الفسر എന്നപദത്തിൽ നിന്നാണ് التفسير ഉണ്ടായത്. മൂടിവെച്ചത് തുറക്കുക എന്നാണ് الفسر എന്ന വാക്കിന്റെ അർത്ഥം. വിശുദ്ധ ഖുർആനിന്റെ അർത്ഥം വിശദീകരിക്കുന്നതിനാണ് സാങ്കേതികാർത്ഥത്തിൽ التفسير എന്നു പറയുന്നത്.
വിശുദ്ധ ഖുര്‍ആനിന്റെ തഫ്സീർ അറിയൽ അനിവാര്യമാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത് അതിനെ കുറിച്ച് ചിന്തിക്കുന്നതിനും ആലോചിക്കുന്നതിനും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുമാണ്.
كِتَٰبٌ أَنزَلْنَٰهُ إِلَيْكَ مُبَٰرَكٌ لِّيَدَّبَّرُوٓا۟ ءَايَٰتِهِۦ وَلِيَتَذَكَّرَ أُو۟لُوا۟ ٱلْأَلْبَٰبِ
നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി. (ഖുര്‍ആൻ:38/29)
{لِيَدَّبَّرُوا آيَاتِهِ} أَيْ: هَذِهِ الْحِكْمَةَ مِنْ إِنْزَالِهِ، لِيَتَدَبَّرَ النَّاسُ آيَاتِهِ، فَيَسْتَخْرِجُوا عِلْمَهَا وَيَتَأَمَّلُوا أَسْرَارَهَا وَحِكَمَهَا، فَإِنَّهُ بِالتَّدَبُّرِ فِيهِ وَالتَّأَمُّلِ لِمَعَانِيهِ، وَإِعَادَةِ الْفِكْرِ فِيهَا مَرَّةً بَعْدَ مَرَّةٍ، تُدْرِكُ بِرْكَتَهُ وَخَيْرَهُ، وَهَذَا يَدُلُّ عَلَى الْحَثِّ عَلَى تَدَبُّرِ الْقُرْآنِ، وَأَنَّهُ مِنْ أَفْضَلِ الْأَعْمَالِ، وَأَنَّ الْقِرَاءَةَ الْمُشْتَمِلَةَ عَلَى التَّدَبُّرِ أَفْضَلُ مِنْ سُرْعَةِ التِّلَاوَةِ الَّتِي لَا يَحْصُلُ بِهَا هَذَا الْمَقْصُودُ.
{ഇതിലെ ആയത്തുകളെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കുന്നതിനും}ഈ ഗ്രന്ഥം ഇറക്കിയ ലക്ഷ്യമിതാണ്. ജനങ്ങൾ അതിലെ വചനങ്ങൾ ചിന്തിച്ച് പഠിക്കണം. അതിലെ അറിവ് കണ്ടെത്തണം. അതിലെ വിധികളും രഹസ്യങ്ങളും ആലോചിക്കണം. നിരന്തരമായി അതിലെ ചിന്തകൾ ആവർത്തിക്കണം. അങ്ങനെ അതിലെ നന്മയും അനുഗ്രഹവും കണ്ടെത്തണം. ഇതെല്ലാം ക്വുർആൻ പഠിക്കാനുള്ള പ്രേരണയാണ്. കാരണം അത് ഏറ്റവും ഉത്തമമായ പ്രവൃത്തിയാണ്. വേഗത്തിൽ ഓതിപ്പോകുന്നതിനെക്കാൾ ശ്രേഷ്ഠം ആശയങ്ങൾ ഗ്രഹിച്ച് പാരായണം ചെയ്യുന്നതാണ്.
{وَلِيَتَذَكَّرَ أُولُو الأَلْبَابِ} أَيْ: أُولُو الْعُقُولِ الصَّحِيحَةِ، يَتَذَكَّرُونَ بِتَدَبُّرِهِمْ لَهَا كُلَّ عِلْمٍ وَمَطْلُوبٍ، فَدَلَّ هَذَا عَلَى أَنَّهُ بِحَسَبِ لُبِّ الْإِنْسَانِ وَعَقْلِهِ يَحْصُلُ لَهُ التَّذَكُّرُ وَالِانْتِفَاعُ بِهَذَا الْكِتَابِ.
{ബുദ്ധിമാന്മാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി} അതായത്: ശരിയായ ചിന്തയുള്ളവർക്ക്. അത് ചിന്തിച്ച് പഠിക്കുന്നതിലൂടെ വിജ്ഞാനത്തിന്റെ എല്ലാ വിഷയങ്ങളും പ്രതിഫലിപ്പിക്കാൻ കഴിയും. ഇതിൽനിന്ന് പഠിക്കുന്നതും പ്രയോജനം നേടുന്നതും ഒരു വ്യക്തിയുടെ പക്വതയ്ക്കും മനസ്സിലാക്കാനുള്ള കഴിവിനും ആനുപാതികമായിരിക്കുമെന്നാണ്. (തഫ്സീറുസ്സഅ്ദി)
ഖുർആൻ ഇറങ്ങിയതിന്റെ ലക്ഷ്യം ജനങ്ങൾ അതിന്റെ വചനങ്ങളെക്കുറിച്ച് ചിന്തിക്കലാണ്. ഖുര്‍ആനിന്റെ അര്‍ത്ഥവും ആശയവും അറിഞ്ഞാണ് അതിലെ ആയത്തുകളെ കുറിച്ച് ചിന്തിക്കേണ്ടത്. അതിനാല്‍ തന്നെ ഖുര്‍ആനിന്റെ തഫ്സീര്‍ മനസ്സിലാക്കുക എന്നത് ഓരോ മുസ്‌ലിംകള്‍ക്കും ആവശ്യമായ കാര്യമാണ്. മാത്രവുമല്ല ആശയം ഉൾകൊള്ളാതെ ഖുർആനിൽ നിന്നും ഗുണപാഠം സ്വീകരിക്കാനും കഴിയില്ല. ഖുർആനിനെക്കുറിച്ച് ചിന്തിക്കാത്ത ആളുകളെ അല്ലാഹു ആക്ഷേപിച്ചു പറയുകയും ചെയ്യുന്നു.
أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ
അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?(ഖുർആൻ:47/24)
أَيْ: فَهَلَّا يَتَدَبَّرُ هَؤُلَاءِ الْمُعْرِضُونَ لِكِتَابِ اللَّهِ، وَيَتَأَمَّلُونَهُ حَقَّ التَّأَمُّلِ، فَإِنَّهُمْ لَوْ تَدَبَّرُوهُ، لَدَلَّهُمْ عَلَى كُلِّ خَيْرٍ، وَلَحَذَّرَهُمْ مِنْ كُلِّ شَرٍّ، وَلَمَلَأَ قُلُوبَهُمْ مِنَ الْإِيمَانِ، وَأَفْئِدَتَهُمْ مِنَ الْإِيقَانِ، وَلِأَوْصَلَهُمْ إِلَى الْمَطَالِبِ الْعَالِيَةِ، وَالْمَوَاهِبِ الْغَالِيَةِ، وَلَبَيَّنَ لَهُمُ الطَّرِيقَ الْمُوَصِّلَةَ إِلَى اللَّهِ، وَإِلَى جَنَّتِهِ وَمُكَمِّلَاتِهَا وَمُفْسِدَاتِهَا، وَالطَّرِيقِ الْمُوَصِّلَةِ إِلَى الْعَذَابِ، وَبِأَيِّ شَيْءٍ تُحَذِّرُ، وَلَعَرَّفَهُمْ بِرَبِّهِمْ، وَأَسْمَائِهِ وَصِفَاتِهِ وَإِحْسَانِهِ، وَلَشَوَّقَهُمْ إِلَى الثَّوَابِ الْجَزِيلِ، وَرَهَّبَهُمْ مِنَ الْعِقَابِ الْوَبِيلِ.
അതായത്: അല്ലാഹുവിന്റെ ഗ്രന്ഥത്തെ അവഗണിക്കുന്നവർ അത് ചിന്തിക്കേണ്ടവിധം അതിനെക്കുറിച്ച് ചിന്തിച്ചു മനസ്സിലാക്കുന്നില്ല. അവരതിനെ ചിന്തിച്ച് മനസ്സിലാക്കിയിരുന്നുവെങ്കിൽ ധാരാളം നന്മകൾ അതവർക്ക് അറിയിച്ചുകൊടുക്കുമായിരുന്നു. ധാരാളം തിന്മകളെക്കുറിച്ച് അവരെ താക്കീത് ചെയ്യുകയും ചെയ്യുമായിരുന്നു. ഹൃദയങ്ങളിൽ ദൃഢവിശ്വാസവും നിറക്കുമായിരുന്നു. ഉയർന്ന സമ്മാനങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും അതവരെ എത്തിക്കുമായിരുന്നു. അല്ലാഹുവിലേക്കും സ്വർഗത്തിലേക്കുമെത്തിക്കുന്ന വഴിയും അതിന്നാവശ്യമായതും അതിനെ തകരാറാക്കുന്നതും അവർക്കത് വ്യക്തമാക്കിക്കൊടുക്കും. ശിക്ഷയിലേക്കെത്തിക്കുന്ന വഴികളും അതിനെന്തൊക്കെ സൂക്ഷിക്കണമെന്നും അവർക്ക് അവരുടെ രക്ഷിതാവിനെയും അവന്റെ നാമങ്ങളും വിശേഷണങ്ങളും അനുഗ്രഹങ്ങളും മനസ്സിലാക്കാനുമാകും. മഹത്തായ പ്രതിഫലത്തിന് ആഗ്രഹിപ്പിക്കുകയും വിനാശകരമായ ശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തുകയും ചെയ്യും. (തഫ്സീറുസ്സഅ്ദി)
ഖുർആനിൽ ഉൾകൊണ്ട നന്മകൾ അറിയണമെങ്കിൽ അർത്ഥവും ആശയവും അറിയൽ നിർബന്ധമാണ്. അതിനാലാണ് തഫ്‌സീർ അറിയൽ നിർബന്ധം എന്നു പറയുന്നത്.
ഈ മാർഗ്ഗത്തിലായിരുന്നു മുൻഗാമികൾ ഉണ്ടായിരുന്നത്. അവർ ഖുർആനിന്റെ പദങ്ങളും അർത്ഥങ്ങളും പഠിച്ചു. അക്കാരണത്താൽ അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ച് പ്രവർത്തിക്കാനവർക്കു സാധിച്ചു. അർത്ഥമറിയാതെ പ്രവർത്തിയിൽ കൊണ്ടുവരിക സാധ്യമല്ലല്ലോ.
ഉസ്മാന്‍ ബ്‌നു അഫ്ഫാന്‍, അബ്ദുല്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُمَا തുടങ്ങിയവരിൽ നിന്നും സ്വഹാബികളുടെ ഖുർആൻ പഠനത്തെപ്പറ്റി കാണുന്നത് : നബി ﷺ യില്‍ നിന്ന് പത്ത് ആയത്തുകള്‍ പഠിച്ചാല്‍ അതിലെ അറിവും അമലുമെല്ലാം പഠിച്ചതിനു ശേഷമേ അടുത്ത ആയത്തുകള്‍ തുടങ്ങുമായിരുന്നുള്ളൂ. ഇല്‍മും അമലും ഒന്നിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഖു൪ആന്‍ പഠിച്ചു എന്നാണവര്‍ പറയാറുണ്ടായിരുന്നത്. (ഹാകിം : മുസ്തദ്റക് – 1/557 , ബൈഹഖി : അബാബുല്‍ ഈമാന്‍ – 1953)
عن ابن مسعود، قال: كانَ الرجل مِنَّا إذا تعلَّم عَشْر آياتٍ لم يجاوزهُنّ حتى يعرف معانيهُنَّ، والعملَ بهنَّ
ഇബ്‌നു മസ്ഊദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങളിലൊരാള്‍ ഖു൪ആനിലെ പത്ത് സൂക്തം പഠിച്ചാല്‍ അതിന്റെ ആശയം മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാതെ അടുത്തതിലേക്ക് കടക്കുകയില്ല.
ശൈഖുൽ ഇസ്ലാം ഇബ്‌നു തൈമിയ്യ رحمه الله പറയുന്നു: ഗണിതം, വൈദ്യം തുടങ്ങിയ വിജ്ഞാന ശാഖകൾ അതിന്റെ വിശദീകരണം അറിയാതെ ഒരാളും വായിക്കുകയില്ല അപ്പോൾ പിന്നെ മനുഷ്യന്റെ ഇഹപര വിജയം കുടികൊള്ളുന്ന അവന്റെ വിജയത്തിൻറേയും സൗഭാഗ്യത്തിന്റെയും അടിസ്ഥാനമായ, മോചന ഗ്രന്ഥമായ അല്ലാഹുവിന്റെ കലാമിന്റെ കാര്യം പറയാനില്ലല്ലോ. (മജ്മൂഉൽ ഫതാവാ: 13/332)
പണ്ഡിതന്മാർ ഈ ഖുർആൻ ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കൽ നിർബന്ധമാണ്.
وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ لَتُبَيِّنُنَّهُۥ لِلنَّاسِ وَلَا تَكْتُمُونَهُۥ فَنَبَذُوهُ وَرَآءَ ظُهُورِهِمْ وَٱشْتَرَوْا۟ بِهِۦ ثَمَنًا قَلِيلًا ۖ فَبِئْسَ مَا يَشْتَرُونَ
വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ. (ഖുർആൻ:3/187)
ഈ വിശദീകരണത്തിൽ പദങ്ങളും ആശയങ്ങളും ഉൾപ്പെടും.
സ്തുത്യർഹമായ ലക്ഷ്യത്തിലേക്കെത്തലും ഫലം കണ്ടെത്തലുമാണ് വിശദീകരണങ്ങൾ അറിയലിന്റെ ലക്ഷ്യം. അല്ലാഹു പറഞ്ഞ കാര്യങ്ങളെ അംഗീകരിക്കലും ഉപയോഗപ്പെടുത്തലും അല്ലാഹു ഉദ്ദേശിച്ച പ്രകാരം നടപ്പിൽ വരുത്തലുമാണത്. ഉൾകാഴ്ചയോടുകൂടി അല്ലാഹുവിനെ ആരാധിക്കാനുമത്രെ അത്.
www.kanzululoom.com