ﻛُﻞُّ ﻧَﻔْﺲٍ ﺫَآﺋِﻘَﺔُ ٱﻟْﻤَﻮْﺕِ ۗ
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്……. (ഖു൪ആന്‍: 3/185)
ഇബ്നു കഥീർ رحمه الله പറഞ്ഞു: ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ് എന്ന് അല്ലാഹു സൃഷ്ടികളെ മുഴുവൻ ഉൾക്കൊള്ളുന്ന പൊതുവായ ഒരു പ്രഖ്യാപനമായി അറിയിക്കുകയാണ്. അവൻ ഇപ്രകാരം അരുളിയിരിക്കുന്നത് പോലെ:
كُلُّ مَنْ عَلَيْهَا فَانٍ ﴿٢٦﴾ وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ ﴿٢٧﴾
അവിടെ (ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്. (ഖു൪ആന്‍:55/26-27)
അപ്പോൾ അല്ലാഹു മാത്രമാണ് ഒരിക്കലും മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എന്നാൽ മനുഷ്യരും ജിന്നുകളും മരണപ്പെടും; അതുപോലെ മലക്കുകളും അല്ലാഹുവിന്റെ അർശ് വഹിക്കുന്നവരും മരണപ്പെടും. ഏകനും അദ്വിതീയനും സർവ്വാധിപതിയുമായ (അല്ലാഹു) മാത്രമാണ് ശാശ്വതത്വത്തോടും അനശ്വരതയോടും കൂടി അവശേഷിക്കുക. (ഇബ്നുകസീര്‍)
മരണവും ജീവിതവും അല്ലാഹു സൃഷ്ടിച്ചത് മനുഷ്യരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്.
ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്ത്തിക്കുന്നവന് എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്. അവന് പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:67/2)
അല്ലാഹു പറയുന്നു:
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍:2/155)
ആർക്കും തന്നെ ഈ ലോകത്ത് മരണമില്ലാത്ത ശാശ്വത ജീവിതം അല്ലാഹു നിശ്ചയിച്ചു നൽകിയിട്ടില്ല. അല്ലാഹു പറയുന്നു:
وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ ٱلْخُلْدَ ۖ أَفَإِي۟ن مِّتَّ فَهُمُ ٱلْخَٰلِدُونَ
(നബിയേ,) നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ? (ഖു൪ആന്‍:21/34)
പ്രവാചകന്റെ മരണത്തെ കാത്തിരിക്കുകയും, തങ്ങൾ മാത്രം ഈ ലോകത്ത് എന്നെന്നേക്കുമായി ജീവിക്കുമെന്ന് വ്യാമോഹിക്കുകയും ചെയ്ത എതിരാളികളുടെ വാദങ്ങളെയാണ് ഈ ആയത്ത് ഖണ്ഡിക്കുന്നത്. പ്രവാചകന്മാർ ഉൾപ്പെടെയുള്ള സകല ജീവജാലങ്ങൾക്കും മരണം അനിവാര്യമാണെന്നും, ആർക്കും മരണത്തെ അതിജീവിച്ച് ഈ ലോകത്ത് സ്ഥിരമായിരിക്കാൻ കഴിയില്ലെന്നുമുള്ള കടുത്ത യാഥാർത്ഥ്യമാണ് ഈ വചനം ബോധ്യപ്പെടുത്തുന്നത്.
മനുഷ്യൻ ഭൂമിയിൽ എവിടെയായിരുന്നാലും – ഏത് സുരക്ഷിതമായ സ്ഥലത്താണെങ്കിലും, അല്ലെങ്കിൽ ആകാശത്തോളം ഉയരത്തിൽ പണിതുയർത്തിയ കോട്ടകൊത്തളങ്ങൾക്കുള്ളിൽ കനത്ത കാവലിൽ കഴിഞ്ഞുകൂടിയാലും – നിശ്ചിത സമയമാകുമ്പോൾ മരണം അവനെ തേടിയെത്തിയിരിക്കും. അല്ലാഹു പറയുന്നു:
أَيْنَمَا تَكُونُوا۟ يُدْرِككُّمُ ٱلْمَوْتُ وَلَوْ كُنتُمْ فِى بُرُوجٍ مُّشَيَّدَةٍ ۗ
നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (ഖു൪ആന്‍:4/78)
ഒരാള്‍ക്കും തന്റെ മരണം എവിടെ വെച്ചാണെന്ന് മുൻകൂട്ടി അറിയാൻ സാധ്യമല്ല.
وَمَا تَدْرِى نَفْسُۢ بِأَىِّ أَرْضٍ تَمُوتُ ۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ
താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍: 31/34)
ഒരാള്‍ക്കും അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള അനുമതിയും വിധിയുമില്ലാതെ മരണപ്പെടാൻ സാധ്യമല്ല. ഓരോ മനുഷ്യന്റെയും ആയുർദൈർഘ്യം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതും, അതിൽ ഒരു നിമിഷം പോലും മുന്നോട്ടോ പിന്നോട്ടോ മാറ്റാന്‍ ആർക്കും കഴിയുകയുമില്ല. അല്ലാഹു പറയുന്നു:
وَلِكُلِّ أُمَّةٍ أَجَلٌ ۖ فَإِذَا جَآءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ
ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴിക നേരം പോലും വൈകിക്കുകയോ, നേരത്തെ ആക്കുകയോ ഇല്ല. (ഖു൪ആന്‍:7/34)
وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ ٱللَّهِ كِتَٰبًا مُّؤَجَّلًا ۗ
അല്ലാഹുവിന്റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്. (ഖു൪ആന്‍: 3/145)
وَلَن يُؤَخِّرَ ٱللَّهُ نَفْسًا إِذَا جَآءَ أَجَلُهَا ۚ وَٱللَّهُ خَبِيرُۢ بِمَا تَعْمَلُونَ
ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (ഖു൪ആന്‍:63/11)
ആര് എത്രയൊക്കെ അകന്നുമാറാൻ നോക്കിയാലും, താൻ ഭയപ്പെട്ട് ഓടിക്കൊണ്ടിരിക്കുന്ന ആ മരണം ഒടുവിൽ തന്നെ വന്നു കാണുകതന്നെ ചെയ്യും.
قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلْغَيْبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന് നിങ്ങളെ വിവരമറിയിക്കുന്നതാണ്. (ഖു൪ആന്‍:62/8)
മരണം സമാഗതമാകുന്ന നിർണ്ണായക നിമിഷത്തിലെ അതീവ ഭയാഹകമായ രംഗങ്ങളെയും മനുഷ്യന്റെ നിസ്സഹായാവസ്ഥയെയും വളരെ ശക്തമായി വരച്ചുകാട്ടുന്നുണ്ട്.
وَجَآءَتْ سَكْرَةُ ٱلْمَوْتِ بِٱلْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ
മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട് വരുന്നതാണ്. എന്തൊന്നില്‍ നിന്ന് നീ ഒഴിഞ്ഞ് മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്. (ഖുർആൻ:50/19)
ലൗകിക ലഹരിയിൽ കഴിഞ്ഞിരുന്ന മനുഷ്യനിലേക്ക് മരണത്തിന്റെ ബോധക്ഷയം കടന്നുവരുമ്പോൾ, താൻ ഭയന്നോടിയിരുന്ന സത്യം തന്നെ തേടിയെത്തിയെന്ന് അവന് ബോധ്യപ്പെടുന്നു. മരണത്തെ തടയാനാവില്ലെന്നും, ഇത് പരലോകത്തേക്ക് കടക്കുന്ന അനിവാര്യ നിമിഷമാണെന്നും ഈ വചനം ഓർമ്മിപ്പിക്കുന്നു.
ـَلَّآ إِذَا بَلَغَتِ ٱلتَّرَاقِىَ ﴿٢٦﴾ وَقِيلَ مَنْ ۜ رَاقٍ ﴿٢٧﴾ وَظَنَّ أَنَّهُ ٱلْفِرَاقُ ﴿٢٨﴾ وَٱلْتَفَّتِ ٱلسَّاقُ بِٱلسَّاقِ ﴿٢٩﴾ إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمَسَاقُ ﴿٣٠﴾
അല്ല, (പ്രാണന്) തൊണ്ടക്കുഴിയില്‍ എത്തുകയും, മന്ത്രിക്കുവാനാരുണ്ട് എന്ന് പറയപ്പെടുകയും, അത് വേര്‍പാടാണെന്ന് അവര്‍ ഉറപ്പാക്കുകയും, കണങ്കാലും കണങ്കാലുമായി കൂട്ടിപ്പിണയുകയും ചെയ്താല്‍, അന്ന് തന്റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടുപോകുന്നത്. (ഖു൪ആന്‍:75/26-30)
പ്രാണൻ തൊണ്ടക്കുഴിയിലെത്തുമ്പോൾ ലൗകിക ജീവിതം അവസാനിക്കുകയാണെന്ന് ഉറപ്പാകുന്നു. രോഗിയെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് ബന്ധുക്കൾ നിസ്സഹായരായി അന്വേഷിക്കുകയും, കാൽപാദങ്ങൾ പരസ്പരം പിണയുന്ന ആ അന്തിമ നിമിഷത്തിൽ എല്ലാവരും വിചാരണയ്ക്കായി അല്ലാഹുവിലേക്ക് മടങ്ങേണ്ടവരാണെന്ന് ഈ വചനങ്ങൾ ഓർമ്മിപ്പിക്കുന്നു.
ആ സന്ദര്‍ഭത്തെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നു:
فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ ﴿٨٣﴾ وَأَنتُمْ حِينَئِذٍ تَنظُرُونَ ﴿٨٤﴾ وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَٰكِن لَّا تُبْصِرُونَ ﴿٨٥﴾ فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ ﴿٨٦﴾ تَرْجِعُونَهَآ إِن كُنتُمْ صَٰدِقِينَ ﴿٨٧﴾
എന്നാല്‍ അത് (ജീവന്) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്?) നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ. നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍, നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്. (ഖുർആൻ:56/83-87)
പ്രാണൻ തൊണ്ടക്കുഴിയിലെത്തുമ്പോൾ ഡോക്ടർമാരും ബന്ധുക്കളും നോക്കുകുത്തികളായി മാറുന്നു. രോഗിയോട് ഏറ്റവും അരികിൽ മലക്കുകളുണ്ടെങ്കിലും ആർക്കും അതു കാണാനാകില്ല. പ്രാണനെ തിരികെ പിടിക്കാൻ മനുഷ്യൻ അശക്തനാണെന്നും എല്ലാവരും വിചാരണയ്ക്ക് വിധേയരാണെന്നും ഈ വചനം ഓർമ്മിപ്പിക്കുന്നു.
മനുഷ്യാത്മാക്കളെ പിടിക്കാന്‍ (മരിപ്പിക്കാന്‍) അല്ലാഹു മലക്കുകളെ നിശ്ചയിച്ചിട്ടുണ്ട്. ഒരാൾക്ക് മരണം സമാഗതമാകുമ്പോൾ, യാതൊരു വീഴ്ചയും വരുത്താതെ കൃത്യസമയത്ത് അല്ലാഹുവിന്റെ ദൂതന്മാരായ മലക്കുകൾ (മലക്കുൽ മൗത്തും സഹായികളും) ആ പ്രാണനെ പിടിച്ചെടുക്കുന്നു.
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۖ وَيُرْسِلُ عَلَيْكُمْ حَفَظَةً حَتَّىٰٓ إِذَا جَآءَ أَحَدَكُمُ ٱلْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ
അവനത്രെ തന്റെ ദാസന്മാരുടെ മേല്‍ പരമാധികാരമുള്ളവന്. നിങ്ങളുടെ മേല്‍നോട്ടത്തിനായി അവന് കാവല്ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്മാര് (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. (ഖു൪ആന്‍ :6/61)
قُلْ يَتَوَفَّىٰكُم مَّلَكُ ٱلْمَوْتِ ٱلَّذِى وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ
(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്. (ഖു൪ആന്‍ :32/11)
അവിശ്വാസികളെയും അതിക്രമകാരികളെയും കഠിനമായ ശിക്ഷയോടെ മലക്കുകൾ പിടികൂടുമ്പോൾ, വിശുദ്ധ ജീവിതം നയിച്ച സൽവൃത്തരായ മനുഷ്യരെ മലക്കുകൾ വളരെ ആദരവോടെയും ശാന്തതയോടെയുമാണ് എതിരേൽക്കുന്നത്. അല്ലാഹു പറയുന്നു:
ٱلَّذِينَ تَتَوَفَّىٰهُمُ ٱلْمَلَٰٓئِكَةُ طَيِّبِينَ ۙ يَقُولُونَ سَلَٰمٌ عَلَيْكُمُ ٱدْخُلُوا۟ ٱلْجَنَّةَ بِمَا كُنتُمْ تَعْمَلُونَ
അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക.(ഖു൪ആന്‍:16/32)
وَلَوْ تَرَىٰٓ إِذِ ٱلظَّٰلِمُونَ فِى غَمَرَٰتِ ٱلْمَوْتِ وَٱلْمَلَٰٓئِكَةُ بَاسِطُوٓا۟ أَيْدِيهِمْ أَخْرِجُوٓا۟ أَنفُسَكُمُ ۖ ٱلْيَوْمَ تُجْزَوْنَ عَذَابَ ٱلْهُونِ بِمَا كُنتُمْ تَقُولُونَ عَلَى ٱللَّهِ غَيْرَ ٱلْحَقِّ وَكُنتُمْ عَنْ ءَايَٰتِهِۦ تَسْتَكْبِرُونَ
ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്റെയും, അവന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും.) (ഖു൪ആന്‍ :6/93)
وَلَوْ تَرَىٰٓ إِذْ يَتَوَفَّى ٱلَّذِينَ كَفَرُوا۟ ۙ ٱلْمَلَٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَٰرَهُمْ وَذُوقُوا۟ عَذَابَ ٱلْحَرِيقِ
സത്യനിഷേധികളുടെ മുഖങ്ങളിലും പിന്‍വശങ്ങളിലും അടിച്ചു കൊണ്ട് മലക്കുകള്‍ അവരെ മരിപ്പിക്കുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍! (അവര്‍ (മലക്കുകള്‍) അവരോട് പറയും:) ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക. (ഖു൪ആന്‍:8/50)
ٱﻟﻠَّﻪُ ﻳَﺘَﻮَﻓَّﻰ ٱﻷَْﻧﻔُﺲَ ﺣِﻴﻦَ ﻣَﻮْﺗِﻬَﺎ ﻭَٱﻟَّﺘِﻰ ﻟَﻢْ ﺗَﻤُﺖْ ﻓِﻰ ﻣَﻨَﺎﻣِﻬَﺎ ۖ ﻓَﻴُﻤْﺴِﻚُ ٱﻟَّﺘِﻰ ﻗَﻀَﻰٰ ﻋَﻠَﻴْﻬَﺎ ٱﻟْﻤَﻮْﺕَ ﻭَﻳُﺮْﺳِﻞُ ٱﻷُْﺧْﺮَﻯٰٓ ﺇِﻟَﻰٰٓ ﺃَﺟَﻞٍ ﻣُّﺴَﻤًّﻰ ۚ ﺇِﻥَّ ﻓِﻰ ﺫَٰﻟِﻚَ ﻻَءَﻳَٰﺖٍ ﻟِّﻘَﻮْﻡٍ ﻳَﺘَﻔَﻜَّﺮُﻭﻥَ
ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവന് മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന് പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന് വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (ഖു൪ആന്‍ :39/42)
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജീവൻ വെടിയുന്ന രക്തസാക്ഷികളുടെ (ശഹീദുകൾ) കാര്യത്തില്‍ അല്ലാഹു പറയുന്നു:
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتَۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച് പോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്കപ്പെട്ടിരിക്കുന്നു. (ഖു൪ആന്‍: 3/169)
وَلَا تَقُولُوا۟ لِمَن يُقْتَلُ فِى سَبِيلِ ٱللَّهِ أَمْوَٰتٌۢ ۚ بَلْ أَحْيَآءٌ وَلَٰكِن لَّا تَشْعُرُونَ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന് നിങ്ങള്‍ പറയേണ്ട. എന്നാല്‍ അവരാകുന്നു ജീവിക്കുന്നവര്‍. പക്ഷെ, നിങ്ങള്‍ (അതിനെപ്പറ്റി) ബോധവാന്മാരാകുന്നില്ല. (ഖു൪ആന്‍ :2/154)
www.kanzululoom.com