വ്യക്തികൾക്കും സമൂഹങ്ങൾക്കും ദാരുണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു വലിയ വിപത്താണ് മടി അഥവാ അലസത. മടിയെ കുറിച്ച് പണ്ഢിതൻമാര്‍ പറഞ്ഞു:
الكسل الداء القتال
മടി മനുഷ്യനെ കൊല്ലുന്ന രോഗമാണ്.
الكسل مرض العضال
മടി മാരകമായ രോഗമാണ്.
മടിയിൽ നിന്നും നബി ﷺ അല്ലാഹുവിനോട് ധാരാളമായി അഭയം ചോദിച്ചിരുന്നുവെന്നതുതന്നെ ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
عَنْ أَنَسٍ ـ رضى الله عنه ـ قَالَ :قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقُولُ “ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ، وَالْعَجْزِ وَالْكَسَلِ، وَالْجُبْنِ وَالْبُخْلِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ ”.
അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: അല്ലാഹുവേ, ദു:ഖം, വിഷാദം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടത്തിന്റെ ഭാരം, ആളുകള്‍ക്ക് വിധേയമാകല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നിൽ അഭയം തേടുന്നു. (ബുഖാരി: 6369)
മടി കാണിക്കുകയും എന്നിട്ട് ദുര്‍ബലതയെന്നും പറഞ്ഞ് സമാധാനിക്കുന്ന ആളുകളുണ്ട്. അതുകൊണ്ട് ദുര്‍ബലത (العجز), മടി (الكسل) തമ്മിലുള്ള വ്യത്യാസം കൂടി അറിഞ്ഞിരിക്കണം.
قال ابن حجر رحمه الله: الفرق بين العجز والكسل، أن الكسل ترك الشيء مع القدرة على الأخذ في عمله، والعجز عدم القدرة.
ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി رحمه الله പറഞ്ഞു: ‘العجز ഉും الكسل ഉം തമ്മിലുള്ള വ്യത്യാസം : الكسل എന്നാൽ ഒരു കാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കെ അത് ഉപേക്ഷിക്കലാണ്. العجز എന്നാൽ (അത് ചെയ്യാനുള്ള) കഴിവില്ലായ്മയാണ്. (ഫത്ഹുൽബാരി)
അല്ലാഹുവിനുള്ള ഇബാദത്തുകൾ യഥാവിധി നിര്‍വ്വഹിക്കാത്തതിന്റെ കാരണം ദുര്‍ബലതയാണോ, മടിയാണോയെന്നും ഓരോരുത്തര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
ചിലര്‍ ജമാഅത്ത് നമസ്കാരം ഒഴിവാക്കുന്നത് മടി കാരണത്താലാണ്. ചിലര്‍ സുന്നത്ത് നമസ്കാരം ഒഴിവാക്കുന്നത് മടി കാരണത്താലാണ്. ചിലര്‍ നമസ്കാര ശേഷമുള്ളതും രാവിലെയും വൈകുന്നേരത്തെയും ഉറങ്ങാൻ നേരത്തെയും ദിക്റുകൾ ഒഴിവാക്കുന്നത് മടി കാരണത്താലാണ്. ചിലര്‍ സുന്നത്തുകളുടെ കാര്യത്തിൽ മടി കാണിക്കുന്നത് മടി കാരണത്താലാണ്. ചിലര്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്നത് മടി കാരണത്താലാണ്. എന്തിനേറെ, ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ കാരണമാകുന്ന അഞ്ച് നേരത്തെ നമസ്കാരം ഒഴിവാക്കി മുര്‍തദ്ദായി പോയതുതന്നെ മടി കാരണത്താലാണ്. അപ്പോൾ മടിയെ കുറിച്ച് പണ്ഢിതൻമാര്‍ അത് മനുഷ്യനെ കൊല്ലുന്ന രോഗമാണ്, അത് മാരകമായ രോഗമാണ് എന്നൊക്കെ വിശേഷിപ്പിച്ചതിന്റെ കാര്യം വ്യക്തമാണ്.
ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:അല്ലാഹു കല്‍പിച്ച ഏതൊരു കാര്യത്തിലും പിശാചിന് രണ്ടുരൂപത്തിലുള്ള ദുര്‍ബോധനങ്ങളുണ്ടാകും. ഒന്നുകില്‍ അതിലുള്ള അവഗണനയും വീഴ്ചവരുത്തലും. അല്ലെങ്കില്‍ അതില്‍ അതിരുകവിയലും തീവ്രത പുലര്‍ത്തലും. ഈ രണ്ടില്‍ ഏതിലൂടെയാണ് ഒരാളെ കീഴ്‌പെടുത്തി വിജയം നേടാന്‍ സാധിക്കുക എന്നതാണ് അവന്റെ നോട്ടം. അങ്ങനെ അവന്‍ ഒരാളുടെ ഹൃദയത്തിലേക്ക് ചെന്ന് ‘മണം പിടിക്കും.’ അയാളില്‍ അലസതയുടെയും ആലസ്യത്തിന്റെയും പിന്തിരിപ്പിക്കലിന്റെയും തളര്‍ച്ചയുടെയും ഇളവ് അന്വേഷിക്കലിന്റെയുമൊക്കെ ലക്ഷണങ്ങളാണ് കാണുന്നതെങ്കില്‍ ആ വഴിയിലൂടെ അവന്‍ അയാളെ പിടികൂടും. അങ്ങനെ അയാളെ മടിയനും ക്ഷീണിതനും ആലസ്യക്കാരനുമാക്കി ഇരുത്തിക്കളയും. എന്നിട്ട് ന്യായീകരണത്തിന്റെയും പ്രതീക്ഷയുടെയും പല വ്യാഖ്യാനങ്ങളും ഇട്ടുകൊടുക്കും. അങ്ങനെ ചിലപ്പോള്‍ കല്‍പിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ പൂര്‍ണമായിത്തന്നെ കയ്യൊഴിക്കുന്ന അവസ്ഥയിലേക്കെത്തും. (അല്‍ വാബിലുസ്സ്വയ്യിബ്)
നന്മകളും തന്റെ മേൽ നിർബന്ധമായ ബാധ്യതകളും ചെയ്യാനുള്ള താൽപ്പര്യക്കുറവിനാണ് മടി എന്ന് പറയുക. അല്ലാഹു പറഞ്ഞ പ്രകാരമുള്ള ആളുകളുടെ നേര്‍വിപരീതമാണ് മടി.
إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا
തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും, ആശിച്ച് കൊണ്ടും, പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു. (ഖു൪ആന്‍ :21/90)
سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. (ഖു൪ആന്‍ :57/21)
وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. (ഖു൪ആന്‍ :3/133)
فَٱسْتَبِقُوا۟ ٱلْخَيْرَٰتِ
നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക (ഖു൪ആന്‍ :5/48)
നാം കണ്ട് വരുന്ന ശാരീരിക രോഗത്തേക്കാള്‍ അപകടമാണ് ഈ രോഗം. കാരണം ഒരാളില്‍ മടി ബാധിച്ചാല്‍ പിന്നെ അയാള്‍ക്ക് അല്ലാഹു ഇഷ്ടപെടുന്ന കാര്യങ്ങള്‍ക്ക് ആവേശം കിട്ടുകയില്ല. മടി നമ്മുടെ ആവേശത്തെ ദുര്‍ബലമാക്കും. മടി കൂടുന്നതിനനുസരിച്ച് നാം റബ്ബില്‍നിന്ന് അകന്ന് കൊണ്ടേയിരിക്കും. അതാകട്ടെ പരലോകത്ത് നമ്മെ നഷ്ടത്തില്‍ കൊണ്ടെത്തിക്കും. ശാരീരിക രോഗംകൊണ്ടാകട്ടെ ഈ അവസ്‌ഥയുണ്ടാകുന്നില്ല.
മടി ബാധിച്ചവന് യാതൊരു നൻമയും ചെയ്യാൻ കഴിയുകയില്ല.
قال ابن السعدي “فالكسل هو أصل الخيبة والفشل ، فالكسلان لا يدرك خيرا، ولا ينال مكرمة، ولا يخطى بدين ولا دنيا
അബ്ദുറഹ്മാൻ ബിൻ നാസർ സഅ്ദി رَحِمَهُ اللَّهُ പറഞ്ഞു :മടി, അത് നിരാശയുടെയും പരാജയത്തിന്റെയും അടിസ്ഥാനമാണ്. അപ്പോൾ ഒരു മടിയന് യാതൊരു നന്മയും ലഭിക്കുകയില്ല ഒരു ആദരവും നേടാനുമാവില്ല. ദുനിയാവിന്റെയോ ദീനിന്റെയോ യാതൊരു സൗഭാഗ്യവും അവനുണ്ടാവില്ല.” بهجة قلوب الأبرار ص (٣٤)
മനസ് നല്ല കാര്യങ്ങൾക്ക് പൊതുവെ മടി കാണിക്കുകയും ചെയ്യും.അപ്പോൾ മനസ്സിനോട് നല്ലതുപോലെ ജിഹാദ് ചെയ്യേണ്ടതുണ്ട്.
قال الشيخ العلامة صالح الفوزان حفظه الله : الجنة لا تنال بالكسل والنوم والراحة وإنما تنال بالتعب في الأعمال الصالحة
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു : സ്വർഗ്ഗം അലസത കൊണ്ടോ, ഉറക്കം കൊണ്ടോ, വിശ്രമം കൊണ്ടോ ലഭിക്കുകയില്ല , എന്നാൽ അത് സത്പ്രവർത്തനങ്ങളിൽ (മുഴുകിയതുകൊണ്ടുള്ള) ക്ഷീണം കൊണ്ടേ ലഭിക്കുകയുള്ളൂ. [كلمات رمضانية 07-09-1437]
അല്ലാഹു മടിയെ ആക്ഷേപിക്കുകയും അത് മുനാഫിഖുകളുടെ സ്വഭാവമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
يَا أَيُّهَا الَّذِينَ آمَنُوا خُذُوا حِذْرَكُمْ فَانفِرُوا ثُبَاتٍ أَوِ انفِرُوا جَمِيعًا ﴿٧١﴾ وَإِنَّ مِنكُمْ لَمَن لَّيُبَطِّئَنَّ فَإِنْ أَصَابَتْكُم مُّصِيبَةٌ قَالَ قَدْ أَنْعَمَ اللَّهُ عَلَيَّ إِذْ لَمْ أَكُن مَّعَهُمْ شَهِيدًا ﴿٧٢﴾ وَلَئِنْ أَصَابَكُمْ فَضْلٌ مِّنَ اللَّهِ لَيَقُولَنَّ كَأَن لَّمْ تَكُن بَيْنَكُمْ وَبَيْنَهُ مَوَدَّةٌ يَا لَيْتَنِي كُنتُ مَعَهُمْ فَأَفُوزَ فَوْزًا عَظِيمًا ﴿٧٣﴾
സത്യവിശ്വാസികളേ, നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുവിന്‍. അങ്ങനെ ചെറുസംഘങ്ങളായോ, ഒന്നിച്ചൊറ്റകൂട്ടമായോ നിങ്ങള്‍ (യുദ്ധത്തിന്) പുറപ്പെട്ട് കൊള്ളുക. തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ മടിച്ച് പിന്നോക്കം നില്‍ക്കുന്നവനുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്‍, ഞാന്‍ അവരോടൊപ്പം (യുദ്ധത്തിന്) ഹാജരാകാതിരുന്നത് വഴി അല്ലാഹു എനിക്ക് അനുഗ്രഹം ചെയ്തിരിക്കുകയാണ് എന്നായിരിക്കും അവന്‍ പറയുക. നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും വന്നുകിട്ടുകയാണെങ്കിലോ, നിങ്ങളും അവനും തമ്മില്‍ യാതൊരു സ്നേഹബന്ധവുമുണ്ടായിരുന്നില്ല എന്ന മട്ടില്‍ അവന്‍ പറയും; (ഹാ കഷ്ടമായി!) ഞാന്‍ അവരുടെ കൂടെയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു. (ഖു൪ആന്‍:4/71-73)
إِنَّ ٱلْمُنَٰفِقِينَ يُخَٰدِعُونَ ٱللَّهَ وَهُوَ خَٰدِعُهُمْ وَإِذَا قَامُوٓا۟ إِلَى ٱلصَّلَوٰةِ قَامُوا۟ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلَا يَذْكُرُونَ ٱللَّهَ إِلَّا قَلِيلًا
തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്കാരത്തിന് നിന്നാല്‍ മടിയൻമാരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.(ഖു൪ആന്‍:4/142)
قُلْ أَنفِقُوا طَوْعًا أَوْ كَرْهًا لَّن يُتَقَبَّلَ مِنكُمْ ۖ إِنَّكُمْ كُنتُمْ قَوْمًا فَاسِقِينَ ﴿٥٣﴾ وَمَا مَنَعَهُمْ أَن تُقْبَلَ مِنْهُمْ نَفَقَاتُهُمْ إِلَّا أَنَّهُمْ كَفَرُوا بِاللَّهِ وَبِرَسُولِهِ وَلَا يَأْتُونَ الصَّلَاةَ إِلَّا وَهُمْ كُسَالَىٰ وَلَا يُنفِقُونَ إِلَّا وَهُمْ كَارِهُونَ ﴿٥٤﴾
പറയുക: നിങ്ങള്‍ അനുസരണത്തോടെയോ വെറുപ്പോടെയോ ചെലവഴിച്ച് കൊള്ളുക. (എങ്ങനെയായാലും) നിങ്ങളുടെ പക്കല്‍ നിന്നത് സ്വീകരിക്കപ്പെടുന്നതേയല്ല. തീര്‍ച്ചയായും നിങ്ങള്‍ ധിക്കാരികളായ ഒരു ജനവിഭാഗമായിരിക്കുന്നു. അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയന്‍മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരത്തിന് ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്. (ഖു൪ആന്‍:9/53-54)
മടി രണ്ട് തരമുണ്ട്. (1) ദുൻയാവിന്റെയും ആഖിറത്തിന്റെയും കാര്യത്തിൽ മടി കാണിക്കുന്നവര്‍. (2) ദുൻയാവിന്റെ കാര്യത്തിൽ താല്‍പ്പര്യം കാണിക്കുകയും ആഖിറത്തിന്റെ കാര്യത്തിൽ മടി കാണിക്കുകയും ചെയ്യുന്നവര്‍.
സത്യവിശ്വാസികളെ സംബന്ധിച്ചേടത്തോളം മടിയുടെ അപകടം മനസ്സിലാക്കി നമ്മുടെ മുമ്പിലുള്ള സമയം ഇഹപരഗുണമുള്ള നിമിഷങ്ങളാക്കി മാറ്റാന്‍ തികഞ്ഞ ശ്രദ്ധ ഉള്ളവരാകണം.
فَإِذَا فَرَغْتَ فَٱنصَبْ
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. (ഖു൪ആന്‍: 94/7)
മുഹമ്മദ് അമാനി മൗലവി رَحِمَهُ اللَّهُ എഴുതുന്നു: ഇന്നിന്ന കാര്യങ്ങളിൽ നിന്ന് ഒഴിവായാൽ എന്നോ, ഇന്നിന്ന വിഷയങ്ങളില്‍ അദ്ധ്വാനം ചെയ്യണമെന്നോ പ്രത്യേകം വ്യക്തമാക്കാതിരുന്നത് വളരെ അര്‍ത്ഥവത്താകുന്നു. ഐഹിക കാര്യങ്ങളിൽ നിന്ന് ഒഴിവുകിട്ടുമ്പോൾ പാരത്രിക കാര്യത്തിലും, ശത്രുവുമായുള്ള സമരത്തിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ ദേഹേച്ഛകളോടും പിശാചിനോടുമുള്ള സമരത്തിലും, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഒഴിവാകുമ്പോൾ അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, വ്യക്തിപരമായ ആവശ്യങ്ങളിൽ നിന്ന് സ്വസ്ഥമാകുമ്പോൾ സമുദായത്തിന്റെ പൊതുകാര്യത്തിലും, നിര്‍ബന്ധ കര്‍മങ്ങൾ ചെയ്തു തീര്‍ന്നാൽ ഐഛികകര്‍മങ്ങളിലും, പകലത്തെ ജോലിത്തിരക്കുകൾ അവസാനിച്ചാൽ രാത്രി നമസ്കാരത്തിലും, നമസ്കാരം തീര്‍ന്നാൽ പ്രാര്‍ത്ഥനയിലും ഇങ്ങനെ ഒരു വിഷയത്തിലുള്ള ശ്രദ്ധയിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ മറ്റൊരു നല്ല വിഷയത്തിൽ ശ്രദ്ധ പതിക്കേണ്ടതാണെന്നുള്ള മഹത്തായ ഒരു സാരോപദേശമത്രെ ഇത്. (അമാനി തഫ്സീർ : ഖുർആൻ 94/7 ന്റെ വിശദീകരണം)
മൂസാ നബി عليه السلام യോട് അല്ലാഹു പറഞ്ഞു:
ٱذْهَبْ أَنتَ وَأَخُوكَ بِـَٔايَٰتِى وَلَا تَنِيَا فِى ذِكْرِى
എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്. (ഖു൪ആന്‍: 20/42)
{ وَلَا تَنِيَا فِي ذِكْرِي } أي: لا تفترا، ولا تكسلا، عن مداومة ذكري بل استمرَّا عليه، والزماه كما وعدتما بذلك
{എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്} അതായത് :എന്നെ സ്മരിക്കുന്ന വിഷയത്തിൽ നിങ്ങൾ പരാജയപ്പെടുകയോ മടി കാണിക്കുകയോ ചെയ്യരുത്, മറിച്ച് നിങ്ങൾ വാഗ്ദാനം ചെയ്തതുപോലെ അതിൽ തുടരുകയും ഉറച്ച് നിൽക്കുകയും ചെയ്യണം. (സഫ്സീറുസ്സഅ്ദി)
قال الإمام ابن الجوزی رَحِمَهُ اللَّهُ :ليُحذَر مِنْ لصِِّ الكسَل؛ فإنَّه مُحتالٌ على سَرِقةِ الزَّمان
ഇബ്നുൽ ജൗസി رَحِمَهُ اللَّهُ പറഞ്ഞു:അലസതയെന്ന കള്ളനെ കരുതിയിരിക്കണം. കാരണം അവൻ സമയം മോഷ്ടിക്കുന്നതിൽ തന്ത്രശാലിയാണ്. صيد الخاطر【٣٧٢】
قال وهب بن منبه -رحمه الله-: من يتعبد يزدد قوة، ومن يتكسل يزدد فترة. (أبو نعيم في الحلية: 4/58)
വഹബ് ബ്നു മുനബ്ബഹ് رحمه الله പറഞ്ഞു: “ഒരാൾ (ധാരാളമായി) ഇബാദത്ത് ചെയ്താൽ അവന്റെ ശക്തി വർദ്ധിക്കും. ഒരാൾ മടി കാണിച്ചാൽ അവന്റെ ഉൻമേഷക്കുറവ് വർദ്ധിക്കും”.
ഇമാം ഇബ്നു കസീർ رحمه الله ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടു: ഇത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട കാര്യമാണ്.
قال الإمام ابن القيم رحمه الله : الصـلاةُ : مجلبةٌ للرزق ، حافظةٌ للصحة ، دافعةٌ للأذى ، مطردةٌ للأدواء ، مقويةٌ للقلب ، مبيضةٌ للوجه ، مفرحةٌ للنفس ، مذهبةٌ للكسل
ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു:നമസ്കാരം രിസ്‌ഖ് നേടിതരികയും, ആരോഗ്യം നിലനിർത്തുകയും, അപകടങ്ങളെ തടയുകയും, രോഗങ്ങളെ അകറ്റി നിർത്തുകയും, ഹൃദയത്തിനു ശക്തി പകരുകയും, മുഖ പ്രസന്നതയുണ്ടാകുകയും, ശാരീരിക ഉന്മേഷമുണ്ടാകുകയും, അലസത മാറ്റുകയും ചെയ്യും. (സാദുൽ മആദ്)
قال العلامة صالح الفوزان حفظه الله :فلا يجوز للإنسان أن يتساهل في حضور مجالس العلم، والسعي إليها، لأنه قد يستفيد فائدة تكون سببًا لدخوله الجنة.
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (حفظه الله) പറഞ്ഞു: അറിവിന്റെ സദസ്സുകളിൽ ഹാജറാകുന്നതിനും, അവിടേക്ക് എത്താൻ പരിശ്രമിക്കുന്നതിലും മനുഷ്യൻ അലസത കാണിക്കാൻ പാടില്ല. കാരണം അവൻ ആ സദസ്സിൽ നിന്ന് നേടിയെടുക്കുന്ന ഏതെങ്കിലും ഒരറിവായിരിക്കും സ്വർഗ പ്രവേശനത്തിന് നിമിത്തമാകുന്നത്. (അൽ മുൻതഖാമിൻ ഫതാവാ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ 1/39)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : يَعْقِدُ الشَّيْطَانُ عَلَى قَافِيَةِ رَأْسِ أَحَدِكُمْ إِذَا هُوَ نَامَ ثَلاَثَ عُقَدٍ، يَضْرِبُ كُلَّ عُقْدَةٍ عَلَيْكَ لَيْلٌ طَوِيلٌ فَارْقُدْ، فَإِنِ اسْتَيْقَظَ فَذَكَرَ اللَّهَ انْحَلَّتْ عُقْدَةٌ، فَإِنْ تَوَضَّأَ انْحَلَّتْ عُقْدَةٌ، فَإِنْ صَلَّى انْحَلَّتْ عُقْدَةٌ فَأَصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإِلاَّ أَصْبَحَ خَبِيثَ النَّفْسِ كَسْلاَنَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഓരോ കെട്ടിടുമ്പോഴും അവന്‍ പറയും: സമയമുണ്ടല്ലോ ഉറങ്ങിക്കോ. എന്നാല്‍ അവന്‍ ഉണരുകയും അല്ലാഹുവിനെ സ്‌തുതിക്കുകയും ചെയ്യുമ്പോള്‍ ഒരു കെട്ടഴിയും. വുളു ഉണ്ടാക്കിയാല്‍ അടുത്ത കെട്ടും അഴിയും. അനന്തരം നമസ്‌കരിച്ചാല്‍ ബാക്കിയുള്ള കെട്ടും അഴിയും. അപ്പോള്‍ ശുദ്ധഹൃദയനും ഊ൪ജസ്വലനുമായി അവന്‍ പ്രഭാതത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മടിയനും ദുഷ്‌ചിന്തകനുമായി അവന്‍ പ്രഭാതത്തിലാകുന്നു. (ബുഖാരി:1142)
kanzululoom.com
One Response
بارك الله فيك
വളരെ നല്ല ലേഖനം.
🤲 أللهم إنا نعودبك من الكسل