സന്താനങ്ങള്‍ ഐഹിക ലോകത്തെ സൌന്ദര്യവും വിഭവങ്ങളുമാകുന്നു. അതുകൊണ്ടുതന്നെ സന്താനങ്ങളുണ്ടാകുക എന്നത് ഏതൊരു ദമ്പതിമാരുടേയും അഭിലാഷമാണ്. ഒരു കുഞ്ഞ് പിറക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടതും നി൪വ്വഹിക്കേണ്ടതുമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
1.സന്തോഷിക്കുക
ദമ്പതിമാ൪ക്ക് ഒരു കുഞ്ഞ് പിറക്കുന്നത് അവ൪ക്കും അവരുടെ കുടുംബത്തിനും ഒരു സന്തോഷകരമായ കാര്യമാണ്. ഇബ്രാഹിം നബി(അ), സക്കരിയാ നബി(അ) എന്നിവ൪ക്ക് ഒരു കുഞ്ഞ് പിറക്കുന്നതിനെ കുറിച്ചുള്ള അല്ലാഹുവില്‍ നിന്നുള്ള വ൪ത്തമാനം സന്തോഷ വാ൪ത്തയായിട്ടാണ് വിശുദ്ധ ഖു൪ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്..
ﻳَٰﺰَﻛَﺮِﻳَّﺎٓ ﺇِﻧَّﺎ ﻧُﺒَﺸِّﺮُﻙَ ﺑِﻐُﻠَٰﻢٍ ٱﺳْﻤُﻪُۥ ﻳَﺤْﻴَﻰٰ ﻟَﻢْ ﻧَﺠْﻌَﻞ ﻟَّﻪُۥ ﻣِﻦ ﻗَﺒْﻞُ ﺳَﻤِﻴًّﺎ
ഹേ സകരിയ്യാ, തീര്‍ച്ചയായും നിനക്ക് നാം ഒരു ആണ്‍കുട്ടിയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവന്റെ പേര് യഹ്‌യാ എന്നാകുന്നു. മുമ്പ് നാം ആരെയും അവന്റെ പേര് ഉള്ളവരാക്കിയിട്ടില്ല.(ഖു൪ആന്‍ :19/7)
ﻓَﺄَﻭْﺟَﺲَ ﻣِﻨْﻬُﻢْ ﺧِﻴﻔَﺔً ۖ ﻗَﺎﻟُﻮا۟ ﻻَ ﺗَﺨَﻒْ ۖ ﻭَﺑَﺸَّﺮُﻭﻩُ ﺑِﻐُﻠَٰﻢٍ ﻋَﻠِﻴﻢٍ
അപ്പോള്‍ അവരെപ്പറ്റി(മലക്കുകളെ) അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ (മലക്കുകള്‍) പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെ പറ്റി അവര്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.(ഖു൪ആന്‍ : 51/28)
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷ വ൪ത്തമാനം ഉണ്ടായാല്‍ അതിന് കാരണക്കാരനായ അല്ലാഹുവിന് കൂടുതല്‍ നന്ദി കാണിക്കേണ്ടതുണ്ട്.
2.അല്ലാഹു നല്‍കിയത് തൃപ്തിയോടെ സ്വീകരിക്കുക
ജനിച്ച കുഞ്ഞ് ആണായാലും പെണ്ണായാലും സന്തോഷത്തോടെയാണ് നാം സ്വീകരിക്കേണ്ടത്. അല്ലാഹുവിന്റെ നിശ്ചയം എന്തായാലും അതിൽ സംതൃപ്തി കണ്ടെത്തുന്നവരാണ് സത്യവിശ്വാസി.
لِّلَّهِ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ يَخْلُقُ مَا يَشَآءُ ۚ يَهَبُ لِمَن يَشَآءُ إِنَٰثًا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ ﴿٤٩﴾ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَٰثًا ۖ وَيَجْعَلُ مَن يَشَآءُ عَقِيمًا ۚ إِنَّهُۥ عَلِيمٌ قَدِيرٌ ﴿٥٠﴾
അല്ലാഹുവിനാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (ഖു൪ആന്‍ : 42/49-50)
عن عائشة رضي الله عنها قالت: قال رسول الله صلى الله عليه و سلم: إن أولادكم هبة الله لكم يهب لمن يشاء إناثا و يهب لمن يشاء الذكور، فهم و أموالهم لكم إذا احتجتم إليها
ആയിശാ رضى الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ മക്കൾ നിങ്ങൾക്കുള്ള അല്ലാഹുവിന്റെ സമ്മാനമാണ്. അവൻ അവനുദ്ദേശിക്കുന്നവർക്ക് ആണ്കുട്ടികളെയും അവനുദ്ദേശിച്ചവർക്ക് പെണ്കുട്ടികളെയും സമ്മാനമായി നൽകുന്നു. അതിനാൽ അവരും അവരുടെ സമ്പത്തും നിങ്ങളത് ആവശ്യമുള്ളവരായാൽ നിങ്ങളുടേതാണ്. (അസ്സ്വഹീഹ:2564)
ജാഹിലിയ്യാ കാലഘട്ടത്തില്‍ പെൺകുഞ്ഞ് ജനിക്കുന്നത് വെറുപ്പോടെയാണ് കണ്ടിരുന്നത്.
وَإِذَا بُشِّرَ أَحَدُهُم بِٱلْأُنثَىٰ ظَلَّ وَجْهُهُۥ مُسْوَدًّا وَهُوَ كَظِيمٌ ﴿٥٨﴾ يَتَوَٰرَىٰ مِنَ ٱلْقَوْمِ مِن سُوٓءِ مَا بُشِّرَ بِهِۦٓ ۚ أَيُمْسِكُهُۥ عَلَىٰ هُونٍ أَمْ يَدُسُّهُۥ فِى ٱلتُّرَابِ ۗ أَلَا سَآءَ مَا يَحْكُمُونَ ﴿٥٩﴾
അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു.അവന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം. (ഖു൪ആന്‍:16/58-59)
എന്നാല്‍ പെൺകുട്ടികൾക്ക് ഇസ്ലാം ഉന്നതമായ സ്ഥാനവും പരിഗണനയുമാണ് നൽകിയിട്ടുള്ളത്.
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : “ مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ ” . وَضَمَّ أَصَابِعَهُ .
അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ പ്രായപൂ൪ത്തിയാകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും അന്ത്യനാളില്‍ വരും. പ്രവാചകന്‍ തന്റെ വിരല്‍ ചേ൪ത്തുവെച്ചു. (മുസ്ലിം:2631)
عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ عَالَ جَارِيَتَيْنِ دَخَلْتُ أَنَا وَهُوَ الْجَنَّةَ كَهَاتَيْنِ ” . وَأَشَارَ بِأَصْبُعَيْهِ .
അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ പ്രായപൂ൪ത്തിയാകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും ഈ രണ്ട് (വിരലുകള്‍ പോലെ) സ്വ൪ഗത്തില്‍ പ്രവേശിക്കും. പ്രവാചകന്‍ തന്റെ രണ്ട് വിരലുകള്‍ കൊണ്ട് സൂചിപ്പിച്ചു. (തി൪മിദി:1914 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
നബി ﷺ പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ അല്ലെങ്കില്‍ മൂന്ന് പെണ്‍ മക്കളെ രണ്ട് സഹോദരിമാരെ അല്ലെങ്കില്‍ മൂന്ന് സഹോദരിമാരെ വിവാഹം കഴിക്കുന്നതുവരെ അല്ലെങ്കില്‍ അവരില്‍ നിന്ന് മരിച്ചു പോകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും സ്വ൪ഗത്തില്‍ ഇവ രണ്ടും പോലെയായിരിക്കും. പ്രവാചകന്‍ തന്റെ മധ്യ വിരല്‍ കൊണ്ടും അതിന് തൊട്ടുള്ള വിരല്‍ കൊണ്ടും സൂചിപ്പിച്ചു. (ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അംഗ വൈകല്യത്തോടെയോ , ബുദ്ധി മാന്ദ്യത്തോടെയോ അല്ലെങ്കിൽ എന്തെങ്കിലും രോഗത്തോടെയോ ആണ് കുഞ്ഞ് ജനിക്കുന്നതെങ്കിലും തന്റെ മനസ്സിനെ പിടിച്ചു നിർത്താൻ സത്യവിശ്വാസിക്ക് സാധിക്കേണ്ടതുണ്ട്. അതിന്റെ പേരില്‍ അവന്‍ വിഷമിക്കാന്‍ പാടില്ല. കാരണം അവന്‍ ക്ഷമിക്കുകയാണെങ്കില്‍ അക്കാരണത്താല്‍ അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ
അബൂസഈദ്(റ) അബൂഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം: നബി ﷺ അരുളി: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ (അവന്‍ ക്ഷമിക്കുകയാണങ്കില്‍) അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി.(ബുഖാരി:5641)
عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ
സുഹൈബില്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു:സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)
ചാപിള്ളയായി കുഞ്ഞ് ജനിക്കുകയോ , ജനിച്ചതിന് ശേഷം മരിച്ചു എന്നറിയുകയോ ചെയ്താലും അല്ലാഹുവിനെ സ്തുതിക്കുന്ന അടിമകൾക്ക് നബി ﷺ സന്തോഷ വാർത്ത അറിയിച്ചിട്ടുണ്ട് .
عن أبي موسى الأشعري رضي الله عنه أن رسول الله صلى الله عليه وسلم قال: “إذا مات ولد العبد قالالله تعالى لملائكته: قبضتم ولد عبدي؟ فَيقولون : نَعَمْ ، فيقول : قَبَضْتُمْ ثَمَرَة فُؤادِه ؟ فيقولون : نَعَمْ ، فيقول: فماذا قال عبدي؟ فيقولون: حمدك واسترجع،فيقول الله تعالى: ابنوا لعبدي بيتًا في الجنة،وسموه بيت الحمد”.
അബൂമൂസൽ അശ്അരീ (റ)വിൽനിന്ന് നിവേദനം.നബി ﷺ പറഞ്ഞു: “ഒരു അടിമയുടെ സന്താനം മരണപ്പെട്ടാൽ മലക്കുകളോട് അല്ലാഹു ചോദിക്കും: ‘മലക്കുകളേ, നിങ്ങൾ എന്റെ അടിമയുടെ സന്താനത്തിന്റെ ആത്മാവിനെ പിടികൂടിയോ?’ മലക്കുകള്‍ പറയും:’അതേ’.അല്ലാഹു ചോദിക്കും: ‘നിങ്ങള്‍ അവന്റെ ഹൃദയത്തിന്റെ ഫലം എടുത്തുവോ?’. മലക്കുകള്‍ ‘അതേ’ എന്ന് പറയും.അല്ലാഹു ചോദിക്കും: ‘അപ്പോൾ എന്റെ അടിമയുടെ പ്രതികരണം എന്തായിരുന്നു?’. അവർ പറയും: ‘അദ്ദേഹം നിന്നെ സ്തുതിച്ചിരിക്കുന്നു ( الحمد لله എന്ന് പറഞ്ഞിരിക്കുന്നു). ഇസ്തി൪ജാഉം നടത്തിയിരിക്കുന്നു ( إنّا لله وإنّا إليه راجِعون എന്ന് പറഞ്ഞിരിക്കുന്നു)’ . അപ്പോൾ അല്ലാഹു പറയും: അവന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക. അതിന് ‘ബൈത്തുല്‍ ഹംദ്’ (സ്തുതിയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക”. (തിര്‍മിദി – ശൈഖ് അല്‍ബാനി ഹസന്‍ ആയി രേഖപ്പെടുത്തിയ ഹദീസ്)
ജനിച്ച കുഞ്ഞിന്റെ ചെവിയില്‍ ബാങ്കും ഇഖാമത്തും കൊടുക്കേണ്ടതുണ്ടോ?
ജനിച്ച കുഞ്ഞിന്റെ വലതു ചെവിയിൽ ബാങ്കും ഇടതു ചെവിയിൽ ഇഖാമത്തും കൊടുക്കുന്ന സമ്പ്രദായം നിലവിലുണ്ട്. പ്രസ്തുത വിഷയത്തില്‍ സ്വഹീഹായ നിലയില്‍ തെളിവുകള്‍ വന്നിട്ടില്ല. ഹദീസിന്റെ വിഷയത്തിൽ ഏറെ അവഗാഹമുള്ള ശൈഖ് അൽബാനിയും(റ) ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദുമെല്ലാം(റ) അപ്രകാരമാണ് വിശദീകരിച്ചിട്ടുള്ളത്.
ശൈഖ് അൽബാനിയുടെ(റ) ഒരു ഫത്’വ കാണുക:
ചോദ്യം: കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ഹദീസ് സ്ഥിരപ്പെട്ട് വന്നിട്ടുണ്ടോ ? അതല്ല, അത് ദുർബലമാണോ ?
ഉത്തരം : അതെ , അത് ദുർബലമാണ്.
ചോദ്യം : ആ ഹദീസ് കൊണ്ട് പ്രവർത്തിക്കുവാൻ പാടുണ്ടോ ?
ഉത്തരം: ഇത് ജനങ്ങൾക്കുള്ള വിശദീകരണമാണ് . കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ മതത്തിൽ അംഗീകരിക്കപ്പെട്ട കാര്യമാണെന്നാണ് നാം മുമ്പ് പറഞ്ഞിരുന്നത്. അതിനുള്ള കാരണം സുനനുത്തിർമുദിയിൽ ഉദ്ധരിക്കപ്പെട്ട് വന്നിട്ടുള്ള ദുർബലമായ ഹദീസിൽ ബാങ്ക് കൊടുക്കൽ സുന്നത്താണെന്നാണുള്ളത് . അതിന് ‘ശവാഹിദ്’ കൊണ്ട് ശക്തിപ്പെടുത്തുന്ന മാർഗ്ഗമാണ് നാം അവിടെ സ്വീകരിച്ചത്. ഈ ഹദീസിനെ ബലപ്പെടുത്തുന്നത് ഇബ്നുൽ ഖയ്യിമിന്റെ ” തുഹ്ഫത്തുൽ മൗദൂദ് ബി അഹ്കാ മിൽ മൗലൂദ് ” എന്ന ഗ്രന്ഥത്തിൽ നാം കണ്ടിരുന്നു. അദ്ദേഹം അതിനെ ബൈഹഖിയുടെ ” ശുഅബുൽ ഈമാനിലേക്ക് ” ചേർത്തി പറയുകയും ചെയ്തിരുന്നു . ശക്തമായ ദുർബലതയൊന്നുമില്ലായെന്ന അദ്ദേഹത്തിന്റെ വാചകം നാം പരിഗണിക്കുകയും അതിനെ തുടർന്ന് തിർമുദിയുടെ ഹദീസിന് “ശാഹിദ് ” ഉണ്ടെന്ന് നാം ധരിക്കുകയും ചെയ്തു . അതാകട്ടെ അബൂ റാഫിഇൽ നിന്നുള്ള റിപ്പോർട്ടു മായിരുന്നു . അന്നേരം നമ്മുടെ പക്കൽ ‘ശുഅബുൽ ഈമാനിന്റ’ കയ്യെഴുത്ത് പ്രതിയോ , അച്ചടിച്ച പ്രതിയോ ഉണ്ടായിരുന്നില്ല.ഇമാം ബൈഹഖി (റ) ഉദ്ദരിച്ച ഹദീസിന്റെ സനദിൽ കളവ് കൊണ്ട് ആരോപിക്കപ്പെടുന്ന രണ്ട് റിപ്പോർട്ടർമാർ ഉണ്ട്. ‘ആ ഹദീസ് ദുർബലമാണ് ‘ എന്ന് മാത്രം പറയുകയാണ് ഇബ്നുൽ ഖയ്യിം ചെയ്തിട്ടുള്ളതെന്ന് എനിക്ക് മനസ്സിലായി. അത് അങ്ങേയറ്റം ദുർബലമാണെന്ന് പറയുകയാണ് യഥാർത്ഥ്യത്തിൽ വേണ്ടത് . ഇത്തരം സന്ദർഭങ്ങളിൽ അങ്ങേയറ്റം ദുർബലതയുള്ളതിനെ ശാഹിദായി പരിഗണിക്കാൻ ഹദീസ് നിദാന ശാസത്രമറിയുന്നവർക്ക് പാടുള്ളതല്ല.
സുനനുത്തിർമുദിയിലുള്ള അബൂ റാഫിഇന്റെ ഹദീസ് ബലപ്പെടുത്താൻ അങ്ങേയറ്റം ദുർബലമായ ശുഅബുൽ ഈമാനിലുള്ള ഹദീസിനെ ഉപയോഗിച്ചതിൽ നിന്നും കുട്ടിയുടെ ചെവിയിൽ ബാങ്ക് കൊടുക്കൽ സുന്നത്താണെന്ന എന്റെ മുമ്പത്തെ അഭിപ്രായത്തിൽ നിന്നും നാം മടങ്ങുകയാണ്.(സിൽസിലത്തുൽ ഹുദ വന്നൂർ: 562)
ശൈഖ് അൽബാനിയുടെ(റ) ഇതേ നിലപാട് തന്നെ ശൈഖ് അബ്ദുൽ മുഹ്സിൻ അൽ അബ്ബാദും(റ) പറഞ്ഞപ്പോൾ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: അപ്പോൾ ഇഖാമത്തിന്റെയും , ബാങ്കിന്റെയും ഹദീസ് എല്ലാം ദുർബലമാണോ ?
ഉത്തരം : ശൈഖ് അൽബാനി (റ) പറഞ്ഞതാണ് കാര്യം. അതിന് രണ്ടിനും ഹദീസിന്റെ പിൻബലമില്ല. (ശർഹു സുനനി അബീദാവൂദ് / കാസറ്റ് നമ്പർ : 209 )
3.തഹ്‌നീക്ക് ചെയ്യുക
ജനിച്ചയുടനെ കാരക്കനീരോ തേനോ കുഞ്ഞിന്റെ നാവില്‍ പുരട്ടുന്നതിനെയാണ് ‘തഹ്‌നീക്ക്’ എന്ന് പറയുന്നത്. നബി ﷺ യുടെ കാലത്ത് സ്വഹാബികള്‍ അതിന് വേണ്ടി നബി ﷺ യുടെ അരികിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നു.
عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ يُؤْتَى بِالصِّبْيَانِ فَيُبَرِّكُ عَلَيْهِمْ وَيُحَنِّكُهُمْ
ആയിശയിൽ(റ) നിന്ന് നിവേദനം: നബി ﷺ യുടെ അടുക്കൽ കുഞ്ഞുങ്ങൾ കൊണ്ടുവരപ്പെടുകയും നബി ﷺ അവർക്ക് ഈത്തപഴം ചവച്ചരച്ച് അതിന്റെ നീര് നൽകുകയും ബറക്കത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. (മുസ്ലിം:2147)
عَنْ أَبِي مُوسَى، قَالَ وُلِدَ لِي غُلاَمٌ، فَأَتَيْتُ بِهِ النَّبِيَّ صلى الله عليه وسلم فَسَمَّاهُ إِبْرَاهِيمَ، فَحَنَّكَهُ بِتَمْرَةٍ، وَدَعَا لَهُ بِالْبَرَكَةِ، وَدَفَعَهُ إِلَىَّ، وَكَانَ أَكْبَرَ وَلَدِ أَبِي مُوسَى
അബൂമൂസ(റ) പറയുന്നു: ‘അദ്ദേഹത്തിന് കുഞ്ഞ് പിറന്നപ്പോള്‍ കുഞ്ഞിനെയുമായി നബി ﷺ യുടെ സന്നിധിയില്‍ ചെന്നു. നബി ﷺ അവന് ‘ഇബ്‌റാഹീം’ എന്ന് പേര് നല്‍കുകയും കാരക്ക (ചവച്ചരച്ചിട്ട് അതിന്റെ) നീര് പുരട്ടികൊടുക്കുകയും അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ട് എനിക്കവനെ തിരിച്ച് തന്നു.’ (ബുഖാരി:6198)
അബൂത്വല്‍ഹക്കും(റ) ഉമ്മുസുലൈമിനും(റ) കുഞ്ഞ് പിറന്നപ്പോള്‍ നബി ﷺ ഇപ്രകാരം ചെയ്തത് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട്. കൂടാതെ അസ്മാഅ്(റ) ഗര്‍ഭിണിയായിരിക്കെ ഹിജ്‌റ പോവുകയും ഖുബായില്‍ എത്തിയപ്പോള്‍ അബ്ദുല്ലാഹ് ബ്‌നു സുബൈറിനെ പ്രസവിക്കുകയും ചെയ്തു. അവര്‍ പറയുന്നു: ‘എന്നിട്ട് ഞാന്‍ നബി ﷺ യുടെ സന്നിധിയില്‍ ചെന്ന് കുഞ്ഞിനെ അവിടുത്തെ മടിയില്‍വെച്ച് കൊടുത്തു. നബി ﷺ കാരക്ക കൊണ്ട് വരാന്‍ കല്‍പിച്ചു. അത് ചവച്ചരച്ചിട്ട് (അതിന്റെ നീര്) അവന്റെ വായിലാക്കികൊടുത്തു. അങ്ങനെ അവന്റെ ഉള്ളില്‍ ആദ്യം പ്രവേശിച്ചത് നബി ﷺ യുടെ ഉമിനീരായി. പിന്നീട് അവന് വേണ്ടി അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു. അബ്ദുല്ലാഹ് ബ്‌നു സുബൈറാണ് മദീനയില്‍ എത്തിയ മുഹാജിറുകള്‍ക്ക് ആദ്യം പിറന്ന ആണ്‍കുഞ്ഞ്. അവന്റെ ജനനത്തില്‍ മുസ്‌ലിംകള്‍ എന്തൊന്നില്ലാതെ സന്തോഷിച്ചു. കാരണം ജൂതന്മാര്‍ നിങ്ങള്‍ക്ക് സിഹ്‌റ് ചെയ്തതിനാല്‍ ആണ്‍കുട്ടികള്‍ ഉണ്ടാവുകയില്ലെന്ന ഒരു കിംവദന്തി ശത്രുക്കള്‍ പറഞ്ഞ് പരത്തിയിരുന്നു. (ആ ഇടക്കാണ് അബ്ദുല്ലയുടെ ജനനമുണ്ടായത്). (ബുഖാരി – മുസ്‌ലിം)
ഈത്തപ്പഴം കിട്ടിയില്ലെങ്കില്‍ തേനോ മറ്റെന്തെങ്കിലും മധുരമോ കുഞ്ഞിന്റെ നാവില്‍ പുരട്ടാവുന്നതാണ്.
4.കുഞ്ഞിന് മാതാവ് മുലയൂട്ടുക.
ജനിച്ച കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടല്‍ മാതാക്കളുടെ ബാധ്യതയായിട്ടാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.
ﻭَٱﻟْﻮَٰﻟِﺪَٰﺕُ ﻳُﺮْﺿِﻌْﻦَ ﺃَﻭْﻟَٰﺪَﻫُﻦَّ ﺣَﻮْﻟَﻴْﻦِ ﻛَﺎﻣِﻠَﻴْﻦِ ۖ ﻟِﻤَﻦْ ﺃَﺭَاﺩَ ﺃَﻥ ﻳُﺘِﻢَّ ٱﻟﺮَّﺿَﺎﻋَﺔَ ۚ
മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്….(ഖു൪ആന്‍ :2/233)
കഴിയുന്നവ൪ രണ്ട് വ൪ഷം പൂ൪ണ്ണമായും കുഞ്ഞിന് മുല കൊടുക്കേണ്ടതാണ്. അല്ലാഹുവിന്റെ കല്‍പ്പന പാലിക്കുന്ന പക്ഷം കുഞ്ഞിന് അതിന്റെ പ്രയോജനം ലഭിക്കുന്നു. അല്ലാഹുവിന്റെ കല്‍പ്പന പാലിക്കുന്നതുവഴി മാതാവിനും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. കുഞ്ഞിന്റെ അവകാശമായ മുലപ്പാല്‍ നിഷേധിക്കുന്നത് നരകപ്രവേശനത്തിന് കാരണമാണ്.
عن أبي أمامة الباهلي:قَالَ رَسُولُ اللَّهِ صلى الله عليه وسلم: بَينا أنا نائمٌ أتاني رجلانِ، فأخذا بِضَبْعَيَّ فأتَيا بي جبلًا وعْرًا، فقالا: اصعدْ …….. ……. ثمَّ انطُلِقَ بي فإذا أنا بنساءٍ تنهشُ ثُدِيَّهُنَّ الحيّاتُ فقلتُ ما بالُ هؤلاءِ فقالَ هؤلاءِ اللَّواتي يمنعنَ أولادَهنَّ ألبانَهنَّ
അബൂഉമാമയില്‍ (റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ഞാന്‍ ഉറങ്ങുന്നവനായിരിക്കെ എന്റെ അടുക്കല്‍ രണ്ടുപേ൪ വന്നു. അവ൪ രണ്ടുപേരും എന്റെ കൈകള്‍ പിടിക്കുകയും എന്നേയും കൊണ്ട് കുത്തനെയുള്ള ഒരു മലയില്‍ എത്തുകയും ചെയ്തു. അവ൪ രണ്ടുപേരും എന്നോട് പറഞ്ഞു: താങ്കള്‍ കയറൂ …… പിന്നെയും എന്നെയും കൊണ്ട് അവ൪ പോവുകയുണ്ടായി. അപ്പോഴതാ ഞാന്‍ ഒരു വിഭാഗം സ്ത്രീകളുടെ അടുക്കല്‍ എത്തി. അവരുടെ മുലകളെ പാമ്പുകള്‍ കൊത്തിവലിക്കുന്നു. ഞാന്‍ ചോദിച്ചു: ഈ സ്ത്രീകളുടെ കാര്യം എന്താണ് ? അവ൪ പറഞ്ഞു: ഈ സ്ത്രീകള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് അവരുടെ പാലുകള്‍ തടഞ്ഞിരുന്നവരാണ്. (സ്വഹീഹ് ഇബ്നുഖുസൈമ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
മാതാവിന് കുഞ്ഞിന് മുലയൂട്ടാൻ കഴിയാതെ വരുമ്പോൾ അതിനായി മറ്റ് സ്ത്രീകളെ കണ്ടെത്തി ഏൽപ്പിച്ചു കൊടുക്കാവുന്നതാണ്. അങ്ങിനെ മുലകുടിച്ച കുട്ടികൾ ആരിൽ നിന്നാണോ മുല കുടിച്ചത് ആ സ്ത്രീ മാതാവും ആ സ്ത്രീയുടെ അപ്പോഴത്തെ ഭർത്താവ് കുട്ടിയുടെ പിതാവും ആയിത്തീരുന്നു. അവരുടെ മക്കൾ ഈ കുട്ടിയുടെ സഹോദരനും , സഹോദരിയുമായി മാറും. മുലകുടി ബന്ധത്തിലൂടെ സഹോദരങ്ങളായവരുമായുള്ള വിവാഹ ബന്ധവും നിഷിദ്ധമാകുന്നതാണ് .
ﺣُﺮِّﻣَﺖْ ﻋَﻠَﻴْﻜُﻢْ ﺃُﻣَّﻬَٰﺘُﻜُﻢْ ﻭَﺑَﻨَﺎﺗُﻜُﻢْ ﻭَﺃَﺧَﻮَٰﺗُﻜُﻢْ ﻭَﻋَﻤَّٰﺘُﻜُﻢْ ﻭَﺧَٰﻠَٰﺘُﻜُﻢْ ﻭَﺑَﻨَﺎﺕُ ٱﻷَْﺥِ ﻭَﺑَﻨَﺎﺕُ ٱﻷُْﺧْﺖِ ﻭَﺃُﻣَّﻬَٰﺘُﻜُﻢُ ٱﻟَّٰﺘِﻰٓ ﺃَﺭْﺿَﻌْﻨَﻜُﻢْ ﻭَﺃَﺧَﻮَٰﺗُﻜُﻢ ﻣِّﻦَ ٱﻟﺮَّﺿَٰﻌَﺔِ ﻭَﺃُﻣَّﻬَٰﺖُ ﻧِﺴَﺎٓﺋِﻜُﻢْ
നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. …..:(ഖു൪ആന്‍: 4/23)
കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് മുലകുടി നിർത്താൻ പാടുണ്ടോ?
ശൈഖ് അസീസ് ഫർഹാൻ അൽ അനസി (ഹഫിള്വഹുല്ലാഹ്) പറയുന്നു: വിശുദ്ധഖുർആനിൽ അല്ലാഹു പറയുന്നു: “മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം. മുലകുടികാലം പൂർത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നു എങ്കിലാണിത്.” (ഖു൪ആന്‍ :2/233)
‘മുലകുടികാലം പൂർത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്’ എന്ന പ്രയോഗം, രണ്ട് വയസിന് മുമ്പ് മുലകുടി നിർത്താമെന്നതിന് തെളിവാണ്. പക്ഷേ, അങ്ങനെ നിർത്തണമെങ്കിൽ രണ്ട് നിബന്ധനയുണ്ട്. ഒന്നാമത്തെ നിബന്ധന: കുട്ടിക്ക് പ്രയാസമുണ്ടാകരുത്. അപ്പോൾ, മുലപ്പാലിന് പകരം പാലോ അല്ലെങ്കിൽ, ഡോക്ടർ നിർദ്ദേശിക്കുന്ന വല്ലതോ ഉണ്ടാവണം. രണ്ടാമത്തെ നിബന്ധന: കുട്ടിയുടെ ഉമ്മയുടെയും ഉപ്പയുടെയും സംതൃപ്തിയുണ്ടാവണം. ഏതെങ്കിലുമൊരാൾക്ക് കുട്ടിയുടെ മുലകുടി നിർത്താൻ സമ്മതമല്ലെങ്കിൽ നിർത്താൻ പറ്റില്ല. (https://youtu.be/9uOe0_ec8bQ)
5. പേര് വിളിക്കുക
കുഞ്ഞിന് നല്ല പേര് ഇടുക എന്നത് മതപരമായ നിര്‍ദ്ദേശമാണ്. ആ വിഷയത്തില്‍ കൃത്യമായ മാര്‍ഗദര്‍ശനം ഇസ്‌ലാം നല്‍കിയിട്ടുണ്ട്. ഒരു കുഞ്ഞിന്റെ പേര് ഇഹലോകത്ത് വെച്ച് മാത്രമല്ല അതിന് ശേഷവും വിളിക്കപ്പെടാനുള്ളതാണ്.
قال: فيصعدون بها فلا يمرون ـ يعني بها ـ على ملأ من الملائكة إلا قالوا: ما هذه الروح الطيب، فيقولون: فلان بن فلان، بأحسن أسمائه التي كانوا يسمونه بها في الدنيا
നബി ﷺ പറഞ്ഞു: ……….. മലക്കുകൾ ആ ആത്മാവ് കൊണ്ട് (ആകാശത്തിലേക്ക്) കയറും . അവർ അതും കൊണ്ട് ഏത് മലക്കുകളുടെ കൂട്ടത്തിലൂടെ കടന്നു പോകുന്നുവോ അവരെല്ലാവരും ചോദിക്കും: ഏതാണ് ഈ ഉത്തമമായ ആത്മാവ്? അവർ പറയും: ഇന്നയാളുടെ മകൻ ഇന്നയാൾ. ദുനിയാവിൽ അയാളെ അവർ വിളിച്ചിരുന്ന നാമങ്ങളിൽ ഏറ്റവും നല്ല നാമം കൊണ്ടാണ് വിളിക്കപ്പെടുക ………….. (അഹ്മദ്)
ഒരു കുഞ്ഞിന് ജനിച്ച ഉടനെ തന്നെ പേര് നല്‍കാവുന്നതാണ്. നബി ﷺ യില്‍ നിന്ന് അതിനുള്ള മാതൃക സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്.
നബി ﷺ പറഞ്ഞു: ഇന്ന് രാത്രിയില്‍ എനിക്ക് ഒരു മകന്‍ ജനിച്ചു. ഞാനവന് എന്റെ (പൂര്‍വ) പിതാവായ ഇബ്‌റാഹീമിന്റെ പേര് നല്‍കി. (മുസ്‌ലിം)
ഏഴാം നാളില്‍ പേര് നല്‍കണമെന്ന നബി വചനങ്ങളും വന്നിട്ടുണ്ട്.
عَنْ سَمُرَةَ بْنِ جُنْدُبٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى
സമുറ ബ്നു ജുൻദുബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണ്. ഏഴാം നാളിലാണ് അവന് വേണ്ടി അറവ് നടത്തുന്നത്. അന്ന് തന്നെയാണ് മുടി നീക്കേണ്ടതും, പേരിടേണ്ടതും.’ (അബൂദാവൂദ്: 2838)
പേര് നേരത്തെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ജനിച്ച ദീവസവും ഇല്ലെങ്കില്‍ ഏഴാം ദീവസവുമാണ് നാമകരണം നടത്തേണ്ടതെന്നാണ് ഈ രണ്ട് ഹദീസുകളേയും സംയോജിപ്പിച്ചുകൊണ്ട് ശൈഖ് ഇബ്നു ഉസൈമീന്‍ رحمه الله പറഞ്ഞിട്ടുള്ളത്.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ أَحَبَّ أَسْمَائِكُمْ إِلَى اللَّهِ عَبْدُ اللَّهِ وَعَبْدُ الرَّحْمَنِ
അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളുടെ പേരുകളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് അബ്ദുല്ലാഹ്, അബ്ദുര്‍റഹ്മാന്‍ തുടങ്ങിയ പേരുകളാണ്. (മുസ്ലിം :2132)
അപ്രകാരം തന്നെ അല്ലാഹുവിന്റെ നാമങ്ങളിലേക്ക് عبد ( അബ്ദു – അടിമ ) എന്ന് ചേർത്ത് പേരിടുന്നത് നല്ലതാണ് .ഉദാ : അബ്ദുല്‍ ലത്തീഫ് , അബ്ദുൽ ഹഖ് , അബ്ദുൽ ഹകീം എന്നിങ്ങനെ.
പ്രവാചകന്മാരുടെയും സച്ചരിതരായ മഹാന്മാരുടെയുമൊക്കെ പേരുകള്‍ തിരഞ്ഞെടുക്കുന്നത് പ്രോത്സാഹനാജനകമാണ്. നബി ﷺ യുടെ മകന്റെ പേര് ഇബ്രാഹിം എന്നായിരുന്നു. ഒരു സ്വഹാബിയുടെ മകന്റെ പേര് യൂസുഫ് എന്നായിരുന്നു. അപ്രകാരംതന്നെ മുഹമ്മദ് നബി ﷺ യുടെ പേരിടുന്നതും അനുവദനീയമാണ്.
അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പേരുകള്‍ സ്വീകരിക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَخْنَى الأَسْمَاءِ يَوْمَ الْقِيَامَةِ عِنْدَ اللَّهِ رَجُلٌ تَسَمَّى مَلِكَ الأَمْلاَكِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും അപകടകരമായ പേര് ഒരാള്‍ ‘രാജാക്കന്മാരുടെ രാജാവ്’ എന്ന് പേരിടലാണ് (ബുഖാരി:6205)
6.അഖീഖ അറുക്കുക
കുഞ്ഞ് ജനിച്ച് ഏഴാം ദിവസം കുഞ്ഞിന് വേണ്ടി നടത്തപ്പെടുന്ന അറവിനാണ് അഖീഖ എന്ന് പറയുന്നത്. അറവ് നടത്താന്‍ കഴിയുന്ന സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് അഖീഖ ശക്തമായ സുന്നത്താണ് എന്നതാണ് ഏറ്റവും ശരിയായ അഭിപ്രായം.
عَنْ سَلْمَانُ بْنُ عَامِرٍ الضَّبِّيُّ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَعَ الْغُلاَمِ عَقِيقَةٌ، فَأَهْرِيقُوا عَنْهُ دَمًا وَأَمِيطُوا عَنْهُ الأَذَى
നബി ﷺ പറഞ്ഞു: കുട്ടിയോടൊപ്പം അവന്റെ അഖീഖയും ഉണ്ട്. അതുകൊണ്ട് അവന്റെ പേരില്‍ നിങ്ങള്‍ രക്തം ഒഴുക്കുകയും അവന്റെ മേല്‍നിന്ന് നിങ്ങള്‍ മ്ലേച്ഛത നീക്കുകയും ചെയ്യുക. (ബുഖാരി :5471)
‘രക്തം ഒഴുക്കുക’ എന്നതിന്റെ ഉദ്ദേശ്യം അഖീഖ അറുക്കലും ‘മ്ലേച്ഛത നീക്കുക’ എന്നതിന്റെ ഉദ്ദേശ്യം മുടി നീക്കുകയുമാണ്.
عَنْ سَمُرَةَ بْنِ جُنْدُبٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى
സംറത്തില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണ്……. (അബൂദാവൂദ്: 2838)
ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കായി നബി ﷺ ഈരണ്ട് ആടുകളെ അഖീഖ അറുത്തു.’ (അന്നസാഈ)
വയര്‍ നിറയെ ഭക്ഷണമില്ലാതെ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടിയ നബി ﷺ തന്റെ പേരക്കിടാങ്ങളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് അഖീഖ അറുത്തിട്ടുള്ളതില്‍ നിന്ന് ഇതിന്റെ പ്രാധാന്യം വ്യക്തമാണ്. അഖീഖ അറവിനായി നബി ﷺ തിരഞ്ഞെടുത്തത് ആടിനെയാണ്. ഒട്ടകത്തെനിശ്ചയിക്കാതെ ആടിനെ അതിനായി നിശ്ചയിച്ചതില്‍ നിന്നും കഴിയുന്നത്ര ആളുകള്‍ പ്രസ്തുത കര്‍മം നിര്‍വഹിക്കണം എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
ആണ്‍കുട്ടിക്ക് രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരു ആടും എന്ന തോതിലാണ് അറുക്കേണ്ടത്.
مَنْ وُلِدَ لَهُ وَلَدٌ فَأَحَبَّ أَنْ يَنْسُكَ عَنْهُ فَلْيَنْسُكْ عَنِ الْغُلاَمِ شَاتَانِ مُكَافِئَتَانِ وَعَنِ الْجَارِيَةِ شَاةٌ
നബി ﷺ പറഞ്ഞു:ആ൪ക്കെങ്കിലും ഒരു കുട്ടി ജനിക്കുകയും ബലിയറുക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്താല്‍ അവന്‍ ആണ്‍കുട്ടിക്ക് (പ്രായത്തിലും ഭംഗിയിലും) സമമായ രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരു ആടുമാണ് (അഖീഖ അറുക്കേണ്ടത്). (അബൂദാവൂദ്:2842)
ഒരാള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതിനാല്‍ രണ്ട് ആടിനെയാണ് അറുക്കേണ്ടതെങ്കിലും അയാള്‍ക്ക് ഒരാടിനെ അറുക്കുവാനുള്ള സാമ്പത്തിക ശേഷി മാത്രമേയുള്ളൂവെങ്കില്‍ അവന്‍ ഒന്നിനെയെങ്കിലും അറുക്കുകയാണ് വേണ്ടത്.
ശൈഖ് ഉഥൈമീന്‍ (റഹി) പറഞ്ഞു: ‘ഒരാള്‍ക്ക് ഒരു ആട് മാത്രമേയുള്ളൂവെങ്കില്‍ അത് കൊണ്ട് അവന്‍ ലക്ഷ്യം നേടി. എന്നാല്‍ അല്ലാഹു ഒരാളെ ധന്യനാക്കിയാല്‍ ഏറ്റവും ഉത്തമം അവന്‍ രണ്ടെണ്ണത്തെ അറുക്കലാണ്.’ (ശറഹുല്‍ മുംതിഅ:7/492)
കുഞ്ഞ് ജനിച്ച് ഏഴാം ദിവസമാണ് അഖീഖ അറുക്കേണ്ടതെന്ന് വ്യക്തമായി. അന്നേ ദിവസം അതിന് സാധിച്ചിട്ടില്ലെങ്കില്‍ മറ്റുള്ള ഏത് സമയത്തും അത് നി൪വ്വഹിക്കാവുന്നതാണ്.
പണം കടം വാങ്ങി അഖീഖ അറുക്കാമോ?
പിതാവിന് കുഞ്ഞിനോടുള്ള ബാധ്യതയാണ് അഖീഖ അറുക്കുക എന്നുള്ളത്. എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണെന്ന നബിവചനം ഇതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ തിരിച്ചുകൊടുക്കാന്‍ കഴിമെന്ന് ഉറപ്പുണ്ടെങ്കില്‍ പണം കടം വാങ്ങി അഖീഖ അറുക്കാവുന്നതാണ്. എന്നാല്‍ തിരിച്ചുകൊടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെങ്കില്‍ പണം കടം വാങ്ങി അഖീഖ അറുക്കാത്തതാണ് നല്ലത്. അയാള്‍ക്ക് പണം കൈവരുന്ന സമയത്ത് അഖീഖ അറുക്കാവുന്നതാണ്.
പ്രായപൂര്‍ത്തി എത്തിയിട്ടും ഒരാള്‍ക്ക് അഖീഖ അറുത്തിട്ടില്ലെങ്കില്‍ അയാള്‍ തനിക്ക് വേണ്ടി അറുക്കുന്നതിന് വിരോധമില്ല.
അനസില്‍(റ) നിന്ന് നിവേദനം: ‘നബി ﷺ പ്രവാചകത്വത്തിന് ശേഷം സ്വന്തത്തിന് വേണ്ടി അഖീഖ അറുക്കുകയുണ്ടായി’ (മുസ്വന്നഫ് അബ്ദുറസാഖ്).
ഇബ്‌നു സീരീന്‍ (റഹി) പറഞ്ഞു: ‘എനിക്കു വേണ്ടി അഖീഖ അറുക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞാന്‍ എനിക്കു വേണ്ടി അറുക്കുന്നതാണ്.’ (ഇബ്‌നു ഇബീ ശൈബ).
ഇബ്‌നു ബാസ് (റഹി) പറഞ്ഞു: അഖീഖ ആരാണ് അറുക്കേണ്ടതെന്ന കാര്യം പ്രത്യേകം നിജപ്പെടുത്താതെ ‘അവന് വേണ്ടി അത് അറുക്കപ്പെടണം’ എന്നു പറഞ്ഞതില്‍ നിന്നും കുഞ്ഞുമായി ബന്ധപ്പെട്ട കുടുംബക്കാരില്‍ ആ൪ക്കും അറുക്കാമെന്ന് മനസ്സിലാക്കാം. (മജ്മൂഅ് ഫത്വാവാ : 26/266)
ഗര്‍ഭസ്ഥ ശിശുവിന് നാല് മാസം പൂര്‍ത്തിയായതിന് ശേഷമാണ് മരണപ്പെട്ടതെങ്കില്‍ പേരിടുക, കഫന്‍ ചെയ്യുക, മറമാടുക എന്നീ കര്‍മങ്ങല്‍ നടത്തേണ്ടതാണ്. അതു പോലെ അഖീഖയും അറുക്കാവുന്നതാണ്.
ശൈഖ് ഇബ്നു ഉസൈമീന്‍(റഹി) പറഞ്ഞു : ഗ൪ഭകാലം നാല് മാസം പിന്നിട്ട് കഴിഞ്ഞാല്‍ ഗര്‍ഭസ്ഥ ശിശുവിനെ ഒരു മനുഷ്യനായി പരിഗണിക്കാം. നാല് മാസം പൂര്‍ത്തിയായതിന് ശേഷമാണ് ഗ൪ഭം അലസി പോയതെങ്കില്‍ ആ കുഞ്ഞിനെ കുളിപ്പിക്കുകയും കഫന്‍ ധരിപ്പിക്കുകയും മയ്യിത്ത് നമസ്കരിക്കുകയും പേര് വിളിക്കുകയും അവന് വേണ്ടി അഖീഖ അറുക്കപ്പെടുകയും ചെയ്യണം. (മജ്മൂഅ്)
അഖീഖ അറുത്തതില്‍ നിന്ന് വീട്ടുകാര്‍ക്ക് ഭക്ഷിക്കാവുന്നതാണ്. അതോടൊപ്പം മറ്റുള്ളവ൪ക്കും നല്‍കാവുന്നതാണ്. അത് മാംസമായോ പാചകം ചെയ്തോ നല്‍കാവുന്നതാണ്.
ശൈഖ് ഇബ്‌നു ബാസ് (റഹി) പറഞ്ഞു: ‘അതിന്റെ ഉടമക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. അയാള്‍ക്ക് വേണമെങ്കില്‍ കുടുംബങ്ങള്‍, കൂട്ടുകാര്‍, ദരിദ്രര്‍ എന്നിവര്‍ക്കിടയില്‍ മാംസമായി വിതരണം നടത്തുകയോ അല്ലെങ്കില്‍ അത് പാചകം ചെയ്ത് അവരെ അതിലേക്ക് ക്ഷണിക്കുകയോ ചെയ്യാവുന്നതാണ്.’
7.കുഞ്ഞിന്റെ മുടി കളയുക
കുഞ്ഞ് ജനിച്ച് ഏഴാം ദിവസം കുഞ്ഞിന്റെ മുടി നീക്കം ചെയ്യേണ്ടതും അതിന്റെ തൂക്കത്തിനനുസരിച്ച് വെള്ളി ദാനം ചെയ്യേണ്ടതുമാണ്.
عَنْ سَمُرَةَ بْنِ جُنْدُبٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى
സംറത്തില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണ്. ഏഴാം നാളിലാണ് അവന് വേണ്ടി അറവ് നടത്തുന്നത്. അന്ന് തന്നെയാണ് മുടി നീക്കേണ്ടതും, പേരിടേണ്ടതും.’ (അബൂദാവൂദ്: 2838)
പെൺകുട്ടികളുടെ മുടി കളയേണ്ടതുണ്ടോ ?
പെൺകുട്ടിയുടെ മുടി കളയുന്നത് കറാഹത്താണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതൻമാരുണ്ട് . അതിനെ കുറിച്ച് ഹദീസുകളിൽ പരാമർശമില്ല എന്നതാണ് അവരുടെ ന്യായം. എന്നാൽ മുകളിൽ സൂചിപ്പിച്ച ഹദീസിൽ يحلق (മുണ്ഡനം ചെയ്യപ്പെടണം) എന്ന പൊതുവായ അഭിപ്രായത്തിൽ പെൺകുട്ടിയും ഉൾപ്പെടുമെന്നാണ് പ്രബലാഭിപ്രായം.
.
ശൈഖ് അൽബാനിയുടെ ഒരു ഫത്വ കാണുക:
ചോദ്യം : ജനനത്തിനോട് അനുബന്ധിച്ച് പെൺകുട്ടിയുടെ മുടിയും കളയേണ്ടതുണ്ടോ ?
മറുപടി : അതെ . ആൺകുട്ടിയുടേത് പോലെ അതും കളയേണ്ടതാണ് .
(സിൽസിലത്തു ഹുദാ വന്നൂർ)
മുടി കളയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം
عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى عَنِ الْقَزَعِ
അബ്ദുല്ലാഹ് ബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു: നബി ﷺ ക്വസഹ് നിരോധിച്ചു. (ബുഖാരി:5921)
തല മുടി കളയുമ്പോൾ അൽപ്പ ഭാഗം മുടി എടുക്കുകയും ബാക്കി ഭാഗം എടുക്കാതിരിക്കുകയും ചെയ്യുന്നതിനാണ് ക്വസഹ് എന്ന് പറയുന്നത് . ഇത് ചെറുപ്പത്തിലും വലിപ്പത്തിലും ബാധകമാണ്. ചില കളിക്കാരുടെ തല മുടി മുറിച്ചത് പോലെ നമ്മുടെ നാട്ടിലെ കുട്ടികളും , യുവാക്കളും അതിനെ അനുകരിക്കുന്നത് കാണാം. അത് ഹറാമാണെന്ന കാര്യം വിസ്മരിക്കരുത്.
അതേപോലെ മുടിയുടെ തൂക്കത്തിനനുസരിച്ച് , വെള്ളി ദാനം ചെയ്യേണ്ടതാണ്.
സ്വ൪ണ്ണമാണോ വെള്ളിയാണോ ദാനം ചെയ്യേണ്ടത് ?
മുണ്ഡനം ചെയ്യപ്പെട്ട മുടിയുടെ തൂക്കത്തിനനുസരിച്ച് വെള്ളി ദാനമായി നൽകലാണ് പ്രവാചകചര്യയിൽ സ്ഥിരപ്പെട്ടത്.
عَنْ عَلِيِّ بْنِ أَبِي طَالِبٍ، قَالَ عَقَّ رَسُولُ اللَّهِ صلى الله عليه وسلم عَنِ الْحَسَنِ بِشَاةٍ وَقَالَ “ يَا فَاطِمَةُ احْلِقِي رَأْسَهُ وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً ” . قَالَ فَوَزَنَتْهُ فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ
അലിയില്‍ (റ) നിന്ന് നിവേദനം:അദ്ദേഹം പറഞ്ഞു: നബി ﷺ ഹസന് (റ) വേണ്ടി ഒരു ആടിനെ അഖീഖ അറുത്തു. തുടർന്ന് ഇപ്രകാരം പറഞ്ഞു: ഫാത്തിമാ, അവന്റെ മുടി കളയുക യും മുടിയുടെ തൂക്ക ത്തിനനുസരിച്ച് വെള്ളി ദാനമായി നൽകുകയും ചെയ്യുക. അങ്ങനെ അവരത് തൂക്കി നോക്കിയപ്പോൾ അതിന്റെ തൂക്കം ഒരു ദിർഹമോ , അതിനേക്കാൾ കൂടുതൽ ദിർഹമുകളോ ഉണ്ടായിരുന്നു. (തിർമിദി: 1519 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
വെള്ളിക്ക് പകരം സ്വർണ്ണം ദാനം ചെയ്യുന്നത് ഹദീസുകളിൽ സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതേപോലെ തല മുടി കളയുകയും , തൂക്കി നോക്കുകയും ചെയ്യാതെ ദാനം ചെയ്യുന്നത് ശരിയായ രീതിയല്ല.
8.ചേലാകർമ്മം ചെയ്യുക
ജനിച്ചത് ആണ്‍കുട്ടിയാണെങ്കില്‍ നിർബന്ധമായും ചേലാകർമ്മം ചെയ്യേണ്ടതുണ്ട്. ചേലാകർമ്മം ചെയ്യൽ മനുഷ്യന്റെ പ്രകൃതിയിൽ പെട്ട കാര്യമായിട്ടാണ് നബി ﷺ എണ്ണിയിട്ടുള്ളത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : الْفِطْرَةُ خَمْسٌ الْخِتَانُ، وَالاِسْتِحْدَادُ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ، وَنَتْفُ الآبَاطِ
അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: ഫിത്റത് അഞ്ചെണ്ണമാകുന്നു.1)ചേലാകർമ്മം 2)ഗുഹൃരോമംലകളയുക 3) മീശ വെട്ടുക 4) നഖം മുറിക്കുക 5) കക്ഷരോമം പറിക്കുക (ബുഖാരി :5891)
മുസ്ലിമായ വ്യക്തിയോട് ചേലാകർമ്മം ചെയ്യാൻ നബി ﷺ കൽപ്പിച്ചിട്ടുള്ളത് ഇത് നിർബന്ധമാണന്നതിനെ അറിയിക്കുന്നു.
أَلْقِ عَنْكَ شَعْرَ الْكُفْرِ وَاخْتَتِنْ
താങ്കൾ സത്യനിഷേധത്തിന്റെ മുടി നീക്കുകയും ചേലാകർമ്മം നടത്തുകയും ചെയ്യുക. (സുനനു അബീദാവൂദ് 356 )
ഇതിന്റെ അഭിപ്രായത്തില്‍ പുരുഷന്‍മാ൪ക്ക് ചേലാകർമ്മം നിർബന്ധമാണെന്നാണ് പ്രബലാഭിപ്രായം.
എപ്പോഴാണ് ചേലാകർമ്മം ചെയ്യേണ്ടത് ?
കുഞ്ഞ് ജനിച്ച് ഏഴാം ദിവസം തന്നെ ചേലാകർമ്മം ചെയ്യണം എന്നതിന് ഒരു തെളിവുമില്ല . അതിന്റെ മുമ്പോ ശേഷമോ ചെയ്യാവുന്നതാണ്. പ്രായ പൂർത്തിയാകുന്നതിന് മുമ്പ് ചേലാക൪മ്മം ചെയ്യൽ നിർബന്ധമാണ്. അത് ചെറുപ്പത്തിൽ നിർവ്വഹിക്കലാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.
ഇമാം നവവി (റഹി) പറയുന്നു :ചെറുപ്പത്തിൽ തന്നെ ചേലാ കർമ്മം ചെയ്തു കൊടുക്കലാണ് രക്ഷിതാക്കൾക്ക് അഭികാമ്യമായിട്ടുള്ളത്. കാരണം അതാണ് കുട്ടിക്ക് ഏറ്റവും സുഖകരമായത്. (മജ്മൂഅ് : 1/ 351)
കുഞ്ഞിന്റെ മൂത്രം : ചില കാര്യങ്ങള്‍
ആണ്‍കുട്ടിയുടെ മൂത്രം വസ്ത്രത്തില്‍ വീണാല്‍ വൃത്തിയാക്കുന്നതിന് വേണ്ടി അതില്‍ വെള്ളം കുടയുകയും പെണ്‍കുട്ടിയുടെ മൂത്രം വസ്ത്രത്തില്‍ വീണാല്‍ അത് കഴുകുകയുമാണ് വേണ്ടത്.
عَنْ عَلِيِّ بْنِ أَبِي طَالِبٍ، رضى الله عَنْهُ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ فِي بَوْلِ الْغُلاَمِ الرَّضِيعِ : يُنْضَحُ بَوْلُ الْغُلاَمِ وَيُغْسَلُ بَوْلُ الْجَارِيَةِ
അലിയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : മുലപ്പാല്‍ കുടിക്കുന്ന ആണ്‍കുട്ടിയുടെ മൂത്രം (ശുദ്ധിയാക്കാന്‍ ) വെള്ളം കുടയുകയും പെണ്‍കുട്ടിയുടെ മൂത്രം കഴുകുകയാണ് വേണ്ടത്.(തി൪മിദി 610)
عَنْ لُبَابَةَ بِنْتِ الْحَارِثِ، قَالَتْ بَالَ الْحُسَيْنُ بْنُ عَلِيٍّ فِي حِجْرِ النَّبِيِّ ـ صلى الله عليه وسلم ـ فَقُلْتُ يَا رَسُولَ اللَّهِ أَعْطِنِي ثَوْبَكَ وَالْبَسْ ثَوْبًا غَيْرَهُ فَقَالَ “ إِنَّمَا يُنْضَحُ مِنْ بَوْلِ الذَّكَرِ وَيُغْسَلُ مِنْ بَوْلِ الأُنْثَى ”
ലുബാബ് ബ്നു ഹാരിസ് (റ)പറഞ്ഞു: ഹുസൈന്‍ ബ്നു അലി നബി ﷺ യുടെ മടിയില്‍ മൂത്രം ഒഴിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: റസൂലേ, അങ്ങയുടെ വസ്ത്രം എനിക്ക് തരിക. താങ്കള്‍ മറ്റൊരു വസ്ത്രം ധരിക്കുക. അപ്പോള്‍ നബി ﷺ പറഞ്ഞു: നിശ്ചയം ആണ്‍കുട്ടിയുടെ മൂത്രത്തിന് (ശുദ്ധിയാക്കാന്‍) കുടഞ്ഞാല്‍ മതി. പെണ്‍കുട്ടിയുടെ മൂത്രത്തിന് (ശുദ്ധിയാക്കാന്‍) കഴുകണം.(ഇബ്നു മാജ 522)
ചില അനാചാരങ്ങള്‍
കുട്ടി ജനിച്ച് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ കുഞ്ഞിന്റെ അരയില്‍ നൂല്‍ കെട്ടുന്ന ഒരു ചടങ്ങ് മിക്ക സ്ഥലങ്ങളിലും കണ്ടു വരുന്നു. അതേപോലെ പ്രസവിച്ച സ്ത്രീ നാല്‍പ്പതിന് കുളിക്കുകയും അത് ഒരു ചടങ്ങായി നടത്തുകയും ചെയ്യുന്ന പതിവും കണ്ടുവരുന്നു. ഇതെല്ലാം തികച്ചും അനാചാരങ്ങളാണ്. ഇതെല്ലാം ഒരു മുസ്ലിം ഒഴിവാക്കേണ്ടതാണ്.
പ്രസവിച്ച സ്ത്രീ നാല്‍പ്പതിനാണോ കുളിക്കേണ്ടത് ?
പ്രസവരക്തം മുറിഞ്ഞാല്‍ വേഗം കുളിച്ച് ശുദ്ധിയാകുകയും നമസ്കരിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്. പ്രസവരക്തം 39 നാണ് നില്‍ക്കുന്നതെങ്കില്‍ അന്നും 41നാണ് നില്‍ക്കുന്നതെങ്കില്‍ അന്നുമാണ് കുളിക്കേണ്ടത്. അത് ആളുകളെ അറിയിപ്പിച്ച് ചടങ്ങാക്കി മാറ്റല്‍ അനാചാരമാണ്.
ആണ്‍കുട്ടികൾക്ക് സ്വർണം ധരിപ്പിക്കാമോ?
കുഞ്ഞ് ജനിച്ചാല്‍ അവ൪ക്ക് സ്വ൪ണ്ണാഭരണം അണിയിക്കുന്ന ഒരു രീതി നമ്മുടെ നാടുകളില്‍ കാണാറുണ്ട്. പെണ്‍ കുഞ്ഞാണ് ജനിച്ചതെങ്കില്‍ അതിന് സ്വ൪ണ്ണാഭരണം അണിയിക്കാവുന്നതാണ്. എന്നാല്‍ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിക്കൽ പാടില്ലാത്തതാണ്.
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى خَاتَمًا مِنْ ذَهَبٍ فِي يَدِ رَجُلٍ فَنَزَعَهُ فَطَرَحَهُ وَقَالَ : يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ
അബ്‌ദുല്ലാഹിബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: ഒരാളുടെ വിരലില്‍ സ്വര്‍ണ്ണമോതിരം അണിഞ്ഞതായി നബി ﷺ കണ്ടു. അവിടുന്ന് അത് ഊരിയെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു. നിങ്ങളില്‍ ആരെങ്കിലും തീക്കനല്‍ തന്റെ കയ്യില്‍വെക്കാന്‍ ഇഷ്‌ടപ്പെടുമോ? …..(മുസ്‌ലിം:2090)
عَنْ أَبِي مُوسَى ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:أحل لإناث أمتي الحرير والذهب وحرمه على ذكورها
നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിലെ സ്ത്രീകൾക്ക് സ്വർണ്ണവും പട്ടും അനുവദിക്കപ്പെടുകയും ആൺ വർഗത്തിന് അവ നിഷിദ്ധമാക്കപ്പെടുക യും ചെയ്തിരിക്കുന്നു .(മുസ്നദ് അഹമദ് 41/393- അൽബാനി സ്വഹീഹുൽ ജാമിഹ് 207)
ആൺ വർഗ്ഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വലിയവരായ പുരുഷൻമാർ മാത്രമാണെന്ന് തെറ്റിദ്ധരിച്ച് ചെറിയ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിച്ച് കൊടുക്കുന്നത് ഇന്ന് സമൂഹത്തിൽ ധാരാളമായി കാണുന്നു . അത് ധരിപ്പിച്ചു കൊടുത്ത മാതാപിതാക്കൾ ആ പാപഭാരം ഏറ്റെടുക്കേണ്ടി വരുമെന്നത് ഓ൪ക്കേണ്ടതാണ്.
ഈ വിഷയത്തിലെ ഇമാം കാസാനിയുടെ(റഹി) വാചകം ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു: (ആണ്‍കുട്ടിയെ സ്വർണം ധരിപ്പിച്ചാല്‍) അതിന്റെ പാപം അവനല്ല, അവനെ ധരിപ്പിച്ചവ൪ക്കാണ്. കാരണം അവന്‍(കുട്ടി) ഹറാമുകള്‍ ബാധകമായവരില്‍ പെടില്ല. അവന്‍ മദ്യം കുടിക്കുന്നതുപോലെ, അതിലെ തിന്‍മ ഇതുപോലെ അവനല്ല, കുടിപ്പിച്ചവ൪ക്കാണ്.
പുരുഷന്‍മാര്‍ക്ക് സ്വര്‍ണ്ണം നിരോധിച്ചതിലുള്ള യുക്തി
ചോദ്യം: പുരുഷന്‍മാര്‍ക്ക് സ്വര്‍ണം നിരോധിച്ചതിലുള്ള യുക്തിയെന്താണ്?
ഉത്തരം: ഈ ചോദ്യം ചോദിച്ച വ്യക്തിയും, ഈ ചോദ്യത്തിനുള്ള ഉത്തരം വായിക്കുന്നവരും മനസിലാക്കേണ്ട കാര്യം ശരീഅത്തിലെ ഓരോ വിധികളുടെയും കാരണം താഴെ വരുന്ന അല്ലാഹുവിന്‍റെ വചനമാണെന്ന് ഓരോ മുസ്ലിമും മനസിലാക്കേണ്ടതുണ്ട്.
وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ
അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. (അഹ്സാബ്: 36)
ഇസ്ലാമിക ശരീത്തിന്‍റെ ഏതെങ്കിലും നിര്‍ബ്ബന്ധ കാര്യങ്ങളുടെയോ, വിരോധിച്ച കാര്യങ്ങളുടെയോ യുക്തി ഖുര്‍ആനും തിരുസുന്നത്തുമാണ്. ഏതൊരു വിശ്വാസിക്കും ഈ കാരണം മതി, അത്കൊണ്ടാണ് ആയിശാ(റ)യോട് ആര്‍ത്തവമുള്ള സത്രീകള്‍ നോമ്പ് ക്വളാഅ് വീട്ടണം എന്നാല്‍ നമസ്കാരം ക്വളാഅ് വിട്ടേണ്ടതില്ല, അതിന്‍റെ കാരണമെന്താണ് എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെ പറയുകയുണ്ടായത്:
كان يصيبنا ذلك فنؤمر بقضاء الصوم ولا نؤمر بقضاء الصلاة
ഞങ്ങള്‍ക്കത് (ആര്‍ത്തവം) ഉണ്ടാകാറുണ്ട്, അപ്പോള്‍ നോമ്പ് ക്വളാഅ് വീട്ടാന്‍ കല്‍പിക്കുകയും, നമസ്കാരം ക്വളാഅ് വീട്ടാന്‍ ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നുമില്ല) (ബുഖാരി, മുസ്ലിം).
അത്കൊണ്ട് തന്നെ ഇസ്ലാമിക ശരീഅത്ത് ഒരു കാര്യം വ്യക്തമാക്കി കഴിഞ്ഞാല്‍ അത് സ്വീകരിക്കല്‍ ഓരോ വിശ്വാസിയുടെയും കടമയാണ്. എന്നാല്‍ അല്ലാഹു നിയമമാക്കിയതിലെ യുക്തി അന്വേഷിക്കുന്നതിന് പ്രശ്നമില്ല, കാരണം അതിലൂടെ മന:സമാധാനവും, ഇസ്ലാമിക ശരീഅത്തിന്‍റെ ഔന്നിത്യവും ബോധ്യപ്പെട്ടേക്കാം. എന്നാല്‍ എല്ലാ നിയമങ്ങളുടെയും യുക്തി നമുക്ക് കണ്ടെത്താന്‍ സാധിച്ചുവെന്ന് വരില്ല.
ചോദ്യത്തിന്‍റെ ഉത്തരമായി വ്യക്തമാക്കുവാനുള്ളത്: പുരുഷന്‍മാര്‍ സ്വര്‍ണം ധരിക്കുന്നത് നിഷിദ്ധമാണെന്നത് പ്രവാചകന്‍(ﷺ)യില്‍ നിന്ന് വ്യക്തമായി വന്ന കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വര്‍ണം ധരിക്കല്‍ അനുവദനീയമാണ്. സ്വര്‍ണമെന്ന് പറയുന്ന വസ്തു വിലപിടിപ്പുള്ളതാണ്, ഭംഗിക്കും, സൗന്ദര്യത്തിനും വേണ്ടി ധരിക്കുന്നതുമാണ്. പുരുഷന്‍ ഈ സംഗതിയില്‍ നിന്ന് ഒഴിവാണ്. പുരുഷന്‍ അവന്‍റെ പൗരുഷം കൊണ്ട് തന്നെ സൗന്ദര്യപരമായി പൂര്‍ണനാണ്. എന്നാല്‍ സ്ത്രീകള്‍ അപൂര്‍ണരാണ്. അതിനായി അവര്‍ക്ക് ഭംഗി കൂട്ടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വിലകൂടിയ ആഭരണങ്ങളും സ്വര്‍ണവും ധരിക്കാന്‍ അവള്‍ക്ക് അനുവാദം നല്‍കുകയും ചെയ്തിരിക്കുന്നു. തന്‍റെ ഇണയുടെ മുന്നില്‍ മാത്രം പ്രകടിപ്പിക്കേണ്ടതായ സ്ത്രീയുടെ സൗന്ദര്യവും ഭംഗിയും വര്‍ദ്ധിപ്പിക്കുവാനായി അവള്‍ക്ക് സ്വര്‍ണം ഉപയോഗിക്കാവുന്നതാണ്. സ്ത്രീയുടെ വിശേഷണമായി അല്ലാഹു പറയുന്നു:
أَوَمَنْ يُنَشَّأُ فِي الْحِلْيَةِ وَهُوَ فِي الْخِصَامِ غَيْرُ مُبِينٍ
ആഭരണമണിയിച്ച് വളര്‍ത്തപ്പെടുന്ന, വാഗ്വാദത്തില്‍ (ന്യായം) തെളിയിക്കാന്‍ കഴിവില്ലാത്ത ഒരാളാണോ (അല്ലാഹുവിന് സന്താനമായി കല്‍പിക്കപ്പെടുന്നത്?). (സുഖ്റുഫ്: 18)
ഇതാണ് നമുക്ക് മനസിലാക്കുവാന്‍ സാധിക്കുന്ന കാരണവും, യുക്തിയും. ഈ അവസരത്തില്‍ ഒരു കാര്യം വളരെ പ്രാധാന്യത്തോടെ വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു: മുസ്ലിം സമുദായത്തിലെ തന്നെ ചില പുരുഷന്‍മാര്‍ സ്വര്‍ണം ധരിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയുമാണ് അവര്‍ ധിക്കരിച്ചിരിക്കുന്നത് എന്നവര്‍ മനസിലാക്കേണ്ടതുണ്ട്. അവര്‍ സ്ത്രീകളുടെ സ്വഭാവങ്ങളിലേക്കും, വിശേഷണങ്ങളിലേക്കും സ്വയം തരംതാഴ്ന്നിരിക്കുകയാണ്. അവര്‍ അവരുടെ ശരീരങ്ങളില്‍ നരകത്തില്‍ നിന്നുമുള്ള തീ കനലാണ് ബന്ധിപ്പിച്ചിരിക്കുന്നത് എന്ന ബോധം അവരെ ചിന്തിപ്പിക്കേണ്ടതുണ്ട്. അതാണ് റസൂലുല്ലാഹ്(ﷺ) നമ്മെ പഠിപ്പിച്ചിരിക്കുന്നത്. അത്കൊണ്ട്തന്നെ അങ്ങിനെയുള്ളവര്‍ അല്ലാഹുവിനോട് പശ്ചാതാപിക്കേണ്ടതുണ്ട്. അവര്‍ക്ക് അമിതവ്യയത്തിന്‍റെ പരിധിയില്‍ പെടാതെ വേണമെങ്കില്‍ വെള്ളിയോ, സ്വര്‍ണമല്ലാത്ത ലോഹങ്ങളോ ധരിക്കാവുന്നതാണ്.(ശൈഖ് മുഹമ്മദ് ഇബ്നു സ്വാലിഹ് അല്‍ ഉഥൈമീന്‍ (റഹി) – فتاوى أركان الإسلام )
ബ൪ത്ത് ഡേ ആഘോഷം ഇസ്ലാമികമോ?
ഒരു കുഞ്ഞ് ജനിച്ചാല്‍ ഒരു വ൪ഷം പൂ൪ത്തിയാകുമ്പോള്‍ അല്ലെങ്കില്‍ എല്ലാ വ൪ഷവും ബ൪ത്ത് ഡേ ആഘോഷിക്കുന്ന പതിവ് കണ്ടു വരുന്നു. ഇസ്ലാമില്‍ ഇതിന് യാതൊരു മാതൃകയുമില്ല. ക്രൈസ്തവ ജൂത മതങ്ങളില്‍ നിന്നാണ് ഇത് കടന്നു വന്നിട്ടുള്ളത്. നാം മറ്റൊരു സമൂഹത്തിന്റെ ആചാരങ്ങള്‍ സ്വീകരിച്ചാല്‍ നാമും അവരില്‍ പെട്ടരാകുമെന്നാണ് നബിവചനം.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നു : ആരെങ്കിലും ഏതെങ്കിലും ജനതയോട് സാമ്യപ്പെട്ടാല്‍ അവന്‍ അവരില്‍പെട്ടവനാണ്.(അബൂദാവൂദ്:4031 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
kanzululoom.com
3 Responses
Well written, جزاك الله خيرًا
تبارك الله
ബാറക്അല്ലാഹ് ഫീക് ഉപകാരപ്രദം