മനുഷ്യ ജീവന് ഇസ്‌ലാം ഏറെ പവിത്രത കൽപ്പിച്ചിട്ടുണ്ട്. ജീവിക്കുവാനുള്ള മനുഷ്യരുടെ അവകാശത്ത അന്യായമായി ഹനിക്കുവാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നിസ്സാര കാരണങ്ങളുടെ പേരില്‍ പോലും കൊലപാതകങ്ങള്‍ നടത്തുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിലെ ഇസ്ലാമിന്റെ കൃത്യമായ നിലപാട് ഓരോ സത്യവിശ്വാസികളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ലോകത്ത് ആദ്യമായി നടന്ന അന്യായമായ കൊലപാതകം വിശുദ്ധ വിവരിക്കുന്നുണ്ട്.
وَٱتْلُ عَلَيْهِمْ نَبَأَ ٱبْنَىْ ءَادَمَ بِٱلْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ ٱلْـَٔاخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ ٱللَّهُ مِنَ ٱلْمُتَّقِينَ ﴿٢٧﴾ لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ ﴿٢٨﴾ إِنِّىٓ أُرِيدُ أَن تَبُوٓأَ بِإِثْمِى وَإِثْمِكَ فَتَكُونَ مِنْ أَصْحَٰبِ ٱلنَّارِ ۚ وَذَٰلِكَ جَزَٰٓؤُا۟ ٱلظَّٰلِمِينَ ﴿٢٩﴾ فَطَوَّعَتْ لَهُۥ نَفْسُهُۥ قَتْلَ أَخِيهِ فَقَتَلَهُۥ فَأَصْبَحَ مِنَ ٱلْخَٰسِرِينَ ﴿٣٠﴾
(നബിയേ,) നീ അവര്‍ക്ക് ആദമിന്‍റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും. അവന്‍ (ബലിസ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്‍റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്‍റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. എന്‍റെ കുറ്റത്തിനും, നിന്‍റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം. എന്നിട്ട് തന്‍റെ സഹോദരനെ കൊല്ലുവാന്‍ അവന്‍റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍പെട്ടവനായിത്തീര്‍ന്നു. (ഖു൪ആന്‍:5/27-30)
ആദം നബി عليه السلام യുടെ രണ്ട് പുത്രന്മാര്‍ ഓരോ ബലി കര്‍മ്മം നടത്തിയതില്‍ ഒരാളുടേത് സ്വീകരിക്കപ്പെട്ടപ്പോള്‍ മറ്റേയാളുടേതു സ്വീകരിക്കപ്പെട്ടില്ല. തന്റേത് സ്വീകരിക്കപ്പെടാതെ തന്റെ സഹോദരന്റേത് മാത്രം സ്വീകരിക്കപ്പെട്ടതില്‍ അവന് – സ്വീകരിക്കപ്പെടാത്തവന് – അസൂയയായി. അസൂയ നിമിത്തം അവന്‍ തന്റെ സഹോദരനെ കൊലപ്പെടുത്തി.
ഒരാളെ അന്യായമായി കൊലപ്പെടുത്തുന്നത് ലോകത്തുള്ള മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തുന്നതിന് തുല്യമാകുന്നുവെന്നാണ് ഇസ്ലാമിന്റെ നിലപാട്. ആദ്യത്തെ കൊലപാതകത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഇക്കാര്യം ഖുർആന്‍ പറയുന്നത് കാണുക:
ﻣَﻦ ﻗَﺘَﻞَ ﻧَﻔْﺴًۢﺎ ﺑِﻐَﻴْﺮِ ﻧَﻔْﺲٍ ﺃَﻭْ ﻓَﺴَﺎﺩٍ ﻓِﻰ ٱﻷَْﺭْﺽِ ﻓَﻜَﺄَﻧَّﻤَﺎ ﻗَﺘَﻞَ ٱﻟﻨَّﺎﺱَ ﺟَﻤِﻴﻌًﺎ
… മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു …..,… (ഖു൪ആന്‍:5/ 32)
മാത്രമല്ല, ആര് അന്യായമായി കൊല നടത്തിയാലും അതിന്റെ ഒരു ഓഹരി ആദ്യത്തെ കൊലപാതകിക്ക് ലഭിക്കുകയും ചെയ്യും. കാരണം ആരെങ്കിലും ഒരു തിന്‍മക്ക് തുടക്കം കുറിച്ചാല്‍ ആ തിന്‍മയുടെ പ്രതിഫലവും ആ തിന്‍മയില്‍ നിന്ന് ആരൊക്കെ ഉപകാരമെടുക്കുന്നുവോ അതിന്റെ ഒരു പ്രതിഫലവും ലഭിക്കും.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ نَفْسٍ تُقْتَلُ ظُلْمًا إِلاَّ كَانَ عَلَى ابْنِ آدَمَ كِفْلٌ مِنْ دَمِهَا وَذَلِكَ لأَنَّهُ أَوَّلُ مَنْ أَسَنَّ الْقَتْلَ
അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഏതൊരാളും അക്രമമായി കൊല്ലപ്പെടുന്ന പക്ഷം ആ രക്തത്തില്‍ (രക്തം ചിന്തിയതിന്റെ ശിക്ഷയില്‍) നിന്നു ഒരു പങ്ക് ആദമിന്റെ ഒന്നാമത്തെ പുത്രന്റെ മേല്‍ ഇല്ലാതിരിക്കുകയില്ല. കാരണം, അവനാണു കൊല നടപ്പില്‍ വരുത്തിയവരില്‍ ഒന്നാമത്തെ ആള്‍. (തിർമിദി:2673)
കൊലപാതകം വന്‍പാപങ്ങളില്‍ പെട്ടതാകുന്നു. ഏഴ് വൻപാപങ്ങളെ വിശദീകരിച്ചപ്പോൾ നബി ﷺ മൂന്നാമതായി എണ്ണിയതി കൊലപാതകമാണ്.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” اجْتَنِبُوا السَّبْعَ الْمُوبِقَاتِ ”. قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ ” الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلاَتِ ”.
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ ഏഴ് നാശകരങ്ങളായ വൻപാപങ്ങളെ വെടിയുക , അവർ (സ്വഹാബികൾ) ചോദിച്ചു : ഏതാണവ ? അവിടുന്ന് പറഞ്ഞു : 1) അല്ലാഹുവിൽ പങ്ക്ചേർക്കൽ (ശിർക്ക്) (2) സിഹ്‌ർ (മാരണം) ചെയ്യൽ (3) അല്ലാഹു നിഷിദ്ധമാക്കിയ ആത്മാക്കളെ അന്യായമായി കൊല്ലൽ (4) പലിശ ഭക്ഷിക്കൽ (5) അനാഥയുടെ ധനം തിന്നൽ (6) യുദ്ധത്തില്‍ സൈന്യങ്ങൾ അന്യോന്യം കണ്ടുമുട്ടുമ്പോൾ തിരിഞ്ഞോടൽ (7) വിശ്വാസികളും ചാരിത്രവതികളുമായ സ്ത്രീകളെ കുറിച്ച് (സമൂഹത്തിൽ) അപവാദം പറയൽ എന്നിവയാണവ. (ബുഖാരി:6857)
നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് എണ്ണിപ്പറഞ്ഞപ്പോഴും കൊലപാതകത്തെ പ്രത്യേകമായി ഖുര്‍ആന്‍ എടുത്തുപറഞ്ഞതായി കാണാന്‍ കഴിയും:
قُلْ تَعَالَوْا۟ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا۟ بِهِۦ شَيْـًٔا ۖ وَبِٱلْوَٰلِدَيْنِ إِحْسَٰنًا ۖ وَلَا تَقْتُلُوٓا۟ أَوْلَٰدَكُم مِّنْ إِمْلَٰقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا۟ ٱلْفَوَٰحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِىحَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۚ ذَٰلِكُمْ وَصَّىٰكُم بِهِۦ لَعَلَّكُمْ تَعْقِلُونَ
(നബിയെ) പറയുക: നിങ്ങള്‍ വരൂ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് കേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്. (ഖു൪ആന്‍:6/151)
സൂറത്തുല്‍ ഫു൪ഖാനിന്റെ 63-76 ആയത്തുകളില്‍ റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്നുണ്ട്.അഥാവാ ഈ ഗുണങ്ങള്‍ ഉള്ളവ൪ മാത്രമാണ് റഹ്’മാന്‍ ആയ റബ്ബിന്റെ യഥാ൪ത്ഥ അടിമകള്‍. അതിലൊന്ന് , അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ അന്യായമായി ഹനിച്ചു കളയാത്തവരാണ്.
وَٱلَّذِينَ لَا يَدْعُونَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ وَلَا يَقْتُلُونَ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴿٦٨﴾ يُضَٰعَفْ لَهُ ٱلْعَذَابُ يَوْمَ ٱلْقِيَٰمَةِ وَيَخْلُدْ فِيهِۦ مُهَانًا ﴿٦٩﴾
അല്ലാഹുവോടൊപ്പം വേറെയൊരു ആരാധ്യനോടും വിളിച്ചു പ്രാര്‍ത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്നു ശിക്ഷ ഇരട്ടിയാക്കപ്പെടുകയും, നിന്ദ്യനായിക്കൊണ്ട് അവന്‍ അതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും. (ഖു൪ആന്‍ :25/ 68-69)
ഇവിടെയെല്ലാം ഒരു മനുഷ്യനെ കൊല്ലുന്ന കാര്യമാണ് പറഞ്ഞിട്ടുള്ളത്. അവൻ മുസ്ലിമാണെങ്കിലും അമുസ്ലിമാണെങ്കിലും മതമുള്ളവനാണെങ്കിലും മതമില്ലാത്തവനാണെങ്കിലും കൊല പാടില്ല. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ കൊലപ്പെടുത്താൻ പാടില്ലെന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളത് കാണുക:
ﻭَﻣَﻦ ﻳَﻘْﺘُﻞْ ﻣُﺆْﻣِﻨًﺎ ﻣُّﺘَﻌَﻤِّﺪًا ﻓَﺠَﺰَآﺅُﻩُۥ ﺟَﻬَﻨَّﻢُ ﺧَٰﻠِﺪًا ﻓِﻴﻬَﺎ ﻭَﻏَﻀِﺐَ ٱﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﻟَﻌَﻨَﻪُۥ ﻭَﺃَﻋَﺪَّ ﻟَﻪُۥ ﻋَﺬَاﺑًﺎ ﻋَﻈِﻴﻤًﺎ
ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന് വേണ്ടി അല്ലാഹു ഒരുക്കിവെച്ചുട്ടുള്ളത്. (ഖു൪ആന്‍:4/93)
കൊലപാതകം പോയിട്ട് തന്റെ സഹോദരന് നേരെ ആയുധം ചൂണ്ടുക പോലും ഇസ്ലാം വിരോധിച്ചു.
عَنْ أَبِي هُرَيْرَةَ، يَقُولُ قَالَ أَبُو الْقَاسِمِ صلى الله عليه وسلم: مَنْ أَشَارَ إِلَى أَخِيهِ بِحَدِيدَةٍ فَإِنَّ الْمَلاَئِكَةَ تَلْعَنُهُ حَتَّى وَإِنْ كَانَ أَخَاهُ لأَبِيهِ وَأُمِّهِ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും. അവന്‍ സ്വന്തം സഹോദരനാണെങ്കിലും. (മുസ്‌ലിം2616)
عَنْ أَبِي مُوسَى، عَنِ النَّبِيِّ صلى الله عليه وسلم قَالَ : إِذَا مَرَّ أَحَدُكُمْ فِي مَسْجِدِنَا أَوْ فِي سُوقِنَا وَمَعَهُ نَبْلٌ فَلْيُمْسِكْ عَلَى نِصَالِهَا ـ أَوْ قَالَ فَلْيَقْبِضْ بِكَفِّهِ ـ أَنْ يُصِيبَ أَحَدًا مِنَ الْمُسْلِمِينَ مِنْهَا شَىْءٌ.
അബൂമൂസയി(റ)ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ പള്ളിയിലൂടെയോ അങ്ങാടിയിലൂടെയോ ആരെങ്കിലും അമ്പുമായി കടന്നുപോവുകയാണെങ്കിൽ ആർക്കും അതുകൊണ്ട് ഒരു പരിക്കും പറ്റാതിരിക്കാൻ അതിന്റെ മൂർച്ചയുള്ള ഭാഗമായ വായ്ത്തല കൈകൊണ്ട് മറച്ച് പിടിക്കട്ടെ. (ബുഖാരി: 7075)
കൊലപാതകങ്ങൾ നിയന്ത്രിക്കുന്നതിന് ഈ ലോകത്ത് കടുത്ത ശിക്ഷയാണ് ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِى ٱلْقَتْلَى ۖ ٱلْحُرُّ بِٱلْحُرِّ وَٱلْعَبْدُ بِٱلْعَبْدِ وَٱلْأُنثَىٰ بِٱلْأُنثَىٰ ۚ فَمَنْ عُفِىَ لَهُۥ مِنْ أَخِيهِ شَىْءٌ فَٱتِّبَاعُۢ بِٱلْمَعْرُوفِ وَأَدَآءٌ إِلَيْهِ بِإِحْسَٰنٍ ۗ ذَٰلِكَ تَخْفِيفٌ مِّن رَّبِّكُمْ وَرَحْمَةٌ ۗ فَمَنِ ٱعْتَدَىٰ بَعْدَ ذَٰلِكَ فَلَهُۥ عَذَابٌ أَلِيمٌ ﴿١٧٨﴾ وَلَكُمْ فِى ٱلْقِصَاصِ حَيَوٰةٌ يَٰٓأُو۟لِى ٱلْأَلْبَٰبِ لَعَلَّكُمْ تَتَّقُونَ ﴿١٧٩﴾
സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്.) ഇനി അവന്ന് (കൊലയാളിക്ക്) തന്റെ സഹോദരന്റെ പക്ഷത്ത് നിന്ന് വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ (നഷ്ടപരിഹാരം) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍). (ഖു൪ആന്‍:2/178-179)
وَلَا تَقْتُلُوا۟ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلَّا بِٱلْحَقِّ ۗ وَمَن قُتِلَ مَظْلُومًا فَقَدْ جَعَلْنَا لِوَلِيِّهِۦ سُلْطَٰنًا فَلَا يُسْرِف فِّى ٱلْقَتْلِ ۖ إِنَّهُۥ كَانَ مَنصُورًا
അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവന്‍റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു. (ഖു൪ആന്‍:7/33)
ഇവിടെ പ്രതിക്രിയ ചെയ്യുന്നത് വ്യക്തികളല്ല ഭരണകൂടമാണെന്നത് സാന്ദർഭികമായി അറിയുക.
കൊലപാതകങ്ങൾ നിയന്ത്രിക്കുന്നതിന്, ഈ ലോകത്ത് മാത്രമല്ല പരലോകത്തും കടുത്ത ശിക്ഷയാണ് ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത്. പരലോകത്ത് ആദ്യമായി വിധി തീര്‍പ്പുണ്ടാക്കുക ഈ വിഷയത്തിലാണെന്നതും വിഷയത്തിന്റെ ഗൗരവം അറിയിക്കുന്നു.
عَنْ عَبْدَ اللَّهِ ـ رضى الله عنه ـ قَالَ النَّبِيُّ صلى الله عليه وسلم : أَوَّلُ مَا يُقْضَى بَيْنَ النَّاسِ بِالدِّمَاءِ
അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പരലോകത്ത് ആദ്യമായി വിധി തീര്‍പ്പുണ്ടാക്കുക രക്തച്ചൊരിച്ചിലുകൾക്കാണ്. (ബുഖാരി:6533)
عَنْ أَبُو بَكْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَتَلَ مُعَاهِدًا فِي غَيْرِ كُنْهِهِ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ
അബൂബക്റ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും ഒരു മുആഹദിനെ (കരാറില്‍ ഏ൪പ്പെട്ട ആളിനെ) അനനുവദനീയമായ സമയത്ത് കൊന്നാല്‍ അല്ലാഹു അയാള്‍ക്ക് സ്വർഗ്ഗം നിഷിദ്ദമാക്കിയിരിക്കുന്നു. (നസാഇ: 4147 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنِ الْقَاسِمِ بْنِ مُخَيْمِرَةَ، عَنْ رَجُلٍ، مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَتَلَ رَجُلاً مِنْ أَهْلِ الذِّمَّةِ لَمْ يَجِدْ رِيحَ الْجَنَّةِ وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ سَبْعِينَ عَامًا
ഖാസിം ബ്നു മുഖൈമിറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വല്ലവനും അഹ്’ലുദിമ്മയില്‍ (ഇസ്ലാമിക രാഷ്ട്രത്തിലെ അമുസ്ലിം പൌരന്‍മാരിൽ) പെട്ട ഒരാളെ കൊന്നാല്‍ അവന്‍ സ്വ൪ഗത്തിന്റെ പരിമളംപോലും അനുഭവിക്കുകയില്ല. അതിന്റെ പരിമളം എഴുപത് വ൪ഷത്തെ വഴി ദൂരത്തില്‍ നിന്നും അനുഭവപ്പെടും. (നസാഇ:4749 – അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ عَلِيًّا قَالَ فَقَالَ : فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ” إِذَا تَوَاجَهَ الْمُسْلِمَانِ بِسَيْفَيْهِمَا فَالْقَاتِلُ وَالْمَقْتُولُ فِي النَّارِ ” . قَالَ فَقُلْتُ أَوْ قِيلَ يَا رَسُولَ اللَّهِ هَذَا الْقَاتِلُ فَمَا بَالُ الْمَقْتُولِ قَالَ ” إِنَّهُ قَدْ أَرَادَ قَتْلَ صَاحِبِهِ ” .
അലിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടു മുസ്ലിംകള്‍ അന്യോന്യം വാളോങ്ങിയാല്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു: (അല്ലെങ്കില്‍ ചോദിക്കപ്പെട്ടു:) അല്ലാഹുവിന്റെ റസൂലേ, കൊന്നവന്‍ നരകത്തിലാണ്. എന്നാല്‍ കൊല്ലപ്പെട്ടവന്റെ കാര്യം എന്താണ്? നബി ﷺ പറഞ്ഞു: തന്റെ കൂട്ടുകാരനെ കൊല്ലുവാന്‍ അയാള്‍ ഉദ്ദേശിച്ചിരുന്നു (മുസ്ലിം:2888)
അന്ത്യനാളിന്റെ അടയാളമായി വിശുദ്ധ ഖുർആൻ എണ്ണിയതിൽ ഒന്ന് കൊലപാതകം വർദ്ധിക്കുമെന്നതാണ്. എത്രത്തോളമെന്നാൽ, കൊല ചെയ്ത ആള്‍ക്ക് ഞാന്‍ എന്തിന് കൊല ചെയ്തു എന്നോ കൊല ചെയ്യപ്പെട്ട ആള്‍ക്ക് ഞാന്‍ എന്തിനു കൊല്ലപ്പെട്ടു എന്നോ അറിയുകയില്ലാത്ത ഒരു കാലം വരും.
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” يَتَقَارَبُ الزَّمَانُ وَيَنْقُصُ الْعِلْمُ وَتَظْهَرُ الْفِتَنُ وَيُلْقَى الشُّحُّ وَيَكْثُرُ الْهَرْجُ ” . قِيلَ يَا رَسُولَ اللَّهِ أَيَّةُ هُوَ قَالَ ” الْقَتْلُ الْقَتْلُ ” .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാള്‍ അടുക്കുമ്പോള്‍ അറിവ് ഉയ൪ത്തപ്പെടും, കുഴപ്പങ്ങള്‍ പ്രകടമാകും, (ആളുകളുടെ ഹൃദയങ്ങളില്‍) പിശുക്ക് ഇടപ്പെടും, ഹ൪ജ് വ൪ദ്ധിക്കും. പറയപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, അത്(ഹ൪ജ്) എന്താണ്? നബി ﷺ പറഞ്ഞു: കൊലപാതകം, കൊലപാതകം. (അബൂദാവൂദ് : 4255 – സ്വഹീഹ് അല്‍ബാനി)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : وَالَّذِي نَفْسِي بِيَدِهِ لاَ تَذْهَبُ الدُّنْيَا حَتَّى يَأْتِيَ عَلَى النَّاسِ يَوْمٌ لاَ يَدْرِي الْقَاتِلُ فِيمَ قَتَلَ وَلاَ الْمَقْتُولُ فِيمَ قُتِلَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം. ഈ ലോകം അവസാനിക്കുകയില്ല ഒരു നാള്‍ വരുന്നത് വരെ. അന്ന് കൊല്ലുന്നവന് താന്‍ എന്തിനാണ് കൊല്ലുന്നതെന്നോ കൊല്ലപ്പെട്ടവന്‍ എന്തിനാണ് കൊല്ലപ്പെട്ടതെന്നോ അറിയുകയില്ല. (മുസ്‌ലിം:20908)
عَنْ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ مَنْ لَقِيَ اللَّهَ لاَ يُشْرِكُ بِهِ شَيْئًا لَمْ يَتَنَدَّ بِدَمٍ حَرَامٍ دَخَلَ الْجَنَّةَ ” .
ഉഖ്‌ബ ഇബ്നു ആമിർ അൽജുഹനി(റ)യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കാതെയും കൊലപാതകം നടത്താതെയും അല്ലാഹുവിനെ കണ്ടുമുട്ടുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. (ഇബ്നുമാജ 2618)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لَنْ يَزَالَ الْمُؤْمِنُ فِي فُسْحَةٍ مِنْ دِينِهِ، مَا لَمْ يُصِبْ دَمًا حَرَامًا
ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: പവിത്രമായ രക്തം ഒഴുക്കാത്ത (കൊലപാതകിയല്ലാത്ത) കാലത്തോളം ഒരു സത്യവിശ്വസിക്ക് തന്റെ മതത്തിൽ വിശാലത ലഭിച്ചുകൊണ്ടിരിക്കും. (ബുഖാരി: 6862)
മറ്റുള്ളവരെ മാത്രമല്ല, സ്വന്തത്തെപോലും കൊല്ലരുതെന്നാണ് ഇസ്ലാമിന്റെ നിലപാട്. സ്വന്തത്തെ കൊല്ലുന്നതും അഥവാ ആത്മഹത്യ ചെയ്യുന്നതും ഗുരുതരമായ ഒരു പാപമാണെന്ന് ഇസ്ലാം മനുഷ്യരെ പഠിപ്പിച്ചു.
وَلَا تَقْتُلُوٓا۟ أَنفُسَكُمْ ۚ
നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. (ഖു൪ആന്‍:4/29)
ഒരു കുഞ്ഞിന് ജനിക്കാനുള്ള അവകാശം പോലും കൊടുക്കാതെ ഗർഭത്തിൽ വെച്ച് കൊല്ലുന്ന ആളുകളുണ്ട്. അതും ഇസ്ലാം വിരോധിച്ചു.
وَلَا تَقْتُلُوٓا۟ أَوْلَٰدَكُمْ خَشْيَةَ إِمْلَٰقٍ ۖ نَّحْنُ نَرْزُقُهُمْ وَإِيَّاكُمْ ۚ إِنَّ قَتْلَهُمْ كَانَ خِطْـًٔا كَبِيرًا
ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു. (ഖു൪ആന്‍:17/31)
وَلَا تَقْتُلُوٓا۟ أَوْلَٰدَكُم مِّنْ إِمْلَٰقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ
ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്.(ഖു൪ആന്‍:6/151)
عَنْ عَبْدِ اللَّهِ، قَالَ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الذَّنْبِ أَعْظَمُ عِنْدَ اللَّهِ قَالَ ” أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ ” . قَالَ قُلْتُ لَهُ إِنَّ ذَلِكَ لَعَظِيمٌ . قَالَ قُلْتُ ثُمَّ أَىٌّ قَالَ ” ثُمَّ أَنْ تَقْتُلَ وَلَدَكَ مَخَافَةَ أَنْ يَطْعَمَ مَعَكَ ” . قَالَ قُلْتُ ثُمَّ أَىٌّ قَالَ ” ثُمَّ أَنْ تُزَانِيَ حَلِيلَةَ جَارِكَ ” .
അബ്ദുല്ല رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: പാപങ്ങളിൽ വെച്ച് ഏറ്റവും വലിയ പാപം ഏതാണെന്ന് ഞാൻ നബി ﷺ യോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു : നിന്നെ സൃഷ്ടിച്ചത് അല്ലാഹുവായിരിക്കെ നീ അവന് സമന്മാരെ ഏർപ്പെടുത്തലാണ്. പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : നിന്റെ കുട്ടി നിന്നോടൊപ്പം ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന് നീ അതിനെ കൊല ചെയ്യലാണ്. പിന്നെ ഏതാണെന്ന് ഞാൻ ചോദിച്ചു. അവിടുന്ന് പറഞ്ഞു : “നിന്റെ അയൽകാരന്റെ ഭാര്യയുമായി നീ വ്യഭിചാരത്തിൽ ഏർപ്പെടലാണ് . (മുസ്‌ലിം:86)
kanzululoom.com