തങ്ങളോടു ചെയ്തുപോയ തെറ്റുകള്‍ മാപ്പാക്കലും അതില്‍ ശിക്ഷ ഒഴിവാക്കലും മഹത്തുകളുടെ ശീലവും മഹദ്ഗുണവുമാണ്. പ്രതികാര നടപടിയെടുക്കുവാന്‍ കഴിവുണ്ടായിട്ടും ഔദാര്യമനസ്‌കനായി തന്റെ അവകാശം ഒഴിവാക്കി മാപ്പുനല്‍കലാണ് മാന്യതയും മഹത്ത്വവും സ്തുത്യര്‍ഹവും. വിട്ടുവീഴ്ച ചെയ്യുവാന്‍ ആഹ്വാനമുള്ള വിശുദ്ധ വചനങ്ങള്‍ ധാരാളമാണ്:
وَأَن تَعْفُوا أَقْرَبُ لِلتَّقْوَىٰ ۚ وَلَا تَنسَوُا الْفَضْلَ بَيْنَكُمْ ۚ
എന്നാല്‍ (ഭര്‍ത്താക്കന്‍മാരേ,) നിങ്ങള്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് ധര്‍മനിഷ്ഠയ്ക്ക് കൂടുതല്‍ യോജിച്ചത്. നിങ്ങള്‍ അന്യോന്യം ഔദാര്യം കാണിക്കാന്‍ മറക്കരുത്. (ഖുർആൻ:2/237)
وَلْيَعْفُوا۟ وَلْيَصْفَحُوٓا۟ ۗ أَلَا تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖുർആൻ:24/22)
خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَٰهِلِينَ
നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക. (ഖു൪ആന്‍ : 7/199)
خُذِ الْعَفْوَ (മാപ്പ് – അഥവാ വിട്ടുവീഴ്‌ച – സ്വീകരിക്കുക) വളരെ അര്‍ത്ഥ വിശാലതയുള്ള ഒരു വാക്യമാണിത്. സ്വഭാവം, പ്രവൃത്തി, ഇടപാടു, സംസാരം ആദിയായവയിലെല്ലാം തന്നെ മററുള്ളവര്‍ക്കു വിഷമവും ബുദ്ധിമുട്ടും അനുഭവപ്പെടാതെ – നീതിയുക്തവും, സൗകര്യപ്രദവുമായ രീതിയില്‍ – പെരുമാറുക, അവരില്‍ നിന്നു അനുഭവപ്പെടുന്ന വിഷമങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും നേരെ കണ്ണടക്കുക എന്നൊക്കെയാണ് അതിന്റെ ചുരുക്കം. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 7/199 ന്റെ വിശദീകരണം)
عن أمَيّ قال: لما أنـزل الله على نبيه صلى الله عليه وسلم: {خذ العفو وأمر بالعرف وأعرض عن الجاهلين} قال النبي صلى الله عليه وسلم: ما هذا يا جبريل؟ قال: إن الله يأمرك أن تعفوَ عمن ظلمك, وتعطيَ من حرمك, وتصل من قطعك.
{നീ വിട്ടുവീഴ്ച സ്വീകരിക്കുക ….} എന്ന വചനം അവതരിപ്പിച്ചപ്പോള്‍ ഇതിന്റെ താല്‍പര്യം എന്താണെന്നു നബി ﷺ ജിബ്‌രീല്‍ عليه السلام യോട് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു: “താങ്കളോട് അക്രമം പ്രവര്‍ത്തിച്ചവര്‍ക്കു താങ്കള്‍ മാപ്പ് നല്‍കുവാനും, താങ്കള്‍ക്കു (വേണ്ടതു തരാതെ) മുടക്കം ചെയ്‌തവര്‍ക്കു താങ്കള്‍ (അങ്ങോട്ടു) കൊടുക്കുവാനും, താങ്കളോടു ബന്ധം മുറിച്ചവരോടു താങ്കള്‍ ബന്ധം ചേര്‍ക്കുവാനും അല്ലാഹു കല്‍പിച്ചിരിക്കുകയാണ്.’ (ഇബ്‌നുജരീര്‍)
هذه الآية جامعة لحسن الخلق مع الناس، وما ينبغي في معاملتهم، ……… فمن آذاك بقوله أو فعله لا تؤذه، ومن حرمك لا تحرمه، ومن قطعك فَصِلْهُ، ومن ظلمك فاعدل فيه.
ഈ വചനം ജനങ്ങളോടുള്ള നല്ല സ്വഭാവത്തിന്റെ മുഴുവൻ കാര്യങ്ങളും അവരോടുള്ള ഇടപാടുകളിൽ എന്ത് ചെയ്യണം എന്നതും ഉൾക്കൊള്ളുന്നതാണ് …….. ആരെങ്കിലും വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ നിങ്ങളെ ഉപദ്രവിച്ചാൽ നിങ്ങൾ അവരെ അങ്ങനെ ചെയ്യരുത്. നിങ്ങൾ തടഞ്ഞാൽ നിങ്ങൾ അവരെ തടയരുത്. നിങ്ങളോട് ബന്ധം മുറിച്ചാൽ നിങ്ങൾ അവരോട് ബന്ധം ചേർക്കുക. നിങ്ങളോട് അക്രമം ചെയ്താൽ നിങ്ങൾ നീതി ചെയ്യുക. (തഫ്സീറുസ്സഅ്ദി)
നബി ﷺ യോട് അല്ലാഹു സ്വഫ്ഹും (വിട്ടുവീഴ്ച) അഫ്‌വും (മാപ്പ്) കൊണ്ട് കല്‍പിച്ചു.
وَلَا تَزَالُ تَطَّلِعُ عَلَىٰ خَآئِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ فَٱعْفُ عَنْهُمْ وَٱصْفَحْ ۚ إِنَّ ٱللَّهَ يُحِبُّ ٱلْمُحْسِنِينَ
അവര്‍ – അല്‍പം ചിലരൊഴികെ – നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക് നീ മാപ്പുനല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും. (ഖു൪ആന്‍:5/13)
فَٱصْفَحْ عَنْهُمْ وَقُلْ سَلَٰمٌ ۚ فَسَوْفَ يَعْلَمُونَ
അതിനാല്‍ നീ അവരെ വിട്ടു തിരിഞ്ഞുകളയുക. സലാം എന്ന് പറയുകയും ചെയ്യുക. അവര്‍ വഴിയെ അറിഞ്ഞുകൊള്ളും” (ഖു൪ആന്‍:43/89)
സ്വഫ്ഹുന്‍ ജമീലുകൊണ്ടും അല്ലാഹു നബി ﷺ യോട് കല്‍പിച്ചിരിക്കുന്നു. ആക്ഷേപിച്ചവനോട് യാതൊരു ആക്ഷേപവുമില്ലാതെ വിട്ടുവീഴ്ച ചെയ്യലാണ് സ്വഫ്ഹുന്‍ ജമീല്‍.
فَٱصْفَحِ ٱلصَّفْحَ ٱلْجَمِيلَ ﴿٨٥﴾ إِنَّ رَبَّكَ هُوَ ٱلْخَلَّٰقُ ٱلْعَلِيمُ ﴿٨٦﴾
അതിനാല്‍ നീ ഭംഗിയായി മാപ്പുചെയ്ത് കൊടുക്കുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:15/65-86)
عَنْ عَبْدِ اللَّهِ بْنِ الزُّبَيْرِ، قَالَ أَمَرَ اللَّهُ نَبِيَّهُ صلى الله عليه وسلم أَنْ يَأْخُذَ الْعَفْوَ مِنْ أَخْلاَقِ النَّاسِ.
അബ്ദില്ലാഹ് ഇബ്നു സ്സുബൈർ رَضِيَ اللَّهُ عَنْهُ പറയുന്നു: ജനങ്ങളുടെ സ്വഭാവങ്ങളോട് വിട്ടുവീഴ്ച കൈക്കൊള്ളാൻ അല്ലാഹു അവന്റെ പ്രവാചകനോട് കൽപിച്ചു. (ബുഖാരി: 4644)
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ كَمْ نَعْفُو عَنِ الْخَادِمِ فَصَمَتَ ثُمَّ أَعَادَ عَلَيْهِ الْكَلاَمَ فَصَمَتَ فَلَمَّا كَانَ فِي الثَّالِثَةِ قَالَ “ اعْفُوا عَنْهُ فِي كُلِّ يَوْمٍ سَبْعِينَ مَرَّةً ” .
അബ്ദില്ലാഹ് ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു:ഒരു വ്യക്തി നബി ﷺ യുടെ അടുക്കല്‍ വന്നു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഒരു ഭൃത്യന് നമ്മള്‍ എത്ര തവണ മാപ്പരുളണം?’ നബി ﷺ മൗനം ഭജിച്ചു. ആഗതന്‍ സംസാരം ആവര്‍ത്തിച്ചു. അപ്പോഴും നബി മൗനം ഭജിച്ചു. ആഗതന്‍ മൂന്നാമതും ചോദിച്ചപ്പോള്‍ നബി പറഞ്ഞു: ‘എല്ലാ ദിവസവും ഭൃത്യന് എഴുപതു തവണ നിങ്ങള്‍ മാപ്പരുളുക’.(അബൂദാവൂദ്:5164 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
വിട്ടുവീഴ്ച് ചെയ്യുന്നതിന്റെ മഹത്വം
فَمَنْ عَفَا وَأَصْلَحَ فَأَجْرُهُۥ عَلَى ٱللَّهِ ۚ إِنَّهُۥ لَا يُحِبُّ ٱلظَّٰلِمِينَ
എന്നാല്‍ ആരെങ്കിലും മാപ്പുനല്‍കുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്‍റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം പ്രവര്‍ത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല. (ഖു൪ആന്‍:42/40)
وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍ :64 /14)
لأن الجزاء من جنس العمل.فمن عفا عفا الله عنه، ومن صفح صفح الله عنه، ومن غفر غفر الله له، ومن عامل الله فيما يحب، وعامل عباده كما يحبون وينفعهم، نال محبة الله ومحبة عباده، واستوثق له أمره.
പ്രവര്‍ത്തനത്തിന് സമാനമായി തന്നെയാണ് പ്രതിഫലവും. ആരെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍ അല്ലാഹു അവനു വിട്ടുവീഴ്ച നല്‍കും. പൊറുത്തുകൊടുക്കുന്നവന് അല്ലാഹുവും പൊറുത്തുകൊടുക്കും. ആരെങ്കിലും അല്ലാഹുവോട് അവന്‍ ഇഷ്ടപ്പെടുന്ന രൂപത്തിലും അടിമകളോട് അവന്‍ ഇഷ്ടപ്പെടുന്ന രൂപത്തിലും പെരുമാറിയാല്‍ അല്ലാഹുവിന്റെയും അടിമകളുടെയും ഇഷ്ടം അവന് ലഭിക്കും. അവന്റെ കാര്യങ്ങള്‍ ശരിയാവുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)
وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾ ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ ﴿١٣٤﴾
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. (അത്തരം) സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു.(ഖു൪ആന്‍:3/133-134)
عن ميمون بن مهران أن جاريته جاءت ذات يوم بصحفة فيها مرقة حارة ، وعنده أضياف فعثرت فصبت المرقة عليه ، فأراد ميمون أن يضربها ، فقالت الجارية : يا مولاي ، استعمل قوله تعالى : والكاظمين الغيظ قال لها : قد فعلت . فقالت : اعمل بما بعده والعافين عن الناس . فقال : قد عفوت عنك . فقالت الجارية : والله يحب المحسنين . قال ميمون : قد أحسنت إليك ، فأنت حرة لوجه الله تعالى
മൈമൂന്‍ ബ്നു മഹ്റാൻ رحمه الله വിൽ നിന്ന് നിവേദനം : അദ്ദേഹത്തിന്റെ വീട്ടില്‍ വിരുന്നുകാരുണ്ടായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ അടിമ സ്ത്രീ ചൂടുള്ള കറിയുടെ ഒരു പാത്രവുമായി അവരിലേക്ക് കടന്നു വന്നു. അവളുടെ കൈയ്യില്‍ നിന്ന് അത് അദ്ദേഹത്തിന്റെ മേലേക്ക് വഴുതി വീണു. അദ്ദേഹം അവളെ അടിക്കുന്നതിനായി കൈ ഉയ൪ത്തി. അപ്പോള്‍ അടിമ സ്ത്രീ പറഞ്ഞു : എന്റെ യജമാനനേ, ‘(സത്യവിശ്വാസികള്‍) കോപം ഒതുക്കിവെക്കുന്നവാകുന്നു’ എന്ന അല്ലാഹുവിന്റെ വാക്ക് നിങ്ങള്‍ പ്രാവ൪ത്തികമാക്കണം. അദ്ദേഹം അവളോട് പറഞ്ഞു : ഞാന്‍ അപ്രകാരം ചെയ്തിരിക്കുന്നു. അവള്‍ പറഞ്ഞു : അതിന് ശേഷമുള്ളതും (അതായത്) ‘മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവരാണവ൪’ എന്നതും നിങ്ങള്‍ പ്രാവ൪ത്തികമാക്കണം. അദ്ദേഹം പറഞ്ഞു : ഞാന്‍ നിനക്ക് മാപ്പ് തന്നിരിക്കുന്നു. അടിമ സ്ത്രീ പറഞ്ഞു : ‘അത്തരം സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു’. മൈമൂന്‍ ബ്നു മഹ്റാന്‍(റഹി) പറഞ്ഞു : ഞാന്‍ നിന്നോടും സല്‍ക൪മ്മം പ്രവ൪ത്തിക്കുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് നിന്നെ ഞാന്‍ സ്വതന്ത്രയാക്കിയിരിക്കുന്നു. (തഫ്സീ൪ ഖു൪ത്വുബി-സൂറ:ആലുഇംറാൻ:134)
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْ ۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ
സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖു൪ആന്‍:64/14)
لأن الجزاء من جنس العمل.فمن عفا عفا الله عنه، ومن صفح صفح الله عنه، ومن غفر غفر الله له، ومن عامل الله فيما يحب، وعامل عباده كما يحبون وينفعهم، نال محبة الله ومحبة عباده، واستوثق له أمره.
പ്രവര്‍ത്തനത്തിന് സമാനമായി തന്നെയാണ് പ്രതിഫലവും. ആരെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍ അല്ലാഹു അവനു വിട്ടുവീഴ്ച നല്‍കും. പൊറുത്തുകൊടുക്കുന്നവന് അല്ലാഹുവും പൊറുത്തുകൊടുക്കും. ആരെങ്കിലും അല്ലാഹുവോട് അവന്‍ ഇഷ്ടപ്പെടുന്ന രൂപത്തിലും അടിമകളോട് അവന്‍ ഇഷ്ടപ്പെടുന്ന രൂപത്തിലും പെരുമാറിയാല്‍ അല്ലാഹുവിന്റെയും അടിമകളുടെയും ഇഷ്ടം അവന് ലഭിക്കും. അവന്റെ കാര്യങ്ങള്‍ ശരിയാവുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി-സൂറ:തഗാബുൻ:64)
عَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: ارْحَمُوا تُرْحَمُوا، وَاغْفِرُوا يَغْفِرُ اللَّهُ لَكُمْ،
അബ്ദുല്ലാഹ് ഇബ്‌നുഅംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങള്‍ കരുണ കാണിക്കുക; നിങ്ങള്‍ക്ക് കരുണ നല്‍കപ്പെടും. നിങ്ങള്‍ പെറുക്കുക; നിങ്ങള്‍ക്കും പൊറുക്കപ്പെടും. (അദബുല്‍മുഫ്‌റദ്:380 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ :مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ
അബൂ ഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ദാനധര്‍മം ഒരു സ്വത്തും കുറച്ചിട്ടില്ല. വിട്ടുവീഴ്ച കാണിച്ചതിനാല്‍ അല്ലാഹു ഒരു ദാസനും പ്രതാപമല്ലാതെ വര്‍ധിപ്പിച്ചിട്ടുമില്ല. അല്ലാഹുവിന്നായി ഒരാളും വിനയം കാണിച്ചിട്ടില്ല; അവന് അല്ലാഹു ഉയര്‍ച്ച നല്‍കാതെ. (മുസ്‌ലിം:2588)
عَنْ عَبْدِ الرَّحْمَنِ بْنِ عَوْفٍ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : – ثلاثٌ أُقسِمُ عليهِنَّ : ما نقَصَ مالٌ قطُّ من صدقةٍ ، فتصدَّقُوا ، ولا عَفَا رجلٌ عن مَظلمةٍ ظُلِمَها إلا زادَهُ اللهُ تعالَى بِها عِزًّا ، فاعفُوا يزِدْكمُ اللهُ عِزًّا ، ولا فتَحَ رجلٌ على نفسِهِ بابَ مَسألةٍ يَسألُ الناسَ إلا فتَحَ اللهُ عليه بابَ فقْرٍ
അബ്ദുര്‍റഹ്മാന്‍ ഇബ്‌നുഔഫ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവാണേ, മൂന്നു കാര്യങ്ങളില്‍ ഞാന്‍ സത്യം ചെയ്യുന്നവനാണ്. ദാനധര്‍മം ഒരു സ്വത്തും കുറച്ചിട്ടില്ല; അതിനാല്‍ നിങ്ങള്‍ ധര്‍മം ചെയ്യുക. ഒരു ദാസനും ഒരു അന്യായത്തിനു മാപ്പരുളിയിട്ടില്ല; അതിനാല്‍ അവന്ന് അന്ത്യനാളില്‍ അല്ലാഹു ഉയര്‍ച്ച നല്‍കാതെ. ഒരു വ്യക്തി തനിക്കായി യാചനയുടെ കവാടം തുറന്നാല്‍ അല്ലാഹു അവന്ന് ദാരിദ്രത്തിന്റെ കവാടം തുറക്കുകതന്നെ ചെയ്യും. (മുസ്‌നദു അബീയഅ്‌ലാ)
കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബ്ബയ്യിന്റെ നേതൃത്വത്തിൽ മുനാഫിഖുകൾ നടത്തിയ ആയിശ رضي الله عنها യുടെ പേരിലുണ്ടായ അപവാദ പ്രചരണം ഇസ്ലാമിക ചരിത്രത്തിൽ പ്രസിദ്ധമാണ്. മുനാഫിഖുകളുടെ കുപ്രചരണത്തിൽ കുടുങ്ങി മിസ്ത്വഹുബ്നു അഥാഥ رضي الله عنه ചിലതൊക്കെ പറഞ്ഞു. അദ്ദേഹമാകട്ടെ അബൂബക്കർ رَضِيَ اللَّهُ عَنْهُ വിന്റെ ചിലവിലായിരുന്നു കഴിഞ്ഞിരുന്നത്. അബൂബക്കർ رَضِيَ اللَّهُ عَنْهُ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! ആയിശ رضي الله عنها യെ കുറിച്ച് മിസ്ത്വഹ് ഇങ്ങിനെ പറഞ്ഞുകളഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും ഞാന്‍ അവനുവേണ്ടി ചിലവഴിക്കുകയില്ല.’ അപ്പോൾ അല്ലാഹു സൂറ: അന്നൂറിലെ 22-ാം ആയത്ത് അവതരിപ്പിച്ചു.
وَلَا يَأْتَلِ أُو۟لُوا۟ ٱلْفَضْلِ مِنكُمْ وَٱلسَّعَةِ أَن يُؤْتُوٓا۟ أُو۟لِى ٱلْقُرْبَىٰ وَٱلْمَسَٰكِينَ وَٱلْمُهَٰجِرِينَ فِى سَبِيلِ ٱللَّهِ ۖ وَلْيَعْفُوا۟ وَلْيَصْفَحُوٓا۟ ۗ أَلَا تُحِبُّونَ أَن يَغْفِرَ ٱللَّهُ لَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ
നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖുർആൻ:24/22)
നിങ്ങള്‍ക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? എന്നാണ് അല്ലാഹു ചോദിച്ചത്. അബൂബക്കർ رَضِيَ اللَّهُ عَنْهُ അല്ലാഹുവിന്റെ വാക്യത്തിന് സമ്പൂർണ്ണമായി കീഴൊതുങ്ങി.
قَالَ أَبُو بَكْرٍ بَلَى وَاللَّهِ يَا رَبَّنَا إِنَّا لَنُحِبُّ أَنْ تَغْفِرَ لَنَا
അബൂബക്കർ رَضِيَ اللَّهُ عَنْهُ ഉടനെ പറഞ്ഞു: ‘ഇല്ലാതെ! അല്ലാഹുതന്നെയാണ് സത്യം! അല്ലാഹു എനിക്കു് പൊറുത്തുതരുവാന്‍ നിശ്ചയമായും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.’ (ബുഖാരി:4757)
അങ്ങനെ, മിസ്ത്വഹ് رَضِيَ اللَّهُ عَنْهُ വിന് അദ്ദേഹം കൊടുത്തുവന്നിരുന്ന ചിലവുകളെല്ലാം വീണ്ടും കൊടുക്കുകയും, ‘അവനില്‍നിന്നു ഞാനിത് ഒരിക്കലും എടുത്തുകളയുന്നതല്ല’ എന്നു് സത്യം ചെയ്തു പറയുകയും ചെയ്തു.’
قال الشيخ صالح الفوزان حفظه الله: إذا كنـت تريـد أن يغــفر الله لك فاغفــر لمن أسـاء إليك لأن الجـزاء من جنـس العمـل
ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു: അല്ലാഹു നിനക്ക് പൊറുത്തു തരണമെന്ന് നീ ആഗ്രഹിന്നുവെങ്കിൽ നിന്നോട് മോശമായി പെരുമാറിയവർക്ക് നീയും മാപ്പ് നൽകുക. കാരണം കർമ്മത്തിനനുസൃതമായ പ്രതിഫലമാണ് തിരികെ ലഭിക്കുക. [ശർഹു കിതാബിൽ കബാഇർ:106]
വിട്ടുവീഴ്ച എല്ലാ രംഗത്തുമുണ്ട്. സാമ്പത്തിക രംഗത്ത് വിട്ടുവീഴ്ച ചെയ്യുന്നവര്‍ക്ക് നബി ദുആചെയ്തിട്ടുണ്ട്.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ رَحِمَ اللَّهُ رَجُلاً سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى ”.
ജാബിറുബ്നു അബ്‌ദില്ല رضى الله عنه വില്‍ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: വിൽക്കുകയും വാങ്ങുകയും ചെയ്യുമ്പോഴും (കിട്ടാനുള്ള) തന്റെ അവകാശം ചോദിക്കുമ്പോഴും ഉദാരത കാണിക്കുന്നവനെ അല്ലാഹു അനുഗ്രഹിക്കട്ടെ. (ബുഖാരി:2076)
കടം കൊണ്ടവര്‍ ഞെരുക്കമനുഭവിക്കുന്നവരാണെങ്കില്‍ കടം കൊടുത്തവരോട് വിട്ടുവീഴ്ച ചെയ്യൽ പുണ്യമാണ്.
ﻭَﺇِﻥ ﻛَﺎﻥَ ﺫُﻭ ﻋُﺴْﺮَﺓٍ ﻓَﻨَﻈِﺮَﺓٌ ﺇِﻟَﻰٰ ﻣَﻴْﺴَﺮَﺓٍ ۚ ﻭَﺃَﻥ ﺗَﺼَﺪَّﻗُﻮا۟ ﺧَﻴْﺮٌ ﻟَّﻜُﻢْ ۖ ﺇِﻥ ﻛُﻨﺘُﻢْ ﺗَﻌْﻠَﻤُﻮﻥَ
ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍. (ഖു൪ആന്‍ :2/280)
kanzululoom.com