല്‍ (2) ഞാന്‍ അല്ലാഹുവിന്റെ റസൂലായ മുഹമ്മദാണ്, യാഥാ൪ത്ഥ്യവും കൊണ്ടാണ് എന്നെ അയച്ചിട്ടുള്ളത് (3) മരണാനന്തരമുള്ള പുനരുത്ഥാനം (4) ഖദ്റിലുള്ള വിശ്വാസം. (തി൪മിദി:32/2295)

ദീനില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തിലേക്ക് മടങ്ങുകയും അദ്ദേഹം കൊണ്ടുവന്നത് സ്വീകരിക്കുന്നതില്‍ യാതൊരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെയും ഒരാള്‍ വിശ്വാസിയാകുകയില്ല.

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)

ഇബ്‌നുകസീര്‍(റഹി) പറയുന്നു:

وقوله : ( فلا وربك لا يؤمنون حتى يحكموك فيما شجر بينهم ) يقسم تعالى بنفسه الكريمة المقدسة : أنه لا يؤمن أحد حتى يحكم الرسول صلى الله عليه وسلم في جميع الأمور ، فما حكم به فهو الحق الذي يجب الانقياد له باطنا وظاهرا

നിശ്ചയം, മുഴുവന്‍ കാര്യങ്ങളിലും നബി ﷺ വിധിക്കുന്നത് സ്വീകരിക്കുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസിയാവുകയില്ല. അവിടുന്ന് വിധിച്ചത് സത്യമാണ്. പ്രത്യക്ഷമായും പരോക്ഷമായും അതിന് കീഴ്‌പെടല്‍ നിര്‍ബന്ധവുമാണ് എന്നാണ് ഈ വിശുദ്ധ വാക്യത്തിലൂടെ അല്ലാഹു സത്യം ചെയ്തു പറയുന്നത്. (തഫ്സീ൪ ഇബ്നു കസീ൪)

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(ഖു൪ആന്‍:33/36)

ഇബ്‌നുകസീര്‍(റഹി) പറയുന്നു:

فهذه الآية عامة في جميع الأمور ، وذلك أنه إذا حكم الله ورسوله بشيء ، فليس لأحد مخالفته ولا اختيار لأحد هاهنا ولا رأي ولا قول

‘ഈ വചനം മുഴുവന്‍ കാര്യങ്ങെളയും പൊതുവായി ഉള്‌ക്കൊള്ളുന്നതാണ്. എന്തെന്നാല്‍ അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചാല്‍ അതിനെതിരാകലോ മറ്റൊന്ന് തെരഞ്ഞെടുക്കലോ അഭിപ്രായമോ വാക്കോഒരാള്‍ക്കും പാടില്ല. (ഇബ്‌നുകസീര്‍ :3/641)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *