ക്ഷമയും നന്ദിയും

وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَآ أَنْ أَخْرِجْ قَوْمَكَ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ وَذَكِّرْهُم بِأَيَّىٰمِ ٱللَّهِ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ

നിന്‍റെ ജനതയെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരികയും, അല്ലാഹുവിന്‍റെ (അനുഗ്രഹത്തിന്‍റെ) നാളുകളെപ്പറ്റി അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക എന്ന് നിര്‍ദേശിച്ചുകൊണ്ട് മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി നാം അയക്കുകയുണ്ടായി. തികഞ്ഞ ക്ഷമാശീലമുള്ളവരും ഏറെ നന്ദിയുള്ളവരുമായ എല്ലാവര്‍ക്കും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. തീര്‍ച്ച. (ഖു൪ആന്‍:14/5)

صبار في الضراء والعسر والضيق، شكور على السراء والنعمة.

വിഷമാവസ്ഥകളിലും, കഷ്ടപ്പാടുകളിലും, ക്ലേശങ്ങളിലും ക്ഷമിക്കുന്നവൻ. സന്തോഷാവസ്ഥയിലും അനുഗ്രഹങ്ങൾ ലഭിക്കുമ്പോഴും നന്ദി കാണിക്കുന്നവൻ. (തഫ്സീറുസ്സഅ്ദി)

أَلَمْ تَرَ أَنَّ ٱلْفُلْكَ تَجْرِى فِى ٱلْبَحْرِ بِنِعْمَتِ ٱللَّهِ لِيُرِيَكُم مِّنْ ءَايَٰتِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ

കടലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹം നിമിത്തമാണെന്ന് നീ കണ്ടില്ലേ? അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്‌. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:31/31)

صبار على الضراء، شكور على السراء، صبار على طاعة اللّه وعن معصيته، وعلى أقداره، شكور للّه، على نعمه الدينية والدنيوية.

ബുദ്ധിമുട്ടുകൾ വരുമ്പോൾ ക്ഷമിക്കുന്നവൻ. സന്തോഷം വരുമ്പോൾ നന്ദി കാണിക്കുന്നവൻ.

അല്ലാഹുവിനെ അനുസരിക്കാനുള്ള ക്ഷമ, തെറ്റുകൾ ഉപേക്ഷിക്കാനുള്ള ക്ഷമ, വിധികളിലെ പ്രയാസങ്ങളിലുള്ള ക്ഷമ;

മതപരവും ലൗകികവുമായി അല്ലാഹു നൽകിയ അനുഗ്രഹങ്ങളിലുള്ള നന്ദിയും. (തഫ്സീറുസ്സഅ്ദി)

فَقَالُوا۟ رَبَّنَا بَٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَٰهُمْ أَحَادِيثَ وَمَزَّقْنَٰهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ

അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീ അകലമുണ്ടാക്കണമേ. അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കികളഞ്ഞു. അവരെ നാം സര്‍വ്വത്ര ഛിന്നഭിന്നമാക്കി. ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:34/19)

وَمِنْ ءَايَٰتِهِ ٱلْجَوَارِ فِى ٱلْبَحْرِ كَٱلْأَعْلَٰمِ ‎﴿٣٢﴾‏ إِن يَشَأْ يُسْكِنِ ٱلرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِۦٓ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّكُلِّ صَبَّارٍ شَكُورٍ ‎﴿٣٣﴾‏

കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്‍ കാറ്റിനെ അടക്കി നിര്‍ത്തും. അപ്പോള്‍ അവ കടല്‍ പരപ്പില്‍ നിശ്ചലമായി നിന്നുപോകും. തീര്‍ച്ചയായും അതില്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്‌. (ഖു൪ആന്‍:42/32-33)

അല്‍പം സൂക്ഷ്മമായി പരിശോധിച്ചാല്‍, ക്ഷമ, നന്ദി എന്നീ രണ്ടു ഗുണങ്ങളാണു മിക്കവാറും എല്ലാ സല്‍ക്കര്‍മ്മങ്ങളുടെയും ഉത്ഭവമെന്നും, അവയുടെ അഭാവമാണു മിക്കവാറും എല്ലാ ദുഷ്കര്‍മ്മങ്ങളുടെയും ഉറവിടമെന്നും കാണാവുന്നതാണ്. (അമാനി തഫ്സീര്‍:14/5)

عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ ‏ عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ

സുഹൈബ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സത്യവിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. അവന്റെ കാര്യങ്ങളെല്ലാം അവനു ഗുണകരമാണ്. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കും ഇല്ലതന്നെ. അവന്നൊരു സന്തോഷകരമായ സംഭവം ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കും. അങ്ങനെ അതവനു ഗുണകരമായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു. അങ്ങനെ അതും അവനു ഗുണമായിത്തീരുന്നു. (മുസ്ലിം:2999)

സത്യവിശ്വാസികൾ നിർവ്വഹിക്കേണ്ടതുള്ള കാര്യങ്ങൾ ആകമാനം പരിശോധിച്ചാൽ അവ ഒന്നുകിൽ ക്ഷമ, അല്ലെങ്കിൽ നന്ദി എന്നീ രണ്ടിലൊരു ഇനത്തിൽപെട്ടതായി കാണാം. അതായത്: വിഷമങ്ങളിലും നാശനഷ്ടങ്ങളിലും ക്ഷമയും സഹനവും പ്രകടമാക്കുക; സുഖസന്തോഷങ്ങളിലും നേട്ടങ്ങളിലും നന്ദിയും കൂറും പ്രകടമാക്കുക. ഇതാണവന്റെ കര്‍മ്മങ്ങളുടെ പശ്ചാത്തലം.  (അമാനി തഫ്സീര്‍:31/31)

قال عبدالله بن مسعود رضي الله عنه :-” الإيمان نصفان : نصف صبر ونصف شكر “. ولهذا جمع الله سبحانه بين الصبر وبين الشكر في قوله تعالى :﴿إن في ذلك لأيات لكل صبارٍ شكورٍ ﴾ .

അബ്ദുല്ലാഹ് ബിൻ മസ്ഊദ് رضي الله عنه പറഞ്ഞു: ‘ ഈമാൻ രണ്ട് ഭാഗങ്ങളാണ്: പകുതി ക്ഷമയും പകുതി നന്ദിയുമാണ്.’ അതുകൊണ്ടാണ് അള്ളാഹു – സുബ്ഹാനഹു – അവൻ്റെ വചനത്തിൽ ക്ഷമയും നന്ദിയും സമന്വയിപ്പിക്കുന്നത് {തീര്‍ച്ചയായും അതില്‍ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും ദൃഷ്ടാന്തങ്ങളുണ്ട്‌} [ابن القيم | عدة الصابرين : (١٣٠)]

قال ابن القيم رحمه الله :والصبر واجب بإجماع الأمة، وهو نصف الإيمان، فإن الإيمان نصفان: نصف صبر، ونصف شكر.

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു: ഉമ്മത്തിന്റെ ഇജ്മാഅ് കൊണ്ട് ക്ഷമ നിർബന്ധമാണ്. അത് ഈമാനിന്റെ പകുതിയാണ്, തീര്‍ച്ചയായും ഈമാന്‍ രണ്ട് ഭാഗങ്ങളാണ്.പകുതി ക്ഷമയും, പകുതി നന്ദിയും.  [مدارج السالكين(2/158)]

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *