മനുഷ്യ൪ക്ക് ഈ ഭൂമുഖത്ത് ജീവിക്കണമെങ്കില്‍ അന്നപാനീയങ്ങള്‍ അത്യാവശ്യമാണ്. അടിസ്ഥാനപരമായി നല്ലതും ഉപകാരമുള്ളതുമായ എല്ലാ ഭക്ഷണവും മനുഷ്യ൪ക്ക് അനുവദനീയമാണ്. മുഹമ്മദ് നബിയുടെ(സ്വ) നിയോഗത്തെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു:
وَيُحِلُّ لَهُمُ ٱلطَّيِّبَٰتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَٰٓئِثَ
അദ്ദേഹം അവര്‍ക്ക് നല്ല വസ്തുക്കള്‍ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:7/157)
يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. (ഖു൪ആന്‍:2/168)
ഭൂവിഭവങ്ങളില്‍ പ്രത്യേകം വിരോധിക്കപ്പെട്ടതോ ദോഷകരമായതോ അല്ലാത്ത വസ്തുക്കളെല്ലാം മനുഷ്യര്‍ക്ക് ഭക്ഷിക്കാവുന്നതാണ്. മതത്തിന്റെ വ്യക്തമായ വിലക്കില്ലാത്തതും, മ്‌ളേച്ഛവും ഉപദ്രവകരമല്ലാത്തതുമായ വസ്തുക്കളെല്ലാം ഭക്ഷിക്കുന്നതിന് വിരോധമില്ലെന്നാണ് ഇസ്‌ലാമിന്റെ വിധിയെന്ന് പൊതുവില്‍ മനസ്സിലാക്കാവുന്നതാണ്. ഏറ്റവും നല്ല വസ്തുക്കളില്‍ നിന്നാണ് ഭക്ഷിക്കേണ്ടതെന്ന് പ്രവാചകന്‍മാരോടും സത്യവിശ്വാസികളോളും അല്ലാഹു പ്രത്യേകം നി൪ദ്ദേശിച്ചിട്ടുള്ളതായി കാണാം.
يَٰٓأَيُّهَا ٱلرُّسُلُ كُلُوا۟ مِنَ ٱلطَّيِّبَٰتِ وَٱعْمَلُوا۟ صَٰلِحًا ۖ إِنِّى بِمَا تَعْمَلُونَ عَلِيمٌ
ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَٱشْكُرُوا۟ لِلَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)
ഇമാം അഹ്മദ്(റഹി) പറഞ്ഞു: ഭക്ഷിക്കല്‍ മതത്തില്‍ പെട്ടതാണ്.
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് അല്ലാഹു അനുവദിച്ചിട്ടുള്ള ഭക്ഷണങ്ങള്‍ മാത്രം ഭക്ഷിക്കുക എന്നുള്ളതാണ്. അല്ലാഹുവും അവന്റെ റസൂലും നിഷിദ്ധമാണെന്ന് പറഞ്ഞിട്ടുള്ള ഭക്ഷണം ഭക്ഷിക്കാന്‍ പാടുള്ളതല്ല. രണ്ടാമതായി ഹലാലായ മാ൪ഗത്തില്‍ സമ്പാദിച്ച ഭക്ഷണങ്ങള്‍ മാത്രം ഭക്ഷിക്കുക.
عَنْ جابر بن عبد الله رضي الله عنهما عَنِ النَّبِيِّ صلى الله عليه وسلم قَالَ لَا يَدْخُلُ الْجَنَّةَ لَحْمٌ نَبَتَ مِنْ سُحْتٍ ، النَّارُ أَوْلَى بِهِ
ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം. : അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ഹറാമായ സമ്പത്തിലുടെ വളരുന്നമാംസം ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.ഹറാമായ സമ്പത്തിലൂടെ വളരുന്ന ശരീരത്തിന് ഏറ്റവും അർഹമായത് നരകാഗ്നിയാണ്.(അഹ്‌മദ്:14032 -:സില്‍സിലത്തു സ്വഹീഹ:2609)
عَنْ أَبِي بَكْرٍ رَضِيَ اللَّهُ عَنْهُ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: لا يَدْخُلُ الْجَنَّةَ جَسَدٌ غُذِّيَ بِالْحَرَامِ
അബൂബക്കറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ഹറാമിനാല്‍ പോഷണം നല്‍കപ്പെട്ട യാതൊരു ശരീരവും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. (ബൈഹഖി – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
സഅദ് ബ്‌നു അബീവക്വാസിനോട്(റ) നബി ﷺ പറഞ്ഞു:
يا سعد أطب مطعمك تكن مستجاب الدعوة
ഓ, സഅദ്, താങ്കള്‍ ഭക്ഷണം നന്നാക്കുക, താങ്കള്‍ ദുആക്ക് ഉത്തരം നല്‍കപ്പെടുന്നവനാകും. (ത്വബറാനി)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لاَ يَقْبَلُ إِلاَّ طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ فَقَالَ { يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ} وَقَالَ { يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ} ” . ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ ” .
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം; നബി (സ) പറഞ്ഞു: ജനങ്ങളേ, അല്ലാഹു നല്ലവനാണ്. നല്ലതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. പ്രവാചകനോട് എന്താണോ കല്‍പ്പിച്ചത് അത് തന്നെയാണ് സത്യവിശ്വാസികളോടും അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു:ഹേ, ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.(ഖു൪ആന്‍: 23/51) അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക, അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍. (ഖു൪ആന്‍: 2/172)
ശേഷം പ്രവാചകന്‍ ഒരാളെ പരാമ൪ശിക്കുകയുണ്ടായി. ജട കുത്തിയ മുടിയും പൊടി പുരണ്ട ശരീരവുമായി അയാള്‍ ദീ൪ഘമായി യാത്ര ചെയ്തിട്ടുണ്ട്. തന്റെ ഇരു കൈകളും ആകാശത്തേക്കുയ൪ത്തി അയാള്‍ എന്റെ റബ്ബേ, എന്റെ റബ്ബേ എന്ന് പ്രാ൪ത്ഥിക്കുന്നുണ്ട്. അയാളുടെ ഭക്ഷണം നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ പാനീയവും നിഷിദ്ധമായതില്‍ നിന്നാണ്. അയാളുടെ വസ്ത്രവും നിഷിദ്ധമായതില്‍ നിന്നാണ്. നിഷിദ്ധത്തില്‍ ഊട്ടപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനാണ് അയാള്‍. ഇത്തരമൊരു മനുഷ്യന് എങ്ങനെ ഉത്തരം നല്‍കപ്പെടാനാണ്?’ (മുസ്‌ലിം : 1015)
ഇമാം അഹ്മദ്(റഹി) ചോദിക്കപ്പെട്ടു: ഹൃദയങ്ങള്‍ ലോലമാകാന്‍ എന്തുവേണം? അദ്ദേഹം പറഞ്ഞു: ഹലാല്‍ ഭക്ഷിക്കുക. (മാനാക്വിബുല്‍ ഇമാം അഹ്മദ് :255)
عن عبدالله بن عمرو قال قال رسول الله ﷺ :أربعٌ إذا كنَّ فيكَ فلا عَليكَ ما فاتَكَ منَ الدُّنيا: حفظُ أمانةٍ، وَصِدْقُ حديثٍ، وحُسنُ خَليقةٍ، وعفَّةٌ في طعمة
നബി ﷺ പറഞ്ഞു: നാലു ഗുണങ്ങൾ ആരിലുണ്ടോ ദുൻയാവിൽ നിന്ന് എന്ത് നഷ്ടപ്പെട്ടാലും അവനത് പ്രശ്നമല്ല ;അമാനത്ത് സൂക്ഷിക്കൽ, സംസാരത്തിലെ സത്യസന്ധത, സൽ സ്വഭാവം, ഭക്ഷണത്തിൽ നിശിദ്ധമായത് കലരാതിരിക്കൽ . أخرجه أحمد (٦٦٥٢)
عَنِ الْمِقْدَامِ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ، وَإِنَّ نَبِيَّ اللَّهِ دَاوُدَ ـ عَلَيْهِ السَّلاَمُ ـ كَانَ يَأْكُلُ مِنْ عَمَلِ يَدِهِ
മിഖ്ദാദില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: സ്വന്തം കൈ തൊഴിൽ ചെയ്ത് ഭക്ഷിക്കുന്നതിനേക്കാൾ വിശിഷ്ടമായ ആഹാരം ഒരാളും കഴിച്ചിട്ടില്ല. ദാവൂദ് നബി(അ) സ്വന്തം കരം കൊണ്ട് അദ്ധ്വാനിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. (ബുഖാരി: 2072)
മൂന്നാമതായി ഒരു സത്യവിശ്വാസി ഭക്ഷണം കഴിക്കേണ്ടത് മുഹമ്മദ് നബിയുടെ(സ്വ) ചര്യ അനുസരിച്ചാണ്. എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് നബി(സ്വ) നമുക്ക് വ്യക്തമായി പഠിപ്പിച്ചു തന്നിട്ടുണ്ട്.
1.രണ്ട് കൈകളും കഴുകുക
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: ….. ഭക്ഷണം കഴിക്കുവാനോ വെള്ളം കുടിക്കുവാനോ ഉദ്ദേശിച്ചാല്‍ നബി(സ്വ) രണ്ട് മുന്‍കൈകള്‍ കഴുകുമായിരുന്നു. ശേഷം അവിടുന്ന് ഉദ്ദേശിച്ചാല്‍ തിന്നുകയോ കുടിക്കുകയോ ചെയ്യുമായിരുന്നു. (മുസ്നദ് അഹ്മദ് – അ൪നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
നബി(സ്വ) ജനാബത്തുകാരനായിരിക്കെ ഉറങ്ങാനൊരുങ്ങിയാല്‍ വുളു ചെയ്യാറുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് അദ്ദേഹം തന്റെ കൈകളും കഴുകുന്നത് പതിവാണ്. (നസാഇ)
2.ഭക്ഷണം ലഭിച്ചാലുള്ള പ്രാ൪ത്ഥന
ഭക്ഷണം ലഭിച്ചാല്‍ ചൊല്ലുവാന്‍ നബി(സ്വ) കല്‍പ്പിച്ചതായി ഇബ്നു അബ്ബാസില്‍(റ) നിന്നുള്ള ഹദീസില്‍ ഇപ്രകാരം ഉണ്ട്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَطْعَمَهُ اللَّهُ الطَّعَامَ فَلْيَقُلِ اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ
നബി(സ്വ) പറഞ്ഞു: ആരെയെങ്കിലും അല്ലാഹു ഭക്ഷിപ്പിക്കുകയാണെങ്കില്‍ അവ൪ ഇപ്രകാരം പറയട്ടെ
اللَّهُمَّ بَارِكْ لَنَا فِيهِ وَأَطْعِمْنَا خَيْرًا مِنْهُ
അല്ലാഹുമ്മ ബാരിക് ലനാ ഫീഹി വ അത്വ്ഇംനാ ഖൈറന്‍ മിന്‍ഹു
അല്ലാഹുവേ, ഞങ്ങള്‍ക്ക് ഇതില്‍ അനുഗ്രഹം ചൊരിയുകയും, (പിന്നീട് പരലോകത്ത്) ഇതിനേക്കാള്‍ ഉത്തമമായത് ഞങ്ങളെ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ. (തി൪മിദി : 3455 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
3.ബിസ്മില്ലാഹ് പറഞ്ഞ് ഭക്ഷിക്കുക
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا أَكَلَ أَحَدُكُمْ طَعَامًا فَلْيَقُلْ بِسْمِ اللَّهِ
ആയിശയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവന്‍ بِسْمِ اللَّهِ – ബിസ്മില്ലാഹ് – അല്ലാഹുവിന്റെ നാമത്തില്‍(ആരംഭിക്കുന്നു) എന്ന് പറയട്ടെ. ( തി൪മിദി : 1858 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ബിസ്മില്ലാഹ് പറയാതിരുന്നാല്‍
ബിസ്മില്ലാഹ് പറയാതെയാണ് ആരെങ്കിലും ഭക്ഷിക്കുന്നതെങ്കില്‍ അതില്‍ ശൈത്വാനും പങ്കാളിയാകുന്നതാണ്.
عَنْ حُذَيْفَةَ، قَالَ كُنَّا إِذَا حَضَرْنَا مَعَ النَّبِيِّ صلى الله عليه وسلم طَعَامًا لَمْ نَضَعْ أَيْدِيَنَا حَتَّى يَبْدَأَ رَسُولُ اللَّهِ صلى الله عليه وسلم فَيَضَعَ يَدَهُ وَإِنَّا حَضَرْنَا مَعَهُ مَرَّةً طَعَامًا فَجَاءَتْ جَارِيَةٌ كَأَنَّهَا تُدْفَعُ فَذَهَبَتْ لِتَضَعَ يَدَهَا فِي الطَّعَامِ فَأَخَذَ رَسُولُ اللَّهِ صلى الله عليه وسلم بِيَدِهَا ثُمَّ جَاءَ أَعْرَابِيٌّ كَأَنَّمَا يُدْفَعُ فَأَخَذَ بِيَدِهِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ الشَّيْطَانَ يَسْتَحِلُّ الطَّعَامَ أَنْ لاَ يُذْكَرَ اسْمُ اللَّهِ عَلَيْهِ وَإِنَّهُ جَاءَ بِهَذِهِ الْجَارِيَةِ لِيَسْتَحِلَّ بِهَا فَأَخَذْتُ بِيَدِهَا فَجَاءَ بِهَذَا الأَعْرَابِيِّ لِيَسْتَحِلَّ بِهِ فَأَخَذْتُ بِيَدِهِ وَالَّذِي نَفْسِي بِيَدِهِ إِنَّ يَدَهُ فِي يَدِي مَعَ يَدِهَا
ഹുദൈഫയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂലിനോടൊന്നിച്ച് (സ്വ) ഞങ്ങള്‍ ഭക്ഷണത്തിന് പങ്കെടുക്കേണ്ടിവന്നാല്‍ അവിടുന്ന് ഭക്ഷിച്ചുതുടങ്ങുന്നതു വരെ ഞങ്ങള്‍ കൈ ഭക്ഷണത്തളികയില്‍ വെക്കാറില്ല. ഞങ്ങളൊരിക്കല്‍ തിരുദൂതരൊന്നിച്ച് ഒരു സദ്യയില്‍ പങ്കെടുത്തു. അപ്പോഴൊരു യുവതി അവളെ ആരോ പിടിച്ചുന്തിയതുപോലെ ഓടിവന്ന് ഭക്ഷണത്തില്‍ കൈവെക്കാന്‍ ശ്രമിച്ചു. റസൂല്‍ (സ്വ) അവളുടെ കൈക്കു പിടിച്ചു. (ഭക്ഷിക്കാനനുവദിച്ചില്ല) പിന്നീടൊരു ഗ്രാമീണനായ അറബി അവനെയും ആരോ പിടിച്ചുന്തിയതു പോലെ ഓടിവന്നു. റസൂല്‍ (സ്വ) അവന്റെയും കൈപിടിച്ചു. എന്നിട്ട് പറഞ്ഞു: നിശ്ചയം, അല്ലാഹുവിന്റെ നാമം (ബിസ്മില്ലാഹ്) ഉച്ചരിച്ചിട്ടില്ലെങ്കില്‍ ആഹാരത്തില്‍ പിശാച് പങ്കെടുക്കും. അത് തനിക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഈ യുവതിയെ അവന്‍ കൊണ്ടുവന്നത്. അപ്പോഴാണ് ഞാനവളുടെ കൈപിടിച്ചത്. പിന്നീട് ഈ ഗ്രാമീണനായ അറബിയെ അവന്‍ കൊണ്ടുവന്നു. അപ്പോഴും അവന്റെ കൈ ഞാന്‍ പിടിച്ചു. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനെക്കൊണ്ട് സത്യം! നിശ്ചയം പിശാചിന്റെ കൈ അവര്‍ രണ്ടാളുകളുടെ കയ്യോടുകൂടി എന്റെ കയ്യില്‍ അകപ്പെട്ടിരുന്നു.(മുസ്ലിം:2017)
മറ്റൊരു റിപ്പോ൪ട്ടില്‍ ഇപ്രകാരം കൂടിയുണ്ട് :
ثُمَّ ذَكَرَ اسْمَ اللَّهِ وَأَكَلَ
അതിനു ശേഷം അല്ലാഹുവിന്റെ പേര് പറഞ്ഞുകൊണ്ട് റസൂല്‍ (സ്വ) ഭക്ഷിച്ചു.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ: إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ . وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ . وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ
ജാബിറില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിന്റെ നാമം ഉച്ചരിച്ചാല്‍ പിശാച് (അവന്റെ പിശാചുക്കളായ കൂട്ടാളികളോട) പറയും: ‘നിങ്ങള്‍ക്ക് ഇവിടെ രാത്രിയില്‍ താമസിക്കാന്‍ സൗകര്യമില്ല, ഭക്ഷണവുമില്ല’. ഇനി ,പ്രവേശന സമയത്ത് അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതിരുന്നാല്‍ (അനുയായികളോടുള്ള) പിശാചിന്റെ പ്രതികരണം മേല്‍ പറഞ്ഞ താമസ സൗകര്യം ലഭ്യമാണ് എന്നായിരിക്കും. ഭക്ഷണ സമയത്ത് അല്ലാഹുവിന്റെ നാമം അവഗണിച്ചാല്‍ അവന്‍ പറയുന്നത് “നിങ്ങള്‍ക്കുള്ള ഭക്ഷണം നിങ്ങള്‍ നേടി കഴിഞ്ഞു” എന്നായിരിക്കും. (മുസ്‌ലിം:2018)
ബിസ്മില്ലാഹ് പറയാന്‍ മറന്നാല്‍ ചൊല്ലേണ്ടത്
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا أَكَلَ أَحَدُكُمْ طَعَامًا فَلْيَقُلْ بِسْمِ اللَّهِ فَإِنْ نَسِيَ فِي أَوَّلِهِ فَلْيَقُلْ بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ
ആയിശയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവ൪ بِسْمِ اللَّهِ എന്ന് പറയട്ടെ. അത് പറയാന്‍ മറന്നാല്‍ ഇപ്രകാരം പറയട്ടെ:
بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ
ബിസ്മില്ലാഹി ഫി അവ്വലിഹി വ ആഖിറിഹി
അല്ലാഹുവിന്റെ നാമം കൊണ്ടാണ് ഇതിന്റെ തുടക്കവും ഇതിന്റെ അവസാനവും.
( തി൪മിദി : 1858 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
4.വലത് കൈകൊണ്ട് ഭക്ഷിക്കുക
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : إِذَا أَكَلَ أَحَدُكُمْ فَلْيَأْكُلْ بِيَمِينِهِ وَإِذَا شَرِبَ فَلْيَشْرَبْ بِيَمِينِهِ فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِشِمَالِهِ
ഉമറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഭക്ഷിക്കുകയാണെങ്കില്‍ തന്റെ വലത് കൈ കൊണ്ട് ഭക്ഷിക്കുകയും കുടിക്കുകയാണെങ്കില്‍ വലത് കൈ കൊണ്ട് കുടിക്കുകയും ചെയ്യട്ടെ. നിശ്ചയം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുകയും ഇടത് കൈ കൊണ്ട് കുടിക്കുകയും ചെയ്യുന്നത്.(മുസ്ലിം:2020)
عَنْ جَابِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ: لاَ تَأْكُلُوا بِالشِّمَالِ فَإِنَّ الشَّيْطَانَ يَأْكُلُ بِالشِّمَالِ
ജാബിറില്‍(റ) നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ഇടത് കൈ കൊണ്ട് ഭക്ഷിക്കരുതേ, കാരണം ശൈത്വാനാണ് തന്റെ ഇടത് കൈ കൊണ്ട് ഭക്ഷിക്കുന്നത്. (മുസ്ലിം:2019)
عَنْ سَلَمَةَ بْنِ الأَكْوَعِ أَنَّ رَجُلاً أَكَلَ عِنْدَ رَسُولِ اللَّهِ صلى الله عليه وسلم بِشِمَالِهِ فَقَالَ ” كُلْ بِيَمِينِكَ ” . قَالَ لاَ أَسْتَطِيعُ قَالَ ” لاَ اسْتَطَعْتَ ” . مَا مَنَعَهُ إِلاَّ الْكِبْرُ . قَالَ فَمَا رَفَعَهَا إِلَى فِيهِ .
സലമ ഇബ്നുല്‍ അഖഇല്‍(റ)ൽ നിന്ന് നിവേദനം: നിശ്ചയം, ഒരാൾ നബിയുടെ(സ്വ) സമീപത്തുവെച്ച് ഇടത് കൈകൊണ്ട് ഭക്ഷിച്ചു. അന്നേരം നബി(സ്വ) അവനോട് നിർദ്ദേശിച്ചു. നിന്റെ വലതുകൈകൊണ്ട് നീ തിന്നുക. അയാൾ പറഞ്ഞു: എനിക്കതിന് കഴിയുകയില്ല. നബി(സ്വ) പറഞ്ഞു: എന്നാൽ നിനക്കൊരിക്കലും കഴിയാതിരിക്കട്ടെ. അഹങ്കാരം മാത്രമായിരുന്നു അവനെ അതിൽ നിന്നും തടുത്തുനിർത്തിയത്. റാവി പറയുന്നു. പിന്നീടൊരിക്കലും ആ (വലതു) കൈ തന്റെ വായിലേക്കുയർത്താൻ അവന് സാധിച്ചിട്ടില്ല. (മുസ്ലിം:2021)
5.ഇരുന്ന് ഭക്ഷിക്കുക
യഹ്’യാ ഇബ്നു അബീ കുഥൈറില്‍(റ)നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു അടിമ ഭക്ഷിക്കുന്നതുപോലെ ഞാന്‍ ഭക്ഷിക്കും. ഒരു അടിമ ഇരിക്കുന്നതുപോലെ ഞാന്‍ ഇരിക്കും. നിശ്ചയം ഞാന്‍ ഒരു അടിമ മാത്രമാണ്. (ശുഅബുല്‍ ഈമാന്‍ – ബൈഹഖി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ نَهَى أَنْ يَشْرَبَ الرَّجُلُ قَائِمًا . قَالَ قَتَادَةُ فَقُلْنَا فَالأَكْلُ فَقَالَ ذَاكَ أَشَرُّ أَوْ أَخْبَثُ
അനസില്‍(റ) നിന്ന് നിവേദനം: നിന്ന് കൊണ്ട് കുടിക്കുന്നത് നബി(സ്വ) വിലക്കി. ഖത്താദ(റ) പറഞ്ഞു: അപ്പോള്‍ ഞങ്ങള്‍ അനസിനോട്(റ) ചോദിച്ചു: (നിന്നുകൊണ്ട്) ഭക്ഷിക്കലോ? അവിടുന്ന് പറഞ്ഞു: അതേറ്റവും ചീത്തയാണ് അല്ലെങ്കില്‍ ഏറ്റവും നീചമാണ്. (മുസ്ലിം:2024)
അനിവാര്യമായ സാഹചര്യത്തില്‍ നിന്ന് ഭക്ഷിക്കല്‍ അനുവദനീയമാണ്.
ഇബ്നു ഉമറില്‍ നിന്നും (റ) നിവേദനം: ഞങ്ങള്‍ അല്ലാഹുവിന്റെ റസൂലിന്റെ കാലത്ത് നിന്നുകൊണ്ട് കുടിക്കുമായിരുന്നു. നടന്നുകൊണ്ട് തിന്നുമായിരുന്നു. (മുസ്നദ് അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
6.നിലത്ത് ഇരുന്ന് ഭക്ഷിക്കുക
عَنْ عَبْدُ اللَّهِ بْنُ بُسْرٍ، قَالَ أَهْدَيْتُ لِلنَّبِيِّ ـ صلى الله عليه وسلم ـ شَاةً فَجَثَى رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَلَى رُكْبَتَيْهِ يَأْكُلُ فَقَالَ أَعْرَابِيٌّ مَا هَذِهِ الْجِلْسَةُ فَقَالَ “ إِنَّ اللَّهَ جَعَلَنِي عَبْدًا كَرِيمًا وَلَمْ يَجْعَلْنِي جَبَّارًا عَنِيدًا ”
അബ്ദില്ലാഹ് ഇബ്നു ബുസ്റില്‍(റ)നിന്ന് നിവേദനം: ഞാന്‍ ആടിനെ (പാകംചെയ്ത്) നബിക്ക്(സ്വ) ഹദ്’യയായി നല്‍കി. അപ്പോള്‍ തന്റെ കാല്‍മുട്ടുകളില്‍ കുത്തി ഇരുന്ന് തിരുമേനി ഭക്ഷിച്ചു. അപ്പോള്‍ ഒരു അഅ്റാബി ചോദിച്ചു: ഇത് എന്ത് ഇരുത്തമാണ്? നബി(സ്വ) പറഞ്ഞു: നിശ്ചയം, അല്ലാഹു എന്നെ ഒരു മാന്യനായ അടിമയാക്കിയിരിക്കുന്നു. അവന്‍ എന്നെ നിഷ്ഠൂരനായ ധിക്കാരിയാക്കിയിട്ടില്ല. (സുനനു ഇബ്നുമാജ:3387 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَنَسُ بْنُ مَالِكٍ، قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم مُقْعِيًا يَأْكُلُ تَمْرًا .
അനസില്‍(റ)നിന്ന് നിവേദനം: നബി(സ്വ) (തറയില്‍) ചമ്രം പടിഞ്ഞിരുന്ന് കാരക്ക ഭക്ഷിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (മുസ്ലിം:2044)
7.കഴിവതും ചാരി ഇരിക്കാതെ ഭക്ഷിക്കുക
عَنْ أَبِي جُحَيْفَةَ، قَالَ كُنْتُ عِنْدَ النَّبِيِّ صلى الله عليه وسلم فَقَالَ لِرَجُلٍ عِنْدَهُ : لاَ آكُلُ وَأَنَا مُتَّكِئٌ
അബൂ ജുഹൈഫ(റ) പറയുന്നു: ഞാൻ നബിയുടെ(സ്വ) അടുക്കലായിരിക്കവെ, അവിടെ ഉണ്ടായിരുന്ന മറ്റൊരാളോട് നബി(സ്വ) പറഞ്ഞു: ഞാൻ ചാരിഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുകയില്ല. (ബുഖാരി: 5399)
ചാരിയിരുന്ന് ഭക്ഷണം കഴിക്കുന്നത് നബിﷺ വിലക്കിയിട്ടുണ്ടോ?
ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
ما فيه نهي، إنما هو يقول: لا آكل متكئًا، أخبر أنه لا يأكل متكئًا، فتركه أفضل.
അത് വിലക്കപ്പെട്ട കാര്യമല്ല. “ഞാൻ ചാരിയിരുന്നു ഭക്ഷണം കഴിക്കുകയില്ല” എന്ന് നബിﷺപറഞ്ഞിട്ടുണ്ട്.അപ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ ചാരിയിരിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.
ചാരിയിരുന്ന് ഭക്ഷണം കഴിക്കുന്നവൻ കുറ്റക്കാരനാണോ?
ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ലാഹ്) പറയുന്നു:
لا ما يأثم، لكن تركه أفضل؛ لأن الرسول قال: لا آكل متكئًا، ما قال: لا تأكلوا، قال: لا آكل.. يفيد أن هذا هو الأفضل، وأن السنة التأسي به في هذا عليه الصلاة والسلام.
അല്ല, കുറ്റക്കാരനല്ല. എന്നാൽ ഏറ്റവും നല്ലത്, ചാരിയിരിക്കുന്നത് ഒഴിവാക്കുന്നതാണ്. കാരണം, നബിﷺ പറഞ്ഞത് ഞാൻ ചാരിയിരുന്ന് ഭക്ഷണം കഴിക്കില്ലെന്നാണ്.നിങ്ങൾ ചാരിയിരുന്നു ഭക്ഷണം കഴിക്കരുതെന്ന് പറഞ്ഞിട്ടില്ല. ചാരിയിരിക്കാതിരിക്കലാണ് ഏറ്റവും ഉത്തമമെന്നാണ് അതിൽ നിന്ന് മനസ്സിലാക്കുന്നത്. നബിﷺയെ പിൻപറ്റി ചാരിയിരിക്കാതെ ഭക്ഷണം കഴിക്കലാണ് സുന്നത്ത്.
8.കമിഴ്ന്നു കിടന്ന് ഭക്ഷിക്കരുത്
അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) രണ്ട് ഭക്ഷണങ്ങളെ വിരോധിച്ചു. മദ്യം സേവിക്കപ്പെടുന്ന തീന്‍ മേശയില്‍ ഇരിക്കുന്നതും കമിഴ്ന്നു കിടന്ന് ഒരാള്‍ ഭക്ഷിക്കുന്നതും. (സുനനുഇബ്നുമാജ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
9.ഒറ്റക്ക് ഇരിക്കാതെ ഒന്നിച്ച് ഇരുന്ന് ഭക്ഷിക്കുക
ഉമ൪(റ) പറഞ്ഞു:നബി(സ്വ) പറഞ്ഞു:ഒന്നിച്ചിരുന്ന് ഭക്ഷിക്കുക. ഒറ്റ തിരിഞ്ഞിരുന്ന് (ഭക്ഷിക്കരുത്) എന്തുകൊണ്ടെന്നാല്‍ കൂട്ടായ്മയിലാണ് ബറക്കത്ത്. (സുനനുല്‍ ബൈഹഖി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഒന്നിച്ച് ഇരുന്ന് ഭക്ഷിച്ചാലുള്ള പ്രയോജനങ്ങള്‍
ഒരു ഭക്ഷണത്തളികയില്‍ നിന്ന് ഒരുമിച്ചിരുന്ന് ഭക്ഷിക്കുമ്പോള്‍ ആ ഭക്ഷണത്തില്‍ ബ൪ക്കത്ത് ലഭിക്കും. ഒരാളുടെ ഭക്ഷണം കൊണ്ട് രണ്ടാള്‍ക്ക് കഴിക്കാനാകും. രണ്ടാളുടെ ഭക്ഷണം കൊണ്ട് മൂന്നാള്‍ക്ക് കഴിക്കാം. മൂന്നാളുടെ ഭക്ഷണം നാലോ അഞ്ചോ പേ൪ക്ക് കഴിക്കാം.
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : كُلُوا جَمِيعًا وَلاَ تَفَرَّقُوا فَإِنَّ الْبَرَكَةَ مَعَ الْجَمَاعَةِ
അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: നിങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷിക്കുക, നിങ്ങള്‍ വേറിട്ടിരുന്ന് ( ഭക്ഷിക്കരുതേ). തീ൪ച്ചയായായും ഒന്നിച്ചിരുന്ന് (ഭക്ഷിക്കുന്നതിലാണ് ബറകത്ത്). (ഇബ്നുമാജ:29/3412)
عَنْ وَحْشِيِّ بْنِ حَرْبٍ أَنَّهُمْ قَالُوا يَا رَسُولَ اللَّهِ إِنَّا نَأْكُلُ وَلاَ نَشْبَعُ . قَالَ ” فَلَعَلَّكُمْ تَأْكُلُونَ مُتَفَرِّقِينَ ” . قَالُوا نَعَمْ . قَالَ ” فَاجْتَمِعُوا عَلَى طَعَامِكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ يُبَارَكْ لَكُمْ فِيهِ ”
വഹ്ശിയ്യ് ഇബ്നു ഹ൪ബില്‍(റ) നിന്ന് നിവേദനം: സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരേ, ഞങ്ങള്‍ ഭക്ഷിക്കുന്നു. വയര്‍ നിറയാറില്ല. നബി(സ്വ) ചോദിച്ചു: നിങ്ങള്‍ ഒറ്റക്കാണോ ഭക്ഷിക്കുന്നത്? അവര്‍ പറഞ്ഞു: അതെ, നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ഭക്ഷണത്തില്‍ നിങ്ങള്‍ ഒന്നിച്ചിരിക്കുകയും നിങ്ങള്‍ ബിസ്മി ചൊല്ലുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കതില്‍ ബക്കര്‍ത്ത് ലഭിക്കും. (സുനനുഇബ്നുമാജ:3286 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : طَعَامُ الاِثْنَيْنِ كَافِي الثَّلاَثَةِ، وَطَعَامُ الثَّلاَثَةِ كَافِي الأَرْبَعَةِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: രണ്ടുപേരുടെ ഭക്ഷണം മൂന്ന് പേർക്കു മതിയാകും, മൂന്ന് പേരുടേത് നാല് പേർക്കും.(ബുഖാരി: 5392)
عن جابر رضي الله عنه ، عن النبي صلى الله عليه وسلم قال: طعام الواحد يكفي الاثنين وطعام الاثنين يكفي الأربعة، وطعام الأربعة يكفي الثمانية
ജാബിറില്‍(റ) നിന്ന് നിവേദനം: റസൂല്‍ (സ്വ) പറയുന്നത് ഞാന്‍ കേട്ടു. ഒരാളുടെ ഭക്ഷണം രണ്ടാള്‍ക്കും രണ്ടാളുടേത് നാലാള്‍ക്കും നാലാളുടേത് എട്ടാള്‍ക്കും മതിയാകുന്നതാണ്. (മുസ്ലിം)
10.സുഫ്രയില്‍ ഭക്ഷിക്കുക
عَنْ أَنَسِ بْنِ مَالِكٍ، قَالَ مَا أَكَلَ النَّبِيُّ ـ صلى الله عليه وسلم ـ عَلَى خِوَانٍ وَلاَ فِي سُكُرُّجَةٍ . قَالَ فَعَلاَمَ كَانُوا يَأْكُلُونَ قَالَ عَلَى السُّفَرِ
അനസില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) തീന്‍ മേശയിലോ പ്ലൈറ്റിലോ ഭക്ഷിച്ചിട്ടില്ല. ചോദിച്ചു: അവ൪ എന്തിലായിരുന്നു ഭക്ഷിച്ചിരുന്നത് ? അദ്ദേഹം പറഞ്ഞു: സുഫ്രയില്‍. (ഇബ്നുമാജ : 3292 -അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
11.പാത്രത്തിലേക്ക് അടുത്തിരിക്കുക
عَنْ عُمَرَ بْنِ أَبِي سَلَمَةَ، أَنَّهُ دَخَلَ عَلَى رَسُولِ اللَّهِ صلى الله عليه وسلم وَعِنْدَهُ طَعَامٌ فَقَالَ “ ادْنُ يَا بُنَىَّ
ഉമറുബ്നു അബീസലമയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) അടുത്തേക്ക് കടന്നുചെന്നു. നബിയുടെ അടുത്ത് ഭക്ഷണം ഉണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു : കുഞ്ഞുമോനേ അടുത്തിരിക്കുക ….. (തി൪മിദി:1857)
12.പാത്രത്തില്‍ തന്റെ മുമ്പില്‍ നിന്ന് മാത്രം ഭക്ഷിക്കുക
حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، أَخْبَرَنَا سُفْيَانُ، قَالَ الْوَلِيدُ بْنُ كَثِيرٍ أَخْبَرَنِي أَنَّهُ، سَمِعَ وَهْبَ بْنَ كَيْسَانَ، أَنَّهُ سَمِعَ عُمَرَ بْنَ أَبِي سَلَمَةَ، يَقُولُ كُنْتُ غُلاَمًا فِي حَجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : “ يَا غُلاَمُ سَمِّ اللَّهَ، وَكُلْ بِيَمِينِكَ وَكُلْ مِمَّا يَلِيكَ ”. فَمَا زَالَتْ تِلْكَ طِعْمَتِي بَعْدُ.
ഉമറുബ്നു അബീസലമയില്‍(റ) നിന്ന് നിവേദനം: ഞാൻ നബിയുടെ(സ്വ) സംരക്ഷണത്തിലുള്ള ഒരു കുട്ടിയായിരുന്നു. (ഭക്ഷണം കഴിക്കുമ്പോൾ) എന്റെ കൈ പാത്രത്തിന്റെ എല്ലാ ഭാഗത്തുകൂടിയും പരതുമായിരുന്നു. അപ്പോൾ അല്ലാഹുവിന്റെ റസൂൽ(സ്വ) എന്നോട് പറഞ്ഞു: കുട്ടീ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മില്ലാഹ് ചൊല്ലുക). വലതുകൈകൊണ്ട് ഭക്ഷിക്കുക. പാത്രത്തിന്റെ നിന്നിലേക്ക് അടുത്ത ഭാഗത്തുനിന്ന് തിന്നുക. പിന്നീട് ആ വിധമായിരുന്നു എന്റെ ഭക്ഷണരീതി. (ബുഖാരി: 5376)
ചുറ്റുഭാഗത്ത് നിന്നും ഭക്ഷണം എടുക്കാവുന്നത് എപ്പോള്‍?
ഭക്ഷണം ഒരേ ഇനം മാത്രമാണെങ്കില്‍ തന്റെ മുന്നില്‍ നിന്ന് കഴിക്കുകയാണ് വേണ്ടത്. എന്നാല്‍ തളികയില്‍ ഒന്നിലേറെ വിഭവങ്ങളുണ്ടെങ്കില്‍ അവ എടുക്കുന്നതിന് കൈ നടത്തുന്നതില്‍ കുഴപ്പമില്ല.
عَنْ أَنَسَ بْنَ مَالِكٍ، أَنَّ خَيَّاطًا، دَعَا النَّبِيَّ صلى الله عليه وسلم لِطَعَامٍ صَنَعَهُ، فَذَهَبْتُ مَعَ النَّبِيِّ صلى الله عليه وسلم فَقَرَّبَ خُبْزَ شَعِيرٍ وَمَرَقًا فِيهِ دُبَّاءٌ وَقَدِيدٌ، فَرَأَيْتُ النَّبِيَّ صلى الله عليه وسلم يَتَتَبَّعُ الدُّبَّاءَ مِنْ حَوَالَىِ الْقَصْعَةِ، فَلَمْ أَزَلْ أُحِبُّ الدُّبَّاءَ بَعْدَ يَوْمِئِذٍ.
അനസില്‍(റ) നിന്ന് നിവേദനം: ഒരു തയ്യൽക്കാരൻ നബിയെ(സ്വ) താനുണ്ടാക്കിയ ഭക്ഷണത്തിന് ക്ഷണിച്ചു. അപ്പോള്‍ നബിയുടെ കൂടെ ഞാനും പോയി. തയ്യൽക്കാരൻ ഗോതമ്പ് റൊട്ടിയും ചുരുങ്ങയുള്ള കറിയും ഖദീദും (വെയിലില്‍ ഉണക്കിയ മാംസം) കൊണ്ടുവന്ന് വെച്ചു. നബി(സ്വ) തളികയുടെ ചുറ്റ് ഭാഗത്ത് നിന്നും ചുരങ്ങ തിരഞ്ഞെടുക്കുന്നത് ഞാന്‍ കണ്ടു. അതില്‍ പിന്നെ ഞാൻ ചുരുങ്ങ ഇഷ്ടപ്പെടാൻ തുടങ്ങി. (ബുഖാരി:5436)
ഭക്ഷണത്തിന്റെ മധ്യം അവസാനം കഴിക്കുക
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നിങ്ങള്‍ തളികയില്‍ അതിന്റെ ചുറ്റുഭാഗങ്ങളില്‍ നിന്ന് തിന്നുതുടങ്ങുക. നിങ്ങള്‍ അതിന്റെ മധ്യത്തില്‍ നിന്ന് തിന്നരുത്. കാരണം ബറക്കത്ത് അതിന്റെ മധ്യത്തിലാണ് അവതരിക്കുക. (മുസ്നദ് അഹ്മദ് – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
13.മൂന്ന് വിരല്‍ കൊണ്ട് ഭക്ഷിക്കുക
عَنِ ابْنِ كَعْبِ بْنِ مَالِكٍ، عَنْ أَبِيهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَأْكُلُ بِثَلاَثِ أَصَابِعَ وَيَلْعَقُ يَدَهُ قَبْلَ أَنْ يَمْسَحَهَا
കഅ്ബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: അല്ലാഹുവിന്റെ റസൂൽ (സ്വ) മൂന്ന് വിരലുകൾ കൊണ്ട് ഭക്ഷിക്കുകയും അത് തുടയ്ക്കുന്നതിന് മുമ്പ് കൈ നക്കുകയും ചെയ്യുമായിരുന്നു. (മുസ്ലിം:2032)
ഈത്തപ്പഴം പോലെ പെറുക്കിയെടുത്ത് കഴിക്കാവുന്ന ഭക്ഷണങ്ങളാണ് മൂന്ന് വിരലുകള്‍ കൊണ്ട് ഭക്ഷിക്കുന്നതെന്ന് പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുണ്ട്.
14.പെറുക്കിയെടുത്ത് തിന്നുന്നവ ഒന്നിലധികം ഒന്നിച്ചെടുക്കരുത്
عَنْ جَبَلَةُ بْنُ سُحَيْمٍ، قَالَ أَصَابَنَا عَامُ سَنَةٍ مَعَ ابْنِ الزُّبَيْرِ فَرَزَقَنَا تَمْرًا، فَكَانَ عَبْدُ اللَّهِ بْنُ عُمَرَ يَمُرُّ بِنَا وَنَحْنُ نَأْكُلُ وَيَقُولُ لاَ تُقَارِنُوا فَإِنَّ النَّبِيَّ صلى الله عليه وسلم نَهَى عَنِ الْقِرَانِ. ثُمَّ يَقُولُ إِلاَّ أَنْ يَسْتَأْذِنَ الرَّجُلُ أَخَاهُ
ജബല ഇബ്നു സുഹൈമിയില്‍(റ) നിന്ന് നിവേദനം :അദ്ദേഹം പറഞ്ഞു:ഞങ്ങള്‍ ഇബ്നു സുബൈറിന്റെ കൂടെയായിരുന്നപ്പോള്‍ ഞങ്ങൾക്ക് വരൾച്ച ബാധിച്ചു. അദ്ദേഹം ഞങ്ങൾക്ക് ഈത്തപ്പഴം നൽകാറുണ്ടായിരുന്നു. ഞങ്ങള്‍ ഈത്തപ്പഴം തിന്നുകൊണ്ടിരിക്കെ ഞങ്ങളുടെ അടുക്കലേക്ക് അബിദില്ലാഹിബ്നു ഉമ൪(റ) നടക്കുമായിരുന്നു അപ്പോള്‍ അദ്ദേഹം പറയും: നിങ്ങള്‍ മുഖാറന നടത്തരുത്. കാരണം ഖിറാന്‍ നബി(സ്വ) നിരോധിച്ചിരിക്കുന്നു. (കാരക്ക പോലെ പെറുക്കിയടുത്ത് തിന്നുന്നവ ഒന്നിലധികം എണ്ണം ഒന്നിച്ചെടുക്കലാണ് ഖിറാന്‍) ശേഷം അദ്ദേഹം പറയും: ഒരാള്‍ തന്റെ സഹോദരനോട് അനുവാദം ചോദിച്ചാലല്ലാതെ. (ബുഖാരി:5446)
15.ചൂട് മാറിയ ശേഷം ഭക്ഷിക്കുക
അസ്മ(റ) ‘ഥരീദ്’ എന്ന ഭക്ഷണം ഉണ്ടാക്കിയാല്‍ ചൂടാറുന്നതിനായി അല്പസമയം മാറ്റിവെക്കാറുണ്ട്. ആ സമയം ‘അങ്ങനെയുള്ള ഭക്ഷണത്തിലാണ് ബ൪ക്കത്തുള്ളത്’ എന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെന്ന് എന്ന് അവ൪ പറയുമായിരുന്നു. (ഇബ്നു ഹിബ്ബാന്‍ – ഹാകിം – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
16.ഭക്ഷണത്തില്‍ ഊതരുത്
ചൂടാറുന്നതിന് വേണ്ടിയാണെങ്കില്‍പോലും ഭക്ഷണത്തില്‍ ഊതാന്‍ പാടില്ല.
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى أَنْ يُتَنَفَّسَ فِي الإِنَاءِ أَوْ يُنْفَخَ فِيهِ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം: തീര്‍ച്ചയായും പാത്രത്തില്‍ ശ്വസിക്കപ്പെടുന്നതും അല്ലെങ്കില്‍ ഊതപ്പെടുന്നതും നബി(സ്വ) വിരോധിച്ചിരിക്കുന്നു. (സുനനുത്തി൪മിദി:1888)
17.ആഹാരത്തെ ആക്ഷേപിക്കരുത്
عَنْ أَبِي هُرَيْرَةَ، قَالَ مَا عَابَ النَّبِيُّ صلى الله عليه وسلم طَعَامًا قَطُّ، إِنِ اشْتَهَاهُ أَكَلَهُ، وَإِنْ كَرِهَهُ تَرَكَهُ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ഒരു ആഹാരത്തേയും ആക്ഷേപിക്കാറില്ല. ആഗ്രഹമുണ്ടെങ്കില്‍ അവിടുന്ന് അതു ഭക്ഷിക്കും. ആഗ്രഹമില്ലെങ്കില്‍ ഉപേക്ഷിക്കും. (ബുഖാരി:5409)
18.താഴെ വീണ ഭക്ഷണം വൃത്തിയാക്കി ഭക്ഷിക്കുക
عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ الشَّيْطَانَ يَحْضُرُ أَحَدَكُمْ عِنْدَ كُلِّ شَىْءٍ مِنْ شَأْنِهِ حَتَّى يَحْضُرَهُ عِنْدَ طَعَامِهِ فَإِذَا سَقَطَتْ مِنْ أَحَدِكُمُ اللُّقْمَةُ فَلْيُمِطْ مَا كَانَ بِهَا مِنْ أَذًى ثُمَّ لْيَأْكُلْهَا وَلاَ يَدَعْهَا لِلشَّيْطَانِ
ജാബിറില്‍(റ) നിന്ന് നിവേദനം: റസൂല്‍ (സ്വ) പറഞ്ഞു: നിങ്ങളുടെ എല്ലാ കാര്യങ്ങളിലും പിശാച് പങ്കെടുക്കും. ഭക്ഷണസമയത്തും കൂടി അവന്‍ പങ്കെടുക്കും. അങ്ങനെ നിങ്ങളിലാരുടെയെങ്കിലും ഒരുപിടി ഭക്ഷണം താഴെ വീണുപോയാല്‍ അത് പെറുക്കിയെടുത്ത് അഴുക്ക് നീക്കി ഭക്ഷിച്ചുകൊള്ളട്ടെ. പിശാചിന് വേണ്ടി അവനത് ഉപേക്ഷിച്ചിടരുത്.(മുസ്ലിം:2033)
19.ഭക്ഷിച്ച് കഴിഞ്ഞാല്‍ വിരലുകള്‍ നക്കി തുടക്കുക, വിരലുകള്‍ കൊണ്ട് പാത്രം വടിച്ച് നക്കുക
عَنِ ابْنِ كَعْبِ بْنِ مَالِكٍ، عَنْ أَبِيهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَأْكُلُ بِثَلاَثِ أَصَابِعَ وَيَلْعَقُ يَدَهُ قَبْلَ أَنْ يَمْسَحَهَا
കഅ്ബില്‍(റ) നിന്ന് നിവേദനം: റസൂല്‍ (സ്വ) മൂന്ന് വിരലുകള്‍കൊണ്ട് ഭക്ഷിക്കുന്നത് ഞാന്‍ കണ്ടു. ഭക്ഷിച്ചുകഴിഞ്ഞാല്‍ വിരലുകള്‍ അവിടുന്ന് നക്കിയിരുന്നു. (മുസ്ലിം:2032)
عَنِ ابْنِ عَبَّاسٍ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: إِذَا أَكَلَ أَحَدُكُمْ فَلاَ يَمْسَحْ يَدَهُ حَتَّى يَلْعَقَهَا أَوْ يُلْعِقَهَا
ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ)അരുളി: നിങ്ങളില്‍ വല്ലവനും ആഹാരം കഴിച്ചാല്‍ ആഹാരത്തിന്റെ അംശങ്ങള്‍ വായ കൊണ്ട് തുടച്ച് എടുത്ത ശേഷമല്ലാതെ കൈ തുടച്ച് വൃത്തിയാക്കരുത്. (ബുഖാരി.5456)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا أَكَلَ أَحَدُكُمْ فَلْيَلْعَقْ أَصَابِعَهُ فَإِنَّهُ لاَ يَدْرِي فِي أَيَّتِهِنَّ الْبَرَكَةُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളില്‍ ആരെങ്കിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ അവന്‍ വിരലുകള്‍ നക്കട്ടെ. അവന്റെ ആഹാരത്തില്‍ ഏതിലാണ് ബര്‍ക്കത്തെന്ന് അവനറിയില്ല. (മുസ്ലിം : 2035)
നബി(സ്വ) പറഞ്ഞു: ഭക്ഷണം കഴിച്ചാല്‍ കൈ നക്കി തുടക്കാതെ ആരും കൈ വൃത്തിയാക്കരുത്. തളിക നക്കി തുടക്കാതെ എടുത്ത് മാറ്റുകയും അരുത്. ഭക്ഷണത്തിന്റെ അവസാന ഭാഗത്തില്‍ അനുഗ്രഹമുണ്ട്. (നസാഇ)
20.ആവശ്യത്തിന് മാത്രം ഭക്ഷിക്കുക
كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ وَلَا تَطْغَوْا۟ فِيهِ فَيَحِلَّ عَلَيْكُمْ غَضَبِى ۖ وَمَن يَحْلِلْ عَلَيْهِ غَضَبِى فَقَدْ هَوَىٰ
നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്. (നിങ്ങള്‍ അതിരുകവിയുന്ന പക്ഷം) എന്റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു. (ഖു൪ആന്‍:20/81)
عَنْ مِقْدَامَ بْنَ مَعْدِيكَرِبَ قَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ : مَا مَلأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ حَسْبُ الآدَمِيِّ لُقَيْمَاتٌ يُقِمْنَ صُلْبَهُ فَإِنْ غَلَبَتِ الآدَمِيَّ نَفْسُهُ فَثُلُثٌ لِلطَّعَامِ وَثُلُثٌ لِلشَّرَابِ وَثُلُثٌ لِلنَّفَسِ
മിഖ്ദാമബ്നു മഅ്ദീകരിബയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു മനുഷ്യന് അവന്റെ മുതുക് നേരെ നി൪ത്താനുതകുന്ന ഭക്ഷണം തന്നെ മതിയാകും. മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായുവിനും എന്ന നിലയില്‍ അവന്‍ ഭക്ഷിക്കട്ടെ. (ഇബ്നുമാജ:3349)
അമിതമായി ഭക്ഷിക്കുന്നത് സത്യനിഷേധികളുടെ സ്വഭാവമാണ്
عَنْ أَبِي هُرَيْرَةَ، أَنَّ رَجُلاً، كَانَ يَأْكُلُ أَكْلاً كَثِيرًا، فَأَسْلَمَ فَكَانَ يَأْكُلُ أَكْلاً قَلِيلاً، فَذُكِرَ ذَلِكَ لِلنَّبِيِّ صلى الله عليه وسلم فَقَالَ “ إِنَّ الْمُؤْمِنَ يَأْكُلُ فِي مِعًى وَاحِدٍ، وَالْكَافِرَ يَأْكُلُ فِي سَبْعَةِ أَمْعَاءٍ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: ഒരു മനുഷ്യന്‍ ധാരാളം ഭക്ഷിക്കുന്നവനായിരുന്നു. അങ്ങിനെ അയാള്‍ മുസ്ലിമായി. അപ്പോള്‍ കുറച്ച് ഭക്ഷിക്കുവാന്‍ തുടങ്ങി. ഈ വിവരം നബിയോട്(സ്വ) പറയപ്പെട്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: നിശ്ചയം. വിശ്വാസി ഒരു ആമാശയം കൊണ്ടും സത്യനിഷേധി ഏഴ് ആമാശയം കൊണ്ടും ഭക്ഷിക്കുന്നതാണ്. (ബുഖാരി:5397)
عَنْ نَافِعٍ، قَالَ كَانَ ابْنُ عُمَرَ لاَ يَأْكُلُ حَتَّى يُؤْتَى بِمِسْكِينٍ يَأْكُلُ مَعَهُ، فَأَدْخَلْتُ رَجُلاً يَأْكُلُ مَعَهُ فَأَكَلَ كَثِيرًا فَقَالَ يَا نَافِعُ لاَ تُدْخِلْ هَذَا عَلَىَّ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ “ الْمُؤْمِنُ يَأْكُلُ فِي مِعًى وَاحِدٍ وَالْكَافِرُ يَأْكُلُ فِي سَبْعَةِ أَمْعَاءٍ ”
നാഫിഇല്‍(റ) നിന്ന് നിവേദനം : തന്റെ കൂടെ ഭക്ഷിക്കാൻ ഒരു പാവപ്പെട്ടവനെ കൊണ്ടുവരാതെ ഇബ്നുഉമർ(റ) ഭക്ഷണം കഴിക്കുക പതിവില്ല. അങ്ങനെ ഒരു ദിവസം ഒരാളെകൊണ്ടുവന്നു. അയാൾ ധാരാളം ഭക്ഷണം കഴിച്ചു. അപ്പോൾ അദ്ദേഹം തന്റെ ഭൃത്യനോട് പറഞ്ഞു: ഇവനെ ഇനിമേലിൽ എന്റെ അടുത്തേക്ക് കൊണ്ടുവരരുത്. നബി(സ്വ) ഇങ്ങിനെ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: ഒരു സത്യവിശ്വാസി ഒരു വയറിന് വേണ്ടതേ തിന്നുകയുള്ളൂ. സത്യനിഷേധിയാകട്ടെ ഏഴു വയറിന് വേണ്ടത് തിന്നുന്നു.(ബുഖാരി: 5393)
قال القاضي عياض رحمه الله: أراد به أن المؤمن يقل حرصه وشرهه على الطعام، ويبارك له في مأكله ومشربه، فيشبع من قليل، والكافر يكون كثير الحرص شديد الشره، لا مطمح لبصره إلا إلى المطاعم والمشارب كالأنعام.
ഖാളി ഇയാള് (റഹി) പറഞ്ഞു: അത്കൊണ്ടുള്ള ഉദ്ദേശം, സത്യവിശ്വാസിക്ക് ഭക്ഷണത്തോടുള്ള തന്‍റെ ആര്‍ത്തിയും, താല്‍പര്യവും കുറയുന്നു. അവന്‍ കുടിച്ചതിലും, ഭക്ഷിച്ചതിലും അവന് ബര്‍ക്കത്ത് ചെയ്യപ്പെടുന്നു. അങ്ങനെ കുറഞ്ഞതില്‍നിന്ന് അവന്‍ വയറ് നിറഞ്ഞവനാകുന്നു. സത്യനിഷേധിയാകട്ടെ,അവന്‍റെ ഭക്ഷണത്തോടുള്ള ആര്‍ത്തിയും, താല്‍പര്യവും കഠിനവും,അധികരിച്ചതുമാകുന്നു. മാടുകളെപോലെ പാനീയങ്ങളിലേക്കും, ഭക്ഷണങ്ങളിലേക്കുമല്ലാതെ അവന്‍റെ ദൃഷ്ടി ഉയര്‍ത്തപ്പെടുകയില്ല. مرقاة المفاتيح للملا علي قاري ٨/٩٢
ഫുളൈലുബ്നു ഇയാള് (റഹി) പറഞ്ഞു: ഹൃദയത്തെ കഠിനമാക്കുന്ന രണ്ട് കാര്യങ്ങളാണ് അമിതസംസാരവും അമിതഭോജനവും.( ഇബ്നു ഹിബ്ബാന്‍, റൗളതുല്‍ ഉക്വലാഅ് പേ:45)
21.ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം അല്ലാഹുവിനെ സ്തുതിക്കുക
عَنْ سَهْلِ بْنِ مُعَاذِ بْنِ أَنَسٍ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَكَلَ طَعَامًا فَقَالَ الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ . غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ”
നബി(സ്വ) അരുളി : ഒരാള്‍ ഭക്ഷണം കഴിച്ച് ഇപ്രകാരം ചൊല്ലിയാല്‍ അയാളുടെ കഴിഞ്ഞുപോയ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. (തി൪മിദി : 3458 )
الْحَمْدُ لِلَّهِ الَّذِي أَطْعَمَنِي هَذَا وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ
അല്‍ഹംദുലില്ലാഹില്ലദി അത്വ്അമനീ ഹാദാ വ റസഖ്നീഹി മിന്‍ ഗയ്’രി ഹവ്’ലിന്‍ മിന്നി വലാ ഖുവ്വ
എന്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഇത് (ഈ ഭക്ഷണം) സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ أَنَّهُ كَانَ يَقُولُ إِذَا رُفِعَ طَعَامُهُ أَوْ مَا بَيْنَ يَدَيْهِ قَالَ : الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا غَيْرَ مَكْفِيٍّ وَلاَ مُوَدَّعٍ وَلاَ مُسْتَغْنًى عَنْهُ رَبَّنَا ”
അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ഭക്ഷണം കഴിച്ച് സുപ്ര എടുത്തുകൊണ്ടുപോയാൽ ഇപ്രകാരം പറഞ്ഞിരുന്നു:(ബുഖാരി: 5458 – ഇബനുമാജ:3284 – അബൂദാവൂദ്:3849)
الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا غَيْرَ مَكْفِيٍّ وَلاَ مُوَدَّعٍ وَلاَ مُسْتَغْنًى عَنْهُ رَبَّنَا
അല്‍ഹംദു ലില്ലാഹി ഹംദന്‍ കസീറന്‍ ത്വയ്യിബന്‍ മുബാറക്കന്‍ ഫീഹി, ഗോയ്റ മക്ഫിയ്യിന്‍ വ ലാ മുവദ്ദഇന്‍, വ ലാ മുസ്തഗ്നന്‍ അന്‍ഹു റബ്ബനാ.
സ്തുത്യര്‍ഹമായതും എണ്ണമറ്റതും അതിവിശിഷ്‌ടമായതും അനുഗ്രഹീതമായതുമായ എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. ഞങ്ങള്‍ക്ക് മതിയാക്കാനാവാത്തതും, വിടപറയാനാവാത്തതും, ഒഴിച്ചുകൂടാനാവാത്തതുമായ നിലയിലുള്ള (ഈ ഭക്ഷണങ്ങളും മറ്റെല്ലാ ആസ്വാദനങ്ങളും നല്‍കിയതിനുള്ള) എല്ലാ സ്തുതിയും നന്ദിയും നിനക്ക് മാത്രമാണ് ഞങ്ങളുടെ റബ്ബേ
عَنْ أَنَسِ بْنِ، مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الأَكْلَةَ فَيَحْمَدَهُ عَلَيْهَا أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا
അനസ് ബ്‌നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:അല്ലാഹുവിന്റെ ഒരു അടിമ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്ത ശേഷം അല്ലാഹുവിനെ സ്തുതിച്ചാല്‍ അല്ലാഹു അവനെ തൃപ്തിപ്പെടുന്നതാണ്. (മുസ്ലിം:2734)
എന്തെങ്കിലും ഭക്ഷണവും കഴിക്കുകയോ പാനീയം കുടിക്കുകയോ ശേഷം ഹൃദയം കൊണ്ടും അവയവങ്ങൾ കൊണ്ടും നാവ് കൊണ്ടും അല്ലാഹുവിന് നന്ദി കാണിക്കുന്നവന് നോമ്പുകാരന്റെ പ്രതിഫലമുണ്ട്.
عن أبي هريرة عن النبي صلى الله عليه وسلم قال: إنَّ للطاعمِ الشاكرِ من الأجرِ، مثلُ ما للصائمِ الصابرِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഭക്ഷണം കഴിക്കുകയും നന്ദി കാണിക്കുകയും ചെയ്യുന്നവന്, നോമ്പെടുക്കുകയും ക്ഷമിക്കുകയും ചെയ്യുന്നവന്റെ പ്രതിഫലമുണ്ട്. (സ്വഹീഹുല്‍ ജാമിഅ് : 2179)
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : الطَّاعِمُ الشَّاكِرُ بِمَنْزِلَةِ الصَّائِمِ الصَّابِرِ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നോമ്പനുഷ്ഠിക്കുമ്പോൾ ക്ഷമാപൂർവം അല്ലാഹുവിനുവേണ്ടി ഭക്ഷണം ഉപേക്ഷിക്കുന്നത് പുണ്യമാകുന്ന പോലെ, നോമ്പില്ലാത്തപ്പോൾ നന്ദിപൂർവം അല്ലാഹുവിനെ ഓർത്ത് ഭക്ഷണം കഴിക്കുന്നതും പുണ്യമാണ്. (തിര്‍മിദി 2486)
22.ഭക്ഷണം കഴിച്ചശേഷം കൈയ്യും വായും കഴുകണം
عَنْ سُوَيْدِ بْنِ النُّعْمَانِ، أَنَّهُ أَخْبَرَهُ أَنَّهُمْ، كَانُوا مَعَ النَّبِيِّ صلى الله عليه وسلم بِالصَّهْبَاءِ ـ وَهْىَ عَلَى رَوْحَةٍ مِنْ خَيْبَرَ ـ فَحَضَرَتِ الصَّلاَةُ، فَدَعَا بِطَعَامٍ فَلَمْ يَجِدْهُ إِلاَّ سَوِيقًا، فَلاَكَ مِنْهُ فَلُكْنَا مَعَهُ، ثُمَّ دَعَا بِمَاءٍ فَمَضْمَضَ، ثُمَّ صَلَّى وَصَلَّيْنَا، وَلَمْ يَتَوَضَّأْ
സുവൈദ് ഇബ്നു നുഅ്മാനിയില്‍(റ) നിന്ന് നിവേദനം: സ്വഹ്ബാഅ് എന്ന സ്ഥലത്ത് സ്വഹാബികള്‍ നബിയോടൊപ്പമായിരുന്നു. സ്വഹ്ബാഅ് ഖൈബറില്‍ നിന്നും ഒരു ബരീദ് (12 മൈല്‍ ദൂരം) അകലത്തിലുള്ള ഒരു നിമ്ന പ്രദേശമാണ്. അന്നേരം നമസ്കാരം ആസന്നമായി. നബി(സ്വ) ഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. സവീഖ് മാത്രമാണ് ഭക്ഷണമായി കണ്ടെത്തിയത്. നബി(സ്വ) അതില്‍ നിന്ന് വായിലിട്ട് ചവച്ചു. ഞങ്ങളും അതില്‍ നിന്ന് വായിലിട്ട് ചവച്ചു. ശേഷം നബി(സ്വ) വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും (വെള്ളം ലഭിച്ചപ്പോള്‍) കൊപ്ലിക്കുകയും ചെയ്തു. തുട൪ന്ന് നബിയും(സ്വ) ഞങ്ങളും നമസ്കരിച്ചു. നബി(സ്വ) വുളു പുതുക്കിയില്ല. (ബുഖാരി:5390)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ نَامَ وَفِي يَدِهِ غَمَرٌ وَلَمْ يَغْسِلْهُ فَأَصَابَهُ شَىْءٌ فَلاَ يَلُومَنَّ إِلاَّ نَفْسَهُ
അബൂഹുറൈറയയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ‘വല്ലവനും തന്റെ കയ്യിന്‍മേല്‍ നെയ്യ് ഉണ്ടായിട്ട് അത് കഴുകാതെ ഉറങ്ങുകയും എന്നിട്ട് അയാള്‍ക്ക് വല്ലതും സംഭവിക്കുകയും ചെയ്താല്‍ അയാള്‍ തന്നെത്തന്നെ ആക്ഷേപിക്കട്ടെ.’ (അബൂദാവൂദ് :3852 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
23.ഭക്ഷണ പാത്രം മൂടി വെക്കുക
وَأَطْفِئْ مِصْبَاحَكَ، وَاذْكُرِ اسْمَ اللَّهِ، وَأَوْكِ سِقَاءَكَ، وَاذْكُرِ اسْمَ اللَّهِ، وَخَمِّرْ إِنَاءَكَ، وَاذْكُرِ اسْمَ اللَّهِ، وَلَوْ تَعْرُضُ عَلَيْهِ شَيْئًا
ജാബിറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: …… വെള്ളപ്പാത്രം മൂടിവെക്കുക; അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. പാത്രം അടച്ചുവെക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക. പാത്രത്തിന്റെ മീതെ എന്തെങ്കിലും വിലങ്ങനെ വെക്കുക. (ബുഖാരി: 3280)
عَنْ جَابِرِ بْنِ عَبْداللَّهِ، قَالَ جَاءَ أَبُو حُمَيْدٍ بِقَدَحٍ مِنْ لَبَنٍ مِنَ النَّقِيعِ، فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم “ أَلاَّ خَمَّرْتَهُ وَلَوْ أَنْ تَعْرُضَ عَلَيْهِ عُودًا
ജാബിറില്‍ (റ) നിന്ന് നിവേദനം: ‘നകീഅ്’ എന്ന സ്ഥലത്തു നിന്ന് ഒരു പാത്രത്തില്‍ കുറച്ച് പാലുമായി അബൂഹുമൈദ്(റ) വന്നു. നബി(സ്വ) അദ്ദേഹത്തെ ഉപദേശിച്ചു: നിങ്ങളെന്തു കൊണ്ട് ഇതു മൂടിക്കൊണ്ട് വന്നില്ല? ഒരു പലകക്കഷ്ണമെങ്കിലും മീതെ വെക്കാമായിരുന്നില്ലേ? (ബുഖാരി:5605)
24.സ്വര്‍ണ്ണത്തിന്റെയും വെളളിയുടെയും പാത്രങ്ങളില്‍ തിന്നുകയോ കുടിക്കുകയോ ചെയ്യരുത്
ഹുദൈഫയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറയുന്നത് ഞാന്‍ കേട്ടു:
وَلاَ الدِّيبَاجَ وَلاَ تَشْرَبُوا فِي آنِيَةِ الذَّهَبِ وَالْفِضَّةِ، وَلاَ تَأْكُلُوا فِي صِحَافِهَا، فَإِنَّهَا لَهُمْ فِي الدُّنْيَا وَلَنَا فِي الآخِرَةِ
സ്വര്‍ണ്ണത്തിന്റെയും വെളളിയുടെയും പാത്രങ്ങള്‍ ആഹാര പാനീയാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുത്. ഈ സാധനങ്ങള്‍ ഇഹലോകത്ത് സത്യനിഷേധികള്‍ക്കും പരലോകത്ത് നമുക്കും ഉപയോഗിക്കാനുളളതാണ്. (ബുഖാരി:5426)
أُمِّ سَلَمَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ شَرِبَ فِي إِنَاءٍ مِنْ ذَهَبٍ أَوْ فِضَّةٍ فَإِنَّمَا يُجَرْجِرُ فِي بَطْنِهِ نَارًا مِنْ جَهَنَّمَ
ഉമ്മുസലമയില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: സ്വ൪ണത്തിന്റേയും വെളളിയുടെയും പാത്രത്തില്‍ കുടിക്കുന്നവന്‍ തന്റെ വയറ്റില്‍ അഗ്നിയാണ് നിറക്കുന്നത്. (മുസ്ലിം: 2065)
മറ്റൊരു റിപ്പോ൪ട്ടിലുള്ളത് ഇപ്രകാരമാണ്:
أَنَّ الَّذِي، يَأْكُلُ أَوْ يَشْرَبُ فِي آنِيَةِ الْفِضَّةِ وَالذَّهَبِ
“സ്വ൪ണത്തിന്റേയും വെളളിയുടെയും പാത്രത്തില്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നവന്‍”
25.പിച്ചള പാത്രം ഉപയോഗിക്കാം
عَنْ عَبْدِ اللَّهِ بْنِ زَيْدٍ، قَالَ أَتَى رَسُولُ اللَّهِ صلى الله عليه وسلم فَأَخْرَجْنَا لَهُ مَاءً فِي تَوْرٍ مِنْ صُفْرٍ فَتَوَضَّأَ
അബ്ദില്ലാഹ് ഇബ്നു സൈദില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ്വ) ഞങ്ങളുടെ അടുക്കല്‍ വന്നു. അപ്പോള്‍ നബിക്ക് ഞങ്ങള്‍ പിച്ചളയുടെ പാത്രത്തില്‍ വെള്ളം പുറത്ത് വെച്ചു. അവിടുന്ന് വുളൂഅ് ചെയ്തു….. (ബുഖാരി:197)
ഭക്ഷണം കഴിക്കുന്നവരോട് സലാം പറയാന്‍ പാടുണ്ടോ?
ഭക്ഷണം കഴിക്കുന്നവരോട് സലാം പറയാവുന്നതാണ്. ഭക്ഷണം കഴിക്കുന്നവരോട് സലാം പറയാന്‍ പാടില്ലെന്ന വിലക്കുകളൊന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല.
السؤال: يقول: إذا مر رجل على قوم يأكلون هل يسلم عليهم، لأنا سمعنا أن ذلك لا يجوز؟
ചോദ്യം : ഭക്ഷണം കഴിക്കുന്ന ഒരു കൂട്ടം ആളുകളുടെ അടുത്തു കൂടെ ഒരാള്‍ നടന്നുപോയാല്‍ ഭക്ഷണം കഴിക്കുന്നവരോട് സലാം പറയേണ്ടതുണ്ടോ കാരണം ഭക്ഷണം കഴിക്കുന്ന ആളുകളോട് സലാം പറയാന്‍ പാടില്ലെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്.?
الجواب: نعم يسلم عليهم، والذي قال: لا يسلم غلط، يسلم عليهم، إذا جاء لقوم وهم يأكلون أو يقرءون أو يتحدثون يسلم عليهم، يقول: السلام عليكم أو السلام عليكم ورحمة الله أو ورحمة الله وبركاته، ولا يكره ذلك بل يشرع، وهم يردون عليه. نعم..
ഉത്തരം : അതെ ഭക്ഷണം കഴിക്കുന്നവരോട് സലാം പറയണം. സലാം പറയാന്‍ പാടില്ലെന്ന് പറയുന്നവന്റെത് തെറ്റായ സംസാരമാണ്. ഒരാള്‍ ഭക്ഷണം കഴിക്കുന്ന ഒരു വിഭാഗം ആളുകളുടെ അടുത്ത് അല്ലെങ്കില്‍ ഖു൪ആന്‍ പാരായണം ചെയ്യുന്ന അല്ലെങ്കില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ആളുകളുടെ അടുത്ത് എത്തിയാല്‍ സലാം പറയണം അപ്രകാരം ചെയ്യുന്നത് വെറുക്കപ്പെട്ട കാര്യമല്ല, മറിച്ച് ഇസ്ലാം അംഗീകരിച്ചിട്ടുള്ള പുണ്യം ലഭിക്കുന്ന കാര്യമാണ്. അവ൪ സലാം മടക്കുകയും വേണം. (ഫതാവാ ഇബ്നുബാസ് :12095)
ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാന്‍ പാടുണ്ടോ?
عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ النَّبِيَّ صلى الله عليه وسلم سَأَلَ أَهْلَهُ الأُدُمَ فَقَالُوا مَا عِنْدَنَا إِلاَّ خَلٌّ . فَدَعَا بِهِ فَجَعَلَ يَأْكُلُ بِهِ وَيَقُولُ “ نِعْمَ الأُدُمُ الْخَلُّ نِعْمَ الأُدُمُ الْخَلُّ ” .
ജാബി൪ ബ്നു അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) തന്റെ വീട്ടുകാരോട് കറി ചോദിച്ചു. അപ്പോള്‍ അവ൪ പറഞ്ഞു: നമ്മുടെ അടുക്കല്‍ സുറുഖ അല്ലാതെ മറ്റൊന്നുമില്ല. അത് കൊണ്ടുവരാന്‍ നബി(സ്വ) ആവശ്യപ്പെടുകയും അവിടുന്ന് അതില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: സുറുഖ എത്ര നല്ല കറി. (മുസ്ലിം:2052)
قال النووي رحمه الله: ” وَفِيهِ اِسْتِحْبَاب الْحَدِيث عَلَى الْأَكْل تَأْنِيسًا لِلْآكِلِينَ”. انتهى من “
ഇമാം നവവി(റഹി) പറഞ്ഞു: ഭക്ഷണം കഴിക്കുന്ന സമയത്ത് കൂടെ കഴിക്കുന്നവ൪ക്ക് ഇണക്കം ലഭിക്കുന്നതിന് വേണ്ടി സംസാരിക്കുന്നത് നല്ലതാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.(ശറഹ് മുസ്ലിം:14/7)
قال ابن القيم : ” وكان يتحدث على طعامه كما تقدم في حديث الخل ، وكما قال لربيبه عمر بن أبي سلمة وهو يؤاكله : ( سم الله وكل مما يليك ) “.
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: നബി(സ്വ) ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാറുണ്ടായിരുന്നു. ഉമ൪ ബ്നു അബീസലമയോട് നബി(സ്വ) പറഞ്ഞതുപോലെ, അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക, നിന്റെ അടുത്ത ഭാഗത്ത് നിന്ന് കഴിക്കുക.(സാദുല്‍ മആദ്:2/366)
قال الشيخ الألباني رحمه الله تعالى: ” الكلام على الطعام كالكلام على غير الطعام ؛ حسنه حسن ، وقبيحه قبيح “.
ശൈഖ് അല്‍ബാനി(റഹി) പറഞ്ഞു: ഭക്ഷണം കഴിക്കുമ്പോഴുള്ള സംസാരം എന്നാല്‍, ഭക്ഷണം കഴിക്കാത്ത സന്ദ൪ഭത്തില്‍ സംസാരിക്കുന്നതു പോലെയാണ്. (അതായത്) നല്ല സംസാമാണെങ്കില്‍ നല്ലത്, മോശമായതാണെങ്കില്‍ മാശം. (സില്‍സിലത്തുല്‍ ഹുദാ വന്നൂ൪:15/1)
വുളുവോടെ ഭക്ഷണം കഴിച്ചാല്‍ ഭക്ഷണശേഷം വീണ്ടും വുളു എടുക്കണോ?
നമസ്കാരത്തിനായി വുളു എടുത്തയാള്‍ ഭക്ഷണം കഴിച്ചാല്‍ ഭക്ഷണശേഷം വീണ്ടും വുളു എടുക്കേണ്ടതില്ല.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّهُ سَأَلَهُ عَنِ الْوُضُوءِ مِمَّا مَسَّتِ النَّارُ، فَقَالَ لاَ قَدْ كُنَّا زَمَانَ النَّبِيِّ صلى الله عليه وسلم لاَ نَجِدُ مِثْلَ ذَلِكَ مِنَ الطَّعَامِ إِلاَّ قَلِيلاً، فَإِذَا نَحْنُ وَجَدْنَاهُ لَمْ يَكُنْ لَنَا مَنَادِيلُ، إِلاَّ أَكُفَّنَا وَسَوَاعِدَنَا وَأَقْدَامَنَا، ثُمَّ نُصَلِّي وَلاَ نَتَوَضَّأُ
ജാബിറില്‍ (റ) നിന്ന് നിവേദനം: അദ്ദേഹത്തോട് അഗ്നികൊണ്ട് പാകം ചെയ്ത ഭക്ഷണം കഴിച്ചാല്‍ (വീണ്ടും) വുളു എടുക്കണമോ എന്ന് ചോദിച്ചു. അപ്പോള്‍ ജാബിര്‍ (റ)പറഞ്ഞു: നബിയുടെ(സ്വ) കാലത്ത് ഞങ്ങളുടെ കൈപ്പടവും കൈത്തണ്ടയും പാദങ്ങളുമല്ലാതെ ആഹാരം കഴിച്ചാല്‍ (ശുചീകരിക്കാന്‍) കര്‍ച്ചീഫോ മറ്റോ ഉണ്ടായിരുന്നില്ല. ശേഷം ഞങ്ങള്‍ നമസ്കരിക്കും. വുളു എടുക്കാറില്ല. (ബുഖാരി. 5457)
എന്നാല്‍ ഒട്ടക മാംസം കഴിക്കുകയാണെങ്കില്‍ വീണ്ടും വുളൂഅ് എടുക്കേണ്ടതുണ്ട്.
عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ سُئِلَ رَسُولُ اللَّهِ صلى الله عليه وسلم عَنِ الْوُضُوءِ مِنْ لُحُومِ الإِبِلِ فَقَالَ ” تَوَضَّئُوا مِنْهَا ” . وَسُئِلَ عَنِ الْوُضُوءِ مِنْ لُحُومِ الْغَنَمِ فَقَالَ ” لاَ تَتَوَضَّئُوا مِنْهَا ”
ബറാഇബ്നു ആസിബില്‍ (റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു : ഒട്ടക മാംസം കഴിച്ച് വുളൂഅ് ചെയ്യുന്നതിനെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍(സ്വ) ചോദിക്കപ്പെട്ടു: അവിടുന്ന് പറഞ്ഞു: അതില്‍ നിന്ന് കഴിച്ചാല്‍ നിങ്ങള്‍ വുളൂഅ് ചെയ്യുക. ആട് മാംസം കഴിച്ച് വുളൂഅ് ചെയ്യുന്നതിനെ കുറിച്ച് അല്ലാഹുവിന്റെ റസൂല്‍(സ്വ) ചോദിക്കപ്പെട്ടു:അവിടുന്ന് പറഞ്ഞു: അതില്‍ നിന്ന് കഴിച്ചാല്‍ നിങ്ങള്‍ വുളൂഅ് ചെയ്യേണ്ടതില്ല. (തി൪മിദി:81 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ജീവിച്ചിരിക്കുന്ന കാലമത്രയും മനുഷ്യ൪ ഭക്ഷണം കഴിക്കുന്നു. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവ൪ കഴിക്കുന്ന ഭക്ഷണത്തെപ്പറ്റി ചിന്തിച്ച് നോക്കേണ്ടതുണ്ട്. ആരാണ് മനുഷ്യര്‍ക്ക് വിശപ്പടക്കുവാനും പോഷണം നേടാനും ആവശ്യമായ ധാന്യങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറികളുമെല്ലാം ഉദ്പാദിപ്പിക്കുന്നത്? ആരാണ് ഉപരിലോകത്തുനിന്ന് ശുദ്ധമായ വെള്ളം മഴയായി ഇറക്കിത്തരുന്നത്? സമുദ്രങ്ങളുടെയും നദികളുടെയും മറ്റും വിധാതാവ് ആരാണ്? കിണറുകള്‍ കുഴിക്കുമ്പോള്‍ വെള്ളം കിട്ടുന്നതരത്തില്‍ ഭൂമിക്കുള്ളില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നത് ആരാണ്?
എല്ലാതരം കൃഷിവിഭവങ്ങളും മനുഷ്യന്റെ പ്രയത്നഫലങ്ങളാണെങ്കിലും, അവ മുളക്കുന്നതും, വളരുന്നതും, വിളയുന്നതുമെല്ലാം അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ്.
فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ ﴿٢٤﴾ أَنَّا صَبَبْنَا ٱلْمَآءَ صَبًّا ﴿٢٥﴾ ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا ﴿٢٦﴾ فَأَنۢبَتْنَا فِيهَا حَبًّا ﴿٢٧﴾ وَعِنَبًا وَقَضْبًا ﴿٢٨﴾ وَزَيْتُونًا وَنَخْلًا ﴿٢٩﴾ وَحَدَآئِقَ غُلْبًا ﴿٣٠﴾ وَفَٰكِهَةً وَأَبًّا ﴿٣١﴾ مَّتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ﴿٣٢﴾
എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞു കൊടുത്തു.പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി, എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും, ഒലീവും ഈന്തപ്പനയും, ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും, പഴവര്‍ഗവും പുല്ലും, നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്. (ഖു൪ആന്‍:80/24-32)
ഇതിലൊന്നും മനുഷ്യര്‍ക്ക് യാതൊരു പങ്കുമില്ല. അല്ലാഹു പറയുന്നത് കാണുക:
أَمَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ
അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവന്‍ ആരാണ്? എന്നിട്ട് അത് മുഖേന കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിക്കുകയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചുപോകുന്ന ഒരു ജനതയാകുന്നു. (ഖു൪ആന്‍:27/60)
നമുക്ക് വേണ്ട ഭക്ഷണങ്ങളെല്ലാം തരുന്ന അല്ലാഹുവിനോട് നാം നന്ദി കാണിക്കേണ്ടതുണ്ട്.
كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ
….. നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക ……(ഖു൪ആന്‍:34/15)
لِيَأْكُلُوا۟ مِن ثَمَرِهِۦ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ
അതിന്റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?(ഖു൪ആന്‍ :36/35)
മാത്രമല്ല, അല്ലാഹു നല്‍കിയ ഈ അനുഗ്രഹങ്ങള്‍ക്കെല്ലാം നാളെ അല്ലാഹുവിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും. താഴെ കൊടുത്തിട്ടുള്ള ഹദീസ് ശ്രദ്ധയോടെ വായിക്കുക.
عَنْ أَبِي هُرَيْرَةَ، قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم ذَاتَ يَوْمٍ أَوْ لَيْلَةٍ فَإِذَا هُوَ بِأَبِي بَكْرٍ وَعُمَرَ فَقَالَ ” مَا أَخْرَجَكُمَا مِنْ بُيُوتِكُمَا هَذِهِ السَّاعَةَ ” . قَالاَ الْجُوعُ يَا رَسُولَ اللَّهِ . قَالَ ” وَأَنَا وَالَّذِي نَفْسِي بِيَدِهِ لأَخْرَجَنِي الَّذِي أَخْرَجَكُمَا قُومُوا ” . فَقَامُوا مَعَهُ فَأَتَى رَجُلاً مِنَ الأَنْصَارِ فَإِذَا هُوَ لَيْسَ فِي بَيْتِهِ فَلَمَّا رَأَتْهُ الْمَرْأَةُ قَالَتْ مَرْحَبًا وَأَهْلاً . فَقَالَ لَهَا رَسُولُ اللَّهِ صلى الله عليه وسلم ” أَيْنَ فُلاَنٌ ” . قَالَتْ ذَهَبَ يَسْتَعْذِبُ لَنَا مِنَ الْمَاءِ . إِذْ جَاءَ الأَنْصَارِيُّ فَنَظَرَ إِلَى رَسُولِ اللَّهِ صلى الله عليه وسلم وَصَاحِبَيْهِ ثُمَّ قَالَ الْحَمْدُ لِلَّهِ مَا أَحَدٌ الْيَوْمَ أَكْرَمَ أَضْيَافًا مِنِّي – قَالَ – فَانْطَلَقَ فَجَاءَهُمْ بِعِذْقٍ فِيهِ بُسْرٌ وَتَمْرٌ وَرُطَبٌ فَقَالَ كُلُوا مِنْ هَذِهِ . وَأَخَذَ الْمُدْيَةَ فَقَالَ لَهُ رَسُولُ اللَّهِ صلى الله عليه وسلم ” إِيَّاكَ وَالْحَلُوبَ ” . فَذَبَحَ لَهُمْ فَأَكَلُوا مِنَ الشَّاةِ وَمِنْ ذَلِكَ الْعِذْقِ وَشَرِبُوا فَلَمَّا أَنْ شَبِعُوا وَرَوُوا قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَبِي بَكْرٍ وَعُمَرَ ” وَالَّذِي نَفْسِي بِيَدِهِ لَتُسْأَلُنَّ عَنْ هَذَا النَّعِيمِ يَوْمَ الْقِيَامَةِ أَخْرَجَكُمْ مِنْ بُيُوتِكُمُ الْجُوعُ ثُمَّ لَمْ تَرْجِعُوا حَتَّى أَصَابَكُمْ هَذَا النَّعِيمُ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു : ഒരു രാവിലെയൊ രാത്രിയോ റസൂൽ(സ്വ) പുറത്തിറങ്ങി , അപ്പോൾ അബൂ ബക്കറുമായും ഉമറുമായും – رضي الله عنهما – കണ്ടു മുട്ടി. അദ്ധേഹം ചോദിച്ചു : ‘ഈ സമയത്ത് നിങ്ങളെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പ്രേരിപ്പിച്ചതെന്താണു ?’ അവർ പറഞ്ഞു : ‘വിശപ്പ് കാരണമാണു റസൂലേ ‘ , അദ്ധേഹം പറഞ്ഞു : ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ , നിങ്ങളെ എന്താണോ പുറത്തിറങ്ങിയത് അത് തന്നെയാണു എന്നെയും പുറത്തിറക്കിയത് , എഴുന്നേല്‍ക്കൂ’. അങ്ങനെ അവർ അദ്ധേഹത്തോടൊപ്പം അൻസ്വാരികളിൽ പെട്ട ഒരു വ്യക്തിയുടെ അടുത്തേക്ക് പോയി , അപ്പോൾ അദ്ധേഹം വീട്ടിലില്ലായിരുന്നു. അദ്ധേഹത്തിന്റെ ഭാര്യ റസൂലിനെ കണ്ടപ്പോൾ ‘ നിങ്ങൾക്ക് സ്വാഗതം ‘ എന്ന് പറഞ്ഞു. അപ്പോൾ റസൂൽ(സ്വ)അവളോട് ‘ഇന്ന വ്യക്തി എവിടെയാണെന്ന് അന്വേഷിച്ചു’. ‘ ഞങ്ങൾക്ക് വേണ്ടി വെള്ളമെടുക്കാൻ പോയതാണു ‘ എന്ന് പറഞ്ഞു , ആ സമയത്ത് ആ അൻസ്വാരി തിരിച്ചു വരികയും റസൂലിനെയും അനുചരന്മാരെയും കാണുകയും ചെയ്തു. അദ്ധേഹം പറഞ്ഞു : ‘ അല്ലാഹുവിനു സ്തുതി , എനിക്കിന്ന് ഉള്ളത് പോലെയുള്ള ആദരണീയരായ അതിഥികളുള്ള മറ്റാരും ഇല്ല. എന്നിട്ട് അദ്ധേഹം പോയി പഴുത്തതും പച്ചയും നനഞ്ഞതുമായ കുറച്ച് കാരക്കയുമായി വന്നു. എന്നിട്ട് അവരോട് തിന്നാൻ പറഞ്ഞു. അതിനു ശേഷം (ആടിനെ അറുക്കാൻ വേണ്ടി) കത്തിയെടുത്തു , അപ്പോൾ റസൂൽ(സ്വ) അദ്ധേഹത്തോട് പറന്നു : ‘പാൽ ചുരത്തുന്നതിനെ വിട്ടേക്കുക’. അങ്ങനെ അദ്ധേഹം അവർക്കൊരു ആടിനെ അറുക്കുകയും വയ൪ നിറയെ കഴിക്കുകയും ചെയ്തപ്പോൾ നബി(സ്വ) അവരോട് രണ്ട് പേരോടുമായി പറഞ്ഞു : ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ സത്യം , ഈ അനുഗ്രഹത്തെ കുറിച്ച് നിങ്ങൾ അന്ത്യ നാളിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും , വിശപ്പ് നിങ്ങളെ വീട്ടിൽ നിന്ന് പുറത്തിറക്കുകയും , ഒടുവിൽ ഈ അനുഗ്രഹം വന്നെത്തിയിട്ടല്ലാതെ നിങ്ങൾ അവിടേക്ക് മടങ്ങുന്നുമില്ല.’ (മുസ്‌ലിം:2038)
വിശപ്പ് കാരണം വീട്ടില്‍ നിന്ന് ഇറങ്ങി നടന്ന നബിക്കും(സ്വ) രണ്ട് അനുചരന്‍മാ൪ക്കും അവരുടെ വിശപ്പ് മാറ്റാനുള്ള ഭക്ഷണം ലഭിച്ചപ്പോള്‍, ആ അനുഗ്രഹത്തെ കുറിച്ച് നിങ്ങൾ അന്ത്യ നാളിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ഇന്ന് വിശപ്പ് എന്താണെന്ന് പോലും അറിയാത്ത തരത്തില്‍ ധാരാളം ഭക്ഷണ സാധനങ്ങളാണ് നമുക്ക് അല്ലാഹു നല്‍കി അനുഗ്രഹിച്ചിട്ടുള്ളത്. ഈ അനുഗ്രഹങ്ങളെ കുറിച്ചെല്ലാം നാളെ പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്ന കാര്യം നാം വിസ്മരിക്കരുത്. സൃഷ്ടികളില്‍ ഏറ്റവും ഉത്തമനായ മുഹമ്മദ് നബിക്കും(സ്വ) അദ്ദേഹത്തിന്റെ കുടുംബത്തിനും അല്ലാഹു തൃപ്തിപ്പെട്ട സമൂഹത്തിനും ലഭിക്കാത്ത അനുഗ്രഹങ്ങളാണ് ഭക്ഷണത്തിന്റെ കാര്യത്തില്‍ നമുക്ക് ലഭിച്ചിട്ടുള്ളതെന്നും സാന്ദ൪ഭികമായി ഓ൪ക്കേണ്ടതാണ്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ مَرَّ بِقَوْمٍ بَيْنَ أَيْدِيهِمْ شَاةٌ مَصْلِيَّةٌ، فَدَعَوْهُ فَأَبَى أَنْ يَأْكُلَ قَالَ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم مِنَ الدُّنْيَا وَلَمْ يَشْبَعْ مِنَ الْخُبْزِ الشَّعِيرِ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം ഒരു ജനതക്കരികിലൂടെ നടന്നുപോയി. അവരുടെ മുമ്പിൽ പൊരിച്ച ആടുണ്ടായിരുന്നു. അവർ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം ഭക്ഷിക്കാനുള്ള ക്ഷണം നിരസിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻറെ റസൂൽ(സ്വ) ഈ ലോകത്തോട് വിടപറയും വരെ ബാർലിയുടെ റൊട്ടി വയർനിറയെ ഭക്ഷിച്ചിരുന്നില്ല.(ബുഖാരി: 5414)
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ مَا شَبِعَ آلُ مُحَمَّدٍ صلى الله عليه وسلم مُنْذُ قَدِمَ الْمَدِينَةَ مِنْ طَعَامِ الْبُرِّ ثَلاَثَ لَيَالٍ تِبَاعًا، حَتَّى قُبِضَ
ആഇശ(യില്‍റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു: മുഹമ്മദിന്റെ കുടുംബം മദീനയിൽ വന്നതിനു ശേഷം നബി(സ്വ) മരിക്കുന്നതുവരെയും തുടർച്ചയായി മൂന്നുദിവസം ഗോതമ്പ് കൊണ്ടുള്ള ഭക്ഷണം വയറ് നിറയെ കഴിച്ചിട്ടില്ല.(ബുഖാരി: 5416)
عَنْ عَائِشَةَ ـ رضى الله عنها ـ تُوُفِّيَ النَّبِيُّ صلى الله عليه وسلم حِينَ شَبِعْنَا مِنَ الأَسْوَدَيْنِ التَّمْرِ وَالْمَاءِ.
ആഇശ(യില്‍റ) നിന്ന് നിവേദനം: ഈത്തപ്പഴം, വെള്ളം എന്നിവ കഴിച്ച് ഞങ്ങൾ വയറ് നിറച്ചിരുന്ന കാലത്താണ് നബി(സ്വ) മരണപ്പെട്ടത്.(ബുഖാരി: 5383)
വെള്ളം കുടിക്കുമ്പോള്‍
1.ബിസ്മില്ലാഹ് പറഞ്ഞ് കുടിക്കുക
2.വലത് കൈകൊണ്ട് കുടിക്കുക
3.ഇരുന്ന് കുടിക്കുക
4.ഒറ്റയടിക്ക് കുടിക്കാതെ മൂന്ന് തവണയായി കുടിക്കുക
5.കുടിച്ച ശേഷം അല്‍ഹംദുലില്ലാഹ് പറയുക
عَنْ أَنَسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَنَفَّسُ فِي الشَّرَابِ ثَلاَثًا وَيَقُولُ “ إِنَّهُ أَرْوَى وَأَبْرَأُ وَأَمْرَأُ ” . قَالَ أَنَسٌ فَأَنَا أَتَنَفَّسُ فِي الشَّرَابِ ثَلاَثًا
അനസില്‍ (റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പാനീയം (കുടിക്കുന്നതിനിടയില്‍) മൂന്ന് തവണ (പാത്രത്തിന് പുറത്തേക്ക്) നിശ്വസിക്കുമായിരുന്നു. നബി(സ്വ) പറയും: ഇങ്ങനെ കുടിക്കലാണ് നന്നായി ദാഹം ശമിപ്പിക്കുന്നതും ക്ലേശം പോക്കുന്നതും കുടിച്ചിറക്കുവാന്‍ സുഖദായകവും.അനസ്(റ) പറഞ്ഞു: ഞാനും പാനീയം (കുടിക്കുന്നതിനിടയില്‍) മൂന്ന് തവണ നിശ്വസിക്കും.(മുസ്ലിം:2028)
عَنْ ثُمَامَةُ بْنُ عَبْدِ اللَّهِ، قَالَ كَانَ أَنَسٌ يَتَنَفَّسُ فِي الإِنَاءِ مَرَّتَيْنِ أَوْ ثَلاَثًا، وَزَعَمَ أَنَّ النَّبِيَّ صلى الله عليه وسلم كَانَ يَتَنَفَّسُ ثَلاَثًا
സുമാമത്തു ബ്നു അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അനസ്(റ) വെളളം കുടിക്കുമ്പോള്‍ രണ്ടോ മൂന്നോ പ്രാവശ്യം പുറത്തേക്ക് ശ്വാസം വിടാറുണ്ട്. ശേഷം നബി(സ്വ) അപ്രകാരം ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയുന്നു. (ബുഖാരി:5631)
عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لاَ تَشْرَبُوا وَاحِدًا كَشُرْبِ الْبَعِيرِ وَلَكِنِ اشْرَبُوا مَثْنَى وَثُلاَثَ وَسَمُّوا إِذَا أَنْتُمْ شَرِبْتُمْ وَاحْمَدُوا إِذَا أَنْتُمْ رَفَعْتُمْ ” .
ഇബനു അബ്ബാസ്(റ )ൽ നിന്ന്: പ്രവാചകൻ(സ) പറഞ്ഞു: ഒട്ടകം പാനം ചെയ്യുന്ന പോലെ ഒറ്റ പ്രാവശ്യമായി നിങ്ങൾ പാനം ചെയ്യരുത്. രണ്ടോ മൂന്നോ പ്രാവശ്യമായി പാനം ചെയ്യുക. പാനം ചെയ്യുമ്പോൾ ബിസ്മി ചൊല്ലുകയും പാനം ചെയ്തു കഴിഞ്ഞാൽ അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. (തിർമുദി: 1886)
നിന്ന് കുടിക്കാന്‍ പാടുണ്ടോ?
നിന്ന് കുടിക്കുന്നത് നബി(സ്വ) വിരോധിച്ചിട്ടുണ്ട്.
عَنْ أَنَسٍ، أَنَّ النَّبِيَّ صلى الله عليه وسلم زَجَرَ عَنِ الشُّرْبِ قَائِمًا
അനസില്‍ (റ) നിന്നും നിവേദനം: നിന്ന് കുടിക്കുന്നത് നബി(സ്വ) വിരോധിച്ചു. (മുസ്ലിം:2024)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَشْرَبَنَّ أَحَدٌ مِنْكُمْ قَائِمًا فَمَنْ نَسِيَ فَلْيَسْتَقِئْ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) അരുള്‍ ചെയ്തു: നിങ്ങളാരും നിന്നുകൊണ്ട് കുടിക്കരുത്. വല്ലവനും മറന്ന് കുടിച്ചെങ്കിലോ? അവന്‍ അത് ഛര്‍ദ്ദിച്ചു കൊള്ളട്ടെ. (മുസ്ലിം:2026)
എന്നാല്‍ ഇരുന്ന് കുടിക്കാന്‍ സൌകര്യമില്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് കുടിക്കാവുന്നതാണ്.
عَنِ النَّزَّالِ، قَالَ أَتَى عَلِيٌّ ـ رضى الله عنه ـ عَلَى باب الرَّحَبَةِ، فَشَرِبَ قَائِمًا فَقَالَ إِنَّ نَاسًا يَكْرَهُ أَحَدُهُمْ أَنْ يَشْرَبَ وَهْوَ قَائِمٌ، وَإِنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم فَعَلَ كَمَا رَأَيْتُمُونِي فَعَلْتُ
നസ്സാലില്‍ (റ) നിന്നും നിവേദനം: അദ്ദേഹം പറയുന്നു: അലി(റ) വാതിലിന്റെ അടുത്തുളള ഒരു വിശാലസ്ഥലത്ത് ഇരിക്കുമ്പോള്‍ ഒരുപാത്രത്തില്‍ കുറച്ച് വെളളം അദ്ദേഹത്തിന്റെ അടുത്ത് കൊണ്ട് വരപ്പെട്ടു. അദ്ദേഹം അത് നിന്നുകൊണ്ട് കുടിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: നിന്ന് കുടിക്കുന്നതിനെ ചിലര്‍ വെറുക്കുന്നു. അപ്രകാരം ഒരു കറാഹത്തില്ല. തീര്‍ച്ചയായും നബി(സ്വ) ഇപ്രകാരം ചെയ്യുകയുണ്ടായി. (ബുഖാരി:5615)
عَنِ ابْنِ عَبَّاسٍ، قَالَ شَرِبَ النَّبِيُّ صلى الله عليه وسلم قَائِمًا مِنْ زَمْزَمَ
ഇബ്നുഅബ്ബാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) സംസം വെളളം നിന്നുകൊണ്ട് കുടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി: 5617
വായിലേക്ക് നേരിട്ട് വെള്ളം ഒഴിച്ച് കുടിക്കരുത്
കൂജ പോലെയുള്ള പാത്രത്തില്‍ നിന്നും വെള്ളം അപ്പാടെ കുടിക്കരുത്. ഗ്ലാസ് പോലെയുള്ള പാത്രത്തില്‍ ഒഴിച്ച് മാത്രമേ കുടിക്കാന്‍ പാടുള്ളൂ.
عَنْ أَبُو هُرَيْرَةَ، نَهَى رَسُولُ اللَّهِ صلى الله عليه وسلم عَنِ الشُّرْبِ مِنْ فَمِ الْقِرْبَةِ أَوِ السِّقَاءِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: വെളളം നിറച്ച തോല്‍പ്പാത്രത്തിന്റെ വായ തുറന്ന് അതില്‍ നിന്ന് വെളളം കുടിക്കുന്നത് നബി(സ്വ) വിരോധിച്ചിരിക്കുന്നു. (ബുഖാരി:5627)
പാനീയത്തില്‍ ഊതരുത്
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنِ النَّفْخِ فِي الشُّرْبِ . فَقَالَ رَجُلٌ الْقَذَاةُ أَرَاهَا فِي الإِنَاءِ قَالَ ” أَهْرِقْهَا ”
അബൂസഈദില്‍ ഖുദ്’രിയ്യില്‍(റ) നിന്ന് നിവേദനം: പാനീയത്തില്‍ ഊതുന്നത് നബി(സ്വ) വിലക്കി. ഒരാള്‍ ചോദിച്ചു. പാത്രത്തില്‍ കരട് കണ്ടാലോ? അവിടുന്ന് പറഞ്ഞു. നീ അത് ചിന്തുക. (തിര്‍മിദി:1887)
പാനീയത്തിലേക്ക് ശ്വാസം വിടരുത്
عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِذَا شَرِبَ أَحَدُكُمْ فَلاَ يَتَنَفَّسْ فِي الإِنَاءِ،
അബു ഖതാദ:(റ) ൽ നിന്ന്: നിങ്ങളിൽ ആരെങ്കിലും വെള്ളം കുടിക്കുമ്പോൾ, പാത്രത്തിലേക്ക് ശ്വാസം വിടരുത്. (ബുഖാരി: 5630, മുസ്‌ലിം: 267)
പാനീയത്തിൽ ഈച്ച വീണാൽ
عَنْ أَبُو هُرَيْرَةَ ـ رضى الله عنه ـ يَقُولُ قَالَ النَّبِيُّ صلى الله عليه وسلم : إِذَا وَقَعَ الذُّبَابُ فِي شَرَابِ أَحَدِكُمْ فَلْيَغْمِسْهُ، ثُمَّ لِيَنْزِعْهُ، فَإِنَّ فِي إِحْدَى جَنَاحَيْهِ دَاءً وَالأُخْرَى شِفَاءً .
അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: നിങ്ങളുടെ പാനീയത്തിൽ ഈച്ച വീണാൽ അതിനെ അതിൽ മുക്കുകയും എന്നിട്ട് എടുത്തുപുറത്തിടുകയും ചെയ്യുക. കാരണം അതിന്റെ ഒരു ചിറകിൽ രോഗവും മറ്റേ ചിറകിൽ രോഗശമനവുമുണ്ട്. (ബുഖാരി: 3320)
ഭക്ഷണ മര്യാദകളുമായി ബന്ധപ്പെട്ട് ഒരു ചുരുങ്ങിയ വിവരണം മാത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. നമ്മുടെ ജീവിതത്തതില്‍ ഈ സുന്നത്തുകള്‍ നടപ്പാക്കണം. പരിഷ്ക്കാരത്തിന്റെ പേരില്‍ ഈ സുന്നത്തുകളെ മാറ്റി വെക്കുന്നവരുണ്ട്. നിസ്സാര കാര്യങ്ങളാണെന്ന രീതിയില്‍ ഇവ മാറ്റി വെക്കുന്നവരുമുണ്ട്. അല്ലാഹുവിന്റെ ഇഷ്‌ടം ലഭിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട കാര്യമാണ് ജീവതത്തിലുടനീളം അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്ത് നടപ്പിലാക്കുക എന്നുള്ളത് നാം അറിയാതെ പോകരുത്.
ﻗُﻞْ ﺇِﻥ ﻛُﻨﺘُﻢْ ﺗُﺤِﺒُّﻮﻥَ ٱﻟﻠَّﻪَ ﻓَﭑﺗَّﺒِﻌُﻮﻧِﻰ ﻳُﺤْﺒِﺒْﻜُﻢُ ٱﻟﻠَّﻪُ ﻭَﻳَﻐْﻔِﺮْ ﻟَﻜُﻢْ ﺫُﻧُﻮﺑَﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﻏَﻔُﻮﺭٌ ﺭَّﺣِﻴﻢٌ
(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.(ഖു൪ആന്‍ : 3/31)
kanzululoom.com