തർക്കത്തിന്റെ മൂന്ന് ഇനങ്ങള്‍ പണ്ഢിതൻമാർ വിശദീകരിച്ചിട്ടുണ്ട്.
(ഒന്ന്) സത്യം സ്ഥാപിക്കാനും അസത്യത്തെ തടുക്കുവാനും ഉദ്ദേശിച്ചുകൊണ്ട് നടത്തുന്നത്.
അത് അനുവദനീയമാണ്.
قَالُوا۟ يَٰنُوحُ قَدْ جَٰدَلْتَنَا فَأَكْثَرْتَ جِدَٰلَنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّٰدِقِينَ
അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ ഇങ്ങു കൊണ്ട് വരൂ. (ഖുർആൻ:11/32)
അറിവും ഉൾക്കാഴ്ചയും വിനയവും സൗമ്യതയുമൊക്കെ ഇവിടെ അനിവാര്യമാണ്.
ٱدْعُ إِلَىٰ سَبِيلِ رَبِّكَ بِٱلْحِكْمَةِ وَٱلْمَوْعِظَةِ ٱلْحَسَنَةِ ۖ وَجَٰدِلْهُم بِٱلَّتِى هِىَ أَحْسَنُ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ ۖ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി വാദപ്രതിവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് തന്‍റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. (ഖുർആൻ:16/125)
وَلَا تُجَٰدِلُوٓا۟ أَهْلَ ٱلْكِتَٰبِ إِلَّا بِٱلَّتِى هِىَ أَحْسَنُ إِلَّا ٱلَّذِينَ ظَلَمُوا۟ مِنْهُمْ
വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ വാദപ്രതിവാദം നടത്തരുത്- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു. (ഖുർആൻ:29/46)
(രണ്ട്) അസത്യം സ്ഥാപിക്കാനും സത്യത്തെ തടുക്കുവാനും ഉദ്ദേശിച്ചുകൊണ്ട് നടത്തുന്നത്.
അത് അനുവദനീയമല്ല.
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَٱلْأَحْزَابُ مِنۢ بَعْدِهِمْ ۖ وَهَمَّتْ كُلُّ أُمَّةِۭ بِرَسُولِهِمْ لِيَأْخُذُوهُ ۖ وَجَٰدَلُوا۟ بِٱلْبَٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ فَأَخَذْتُهُمْ ۖ فَكَيْفَ كَانَ عِقَابِ
അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും അവരുടെ ശേഷമുള്ള കക്ഷികളും (സത്യത്തെ) നിഷേധിച്ചു തള്ളിക്കളയുകയുണ്ടായി. ഓരോ സമുദായവും തങ്ങളുടെ റസൂലിനെ പിടികൂടാന്‍ ഉദ്യമിക്കുകയും, അസത്യത്തെകൊണ്ട് സത്യത്തെ തകര്‍ക്കുവാന്‍ വേണ്ടി അവര്‍ തര്‍ക്കം നടത്തുകയും ചെയ്തു. തന്നിമിത്തം ഞാന്‍ അവരെ പിടികൂടി. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു! (ഖുർആൻ:40/5)
وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَٰدِلُ ٱلَّذِينَ كَفَرُوا۟ بِٱلْبَٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓا۟ ءَايَٰتِى وَمَآ أُنذِرُوا۟ هُزُوًا
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത് നല്‍കുന്നവരായിക്കൊണ്ടും മാത്രമാണ് നാം ദൂതന്‍മാരെ നിയോഗിക്കുന്നത്. അവിശ്വസിച്ചവര്‍ മിഥ്യാവാദവുമായി തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു; അത് മൂലം സത്യത്തെ തകര്‍ത്ത് കളയുവാന്‍ വേണ്ടി. എന്‍റെ ദൃഷ്ടാന്തങ്ങളെയും അവര്‍ക്ക് നല്‍കപ്പെട്ട താക്കീതുകളെയും അവര്‍ പരിഹാസ്യമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. (ഖുർആൻ:18/56)
كَذَٰلِكَ يُضِلُّ ٱللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ ﴿٣٤﴾ ٱلَّذِينَ يُجَٰدِلُونَ فِىٓ ءَايَٰتِ ٱللَّهِ بِغَيْرِ سُلْطَٰنٍ أَتَىٰهُمْ ۖ كَبُرَ مَقْتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ ﴿٣٥﴾
…. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു. അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്‍റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു. (ഖുർആൻ:40/34-35)
സത്യം ഗ്രഹിക്കുവാൻ വേണ്ടിയോ, കൂടുതൽ വിജ്ഞാനം ലഭിക്കുവാൻ വേണ്ടിയോ അന്വേഷണബുദ്ധ്യാ ചർച്ച നടത്തുന്നതു നല്ല സ്വഭാവംതന്നെ. നേരെമറിച്ച് സത്യത്തെ പരാജയപ്പെടുത്തുവാനും , സ്വന്തം താല്പര്യങ്ങളെ ന്യായീകരിക്കുവാനും വേണ്ടി തർക്കം നടത്തുന്നതു എത്രമാത്രം അപലപനീയമാണെന്നു ഇതുപോലെയുള്ള ഖുർആൻ വചനങ്ങളിൽനിന്നു നല്ലപോലെ മനസ്സിലാക്കാം . അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും കടുത്ത ശാപകോപങ്ങൾക്കു അതു കാരണമായിത്തീരുന്നു. മാത്രമല്ല, ഹൃദയത്തിലേക്കു നന്മയുടെ പ്രവേശനം പോലും അതുമൂലം തടയപ്പെടുന്നു . അതെ, ഇഹത്തിൽ അതു മനുഷ്യനെ മൃഗീയതയിലേക്കു അധഃപതിപ്പിക്കുകയും, പരത്തിൽ കാലാകാല ദൗർഭാഗ്യത്തിലേക്കു നയിക്കുകയും ചെയുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 40/34-35 ന്റെ വിശദീകരണം)
യഥാർത്ഥവും, ലക്ഷ്യവും കാട്ടിക്കൊടുത്താലും, അത് സ്വീകരിക്കാതെ വല്ല മുടന്തൻ ന്യായങ്ങളിലും പറ്റിക്കൂടി തർക്കം നടത്തുക ഇത്തരക്കാരുടെ പതിവായിരിക്കും. യുക്തവും സ്വീകാര്യവുമായ തെളിവിന്റെയോ, പ്രവാചകന്മാർ മുഖേന ലഭിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളുടെയോ, വേദപ്രമാണങ്ങളുടെയോ അടിസ്ഥാനത്തിൽ അവർക്കൊന്നും പറയുവാനുണ്ടായിരിക്കയില്ല. അല്ലാഹു പറഞ്ഞതുപോല:
وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَٰبٍ مُّنِيرٍ ﴿٨﴾ ثَانِىَ عِطْفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِ ۖ لَهُۥ فِى ٱلدُّنْيَا خِزْىٌ ۖ وَنُذِيقُهُۥ يَوْمَ ٱلْقِيَٰمَةِ عَذَابَ ٱلْحَرِيقِ ﴿٩﴾ ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ ٱللَّهَ لَيْسَ بِظَلَّٰمٍ لِّلْعَبِيدِ ﴿١٠﴾
യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്. അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്.) ഇഹലോകത്ത് അവന്ന് നിന്ദ്യതയാണുള്ളത്. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും. (അന്നവനോട് ഇപ്രകാരം പറയപ്പെടും:) നിന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത് നിമിത്തവും, അല്ലാഹു (തന്‍റെ) ദാസന്‍മാരോട് ഒട്ടും അനീതി ചെയ്യുന്നവനല്ല എന്നതിനാലുമത്രെ അത്. (ഖുർആൻ:22/8-10)
وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِى ٱللَّهِ بِغَيْرِ عِلْمٍ وَيَتَّبِعُ كُلَّ شَيْطَٰنٍ مَّرِيدٍ
യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുകയും, ധിക്കാരിയായ ഏത് പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. (ഖുർആൻ:22/3)
(മൂന്ന്) സത്യത്തിനും അസത്യത്തിനും വേണ്ടിയല്ലാതെയുള്ള തർക്കം
അതും അനുവദനീയമല്ല.
إِنَّآ أَنزَلْنَآ إِلَيْكَ ٱلْكِتَٰبَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَىٰكَ ٱللَّهُ ۚ وَلَا تَكُن لِّلْخَآئِنِينَ خَصِيمًا ﴿١٠٥﴾ وَٱسْتَغْفِرِ ٱللَّهَ ۖ إِنَّ ٱللَّهَ كَانَ غَفُورًا رَّحِيمًا ﴿١٠٦﴾ وَلَا تُجَٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا ﴿١٠٧﴾ يَسْتَخْفُونَ مِنَ ٱلنَّاسِ وَلَا يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ ٱلْقَوْلِ ۚ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطًا ﴿١٠٨﴾ هَٰٓأَنتُمْ هَٰٓؤُلَآءِ جَٰدَلْتُمْ عَنْهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا فَمَن يُجَٰدِلُ ٱللَّهَ عَنْهُمْ يَوْمَ ٱلْقِيَٰمَةِ أَم مَّن يَكُونُ عَلَيْهِمْ وَكِيلًا ﴿١٠٩﴾ وَمَن يَعْمَلْ سُوٓءًا أَوْ يَظْلِمْ نَفْسَهُۥ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُورًا رَّحِيمًا ﴿١١٠﴾ وَمَن يَكْسِبْ إِثْمًا فَإِنَّمَا يَكْسِبُهُۥ عَلَىٰ نَفْسِهِۦ ۚ وَكَانَ ٱللَّهُ عَلِيمًا حَكِيمًا ﴿١١١﴾ وَمَن يَكْسِبْ خَطِيٓـَٔةً أَوْ إِثْمًا ثُمَّ يَرْمِ بِهِۦ بَرِيٓـًٔا فَقَدِ ٱحْتَمَلَ بُهْتَٰنًا وَإِثْمًا مُّبِينًا ﴿١١٢﴾
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്. അല്ലാഹുവോട് പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു. ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക? ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്‍റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്. (ഖു൪ആന്‍ :4/105-112)
അനാവശ്യമായി നടത്തുന്ന തർക്കങ്ങളും ഇതിൽപ്പെടും. ഉദാഹരണത്തിന് ഒരാൾ പറഞ്ഞു: അവൻ ഇന്ന സ്ഥലത്തുള്ളവനാണ് , മറ്റൊരുത്തൻ പറഞ്ഞു: അല്ല, അവൻ ഇന്ന സ്ഥലത്തുള്ളവനാണ്. ഇത്തരം ദീനിന്റെ പേരിലല്ലാത്ത തർക്കങ്ങൾ ഒഴിവാക്കേണ്ടതാണ്.
عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. (അബൂദാവൂദ്:4800)
ചിലയാളുകൾ ഈ ഹദീസിന്റ മറ പിടിച്ച് സത്യത്തെ സ്ഥാപിക്കുന്നതിനുള്ള തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാറുണ്ട്. സത്യം സ്ഥാപിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന തർക്കങ്ങളല്ല ഈ ഹദീസിൽ സൂചിപ്പിച്ചിട്ടുള്ളതെന്ന കാര്യം പ്രത്യേകം ഓർക്കുക.
عَنْ أَبِي غَالِبٍ، عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ” مَا ضَلَّ قَوْمٌ بَعْدَ هُدًى كَانُوا عَلَيْهِ إِلاَّ أُوتُوا الْجَدَلَ ” . ثُمَّ تَلاَ هَذِهِ الآيَةَ {بَلْ هُمْ قَوْمٌ خَصِمُونَ} .
അബൂഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരു ജനതയുംതന്നെ അവർ സൻമാർഗ്ഗത്തിലായിരുന്നതിനുശേഷം തർക്കവാസന ഉണ്ടായിത്തീർന്നല്ലാതെ വഴിപിഴച്ചുപോയിട്ടില്ല. ശേഷം നബി ﷺ ഓതി:അല്ല, അവര്‍ തർക്കസ്വഭാവക്കാരായ ഒരു ജനവിഭാഗമാകുന്നു. (ഇബ്നുമാജ: 48)
قال الإمام محمد بن صالح العثيمين -رَحِمـهُ الله- :- فإذا رأيت من أخيك جدالا ومراء حين يكون الحق واضحا ولكنه لم يتبعه ففر منه فرارك من الأسد وقل : ليس عندي إلا هذا واتركه ..”
ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉസൈമാൻ رَحِمـهُ الله പറഞ്ഞു : സത്യം വ്യക്തമായിരിക്കെ നിന്റെ സഹോദരനിൽ നിന്ന് നീ തർക്കം കാണുകയും , അവൻ അതിനെ പിൻപറ്റാതിരിക്കുന്നതായും നീ കണ്ടാൽ സിംഹത്തിൽ നിന്നോടിയൊളിക്കുന്നത് പോലെ അവനിൽ നിന്ന് നീ ഓടിയൊളിക്കുക ; ” ഇതല്ലാതെ (ഈ സത്യമല്ലാതെ) എന്റെയടുത്ത് (ഒന്നും) ഇല്ല ” എന്ന് പറയുകയും അവനെ നീ ഒഴിവാക്കുകയും ചെയ്യുക. شرح حلية طالب العلم ص (27)
സത്യം മനസ്സിലാക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹമില്ലാതെ, സത്യം കാണിച്ചുകൊടുത്താൽപ്പോലും അംഗീകരിക്കാതെ തർക്ക-കുതർക്കങ്ങൾക്ക് നടക്കുന്നവരെതൊട്ട് അകന്നു നിൽക്കലാണ് നല്ലത്.
قال الإمام ابن رجب رحمه الله : فما سكتَ من سكتَ من كثرة الخصام و الجدال من سلف الأُمَّة جهلاً ولا عجزاً ، و لكن سكتوا عن علمٍ و خشيةٍ لِـلَّـهِ . و ما تكلَّم من تكلَّم و توسَّع من توسَّع بعدهم لاختصاصه بعلم دُونهم ، و لكن حُبّـًا للكلام و قِلَّة وَرَع . ! “
ഇമാം ഇബ്നു റജബ് അൽ ഹമ്പലി رحمه الله പറഞ്ഞു : അധിക തർക്ക, കുതർക്കങ്ങളിലും സലഫുകൾ ( മുൻഗാമികൾ) മൗനം പാലിച്ചത് അറിവില്ലായ്മയോ , (മറുപടി നൽകാനുള്ള) അശക്തതയോ കാരണമല്ല. മറിച്ച് അവർ അല്ലാഹുവിനെ ഭയക്കുന്നതിനാലും, അറിവുള്ളതിനാലുമാണ് മൗനം ദീക്ഷിച്ചത്. എന്നാൽ (അധിക തർക്ക കുതർക്കങ്ങളിലും) സലഫുകൾക്ക് ശേഷമുള്ളവർ സംസാരിച്ചതും, ( കാര്യങ്ങളെ ) നീട്ടിപ്പരത്തിയതും, അവർക്കില്ലാത്ത ( സലഫുകൾകില്ലാത്ത ) പ്രത്യേക അറിവ് അവനുള്ളതുകൊണ്ടുമല്ല. മറിച്ച് സംസാരിക്കാനുള്ള (അവൻ്റെ) താൽപര്യവും, (അവൻ്റെ) തഖ്‌വ യുടെ കുറവുമാണ് അവനെ അതിന് പ്രേരിപ്പിച്ചത്. بيان فضل علم السَّلف على علم الخلف ( ص ٢٠ )
عَنْ عَائِشَةَ ـ رضى الله عنها ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِنَّ أَبْغَضَ الرِّجَالِ إِلَى اللَّهِ الأَلَدُّ الْخَصِمُ
ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ടവന്‍ കുതര്‍ക്കം നടത്തുന്നവനും പിടിവാശിക്കാരനുമാണ്. (ബുഖാരി:2457)
عن معروف الكرخي رحمه الله قال: إذا أراد الله بعبد خيرا فتح عليه باب العمل وأغلق عليه باب الجدل وإذا أراد بعبد شرا أغلق عليه باب العمل وفتح عليه باب الجدل
മഅ്റൂഫ് رحمه الله പറഞ്ഞു: അല്ലാഹു ഒരടിമക്ക് നന്മ ഉദ്ദേശിച്ചാൽ അവൻ്റെ മുന്നിൽ സൽകർമങ്ങളുടെ കവാടം തുറക്കുകയും, കുതർക്കത്തിൻ്റെ കവാടം അടക്കുകയും ചെയ്യും. ഇനി ഒരടിമക്ക് ശർറുണ്ടാകാൻ ആണ് അല്ലാഹു ഉദ്ദേശിച്ചത് എങ്കിൽ അവൻ്റെ മുന്നിൽ സൽകർമങ്ങളുടെ കവാടം അടക്കുകയും, കുതർക്കങ്ങളുടെ കവാടം തുറക്കുകയും ചെയ്യും. (طبقات الحنابلة【١/٣٨٤】)
kanzululoom.com