അല്ലാഹു മക്കയെ സുരക്ഷിതവും പവിത്രവുമാക്കിയതുപോലെ മദീനയേയും സുരക്ഷിതവും പവിത്രവുമാക്കി.
عن أبي سعيد رضي الله عنه أن رسول الله صلى الله عليه وسلم قال : اللَّهُمَّ إِنَّ إِبْرَاهِيمَ حَرَّمَ مَكَّةَ فَجَعَلَهَا حَرَمًا وَإِنِّي حَرَّمْتُ الْمَدِينَةَ حَرَامًا مَا بَيْنَ مَأْزِمَيْهَا أَنْ لاَ يُهَرَاقَ فِيهَا دَمٌ وَلاَ يُحْمَلَ فِيهَا سِلاَحٌ لِقِتَالٍ ….
അബൂസഈദുൽ ഖുദ്രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവേ, തീർച്ചയായും ഇബ്രാഹിം നബി മക്കയെ പവിത്രമാക്കുകയും അതിനെ ഒരു പുണ്യസ്ഥലമാക്കുകയും ചെയ്തു. തീർച്ചയായും മദീനയുടെ രണ്ട് മലകൾക്കിടയിലുള്ള പ്രദേശം ഞാൻ പവിത്രമായി (പ്രഖ്യാപിക്കുന്നു). അവിടെ രക്തം ചിന്താനോ പോരാട്ടത്തിനായി ആയുധം ഏന്താനോ പാടുള്ളതല്ല. (മുസ്ലിം:1374)
ഇബ്‌റാഹീം നബി عليه السلام യു മുഹമ്മദ് നബി ﷺ യും മക്കയേയും മദീനയേയും പവിത്രമാക്കിയെന്നു പറഞ്ഞാല്‍ അതിന്റെ പവിത്രത വ്യക്തമാക്കി എന്നാണ്. കാരണം പവിത്രത നല്‍കുന്നത് അല്ലാഹുവാണ്.
عَنْ سَهْلِ بْنِ حُنَيْفٍ، قَالَ أَهْوَى رَسُولُ اللَّهِ صلى الله عليه وسلم بِيَدِهِ إِلَى الْمَدِينَةِ فَقَالَ “ إِنَّهَا حَرَمٌ آمِنٌ ” .
സഹ്ൽ ബ്നു ഹുനൈഫ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ തന്റെ കൈകൊണ്ട് മദീനയുടെ നേരെ ആംഗ്യം കാണിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘തീർച്ചയായും ഇത് പവിത്രവും നിർഭയവുമായ (കേന്ദ്രമാകുന്നു). (മുസ്ലിം:1375)
ഇബ്‌റാഹീം عليه السلام മക്കക്ക് വേണ്ടി പ്രാ൪ത്ഥിച്ചതു പോലെ മുഹമ്മദ് നബി ﷺ മദീനക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുകയുണ്ടായി.
عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : اللَّهُمَّ اجْعَلْ بِالْمَدِينَةِ ضِعْفَىْ مَا جَعَلْتَ بِمَكَّةَ مِنَ الْبَرَكَةِ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ. (ബുഖാരി:1885)
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُؤْتَى بِأَوَّلِ الثَّمَرِ فَيَقُولُ : اللَّهُمَّ بَارِكْ لَنَا فِي مَدِينَتِنَا وَفِي ثِمَارِنَا وَفِي مُدِّنَا وَفِي صَاعِنَا بَرَكَةً مَعَ بَرَكَةٍ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ യുടെ അടുക്കൽ (വിളവെടുപ്പ് കാലത്തെ) ആദ്യത്തെ കായ്കനികൾ കൊണ്ടുവരപ്പെട്ടാൽ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: ഞങ്ങളുടെ ഫലവ൪ഗങ്ങളില്‍ ഞങ്ങള്‍ക്ക് നീ അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ ഈ പട്ടണത്തിലും (മദീന) ഞങ്ങള്‍ക്ക് നീ അനുഗ്രഹങ്ങള്‍ നല്‍കേണമേ. ഞങ്ങളുടെ സ്വാഇലും മുദ്ദിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹങ്ങള്‍ നല്‍കേണമേ. (മുസ്ലിം:1373)
മദീനയുടെ ശ്രേഷ്ടതകളില്‍ പെട്ടതാണ് നബി(സ്വ) അതിന് തൈബ എന്നും ത്വാബ എന്നുമുള്ള പേരില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
عَنْ أَبِي حُمَيْدٍ ـ رضى الله عنه ـ أَقْبَلْنَا مَعَ النَّبِيِّ صلى الله عليه وسلم مِنْ تَبُوكَ حَتَّى أَشْرَفْنَا عَلَى الْمَدِينَةِ فَقَالَ ‘ هَذِهِ طَابَةُ ’
അബൂഹുമൈദ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ യുടെ കൂടെ തബുക്കില്‍ നിന്നും ഞങ്ങള്‍ മടങ്ങുമ്പോള്‍ മദീന ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബി ﷺ അരുളി: ഇതു ത്വയിബ (പവിത്രഭൂമി)യാണ്. (ബുഖാരി:1872)
അല്ലാഹുവാണ് അതിന് ത്വാബ എന്ന പേര് നല്‍കിയതെന്ന് സ്വഹീഹ് മുസ്ലിമില്‍ കാണാം.
عَنْ جَابِرِ بْنِ سَمُرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ اللَّهَ تَعَالَى سَمَّى الْمَدِينَةَ طَابَةَ
ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിശ്ചയം അല്ലാഹു മദീനക്ക് ത്വാബ എന്ന പേര് നല്‍കി.(മുസ്ലിം: 1385)
മദീനയില്‍ മസിജിദുന്നബവി മാത്രമാണ് ഹറമെന്നാണ് അധികമാളുകള്‍ വിചാരിച്ചിട്ടുള്ളത്. അത് മാത്രമല്ല, മദീനയുടെ തെക്ക് വടക്ക് ഭാഗത്തെ ഐ൪ മുതല്‍ ഥൌ൪ വരെയുള്ളതും കിഴക്ക് പടിഞ്ഞാറ് ഭാഗത്തെ രണ്ട് കറുത്ത പാറകള്‍ക്കിടയിലുള്ളതുമായ ഭാഗം മുഴുവനും ഹറമാണ്.
عن علي رضي الله عنه أن رسول الله صلى الله عليه وسلم قال :الْمَدِينَةُ حَرَمٌ مَا بَيْنَ عَيْرٍ إِلَى ثَوْرٍ فَمَنْ أَحْدَثَ فِيهَا حَدَثًا أَوْ آوَى مُحْدِثًا فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلاَئِكَةِ وَالنَّاسِ أَجْمَعِينَ لاَ يَقْبَلُ اللَّهُ مِنْهُ يَوْمَ الْقِيَامَةِ صَرْفًا وَلاَ عَدْلاً
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഈ൪, ഥൌ൪ എന്നീ പ൪വ്വതങ്ങള്‍ക്കിടയിലുള്ള മദീനയുടെ പ്രദേശങ്ങളെല്ലാം പവിത്രമാകുന്നു. അവിടെ വെച്ച് ആരെങ്കിലും ബിദ്അത്ത് (പുതുനി൪മ്മിതിയായിട്ടുള്ളത്) ചെയ്യുകയോ അതു ചെയ്യുന്നവ൪ക്ക് അഭയം നല്‍കുകയോ ചെയ്താല്‍ അവന്റെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്. അന്ത്യനാളില്‍ അവനില്‍ നിന്ന് ഫ൪ളോ സുന്നത്തോ സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം:1370)
عَنْ عَلِيٍّ، – رضى الله عنه – فِي هَذِهِ الْقِصَّةِ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ لاَ يُخْتَلَى خَلاَهَا وَلاَ يُنَفَّرُ صَيْدُهَا وَلاَ تُلْتَقَطُ لُقَطَتُهَا إِلاَّ لِمَنْ أَشَادَ بِهَا وَلاَ يَصْلُحُ لِرَجُلٍ أَنْ يَحْمِلَ فِيهَا السِّلاَحَ لِقِتَالٍ وَلاَ يَصْلُحُ أَنْ يُقْطَعَ مِنْهَا شَجَرَةٌ إِلاَّ أَنْ يَعْلِفَ رَجُلٌ بَعِيرَهُ ” .
അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (മദീനയിലെ) പുല്ല് പിഴുതെടുക്കാൻ പാടുള്ളതല്ല, അവിടുത്തെ വേട്ടമൃഗങ്ങളെ ഭയപ്പെടുത്താൻ പാടുള്ളതല്ല. അവിടെ വീണുകിട്ടുന്ന വസ്തുക്കൾ, അത് ഉടമസ്ഥനെ അറിയിക്കാനായി വിളിച്ചുപറയുന്നവർക്കല്ലാതെ എടുക്കാൻ അനുവാദമില്ല. ഒരാൾക്കും അവിടെ യുദ്ധത്തിനായി ആയുധം ഏന്തുന്നത് അനുയോജ്യമല്ല. അവിടുത്തെ മരങ്ങൾ മുറിക്കാനും പാടുള്ളതല്ല; ഒരാൾക്ക് തന്റെ ഒട്ടകത്തിന് തീറ്റ നൽകാൻ ആവശ്യമുള്ളതല്ലാതെ. (അബൂദാവൂദ്:2035)
മദീനാ വാസികളെ ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നവനും അവിടെ വെച്ച് ബിദ്അത്ത് ചെയ്യുകയോ അത് ചെയ്യുന്നവ൪ക്ക് അഭയം നല്‍കുകയോ ചെയ്യുന്നവനും അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്.
عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ “ الْمَدِينَةُ حَرَمٌ، مِنْ كَذَا إِلَى كَذَا، لاَ يُقْطَعُ شَجَرُهَا، وَلاَ يُحْدَثُ فِيهَا حَدَثٌ، مَنْ أَحْدَثَ حَدَثًا فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلاَئِكَةِ وَالنَّاسِ أَجْمَعِينَ ”.
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മദീന ഇന്നയിന്ന സ്ഥലങ്ങൾക്കിടയിൽ പവിത്രമാണ്. അവിടുത്തെ മരങ്ങൾ മുറിക്കപ്പെടാൻ പാടില്ല, അവിടെ വെച്ച് ആരെങ്കിലും ബിദ്അത്ത് (പുതുനി൪മ്മിതിയായിട്ടുള്ളത്) ചെയ്യാൻ പാടില്ല. അവിടെ വെച്ച് ആരെങ്കിലും ബിദ്അത്ത് ചെയ്താൽ അവന്റെ മേല്‍ അല്ലാഹുവിന്റേയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്. (ബുഖാരി:1867)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ كَانَ يَقُولُ لَوْ رَأَيْتُ الظِّبَاءَ بِالْمَدِينَةِ تَرْتَعُ مَا ذَعَرْتُهَا، قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَا بَيْنَ لاَبَتَيْهَا حَرَامٌ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുമായിരുന്നു: മദീനയിൽ മാനുകൾ മേഞ്ഞുനടക്കുന്നത് ഞാൻ കണ്ടാൽ പോലും അവയെ ഞാൻ ഭയപ്പെടുത്തുകയില്ല. കാരണം, അല്ലാഹുവിന്റെ പ്രവാചകൻ ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: (മദീനയിലെ) രണ്ട് മലനിരകൾക്കിടയിലുള്ള പ്രദേശം പവിത്രമാണ്. (ബുഖാരി:1873)
عن جابر رضي الله عنه عن النبي صلى الله عليه وسلم قال : رَأَيْتُ أَنِّي فِي دِرْعٍ حَصِينَةٍ ، فَأَوَّلْتُهَا الْمَدِينَةَ.
ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാൻ ഉറപ്പുള്ള ഒരു കവചത്തിനുള്ളിലാണെന്ന് (സ്വപ്നത്തിൽ) കണ്ടു. മദീനയെയാണ് ഞാൻ അതുകൊണ്ട് അർത്ഥമാക്കുന്നത്. (അഹ്മദ്)
عن سعد بن أبي وقاص رضي الله عنه قال: قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ “ لاَ يَكِيدُ أَهْلَ الْمَدِينَةِ أَحَدٌ إِلاَّ انْمَاعَ كَمَا يَنْمَاعُ الْمِلْحُ فِي الْمَاءِ ”.
സഅ്ദ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ആരെങ്കിലും മദീനാ നിവാസികൾക്കെതിരെ ഗൂഢാലോചന നടത്തുന്നില്ല, വെള്ളത്തിൽ ഉപ്പ് അലിയുന്നത് പോലെ അവൻ ഉരുകിപ്പോയിട്ടല്ലാതെ. (ബുഖാരി:1877)
وَلاَ يُرِيدُ أَحَدٌ أَهْلَ الْمَدِينَةِ بِسُوءٍ إِلاَّ أَذَابَهُ اللَّهُ فِي النَّارِ ذَوْبَ الرَّصَاصِ أَوْ ذَوْبَ الْمِلْحِ فِي الْمَاءِ
ആരെങ്കിലും മദീനാനിവാസികൾക്ക് വല്ല തിന്മയും ഉദ്ദേശിക്കുന്നില്ല, തീയിൽ ഈയം ഉരുകുന്നത് പോലെയോ അല്ലെങ്കിൽ വെള്ളത്തിൽ ഉപ്പ് അലിയുന്നത് പോലെയോ അല്ലാഹു അവനെ നരകത്തിൽ ഉരുക്കിക്കളഞ്ഞിട്ടല്ലാതെ. (മുസ്ലിം:1363)
اللَّهُمَّ اكْفِهِمْ مَنْ دَهَمَهُمْ بِبَأْسٍ – يَعْنِي أَهْلَ الْمَدِينَةِ – وَلَا يُرِيدُهَا أَحَدٌ بِسُوءٍ إِلَّا أَذَابَهُ اللَّهُ كَمَا يَذُوبُ الْمِلْحُ فِي الْمَاءِ
അല്ലാഹുവേ, മദീനാനിവാസികളെ ആരെങ്കിലും അക്രമത്തിലൂടെയോ കഠിനമായ ദ്രോഹത്തിലൂടെയോ നേരിടാൻ മുതിർന്നാൽ നീ അവർക്ക് മതിയായവനാകണേ (നീ അവരെ സംരക്ഷിക്കണേ). ആരെങ്കിലും മദീനയെ വല്ല തിന്മയും കൊണ്ട് ലക്ഷ്യം വെച്ചാൽ, വെള്ളത്തിൽ ഉപ്പ് അലിയുന്നത് പോലെ അല്ലാഹു അവനെ ഉരുക്കിക്കളയുന്നതാണ്. (البزار)
عن جابر رضي الله عنه أَنَّ أَمِيرًا مِنْ أُمَرَاءِ الْفِتْنَةِ قَدِمَ الْمَدِينَةَ ، وَكَانَ قَدْ ذَهَبَ بَصَرُ جَابِرٍ ، فَقِيلَ لِجَابِرٍ : لَوْ تَنَحَّيْتَ عَنْهُ ، فَخَرَجَ يَمْشِي بَيْنَ ابْنَيْهِ فَنُكِّبَ ، فَقَالَ: تَعِسَ مَنْ أَخَافَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ، فَقَالَ ابْنَاهُ – أَوْ أَحَدُهُمَا – : يَا أَبَتِ وَكَيْفَ أَخَافَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَقَدْ مَاتَ!! قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: ((مَنْ أَخَافَ أَهْلَ الْمَدِينَةِ فَقَدْ أَخَافَ مَا بَيْنَ جَنْبَيَّ
ജാബിർ رضي الله عنه വിൽ നിന്ന് നിവേദനം: കലാപകാരിയായ ഒരു ഭരണാധികാരി മദീനയിൽ എത്തി.. അന്ന് ജാബിർ رضي الله عنه വിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ജാബിർ رضي الله عنه വിനോട് ആരോ പറഞ്ഞു: ‘അദ്ദേഹത്തിന്റെ അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ താങ്കൾ മാറിനിൽക്കുന്നതാണ് നല്ലത്.’ അങ്ങനെ അദ്ദേഹം തന്റെ രണ്ട് പുത്രന്മാരുടെ സഹായത്തോടെ നടന്നു പുറത്തിറങ്ങി. നടത്തത്തിനിടയിൽ അദ്ദേഹം ഒന്ന് കാലിടറി വീണു (അല്ലെങ്കിൽ വേദനിച്ചു). അപ്പോൾ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകനെ ഭയപ്പെടുത്തിയവൻ നശിക്കട്ടെ!’
അപ്പോൾ അദ്ദേഹത്തിന്റെ മക്കൾ (അല്ലെങ്കിൽ അവരിൽ ഒരാൾ) ചോദിച്ചു: ‘പിതാവേ, പ്രവാചകൻ ﷺ മരണപ്പെട്ടുപോയല്ലോ, പിന്നെങ്ങനെയാണ് അവിടുത്തെ ഭയപ്പെടുത്തുക?’ അദ്ദേഹം മറുപടി നൽകി: ‘അല്ലാഹുവിന്റെ പ്രവാചകൻ ﷺ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ആരെങ്കിലും മദീനാനിവാസികളെ ഭയപ്പെടുത്തിയാൽ, അവൻ എന്റെ രണ്ട് പാർശ്വങ്ങൾക്കിടയിലുള്ളതിനെ (അതായത് എന്റെ ഹൃദയത്തെ) ആണ് ഭയപ്പെടുത്തിയിരിക്കുന്നത്.’ (അഹ്മദ്)
عن السائب بن خلَّاد رضي الله عنه أن رسول الله صلى الله عليه وسلم قال : مَنْ أَخَافَ أَهْلَ الْمَدِينَةِ أَخَافَهُ اللهُ عَزَّ وَجَلَّ ، وَعَلَيْهِ لَعْنَةُ اللهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ، لَا يَقْبَلُ اللهُ مِنْهُ يَوْمَ الْقِيَامَةِ صَرْفًا وَلَا عَدْلًا
സാഇബ് ബ്നു ഖല്ലാദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും മദീനാനിവാസികളെ ഭയപ്പെടുത്തിയാൽ, അല്ലാഹു അവനെ ഭയപ്പെടുത്തുന്നതാണ്. അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ്വ മനുഷ്യരുടെയും ശാപം ഉണ്ടായിരിക്കുന്നതാണ്. അന്ത്യനാളിൽ അല്ലാഹു അവന്റെ യാതൊരുവിധ നിർബന്ധ കർമ്മങ്ങളോ ഐച്ഛിക കർമ്മങ്ങളോ സ്വീകരിക്കുകയില്ല. (അഹ്മദ്)
عن عبادة بن الصامت رضي الله عنه عن رسول الله صلى الله عليه وسلم أنه قال : اللَّهُمَّ مَنْ ظَلَمَ أَهْلَ الْمَدِينَةِ وَأَخَافَهُمْ فَأَخِفْهُ ، وَعَلَيْهِ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ، لَا يُقْبَلُ مِنْهُ صَرْفٌ وَلَا عَدْلٌ.
ഉബാദ ബ്നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവേ, ആരെങ്കിലും മദീനാനിവാസികളെ അക്രമിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്താൽ, നീ അവനെ ഭയപ്പെടുത്തേണമേ. അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും സർവ്വ മനുഷ്യരുടെയും ശാപം ഉണ്ടായിരിക്കുന്നതാണ്. അവനിൽ നിന്ന് യാതൊരുവിധ നിർബന്ധ കർമ്മങ്ങളോ ഐച്ഛിക കർമ്മങ്ങളോ സ്വീകരിക്കുകയില്ല. (ത്വബ്റാനി)
അന്ത്യനാളിന്റെ അടയാളങ്ങളില്‍ പെട്ടതായി നബി ﷺ പഠിപ്പിച്ചതാണ് ദജ്ജാലിനെ കൊണ്ടുള്ള കുഴപ്പങ്ങള്‍. എന്നാല്‍ ഇതൊന്നും മദീനയെ ബാധിക്കുകയില്ല. അതേപോലെ പ്ലേഗിനെ പോലെയുള്ള പക൪ച്ചവ്യാധികളില്‍ നിന്നും മദീനക്ക് പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കുന്നതാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ عَلَى أَنْقَابِ الْمَدِينَةِ مَلاَئِكَةٌ لاَ يَدْخُلُهَا الطَّاعُونُ وَلاَ الدَّجَّالُ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മദീനയുടെ പ്രവേശന കവാടങ്ങളിൽ മലക്കുകളുണ്ട്. അതിനാൽ പ്ലേഗ് രോഗമോ ദജ്ജാലോ മദീനയിൽ പ്രവേശിക്കുകയില്ല. (മുസ്ലിം:1379)
عَنْ أَبِي بَكْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ: لاَ يَدْخُلُ الْمَدِينَةَ رُعْبُ الْمَسِيحِ الدَّجَّالِ، لَهَا يَوْمَئِذٍ سَبْعَةُ أَبْوَابٍ، عَلَى كُلِّ باب مَلَكَانِ
അബൂബക്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും. (ബുഖാരി:1879)
أَنَسُ بْنُ مَالِكٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَيْسَ مِنْ بَلَدٍ إِلاَّ سَيَطَؤُهُ الدَّجَّالُ، إِلاَّ مَكَّةَ وَالْمَدِينَةَ، لَيْسَ لَهُ مِنْ نِقَابِهَا نَقْبٌ إِلاَّ عَلَيْهِ الْمَلاَئِكَةُ صَافِّينَ، يَحْرُسُونَهَا، ثُمَّ تَرْجُفُ الْمَدِينَةُ بِأَهْلِهَا ثَلاَثَ رَجَفَاتٍ، فَيُخْرِجُ اللَّهُ كُلَّ كَافِرٍ وَمُنَافِقٍ
അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സര്‍വ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി: 1881)
ഈ പവിത്രഭൂമിയില്‍ താമസിക്കുന്നത് വളരെ ശ്രേഷ്ടകരമായ കാര്യമാണ്.
عَنْ سُفْيَانَ بْنِ أَبِي زُهَيْرٍ ـ رضى الله عنه ـ أَنَّهُ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ تُفْتَحُ الْيَمَنُ فَيَأْتِي قَوْمٌ يُبِسُّونَ، فَيَتَحَمَّلُونَ بِأَهْلِيهِمْ وَمَنْ أَطَاعَهُمْ، وَالْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ، وَتُفْتَحُ الشَّأْمُ، فَيَأْتِي قَوْمٌ يُبِسُّونَ فَيَتَحَمَّلُونَ بِأَهْلِيهِمْ وَمَنْ أَطَاعَهُمْ، وَالْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ، وَتُفْتَحُ الْعِرَاقُ، فَيَأْتِي قَوْمٌ يُبِسُّونَ فَيَتَحَمَّلُونَ بِأَهْلِيهِمْ وَمَنْ أَطَاعَهُمْ. وَالْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ
സുഫ്യാൻ ബ്നു അബൂസുഹൈര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട് : യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ സ്വകുടുംബക്കാരേയും അവര്‍ക്ക് കീഴ്പ്പെടുന്നവരേയും കൂട്ടി മദീന വിട്ട് പോകും. അവര്‍ അറിയുന്നവരാണെങ്കില്‍ മദീന തന്നെയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം. സിറിയയും ജയിച്ചടക്കപ്പെടും. അപ്പോള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന വിട്ടു പോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ അവരുടെ കുടുംബക്കാരേയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന ഉപേക്ഷിക്കും. മദീനയാണ് അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ അവര്‍ക്ക് ഏറ്റവും ഉത്തമം. (ബുഖാരി:1875)
قَالَ رَسُولُ اللَّهِ صلى الله عليه وسلم :….. الْمَدِينَةُ خَيْرٌ لَهُمْ لَوْ كَانُوا يَعْلَمُونَ لاَ يَدَعُهَا أَحَدٌ رَغْبَةً عَنْهَا إِلاَّ أَبْدَلَ اللَّهُ فِيهَا مَنْ هُوَ خَيْرٌ مِنْهُ وَلاَ يَثْبُتُ أَحَدٌ عَلَى لأْوَائِهَا وَجَهْدِهَا إِلاَّ كُنْتُ لَهُ شَفِيعًا أَوْ شَهِيدًا يَوْمَ الْقِيَامَةِ
നബി ﷺ പറഞ്ഞു: മദീന അവ൪ക്ക് ഉത്തമമാണ്. അവ൪ അറിഞ്ഞിരുന്നുവെങ്കില്‍. മദീനയെ വെറുത്ത് ആരെങ്കിലും അവിടെ നിന്ന് പോയാല്‍ അവനേക്കാള്‍ നല്ല ഒരാളെ അല്ലാഹു പകരം വെക്കുന്നതാണ്. അവിടത്തെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആരെങ്കിലും തരണം ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അവ൪ക്ക് സാക്ഷിയും ശുപാ൪ശകനുമായി വരുന്നതാണ്. (മുസ്ലിം:1363)
മദീന നീചന്‍മാരെയും കുഴപ്പക്കാരെയും അവിടെ നിന്ന് പുറന്തള്ളുന്നതാണ്.
أَبَا هُرَيْرَةَ ـ رضى الله عنه ـ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم: أُمِرْتُ بِقَرْيَةٍ تَأْكُلُ الْقُرَى يَقُولُونَ يَثْرِبُ. وَهْىَ الْمَدِينَةُ، تَنْفِي النَّاسَ كَمَا يَنْفِي الْكِيرُ خَبَثَ الْحَدِيدِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യഥ്’രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി: 1871)
ഇവിടെ ‘നാടുകളേയും തിന്നുക’ എന്നാല്‍ അത് മറ്റ് നാടുകളുടെ മേല്‍ വിജയം പ്രാപിക്കുമെന്നും അല്ലാഹുവിന്റെ മാ൪ഗത്തില്‍ ധ൪മ്മസമരം ചെയ്തുലഭിക്കുന്ന മുതലുകള്‍ അവിടേക്ക് കൊണ്ടുവരപ്പെടുകയും ചെയ്യുമെന്നുമാണ്.
فَقَالَ الْمَدِينَةُ كَالْكِيرِ، تَنْفِي خَبَثَهَا، وَيَنْصَعُ طَيِّبُهَا
ജാബിറില്‍(റ) നിന്ന് നിവേദനം: ……… നബി(സ്വ) പറഞ്ഞു : മദീന ഇരുമ്പ് കീടത്തെ ശുദ്ധീകരിക്കുന്ന ഉല പോലെയാണ്. നല്ലതിന് അത് പിടിച്ചു നിര്‍ത്തുകയും ചെയ്യും. (ബുഖാരി: 1883)
قَالَ النَّبِيُّ صلى الله عليه وسلم : إِنَّهَا تَنْفِي الرِّجَالَ كَمَا تَنْفِي النَّارُ خَبَثَ الْحَدِيدِ
നബി ﷺ പറഞ്ഞു: മദീന ദുഷ്ടന്മാരായ മനുഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്റെ കീടത്തെ പുറത്താക്കുന്നതുപോലെ. (ബുഖാരി:1884)
ഒരുകാലത്ത് സത്യവിശ്വാസം മദീനയിലേക്ക് ഉള്‍വലിയുകയും അവിടെ കേന്ദ്രീകരിക്കുമെന്നും നബി ﷺ അറിയിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِنَّ الإِيمَانَ لَيَأْرِزُ إِلَى الْمَدِينَةِ كَمَا تَأْرِزُ الْحَيَّةُ إِلَى جُحْرِهَا
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയം ഈമാന്‍ (വിശ്വാസം) ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സര്‍പ്പം അതിന്റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ. (ബുഖാരി:1876)
ഇതിന്റെ അ൪ത്ഥം ഈമാന്‍ മദീനയിലേക്ക് വരികയും അവിടെ നിലനില്‍ക്കുകയും ചെയ്യുമെന്നാണ്.
www.kanzululoom.com