إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ ﴿٣٠﴾ نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴿٣١﴾ نُزُلًا مِّنْ غَفُورٍ رَّحِيمٍ ﴿٣٢﴾
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്. (ഖുർആൻ:41/30-32)
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٣﴾ أُو۟لَٰٓئِكَ أَصْحَٰبُ ٱلْجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ﴿١٤﴾
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്. (ഖുർആൻ:46/13-14)
عَنْ سُفْيَانَ بْنِ عَبْدِ اللَّهِ الثَّقَفِيِّ، قَالَ قُلْتُ يَا رَسُولَ اللَّهِ قُلْ لِي فِي الإِسْلاَمِ قَوْلاً لاَ أَسْأَلُ عَنْهُ أَحَدًا بَعْدَكَ – وَفِي حَدِيثِ أَبِي أُسَامَةَ غَيْرَكَ – قَالَ “ قُلْ آمَنْتُ بِاللَّهِ فَاسْتَقِمْ ” .
സുഫ്’യാനുബ്‌നു അബ്ദില്ലാ رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ (നബി ﷺ യോട്) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങേക്കു ശേഷം മആരോടെങ്കിലും ചോദിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കാൻ കഴിയുന്ന ഇസ്ലാമിനെക്കുറിച്ച് ഒരു വാക്ക് എനിക്കു പറഞ്ഞു തന്നേക്കണം. നബി ﷺ പറഞ്ഞു: “ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു” എന്ന് നീ പറയുക. പിന്നീട് നീ ചൊവ്വായി നിലകൊള്ളുക. (മുസ്ലിം:38)
രണ്ട് ഗുണങ്ങൾ ഒരാളിലുണ്ടായിരിക്കുന്നതിന്റെ ശ്രേഷ്ടതയാണ് മേൽ വചനങ്ങൾ അറിയിക്കുന്നത്. ഏതൊക്കെയാണ് ആ രണ്ട് ഗുണങ്ങൾ ?
ഒന്ന്: ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുക (തൗഹീദ്)
രണ്ട്: പിന്നീട് നേരാംവണ്ണം നിലകൊള്ളുക (ഇസ്തിഖാമത്ത്)
“ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുക“ എന്നാൽ ഇപ്രകാരമാണ്:
يقول تعالى ذكره: ( إِنَّ الَّذِينَ قَالُوا رَبُّنَا اللَّهُ ) وحده لا شريك له, وبرئوا من الآلهة والأنداد
അവൻ (അല്ലാഹു) ഏകനാണ്, അവന് യാതൊരു പങ്കാളിയുമില്ല, (അവന് പുറമെ) ആരാധ്യൻമാരെ സ്വീകരിക്കുന്നതിൽ നിന്നും (അവന്) സമൻമാരെ ഉണ്ടാക്കുന്നതിൽ നിന്നും നിന്നും ഒഴിവായവരാണവർ. (ത്വബ്രി)
“നേരാംവണ്ണം നിലകൊള്ളുക“ എന്നാൽ ഇപ്രകാരമാണ്:
( ثُمَّ اسْتَقَامُوا ) على توحيد الله, ولم يخلطوا توحيد الله بشرك غيره به, وانتهوا إلى طاعته فيما أمر ونهى.
അല്ലാഹുവിനുള്ള തൗഹീദിൽ അടിയുറച്ച് നിൽക്കലാണ്, അല്ലാഹുവിനുള്ള തൗഹീദും അവനല്ലാത്തവർക്കുളള ശിർക്കും കൂട്ടിക്കുഴക്കാതെ നിൽക്കലാണ്, അവൻ (അല്ലാഹു) കല്പിച്ചതും വിലക്കിയതുമായ കാര്യങ്ങളിൽ അവനെ അനുസരിച്ച് നിലകൊള്ളലാണ്. (തഫ്സീർ ഇബ്നു ജരീ൪ അത്ത്വബ്‌രി)
ഈ രണ്ട് ഗുണങ്ങൾ ഒരാളിലുണ്ടെങ്കിൽ അവർക്ക് ലഭിക്കാനുള്ള നേട്ടങ്ങളും പ്രസ്തുത വചനങ്ങളിൽതന്നെ തുടർന്നു പറയുന്നുണ്ട്. മരണ വേളയിൽ അവരുടെ അടുക്കൽ മലക്കുകൾ വന്നിട്ട് പറയും: ‘നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട’.
عن مجاهد, قوله: ( تَتَنـزلُ عَلَيْهِمُ الْمَلائِكَةُ أَلا تَخَافُوا وَلا تَحْزَنُوا ) قال: لا تخافوا ما تقدمون عليه من أمر الآخرة, ولا تحزنوا على ما خلفتم من دنياكم من أهل وولد, فإنا نخلفكم في ذلك كله.
ഇമാം മുജാഹിദ് رحمه الله പറഞ്ഞു: (വരാനിരിക്കുന്ന) പരലോകത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു പേടിയും വേണ്ടതില്ല, നിങ്ങളുടെ ദുൻയാവിലെ കുടുംബത്തെ കുറിച്ചോ മക്കളെ കുറിച്ചോ യാതൊരും സങ്കടവും വേണ്ടതില്ല, അതിലെല്ലാം നാം പകരം നൽകുന്നതാണ്. (തഫ്സീർ ഇബ്നു ജരീ൪ അത്ത്വബ്‌രി)
തുടർന്ന് മലക്കുകൾ പറയും: ‘നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക’.
ശേഷം മലക്കുകൾ പറയുന്നത് ഇപ്രകാരമാണ്: ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു.
وقوله : ( نحن أولياؤكم في الحياة الدنيا وفي الآخرة ) أي : تقول الملائكة للمؤمنين عند الاحتضار : نحن كنا أولياءكم ، أي : قرناءكم في الحياة الدنيا ، نسددكم ونوفقكم ، ونحفظكم بأمر الله ، وكذلك نكون معكم في الآخرة نؤنس منكم الوحشة في القبور ، وعند النفخة في الصور ، ونؤمنكم يوم البعث والنشور ، ونجاوز بكم الصراط المستقيم ، ونوصلكم إلى جنات النعيم .
മരിക്കുമ്പോൾ മലക്കുകൾ വിശ്വാസികളോട് പറയുന്നു: ഞങ്ങൾ നിങ്ങളുടെ കൂട്ടുകാരായിരുന്നു. അതായത്: ഐഹിക ജീവിതത്തിൽ നിങ്ങളുടെ കൂട്ടാളികൾ. നിങ്ങളെ നേരെചൊവ്വെ നിലനിർത്തുകയും സത്യം സ്വീകരിക്കുന്നതിൽ പ്രേരിപ്പിച്ചു കൊണ്ടും, അല്ലാഹുവിന്റെ കൽപ്പനയാൽ ഞങ്ങൾ നിങ്ങളെ സംരക്ഷിച്ചിരുന്നു. അതുപോലെ, പരലോകത്ത് ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും. ഖബ്റുകളിലെ ഏകാന്തതയിൽ ഞങ്ങൾ നിങ്ങളെ ആശ്വസിപ്പിക്കും. സൂർ എന്ന കാഹളം ഊതപ്പെടുമ്പോൾ (ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും). ഉയിർത്തെഴുന്നേൽപ്പിന്റെയും പുനരാഗമനത്തിന്റെയും നാളിൽ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും. ഞങ്ങൾ നിങ്ങളോടൊപ്പം സ്വിറാത്തുൽ മുസ്തഖീം (സ്വിറാത്ത് പാലം ) മുറിച്ചുകടക്കും. നിങ്ങളെ സുഖാനുഗ്രഹത്തിന്റെ സ്വർഗത്തിലേക്ക് ഞങ്ങൾ നയിക്കും. (ഇബ്നുകസീർ)
{ نَحْنُ أَوْلِيَاؤُكُمْ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ } يحثونهم في الدنيا على الخير، ويزينونه لهم، ويرهبونهم عن الشر، ويقبحونه في قلوبهم، ويدعون الله لهم، ويثبتونهم عند المصائب والمخاوف، وخصوصًا عند الموت وشدته، والقبر وظلمته، وفي القيامة وأهوالها، وعلى الصراط، وفي الجنة يهنئونهم بكرامة ربهم، ويدخلون عليهم من كل باب { سَلَامٌ عَلَيْكُمْ بِمَا صَبَرْتُمْ فَنِعْمَ عُقْبَى الدَّارِ }
ദുൻയാവിൽ നന്മ ചെയ്യാൻ മലക്കുകൾ അവരെ പ്രേരിപ്പിക്കുന്നു, അവർക്ക് നൻമകളെ ഭംഗിയായി തോന്നിപ്പിക്കും, തിൻമകളെ കുറിച്ച് അവരെ പേടിപ്പെടുത്തും, അവരുടെ ഹൃദയത്തിൽ അതിനെ (തിൻമകളെ) കുറിച്ച് അവർ വെറുപ്പ് ഇട്ടുനൽകുന്നു, അവർക്കുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു, ഭയപ്പാടിന്റെയും പ്രയാസത്തിന്റെയും സന്ദർഭങ്ങളിൽ അവർ കൂടെ നിൽക്കും പ്രത്യേകിച്ച് മരണത്തിന്റെ വേളയിൽ, ഖബ്റിലും അതിന്റെ ഇരുട്ടിലും അവരുണ്ടാകും, ഖിയാമത്ത് നാളിലും അതിന്റെ ഭീകരതയിലും സ്വിറാത്തിലുമെല്ലാം അവരുണ്ടാകും, സ്വർഗ്ഗത്തിൽ അവർ തങ്ങളുടെ രക്ഷിതാവ് നൽകുന്ന ആദരവിന്റെ അടിസ്ഥാനത്തിൽ അവരെ അഭിനന്ദിക്കുന്നു, എല്ലാ വാതിലിലൂടെയും അവരുടെ അടുക്കല്‍ കടന്നുവന്നിട്ട് അവർ പറയും:{നിങ്ങള്‍ ക്ഷമ കൈക്കൊണ്ടതിനാല്‍ നിങ്ങള്‍ക്ക് സമാധാനം! അപ്പോള്‍ ലോകത്തിന്‍റെ പര്യവസാനം എത്ര നല്ലത്(13/24)} (തഫ്സീറുസ്സഅ്ദി)
ശേഷം മലക്കുകൾ പറയുന്നത് ഇപ്രകാരമാണ്: ‘നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്‘.
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ أَحَبَّ لِقَاءَ اللَّهِ أَحَبَّ اللَّهُ لِقَاءَهُ وَمَنْ كَرِهَ لِقَاءَ اللَّهِ كَرِهَ اللَّهُ لِقَاءَهُ ” . فَقُلْتُ يَا نَبِيَّ اللَّهِ أَكَرَاهِيَةُ الْمَوْتِ فَكُلُّنَا نَكْرَهُ الْمَوْتَ فَقَالَ ” لَيْسَ كَذَلِكِ وَلَكِنَّ الْمُؤْمِنَ إِذَا بُشِّرَ بِرَحْمَةِ اللَّهِ وَرِضْوَانِهِ وَجَنَّتِهِ أَحَبَّ لِقَاءَ اللَّهِ فَأَحَبَّ اللَّهُ لِقَاءَهُ وَإِنَّ الْكَافِرَ إِذَا بُشِّرَ بِعَذَابِ اللَّهِ وَسَخَطِهِ كَرِهَ لِقَاءَ اللَّهِ وَكَرِهَ اللَّهُ لِقَاءَهُ ” .
ആയിശ رضي الله عنها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെട്ടാല്‍ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടും. അല്ലാഹുവിനെ കാണാന്‍ വല്ലവനും ഇഷ്ടപ്പെടുന്നില്ലെങ്കിലോ അവനെ കാണാന്‍ അല്ലാഹുവും ഇഷ്ടപ്പെടുകയില്ല. ആയിശ رضي الله عنها പറയുന്നു: ഞാൻ നബി ﷺ യോട് ചോദിച്ചു: മരണത്തോടുള്ള വെറുപ്പാണോ ഉദ്ദേശം, കാരണം നമുക്കെല്ലാം മരണത്തോടുള്ള വെറുപ്പുണ്ടല്ലോ. നബി ﷺ പറഞ്ഞു: അതല്ല ഉദ്ദേശം, മറിച്ച് (ഇത്) ഒരു വിശ്വാസിക്ക് (മരണസമയത്ത്) അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും അവന്റെ പ്രീതിയുടെയും സ്വർഗത്തിന്റെയും സന്തോഷവാർത്ത നൽകപ്പെടുമ്പോൾ, അവൻ അല്ലാഹുവുമായി കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നു. അല്ലാഹുവും അവനെ കാണാൻ ഇഷ്ടപ്പെടുന്നു, ഒരു അവിശ്വാസിക്ക് അല്ലാഹുവിന്റെ കൈയിലുള്ള ശിക്ഷയെ കുറിച്ചും അവന്റെ പോപത്തെ വാർത്ത നൽകുമ്പോൾ, അവൻ അല്ലാഹുവിനെ കാണാൻ വെറുക്കുന്നു, അവനെ കാണാൻ അല്ലാഹുവും വെറുക്കുന്നു. (മുസ്ലിം: 2684)
kanzululoom.com