قُتِلَ أَصْحَٰبُ ٱلْأُخْدُودِ ﴿٤﴾ ٱلنَّارِ ذَاتِ ٱلْوَقُودِ ﴿٥﴾ إِذْ هُمْ عَلَيْهَا قُعُودٌ ﴿٦﴾ وَهُمْ عَلَىٰ مَا يَفْعَلُونَ بِٱلْمُؤْمِنِينَ شُهُودٌ ﴿٧﴾ وَمَا نَقَمُوا۟ مِنْهُمْ إِلَّآ أَن يُؤْمِنُوا۟ بِٱللَّهِ ٱلْعَزِيزِ ٱلْحَمِيدِ ﴿٨﴾ٱلَّذِى لَهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَٱللَّهُ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴿٩﴾
ആ കിടങ്ങിന്റെ ആള്ക്കാര് നശിച്ചു പോകട്ടെ. അതായത് വിറകു നിറച്ച തീയുടെ ആള്ക്കാര്. അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം. സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന് അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്ദ്ദകര്) ചുമത്തിയ കുറ്റം. ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവില്‍). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. (ഖു൪ആന്‍:85/4-9)
الأخدود എന്നാൽ ഭൂമിയിൽ കീറപ്പെടുന്ന വലിയ കിടങ്ങുകൾ (ആഴമുള്ള കുഴികൾ) ആകുന്നു. അവിശ്വാസികളായ ജനതയാണ് കിടങ്ങുകളുടെ ആളുകള്‍. അവിടെ വിശ്വാസികളും ഉണ്ടായിരുന്നു. അവര്‍ വിശ്വാസികളെ അവരുടെ മതത്തിലേക്ക് നിര്‍ബന്ധിപ്പിച്ചു. വിശ്വാസികള്‍ വിസമ്മതിച്ചു. അപ്പോള്‍ അവര്‍ ഭൂമിയില്‍ കിടങ്ങുണ്ടാക്കുകയും അതില്‍ തീ കത്തിക്കുകയും ചെയ്തു. എന്നിട്ട് അതിനു ചുറ്റുമിരുന്നു. വിശ്വാസികളെ അവര്‍ പീഡിപ്പിച്ചു. തീ കാണിച്ചു കൊടുത്ത് അവര്‍ക്ക് ഉത്തരം നല്‍കിയവരെ അവര്‍ വെറുതെ വിട്ടു. വിശ്വാസത്തില്‍ തുടര്‍ന്നവരെ തീയിലെറിയുകയും ചെയ്തു. ഇത് അല്ലാഹുവോടും അവന്റെ കക്ഷികളായ വിശ്വാസികളോടുമുള്ള അങ്ങേയറ്റത്തെ ഏറ്റുമുട്ടലാണ്. അതിനാല്‍ അല്ലാഹു അവരെ ശപിച്ചു. നശിപ്പിച്ചു. അവരെ താക്കീത് ചെയ്തുകൊണ്ട് പറയുന്നു {ആ കിടങ്ങിന്റെ ആള്ക്കാര് നശിച്ചുപോകട്ടെ} (തഫ്സീറുസ്സഅ്ദി)
ഹൃദയകാഠിന്യത്താലും അഹങ്കാരത്താലുമുണ്ടാകുന്ന ഏറ്റവും വലിയ ഭീകരതയാണിത്. കാരണം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിലുള്ള അവിശ്വാസത്തെയും അതിനോടുള്ള ധിക്കാരത്തെയും അവര്‍ ഇവിടെ ഒരുമിച്ചു ചെയ്തു. വിശ്വാസത്തിന്റെ ആളുകളോട് ഏറ്റുമുട്ടുകയും അവരുെട ഹൃദയങ്ങള്‍ പൊട്ടിപ്പിളര്‍ന്നു പോകുന്ന പീഡനങ്ങള്‍ അവരെ ഏല്പിക്കുകയും ചെയ്തു. അവര്‍ അതിന് സാക്ഷികളായി നോക്കിയിരിക്കുകയും ചെയ്തു. അത്ര സമയം അവര്‍ വിശ്വാസികളുടെ മേല്‍ ചുമത്തിയ കുറ്റത്തിന്റെ അവസ്ഥയാകട്ടെ, പ്രശംസനീയവും അവരുടെ സൗഭാഗ്യത്തിന്റെ കാരണവുമായ അവസ്ഥയാണ്. പ്രതാപശാലിയും സ്തുത്യര്‍ഹനും – അതായത് എല്ലാറ്റിനെയും അടക്കി ഭരിക്കാവുന്ന മഹത്ത്വവും വാക്കുകളിലും പ്രവൃത്തിയിലും വിശേഷണങ്ങളിലും സ്തുതിക്കര്ഹനുമായവനില് അവര്‍ വിശ്വസിച്ചു എന്നതാണ് അവരുടെ കുറ്റം. (തഫ്സീറുസ്സഅ്ദി)
തീക്കുണ്ടിന്റെ സംഭവം ഏതായിരുന്നുവെന്നു തിട്ടപ്പെടുത്തിപ്പറയത്തക്കവിധം തെളിവുകളില്ല. ഒന്നിലധികം സംഭവങ്ങള്‍ ഇതിനു ഉദാഹരണമായി എടുക്കാവുന്ന രൂപത്തില്‍ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ടുതാനും. അവയില്‍ ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ചാണോ, അതല്ല, അവപോലെയുള്ള സംഭവങ്ങളെ മൊത്തത്തില്‍ ഉദ്ദേശിച്ചാണോ ഈ വിവരണമെന്നും തീര്‍ത്തു പറയാവുന്നതല്ല. രണ്ടായാലും, ഈ സംഭവത്തിലടങ്ങിയ പാഠം ഗ്രഹിക്കുവാനും, അതു പ്രയോജനപ്പെടുത്തുവാനും, ഈ സംഭവം എവിടെവെച്ച് എപ്പോള്‍ ഉണ്ടായി എന്നറിയേണ്ടതില്ലല്ലോ. (അമാനി തഫ്സീര്‍)
ഈ ആയത്തിന്റെ വിശദീകരണത്തിൽ മുഫസ്സിറുകൾ ഉദ്ദരിച്ചിട്ടുള്ള, ഇമാം മുസ്ലിം رحمه الله നിവേദനം ചെയ്ത ഹദീസിലൂടെ നബി ﷺ വിവരിച്ച ഒരു സംഭവമാണ് താഴെ നൽകുന്നത്.
عَنْ صُهَيْبٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” كَانَ مَلِكٌ فِيمَنْ كَانَ قَبْلَكُمْ وَكَانَ لَهُ سَاحِرٌ فَلَمَّا كَبِرَ قَالَ لِلْمَلِكِ إِنِّي قَدْ كَبِرْتُ فَابْعَثْ إِلَىَّ غُلاَمًا أُعَلِّمْهُ السِّحْرَ . فَبَعَثَ إِلَيْهِ غُلاَمًا يُعَلِّمُهُ فَكَانَ فِي طَرِيقِهِ إِذَا سَلَكَ رَاهِبٌ فَقَعَدَ إِلَيْهِ وَسَمِعَ كَلاَمَهُ فَأَعْجَبَهُ فَكَانَ إِذَا أَتَى السَّاحِرَ مَرَّ بِالرَّاهِبِ وَقَعَدَ إِلَيْهِ فَإِذَا أَتَى السَّاحِرَ ضَرَبَهُ فَشَكَا ذَلِكَ إِلَى الرَّاهِبِ فَقَالَ إِذَا خَشِيتَ السَّاحِرَ فَقُلْ حَبَسَنِي أَهْلِي . وَإِذَا خَشِيتَ أَهْلَكَ فَقُلْ حَبَسَنِي السَّاحِرُ . فَبَيْنَمَا هُوَ كَذَلِكَ إِذْ أَتَى عَلَى دَابَّةٍ عَظِيمَةٍ قَدْ حَبَسَتِ النَّاسَ فَقَالَ الْيَوْمَ أَعْلَمُ آلسَّاحِرُ أَفْضَلُ أَمِ الرَّاهِبُ أَفْضَلُ فَأَخَذَ حَجَرًا فَقَالَ اللَّهُمَّ إِنْ كَانَ أَمْرُ الرَّاهِبِ أَحَبَّ إِلَيْكَ مِنْ أَمْرِ السَّاحِرِ فَاقْتُلْ هَذِهِ الدَّابَّةَ حَتَّى يَمْضِيَ النَّاسُ . فَرَمَاهَا فَقَتَلَهَا وَمَضَى النَّاسُ فَأَتَى الرَّاهِبَ فَأَخْبَرَهُ فَقَالَ لَهُ الرَّاهِبُ أَىْ بُنَىَّ أَنْتَ الْيَوْمَ أَفْضَلُ مِنِّي . قَدْ بَلَغَ مِنْ أَمْرِكَ مَا أَرَى وَإِنَّكَ سَتُبْتَلَى فَإِنِ ابْتُلِيتَ فَلاَ تَدُلَّ عَلَىَّ . وَكَانَ الْغُلاَمُ يُبْرِئُ الأَكْمَهَ وَالأَبْرَصَ وَيُدَاوِي النَّاسَ مِنْ سَائِرِ الأَدْوَاءِ فَسَمِعَ جَلِيسٌ لِلْمَلِكِ كَانَ قَدْ عَمِيَ فَأَتَاهُ بِهَدَايَا كَثِيرَةٍ فَقَالَ مَا هَا هُنَا لَكَ أَجْمَعُ إِنْ أَنْتَ شَفَيْتَنِي فَقَالَ إِنِّي لاَ أَشْفِي أَحَدًا إِنَّمَا يَشْفِي اللَّهُ فَإِنْ أَنْتَ آمَنْتَ بِاللَّهِ دَعَوْتُ اللَّهَ فَشَفَاكَ . فَآمَنَ بِاللَّهِ فَشَفَاهُ اللَّهُ فَأَتَى الْمَلِكَ فَجَلَسَ إِلَيْهِ كَمَا كَانَ يَجْلِسُ فَقَالَ لَهُ الْمَلِكُ مَنْ رَدَّ عَلَيْكَ بَصَرَكَ قَالَ رَبِّي . قَالَ وَلَكَ رَبٌّ غَيْرِي قَالَ رَبِّي وَرَبُّكَ اللَّهُ . فَأَخَذَهُ فَلَمْ يَزَلْ يُعَذِّبُهُ حَتَّى دَلَّ عَلَى الْغُلاَمِ فَجِيءَ بِالْغُلاَمِ فَقَالَ لَهُ الْمَلِكُ أَىْ بُنَىَّ قَدْ بَلَغَ مِنْ سِحْرِكَ مَا تُبْرِئُ الأَكْمَهَ وَالأَبْرَصَ وَتَفْعَلُ وَتَفْعَلُ . فَقَالَ إِنِّي لاَ أَشْفِي أَحَدًا إِنَّمَا يَشْفِي اللَّهُ . فَأَخَذَهُ فَلَمْ يَزَلْ يُعَذِّبُهُ حَتَّى دَلَّ عَلَى الرَّاهِبِ فَجِيءَ بِالرَّاهِبِ فَقِيلَ لَهُ ارْجِعْ عَنْ دِينِكَ . فَأَبَى فَدَعَا بِالْمِئْشَارِ فَوَضَعَ الْمِئْشَارَ فِي مَفْرِقِ رَأْسِهِ فَشَقَّهُ حَتَّى وَقَعَ شِقَّاهُ ثُمَّ جِيءَ بِجَلِيسِ الْمَلِكِ فَقِيلَ لَهُ ارْجِعْ عَنْ دِينِكَ . فَأَبَى فَوَضَعَ الْمِئْشَارَ فِي مَفْرِقِ رَأْسِهِ فَشَقَّهُ بِهِ حَتَّى وَقَعَ شِقَّاهُ ثُمَّ جِيءَ بِالْغُلاَمِ فَقِيلَ لَهُ ارْجِعْ عَنْ دِينِكَ . فَأَبَى فَدَفَعَهُ إِلَى نَفَرٍ مِنْ أَصْحَابِهِ فَقَالَ اذْهَبُوا بِهِ إِلَى جَبَلِ كَذَا وَكَذَا فَاصْعَدُوا بِهِ الْجَبَلَ فَإِذَا بَلَغْتُمْ ذُرْوَتَهُ فَإِنْ رَجَعَ عَنْ دِينِهِ وَإِلاَّ فَاطْرَحُوهُ فَذَهَبُوا بِهِ فَصَعِدُوا بِهِ الْجَبَلَ فَقَالَ اللَّهُمَّ اكْفِنِيهِمْ بِمَا شِئْتَ . فَرَجَفَ بِهِمُ الْجَبَلُ فَسَقَطُوا وَجَاءَ يَمْشِي إِلَى الْمَلِكِ فَقَالَ لَهُ الْمَلِكُ مَا فَعَلَ أَصْحَابُكَ قَالَ كَفَانِيهِمُ اللَّهُ . فَدَفَعَهُ إِلَى نَفَرٍ مِنْ أَصْحَابِهِ فَقَالَ اذْهَبُوا بِهِ فَاحْمِلُوهُ فِي قُرْقُورٍ فَتَوَسَّطُوا بِهِ الْبَحْرَ فَإِنْ رَجَعَ عَنْ دِينِهِ وَإِلاَّ فَاقْذِفُوهُ . فَذَهَبُوا بِهِ فَقَالَ اللَّهُمَّ اكْفِنِيهِمْ بِمَا شِئْتَ . فَانْكَفَأَتْ بِهِمُ السَّفِينَةُ فَغَرِقُوا وَجَاءَ يَمْشِي إِلَى الْمَلِكِ فَقَالَ لَهُ الْمَلِكُ مَا فَعَلَ أَصْحَابُكَ قَالَ كَفَانِيهِمُ اللَّهُ . فَقَالَ لِلْمَلِكِ إِنَّكَ لَسْتَ بِقَاتِلِي حَتَّى تَفْعَلَ مَا آمُرُكَ بِهِ . قَالَ وَمَا هُوَ قَالَ تَجْمَعُ النَّاسَ فِي صَعِيدٍ وَاحِدٍ وَتَصْلُبُنِي عَلَى جِذْعٍ ثُمَّ خُذْ سَهْمًا مِنْ كِنَانَتِي ثُمَّ ضَعِ السَّهْمَ فِي كَبِدِ الْقَوْسِ ثُمَّ قُلْ بِاسْمِ اللَّهِ رَبِّ الْغُلاَمِ . ثُمَّ ارْمِنِي فَإِنَّكَ إِذَا فَعَلْتَ ذَلِكَ قَتَلْتَنِي . فَجَمَعَ النَّاسَ فِي صَعِيدٍ وَاحِدٍ وَصَلَبَهُ عَلَى جِذْعٍ ثُمَّ أَخَذَ سَهْمًا مِنْ كِنَانَتِهِ ثُمَّ وَضَعَ السَّهْمَ فِي كَبِدِ الْقَوْسِ ثُمَّ قَالَ بِاسْمِ اللَّهِ رَبِّ الْغُلاَمِ . ثُمَّ رَمَاهُ فَوَقَعَ السَّهْمُ فِي صُدْغِهِ فَوَضَعَ يَدَهُ فِي صُدْغِهِ فِي مَوْضِعِ السَّهْمِ فَمَاتَ فَقَالَ النَّاسُ آمَنَّا بِرَبِّ الْغُلاَمِ آمَنَّا بِرَبِّ الْغُلاَمِ آمَنَّا بِرَبِّ الْغُلاَمِ . فَأُتِيَ الْمَلِكُ فَقِيلَ لَهُ أَرَأَيْتَ مَا كُنْتَ تَحْذَرُ قَدْ وَاللَّهِ نَزَلَ بِكَ حَذَرُكَ قَدْ آمَنَ النَّاسُ . فَأَمَرَ بِالأُخْدُودِ فِي أَفْوَاهِ السِّكَكِ فَخُدَّتْ وَأَضْرَمَ النِّيرَانَ وَقَالَ مَنْ لَمْ يَرْجِعْ عَنْ دِينِهِ فَأَحْمُوهُ فِيهَا . أَوْ قِيلَ لَهُ اقْتَحِمْ . فَفَعَلُوا حَتَّى جَاءَتِ امْرَأَةٌ وَمَعَهَا صَبِيٌّ لَهَا فَتَقَاعَسَتْ أَنْ تَقَعَ فِيهَا فَقَالَ لَهَا الْغُلاَمُ يَا أُمَّهِ اصْبِرِي فَإِنَّكِ عَلَى الْحَقِّ ” .
സുഹൈബ് رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറയുന്നു: നിങ്ങൾക്ക് മുമ്പുള്ള ഒരു ജനതയിൽ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു സാഹിര്‍ (മാരണ വിദ്യക്കാരന്) ഉണ്ടായിരുന്നു. അദ്ദേഹത്തിന് വാർദ്ധക്യമായപ്പോൾ രാജാവിനോട് പറഞ്ഞു: ഞാൻ വൃദ്ധനായി. താങ്കൾ എൻ്റെ അടുക്കലേക്ക് ഒരു കുട്ടിയെ അയച്ചാലും. ഞാൻ അവന് സിഹ്ര് (മാരണവിദ്യ പഠിപ്പിക്കാം.) അങ്ങനെ രാജാവ് മാരണവിദ്യ പഠിപ്പിക്കുവാനായി ഒരു കുട്ടിയെ നിയോഗിച്ചു.
അവൻ പോകുന്ന വഴിയിൽ ഒരു മതപുരോഹിതനുണ്ടായിരുന്നു. കുട്ടി അവിടെ ഇരിക്കുകയും അദ്ദേഹത്തിൻ്റെ ഉപദേശം ശ്രവിക്കുകയും ചെയ്തു. അത് അവന് ആകർഷകമായി തോന്നി. അവൻ മാരണക്കാരൻ്റെ അടുത്തേക്ക് പോകുമ്പോഴെല്ലാം പുരോഹിതനെ സമീപിക്കലും അവിടെ ഇരിക്കലും പതിവാക്കി. മാരണക്കാരന്റെ അടുക്കലെത്തിയാൽ അയാൾ കുട്ടിയെ അടിക്കും. ഇതിനെ കുറിച്ച് അവൻ പുരോഹിതനോട് ആവലാതി പറഞ്ഞു. അദ്ദേഹം പരിഹാരം നിർദേശിച്ചു. മാരക്കാരനോട് നീ വീട്ടിലെ പ്രതിബന്ധങ്ങൾ പറയുക. വീട്ടുകാരോട് മാരണക്കാരൻ വൈകിച്ചതാണെന്നും പറയുക. അവൻ അപ്രകാരം ചെയ്തുകൊണ്ടിരുന്നു.
ഒരു ദിവസം അവൻ പോകുന്ന വഴിയിൽ ഒരു ഭീകര ജന്തുവിനെ കണ്ടു. അത് ജനങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. കുട്ടി സ്വയം പറഞ്ഞു: മാരണക്കാരനാണോ ശ്രേഷ്ഠൻ അതോ പുരോഹിതനാണോ ശ്രേഷ്ഠൻ എന്ന് ഇന്ന് ഞാൻ തിരിച്ചറുയും. ഒരു കല്ല് എടുത്ത്കൊണ്ട് അവൻ പറഞ്ഞു: അല്ലാഹുവേ, ഈ പുരോഹിതന്റെ കാര്യമാണ് മാരണക്കാരന്റെ കാര്യത്തേക്കാൾ നിനക്ക് പ്രിയങ്കരം എങ്കിൽ ഈ ജന്തുവിനെ കൊല്ലുക. ജനങ്ങൾ നിർഭയരായി കടന്നുപോകട്ടെ. അങ്ങനെ കുട്ടി അതിനെ എറിയേണ്ട താമസം അത് ചത്തുമലച്ചു. ജനങ്ങൾ സുഖമായി കടന്നുപോയി. കുട്ടി പുരോഹിതൻ്റെ അടുക്കൽ ചെന്ന് സംഭവം വിവരിചു. പുരോഹിതൻ അവനോട് പറഞ്ഞു; എൻ്റെ മകനെ, ഇന്ന് നീ എന്നേക്കാൾ ശ്രേഷ്ഠനാണ്. നിൻ്റെ സ്ഥാനം ഉന്നതി പ്രാപിച്ചിരിക്കുന്നു. നീ സമീപ ഭാവിയിൽ പരീക്ഷണത്തിന് വിധേയനാകുന്നതാണ്. നീ പരീക്ഷണ വിധേയനാകുമ്പോൾ എന്നെ കുറിച്ച് നീ ആരോടും പറയരുത്.
പിന്നീട് ആ കുട്ടി ജന്മനാ അന്ധരായവരെയും കുഷ്ഠരോഗികളെയും സുഖപ്പെടുത്തുകയും, ജനങ്ങളുടെ മറ്റെല്ലാ രോഗങ്ങൾക്കും ചികിത്സിച്ചു ഭേദമാക്കുകയും ചെയ്യുമായിരുന്നു. ഇത് കേൾക്കാനിടയായ രാജാവിൻ്റെ അന്ധനായ മന്ത്രി പാരിതോഷികങ്ങളുമായി കുട്ടിയെ സമീപിച്ചു. ഞാൻ ശേഖരിച്ചുവെച്ചിട്ടുള്ളതെല്ലാം നീ എൻ്റെ രോഗം ശമിപ്പിക്കുകയാണെങ്കിൽ നിനക്ക് തരാമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടി പറഞ്ഞു: ഞാൻ ആരേയും സുഖപ്പെടുത്തുന്നില്ല. രോഗം ശമിപ്പിക്കുന്നവൻ അല്ലാഹുവാണ്. നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയാണെങ്കിൽ ഞാൻ അല്ലാഹുവിനോട് രോഗശമനത്തിനായി പ്രാർഥിക്കാം. അദ്ദേഹം അല്ലാഹുവിൽ വിശ്വസിച്ചപ്പേൾ അല്ലാഹു കാഴ്ച തിരിച്ചുനൽകി.
അദ്ദേഹം പതിവു പോലെ രാജാവിൻ്റെ സന്നിധിയിൽ ചെന്നിരുന്നു. ആരാണ് നിനക്ക് കാഴ്ച തിരിച്ചുതന്നതെന്ന് രാജാവ് അന്വേഷിച്ചു. എൻ്റെ റബ്ബാണെന്ന് അദ്ദേഹം പ്രത്യുത്തരം നൽകി. രാജാവ് ചോദിച്ചു: നിനക്ക് ഞാനല്ലാതെ മറ്റു റബ്ബുണ്ടോ? അദ്ദേഹം പറഞ്ഞു: എൻ്റെയും റബ്ബ് അല്ലാഹുവാണ്. രാജാവ് അദ്ദേഹത്തെ പിടിച്ച് കഠിനമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. അവസാനം കുട്ടിയുടെ പേര് വെളിപ്പെടുത്തിയപ്പോൾ കുട്ടി രാജസന്നിധിയിൽ ആനയിക്കപ്പെട്ടു. രാജാവ് അവനോട് പറഞ്ഞു: കുട്ടീ, നിന്റെ മാരണ വിദ്യയിലൂടെ ജന്മാന്ധതയും വെള്ളപ്പാണ്ടും സഖപ്പെടുത്തുമാർ നീ വളർന്നുകഴിഞ്ഞിരിക്കുന്നു. അങ്ങനെ പല വിദ്യകളും നീ ചെയ്യുന്നു. കുട്ടി പറഞ്ഞു: ഞാൻ ആരെയും സുഖപ്പെടുത്തുന്നില്ല. സുഖപ്പെടുത്തുന്നത് അല്ലാഹു മാത്രമാണ്.
പുരോഹിതൻറെ പേര് വെളിപ്പെടുത്തുന്നത് വരെ രാജാവ് കുട്ടിയെ കഠിനമായി മർദിച്ചുകൊണ്ടിരുന്നു. ശേഷം പുരോഹിതൻ ഹാജറാക്കപ്പെട്ടു. നിന്റെ മതത്തിൽ നിന്ന് മടങ്ങൂ എന്ന് രാജാവ് അദ്ദേഹത്തോട് കൽപിച്ചു. അദ്ദേഹം അത് നിരസിച്ചപ്പോൾ ഈർച്ചവാൾ കൊണ്ടുവരാൻ രാജാവ് ആവശ്യപ്പെടുകയും അത് അദ്ദേഹത്തിൻറെ മൂർദ്ധാവിൽ വെച്ച് അദ്ദേഹത്തെ രണ്ടായി പിളർക്കുകയും ചെയ്തു. പിന്നീട് മന്ത്രി ആനയിക്കപ്പെട്ടു. തൻ്റെ മതത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം ആജ്ഞാപിച്ചു. അദ്ദേഹം വിസമ്മതിച്ചപ്പോഴും ഈർച്ചവാൾ മൂർദ്ധാവിൽ വെച്ച് നെടുകെ രണ്ടുകഷ്ണമാക്കി.
ശേഷം കുട്ടി ആനയിക്കപ്പെട്ടു. നിൻ്റെ മതത്തിൽ നിന്ന് മാറൂ എന്ന രാജകൽപ്പന ഉണ്ടായി. അവൻ വിസമ്മതം പറഞ്ഞു. ഇവനെ ഇന്ന മലയിലേക്ക് കൊണ്ടുപോവുക. അവനെ മലയുടെ മുകളിൽ കയറ്റി അതിന്റെ ശിഖിരത്തിലെത്തിയാൽ മതത്തിൽ നിന്ന് പിന്മാറുന്നു എങ്കിൽ നല്ലത്. പിന്മാറിയില്ലെങ്കിൽ താഴോട്ട് എറിഞ്ഞുകളയുക. രാജകിങ്കരൻമാർ അവനെ കൊണ്ടുപോയി. മലകയറി അതിന്റെ ഉച്ചിയിലെത്തിയപ്പോൾ കുട്ടി ഇങ്ങനെ പ്രാർഥിച്ചു: അല്ലാഹുവേ, നീ ഉദ്ദേശിച്ചപോലെ ഇവരെ ശിക്ഷിക്കേണമേ. തൽസമയം പർപവതം പ്രകമ്പനം കൊണ്ടു. അവരെല്ലാം വിറച്ചുവീണു. കുട്ടി രാജസന്നിതിയിലേക്ക് നടന്നുചെന്നു. രാജാവ് അവനോട് ചോദിച്ചു: നിൻ്റെ സഹയാത്രികർ എന്ത് ചെയ്തു? അല്ലാഹു അവരിൽ നിന്ന് എന്നെ രക്ഷിച്ചു എന്ന് ബാലൻ മറുപടി പറഞ്ഞു: രാജാവ് അവനെ മറ്റൊരു കിങ്കരസംഘത്തെ ഏൽപ്പിച്ചിട്ട് പറഞ്ഞു: നിങ്ങൾ ഇവനെ ഒരു കപ്പലിൽ കയറ്റികൊണ്ടുപോകൂ. സമുദ്രമധ്യത്തിലെത്തിയാൽ മതത്തിൽ നിന്ന് പിന്മാറാത്ത പക്ഷം സമുദ്രത്തിലേക്ക് എടുത്തെറിയുവിൻ. രാജകിങ്കരൻമാർ അവനെ പിടിച്ചുകൊണ്ടുപോയി. സമുദ്രത്തിലെത്തിയപ്പോൾ ബാലൻ പ്രാർഥിച്ചു. അല്ലാഹുവേ, നീ ഉദ്ദേശിച്ച രീതിയിൽ ഇവരെ ശിക്ഷിക്കേണമേ! തൽക്ഷണം, കപ്പൽ മറിഞ്ഞു അവരെല്ലാം മുങ്ങി മരിച്ചു. ബാലൻ രാജസന്നിതിയിലേക്ക് നടന്നു നീങ്ങി.
നിൻ്റെ സഹയാത്രികർ എവിടെയെന്ന് രാജാവ് അവനോട് ചോദിച്ചു. അവരിൽ നിന്ന് അല്ലാഹു എന്നെ രക്ഷിച്ചു എന്ന് മറുപടി നൽകി. ശേഷം ബാലൻ രാജാവിനോട് പറഞ്ഞു: ഞാൻ പറയുന്നത് പ്രകാരം താങ്കൾ പ്രവർത്തിക്കാത്തപക്ഷം താങ്കൾക്ക് എന്നെ വധിക്കാൻ കഴിയില്ല. അതെന്താണെന്ന് രാജാവ് ചോദിച്ചു. ബാലൻ പറഞ്ഞു: ജനങ്ങളെ ഒരു വിജനമായ മൈതാനത്ത് സമ്മേളിപ്പിക്കുക. ശേഷം എന്നെ ഒരു ഈന്തപ്പനത്തടിയിൽ കുരിശിലേറ്റുക. പിന്നീട് എൻ്റെ ആവനാഴിയിൽ നിന്ന് ഒരമ്പെടുത്ത് അത് വില്ലിൻ്റെ മധ്യത്തിൽവെച്ച് ബാലൻ്റെ റബ്ബിന്റെ നാമത്തിൽ എന്ന് ചൊല്ലി എന്നെ അമ്പെയ്യുക. അപ്രകാരം ചെയ്താൽ നിങ്ങൾക്ക് എന്നെ വധിക്കാം. ഉടനെ, രാജാവ് ഒരു വിജനമായ മൈതാനത്ത് ജനങ്ങളെ സമ്മോളിപ്പിച്ചു. ബാലനെ ഈന്തപ്പനത്തടിയിൽ കുരിശിലേറ്റി. അവൻ്റെ ആവനാഴിയിൽ നിന്ന് ഒരമ്പെടുത്ത് വില്ലിൻ്റെ മധ്യത്തിൽവെച്ച് ബാലന്റെ റബ്ബിന്റെ നാമത്തിൽ എന്ന് ചൊല്ലി അവന് നേരെ അമ്പെയ്തു. അമ്പ് ബാലന്റെ ചെന്നിയിൽ ചെന്ന് തറച്ചു. ബാലൻ തന്റെ ചെന്നിയിൽ കൈവെച്ച്കൊണ്ട് മരണപ്പെട്ടു. ഇതോടെ ഞങ്ങൾ ബാലന്റെ റബ്ബിൽ വിശ്വസിച്ചുവെന്ന് ജനങ്ങൾ പ്രഖ്യാപിച്ചു. രാജസന്നിധിയിൽചെന്ന് ചിലർ ഇങ്ങനെ ധരിപ്പിച്ചു. നിങ്ങൾ ഭയപ്പെട്ടിരുന്ന കാര്യം കണ്ടില്ലേ. നിങ്ങൾ ഭയപ്പെട്ടത് ഇവിടെ സംഭവിച്ചിരിക്കുന്നു. ജനസഞ്ചയം വിശ്വസിച്ചിരിക്കുന്നു.
താമസംവിനാ വഴിയോരങ്ങളിൽ കിടങ്ങുകൾ കുഴിക്കാൻ രാജാവ് ഉത്തരവിട്ടു. കിടങ്ങുകൾ കുഴിച്ച് അതിൽ തീ കൊളുത്തി. രാജാവ് കൽപ്പിച്ചു. തൻ്റെ മതത്തിൽനിന്ന് പിന്മാറാത്തവർ ഈ അഗ്നി കുണ്ഡത്തിൽ പ്രവേശിക്കട്ടെ. അല്ലെങ്കിൽ അതിൽ എടുത്തെറിയുക. അവർ അങ്ങിനെ ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് കയ്യിൽ പിഞ്ചുപൈതലുമായി ഒരു സ്ത്രീ കടന്നുവന്നത്. അവൾ അതിൽ ചാടാൻ അൽപം അമാന്തം കാണിച്ചു. അപ്പോൾ അവളുടെ കുഞ്ഞ് ഇങ്ങനെ മൊഴിഞ്ഞു: ഉമ്മാ, ക്ഷമ കൈവെടിയരുത്. നിങ്ങൾ സത്യത്തിലാണ്. (മുസ്ലിം 3005)
ഈ ചരിത്രത്തിൽ നിന്നുള്ള ഏതാനും പാഠങ്ങൾ കൂടി സൂചിപ്പിക്കുന്നു:
1.സത്യവും അസത്യവും തമ്മിലുള്ള പോരാട്ടം: ഏതു കാലഘട്ടത്തിലും സത്യവും അസത്യവും തമ്മിൽ പോരാട്ടമുണ്ടാകും. രാജാവ് അസത്യത്തെ പ്രതിനിധീകരിച്ചപ്പോൾ, മതപുരോഹിതനും കുട്ടിയും സത്യത്തിന്റെ വക്താക്കളായി. അന്തിമവിജയം എപ്പോഴും സത്യത്തിന്റെ വക്താക്കൾക്കായിരിക്കും.
2.യുവത്വത്തിന്റെ പ്രാധാന്യം: മാരണത്തിന്റെ സാമ്രാജ്യം നിലനിർത്താൻ തിരഞ്ഞെടുത്തത് ഒരു കൊച്ചുകുട്ടിയെയാണ്. കാരണം, കുട്ടിക്കാലത്താണ് ചിന്തകളെ സ്വാധീനിക്കാൻ എളുപ്പം. എന്നാൽ ആ കുട്ടിക്ക് മതപുരോഹിതനിലൂടെ ശരിയായ മാർഗ്ഗദർശനം ലഭിച്ചപ്പോൾ അവൻ വലിയൊരു ജനതയുടെ ഹിദായത്തിന് കാരണമായി. ദീനിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിന് യുവാക്കളെ ശരിയായ രീതിയിൽ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് ഇത് കാണിക്കുന്നു.
3.അചഞ്ചലമായ വിശ്വാസം: സത്യം മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് ഒരടി പിന്നോട്ട് പോകരുതെന്ന് ഈ ചരിത്രം കാണിച്ചുതരുന്നു. മതപുരോഹിതനും, മന്ത്രിയും, ഒടുവിൽ ആ കുട്ടിയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടും തങ്ങളുടെ വിശ്വാസം കൈവിട്ടില്ല. ഒട്ടനവധി വിശ്വാസികൾ ചുട്ടുകരിക്കപ്പെട്ടു. തീക്കുണ്ഡത്തിലേക്ക് എറിയപ്പെടാൻ പോയ ഉമ്മയോട് അവരുടെ മുലകുടിക്കുന്ന കുഞ്ഞ് “ഉമ്മാ, ക്ഷമിക്കൂ… നിങ്ങൾ സത്യത്തിലാണ്” എന്ന് പറഞ്ഞത് വിശ്വാസത്തിന്റെ പരകോടിയെ കാണിക്കുന്നു.
4.ക്ഷമ: ഒരു വിശ്വാസി ഈ ദുൻയാവിൽ പരീക്ഷിക്കപ്പെടുക തന്നെ ചെയ്യും. അതുകൊണ്ട് അവൻ്റെ മേൽ നിർബന്ധമായ കടമ ക്ഷമിക്കുക എന്നതാണ്. ചിലപ്പോൾ അവൻ രോഗങ്ങളാൽ പരീക്ഷിക്കപ്പെട്ടേക്കാം, ചിലപ്പോൾ ദാരിദ്ര്യത്താൽ പരീക്ഷിക്കപ്പെട്ടേക്കാം, ചിലപ്പോൾ ശത്രുക്കളാൽ പരീക്ഷിക്കപ്പെട്ടേക്കാം, അല്ലെങ്കിൽ അതല്ലാത്ത മറ്റു കാര്യങ്ങളാൽ പരീക്ഷിക്കപ്പെട്ടേക്കാം. അപ്പോൾ അല്ലാഹുവെ അനുസരിക്കുന്നതിലും അവൻ നിഷിദ്ധമാക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിലും പ്രതിഫലം ഇച്ഛിച്ചുകൊണ്ട് ക്ഷമ കൈക്കൊള്ളുകയാണ് നിർബന്ധമായി ചെയ്യേണ്ടത്. കഠിനമായ പരീക്ഷണങ്ങളിലും ജീവൻ നൽകേണ്ടി വന്നിട്ടും ഈ വിശ്വാസികൾ കാണിച്ച ആ ക്ഷമ നമ്മുടെ നിസ്സാരമായ പ്രയാസങ്ങളിൽ പതറിപ്പോകാതിരിക്കാൻ നമുക്ക് വലിയൊരു ആത്മവിശ്വാസം നൽകണം.
5.പ്രതിസന്ധികളിൽ സ്വന്തം തന്ത്രങ്ങളിലല്ല, സ്രഷ്ടാവായ അല്ലാഹുവിന്റെ കാവലിലാണ് ഭരമേൽപ്പിക്കേണ്ടത്.
6.ജനങ്ങൾ തനിക്ക് ചുറ്റും കൂടുമ്പോഴും, അത്ഭുതങ്ങൾ നടക്കുമ്പോഴും താൻ വെറുമൊരു നിസ്സാരമായ കാരണം മാത്രമാണെന്നും യഥാർത്ഥ ഉപകാരവും ഉപദ്രവവും ചെയ്യുന്നത് അല്ലാഹുവാണെന്നുള്ള ആ കുട്ടിയുടെ മറുപടി തൗഹീദിന്റെ പ്രഖ്യാപനമാണ്.
7.ലക്ഷ്യം നേടാനുള്ള വലിയ ത്യാഗം: തന്റെ ജീവൻ പോയാലും ജനങ്ങൾ ഏകദൈവ വിശ്വാസത്തിലേക്ക് വരണമെന്ന് ആ കുട്ടി ആഗ്രഹിച്ചു. അതുകൊണ്ടാണ് തന്നെ കൊല്ലാനുള്ള വഴി അവൻ തന്നെ രാജാവിന് പറഞ്ഞുകൊടുത്തത്. “കുട്ടിയുടെ റബ്ബിന്റെ നാമത്തിൽ” എന്ന് പറഞ്ഞ് അമ്പെയ്താൽ മാത്രമേ താൻ മരിക്കൂ എന്ന് അവൻ ഉറപ്പിച്ചു പറഞ്ഞു. സ്വന്തം ജീവൻ ബലിനൽകി ഒരു നാടിനെ മുഴുവൻ സന്മാർഗ്ഗത്തിലാക്കാൻ ആ കുട്ടി കാണിച്ച ത്യാഗം സമാനതകളില്ലാത്തതാണ്.
8.ആ കുട്ടിയുടെ മരണം ഒരു പരാജയമായിരുന്നില്ല, മറിച്ച് ഒരു ജനതയെ മുഴുവൻ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച ഏറ്റവും വലിയ വിജയമായിരുന്നു. രാജാവ് സ്വന്തം നാമത്തിലല്ല, മറിച്ച് ‘കുട്ടിയുടെ റബ്ബിന്റെ നാമത്തിൽ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അമ്പെയ്തപ്പോൾ, യഥാർത്ഥ പരമാധികാരി രാജാവല്ല പ്രപഞ്ചനാഥനായ അല്ലാഹുവാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഈമാനിന്റെ ശക്തിക്ക് മുന്നിൽ ഭൗതിക ശക്തികൾക്ക് കീഴടങ്ങേണ്ടി വന്നു.
9.ഭൗതികമായി നോക്കിയാൽ വിശ്വാസികളെല്ലാം തീയിൽ കരിഞ്ഞു മരിച്ചു, രാജാവ് താൽക്കാലികമായി ജയിച്ചു എന്ന് തോന്നാം. എന്നാൽ അല്ലാഹുവിന്റെ അടുക്കൽ യഥാർത്ഥ വിജയം വിശ്വാസം മുറുകെപ്പിടിച്ച് രക്തസാക്ഷികളായ ആ വിശ്വാസികൾക്കാണ്. ദുൻയാവിലെ താൽക്കാലിക ലാഭമല്ല, പരലോകത്തെ ശാശ്വത വിജയമാണ് വിശ്വാസിയുടെ ലക്ഷ്യം.
www.kanzululoom.com