പുണ്യവാൻമാരുടെ ഗുണമായി അല്ലാഹു പറയുന്നു:
وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا
ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (ഖുർആൻ:76/8)
{وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ} أَيْ: وَهُمْ فِي حَالٍ يُحِبُّونَ فِيهَا الْمَالَ وَالطَّعَامَ، لَكِنَّهُمْ قَدَّمُوا مَحَبَّةَ اللَّهِ عَلَى مَحَبَّةِ نُفُوسِهِمْ، وَيَتَحَرَّوْنَ فِي إِطْعَامِهِمْ أَوْلَى النَّاسِ وَأَحْوَجَهَمْ مِسْكِينًا وَيَتِيمًا وَأَسِيرًا .
{ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം അവര്‍ ഭക്ഷണം നല്‍കുകയും ചെയ്യും} ഭക്ഷണത്തോടും ധനത്തോടും ഏറെ ഇഷ്ടമുള്ള അവസ്ഥയിലാണവര്‍. എന്നാലും തങ്ങളോടുള്ള ഇഷ്ടത്തെക്കാള്‍ അല്ലാഹുവോടുള്ള ഇഷ്ടത്തിന് അവന്‍ മുന്‍ഗണന നല്‍കും. മാത്രമല്ല, ജനങ്ങളില്‍ ഏറെ ആവശ്യവും അര്‍ഹതയുമുള്ളവര്‍ക്ക് ഭക്ഷണം നല്‍കാന്‍ അവര്‍ ശ്രദ്ധ പുലര്‍ത്തും. {അഗതിക്കും അനാഥക്കും തടവുകാരനും} (തഫ്സീറുസ്സഅ്ദി)
ധനത്തിനു ആവശ്യവും അതിനോടു പ്രേമവും ഉള്ളപ്പോള്‍ അതു ദാനധര്‍മ്മങ്ങളില്‍ വിനിയോഗിക്കുന്നതു ഉടമസ്ഥന്റെ ത്യാഗമനസ്ഥിതിയും അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലത്തില്‍ അയാള്‍ക്കുള്ള ആഗ്രഹവുമാണ് കാണിക്കുന്നത്. അതു ഭക്ഷണസാധനം കൂടിയാകുമ്പോള്‍ വിശേഷിച്ചും. അതുകൊണ്ടാണ് ഭക്ഷണസാധനത്തോടു പ്രേമമുള്ളതോടെത്തന്നെ അവര്‍ ഭക്ഷണം നല്‍കും (وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ) എന്നു അല്ലാഹു പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നതും. പുണ്യകര്‍മ്മങ്ങളെപ്പറ്റി പ്രസ്താവിക്കുന്ന മദ്ധ്യെ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِ (ധനത്തോടു പ്രേമമുള്ളതോടെ അതു നല്‍കുകയും) എന്നു സൂറത്തുല്‍ ബഖറഃ 177ലും പ്രസ്താവിച്ചുകാണാം. സൂ: ആലു ഇംറാന്‍ 92ല്‍, ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നു ചിലവഴിക്കാതെ നിങ്ങള്‍ക്കു പുണ്യം ലഭിക്കുന്നതേയല്ല’ (لَن تَنَالُوا الْبِرَّ حَتَّىٰ تُنفِقُوا مِمَّا تُحِبُّونَ) എന്നും പ്രസ്താവിച്ചിരിക്കുന്നു. (അമാനി തഫ്സീര്‍)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَجُلٌ لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ، أَىُّ الصَّدَقَةِ أَفْضَلُ قَالَ : أَنْ تَصَدَّقَ وَأَنْتَ صَحِيحٌ حَرِيصٌ. تَأْمُلُ الْغِنَى، وَتَخْشَى الْفَقْرَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു: ഒരാൾ നബി ﷺ യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഏത് ദാനമാണ് ഏറ്റവും ശ്രേഷ്ഠകരം? നബി ﷺ പറഞ്ഞു: നീ ആരോഗ്യവാനായിരിക്കുകയും, പണത്തോട് ആർത്തിയുള്ളവനാവുകയും, ഐശ്വര്യം ആഗ്രഹിക്കുകയും ദാരിദ്ര്യത്തെ ഭയക്കുകയും ചെയ്യുമ്പോൾ നൽകുന്ന ദാനം…….(ബുഖാരി: 2748)
وَيَقْصُدُونَ بِإِنْفَاقِهِمْ وَإِطْعَامِهِمْ وَجْهَ اللَّهِ تَعَالَى،
അവര്‍ ഭക്ഷണം നല്‍കുന്നതുകൊണ്ടും ചെലവഴിക്കുന്നത് കൊണ്ടും ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രീതിയാണ്. (തഫ്സീറുസ്സഅ്ദി)
അവര്‍ പറയും:
إِنَّمَا نُطْعِمُكُمْ لِوَجْهِ ٱللَّهِ لَا نُرِيدُ مِنكُمْ جَزَآءً وَلَا شُكُورًا
അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. (ഖുർആൻ:76/9)
أَيْ: لَا جَزَاءً مَالِيًّا وَلَا ثَنَاءً قَوْلِيًّا.
അതായത്: സാമ്പത്തികമായ പ്രതിഫലമോ പുകഴ്ത്തുന്ന വാക്കുകളോ. (തഫ്സീറുസ്സഅ്ദി)
قال إبن تيمية رحمه الله تعالى: من طلب من الفقراء الدعاء أو الثناء خرج من هذه الآية
ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ്യ رحمه الله പറഞ്ഞു: ആരെങ്കിലും പാവപ്പെട്ടവരിൽ നിന്ന് പ്രാർത്ഥനയോ, പുകഴ്ത്തലോ ആവശ്യപ്പെടുകയാണെങ്കിൽ ഈ ആയത്തിന്റെ പരിതിയിൽ നിന്ന് പുറത്ത് പോകുന്നതാണ്. (الفتاوي 111/11)
ചിലർ പാവപ്പെട്ടവർക്ക് എന്തെങ്കിലും നൽകിയതിന് ശേഷം പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്ന രീതി കണ്ടുവരാറുണ്ട്. അത് പുണ്യവാന്മാരുടെ ഗുണമായി അല്ലാഹു പറഞ്ഞതിൽ നിന്നും പുറത്ത് പോകുന്ന പ്രവർത്തനമാണ്. പുണ്യവാന്മാർ ആഗ്രഹിക്കുക അല്ലാഹുവിൻറെ പ്രീതി മാത്രമാണ്.
عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ لاَ يَقْبَلُ مِنَ الْعَمَلِ إِلاَّ مَا كَانَ لَهُ خَالِصًا وَابْتُغِيَ بِهِ وَجْهُهُ
അബൂഉമാമ അൽബാഹിലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: തീർച്ചയായും ഇഖ്ലാസോടെ (നിഷ്കകളങ്കമായി) അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളല്ലാതെ അവൻ സ്വീകരിക്കുകയില്ല. (നസാഇ :3140)
സേവനപ്രവര്‍ത്തനങ്ങള്‍ വിശ്വാസിയുടെ പരലോക ഗുണത്തിന് വേണ്ടിയാണ്. അതാണവര്‍ ഇപ്രകാരം പറയുന്നതും:
إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا
മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു. (ഖുർആൻ:76/10)
{إِنَّا نَخَافُ مِنْ رَبِّنَا يَوْمًا عَبُوسًا} أَيْ: شَدِيدَ الْجَهْمَةِ وَالشَّرِّ {قَمْطَرِيرًا} أَيْ: ضَنْكًا ضِيقًا،
{മുഖം ചുളിച്ചുപോകുന്നതായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു} അതായത്, ഭയാനകതയും ദുരന്തവും ശക്തമായത്. {ദുസ്സഹമായ} അതായത് കുടുസ്സായതും ഇടുങ്ങിയതുമായ നിലയില്‍. (തഫ്സീറുസ്സഅ്ദി)
കീര്‍ത്തിക്കും പേരിനും വേണ്ടിയോ, ആക്ഷേപങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ വേണ്ടിയോ അല്ലെങ്കില്‍ നിര്‍ബന്ധത്തിനു വഴങ്ങിയോ, അല്ലെങ്കില്‍ ധര്‍മ്മം വാങ്ങുന്നവരില്‍ നിന്നു എന്തെങ്കിലും പ്രതിഫലമോ നന്ദി പ്രകടനമോ പ്രതീക്ഷിച്ചു കൊണ്ടോ, മറ്റേതെങ്കിലും താല്‍പര്യത്തെ മുന്‍നിറുത്തിയോ മനുഷ്യര്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യാറുണ്ട്. പക്ഷേ, സജ്ജനങ്ങള്‍ ചെയ്യുന്ന ദാനധര്‍മ്മങ്ങളുടെ ലക്ഷ്യം അതൊന്നും ആയിരിക്കയില്ല. അവരുടെ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതി ലഭിക്കലും, ക്വിയാമത്തുനാളിലെ ഭീകര വിപത്തുകളില്‍ നിന്നു രക്ഷപ്പെടലും മാത്രമായിരിക്കും. തങ്ങളുടെ പക്കല്‍ നിന്നു ധര്‍മ്മം സ്വീകരിക്കുന്നവരില്‍ നിന്ന് ഏതെങ്കിലും പ്രകാരത്തിലുള്ള ഒരു പ്രതിഫലം തങ്ങള്‍ക്കു കിട്ടിയാല്‍ കൊള്ളാമെന്നോ, അവര്‍ തങ്ങളോടു നന്ദിയുള്ളവരായിരിക്കണമെന്നോ അവര്‍ക്കു ഉദ്ദേശ്യമുണ്ടായിരിക്കുകയില്ല. ഇതാണ് 9, 10 വചനങ്ങളില്‍ അവരുടെ വാക്കുകളിലൂടെത്തന്നെ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അപ്പോള്‍, പാവങ്ങളുടെ നേരെയുള്ള അനുകമ്പയോ, പൊതുവിഷയങ്ങളിലുള്ള ഔല്‍സുക്യമോ കാരണമായി നല്ല വിഷയങ്ങളില്‍ ധനം ചിലവഴിക്കുന്നതായാല്‍ തന്നെയും അല്ലാഹുവിങ്കല്‍ ശരിയായ പുണ്യകര്‍മ്മമായിത്തീരണമെങ്കില്‍ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആയിരിക്കണം അതിന്റെ ലക്ഷ്യം എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. (അമാനി തഫ്സീര്‍)
عَنْ أَمِيرِ الْمُؤْمِنِينَ أَبِي حَفْصٍ عُمَرَ بْنِ الْخَطَّابِ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى،
വിശ്വാസികളുടെ നേതാവായ അബൂഹഫ്സ ഉമറുബ്നു ഖത്താബ് رَضِيَ اللهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ധേഹം പറയുന്നു: നബി ﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിയത്ത് (ഉദ്ദേശ്യം) അനുസരിച്ച് മാത്രമാണ് കർമ്മങ്ങൾ പരിഗണിക്കപ്പെടുക. ഓരോ വ്യക്തിക്കും അവനവന്റെ നിയ്യത്ത് അനുസരിച്ച് ലഭിക്കും. …….. (ബുഖാരി, മുസ്‌ലിം)
പുണ്യവാൻമാര്‍ സേവനപ്രവര്‍ത്തനങ്ങളിൽ തങ്ങളോടുള്ള ഇഷ്ടത്തെക്കാള്‍ അല്ലാഹുവോടുള്ള ഇഷ്ടത്തിന് മുന്‍ഗണന നല്‍കി, അല്ലാഹുവിന്റെ പ്രീതി മാത്രം അവര്‍ ഉദ്ദേശിച്ചു, ഈ പ്രവര്‍ത്തനം വഴി പരലോക ഗുണം അവര്‍ ലക്ഷ്യം വെച്ചു. ഈ ഗുണം നമ്മിലും ഉണ്ടാകാൻ സത്യവിശ്വാസികൾ ശ്രദ്ധിക്കേണ്ടതാണ്.
അതുനിമിത്തം അല്ലാഹു അവര്‍ക്കു കൊടുക്കുന്നതോ? അടുത്ത വചനങ്ങളിൽ അല്ലാഹു പറയുന്നു:
فَوَقَىٰهُمُ ٱللَّهُ شَرَّ ذَٰلِكَ ٱلْيَوْمِ وَلَقَّىٰهُمْ نَضْرَةً وَسُرُورًا ﴿١١﴾ وَجَزَىٰهُم بِمَا صَبَرُوا۟ جَنَّةً وَحَرِيرًا ﴿١٢﴾
അതിനാല്‍ ആ ദിവസത്തിന്‍റെ തിന്‍മയില്‍ നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവര്‍ക്കു അവന്‍ നല്‍കുകയും ചെയ്യുന്നതാണ്. അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്‍ക്കവന്‍ പ്രതിഫലമായി നല്‍കുന്നതാണ്. (ഖുർആൻ:76/11-12)
തുടർന്നുള്ള വചനങ്ങൾ സ്വർഗ്ഗത്തിൽ അവർക്ക് ലഭിക്കുന്ന സുഖാനുഗ്രഹങ്ങളെ കുറിച്ചാണ്.
അതെ, അവര്‍ ഇച്ഛിച്ചിരുന്നതുപോലെ ക്വിയാമത്തുനാളിലെ ഭയങ്കരതകളില്‍ നിന്നെല്ലാം അല്ലാഹു അവരെ കാത്തു രക്ഷിക്കുകയും, അതിനു പുറമെ അവര്‍ണ്ണനീയമായ സ്വര്‍ഗീയ സുഖസൗകര്യങ്ങള്‍കൊണ്ടു അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങിനെ, പരിപൂര്‍ണ്ണ സംതൃപ്തിയും അതിരറ്റ സന്തോഷവും കാലാകാലം അവരെ ആശ്ലേഷിച്ചുകൊണ്ടിരിക്കും. (അമാനി തഫ്സീര്‍)
www.kanzululoom.com