അല്ലാഹു ഇഷ്ടപ്പെടാത്ത വിഭാഗം

അവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്ന് ചില വിഭാഗം ആളുകളെ കുറിച്ച് വിശുദ്ധ ഖു൪ആനിലും തിരുസുന്നത്തിലും പരാമ൪ശിച്ചിട്ടുണ്ട്. സത്യവിശ്വാസികള്‍ ഒരിക്കലും ഈ വിഭാഗം ആളുകളില്‍ ഉള്‍പ്പെടാന്‍ പാടില്ല. അതുകൊണ്ടുതന്നെ ആരെ കുറിച്ചാണ് അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്ന് പറഞ്ഞിട്ടുള്ളതെന്ന് നാം മനസ്സിലാക്കിയിരിക്കണം.

 

1. കാഫിറുകള്‍ (സത്യനിഷേധികള്‍)

 

إِنَّهُۥ لَا يُحِبُّ ٱلْكَٰفِرِينَ

സത്യനിഷേധികളെ അവന്‍(അല്ലാഹു) ഇഷ്ടപ്പെടുകയില്ല, തീര്‍ച്ച. (ഖു൪ആന്‍:30/45)

 

قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَٰفِرِينَ

 

പറയുക: നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല, തീര്‍ച്ച. (ഖു൪ആന്‍:3/32)

 

2.അഹങ്കാരികള്‍

 

إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ

 

അവന്‍(അല്ലാഹു)  അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല, തീര്‍ച്ച. (ഖു൪ആന്‍:16/23)

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ لاَ يَدْخُلُ الْجَنَّةَ مَنْ كَانَ فِي قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ ‏”‏ ‏.‏ قَالَ رَجُلٌ إِنَّ الرَّجُلَ يُحِبُّ أَنْ يَكُونَ ثَوْبُهُ حَسَنًا وَنَعْلُهُ حَسَنَةً ‏.‏ قَالَ ‏”‏ إِنَّ اللَّهَ جَمِيلٌ يُحِبُّ الْجَمَالَ الْكِبْرُ بَطَرُ الْحَقِّ وَغَمْطُ النَّاسِ ‏”‏ ‏.

അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം : ‘അണുതൂക്കം അഹങ്കാരം ഹൃദയത്തിലുള്ളവന്‍ സ്വ൪ഗത്തില്‍ പ്രവേശിക്കുകയുമില്ല.’ (അപ്പോള്‍) ഒരാള്‍ ചോദിച്ചു: ‘(റസൂലേ), ഒരാള്‍ അവന്റെ വസ്ത്രം നല്ലതായിരിക്കുവാനും, ചെരിപ്പ് നല്ലതായിരിക്കുവാനും ഇഷ്ടപ്പെടുന്നു. (ഇത് അഹങ്കാരമാകുമോ?)’ നബി(സ്വ) പറഞ്ഞു: ‘നിശ്ചയമായും അല്ലാഹു സുന്ദരനാണ്. അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്നാല്‍, യഥാര്‍ത്ഥത്തെ ധിക്കരിക്കലും , മനുഷ്യരോട് അവഗണന കാണിക്കലുമാകുന്നു.’ (മുസ്ലിം: 91)

 

പിശാച് അഹങ്കാരിയായതിനാലാണ് ആദമിന് സാഷ്ടാംഗം ചെയ്യാന്‍ വിസമ്മതിച്ചത്. അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന് പറഞ്ഞപ്പോള്‍ അവിശ്വാസികളും അഹങ്കാരം നടിക്കുകയാണ് ചെയ്തിട്ടുള്ളത്. 

إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ

അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു.(ഖു൪ആന്‍:37/35)

إِلَٰهُكُمْ إِلَٰهٌ وَٰحِدٌ ۚ فَٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ قُلُوبُهُم مُّنكِرَةٌ وَهُم مُّسْتَكْبِرُونَ – لَا جَرَمَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْتَكْبِرِينَ

 

നിങ്ങളുടെ ദൈവം ഏകദൈവമത്രെ. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കാത്തവരാകട്ടെ, അവരുടെ ഹൃദയങ്ങള്‍ നിഷേധസ്വഭാവമുള്ളവയത്രെ. അവര്‍ അഹങ്കാരികളുമാകുന്നു. അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. (ഖു൪ആന്‍:16/22-23)

 

3.പലിശക്കാരന്‍
4.നന്ദികെട്ട ദുര്‍വൃത്തന്‍

 

يَمْحَقُ ٱللَّهُ ٱلرِّبَوٰا۟ وَيُرْبِى ٱلصَّدَقَٰتِ ۗ وَٱللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ

 

അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.  (ഖു൪ആന്‍:2/276)

 

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ‘മഹാപാപിയായ നന്ദികെട്ട ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.’ എന്ന വാക്യം വളരെ ഗൗരവസ്വരത്തിലുള്ള ഒരു വാക്യമാകുന്നു. ഒരു പൊതുതത്വമെന്ന നിലക്കാണ് ആ വാക്യം നിലകൊള്ളുന്നത്. എന്നാലും പലിശക്കാരെപ്പറ്റി അതില്‍ പ്രത്യേകം ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് സന്ദര്‍ഭം കൊണ്ട് വ്യക്തമാണ്. അല്ലാഹു തനിക്ക് അനുവദിച്ചുകൊടുത്ത ഹലാലായ ധനവും സമ്പാദ്യവുംകൊണ്ട് മതിയാക്കാതെ, ദുഷിച്ച മാര്‍ഗത്തിലൂടെ അന്യന്റെ ധനം ചൂഷണം ചെയ്യുന്നവനാണല്ലോ പലിശക്കാരന്‍. അപ്പോള്‍, അവന്‍ നന്ദികെട്ടവനും മഹാപാപിയുമാണെന്ന് പറയേണ്ടതില്ല. അവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ലെന്ന് പറഞ്ഞതിന്റെ താല്‍പര്യം അവനോട് അല്ലാഹുവിന് അനിഷ്ടവും വെറുപ്പുമാണുള്ളതെന്നും, അവന്റെ പക്കല്‍ നിന്ന് വല്ല സഹായമോ രക്ഷയോ അവന് കിട്ടുകയില്ലെന്നുമാകുന്നു. ഇതില്‍പരം കഷ്ടവും നഷ്ടവും മറ്റെന്താണുള്ളത്?!(അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/276 ന്റെ വിശദീകരണത്തില്‍ നിന്ന്)

 

5. ദുര്‍വ്യയം ചെയ്യുന്നവ൪

 

എല്ലാം രംഗത്തും ദു൪വ്യയം ഇസ്ലാം വിരോധിച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഉപയോഗിക്കുക, കഴിവിലധികവും സന്ദര്‍ഭം നോക്കാതെയും ഉപയോഗിക്കുക, പെരുമക്കും അന്തസ്സിനും വേണ്ടി ഉപയോഗിക്കുക ഹറാമും ഹലാലും നോക്കാതിരിക്കുക എന്നിവയെല്ലാം ദു൪വ്യയത്തില്‍ ഉള്‍പ്പെടുന്നതാണ്. 

 

ആരാധനാ വേളകളിലും അതല്ലാത്ത വേളകളിലും നല്ല വസ്ത്രം ധരിക്കുന്നതിനെ ഇസ്ലാം പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. അപ്രകാരം തന്നെ തിന്നാനും കുടിക്കാനുമെല്ലാം ഇസ്ലാം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെയൊന്നും ദുര്‍വ്യയം പാടുള്ളതല്ല. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. 

 

يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ

 

ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.  (ഖു൪ആന്‍:7/31)

 

സ്വന്തം ഉപയോഗിക്കുന്നതിലായാലും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിലായാലും അത് അമിതമാകുവാന്‍ പാടില്ലത്തതാകുന്നു.

 

 وَهُوَ ٱلَّذِىٓ أَنشَأَ جَنَّٰتٍ مَّعْرُوشَٰتٍ وَغَيْرَ مَعْرُوشَٰتٍ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفًا أُكُلُهُۥ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَٰبِهًا وَغَيْرَ مُتَشَٰبِهٍ ۚ كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ

 

പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.  (ഖു൪ആന്‍:6/141)

കൊയ്‌തെടുക്കുമ്പോള്‍ കടമ കൊടുത്തു തീര്‍ക്കണമെന്നു പറഞ്ഞതിനെത്തുടര്‍ന്നു وَلَا تُسْرِفُوا (നിങ്ങള്‍ അമിതമാക്കുകയും ചെയ്യരുത്‌) എന്ന് കൂടി അല്ലാഹു ഉണര്‍ത്തിയിരിക്കുന്നു. സ്വന്തം ഉപയോഗിക്കുന്നതിലായാലും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിലായാലും അത് അമിതമാകുവാന്‍ പാടില്ലത്തതാകുന്നു. റഹ്’മാന്‍ ആയ റബ്ബിന്റെ യഥാ൪ത്ഥ അടിമകളുടെ ഗുണങ്ങളായി അല്ലാഹു പറഞ്ഞതില്‍ ഒന്ന് അവ൪ ചിലവഴിക്കുമ്പോള്‍ അമിതവ്യയമോ, പിശുക്കോ ചെയ്യാത്തവരാണെന്നാണ്.

 

ﻭَٱﻟَّﺬِﻳﻦَ ﺇِﺫَآ ﺃَﻧﻔَﻘُﻮا۟ ﻟَﻢْ ﻳُﺴْﺮِﻓُﻮا۟ ﻭَﻟَﻢْ ﻳَﻘْﺘُﺮُﻭا۟ ﻭَﻛَﺎﻥَ ﺑَﻴْﻦَ ﺫَٰﻟِﻚَ ﻗَﻮَاﻣًﺎ

 

ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.(ഖു൪ആന്‍:25/ 67)

 

6.അക്രമികള്‍

عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِنَّ الظُّلْمَ ظُلُمَاتٌ يَوْمَ الْقِيَامَةِ ‏‏

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം :നബി(സ്വ) പറഞ്ഞു:  നിശ്ചയം, അക്രമം അന്ത്യദിനത്തില്‍ ഇരുളുകളായിരിക്കും.(മുസ്ലിം:2579)
അക്രമം പല തരത്തിലുണ്ട്. ഭൂമിയില്‍ കാണിക്കുന്ന എല്ലാ തരം അക്രമങ്ങളെയും ഇസ്ലാം വിരോധിച്ചിട്ടുണ്ട്.  അക്രമികളെ അല്ലാഹു ഇഷ്ടപെടുന്നതല്ല.

 

 وَٱللَّهُ لَا يُحِبُّ ٱلظَّٰلِمِينَ

 

അക്രമികളെ അല്ലാഹു ഇഷ്ടപെടുകയില്ല.(ഖു൪ആന്‍ :3/57, 3/140)

 

وَجَزَٰٓؤُا۟ سَيِّئَةٍ سَيِّئَةٌ مِّثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ

 

ഒരു തിന്‍മയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്‍മതന്നെ₹യാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍ :42/40)

 

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ഒരു തിന്മക്ക് പ്രതികാരം ചെയ്യുമ്പോൾ ഇങ്ങോട്ട് ചെയ്ത അതേ പ്രകാരത്തിൽ മാത്രമേ അങ്ങോട്ടും ചെയ്യാൻ പാടുള്ളൂ; അതിൽ കവിയാൻ പാടില്ല. തിന്മയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിന്മയാണ്.( وَجَزَاءُ سَيِّئَةٍ سيِّئَةٌ مِثۡلُهَا) എന്ന് പറഞ്ഞതിന്റെ താല്പര്യം അതാണ്‌. (وَاِنۡ عَاقَبۡتُمۡ فَعَاقِبُواْ بِمِثۡلِ مَا عُو قِبۡتُم بِهِ وَلَئِن صَبَرۡتُم لَهُوَخَيۡرٌ :١٢٦لِّلصَّابِرينَ-النحل: (നിങ്ങൾ പ്രതികാര നടപടി എടുക്കുകയാണെങ്കിൽ നിങ്ങളോട് എടുക്കപ്പെട്ട നടപടിപോലെയുള്ളത് കൊണ്ട് നടപടിയെടുക്കുവിൻ, നിങ്ങൾ ക്ഷമിക്കുന്നെങ്കിലോ, നിശ്ചയമായും അത് ക്ഷമിക്കുന്നവർക്ക് ഉത്തമമാകുന്നു. (സൂ :നഹ്ൽ ) فَمَنِ ٱعْتَدَىٰ عَلَيْكُمْ فَٱعْتَدُوا۟ عَلَيْهِ بِمِثْلِ مَا ٱعْتَدَىٰ عَلَيْكُمْۚ وَٱتَّقُوا۟ اللَّهَ – البقرة : ١٩٤ (ആരെങ്കിലും നിങ്ങളോട് അതിര് വിട്ട് പ്രവർത്തിച്ചാൽ നിങ്ങളോടവൻ അതിരു വിട്ടതുപോലെയുള്ളതുകൊണ്ടു -അങ്ങോട്ടും അതിര് കടന്നുകൊള്ളുവിൻ, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. (അൽബക്വറഃ) എന്നീ വചനങ്ങൾ ഈ വിഷയം കൂടുതൽ വ്യക്തമാക്കുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 42/40 ന്റെ വിശദീകരണത്തില്‍ നിന്ന്)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ الْمُسْتَبَّانِ مَا قَالاَ فَعَلَى الْبَادِئِ مَا لَمْ يَعْتَدِ الْمَظْلُومُ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം :നബി(സ്വ) പറഞ്ഞു: രണ്ട് പേർ അന്യോന്യം പഴി പറയുമ്പോൾ അക്രമത്തിന് വിധേയനായവൻ അങ്ങോട്ടുള്ള മറുപടിയിൽ അതിര് വിട്ട് പറയാത്ത പക്ഷം, രണ്ട് പേരും, അന്യോന്യം പറഞ്ഞതിന്റെ കുറ്റം മുഴുവനും ആദ്യം പറയുവാൻ തുടങ്ങിയവന്റെ പേരിലായിരിക്കും.  ( മുസ്‌ലിം :2587)

 

മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല (إِنّهُ لا يُحِبُّ الظَالِمِين) എന്ന വാക്യത്തിൽ ആദ്യമായി അക്രമം നടത്തിയവൻ മാത്രമല്ല, പ്രതികാര നടപടിയിൽ അതിര് കവിഞ്ഞവനും ഉൾപ്പെടുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 42/40 ന്റെ വിശദീകരണത്തില്‍ നിന്ന്)

 

അതോടൊപ്പം ശി൪ക്ക് ഏറ്റവും വലിയ അക്രമമാണെന്നതും സാന്ദ൪ഭികമായി മനസ്സിലാക്കേണ്ടതാണ്.

 

ﻭَﺇِﺫْ ﻗَﺎﻝَ ﻟُﻘْﻤَٰﻦُ ﻟِﭑﺑْﻨِﻪِۦ ﻭَﻫُﻮَ ﻳَﻌِﻈُﻪُۥ ﻳَٰﺒُﻨَﻰَّ ﻻَ ﺗُﺸْﺮِﻙْ ﺑِﭑﻟﻠَّﻪِ ۖ ﺇِﻥَّ ٱﻟﺸِّﺮْﻙَ ﻟَﻈُﻠْﻢٌ ﻋَﻈِﻴﻢٌ

 

ലുഖ്മാന്‍ തന്റെ മകന് സദുപദേശം നല്‍കികൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് (യാതൊന്നിനേയും) പങ്കുചേര്‍ക്കരുത്‌. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു.(ഖു൪ആന്‍ :31/13) 

 

7. ചീത്തവാക്ക് പരസ്യമാക്കുന്നവന്‍

 

 لَّا يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوٓءِ مِنَ ٱلْقَوْلِ إِلَّا مَن ظُلِمَ ۚ وَكَانَ ٱللَّهُ سَمِيعًا عَلِيمًا

 

ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (ഖു൪ആന്‍ :4/148)

മറ്റൊരാളെ കുറിച്ച് ചീത്ത പറയല്‍, ഏഷണിയും പരദൂഷണവും പറയല്‍, തിന്‍മക്കായി പ്രാര്‍ത്ഥിക്കല്‍ തുടങ്ങി എല്ലാതരം ചീത്തവാക്കുകളും രഹസ്യത്തിലും പരസ്യത്തിലും പാടില്ലാത്തതാണ്. അത് പരസ്യമാക്കുന്നത് കൂടുതല്‍ ഗൌരവകരമാണ്. അത്തരക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ലതന്നെ.

 

8. അതിര് കവിയുന്നവ൪ (പരിധി ലംഘിക്കുന്നവ൪)

 

അതിര് കവിയുക എന്ന പ്രയോഗം അതിവിശാലമായ അര്‍ത്ഥമാണ് ഉള്‍ക്കൊള്ളുന്നത്. ഹലാലിനെ ഹറാമാക്കുക, , ഹലാലിന്റെ അതിര്‍ത്തിക്കപ്പുറം ഹറാമിന്റെ അതിരുകളില്‍ പ്രവേശിക്കുക അല്ലാഹു പരിശുദ്ധമാക്കിയതിനെ അശുദ്ധമെന്ന ഭാവേന വര്‍ജിക്കുക, നല്ല വസ്തുക്കള്‍ ഉപയോഗിക്കുന്നതില്‍ അമിതത്വം സ്വീകരിക്കുക എന്നിവയെല്ലാം അതിരുകവിയലാണ്. ഇതൊന്നും  അല്ലാഹുവിനിഷ്ടമല്ല.

 

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تُحَرِّمُوا۟ طَيِّبَٰتِ مَآ أَحَلَّ ٱللَّهُ لَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ

 

സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്‌. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്‌. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍ :5/87)

 

അതിര് കവിയല്‍ എല്ലാ മേഖലയിലുമുണ്ട്. പ്രാ൪ത്ഥനയിലെ അതിരു കവിയലിനെ കുറിച്ച് അല്ലാഹു എടുത്ത് പറഞ്ഞിട്ടുണ്ട്. അത്തരം പ്രവൃത്തി ചെയ്യുന്നവരെ  അല്ലാഹു ഇഷ്ടപ്പെടുകയില്ല. 

 

ٱدْعُوا۟ رَبَّكُمْ تَضَرُّعًا وَخُفْيَةً ۚ إِنَّهُۥ لَا يُحِبُّ ٱلْمُعْتَدِينَ

 

താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുക. പരിധി വിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല. (ഖു൪ആന്‍ :7/55)

 

നബി(സ്വ) പറഞ്ഞു : പ്രാര്‍ത്ഥനയില്‍ അതിര് വിടുന്ന ഒരു സമൂഹം വഴിയെ ഉണ്ടാകും.(അബൂദാവൂദ്).

 

പ്രാര്‍ഥനയില്‍ ശിര്‍ക്കിന്റെ വല്ല അംശവും ഉണ്ടാകല്‍, പ്രാര്‍ഥിക്കാന്‍ പാടില്ലാത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ഥനകള്‍, അസംഭവ്യമായ കാര്യങ്ങള്‍ക്കായി പ്രാര്‍ഥിക്കല്‍, ദൃഢബോധ്യമില്ലാതെ പ്രാര്‍ഥിക്കുക, തെറ്റായ കാര്യത്തിനുള്ള പ്രാര്‍ഥന, ആവശ്യത്തിലേറെ ശബ്ദമുയര്‍ത്തിയുള്ള പ്രാര്‍ഥന, താഴ്മയോടെയല്ലാത്ത പ്രാര്‍ഥന, കൃത്രിമമായി പ്രാസം ഒപ്പിച്ചും പദങ്ങള്‍ അധികരിപ്പിച്ചുമുള്ള പ്രാര്‍ഥന, ആര്‍ത്തുവിളിച്ചും അട്ടഹസിച്ചുമുള്ള പ്രാര്‍ഥന, പ്രമാണങ്ങളില്‍ വന്നിട്ടില്ലാത്ത പ്രാര്‍ഥനകളും പ്രത്യേകം പഠിപ്പിക്കപ്പെട്ട പ്രാര്‍ഥനകളും ഉപയോഗിക്കല്‍, നീട്ടിവലിച്ച് കൃത്രിമ ശൈലികളിലൂടെയുള്ള പ്രാര്‍ത്ഥന എന്നിവയെല്ലാം പ്രാ൪ത്ഥനയിലെ അതിര് കവിച്ചലാണ്.
യുദ്ധരംഗത്തുള്ള  അതിരു കവിയലിനെ കുറിച്ച് അല്ലാഹു എടുത്ത് പറഞ്ഞിട്ടുണ്ട്. അത്തരം പ്രവൃത്തി ചെയ്യുന്നവരെ  അല്ലാഹു ഇഷ്ടപ്പെടുകയില്ല. 

 

وَقَٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُعْتَدِينَ

 

നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്‌. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.  (ഖു൪ആന്‍:2/190)

മദീനയില്‍വെച്ച് യുദ്ധസംബന്ധമായി ആദ്യഘട്ടങ്ങളില്‍ അവതരിച്ച ഖുര്‍ആന്‍ വചനങ്ങളില്‍പെട്ടവയാണ് ഈ വചനങ്ങള്‍. സത്യവിശ്വാസികളോട് യുദ്ധം ചെയ്യാന്‍ പരിപാടിയിടുകയും, ഒരുക്കം കൂട്ടുകയും ചെയ്യുന്നവരോടാണ് യുദ്ധം ചെയ്യാന്‍ അല്ലാഹു പറയുന്നത്. എന്നാല്‍ അവിടെയും പരിധി വിട്ട് പ്രവ൪ത്തിക്കരുതെന്നും ഓ൪മ്മിപ്പിച്ചിരിക്കുന്നു.  യുദ്ധശാലികളല്ലാത്ത വൃദ്ധന്‍മാര്‍, കുട്ടികള്‍, സ്ത്രീകള്‍ മുതലായവരെ വധിക്കുക. യുദ്ധത്തില്‍ വെച്ച് കൊല്ലപ്പെട്ടവരുടെ അംഗങ്ങള്‍ ഛേദിക്കുക പോലെയുള്ള കടുംകൈകള്‍ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ സത്യവിശ്വാസികളുടെ ഭാഗത്തുനിന്നുണ്ടാവാന്‍ പാടില്ലെന്ന൪ത്ഥം. യുദ്ധ രംഗത്ത് മാത്രമല്ല, ഏത് രംഗത്തായാലും ഒരു സത്യവിശ്വാസി പരിധിവിട്ട് പ്രവര്‍ത്തിക്കാന്‍ പാടില്ല.

 

9. വഞ്ചകന്‍മാ൪

 

إِنَّ ٱللَّهَ لَا يُحِبُّ ٱلْخَآئِنِينَ

 

……  തീര്‍ച്ചയായും അല്ലാഹു വഞ്ചകന്‍മാരെ ഇഷ്ടപ്പെടുകയില്ല.  (ഖു൪ആന്‍ :8/58)

 

إِنَّ ٱللَّهَ لَا يُحِبُّ كُلَّ خَوَّانٍ كَفُورٍ

 

നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച. (ഖു൪ആന്‍ :22/38)

 

വിശ്വസ്തതയുടെ വിപരീതമാണ് വഞ്ചന. വഞ്ചന വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലുമെല്ലാമുണ്ട്. 

 

നബി (സ്വ) പറഞ്ഞു: വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (മുസ്‌ലിം).

 

അന്‍സ്വാരികളില്‍പെട്ട ഒരാളുടെ പടയങ്കി കളവ് പോയി. ഒരു അന്‍സ്വാരി ഗോത്രമായ ബനൂള്വഫ്ര്‍കാരനായ ഉബൈരിക്വിന്റെ മക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വീട്ടുകാരെ സംബന്ധിച്ച് സംശയം ഉളവായി. അതനുസരിച്ച് പടയങ്കിയുടെ ഉടമസ്ഥന്‍ നബിയുടെ(സ്വ) അടുക്കല്‍ചെന്ന് ഉബൈരിക്വിന്റെ മകന്‍   എന്റെ പടയങ്കി മോഷ്ടിച്ചിരിക്കുന്നുവെന്ന് പറഞ്ഞു. യത്ഥാര്‍ഥ മോഷ്ടാവ് വിവരം അറിഞ്ഞപ്പോള്‍, പടയങ്കിയെടുത്ത് രാത്രി സമയത്ത് എന്ന ഒരു യഹൂദിയുടെ വീട്ടില്‍ കൊണ്ടുപോയിവെച്ചു. കളവ് മുതല്‍ അവന്റെ പക്കല്‍ നിന്ന് കണ്ടുകിട്ടിയതിനെയും അവനെതിരില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകളെയും അടിസ്ഥാനമാക്കി യഹൂദന്റെ വാദം നബി (സ്വ) തള്ളിക്കളയുകയും, ഉബൈരിക്വിന്റെ മകന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ഉണ്ടായി. ഇത് സംബന്ധിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക.

 

وَلَا تُجَٰدِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنفُسَهُمْ ۚ إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ خَوَّانًا أَثِيمًا

 

ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്‌. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. (ഖു൪ആന്‍ :4/107)

 

10. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ അവന് നന്ദി കാണിക്കാതെ പുളകം കൊള്ളുന്നവ൪

 

إِنَّ قَٰرُونَ كَانَ مِن قَوْمِ مُوسَىٰ فَبَغَىٰ عَلَيْهِمْ ۖ وَءَاتَيْنَٰهُ مِنَ ٱلْكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلْعُصْبَةِ أُو۟لِى ٱلْقُوَّةِ إِذْ قَالَ لَهُۥ قَوْمُهُۥ لَا تَفْرَحْ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْفَرِحِينَ

 

തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്റെ (ഖജനാവിന്റെ) താക്കോലുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.(ഖു൪ആന്‍:28/76)

 

മൂസാനബിയുടെ(അ) ജനതയില്‍ പെട്ടവനായിരുന്നു ഖാറൂന്‍. മൂസാനബിയുടെ(അ) കുടുംബത്തില്‍ പെട്ടവനായിരുന്നു ഖാറൂനെന്നും മൂസാനബിയുടെ(അ) കൂടെ തുടക്കത്തില്‍ അവന്‍ ഉണ്ടായിരുന്നുവെന്നും പല മുഫസ്സിറുകളും പ്രസ്താവിച്ചു കാണാം. അദ്ദേഹത്തിന്റെ കൂടെ കൂടിയാല്‍ ഭൗതികമായ സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. പിന്നീട് സമ്പത്തും, ആഡംബരശേഷിയും വര്‍ദ്ധിച്ചതോടെ അസൂയയും ധിക്കാരവും മുഴുത്ത് അവന്‍ കപടവിശ്വാസിയും ശത്രുവുമായിത്തീര്‍ന്നു. മൂസാനബിയുടെ(അ) കൂടെ ഉണ്ടായിരുന്ന സമയത്ത് അവന്‍ നല്ല രൂപത്തില്‍ ജീവിച്ചു. എന്നാല്‍ പിന്നീട് അവന്റെ ധനം കൊണ്ട് അവന്‍ തോന്നിവാസവും അക്രമവും അഹന്തയും കാണിക്കാന്‍ തുടങ്ങി. തനിക്ക് ലഭിച്ച സമ്പല്‍സമൃദ്ധിയില്‍ അവന്‍ പുളകം കൊള്ളുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു. അവന്‍ അതിരുവിട്ട് ജീവിച്ചപ്പോള്‍ മൂസാനബിയും(അ) കൂടെയുണ്ടായിരുന്നവരും അവനെ നന്നാകുവാന്‍ ഉപദേശിച്ചു.   അവ൪ അവനോട് പറഞ്ഞു: അല്ലാഹു നിനക്ക് നല്‍കിയ അനുഗ്രഹങ്ങളില്‍ നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.

 

11. കുഴപ്പമുണ്ടാക്കുന്നവ൪

 

ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നതിനെ ഇസ്ലാം ഗൌരവത്തോടെയാണ് കാണുന്നത്. ഭൂമിയില്‍ കുഴപ്പമുണ്ടാക്കാതെ അഹംഭാവവും ഗര്‍വ്വും നടിക്കാതെ, അക്രമവും അനീതിയും ചെയ്യാതെ, വിനയത്തോടും, മര്യാദയോടും, അച്ചടക്കത്തോടുംകൂടി ജീവിക്കുന്ന സജ്ജനങ്ങള്‍ക്കാണ് അല്ലാഹു സ്വ൪ഗം നല്‍കുക. 

 

تِلْكَ ٱلدَّارُ ٱلْءَاخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِى ٱلْأَرْضِ وَلَا فَسَادًا ۚ وَٱلْعَٰقِبَةُ لِلْمُتَّقِينَ

 

ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്‌. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. (ഖു൪ആന്‍:28/83)

 

وَٱلْفِتْنَةُ أَكْبَرُ مِنَ ٱلْقَتْلِ

ഫിത്‌ന (കുഴപ്പം) കൊലയെക്കാള്‍ വലിയതാകുന്നു. (ഖു൪ആന്‍:2/217)

 

ഭൂമിയില്‍ കുഴപ്പമുണ്ടാക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. കുഴപ്പമുണ്ടാക്കുന്ന ആളുകളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.

 

وَٱللَّهُ لَا يُحِبُّ ٱلْفَسَادَ

 

കുഴപ്പമുണ്ടാക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല. (ഖു൪ആന്‍:2/205)

 

യഹൂദികളെ കുറിച്ച് അല്ലാഹു പറഞ്ഞത് കാണുക:

 

وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ

…………. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്‌. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.(ഖു൪ആന്‍:5/64)

 

മൂസാനബിയും(അ) കൂടെയുണ്ടായിരുന്നവരും ഖാറൂനിനോട് പറഞ്ഞത് കാണുക:

 

وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْءَاخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا ۖ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَ ۖ وَلَا تَبْغِ ٱلْفَسَادَ فِى ٱلْأَرْضِ ۖ إِنَّ ٱللَّهَ لَا يُحِبُّ ٱلْمُفْسِدِينَ

 

അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല. (ഖു൪ആന്‍:28/77)


12. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായവന്‍

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِى ٱلْأَرْضِ مَرَحًا ۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ

 

നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്‌. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്‌. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍:31/18)

 

 إِنَّ ٱللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا

 

പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍ :4/36)

 

 وَٱللَّهُ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ

 

ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍:57/23)

 

مختال എന്നാല്‍  സ്വയം വലിയവനായി കരുതുന്നവനും, അഹങ്കാരിയും പൊങ്ങച്ചക്കാരനും എന്നാണ്.   فخور എന്നാല്‍ തന്റെ കേമത്തം മറ്റുള്ളവരുടെ മുമ്പില്‍ പ്രകടിപ്പിക്കുന്നവനാണ്. അവന്‍ ദുരഭിമാനിയും, പെരുമ നടിക്കുന്നവനുമാണ്.

عَنْ عِيَاضِ بْنِ حِمَارٍ، أَنَّهُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ إِنَّ اللَّهَ أَوْحَى إِلَىَّ أَنْ تَوَاضَعُوا حَتَّى لاَ يَبْغِيَ أَحَدٌ عَلَى أَحَدٍ وَلاَ يَفْخَرَ أَحَدٌ عَلَى أَحَدٍ ‏”‏ ‏.‏

ഇയാള് ബ്നു ഹിമാറില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു:ഒരാള്‍ ഒരാളോട് അതിക്രമം പ്രവര്‍ത്തിക്കാതെയും  ഒരാള്‍ ഒരാളോട് പെരുമ നടിക്കാതെയും, ഇരിക്കത്തക്കവണ്ണം നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എനിക്ക് വഹ്’യ് നല്‍കിയിരിക്കുന്നു. (അബൂദാവൂദ്:2865)

عَنِ ابْنِ عُمَرَ ، عَنِ النَّبِيِّ صلى الله عليه وسلم قَالَ‏:‏ مَنْ تَعَظَّمَ فِي نَفْسِهِ، أَوِ اخْتَالَ فِي مِشْيَتِهِ، لَقِيَ اللَّهَ عَزَّ وَجَلَّ وَهُوَ عَلَيْهِ غَضْبَانُ‏.‏ 

ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം :നബി(സ്വ) പറഞ്ഞു: ആര് സ്വയം മഹത്വപ്പെടുത്തുന്നുവോ അല്ലെങ്കില്‍ നടത്തത്തില്‍ അഹങ്കാരം കാണിച്ചുവോ  അല്ലാഹുവിനെ കോപിഷ്ടനായ നിലയില്‍, അവന്‍ കണ്ടുമുട്ടുന്നതാണ്. (അദബുല്‍ മുഫ്രദ് :549 – സ്വഹീഹ് അല്‍ബാനി)

 

13. മോശമായി സംസാരിക്കുന്നവന്‍

إِنَّ اللَّهَ لاَ يُحِبُّ الْفَاحِشَ الْمُتَفَحِّشَ ‏

നബി(സ്വ) പറഞ്ഞു : അശ്ലീലതയും ആഭാസകരവുമായ കാര്യങ്ങള്‍ സംസാരിക്കുന്നവനെയും പ്രചരിപ്പിക്കുന്നവനെയും  അല്ലാഹു ഇഷ്ടപ്പെടുകയില്ല, തീര്‍ച്ച. (അബൂദാവൂദ്:4792 – സ്വഹീഹ് അല്‍ബാനി)

 

kanzululoom.com        

 

Leave a Reply

Your email address will not be published. Required fields are marked *