ആദ്യമനുഷ്യനായ ആദം عليه السلام യെ അല്ലാഹു മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. പിന്നീട് ആദമിൽ നിന്നും – അദ്ധേഹത്തിന്റെ വാരിയെല്ലില്‍ നിന്നും – അദ്ധേഹത്തിന്റെ ഇണയേയും സൃഷ്ടിച്ചു. ആദമിന്റെ സന്തതികൾ സൃഷ്ടിക്കപ്പെട്ടത് ബീജത്തിൽ നിന്നാണ്.
وَٱللَّهُ خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ جَعَلَكُمْ أَزْوَٰجًا ۚ
അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജകണത്തില്‍ നിന്നും സൃഷ്ടിച്ചു. പിന്നെ അവന്‍ നിങ്ങളെ ഇണകളാക്കി. (ഖുർആൻ:35/11)
هُوَ ٱلَّذِى خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ
മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. (ഖുർആൻ:40/67)
{പിന്നെ ബീജകണത്തിൽനിന്നും} മറ്റ് മനുഷ്യരെല്ലാം മാതാവിന്റെ വയറ്റിൽ സൃഷ്ടിക്കപ്പെട്ടത് ഇതിൽനിന്നാണ്. (തഫ്സീറുസ്സഅ്ദി)
وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ ﴿١٢﴾ ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ﴿١٣﴾
തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. (ഖുർആൻ:23/12-13)
കുഴഞ്ഞമാവ് പോലെയുള്ള കളിമണ്ണില്‍ നിന്നുള്ള ഏതോ ഒരുതരം സത്തില്‍ നിന്ന് ആദം عليه السلام സൃഷ്ടിക്കപ്പെട്ടു. ഇതാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ ഉത്ഭവം. പിന്നീട് ഇന്ദ്രിയ ബീജം വഴിയുള്ള മനുഷ്യോല്‍പാദനം രൂപംകൊള്ളുകയും, ജനനപരമ്പര തുടരുകയും ചെയ്തു. പിതാക്കളില്‍ നിന്നുള്ള ശുക്ലബീജം മാതാക്കളുടെ ഗര്‍ഭാശയത്തില്‍ സ്ഥലം പിടിക്കുന്നതിനെയാണ് ‘ഭദ്രമായ താവളത്തില്‍ വെച്ചു’ എന്നു പറഞ്ഞത്. (അമാനി തഫ്സീര്‍:6/2)
ബീജത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്ന വസ്തുത മനുഷ്യനെ അല്ലാഹു ഓര്‍മ്മിച്ചിട്ടുള്ളതായി കാണാൻ കഴിയും.
أَوَلَمْ يَرَ ٱلْإِنسَٰنُ أَنَّا خَلَقْنَٰهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ
മനുഷ്യന്‍ കണ്ടില്ലേ; അവനെ നാം ഒരു ബീജകണത്തില്‍ നിന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന്? എന്നിട്ട് അവനതാ ഒരു പ്രത്യക്ഷമായ എതിര്‍പ്പുകാരനായിരിക്കുന്നു. (ഖുർആൻ:36/77)
സ്രവിക്കപ്പെടുന്ന മുഴുവന്‍ ശുക്ലത്തില്‍നിന്നല്ല, മറിച്ച് ശുക്ലത്തിലടങ്ങിയിരിക്കുന്ന അനേകം കോടി ബീജങ്ങളിലൊന്നില്‍നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നത്. ഇതിലേക്ക് സൂചന നൽകുന്ന ഖുര്‍ആന്‍ സൂക്തം കാണുക:
أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ
അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? (ഖു൪ആന്‍:75/37)
ഗര്‍ഭാശയങ്ങളില്‍ മനുഷ്യ ബീജമാകുന്ന ശുക്ലം സ്രവിപ്പിക്കുന്നതു മനുഷ്യന്‍ തന്നെയാണെങ്കിലും അത് ഉണ്ടാക്കുന്നത് അല്ലാഹുവാണ്.
أَفَرَءَيْتُم مَّا تُمْنُونَ ﴿٥٨﴾ ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَٰلِقُونَ ﴿٥٩﴾
അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്? (ഖുർആൻ:56/58-59)
ബീജത്തിൽ നിന്ന് മനുഷ്യകുഞ്ഞ് രൂപപ്പെടുന്ന ഘട്ടങ്ങളെ വിശുദ്ധ ഖുര്‍ആൻ കൃത്യമായും മനോഹരമായും വിവരിച്ചിട്ടുണ്ട്.
هُوَ ٱلَّذِى خَلَقَكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ثُمَّ لِتَكُونُوا۟ شُيُوخًا ۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبْلُ ۖ وَلِتَبْلُغُوٓا۟ أَجَلًا مُّسَمًّى وَلَعَلَّكُمْ تَعْقِلُونَ
മണ്ണില്‍ നിന്നും, പിന്നെ ബീജകണത്തില്‍ നിന്നും, പിന്നെ ഭ്രൂണത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവന്‍ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങള്‍ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളില്‍ ചിലര്‍ മുമ്പേതന്നെ മരണമടയുന്നു. നിര്‍ണിതമായ ഒരു അവധിയില്‍ നിങ്ങള്‍ എത്തിച്ചേരുവാനും നിങ്ങള്‍ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി. (ഖുർആൻ:40/67)
ബീജത്തിൽ നിന്ന് ഭ്രൂണം, തുടർന്ന്, മാംസപിണ്ഡം, അസ്ഥി, ശേഷം ആത്മാവ് ഊതപ്പെടുന്നു. {പിന്നീട് ശിശുവായി നിങ്ങളെ അവൻ പുറത്തുകൊണ്ടുവരുന്നു} ഇതാണ് ദൈവികമായ സൃഷ്ടിപ്പിന്റെ ഘട്ടങ്ങൾ. (തഫ്സീറുസ്സഅ്ദി)
وَلَقَدْ خَلَقْنَا ٱلْإِنسَٰنَ مِن سُلَٰلَةٍ مِّن طِينٍ ﴿١٢﴾ ثُمَّ جَعَلْنَٰهُ نُطْفَةً فِى قَرَارٍ مَّكِينٍ ﴿١٣﴾ ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَٰمًا فَكَسَوْنَا ٱلْعِظَٰمَ لَحْمًا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ ﴿١٤﴾
തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. (ഖുർആൻ:23/12-14)
يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും, പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. (ഖുർആൻ:22/5)
{ثُمَّ مِنْ نُطْفَةٍ} أي: مني، وهذا ابتداء أول التخليق، {ثُمَّ مِنْ عَلَقَةٍ} أي: تنقلب تلك النطفة، بإذن الله دما أحمر، {ثُمَّ مِنْ مُضْغَةٍ } أي: ينتقل الدم مضغة، أي: قطعة لحم، بقدر ما يمضغ، وتلك المضغة تارة تكون {مُخَلَّقَةٍ} أي: مصور منها خلق الآدمي، {وَغَيْرِ مُخَلَّقَةٍ} تارة، بأن تقذفها الأرحام قبل تخليقها،
{പിന്നീട് ബീജത്തില്‍ നിന്നും} അതായത്:ശുക്ലം. ഇതാണ് സൃഷ്ടി പ്രക്രിയയുടെ തുടക്കം. {പിന്നീട് ഭ്രൂണത്തില്‍ നിന്നും}ബീജം മാറിമറിയുന്നു. അല്ലാഹുവിന്റെ അനുമതിയോടെ അത് ചുവന്ന രക്തപിണ്ഢമായി മാറുന്നു. {അനന്തരം മാംസപിണ്ഡത്തില്‍ നിന്നും} രക്തം ഒരു മാംസക്കഷണമായി മാറുന്നു, ഒരു കഷണം മാംസത്തിന്റെ വലിപ്പം, ചവയ്ക്കാൻ കഴിയുന്നത്ര. ആ മാംസക്കഷണം ചിലപ്പോൾ (രൂപം നല്‍കപ്പെട്ടതും) അതിന് മനുഷ്യ സവിശേഷതകളുണ്ട്; അല്ലെങ്കിൽ ചിലപ്പോൾ {രൂപം നല്‍കപ്പെടാത്തതുമായ} ഗർഭം അലസുമ്പോൾ, ഗർഭപാത്രത്തിൽ രൂപപ്പെടുന്നതിന് മുമ്പ്. (തഫ്സീറുസ്സഅ്ദി)
മനുഷ്യന്റെ തുടക്കം മണ്ണിൽ നിന്നാകുന്നു. മനുഷ്യന്റെ ആദ്യ പിതാവായ ആദം عليه السلام നബിയെ അല്ലാഹു സൃഷ്ടിച്ചതും, ഇന്ദ്രിയത്തിൽ അടക്കം ചെയ്ത മനുഷ്യബീജത്തിന്റെ ഉത്ഭവവും മണ്ണിൽ നിന്നാണ്. മണ്ണിൽ നിന്നും ജലത്തിൽ നിന്നുമായി ഉല്പാദിപ്പിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ആദ്യം രക്തവും പിന്നീട് ശുക്ലവും ഉണ്ടാകുന്നു. ശുക്ലജലത്തിന്റെ ഏറ്റവും ചെറിയ ഒരംശം മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിക്കുന്നു. താമസിയാതെ അതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിലേക്ക് അത് നീങ്ങുന്നു. അനന്തരം അത് ഗർഭാശയഭിത്തികളിൽ അള്ളിപ്പിടിക്കുന്ന ഒരു രക്തക്കട്ട (علقة) ആയി മാറുന്നു. അൽപദിവസത്തിനകം അത് മാംസപിണ്ഡമായി (مضغة) മാറുന്നു. ഗർഭത്തിലിരിക്കുന്ന ശിശുവിന്റെ നാലാമത്തെ ഈ ഘട്ടത്തെ അല്ലാഹു രണ്ട് അവസ്ഥയിലായി വിവരിക്കുന്നു; ശരിയായ രൂപം നൽകപ്പെട്ടതും അല്ലാത്തതും (مخلقة وغيرمخلقة). (അമാനി തഫ്സീര്‍ – സംക്ഷിപ്തം)
مخلقة എന്ന പദം രണ്ടു മൂന്നു തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു. അതായത്: രൂപവും അവയവങ്ങളും, ഇന്ദ്രിയശക്തികളുമെല്ലാം പൂർത്തിയായി നൽകപ്പെട്ടത് എന്നും, ജീവനോടു കൂടി പ്രസവിക്കപ്പെടത്തക്കവണ്ണം പൂർണനില നൽകപ്പെട്ടതു എന്നും, മനുഷ്യരൂപം പൂർത്തിയായി നൽകപ്പെട്ടതു എന്നും – ഇങ്ങനെ മൂന്നൂ വിധത്തിൽ -വ്യാഖ്യാനിക്കപ്പെട്ടു കാണാം. രൂപം നല്കപ്പെടാത്തതു (غيرمخلقة) എന്ന വാക്കിന്റെ ഉദ്ദേശ്യവും ഇതനുസരിച്ചു വ്യാഖ്യാനിക്കപ്പെടാം. ഏതഭിപ്രായം നാം സ്വീകരിച്ചാലും, മേൽപറഞ്ഞ നാലു ഘട്ടങ്ങളിൽവെച്ചു കൂടുതൽ സമയം പിടിക്കുന്നത് ഈ നാലാമത്തെ ഘട്ടത്തിലാകുന്നു. ഗർഭസ്ഥശിശുവിന്റെ പൂർണ്ണതയും അപൂർണ്ണതയും നിർണ്ണയിക്കപ്പെടുന്നതും, ആകൃതിയും പ്രകൃതിയും നൽകപ്പെടുന്നതും ഈ ഘട്ടത്തിലാകുന്നു. അങ്ങിനെ കുറച്ചു മാസങ്ങളോളം ആ ശിശു ഗർഭാശയലോകത്ത് വെച്ചു വളർത്തപ്പെടുന്നു. അനുനിമിഷം അതിനുവേണ്ടുന്ന എല്ലാ ശുശ്രുഷകളും അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന ഹസ്തം നടത്തിക്കൊണ്ടിരിക്കുന്നു. വളരുവാനും, വികസിക്കുവാനും, ഭക്ഷണ പാനീയങ്ങൾക്കും വേണ്ടുന്ന എല്ലാ സൗകര്യങ്ങളും അവിടെ അത് ശരിപ്പെടുത്തിക്കൊടുക്കുന്നു. ഇത്രയും കാലത്തെ അത്ഭുതകരമായ – അജ്ഞാതമായ – ആ ജീവിതത്തെപ്പറ്റി മനുഷ്യനു വേഗം കണ്ടറിയുക സാധ്യമല്ലെങ്കിലും അവനു അത് നിഷേധിക്കുവാൻ സാദ്ധ്യമല്ല. ഇതിനെ പറ്റി മാത്രം ആലോചിക്കുന്നതായാൽ അല്ലാഹുവിന്റെ ശക്തി മാഹാത്മ്യവും, അവന്റെ സൃഷ്ടിവൈഭവവും മനുഷ്യനു മനസ്സിലാക്കുവാൻ പ്രയാസവുമില്ല. അതുകൊണ്ടാണ് ഇത്രയും സംഗതികൾ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് لنبين لكم (നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുവാൻ വേണ്ടി) എന്ന് അല്ലാഹു പറയുന്നത്. (അമാനി തഫ്സീര്‍)
ٱلَّذِىٓ أَحْسَنَ كُلَّ شَىْءٍ خَلَقَهُۥ ۖ وَبَدَأَ خَلْقَ ٱلْإِنسَٰنِ مِن طِينٍ ﴿٧﴾ ثُمَّ جَعَلَ نَسْلَهُۥ مِن سُلَٰلَةٍ مِّن مَّآءٍ مَّهِينٍ ﴿٨﴾ ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ ﴿٩﴾
താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്‍റെ സൃഷ്ടി കളിമണ്ണില്‍ നിന്ന് അവന്‍ ആരംഭിച്ചു. പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്‍റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ. (ഖു൪ആന്‍:32/7-9)
{മനുഷ്യന്റെ സൃഷ്ടി കളിമണ്ണിൽനിന്ന് അവൻ ആരംഭിച്ചു} അത് മനുഷ്യപിതാവായ ആദം നബി(അ)യുടെ സൃഷ്ടിപ്പാണ്. {പിന്നീട് അവന്റെ സന്തതിയെ അവനുണ്ടാക്കി) അതായത് ആദമിന്റെ സന്തതികൾ ഉണ്ടായത്. {നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തിൽനിന്ന് അവനുണ്ടാക്കി} വൃത്തികെട്ടതും അപ്രാധാന്യവുമായി കണക്കാക്കപ്പെടുന്ന ബീജത്തിൽനിന്ന്. {പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും} പിന്നെ അവൻ മാംസവും ഞരമ്പുകളും പേശികളും അവയവങ്ങളും കൊണ്ട് അവനെ രൂപപ്പെടുത്തി. ആ സൃഷ്ടിപ്പിനെ അവൻ നന്നാക്കി. ഓരോ അവയവത്തെയും അനുയോജ്യമായ സ്ഥലത്ത് സ്ഥാപിച്ചു. മറ്റൊരു സ്ഥലവും അതിന് ഇതിനെക്കാൾ മികച്ചതായിരിക്കില്ല. {തന്റെ വകയായുള്ള അത്മാവ് അവനിൽ ഊതുകയും ചെയ്തു} മലക്കിനെ അയച്ച് അവനുവേണ്ടി സൃഷ്ടിച്ച ആത്മാവിനെ അവനിൽ ഊതി. അല്ലാഹുവിന്റെ അനുമതിയാൽ അവൻ നീർജീവനായിരുന്നതിന് ശേഷം ജീവനുള്ളവനായി. {നിങ്ങൾക്കവൻ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരികയും ചെയ്തു} ഓരോരോ ഉപകാരം അവൻ നിങ്ങൾക്ക് ചെയ്ത് തന്നുകൊണ്ടിരുന്നു. {കുറച്ച് മാത്രമെ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ} നിങ്ങളെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തവന്. (തഫ്സീറുസ്സഅ്ദി)
أَلَمْ نَخْلُقكُّم مِّن مَّآءٍ مَّهِينٍ ﴿٢٠﴾ فَجَعَلْنَٰهُ فِى قَرَارٍ مَّكِينٍ ﴿٢١﴾ إِلَىٰ قَدَرٍ مَّعْلُومٍ ﴿٢٢﴾ فَقَدَرْنَا فَنِعْمَ ٱلْقَٰدِرُونَ ﴿٢٣﴾
നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചില്ലേ? എന്നിട്ട് നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു. നിശ്ചിതമായ ഒരു അവധി വരെ. അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍! (ഖുർആൻ:77/20-23)
അല്ലാഹു അതിനെ {ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു}. അതാണ് ഗര്‍ഭപാത്രം. അതിലത് തങ്ങുകയും വളരുകയും ചെയ്തു. {നിശ്ചിതമായ ഒരവധിവരെ} ഒരു നിര്‍ണിത സമയം. {അങ്ങനെ നാം നിര്‍ണയിച്ചു} ആ ഇരുട്ടുകളില്‍ ഗര്‍ഭസ്ഥശിശുവിനെ നാം നിയന്ത്രിക്കുകയും നിര്‍ണയിക്കുകയും ചെയ്തു. ബീജത്തില്‍ നിന്നും അതിനെ ഭ്രൂണമാക്കി മാറ്റി. പിന്നീട് അതിനെ മാംസപിണ്ഡമാക്കി. തുടര്‍ന്ന് അല്ലാഹു അതിന് ശരീരവും ആത്മാവും നല്‍കി. (തഫ്സീറുസ്സഅ്ദി)
ബീജത്തിൽ നിന്നും മനുഷ്യ കുഞ്ഞിലേക്കുള്ള വിവിധ ഘട്ടങ്ങളെ കുറിച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നവര്‍ക്ക് ശ്രദ്ധേയമായ ചില പാഠങ്ങളുണ്ട്.
1. അല്ലാഹുവിന്റെ കഴിവും യുക്തിയും
{لِنُبَيِّنَ لَكُمْ} أصل نشأتكم، مع قدرته تعالى، على تكميل خلقه في لحظة واحدة، ولكن ليبين لنا كمال حكمته، وعظيم قدرته، وسعة رحمته.
{നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി} അല്ലാഹുവിന്റെ കഴിവ് കൊണ്ട് നിങ്ങളുടെ സൃഷ്ടിപ്പ് ഒരൊറ്റ നിമിഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെങ്കിലും അല്ലാഹുവിന്റെ യുക്തിയുടെ പൂർണത, അവന്റെ കഴിവിന്റെ മഹത്വം, അവന്റെ കാരുണ്യത്തിന്റെ വിശാലത എന്നിവ ബോധ്യപ്പെടുത്തുന്നു. (തഫ്സീറുസ്സഅ്ദി)
2. ജീവിതം ഒരു പരീക്ഷണം
إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعَۢا بَصِيرًا
കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (ഖു൪ആന്‍:76/2)
ثُمَّ لَمَّا أَرَادَ اللَّهُ تَعَالَى خَلْقَهُ، خَلَقَ أَبَاهُ آدَمَ مِنْ طِينٍ، ثُمَّ جَعَلَ نَسْلَهُ مُتَسَلْسِلًا مِنْ نُطْفَةٍ أَمْشَاجٍ أَيْ: مَاءٍ مَهِينٍ مُسْتَقْذِرٍ نَبْتَلِيهِ بِذَلِكَ لِنَعْلَمَ هَلْ يَرَى حَالَهُ الْأُولَى وَيَتَفَطَّنُ لَهَا أَمْ يَنْسَاهَا وَتَغُرُّهُ نَفْسُهُ؟
പിന്നീട് അവന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചപ്പോള്‍ പിതാവായ ആദമിനെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു. പിന്നീട് അവനില്‍ നിന്ന് തുടര്‍ പരമ്പരകളെ ഏര്‍പ്പെടുത്തി. (കൂടിക്കലര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന്). അതായത് നിസ്സാരവും വെറുപ്പുളവാക്കുന്നതുമായ. {നാം അവനെ പരീക്ഷിക്കുന്നതിനായിട്ട്} മനുഷ്യന്‍ അവന്റെ ആദ്യ അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും കാര്യങ്ങള്‍ ഗ്രഹിക്കുകയുമാണോ ചെയ്തത്; അതോ, അതിനെ വിസ്മരിക്കുകയും സ്വയം വഞ്ചിതനാവുകയുമാണോ ചെയ്തത് എന്ന്. (തഫ്സീറുസ്സഅ്ദി)
3.അല്ലാഹു ഏകനായാണ് മനുഷ്യരെ സൃഷ്ടിച്ചത്. അതിനാൽ മനുഷ്യര്‍ അല്ലാഹുവിനെ മാത്രമെ ആരാധിക്കാൻ പാടുള്ളൂ.
4.അല്ലാഹുവിന് നന്ദി കാണിക്കുക
മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് പരാമര്‍ശിക്കുന്ന സൂറ:സജദ യിലെ മേൽ കൊടുത്തിട്ടുള്ള ആയത്തുകൾ (32/7-9) കാണുക. വിഷയം അല്ലാഹു അവസാനിപ്പിക്കുന്നത് ഇപ്രകാരം പറഞ്ഞുകൊണ്ടാണ്:
قَلِيلًا مَّا تَشْكُرُونَ
കുറച്ച് മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ. (ഖുർആൻ:32/9)
{കുറച്ച് മാത്രമെ നിങ്ങൾ നന്ദി കാണിക്കുന്നുള്ളൂ} നിങ്ങളെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തവന്. (തഫ്സീറുസ്സഅ്ദി)
5.ഒന്നുമില്ലായ്മയിൽ നിന്ന് മനുഷ്യരെ സൃഷ്ടിച്ചവൻ ചിതറിപ്പോയതിനുശേഷം അവനെ പുനർനിർമിക്കാൻ കഴിവുള്ളവനാണ്.
മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുവാൻ തയ്യാറില്ലാത്തവരോടു, തങ്ങളുടെ സ്വന്തം സൃഷ്ടിയുടെ ആരംഭം മുതൽ മരണം വരെയുള്ള അവസ്ഥാ വിശേഷങ്ങളെപ്പറ്റി ചിന്തിച്ചു നോക്കുവാൻ അല്ലാഹു കല്പിക്കുന്നത് കാണുക:
يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى رَيْبٍ مِّنَ ٱلْبَعْثِ فَإِنَّا خَلَقْنَٰكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِى ٱلْأَرْحَامِ مَا نَشَآءُ إِلَىٰٓ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوٓا۟ أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرْذَلِ ٱلْعُمُرِ لِكَيْلَا يَعْلَمَ مِنۢ بَعْدِ عِلْمٍ شَيْـًٔا ۚ وَتَرَى ٱلْأَرْضَ هَامِدَةً فَإِذَآ أَنزَلْنَا عَلَيْهَا ٱلْمَآءَ ٱهْتَزَّتْ وَرَبَتْ وَأَنۢبَتَتْ مِن كُلِّ زَوْجِۭ بَهِيجٍ ﴿٥﴾ ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلْحَقُّ وَأَنَّهُۥ يُحْىِ ٱلْمَوْتَىٰ وَأَنَّهُۥ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿٦﴾ وَأَنَّ ٱلسَّاعَةَ ءَاتِيَةٌ لَّا رَيْبَ فِيهَا وَأَنَّ ٱللَّهَ يَبْعَثُ مَن فِى ٱلْقُبُورِ ﴿٧﴾
മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും. (ഖുർആൻ:22/5)
ആദ്യസൃഷ്ടിയുടെ കർത്താവായ അല്ലാഹുവിനു അവരെ ജീവിപ്പിക്കുവാൻ നിശ്ചയമായും കഴിവുണ്ടെന്നും, അനേകം സ്ഥിതി മാറ്റങ്ങൾക്കു വിധേയരായ അവർ വീണ്ടും ചില മാറ്റങ്ങൾക്കു കൂടി വിധേയരാകുന്നതിൽ അസാംഗത്യമൊന്നുമില്ലെന്നും ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കുവാൻ കഴിയും.
മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ച് പരാമര്‍ശിക്കുന്ന സൂറ:മുഅ്മിനൂനിലെ മേൽ കൊടുത്തിട്ടുള്ള ആയത്തുകൾക്ക് (23/12-14) ശേഷം അല്ലാഹു പറയുന്നത് കാണുക:
ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ ﴿١٥﴾ ثُمَّ إِنَّكُمْ يَوْمَ ٱلْقِيَٰمَةِ تُبْعَثُونَ ﴿١٦﴾
പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്. (ഖു൪ആന്‍:23/15-16)
أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى ﴿٣٦﴾ أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ ﴿٣٧﴾ ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ ﴿٣٨﴾ فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ﴿٣٩﴾ أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ﴿٤٠﴾
മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്! അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ? (ഖു൪ആന്‍:75/36-40)
{أَلَيْسَ ذَلِكَ} الَّذِي خَلَقَ الْإِنْسَانَ وَطَوَّرَهُ إِلَى هَذِهِ الْأَطْوَارِ الْمُخْتَلِفَةِ {بِقَادِرٍ عَلَى أَنْ يُحْيِيَ الْمَوْتَى} بَلَى إِنَّهُ عَلَى كُلِّ شَيْءٍ قَدِيرٍ.
{അങ്ങനെയുള്ളവനല്ലേ?} അതായത്: മനുഷ്യനെ സൃഷ്ടിക്കുകയും വ്യത്യസ്തമായ ഘട്ടങ്ങളിലൂടെ അവനെ വളര്‍ത്തുകയും ചെയ്തവന്‍.{മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവന്‍} അവന്‍ എല്ലാറ്റിനും കഴിവുള്ളവന്‍ തന്നെ. (തഫ്സീറുസ്സഅ്ദി)
അതെ, നിശ്ചയമായും അവന്‍ അതിനു കഴിവുള്ളവന്‍ തന്നെ ! ശൂന്യാവസ്ഥയിലായിരുന്ന മനുഷ്യജീവിയെ കേവലം നിസ്സാരവും നിര്‍ജ്ജീവവുമായ ഒരു വസ്തുവില്‍ നിന്നു ഉത്ഭവിപ്പിച്ച് പല ഘട്ടങ്ങളെയും തരണം ചെയ്യിച്ച് ഈ നിലക്ക് എത്തിച്ച ആ മഹാശക്തിക്ക് അവന്‍റെ മരണശേഷം അവനെ വീണ്ടും ഒന്നു ജീവിപ്പിക്കുവാന്‍ കഴിയുമോ എന്നു വിശേഷബുദ്ധിയുള്ള ആരെങ്കിലും സംശയിക്കുവാന്‍ അവകാശമുണ്ടോ? (അമാനി തഫ്സീര്‍)
فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ ﴿٥﴾ خُلِقَ مِن مَّآءٍ دَافِقٍ ﴿٦﴾ يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ ﴿٧﴾ إِنَّهُۥ عَلَىٰ رَجْعِهِۦ لَقَادِرٌ ﴿٨﴾
എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്. തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മുതുകെല്ലിനും, വാരിയെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തു വരുന്നു. അവനെ (മനുഷ്യനെ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:86/5-8)
فَالَّذِي أَوْجَدَ الْإِنْسَانَ مِنْ مَاءٍ دَافِقٍ، يَخْرُجُ مِنْ هَذَا الْمَوْضِعِ الصَّعْبِ، قَادِرٌ عَلَى رَجْعِهِ فِي الْآخِرَةِ، وَإِعَادَتِهِ لِلْبَعْثِ، وَالنُّشُورِ وَالْجَزَاءِ ،
തെറിച്ചുവീഴുന്ന ദ്രാവകത്തില്‍ നിന്നും മനുഷ്യനെ ഉണ്ടാക്കിയവന്‍, ഏറ്റവും സങ്കീര്‍ണമായ ഒരു സ്ഥാനത്തു നിന്ന് ആ ഇന്ദ്രിയത്തെ പുറത്തെത്തിച്ചവന്‍ പരലോകത്ത് അവനെ തിരിച്ചു കൊണ്ടുവരാനും ഉയര്‍ത്തെഴുന്നേല്‍പിക്കാനും ഒരുമിച്ച് കൂട്ടാനും പ്രതിഫലം നല്‍കാനുമെല്ലാം കഴിവുള്ളവന്‍ തന്നെയാണ്. (തഫ്സീറുസ്സഅ്ദി)
www.kanzululoom.com