إنَّ اليهودَ قومُ حسدٍ (ജൂതന്മാർ അസൂയയുള്ള ഒരു ജനതയാണ്) എന്ന് നബി ﷺ പറഞ്ഞിട്ടുള്ളതായി കാണാം. (സിൽസിലത്തുസ്സ്വഹീഹ: 691)
യഹൂദർക്ക് മുസ്‌ലിംകളോട് പല കാരണങ്ങളാലും അസൂയയുണ്ടായിരുന്നു. ഈ അസൂയ പ്രത്യേകിച്ച് ചില കാര്യങ്ങളിൽ കൂടുതൽ കടുത്തതാണ്. അതിൽ ചിലത് താഴെ ചേര്‍ക്കുന്നു.
ഈമാൻ
وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْحَقُّ ۖ فَٱعْفُوا۟ وَٱصْفَحُوا۟ حَتَّىٰ يَأْتِىَ ٱللَّهُ بِأَمْرِهِۦٓ ۗ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ
നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്.) എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. (ഖുര്‍ആൻ:2/109)
വേദക്കാരായ അവിശ്വാസികള്‍ ഇസ്‌ലാമിന് വിരുദ്ധമായി സ്വീകരിച്ചു വരുന്ന വിഷയങ്ങളിലൊന്നും നിങ്ങള്‍ പങ്ക് കൊള്ളരുത്. അവര്‍ നിങ്ങളുടെ ശത്രുക്കളാണ്. നിങ്ങളെ എങ്ങിനെയെങ്കിലും സത്യവിശ്വാസത്തില്‍ നിന്ന് പിഴപ്പിച്ച് അവരെപ്പോലെ അവിശ്വാസികളാക്കണമെന്നാണ് അവരില്‍ പലരുടെയും മോഹം. അതിനാണവര്‍ ശ്രമിക്കുന്നതും. യഥാര്‍ത്ഥം മനസ്സിലാവാത്തത് കൊണ്ടല്ല – വ്യക്തമായി മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് – അവരത് ചെയ്യുന്നത്. അവരുടെ മനസ്സുകളില്‍ അടിയുറച്ചു കഴിഞ്ഞിട്ടുള്ള അസൂയ കൊണ്ടു മാത്രമാണത്. അതിനാല്‍, അവരുടെ കെണിയില്‍ അകപ്പെടാതെ നിങ്ങള്‍ സൂക്ഷിക്കണം. (അമാനി തഫ്സീര്‍)
2.ജുമുഅ ദിവസം
3.ജമാഅത്ത് നമസ്കാരങ്ങളിൽ ഇമാമിന്റെ പിന്നിൽ ആമീൻ പറയൽ
4.ക്വിബ്‌ല
5.സലാം പറയൽ
عَنْ عَائِشَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ “ مَا حَسَدَتْكُمُ الْيَهُودُ عَلَى شَىْءٍ مَا حَسَدَتْكُمْ عَلَى السَّلاَمِ وَالتَّأْمِينِ ” .
ആയിശ رضي الله عنها നിന്ന് നിവേദനം: നബിﷺ പറഞ്ഞു: നിങ്ങൾ സലാം പറയുന്നതിലും, (ഇമാമിന്റെ പിന്നിൽ) ആമീൻ പറയുന്നതിലും അസൂയ വെക്കുന്നതുപോലെ മറ്റൊരു വിഷയത്തിലും ജൂതന്മാർ നിങ്ങളോട് അസൂയ വെക്കുന്നില്ല. (ഇബ്നുമാജ:856)
ആയിശ رضي الله عنها നിന്ന് നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരമുണ്ട്:
إنهم لا يحسدونا على شيء كما يحسدونا على يوم الجمعة التي هدانا الله لها وضلوا عنها، وعلى القبلة التي هدانا الله لها وضلوا عنها، وعلى قولنا خلف الإمام: آمين.
അല്ലാഹു നമ്മെ സന്മാർഗത്തിലാക്കിയതും അവർ വഴിതെറ്റിയതുമായ ജുമുഅ ദിനത്തോടും അല്ലാഹു നമ്മെ സന്മാർഗത്തിലാക്കിയതും അവർ വഴിതെറ്റിയതുമായ നമ്മുടെ ക്വിബ്‌ലയോടും ഇമാമിന് പിന്നിൽനിന്ന് നാം ആമീൻ പറയുന്നതിനോടും അവർ അസൂയ വെക്കുന്നതുപോലെ മറ്റൊന്നിനോടും അവർ അസൂയ വെക്കുന്നില്ല. [أخرجه أحمد (٦/ ١٣٥)، وصحَّحه المحقق، والألباني.]
ജുമുഅ ദിനം മുസ്‌ലിംകൾക്ക് അല്ലാഹു നൽകിയ മഹനീയ അനുഗ്രഹമാണ്. ആദം عليه السلام സൃഷ്ടിക്കപ്പെട്ടതും അദ്ധേഹത്തിന് സ്വർഗപ്രവേശനം ലഭിച്ചതും അന്ത്യനാളിലെ ഉയിർത്തെഴുന്നേൽപ്പ് നടക്കുന്നതും വെള്ളിയാഴ്ചയാണ്. യഹൂദർക്ക് ശനിയാഴ്ചയും (യൗമുസ്സബ്ത്) ക്രിസ്ത്യാനികൾക്ക് ഞായറാഴ്ചയുമാണ് പ്രധാന ദിനങ്ങൾ. ജുമുഅ ദിനത്തിന്റെ മഹത്ത്വവും പ്രാധാന്യവും പ്രതിഫലവും അറിയാവുന്ന ജൂതൻമാര്‍ക്ക് അതിൽ മുസ്ലിംകളോട് അസൂയ ഉണ്ടായി.
ഇമാമിന് പിന്നിൽ ‘ആമീൻ’ പറയുന്നത് പ്രാർഥനയോടുള്ള ഐക്യം പ്രകടിപ്പിക്കുന്നു. ‘ആമീൻ’ എന്നാൽ ‘അല്ലാഹുവേ, ഞങ്ങളുടെ പ്രാർഥനക്ക് ഉത്തരം നൽകേണമേ’ എന്നാണ്. ഇമാമിന്റെ ഫാതിഹ ഓതലിന് ശേഷം, ഇമാമും പിന്നിലുള്ളവരും ഒരുമിച്ച് ‘ആമീൻ’ പറഞ്ഞാൽ, മലക്കുകളുടെ ‘ആമീൻ’ അതിനോട് ഒത്തുചേർന്നാൽ മുൻ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടും എന്നതാണ് പ്രവാചക വചനം. ജൂതൻമാര്‍ ഈ ഒന്നിച്ച് പറയലിന്റെ മഹത്ത്വം മനസ്സിലാക്കിയവരാണ്. പള്ളി കുലുങ്ങുമാറ് ‘ആമീൻ’ കേട്ടപ്പോൾ അവർക്ക് അസൂയ തോന്നി. ഇന്നത്തെ മുസ്‌ലിംകഷിൽ ഭൂരിഭാഗവും ഇക്കാര്യം ഗൗരവപൂര്‍വ്വം ഉൾക്കൊണ്ടിട്ടില്ലെന്നുള്ളത് ഒരു സത്യമാണ്.
കഅ്ബ മുസ്‌ലിംകളുടെ ക്വിബ്‌ലയാണ്, ഐക്യത്തിന്റെ പ്രതീകം. തുടക്കത്തിൽ 16 മാസക്കാലം ബൈതുൽ മുക്വദ്ദസിലേക്ക് (സഖ്‌റ) തിരിഞ്ഞായിരുന്നു മുസ്‌ലിംകൾ നമസ്‌കരിച്ചിരുന്നത്. നബിﷺ യുടെ ആഗ്രഹപ്രകാരം അല്ലാഹു കഅ്ബയെ ക്വിബ്‌ലയാക്കി മാറ്റി. കഅ്ബയുടെ കാര്യത്തിലും മുസ്‌ലിംകളോട് ജൂതൻമാര്‍ക്ക് കടുത്ത അസൂയയായിരുന്നു.
ഇസ്‌ലാമിന്റെ ഒരു പ്രത്യേക ചിഹ്നമാണ് സലാം. മുസ്‌ലിം സഹോദരന്മാര്‍ പരസ്പരം നിത്യവും ആചരിക്കേണ്ടുന്ന ഒരു മുഖ്യ കടമയുമാണത്. മനുഷ്യസൃഷ്ടിയുടെ തുടക്കം മുതൽ അല്ലാഹു നൽകിയ മഹനീയമായ തഹിയ്യത്താണത്. അതിലും മുസ്‌ലിംകളോട് ജൂതൻമാര്‍ക്ക് അസൂയയായിരുന്നു.
www.kanzululoom.com