വലിയ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ള ഒരു പുണ്യ ക൪മ്മമാണ് രാത്രി നമസ്കാരം. രാത്രി നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്ന മറ്റ് ചില ക൪മ്മങ്ങളെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്.
1.വിധവകളെയും അഗതികളെയും സഹായിക്കല്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : السَّاعِي عَلَى الأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ، أَوِ الْقَائِمِ اللَّيْلَ الصَّائِمِ النَّهَارَ.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 5353)
2. സുബ്ഹ് നമസ്കാരം ജമാഅത്തായി നമസ്കരിക്കല്‍
مَنْ صَلَّى الْعِشَاءَ فِي جَمَاعَةٍ فَكَأَنَّمَا قَامَ نِصْفَ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِي جَمَاعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ
ഉസ്മാൻ ബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം : നബി ﷺ പറയുന്നത് ഞാൻ കേട്ടു: ഇശാഅ് നമസ്കാരം ജമാഅത്തായി നമസ്കരിക്കുന്നവൻ അർദ്ധരാത്രി വരെ നമസ്കരിച്ചവനെ പോലെയാണ്. സുബ്ഹ് നമസ്കാരം ജമാഅത്തായി നമസ്കരിച്ചവൻ രാത്രി മുഴുവൻ നമസ്കരിച്ചവനെപ്പോലെയാണ്.(മുസ്‌ലിം: 656)
3.ഇമാമിനോടൊപ്പം തറാവീഹ് നമസ്കാരം പൂ൪ത്തിയാക്കുക
إِنَّهُ مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كَتَبَ اللَّهُ لَهُ قِيَامَ لَيْلَةٍ
നബി ﷺ പറഞ്ഞു: ആരെങ്കിലും ഇമാമിനോടൊപ്പം (തറാവീഹ്) നമസ്കാരം പൂ൪ത്തീകരിച്ച് നമസ്കരിക്കുകയാണെങ്കില്‍ അവന്‍ രാത്രി മുഴുവന്‍ നമസ്കരിച്ചതായി രേഖപ്പെടുത്തുന്നതാണ്. (നസാഇ:1605)
4.രാത്രിയില്‍ 100 ആയത്ത് പാരായണം ചെയ്യല്‍
عَنْ تَمِيمٍ الدَّارِيِّ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : مَنْ قَرَأَ بِمِائَةِ آيَةٍ فِي لَيْلَةٍ كُتِبَ لَهُ قُنُوتُ لَيْلَةٍ
തമീമുദ്ദാരിയിൽ(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ആരെങ്കിലും രാത്രിയില്‍ (ഖു൪ആനില്‍ നിന്നും) 100 ആയത്ത് പാരായണം ചെയ്യുകയാണെങ്കില്‍ അവന്‍ രാത്രി മുഴുവന്‍ നമസ്കരിച്ചതായി രേഖപ്പെടുത്തുന്നതാണ്. (ത്വബ്റാനി-صححه الألباني في “الصحيحة” (644))
5.രാത്രി നമസ്കാരത്തിനായി നിയത്ത് വെക്കുകയും ഉറങ്ങിപ്പോകുകയും ചെയ്യുക
عَنْ أَبِي الدَّرْدَاءِ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ : مَنْ أَتَى فِرَاشَهُ وَهُوَ يَنْوِي أَنْ يَقُومَ يُصَلِّي مِنَ اللَّيْلِ فَغَلَبَتْهُ عَيْنَاهُ حَتَّى أَصْبَحَ كُتِبَ لَهُ مَا نَوَى وَكَانَ نَوْمُهُ صَدَقَةً عَلَيْهِ مِنْ رَبِّهِ عَزَّ وَجَلَّ
അബുദ൪ദ്ദാഇല്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ആരെങ്കിലും ഉറങ്ങുവാന്‍ തന്റെ വിരിപ്പിലെത്തി.ആയാള്‍ രാത്രി ഉറക്കില്‍ നിന്ന് എഴുന്നേല്‍ക്കുവാനും നമസ്കരിക്കുവാനും നിയത്ത് ചെയ്യുന്നു.എന്നാല്‍ നേരം പുലരുവോളം അയാള്‍ ഉറങ്ങിപ്പോയി.താന്‍ എന്താണോ നിയ്യത്ത് ചെയ്തത് അത് അയാള്‍ക്ക് രേഖപ്പെടുത്തപ്പെടും. അയാളുടെ ഉറക്കം അയാള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വദഖ ആയിരിക്കും.(നസാഇ:1787)
kanzululoom.com