അല്ലാഹു ഒരാൾക്ക് നന്‍മ ഉദ്ദേശിച്ചാല്‍

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ مَنْ يُرِدِ اللَّهُ بِهِ خَيْرًا يُصِبْ مِنْهُ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആര്‍ക്കെങ്കിലും നന്മ വരണമെന്ന് അല്ലാഹു ഉദ്ദേശിച്ചാല്‍ അയാളെ അല്ലാഹു (കഠിനമായി) പരീക്ഷിക്കുന്നതാണ്. (ബുഖാരി:5645)

അല്ലാഹു അവൻ്റെ ദാസന്മാർക്ക് നന്മ ഉദ്ദേശിച്ചാൽ അവരുടെ സ്വന്തങ്ങളിലും, സമ്പാദ്യങ്ങളിലും, സന്താനങ്ങളിലും അല്ലാഹു പരീക്ഷിക്കുന്നതാണ്. അവരുടെ തിന്മകൾ പൊറുക്കപ്പെടാനും, അവരുടെ പദവികൾ ഉയർത്തപ്പെടാനും ഈ പരീക്ഷണങ്ങൾ കാരണമാവുകയും ചെയ്യും.

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : إِذَا أَرَادَ اللَّهُ بِعَبْدِهِ الْخَيْرَ عَجَّلَ لَهُ الْعُقُوبَةَ فِي الدُّنْيَا وَإِذَا أَرَادَ اللَّهُ بِعَبْدِهِ الشَّرَّ أَمْسَكَ عَنْهُ بِذَنْبِهِ حَتَّى يُوَفَّى بِهِ يَوْمَ الْقِيَامَةِ ‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു തന്റെ ദാസന് നന്‍മ ഉദ്ദേശിച്ചാല്‍ അയാള്‍ക്കുള്ള ശിക്ഷ ദുന്‍യാവില്‍ പെട്ടെന്ന് നല്‍കും. അവന്‍ തന്റെ ദാസന് തിന്‍മ ഉദ്ദേശിച്ചാല്‍ അയാളുടെ പാപത്തിന്റെ ശിക്ഷയെ (ദുന്‍യാവില്‍ വെച്ച്) തടയുകയും അന്ത്യനാളില്‍ പൂ൪ണ്ണമായി നല്‍കുകയും ചെയ്യും. (തി൪മിദി:2396)

ശൈഖ് സ്വലിഹുല്‍ ഫൗസാന്‍  حفظه الله പറഞ്ഞു: ”കാഫിറുകള്‍ക്ക് അല്ലാഹു നല്‍കിയത് കണ്ട് നീ വഞ്ചിതനാകരുത്. തീര്‍ച്ചയായും അത് അവരെ പടിപടിയായി പിടികൂടുന്നതിനാകുന്നു. (അത്പോലെതന്നെ) മുസ്‌ലീംങ്ങള്‍ക്ക് ബാധിക്കുന്ന വിപത്തില്‍ നീ വ്യസനിക്കരുത്. തീര്‍ച്ചയായും അത് അവരുടെ പാപങ്ങളില്‍നിന്ന് അവര്‍ക്കുള്ള രക്ഷയും, ശുദ്ധീകരണവുമാകുന്നു. അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാല്‍, ദുനിയാവിലെ ശിക്ഷയെ അവന്ക്ക് വേഗത്തിലാക്കും.’التعليق على فتح المجيد ٢٤

عَنْ مُعَاوِيَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِي الدِّينِ

മുആവിയ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആർക്കെങ്കിലും അല്ലാഹു നന്മ ഉദ്ദേശിച്ചാൽ അവന് അല്ലാഹു (ഇസ്ലാം) ദീനിൽ അവഗാഹം നൽകുന്നതാണ്. (ബുഖാരി: 3116)

ആർക്കെങ്കിലും അല്ലാഹു നന്മയും ഉപകാരവും ഉദ്ദേശിച്ചാൽ മതവിധികളെ കുറിച്ച് അറിവുള്ളവനും, അതിനെ കുറിച്ച് ഉൾക്കാഴ്ചയുള്ളവനുമാക്കി അല്ലാഹു അവനെ മാറ്റുന്നതാണ്.

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ إِذَا أَرَادَ اللَّهُ بِعَبْدٍ خَيْرًا اسْتَعْمَلَهُ ‏”‏ ‏.‏ فَقِيلَ كَيْفَ يَسْتَعْمِلُهُ يَا رَسُولَ اللَّهِ قَالَ ‏”‏ يُوَفِّقُهُ لِعَمَلٍ صَالِحٍ قَبْلَ الْمَوْتِ ‏”‏ ‏.‏

അനസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ, അവനെ പ്രവർത്തനക്ഷമമാക്കുന്നു.” ചോദിക്കപ്പെട്ടു: “അല്ലാഹുവിന്റെ റസൂലേ, അവനെ അല്ലാഹു എങ്ങനെ പ്രവർത്തനക്ഷമമാക്കും?” നബി ﷺ പറഞ്ഞു: “മരണത്തിന് മുമ്പ് സൽകർമ്മങ്ങൾ ചെയ്യാൻ അവനെ പ്രാപ്തനാക്കും. (തിർമിദി:2142)

عن أبي أمامة  رضي الله عنه  قَالَ رَسُولُ اللَّهِ صلى الله عليه وسلم : إذا أراد الله بعبد خيرا طهره قبل موته قالوا: وما طُهور العبد؟ قال: عمل صالح يلهمه إياه حتى يقبضه عليه

അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ, അവന്റെ മരണത്തിന് മുമ്പ് അവൻ അവനെ ശുദ്ധീകരിക്കും. അവർ പറഞ്ഞു: എന്താണ് അടിമയുടെ ശുദ്ധീകരണം? നബി ﷺ പറഞ്ഞു: സൽകർമ്മങ്ങൾ, അവനെ (മരണം) പിടികൂടുന്നതുവരെ അതിൽ മുഴുകുന്നു. (ത്ബ്റാനി)

قَالَ رَسُولُ اللَّهِ صلى الله عليه وسلم : إذا أرادَ اللهُ بعبدٍ خيرًا عَسلَهُ، قِيلَ: وما عَسلَهُ؟ قال: يَفتحُ لهُ عملًا صالِحًا قبلَ مَوتِه، ثمَّ يَقبِضُهُ عليهِ

നബി ﷺ പറയുന്നു: അല്ലാഹു ഒരു അടിമക്ക് നന്മ ഉദ്ദേശിച്ചാൽ മധു പകർന്ന് അവനെ മധുരിക്കുന്നവനാക്കും. അപ്പോൾ ചോദിക്കപ്പെട്ടു: മധുരിക്കുന്നവനാക്കുക എന്നാൽ എന്താണ്? അവിടുന്ന് പറഞ്ഞു: മരണത്തിനു മുമ്പ് ഒരു സുകൃതം ചെയ്യാൻ അവന്റെ മുന്നിൽ അവസരം തുറക്കും. പിന്നീട് അതിലായിരിക്കും അവന്റെ ആത്മാവ് പിടിക്കുക.  (അൽജാമിഉ സ്വഗീർ)

قال ابن القيم رحمه الله: فلأهلِ الذنوبِ ثلاثةُ أنهارٍ عظامٍ يتطهرون بها في الدنيا؛ فإن لم تفِ بطُهرهم طُهّروا في نهر الجحيم يوم القيامة: نهر التوبة النصوح، ونهر الحسنات المستغرقة للأوزار المحيطة بها، ونهر المصائب العظيمة المكفرة. فإذا أراد الله بعبده خيرًا أدخله أحدَ هذه الأنهارِ الثلاثة فوَردَ القيامة طيبًا طاهرًا فلم يحتج إلى التطهير الرابع.

 

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: പാപങ്ങളിൽ മുഴുകിയവർക്ക് മൂന്ന് മഹത്തരമായ അരുവികളുണ്ട്, അവ കൊണ്ട് ദുനിയാവിൽ അവർ വിശുദ്ധി പ്രാപിക്കുന്നു. ഇവ കൊണ്ട് അവർ വിശുദ്ധി പ്രാപിച്ചില്ലായെങ്കിൽ അന്ത്യനാളിൽ അവർ നരകത്തിലെ നദിയിൽ ശുദ്ധീകരിക്കപ്പെടും. (ആ മഹത്തരമായ അരുവികൾ ഇവയാണ്) :

(ഒന്ന്) നിഷ്കളങ്കമായ പാശ്ചാതാപത്തിന്റെ അരുവി.

(രണ്ട്) സൽക്കർമ്മങ്ങളുടെ അരുവി.അവ പാപങ്ങളെ ചുറ്റിപൊതിഞ്ഞ് മുക്കി കളയുന്നതാണ്

(മൂന്ന്) വലിയ പരീക്ഷണങ്ങളുടെ (ദുരിതങ്ങളുടെ) അരുവി. അതവന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകുന്നതാണ്.

അതിനാൽ, അല്ലാഹു ഒരടിമക്ക് നന്മ ഉദ്ദേശിച്ചാൽ ഈ മൂന്നിൽ ഏതെങ്കിലും ഒരു അരുവിയിൽ അവനെ പ്രവേശിപ്പിക്കുന്നതാണ്. നാളെ പരലോകത്ത് നാലാമതൊരു സംസ്കരണത്തിന്റെ (നരകത്തിലെ) ആവശ്യമില്ലാതെ പരിശുദ്ധനായി വരുവാൻ വേണ്ടി. (മദാരിജുസാലികീന്‍)

عن أم المؤمنين عائشة رضي الله عنها قالت: قال النبيُّ صلى الله عليه وسلم: إذا أراد الله بأهل بيت خيرًا أدخل عليهم الرِّفقَ.

ഉമ്മുൽ മുഅ്മിനീൻ ആയിശാ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു കുടുംബത്തിൽ നന്മ ഉദ്ദേശിച്ചാൽ അവർക്കിടയിൽ അനുകമ്പ ഉണ്ടാക്കിക്കൊടുക്കും. (അഹ്മദ്)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *