ഖിയാമത്ത് നാളിന്റെ പ്രത്യേകതകൾ

പ്രവര്‍ത്തിച്ചത് കാണുന്ന ദിവസം

يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوٓءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُۥٓ أَمَدَۢا بَعِيدًا ۗ

നന്മയായും തിന്മയായും താന്‍ പ്രവര്‍ത്തിച്ച ഓരോ കാര്യവും (തന്റെ മുമ്പില്‍) ഹാജരാക്കപ്പെട്ടതായി ഓരോ വ്യക്തിയും കണ്ടെത്തുന്ന ദിവസത്തെക്കുറിച്ച് (ഓര്‍ക്കുക.) തന്റെയും അതിന്റെ (ദുഷ്പ്രവൃത്തിയുടെ)യും ഇടയില്‍ വലിയ ദൂരമുണ്ടായിരുന്നെങ്കില്‍ എന്ന് ഓരോ വ്യക്തിയും കൊതിച്ചുപോകും. (ഖു൪ആന്‍:3/30)

എല്ലാ ഓരോ ആത്മാവും -അഥവാ വ്യക്തിയും- നന്മയായിട്ട് എന്ത് പ്രവര്‍ത്തിച്ചുവോ അതും തിന്മയായിട്ട് എന്ത് പ്രവര്‍ത്തിച്ചുവോ അതും ഹാജരാക്കപ്പെട്ടതായി അതു കണ്ടെത്തുന്ന ദിവസം! ഇതു ക്വിയാമത്തു നാളിനെ ഉദ്ദേശിച്ചാണെന്ന് പറയേണ്ടതില്ല. ഇഹത്തില്‍ വെച്ചു ചെയ്ത എല്ലാ നന്‍മതിന്മകളും മുമ്പില്‍ കാണുന്ന ദിവസമാണല്ലോ അത്. (അമാനി തഫ്സീര്‍)

പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്ന ദിവസം

مَٰلِكِ يَوْمِ ٱلدِّينِ

പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍. (ഖു൪ആന്‍ : 1/4)

സൃഷ്ടികളുടെ സകല കര്‍മങ്ങളെയും സംബന്ധിച്ചു വിചാരണ നടത്തി തീരുമാനമെടുക്കുകയും, ഓരോരുത്തനും തക്ക പ്രതിഫലം നല്‍കുകയും ചെയ്യുന്ന ആ മഹാ ദിനമായ ഖിയാമത്തുനാളാണ് പ്രതിഫല ദിവസംകൊണ്ടു വിവക്ഷ. مَالِكِ (മാലികി) എന്നതിന്റെ സ്ഥാനത്ത് مَلِكِ (മലികി) എന്നും വായനയുണ്ട്. ‘പ്രതിഫല ദിവസത്തിന്റെ രാജാവ്’ എന്നായിരിക്കും അപ്പോള്‍ വാക്കര്‍ത്ഥം. രണ്ടായാലും ആ ദിവസത്തിലെ സര്‍വ്വാധിപതിയും ഏകാധിപതിയും അല്ലാഹു മാത്രമായിരിക്കുമെന്ന് താല്‍പര്യം. (അമാനി തഫ്സീര്‍)

وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ

അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല. (ഖു൪ആന്‍ :2/281)

സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസം

قَالَ ٱللَّهُ هَٰذَا يَوْمُ يَنفَعُ ٱلصَّٰدِقِينَ صِدْقُهُمْ ۚ لَهُمْ جَنَّٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ

അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.(ഖു൪ആന്‍:5/119)

സത്യവാന്‍മാര്‍ക്ക് അവരുടെ സത്യം ഉപകരിക്കുമെന്ന് പറഞ്ഞതിന്റെ താല്‍പര്യം, ഇഹത്തില്‍ വെച്ച് സത്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പരലോകത്ത് അതുമൂലം പ്രയോജനം – വമ്പിച്ച പ്രതിഫലം – ലഭിക്കുമെന്നത്രെ. (അമാനി തഫ്സീര്‍)

സമ്പത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം

‏ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ

സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. (ഖുർആൻ:26/88)

ഒരാളും ഒരാള്‍ക്കും ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ദിവസം
ശുപാര്‍ശ സ്വീകരിക്കപ്പെടാത്ത ദിവസം
ശിക്ഷയില്‍ നിന്ന് ഒഴിവായിക്കിട്ടത്തക്കവണ്ണം അതിനു പകരം വല്ലതും നല്‍കി രക്ഷപ്പെടാൻ പറ്റാത്ത ദിവസം
ഒരു സഹായവും ലഭിക്കാത്ത ദിവസം

وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا شَفَٰعَةٌ وَلَا يُؤْخَذُ مِنْهَا عَدْلٌ وَلَا هُمْ يُنصَرُونَ

ഒരാള്‍ക്കും മറ്റൊരാള്‍ക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്‌) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയുമില്ല. (ഖു൪ആന്‍ :2/48)

‏ وَٱتَّقُوا۟ يَوْمًا لَّا تَجْزِى نَفْسٌ عَن نَّفْسٍ شَيْـًٔا وَلَا يُقْبَلُ مِنْهَا عَدْلٌ وَلَا تَنفَعُهَا شَفَٰعَةٌ وَلَا هُمْ يُنصَرُونَ

രാള്‍ക്കും മറ്റൊരാള്‍ക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുവാന്‍ പറ്റാത്ത, ഒരാളില്‍ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടാത്ത, ഒരാള്‍ക്കും ഒരു ശുപാര്‍ശയും പ്രയോജനപ്പെടാത്ത, ആര്‍ക്കും ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസത്തെ (ന്യായവിധിയുടെ ദിവസത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. (ഖു൪ആന്‍ : 2/123)

يَٰٓأَيُّهَا ٱلنَّاسُ ٱتَّقُوا۟ رَبَّكُمْ وَٱخْشَوْا۟ يَوْمًا لَّا يَجْزِى وَالِدٌ عَن وَلَدِهِۦ وَلَا مَوْلُودٌ هُوَ جَازٍ عَن وَالِدِهِۦ شَيْـًٔا ۚ إِنَّ وَعْدَ ٱللَّهِ حَقٌّ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ

മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്‍റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാകുന്നു. അതിനാല്‍ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ, (ഖു൪ആന്‍ : 31/33)

يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ ‎

അതെ, ഒരു ബന്ധു മറ്റൊരു ബന്ധുവിന് യാതൊരു പ്രയോജനവും ചെയ്യാത്ത, അവര്‍ക്ക് ഒരു സഹായവും ലഭിക്കാത്ത ഒരു ദിവസം. (ഖു൪ആന്‍ :44/41)

يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْـًٔا ۖ وَٱلْأَمْرُ يَوْمَئِذٍ لِّلَّهِ ‎

ഒരാള്‍ക്കും തന്നെ മറ്റൊരാള്‍ക്കുംവേണ്ടി യാതൊന്നും ചെയ്യാന്‍ കഴിയാത്ത ദിവസം! അന്ന് കാര്യം – അഥവാ അധികാരം – അല്ലാഹുവിനായിരിക്കും .(ഖുര്‍ആൻ:82/19)

അതെ, ഒരോരുവനും അവനവന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം മാത്രം അനുഭവിക്കും, ഒരാളുടെ കുറ്റം മറ്റൊരാള്‍ പേറുകയില്ല (6:164, 35:18, 39:7) ഓരോരുത്തര്‍ക്കും അവരവരുടെ കാര്യം തന്നെ ധാരാളമുണ്ടായിരിക്കും (80:37), മാതാപിതാക്കള്‍ മക്കള്‍ക്കോ, മക്കള്‍ മാതാപിതാക്കള്‍ക്കോ ഉപകരിക്കുകയില്ല (31:33). ശുപാര്‍ശക്കാരുടെ ശുപാര്‍ശകളൊന്നും അവിടെ ഫലപ്പെടുകയില്ല (74:48). അല്ലാഹുവിന്‍റെ അനുവാദം കൂടാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ നടത്തുവാന്‍ തക്കവന്‍ ആരാണുള്ളത് ?! (2:255) അവിശ്വാസികളായ ആളുകള്‍ക്ക് ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടി ഉണ്ടായിരിക്കുകയും, അത് തെണ്ടം നല്‍കി ശിക്ഷയില്‍ നിന്ന് ഒഴിവാകുവാന്‍ ശ്രമിക്കുകയും ചെയ്താലും അത് സ്വീകരിക്കപ്പെടുകയില്ല (5:39) വല്ലതും പകരം നല്‍കിയോ, സ്‌നേഹ ബന്ധത്തിന്‍റെ പേരിലോ രക്ഷപ്പെടാമോ? അതുമില്ല (14:31). എന്നാല്‍, അന്യോന്യം സഹായിക്കാമോ ? അതും ഇല്ല. എല്ലാവരും കല്‍പനക്ക് വിധേയരായിക്കും (37:25, 26). (അമാനി തഫ്സീര്‍-ഖു൪ആന്‍ :2/48)

ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ദിവസം

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَنفِقُوا۟ مِمَّا رَزَقْنَٰكُم مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَٰعَةٌ ۗ وَٱلْكَٰفِرُونَ هُمُ ٱلظَّٰلِمُونَ ‎

സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍. (ഖു൪ആന്‍ :2/254)

ക്രയവിക്രയവും, ചങ്ങാതിത്തവും ശുപാര്‍ശയുമില്ലാത്ത ദിവസം എന്ന് പറഞ്ഞത് ക്വിയാമത്ത് നാളിനെ ഉദ്ദേശിച്ചാണെന്ന് പറയേണ്ടതില്ല. അന്ന് കര്‍മങ്ങളാകട്ടെ, സാധന സാമഗ്രികളാകട്ടെ അന്യോന്യം കൈമാറി രക്ഷപ്പെടുവാനോ, സ്‌നേഹബന്ധങ്ങള്‍കൊണ്ടോ, ശുപാര്‍ശയും സ്വാധീനവും മുഖേനയോ രക്ഷപ്പെടുവാനോ കഴിയുകയില്ലല്ലോ. (അമാനി തഫ്സീര്‍)

ഒഴികഴിവ് പ്രയോജനപ്പെടാത്ത ദിവസം

يَوْمَ لَا يَنفَعُ ٱلظَّٰلِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ ٱللَّعْنَةُ وَلَهُمْ سُوٓءُ ٱلدَّارِ

അക്രമികള്‍ക്ക് അവരുടെ ഒഴികഴിവ് പ്രയോജനപ്പെടാത്ത ദിവസം. അവര്‍ക്കാകുന്നു ശാപം. അവര്‍ക്കാകുന്നു ചീത്തഭവനം. (ഖു൪ആന്‍ :4/52)

ഉറ്റവരെ അവഗണിക്കുന്ന ദിവസം

فَإِذَا جَآءَتِ ٱلصَّآخَّةُ ‎﴿٣٣﴾‏ يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ ‎﴿٣٤﴾‏ وَأُمِّهِۦ وَأَبِيهِ ‎﴿٣٥﴾‏ وَصَٰحِبَتِهِۦ وَبَنِيهِ ‎﴿٣٦﴾‏ لِكُلِّ ٱمْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ‎﴿٣٧﴾‏

എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍. അതായത് മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട് ഓടിപ്പോകുന്ന ദിവസം. തന്‍റെ മാതാവിനെയും പിതാവിനെയും. തന്‍റെ ഭാര്യയെയും മക്കളെയും. അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന് ഉണ്ടായിരിക്കും. (ഖു൪ആന്‍:80/33-37)

അന്നു ഓരോരുത്തരും ഭയവിഹ്വലരായി കിടുകിടുത്തു പോകുന്നു. ഒരാള്‍ക്കും മറ്റൊരാളെക്കുറിച്ചു ചിന്തയോ ഓര്‍മ്മയോ ഉണ്ടാകുന്നതല്ല. ഓരോരുത്തന്നും ‘തന്റെ കാര്യം തന്റെ കാര്യം’ എന്നു മാത്രമായിരിക്കും. കാരണം, അവനവന്റെ കാര്യം തന്നെ അവനവനു പിടിപ്പതും അതിലധികവുമുണ്ടായിരിക്കും!(അമാനി തഫ്സീര്‍)

അങ്ങനെ ചെയ്യാന്‍ കാരണം {അവരില്‍ പെട്ട ഓരോ മനുഷ്യനും തനിക്ക് മതിയാവുന്നത്ര ചിന്താവിഷയം അന്നുണ്ടായിരിക്കും} അവന്‍ അവന്റെ കാര്യത്തില്‍ തന്നെ വ്യാപൃതനായിരിക്കും. സ്വന്തത്തെ മോചിപ്പിക്കലാണ് അവന് പ്രധാനം. മറ്റൊന്നിലേക്കും തിരിയാന്‍ അവനാകില്ല. (തഫ്സീറുസ്സഅ്ദി)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.