അക്രമിച്ചവനെതിരെ പ്രാർത്ഥിക്കൽ

لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا

ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല.  അക്രമിക്കപ്പെട്ടവന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:4/148)

عن ابن عباس : (لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ) يقول : لا يحب الله أن يدعو أحد على أحد ، إلا أن يكون مظلوما ، فإنه قد أرخص له أن يدعو على من ظلمه ، وذلك قوله : (إِلَّا مَن ظُلِمَ) وإن صبر فهو خير له .

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ പറഞ്ഞു: {ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല} ഒരാളും മറ്റൊരാൾക്കെതിരെ പ്രാർത്ഥിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല, അക്രമം (ദ്രോഹം) ചെയ്യപ്പെട്ടവനാണെങ്കിൽ ഒഴികെ. തന്നെ അക്രമിച്ചവന്നെതിരെ പ്രാർത്ഥിക്കാൻ അവന് ഇളവ് നൽകപ്പെട്ടിരിക്കുന്നു. അതാണ് അല്ലാഹു പറഞ്ഞത് : {അക്രമം ചെയ്യപ്പെട്ടവന്‍ ഒഴികെ}. ഇനിയവൻ ക്ഷമിക്കുകയാണെങ്കിൽ അതാണവന് ഉത്തമമായിട്ടുള്ളത്. (ഇബ്നുകസീര്‍)

قال الحسن البصري  رَحِمَهُ اللَّهُ : قد أرخص له أن يدعو على من ظلمه من غير أن يعتدي عليه .

ഹസനുൽ ബസ്വരി رَحِمَهُ اللَّهُ പറഞ്ഞു: തന്നെ ദ്രോഹിച്ചവർക്കെതിരെ പരിധി വിടാത്ത വിധം പ്രാർത്ഥിക്കാൻ അവന് ഇളവ് നൽകപ്പെട്ടിരിക്കുന്നു. (ഇബ്നുകസീര്‍)

لا يحب الله الجهر بالقبح من القول إلا من ظلم ، فيجوز للمظلوم أن يخبر عن ظلم الظالم وأن يدعو عليه ،

വൃത്തികെട്ട സംസാരം ഉച്ചത്തിലാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല, അക്രമത്തിന് വിധേയനായയാൾ ഒഴികെ. അക്രമത്തിന് വിധേയനായ ഒരുവന് തന്നെ അക്രമിച്ചവന്റെ ദ്രോഹത്തെക്കുറിച്ച് (മറ്റുള്ളവരെ) അറിയിക്കുകയെന്നതും, അയാൾക്കെതിരെ പ്രാർത്ഥിക്കുകയെന്നതും അനുവദനീയമാണ്. (തഫ്സീര്‍ ബഗ്‌വി)

فإنه يجوز له أن يدعو على من ظلمه ويتشكى منه، ويجهر بالسوء لمن جهر له به، من غير أن يكذب عليه ولا يزيد على مظلمته، ولا يتعدى بشتمه غير ظالمه، ومع ذلك فعفوه وعـدم مقابلته أولى،

തന്നോട് അക്രമം പ്രവർത്തിച്ചവനെ കുറിച്ച്, അവനെതിരെ പ്രാർത്ഥിക്കാനും പരാതിപ്പെടാനും ഒരുവന് അനുവാദമുണ്ട്. അവനോട് കളവ് പറയാതെയും, അവന്റെ അക്രമത്തിൽ വര്‍ദ്ധനവ് വരുത്താതെയും മറ്റാരെയും ശപിക്കാതെയും ചീത്തവാക്ക് പരസ്യമാക്കുന്നത് അനുവദനീയമാണ്. എന്നിരുന്നാലും, തിരിച്ചങ്ങോട്ടും അവനോട് അതുപോലെ തന്നെ പ്രതികരിക്കാതെ അവന് മാപ്പ് നൽകുക എന്നതാണ് കൂടുതൽ നല്ലത്.  (തഫ്സീറുസ്സഅ്ദി)

ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّهُ പറയുന്നു: അക്രമം പ്രവർത്തിച്ചവനെതിരിൽ അവൻ്റെ അക്രമത്തിന് കണക്കായി പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല. അല്ലാഹു പറയുന്നു : {ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല.  അക്രമിക്കപ്പെട്ടവന് ഒഴികെ} അക്രമം ചെയ്തവൻ അവനെതിരായി പ്രാർത്ഥിക്കപ്പെടാൻ അർഹനാണ്. (എന്നാൽ) നീ ക്ഷമിക്കുകയും മാപ്പു നൽകുകയും ചെയ്താൽ നിനക്ക് വലിയ പ്രതിഫലമുണ്ട്.

മൂസാ നബി عليه السلام യുടെ പ്രാര്‍ഥനയായി ക്വുര്‍ആന്‍ പറയുന്നു:

وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيْتَ فِرْعَوْنَ وَمَلَأَهُۥ زِينَةً وَأَمْوَٰلًا فِى ٱلْحَيَوٰةِ ٱلدُّنْيَا رَبَّنَا لِيُضِلُّوا۟ عَن سَبِيلِكَ ۖ رَبَّنَا ٱطْمِسْ عَلَىٰٓ أَمْوَٰلِهِمْ وَٱشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا۟ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ

മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്‍റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുകളും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തെറ്റിക്കുവാന്‍ വേണ്ടിയാണ് (അവരത് ഉപയോഗിക്കുന്നത്‌.) ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ. (ഖു൪ആന്‍:10/88)

950 വര്‍ഷം രാപ്പകല്‍ വ്യത്യാസമില്ലാതെ ജനങ്ങളെ ഉപദേശിച്ച നൂഹ് നബിൗയെ അവര്‍ ഭ്രാന്തനായി ചിത്രീകരിക്കുകയും പരിഹസിക്കുകയും വിശ്വസിച്ചവരെ വഴിപിഴപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അക്രമികള്‍ക്കെതിരെ അദ്ദേഹം കൈകളുയര്‍ത്തി.

وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَٰفِرِينَ دَيَّارًا ‎﴿٢٦﴾‏ إِنَّكَ إِن تَذَرْهُمْ يُضِلُّوا۟ عِبَادَكَ وَلَا يَلِدُوٓا۟ إِلَّا فَاجِرًا كَفَّارًا ‎﴿٢٧﴾‏

നൂഹ് പറഞ്ഞു.: എന്‍റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരു പൌരനെയും നീ വിട്ടേക്കരുതേ. (26) തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്‍റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല. (ഖു൪ആന്‍:71/26-27)

ഒരാൾ നമ്മെ ആക്രമിച്ചാൽ അവനെതിരെ പ്രാർത്ഥിക്കാം എന്നതിന് ഇതിൽ തെളിവുണ്ട്. അതിനുപുറമേ, നാം ആരോടെങ്കിലും അക്രമം കാണിച്ചാൽ നമുക്കെതിരെ പ്രാർത്ഥിക്കാൻ അവന് അനുവാദം ലഭിച്ചിരിക്കുന്നു എന്നും തിരിച്ചറിയുക. ‘അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ഥനയെ സൂക്ഷിക്കുക’ എന്ന നബിവചനം അവിടെയാണ് പ്രസക്തമാകുന്നത്.

 

www.kanzululoom.com

 

 

മര്‍ദ്ദിതന്റെ പ്രാര്‍ത്ഥനയെ ഭയപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *