وَلَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِۦٓ أَزْوَٰجًا مِّنْهُمْ زَهْرَةَ ٱلْحَيَوٰةِ ٱلدُّنْيَا لِنَفْتِنَهُمْ فِيهِ ۚ وَرِزْقُ رَبِّكَ خَيْرٌ وَأَبْقَىٰ
അവരില്‍ (മനുഷ്യരില്‍) പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കാന്‍ (ഉദ്ദേശിക്കുന്നു.) നിന്‍റെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു കൂടുതല്‍ ഉത്തമവും നിലനില്‍ക്കുന്നതും. (ഖുർആൻ:20/131)
قال الشيخ ابن عثيمين رحمه الله: “أي: لا تنظر إلى أهل الدنيا وما متعوا به من النعيم، ومن المراكب، والملابس، والمساكن، وغير ذلك، فكل هذا زهرة الدنيا، والزهرة آخر مآلها الذبول واليبس والزوال، وهي أسرع أوراق الشجرة ذبولاً وزوالاً، ولهذا قال: زهرة، وهي زهرة حسنة في رونقها وجمالها وريحها ـ إن كانت ذات ريح ـ لكنها سريعة الذبول، وهكذا الدنيا، زهرة تذبل سريعاً،
ശൈഖ് ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു : ഇതുകൊണ്ട് (ആയത്ത് കൊണ്ട്) ഉദ്ദേശം ഇഹലോകം കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ജനങ്ങളിലേക്കും അതുപോലെ അവർ ആസ്വദിക്കുന്ന വാഹനങ്ങൾ, വീട്, വസ്ത്രങ്ങൾ അതുപോലുള്ളവയിലേക്കൊന്നും നീ നോക്കരുത് എന്നാണ് – അവയെല്ലാം ദുനിയാവെന്ന പൂവാണ്, പൂവിന്റെ അവസാനമെന്താണ്? അത് വാടി, ഉണങ്ങി ഇല്ലാതാവുകയാണ്. ഒരു മരത്തിലെ ഏറ്റവുമാദ്യം വാടി ഇല്ലാതായിപ്പോകുന്ന ഭാഗം അതിലെ പൂവ് ആണു. ഇക്കാരണം കൊണ്ടാണു അല്ലാഹു (ദുൻയാവിനെ) പൂവ് എന്ന് പറഞ്ഞത്. ഒരു പൂവിനു ആകർഷണവും ഭംഗിയും നല്ല സുഗന്ധവുമുണ്ടാകും എന്നാൽ അത് പെട്ടെന്ന് നശിച്ചില്ലാതാകും. ഈ ലോകജീവിതം അത് പോലെയാണു വളരെ പെട്ടെന്ന് നശിച്ച് ഇല്ലാതാകും. ( شرح رياض لصالحين- ٤٥/٣)
أي: لا تمد عينيك معجبا، ولا تكرر النظر مستحسنا إلى أحوال الدنيا والممتعين بها، من المآكل والمشارب اللذيذة، والملابس الفاخرة، والبيوت المزخرفة، والنساء المجملة، فإن ذلك كله زهرة الحياة الدنيا، تبتهج بها نفوس المغترين، وتأخذ إعجابا بأبصار المعرضين، ويتمتع بها – بقطع النظر عن الآخرة – القوم الظالمون، ثم تذهب سريعا، وتمضي جميعا، وتقتل محبيها وعشاقها، فيندمون حيث لا تنفع الندامة، ويعلمون ما هم عليه إذا قدموا في القيامة، وإنما جعلها الله فتنة واختبارا، ليعلم من يقف عندها ويغتر بها، ومن هو أحسن عملا، كما قال تعالى: {إِنَّا جَعَلْنَا مَا عَلَى الْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴿٧﴾ وَإِنَّا لَجَاعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا ﴿٨﴾}
അതായത്, ഈ ലോകത്തിന്റെ വ്യത്യസ്ത വശങ്ങളെയും അവ ആസ്വദിക്കുന്നവരെയും – രുചികരമായ ഭക്ഷണപാനീയങ്ങൾ, നല്ല വസ്ത്രങ്ങൾ, മനോഹരമായ വീടുകൾ, സുന്ദരികളായ സ്ത്രീകൾ – അനാവശ്യമായി മതിപ്പുളവാക്കി, ആവർത്തിച്ച് നോക്കുകയോ അഭിനന്ദിക്കുകയോ ചെയ്യരുത്. കാരണം ഇതെല്ലാം ഐഹിക ജീവിതാലങ്കാരം മാത്രമാണ്. ഈ ജീവിതത്താൽ വഞ്ചിക്കപ്പെട്ട ആളുകൾ ഈ കാര്യങ്ങളിൽ ആവേശഭരിതരാകുന്നു. സത്യത്തിൽ നിന്ന് പിന്തിരിയുന്നവരുടെ കണ്ണുകൾക്ക് അത് ആനന്ദം നൽകുന്നു, ദുഷ്പ്രവൃത്തിക്കാർ പരലോകത്തിൽ ശ്രദ്ധ ചെലുത്താതെ ഇവ ആസ്വദിക്കുന്നു. പിന്നീട് അത് വേഗം പോകും. അതിലുള്ളതെല്ലാം ഇല്ലാതാകും; അതിനെ സ്നേഹിക്കുന്നവരെയും അതിൽ ആകൃഷ്ടരായവരെയും അത് നശിപ്പിക്കും, എന്നാൽ ഖേദം പ്രയോജനപ്പെടാത്ത ഒരു സമയത്ത് അവർ ഖേദിക്കും, ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർ പുറത്തുകൊണ്ടു വരപ്പെടുമ്പോൾ അവർ എങ്ങനെയായിരിക്കുമെന്ന് അവർ അറിയും. അല്ലാഹു അതിനെ ഒരു പരിശീലനവും പരീക്ഷണവുമാക്കി., ആരാണ് ഈ ലോകത്തെ തന്റെ ഏക ലക്ഷ്യമാക്കി മാറ്റുകയും അത് കൊണ്ട് വഞ്ചിക്കപ്പെടുകയും ചെയ്യുക, ആരാണ് നന്മ ചെയ്യുക എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണിത്, അല്ലാഹു മറ്റൊരിടത്ത് പറയുന്നു: {തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി. തീര്‍ച്ചയായും അതിന്‍മേലുള്ളതെല്ലാം നശിപ്പിച്ച് നാം തന്നെ അതൊരു മൊട്ടയായ ഭൂപ്രദേശമാക്കി മാറ്റിക്കളയുന്നതുമാണ്. (18/7-8)} (തഫ്സീറുസ്സഅ്ദി)
ഈ ലോക ജീവിതത്തിൽ അസൂയയും പകയും ആര്‍ത്തിയും അത്യാഗ്രഹവും ഇല്ലാതെ മനസ്സ് നന്നാക്കി നല്ലവനായി ജീവിക്കാൻ പ്രേരണ നൽകുന്ന മഹത്തായം ഉപദേശം ഈ ആയത്തിലുണ്ട്. അതിൽ ചിലത് സൂചിപ്പിക്കുന്നു:
ഒന്നാമതായി, ഇഹലോക ജീവിതം സത്യവിശ്യാസിക്ക് തടവറയാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദുനിയാവ് സത്യവിശ്വാസിയുടെ തടവറയും അവിശ്വാസിയുടെ സ്വർഗ്ഗവുമാകുന്നു. (മുസ്ലിം:2956)
സത്യവിശ്വാസി അല്ലാഹുവിന്റെ വിധിവിലക്കുകളാൽ ബന്ധിതനാവുന്നു. അടിസ്ഥാനപരമായി സത്യനിഷേധി മതവിധികളാൽ ബന്ധിതനല്ല. [ഖാലിദ് ബ്ൻ ഉസ്മാൻ സബ്ത്ത് رحمه الله]
മറ്റുള്ളവര്‍ക്ക് ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് നിന്‍റെ ദൃഷ്ടികള്‍ നീ പായിക്കരുത് എന്ന് അല്ലാഹു പറയുമ്പോൾ അത് അനുസരിക്കൽ സത്യവിശ്വാസിക്ക് ബാധ്യതയാണ്.
രണ്ടാമതായി, ഐഹികലോകത്ത് ജനങ്ങള്‍ക്ക് അലംകൃതമാക്കപ്പെട്ടതെല്ലാം നീങ്ങിപ്പോകുന്നതും നശ്വരവുമാണ്.
مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ ٱللَّهِ بَاقٍ
നിങ്ങളുടെ അടുക്കലുള്ളത് തീര്‍ന്നുപോകും. അല്ലാഹുവിങ്കലുള്ളത് അവശേഷിക്കുന്നതത്രെ. (ഖു൪ആന്‍:16/96)
قُلْ مَتَٰعُ ٱلدُّنْيَا قَلِيلٌ وَٱلْـَٔاخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ
പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. (ഖു൪ആന്‍:4/77)
പ്രത്യക്ഷത്തിൽ ഐഹികലോകത്തെ ആസ്വാദനങ്ങൾ നമുക്ക് സന്തോഷവും സുഖവും ആനന്ദവും നൽകുമെങ്കിലും ഈ ലോകമോ അതിൽ ജീവിക്കുന്ന നമ്മളോ ശാശ്വതരല്ല, അതൊക്ക താൽക്കാലികമാണ്. എല്ലാം നശിക്കും. അതുകൊണ്ട് ഈ ദുനിയാവിനു നീ വേണ്ടി മാത്രം ജീവിക്കുന്നവനാകാതിരിക്കുക.
മൂന്നാമതായി, അല്ലാഹു മനുഷ്യരെ ഇവിടെ സൃഷ്ടിച്ചു വിട്ടിട്ടുള്ളത് അവരെ പരീക്ഷിക്കുന്നതിനു വേണ്ടിയാണ്.
إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعَۢا بَصِيرًا
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (ഖു൪ആന്‍:76/2)
ٱلَّذِى خَلَقَ ٱلْمَوْتَ وَٱلْحَيَوٰةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ ٱلْعَزِيزُ ٱلْغَفُورُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:67/2)
നാലാമതായി, ഇസ്ലാമിനെ ആദർശമായി ഉൾക്കൊള്ളാതെ പരലോകത്തെ പ്രതീക്ഷിക്കാതെ ജീവിക്കുന്നവർക്ക് ഇസ്ലാം എന്നും ഒരു ഭാരമായിരിക്കും. വിധിവിലക്കുകൾക്ക് പുറത്തുചാടാൻ അവര്‍ കൊതിക്കും. പരിധിയില്ലാതെയുള്ള ആസ്വാദനങ്ങളുടെ പിന്നാലെ പോകുന്ന ഭൗതിക വാദികളെ പോലെ.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : حُجِبَتِ النَّارُ بِالشَّهَوَاتِ، وَحُجِبَتِ الْجَنَّةُ بِالْمَكَارِهِ.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നരകം ദേഹേഛകള്‍ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു; സ്വര്‍ഗം വെറുക്കപ്പെട്ടവ കൊണ്ടും പൊതിയപ്പെട്ടിരിക്കുന്നു. (ബുഖാരി:6487)
ഇവിടെ, വെറുക്കപ്പെട്ട കാര്യങ്ങൾ കൊണ്ടുള്ള ഉദ്ദേശ്യം അടിമക്ക് ചെയ്യാനും ചെയ്യാതിരിക്കാനും പ്രയത്‌നമാവശ്യമുള്ള മതം അനുശാസിക്കുന്ന കാര്യങ്ങളാണ്. ദേഹേച്ഛകൾ കൊണ്ടുള്ള വിവക്ഷ മതനിയമം വിലക്കുന്ന ഐഹികാസ്വാദനങ്ങളാണ്. (ഫത്ഹുൽബാരി)
അഞ്ചാമതായി, ഹലാലായ സമ്പാദ്യത്തിന്റെ അനിവാര്യത. പാപികളും തെമ്മാടികളും അന്യായമായ മാര്‍ഗങ്ങളിലൂടെ ധനം കുന്നുകൂട്ടി തങ്ങളുടെ ജീവിതത്തിന് ബാഹ്യമായ ആഡംബരവും മോടിയും നല്‍കുന്നത് കൊതിയോടെ നോക്കിക്കൊണ്ടിരിക്കുക സത്യവിശ്വാസികൾക്ക് ഭൂഷണമല്ല. സ്വന്തം പ്രയത്‌നത്തിലൂടെ സമ്പാദിക്കുന്ന വിഭവം എത്ര കുറച്ചായാലും അതാണ് സന്മാര്‍ഗികളും സത്യവിശ്വാസികളുമായ ജനങ്ങള്‍ക്ക് ഉത്തമമായിട്ടുള്ളത്.
يَٰٓأَيُّهَا ٱلنَّاسُ كُلُوا۟ مِمَّا فِى ٱلْأَرْضِ حَلَٰلًا طَيِّبًا وَلَا تَتَّبِعُوا۟ خُطُوَٰتِ ٱلشَّيْطَٰنِ ۚ إِنَّهُۥ لَكُمْ عَدُوٌّ مُّبِينٌ
മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു. (ഖു൪ആന്‍:2/168)
ആറാമതായി, മറ്റുള്ളവർക്ക് ലഭിച്ച സുഖ സൗകര്യങ്ങളിൽ നോക്കി വിലപിക്കാതെ അല്ലാഹു നമുക്ക് നൽകിയ ഉപജീവനത്തിൽ തൃപ്തിപ്പെടാൻ കഴിയണം. മറ്റുള്ളവർക്ക് ലഭിച്ച സുഖ സൗകര്യങ്ങൾ അവർക്ക് നന്മ മാത്രം ആകണമെന്നില്ല, ചിലപ്പോൾ അത് പരീക്ഷണവും ആകാം, അത് നമുക്കറിയുകയില്ല.
ഏഴാമതായി, അല്ലാഹു നൽകുന്ന ഉപജീവനമാകുന്നു കൂടുതൽ ഉത്തമവും നിലനിൽക്കുന്നതും.
{وَرِزْقُ رَبِّكَ} العاجل من العلم والإيمان، وحقائق الأعمال الصالحة، والآجل من النعيم المقيم، والعيش السليم في جوار الرب الرحيم {خير} مما متعنا به أزواجا، في ذاته وصفاته {وَأَبْقَى} لكونه لا ينقطع، أكلها دائم وظلها،
{റബ്ബിന്റെ ഉപജീവനം} ഈ ലോകത്ത് അറിവ്, വിശ്വാസം, സൽകർമ്മങ്ങൾ എന്നിവയിലും, പരലോകത്ത് പരമകാരുണികനായ റബ്ബിന്റെ സാമീപ്യത്തിൽ നിത്യമായ ആനന്ദവും നന്മയും അനുഭവിക്കുന്നതിലും, (അവ) ഈ ജീവിതത്തിലെ ആസ്വാദനത്തേക്കാൾ സത്തയിലും ഗുണങ്ങളിലും {ഉത്തമമാണ്}. {നിലനിൽക്കുന്നതുമാണ്}കാരണം അത് ഒരിക്കലും അവസാനിക്കുകയില്ല; അതിന്റെ ഭക്ഷണവും തണലും ശാശ്വതമായിരിക്കും. (തഫ്സീറുസ്സഅ്ദി – 20/131)
എട്ടാമതായി, ദുന്‍യാവിന്റെ വിഷയത്തില്‍ നമ്മേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَهُوَ أَجْدَرُ أَنْ لاَ تَزْدَرُوا نِعْمَةَ اللَّهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളില്‍ താഴെയുള്ളവരിലേക്ക് നിങ്ങള്‍ നോക്കുക, നിങ്ങള്‍ക്ക് മുകളിലുള്ളവരിലേക്ക് നിങ്ങള്‍ നോക്കരുത്. അതാണ് അല്ലാഹുവിന്റെ (നിങ്ങളുടെ മേലുള്ള) അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് സഹായകരമായിട്ടുള്ളത്. (മുസ്ലിം:2963)
وفي هذه الآية، إشارة إلى أن العبد إذا رأى من نفسه طموحا إلى زينة الدنيا، وإقبالا عليها، أن يذكرها ما أمامها من رزق ربه، وأن يوازن بين هذا وهذا.
ഒരു അടിമ തന്നിൽ ദുനിയാവിന്റെ അലങ്കാരങ്ങളോട് ചായ്‌വും, അതിലേക്ക് മുന്നിടുന്നതും കണ്ടാൽ, അതിനെക്കാൾ മുൻപന്തിയിലുള്ള അവന്റെ റബ്ബിന്റെ ഉപജീവനത്തെ കുറിച്ചോർക്കുകയും, അവരണ്ടും തമ്മിൽ തൂക്കി നോക്കുവാനും ഈ വചനം സൂചിപ്പിക്കുന്നു. (തഫ്സീറുസ്സഅ്ദി)
ഒമ്പതാമതായി, ദുന്‍യാവിന്റെ അലങ്കാരവും പ്രൗഢിയും മനുഷ്യനെ പരലോകചിന്തയില്‍നിന്ന് അകറ്റന്‍ സാധ്യതയുള്ള കാര്യമാണ്. നബി ﷺ തന്റ സമുദായത്തിന്റെ കാര്യത്തില്‍ ഏറ്റവുമധികം ഭയപ്പെട്ട കാര്യാണ് അവ അവര്‍ക്കുമേല്‍ തുറക്കപ്പെടുമോ എന്നത്.
قَالَ رَسُولُ اللَّهِ صلى الله عليه وسلم : فَوَاللَّهِ لاَ الْفَقْرَ أَخْشَى عَلَيْكُمْ، وَلَكِنْ أَخْشَى عَلَيْكُمْ أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا وَتُهْلِكَكُمْ كَمَا أَهْلَكَتْهُمْ
നബി ﷺ പറഞ്ഞു: അല്ലാഹുവിനെ തന്നയാണെ സത്യം, ഞാന്‍ നിങ്ങളില്‍ ദാരിദ്യത്തെ ഭയപ്പെടുന്നില്ല, എന്നാല്‍ നിങ്ങളുടെ മുമ്പുള്ളവ൪ക്ക് ലഭിച്ചതുപോലെ നിങ്ങള്‍ക്കും ദുന്‍യാവ് വിശാലമായി ലഭിക്കുന്നതാണ് ഞാന്‍ ഭയപ്പെടുന്നത്. അങ്ങനെ അവ൪ മല്‍സരിച്ചതുപോലെ നിങ്ങളും മല്‍സരിക്കുന്നതും അവ൪ നശിച്ചതുപോലെ നിങ്ങളും നശിക്കുന്നതുമാണ്. (ബുഖാരി: 3158)
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ قَالَ: أَنَّ النَّبِيَّ صلى الله عليه وسلم جَلَسَ ذَاتَ يَوْمٍ عَلَى الْمِنْبَرِ وَجَلَسْنَا حَوْلَهُ فَقَالَ : إِنِّي مِمَّا أَخَافُ عَلَيْكُمْ مِنْ بَعْدِي مَا يُفْتَحُ عَلَيْكُمْ مِنْ زَهْرَةِ الدُّنْيَا وَزِينَتِهَا
അബൂസഈദുൽ ഖുദ്‌രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ മിമ്പറില്‍ ഇരിക്കുകയായിരുന്നു. നബി ﷺ യുടെ ചുറ്റും ഞങ്ങളും ഇരിക്കുന്നുണ്ടായിരുന്നു. അന്നേരം അവിടുന്ന് പറഞ്ഞു: നിശ്ചയം, എന്റെ കാലശേഷം ഞാൻ നിങ്ങളുടെ മേൽ ഭയപ്പെടുന്നത് ഐഹിക ആഡംബരവും സമ്പൽ സമൃദ്ധിയും ലഭിക്കുന്നതിനെയാണ്. (ബുഖാരി: 1465)
www.kanzululoom.com