ജൂതൻമാർ ഖുർആനിക ചരിത്രത്തിലൂടെ

പ്രവാചകവര്യനായ ഇബ്‌റാഹീം നബി(അ)യുടെ മകനായ ഇസ്ഹാക്വ് നബി (അ)യുടെ മകന്‍ യഅ്ക്വൂബ് നബി (അ)യുടെ മറ്റൊരു പേരാണ് ‘ഇസ്‌റാഈല്‍’. അദ്ദേഹത്തിന് യൂസുഫ് നബി (അ) അടക്കം പന്ത്രണ്ട് മക്കളുണ്ടായിരുന്നു. അവരുടെ സന്താന പരമ്പര കാലക്രമത്തില്‍ പന്ത്രണ്ട് ഗോത്രങ്ങളായിത്തീര്‍ന്നു. എല്ലാം യഅ്ക്വൂബ് നബി (അ)യുടെ സന്തതികളായതുകൊണ്ട് എല്ലാവര്‍ക്കും മൊത്തത്തില്‍ ‘ഇസ്‌റാഈല്‍ സന്തതികള്‍’, ‘ഈസ്‌റാഈല്യര്‍’ എന്ന് പറയപ്പെടുന്നു.

ഇബ്‌റാഹീം നബി(അ)യുടെ സാക്ഷാല്‍ സ്വദേശമായിരുന്ന ഇറാഖില്‍ നിന്ന് അദ്ദേഹം ഹിജ്റ പോന്ന് ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസില്‍ താമസമാക്കി. അവിടെ വെച്ചാണ് അദ്ദേഹം മരണപ്പെട്ടതും. അങ്ങിനെ, അദ്ദേഹത്തിന്റെ കുടുംബം ആ ദേശക്കാരായിത്തീര്‍ന്നു. ഇബ്‌റാഹീംനബി(അ)യുടെ പൗത്രനായ യഅ്ക്വൂബ് നബിയും കുടുംബവും അവിടെ താമസിച്ചു വരികെ അദ്ദേഹത്തിന്റെ ഒരു മകനായ യൂസുഫിനെ സഹോദരങ്ങള്‍ ചതിച്ച് ഒരു പൊട്ടക്കിണറ്റില്‍ അകപ്പെടുത്തുകയും ഒരു യാത്രാ സംഘം അദ്ദേഹത്തെ രക്ഷപെടുത്തി ഈജിപ്റ്റിലെ ഒരു പ്രഭുവിന് വില്‍ക്കുകയും ചെയ്തു. തുട൪ന്ന് ഈജിപ്റ്റില്‍ ജീവിച്ച അദ്ദേഹം വ൪ഷങ്ങള്‍ക്ക് ശേഷം ഈജിപ്റ്റിലെ ഒരു ഭരണാധികാരിയായിത്തീര്‍ന്നതോടെ അദ്ദേഹത്തിന്റെ പിതാവും ഇബ്‌റാഹീം നബി(അ)യുടെ പൗത്രനുമായ യഅ്ക്വൂബ് നബി (അ) കുടുംബസമേതം ഈജിപ്തിലേക്ക് താമസം മാറ്റി.

യഅ്ക്വൂബ് നബി (അ) യുടെ കുടുംബത്തിനുണ്ടായിരുന്ന പേരും പ്രശസ്തിയും ക്രമേണ നാശോന്മുഖമായിത്തീര്‍ന്നു. ഏറെക്കുറെ നാന്നൂറ് സംവത്സരങ്ങള്‍കൊണ്ട് ആ കുടുംബം പെറ്റുപെരുകി ഒരു വമ്പിച്ച ജനതയായിത്തീര്‍ന്നു. ഇവരുടെ പെരുപ്പവും പാരമ്പര്യ സംസ്‌കാരങ്ങളും ഈജിപ്തിലെ പഴയ വംശജരായ ക്വിബ്ത്വീ (കൊപ്തി)കള്‍ക്ക് സഹിക്കാതായി. ഇസ്റാഈല്യരുടെ നേരെ അവര്‍ അക്രമവും മര്‍ദ്ദനവും അഴിച്ചുവിട്ടു. രാജ്യഭരണം അവരുടെ കയ്യിലായിരുന്നു. മാത്രമല്ല, ഈജിപ്തിലെ പൂര്‍വ്വനിവാസികളായ ഖിബ്ത്തി (കൊപ്ത്തി)കള്‍ ഭരണകക്ഷിയായ ഉന്നത വര്‍ഗ്ഗമെന്നും, യൂസുഫ് നബി(അ)യുടെ കാലം മുതല്‍ അവിടെ കുടിയേറിപ്പാര്‍ത്തുവന്ന ഇസ്രാഈല്യര്‍ കേവലം അടിമകളായ അധമവര്‍ഗ്ഗമെന്നും വിഭജിക്കപ്പെട്ടിരുന്നു. ഇസ്രാഈല്യര്‍ കാലാന്തരത്തില്‍ തങ്ങളുടെ പൂര്‍വ്വപിതാക്കളായ യഅ്ക്വൂബ് നബി (അ) യുടെയും, യൂസുഫ് നബി (അ) യുടെയും മാര്‍ഗ്ഗത്തില്‍ നിന്ന് വളരെ അധികം വ്യതിചലിച്ചുപോയിട്ടുണ്ടെങ്കിലും ഖിബ്ത്തികളില്‍ നിന്നും ഏറെക്കുറെ വ്യത്യസ്തമായ മതാചാരങ്ങളും സംസ്കാര പാരമ്പര്യവുമായിരുന്നു അവര്‍ക്കുള്ളത്. ഇതും വര്‍ഗ്ഗവിവേചനത്തിന് കാരണമായിരുന്നു. അങ്ങനെ ഇസ്‌റാഈല്യരെ അവര്‍ തങ്ങളുടെ അടിമകളായി ഗണിക്കുകയും, അവരോട് തികച്ചും മൃഗങ്ങളോടെന്നോണം പെരുമാറുകയുമായി. കണക്കറ്റ മര്‍ദ്ദനങ്ങള്‍ക്കും യാതനകള്‍ക്കും അവര്‍ ഇരകളായി.

റോമിലെ ഭരണാധിപന്‍മാര്‍ കൈസര്‍ (സീസര്‍) എന്നും, പേര്‍ഷ്യയിലെ ഭരണാധിപന്മാര്‍ കിസ്‌റാ (കൊസ്രൂ) എന്നും യമനിലെ രാജാക്കന്‍മാര്‍ തുബ്ബഅ് എന്നുമുള്ള നാമങ്ങളില്‍ അറിയപ്പെട്ടിരുന്നതു പോലെ, ഈജിപ്തിലെ ഭരണാധിപന്‍മാര്‍ ഫിര്‍ഔന്‍ (ഫറോവ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒരു ഫിര്‍ഔന്‍റെ കാലത്ത് ഇസ്‌റാഈല്യരോടുള്ള വിരോധവും, വര്‍ഗീയ പക്ഷപാതവും മൂര്‍ദ്ധന്യത്തിലെത്തി. ഇസ്രാഈല്യരുടെ സംഖ്യാ വര്‍ദ്ധനവ് ഖിബ്ത്തികളില്‍ അസൂയയും ഭയവും ഉളവാക്കി. ഭാവിയില്‍ തങ്ങളുടെ ഭരണം തന്നെ നഷ്ടപ്പെടുവാന്‍ അത് കാരണമായേക്കുമോ എന്നായി. ഒടുക്കം ഇസ്രാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം അറുകൊല ചെയ്യാന്‍ ഫിര്‍ഔന്‍ കല്‍പിച്ചു.

إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ

നിശ്ചയമായും, ഫിര്‍ഔന്‍ നാട്ടില്‍ പൊങ്ങച്ചം കാണിച്ചു. അതിലെ ആളുകളെ അവന്‍ (പല) കക്ഷികളാക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ – അവരുടെ ആണ്‍കുട്ടികളെ അറുകൊല നടത്തുകയും, അവരുടെ പെണ്ണുങ്ങളെ [പെണ്‍കുട്ടികളെ] ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊണ്ട് അവന്‍ ബലഹീനമാക്കിയിരുന്നു. നിശ്ചയമായും, അവന്‍ കുഴപ്പമുണ്ടാക്കുന്നവരില്‍ പെട്ടവനായിരുന്നു. (ഖു൪ആന്‍:28/4)

ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ ഉടനെ കൊലപ്പെടുത്തുവാനും, പെണ്‍കുഞ്ഞുങ്ങളെ ഒഴിവാക്കുവാനുമായി പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്മാരും അവിടെ ഉണ്ടായിരുന്നു. എത്രയോ കുഞ്ഞുങ്ങള്‍ അങ്ങിനെ മൃഗീയമായി അറുകൊല ചെയ്യപ്പെട്ടു. ഇക്കാലത്താണ് മൂസാ (അ) യുടെ ജനനം. അദ്ദേഹത്തിന്‍റെ മാതാവ് അദ്ദേഹത്തെ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഒരു പെട്ടിയിലാക്കി നൈല്‍നദിയിലൂടെ ഒഴുക്കുവാന്‍ അല്ലാഹു അവര്‍ക്ക് തോന്നിപ്പിച്ചു. അങ്ങനെ, ക്വിബ്ത്വികളുടെ പ്രതാപനാശത്തിന് കാരണക്കാരനാകുവാന്‍ പോകുന്ന ആ കുഞ്ഞ് ഫിര്‍ഔനിന്‍റെ കൊട്ടാര വാതില്‍ക്കല്‍കൂടി ഒഴുകിപ്പോകുന്ന നദിയുടെ കരക്കണഞ്ഞപ്പോള്‍ കൊട്ടാരവാസികള്‍ കണ്ടെടുക്കുകയും അദ്ദേഹം കൊട്ടാരക്കുഞ്ഞായി വളര്‍ത്തപ്പെടുകയും ചെയ്തു.

فَٱلْتَقَطَهُۥٓ ءَالُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَٰمَٰنَ وَجُنُودَهُمَا كَانُوا۟ خَٰطِـِٔينَ – وَقَالَتِ ٱمْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّى وَلَكَ ۖ لَا تَقْتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا وَهُمْ لَا يَشْعُرُونَ

എന്നിട്ട്, തങ്ങള്‍ക്ക് ശത്രുവും, വ്യസനകരവും ആയിത്തീരുവാന്‍വേണ്ടി, ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ അവനെ (നദിയില്‍നിന്ന്) കണ്ടെടുത്തു. നിശ്ചയമായും, ഫിര്‍ഔനും, ഹാമാനും, അവരുടെ സൈന്യങ്ങളും അബദ്ധം പിണഞ്ഞവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: (ഈ കുട്ടി) എനിക്കും, അങ്ങേക്കും ഒരു കണ്‍കുളിര്‍മ്മയായിരിക്കും. ഇവനെ നിങ്ങള്‍ കൊലപ്പെടുത്തരുത്; ‘ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം, അല്ലെങ്കില്‍ നമുക്കിവനെ ഒരു സന്താനമായി സ്വീകരിക്കാം.’ അവരാകട്ടെ, (യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല. (ഖു൪ആന്‍:28/8-9)

പിന്നീട് മൂസാ നബി (അ) ക്ക് പ്രവാചകത്വവും രിസാലത്തും ലഭിച്ചു. അഹങ്കാരിയായ ഫിര്‍ഔന്‍ തന്റെ അധികാരത്തിന്റെ ശക്തി പ്രയോഗിച്ച് കടുത്ത സ്വേഛാധിപത്യം വ്യാപിപ്പിച്ചു. കിരാതമായ പല നിയമങ്ങളും നാട്ടില്‍ നടപ്പില്‍ വരുത്തി. മൂസാ നബി (അ) പ്രബോധനകൃത്യം നടത്തിക്കൊണ്ടിരുന്നപ്പോഴും ഫിര്‍ഔനിന്‍റെ അക്രമ മര്‍ദ്ദനങ്ങള്‍ വീണ്ടും ശക്തിപ്പെട്ടു. ഇസ്‌റാഈല്യരുടെ ആണ്‍കുഞ്ഞുങ്ങളെ കൊല്ലുന്ന ഏര്‍പ്പാട് അപ്പോഴും നടന്നിരുന്നു.

فَلَمَّا جَآءَهُم بِٱلْحَقِّ مِنْ عِندِنَا قَالُوا۟ ٱقْتُلُوٓا۟ أَبْنَآءَ ٱلَّذِينَ ءَامَنُوا۟ مَعَهُۥ وَٱسْتَحْيُوا۟ نِسَآءَهُمْ

അങ്ങനെ, നമ്മുടെ പക്കൽനിന്നുള്ള യഥാർത്ഥവും കൊണ്ട് അവരുടെ അടുക്കൽ അദ്ദേഹം ചെന്നപ്പോൾ അവർ പറഞ്ഞു: ‘അവന്റെ കൂടെ വിശ്വസിച്ചവരുടെ ആൺമക്കളെ നിങ്ങൾ കൊന്നുകളയുവിൻ; അവരിലുള്ള സ്ത്രീകളെ (കൊലപ്പെടുത്താതെ) ജീവിക്കുവാൻ വിട്ടേക്കുകയും ചെയ്യുവിൻ.’ (ഖു൪ആന്‍:40/25)

ഫിര്‍ഔനിന്റെ മര്‍ദ്ദനം ഇസ്‌റാഈല്യര്‍ സഹിച്ചു മടുത്തപ്പോള്‍, അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ നബി (അ) അവരെയും കൂട്ടി രാത്രി യാത്ര പുറപ്പെട്ടു. ഫി൪ഔനും പട്ടാളസംഘവും അവരെ പിന്തുട൪ന്നു. അങ്ങനെ അവ൪ ചെങ്കടലിനടുത്തെത്തി.അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം മുസാ നബി (അ) തന്റെ വടികൊണ്ട് സമുദ്രത്തില്‍ അടിച്ചു. അപ്പോള്‍, അവര്‍ക്ക് നടന്നു പോകത്തക്കവിധം അല്ലാഹു സമുദ്രജലം പിളര്‍ത്തിക്കൊടുത്തു. ഇരുഭാഗത്തേക്കും ഒഴിഞ്ഞുനിന്ന ജലഭിത്തികള്‍ക്കിടയിലൂടെ അവര്‍ മറുകരപറ്റി രക്ഷെപ്പട്ടു. അവരെ പിന്തുടര്‍ന്നുവന്നിരുന്ന ഫിര്‍ഔനും സൈന്യവും അതേ ഇടവഴിയിലുടെ സമുദ്രത്തില്‍ ഇറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഇരുഭാഗത്തും ചിറച്ചു നില്‍ക്കുന്ന സമുദ്രജലം കൂട്ടിമുട്ടുകയും അവരെല്ലാം അതില്‍ മുങ്ങിനശിക്കുകയും ചെയ്തു. അങ്ങനെ ഫിഔനിന്റെ കഠിനയാതനകളില്‍ നിന്ന്‌ മൂസാ നബി(അ) മുഖേന ഇസ്‌റാഈല്യര്‍ക്ക് മോചനം ലഭിച്ചു.

فَأَوْحَيْنَآ إِلَىٰ مُوسَىٰٓ أَنِ ٱضْرِب بِّعَصَاكَ ٱلْبَحْرَ ۖ فَٱنفَلَقَ فَكَانَ كُلُّ فِرْقٍ كَٱلطَّوْدِ ٱلْعَظِي – وَأَزْلَفْنَا ثَمَّ ٱلْءَاخَرِينَ – وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ – ثُمَّ أَغْرَقْنَا ٱلْءَاخَرِينَ

അപ്പോള്‍, ‘നിന്‍റെ വടികൊണ്ട് സമുദ്രത്തില്‍ അടിക്കുക’ എന്നു് മൂസാക്ക് നാം (അല്ലാഹു) ബോധനം നല്‍കി. (അദ്ദേഹം അടിച്ചു). അപ്പോള്‍ അത് പിളര്‍ന്നു. എന്നിട്ട് ഓരോ പിളര്‍പ്പും വമ്പിച്ച മലന്തിണ്ണ പോലെയായിത്തീര്‍ന്നു. അവിടെവെച്ച് മറ്റേവരെ (ഫി൪ഔന്‍റെ സംഘത്തെ) നാം അടുപ്പിക്കുകയും ചെയ്തു. മൂസായെയും, അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട്, മറ്റേകൂട്ടരെ നാം മുക്കിക്കൊന്നു.(ഖു൪ആന്‍:26/64-67)

മൂസാ നബി(അ)യും ഇസ്രാഈല്യരും ചെങ്കടല്‍ കടന്നു രക്ഷപ്പെട്ട ശേഷം, അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് ഫലസ്തീനിന്റെയും ശാമിന്റെയും ഭാഗത്തേക്കാണ് സഞ്ചരിച്ചുത്. വഴി മദ്ധ്യേ ഇസ്രാഈല്യര്‍ ബിംബാരാധകരായ ഒരു ജനതയുടെ വാസസ്ഥലത്ത് എത്തിച്ചേര്‍ന്നു. അവിടെയുള്ളവര്‍ ബിംബങ്ങളെ ആരാധിക്കുന്നതും, അവയുടെ ചുറ്റും ഭജനത്തിലും ധ്യാനത്തിലുമിരിക്കുന്നതും കണ്ടപ്പോള്‍, ഇവരെപ്പോലെ ഞങ്ങള്‍ക്കും വല്ല ദൈവങ്ങളെയും അനുവദിച്ചു കിട്ടിയാല്‍ കൊള്ളാമെന്ന് അവ൪ക്ക് തോന്നി. ഇബ്രാഹീം (അ), യഅ്ഖൂബ് (അ) എന്നീ പ്രവാചകവര്യന്‍മാരുടെ സന്താനപരമ്പരയാണ് ഇസ്രാഈല്യരെങ്കിലും അവരുടെ പഴയ സ്ഥിതികളെല്ലാം മാറിക്കഴിഞ്ഞിരിക്കുന്നു. ക്വിബ്ത്ത്വികളുമായുള്ള സമ്പര്‍ക്കം നിമിത്തം പ്രവാചകന്മാരുടെ സന്തതികളായ ഇസ്രാഈല്യരില്‍ പോലും വിഗ്രാഹാരാധനയും പശു പൂജയും പ്രചരിച്ചിരുന്നു. മൂസാ (അ) വന്നതോടുകൂടി ക്രമേണ അവര്‍ ഏകദൈവ വിശ്വാസികളായിത്തീര്‍ന്നുവെങ്കിലും ഈജിപ്തില്‍നിന്നു രക്ഷപ്പെട്ടു പോരുന്ന വഴിക്ക് ബിംബങ്ങളെ വെച്ച് പൂജിച്ചുവരുന്ന ഒരു ജനതയെ കണ്ടപ്പോള്‍, അവ൪ക്ക് അവരുടെ പഴയ ബിംബാരാധനയുടെയും പശു പൂജയുടെയും ഓര്‍മ്മ വന്നു. തങ്ങള്‍ക്കും അതുപോലെ ചില ദൈവങ്ങളെ ഏര്‍പ്പെടുത്തിത്തരണമെന്ന് അവര്‍ മൂസാ നബി(അ)യോട് ആവശ്യപ്പെട്ടു. ഇതില്‍ നിന്നും വിഗ്രഹാരാധനയില്‍ അവര്‍ക്കുള്ള താല്‍പര്യം എത്രമാത്രമായിരുന്നുവെന്നു മനസ്സിലാക്കാം. അധികാര ശക്തിയിലും പ്രതാപത്തിലും ഉച്ചകോടിയിലെത്തിയിരുന്ന ഫിര്‍ഔനിന്റെയും സൈന്യത്തിന്റെയും അതിദാരുണമായ കലാശവും, അല്ലാഹുവിന്റെ ഏകാത്വത്തില്‍ വിശ്വസിച്ചതിന്റെ ഫലമായി തങ്ങള്‍ക്ക് ലഭിച്ച മഹാനുഗ്രഹവും മറ്റനേകം ദൃഷ്ടാന്തങ്ങളും കണ്ടറിഞ്ഞിട്ടും ഇത്ര വേഗം അതെല്ലാം വിസ്മരിച്ചുകൊണ്ടു ഈ ബിംബാരാധകന്‍മാരെപ്പോലെ നിങ്ങളുമായല്ലോയെന്നും നിങ്ങള്‍ അങ്ങേഅറ്റം വിഡ്ഢികള്‍ തന്നെയാണെന്നും മൂസാ നബി(അ) അവരെ ഉണര്‍ത്തി.

وَجَٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتَوْا۟ عَلَىٰ قَوْمٍ يَعْكُفُونَ عَلَىٰٓ أَصْنَامٍ لَّهُمْ ۚ قَالُوا۟ يَٰمُوسَى ٱجْعَل لَّنَآ إِلَٰهًا كَمَا لَهُمْ ءَالِهَةٌ ۚ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ

ഇസ്രാഈല്‍ സന്തതികളെ നാം സമുദ്രം വിട്ടു കടത്തി (രക്ഷപ്പെടുത്തി); എന്നിട്ടു തങ്ങളുടെ ചില ബിംബങ്ങളുടെ അരികില്‍ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ വന്നു (ചേര്‍ന്നു). അവര്‍ പറഞ്ഞു: മൂസാ, ഇവര്‍ക്കു ചില ദൈവങ്ങളുള്ളതുപോലെ, ഞങ്ങള്‍ക്കു ഒരു ദൈവത്തെ നീ ഏര്‍പ്പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: നിശ്ചയമായും നിങ്ങള്‍, അറിവില്ലാത്ത ഒരു (മൂഢ) ജനതയാകുന്നു. (ഖു൪ആന്‍:7/138)

ഫിര്‍ഔനില്‍ നിന്ന് രക്ഷപ്പെട്ട് വന്നശേഷം ഇസ്രാഈല്യര്‍ക്ക് അവരുടെ മാര്‍ഗ്ഗ നടപടി ക്രമങ്ങള്‍ അടങ്ങുന്ന വേദഗ്രന്ഥം (തൗറാത്ത്) സീനാപര്‍വ്വതത്തില്‍വെച്ചു നല്‍കാമെന്നും, അതിനായി നാല്‍പത് ദിവസത്തോളം ഭജനം ഇരിക്കണമെന്നും അല്ലാഹു മൂസാ നബി(അ)യോട് കല്‍പ്പിച്ചിരുന്നു. ഇസ്‌റാഈല്യര്‍ക്ക് മാര്‍ഗദര്‍ശനത്തിനാവശ്യമായ എല്ലാ തത്വോപദേശങ്ങളും, നിയമനിര്‍ദ്ദേശങ്ങളും, ചരിത്രപാഠങ്ങളും അടങ്ങിയ ഒരു നിയമസംഹിതയും, സത്യാസത്യങ്ങളെയും ന്യായാന്യായങ്ങളെയും വേര്‍തിരിച്ച് വിവരിക്കുന്ന മതഗ്രന്ഥവുമാണ് തൗറാത്ത്. നിശ്ചയപ്രകാരം മൂസാ (അ) സീനായിലേക്ക് പോകുമ്പോള്‍ തന്‍റെ അഭാവത്തില്‍ ഇസ്‌റാഈല്യരുടെ നേതൃത്വം സഹോദരന്‍ ഹാറൂന്‍ നബി (അ)യെ ഏല്‍പിച്ചു. മൂസാ നബി (അ) പോയ ശേഷം ‘സാമിരി’ എന്നു പേരായ ഒരാളുടെ നേതൃത്വത്തില്‍ ഇസ്‌റാഈല്യര്‍ സ്വര്‍ണം കൊണ്ട് ഒരു പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിക്കുവാന്‍ തുടങ്ങി. ഈജിപ്തിലെ പശു ആരാധനയില്‍നിന്നാണ് സാമിരിക്ക് പശുക്കുട്ടിയെ ഉണ്ടാക്കുവാനും, ഇസ്രാഈല്യര്‍ക്ക് അതിനെ ആരാധിക്കുവാനും പ്രചോദനം ഉണ്ടായത്. പശുവാരാധന അവരുടെ ഹൃദയങ്ങളില്‍ പ്രത്യേകം സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. കൂടാതെ, ഇതാണ് നിങ്ങളുടെയും മൂസായുടെയും റബ്ബ് എന്നും അവരില്‍ ചിലര്‍ പറഞ്ഞുണ്ടാക്കുകയും ചെയ്തു. ഹാറൂന്‍ (അ) തന്നാല്‍ കഴിയുന്ന തടസ്സങ്ങള്‍ പറഞ്ഞു നോക്കിയെങ്കിലും അവരത് ചെവിക്കൊണ്ടില്ല. മൂസാ ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനെ പൂജിക്കുമെന്നായിരുന്നു അവര്‍ ഹാറൂന്‍ നബിക്ക്(അ) നല്‍കിയ മറുപടി.ബുദ്ധിപരമായ വീണ്ടു വിചാരങ്ങള്‍പോകട്ടെ, തങ്ങളുടെ നേതൃത്വം വഹിക്കുന്ന ഹാറൂന്‍ നബി (അ)യുടെ വിലക്ക് കേള്‍ക്കുവാനോ, ഏതാനും ദിവസം കൊണ്ട് മടങ്ങി എത്തുന്ന മൂസാ നബി (അ)യുടെ വരവുവരെ കാത്തിരിക്കുവാനോ അവര്‍ക്ക് ക്ഷമയുണ്ടായില്ല.

وَٱتَّخَذَ قَوْمُ مُوسَىٰ مِنۢ بَعْدِهِۦ مِنْ حُلِيِّهِمْ عِجْلًا جَسَدًا لَّهُۥ خُوَارٌ ۚ أَلَمْ يَرَوْا۟ أَنَّهُۥ لَا يُكَلِّمُهُمْ وَلَا يَهْدِيهِمْ سَبِيلًا ۘ ٱتَّخَذُوهُ وَكَانُوا۟ ظَٰلِمِينَ

മൂസാ (പോയതി)ന്റെ ശേഷം അദ്ദേഹത്തിന്റെ ജനത അവരുടെ ആഭരണം കൊണ്ടു ഒരു പശുക്കുട്ടിയെ – മുക്കുറ (ശബ്ദം) ഉള്ളതായ ഒരു ശരീരം [സ്വരൂപം] – ഉണ്ടാക്കിത്തീര്‍ത്തു. [അതിനെ ആരാധിച്ചു വന്നു.] അവര്‍ക്കു കണ്ടുകൂടേ, അതവരോടു സംസാരിക്കുന്നുമില്ല, ഒരു മാര്‍ഗ്ഗവും അവര്‍ക്കു കാട്ടിക്കൊടുക്കുന്നുമില്ല എന്നു?! (അതെ) അതവര്‍ ഉണ്ടാക്കി അവര്‍ അക്രമികളുമായിരുന്നു. (ഖു൪ആന്‍:7/148)

فَأَخْرَجَ لَهُمْ عِجْلًا جَسَدًا لَّهُۥ خُوَارٌ فَقَالُوا۟ هَٰذَآ إِلَٰهُكُمْ وَإِلَٰهُ مُوسَىٰ فَنَسِىَ – أَفَلَا يَرَوْنَ أَلَّا يَرْجِعُ إِلَيْهِمْ قَوْلًا وَلَا يَمْلِكُ لَهُمْ ضَرًّا وَلَا نَفْعًا

എന്നിട്ടു, അവന്‍ (സാമിരി) അവര്‍ക്കൊരു പശുക്കിടാവിനെ – മുക്കുറ ശബ്ദമുള്ള ഒരു ദേഹത്തെ – പുറപ്പെടുവിച്ചു കൊടുത്തു. അപ്പോള്‍ അവര്‍ (തമ്മില്‍) പറഞ്ഞു: ‘നിങ്ങളുടേയും, മൂസായുടേയും ഇലാഹു [ആരാധ്യന്‍] ഇതാ! അദ്ദേഹം [മൂസാ] മറന്നുപോയിരിക്കുകയാണ്.’ എന്നാല്‍, അവര്‍ കാണുന്നില്ലേ: അവരോട് അതു യാതൊരു വാക്കും മറുപടി പറയുന്നില്ല; അവര്‍ക്കു ഒരു ഉപദ്രവമാകട്ടെ, ഉപകാരമാകട്ടെ അതിനു സാധിക്കുന്നുമില്ല എന്ന്? (ഖു൪ആന്‍:20/88-89)

മൂസാ നബി (അ) തൗറാത്തുമായി വന്നപ്പോള്‍ കണ്ട കാഴ്ച, ഇസ്രാഈല്യര്‍ ആ പശുക്കുട്ടിയുടെ ചുറ്റും കൂടി അവര്‍ അതിനെ ആരാധിക്കുന്നതും അതിനടുത്തു ഭജനമിരിക്കുന്നതുമാണ്. അദ്ദേഹത്തിന് അതിയായ കോപവും വ്യസനവും ഉണ്ടായി. നിങ്ങള്‍ക്ക് വേണ്ടുṇന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏറ്റു വാങ്ങുവാനായിട്ടാണ് അല്ലാഹുവിന്റെ കല്‍പനപ്രകാരം ഏതാനും ദിവസം ഞാന്‍ നിങ്ങളെ വിട്ടു പോയതെന്നും എന്റെ വരവു കാത്തിരിക്കുവാനുള്ള ക്ഷമ പോലുമില്ലാതെ നിങ്ങള്‍ ഇത്ര വേഗം ഈ മഹാ പാതകം ചെയ്തുവല്ലോയെന്നുമൊക്കെ അദ്ദേഹം ആക്ഷേപിച്ചു. സാമിരിയെയും ജനങ്ങളെയും ചോദ്യം ചെയ്തശേഷം പശുക്കുട്ടിയെ ചുട്ട് ഭസ്മമാക്കി കടലില്‍ പാറ്റിക്കളഞ്ഞു. സാമിരിയുമായുള്ള ആളുകളടെ സമ്പര്‍ക്കം തടയുകയും ചെയ്തു. അങ്ങനെ, അവന്‍ കാട്ടിൽ മൃഗങ്ങളുടെകൂടെ അലഞ്ഞുനടന്നു ജീവിക്കേണ്ടതായി വന്നു.

قَالَ فَٱذْهَبْ فَإِنَّ لَكَ فِى ٱلْحَيَوٰةِ أَن تَقُولَ لَا مِسَاسَ ۖ وَإِنَّ لَكَ مَوْعِدًا لَّن تُخْلَفَهُۥ ۖ وَٱنظُرْ إِلَىٰٓ إِلَٰهِكَ ٱلَّذِى ظَلْتَ عَلَيْهِ عَاكِفًا ۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِى ٱلْيَمِّ نَسْفًا

അദ്ദേഹം പറഞ്ഞു: ‘എന്നാല്‍ നീ പോ! നിശ്ചയമായും, (ഈ) ജീവിതത്തില്‍, ‘തൊട്ടുകൂടാ’ എന്നു പറയല്‍ നിനക്കുണ്ടായിരിക്കട്ടെ! നിശ്ചയമായും നിനക്കൊരു നിശ്ചിത സമയമുണ്ട്, അതൊരിക്കലും നിനക്കു ലംഘിക്കപ്പെടുകയില്ല, നീ ഭജിച്ചുകൊണ്ടിരിക്കുന്ന നിന്റെ (ഈ) ആരാധ്യവസ്തുവെ നോക്കുക: നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യുന്നതാണ്; പിന്നെ, നിശ്ചയമായും നാം അതിനെ പൊടിപാറ്റി കടലില്‍ വിതറികളയുന്നതുമാണ്. (ഖു൪ആന്‍:20/97)

പശുക്കുട്ടിയെയുണ്ടാക്കി ആരാധിച്ചവര്‍ക്ക് അല്ലാഹുവിന്റെ കോപവും, നിന്ദ്യതയും ഈ ലോകത്തു വെച്ചുതന്നെ സംഭവിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ അവരിലെ സുമനസ്സുകളായ ആളുകള്‍ അവരുടെ കുറ്റം സമ്മതിച്ച്, റബ്ബിനോട് പാപമോചനം തേടാന്‍ തയ്യാറായി. അവരുടെ പശ്ചാത്താപം സ്വീകരിക്കുന്നതിന് ഉപാധിയായി അവരില്‍ വലിയ കുറ്റക്കാര്‍ പരസ്പരം കൊലപ്പെടുത്തണമെന്ന് നിശ്ചയിക്കപ്പെട്ടു. ഇപ്രകാരം ഒരു ശിക്ഷ അല്ലാഹു വേറെ ഒരു ജനതയില്‍ നടപ്പിലാക്കിയതായി അറിയാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് അല്ലാഹു എത്രയോ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും നല്‍കിയിരുന്നു. അതെല്ലാം അനുഭവിച്ചിട്ടാണ് ഈ നന്ദികേടിന് മുതിര്‍ന്നത് എന്നതാണ് അവരുടെ മേല്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിച്ചത്. ആയിരക്കണക്കിന് ആളുകള്‍ ഈ നടപടിയില്‍ കൊല്ലപ്പെട്ടു.കുറെ ആളുകള്‍ ബാക്കിയായി. കൊല്ലപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും അല്ലാഹു അവരുടെ അക്രമത്തിന് മാപ്പ് നല്‍കി.

وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَٰقَوْمِ إِنَّكُمْ ظَلَمْتُمْ أَنفُسَكُم بِٱتِّخَاذِكُمُ ٱلْعِجْلَ فَتُوبُوٓا۟ إِلَىٰ بَارِئِكُمْ فَٱقْتُلُوٓا۟ أَنفُسَكُمْ ذَٰلِكُمْ خَيْرٌ لَّكُمْ عِندَ بَارِئِكُمْ فَتَابَ عَلَيْكُمْ ۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ

മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) എന്‍റെ ജനങ്ങളേ, നിശ്ചയമായും നിങ്ങള്‍ പശുക്കുട്ടിയെ ഉണ്ടാക്കിയത് നിമിത്തം നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ നിങ്ങളെ സൃഷ്ടിച്ച വങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍, അങ്ങനെ നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുവിന്‍. അത് നിങ്ങളുടെ സ്രഷ്ടാവിന്‍റെ അടുക്കല്‍ നിങ്ങള്‍ക്ക് ഗുണകരമാകുന്നു. എന്നിട്ട് അവന്‍ നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും, അവന്‍ തന്നെണ് വളരെ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍. (ഖു൪ആന്‍:2/54)

ഇസ്‌റാഈല്യര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചശേഷം അതിനെക്കുറിച്ച് ഖേദം പ്രകടിപ്പിക്കുവാനും, ഒഴികഴിവ് പറയുവാനും വേണ്ടി ഇസ്‌റാഈല്യരില്‍ നിന്ന് നല്ലവരായ എഴുപത്‌ പേരെ തിരഞ്ഞെടുത്തു കൊണ്ട് അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ നബി(അ) വീണ്ടും സീനാ പര്‍വ്വതത്തിലേക്കു പോയി. എന്നാല്‍ അവരില്‍ നിന്നും ധിക്കാരവും അനുസരണക്കേടും വെളിപ്പെട്ടു. അല്ലാഹു താങ്കളോട് സംസാരിച്ചുവെന്നും മറ്റും പറയുന്നത്, അല്ലാഹുവിനെ നേരില്‍ കണ്ടാലേ ഞങ്ങള്‍ വിശ്വസിക്കൂ എന്നായിരുന്നു അവവരുടെ നിലപാട്. അവരുടെ ഈ കടുത്ത ധിക്കാര മനഃസ്ഥിതി കാരണം അവരെ അല്ലാഹു ഇടിത്തീ മുഖേന പിടികൂടി.

وَإِذْ قُلْتُمْ يَٰمُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهْرَةً فَأَخَذَتْكُمُ ٱلصَّٰعِقَةُ وَأَنتُمْ تَنظُرُونَ- ثُمَّ بَعَثْنَٰكُم مِّنۢ بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക) മൂസാ, അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണുന്നത്‌ വരെ ഞങ്ങള്‍ താങ്കളെ വിശ്വസിക്കുകയില്ല തന്നെ. എന്നിട്ട് നിങ്ങള്‍ നോക്കി (കണ്ട്) കൊണ്ടിരിക്കെ (തന്നെ) നിങ്ങള്‍ക്ക് ഇടിത്തീ പിടിപെട്ടു. പിന്നീട്, നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദി ചെയ്‌വാന്‍ വേണ്ടി. (ഖു൪ആന്‍:2/55-56)

وَٱخْتَارَ مُوسَىٰ قَوْمَهُۥ سَبْعِينَ رَجُلًا لِّمِيقَٰتِنَا ۖ فَلَمَّآ أَخَذَتْهُمُ ٱلرَّجْفَةُ قَالَ رَبِّ لَوْ شِئْتَ أَهْلَكْتَهُم مِّن قَبْلُ وَإِيَّٰىَ ۖ أَتُهْلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآ ۖ إِنْ هِىَ إِلَّا فِتْنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهْدِى مَن تَشَآءُ ۖ أَنتَ وَلِيُّنَا فَٱغْفِرْ لَنَا وَٱرْحَمْنَا ۖ وَأَنتَ خَيْرُ ٱلْغَٰفِرِينَ

മൂസാ തന്റെ ജനങ്ങളില്‍ നിന്ന് നമ്മുടെ നിശ്ചിത സമയത്തേക്കു എഴുപതു പുരുഷന്‍മാരെ തിരഞ്ഞെടുത്തു. എന്നിട്ട് അവര്‍ക്കു കഠിന കമ്പനം പിടിപെട്ടപ്പോള്‍, അദ്ദേഹം പറഞ്ഞു: ‘എന്റെ റബ്ബേ! നീ (വേണമെന്നു) ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പു (തന്നെ) അവരെയും, എന്നെയും നിനക്കു നശിപ്പിക്കാമായിരുന്നു. ഞങ്ങളില്‍ നിന്നുള്ള ഭോഷന്‍മാര്‍ ചെയ്തതിനു ഞങ്ങളെ നീ നശിപ്പിക്കുന്നുവോ?! അതു നിന്റെ പരീക്ഷണമല്ലാതെ (മറ്റൊന്നും) അല്ല(ല്ലോ) (ഖു൪ആന്‍:7/155)

ഇബ്‌റാഹീം നബി(അ)യും കുടുംബവും ഫലസ്തീനില്‍ താമസിച്ചു വരികെ അവിടെ വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. യൂസുഫ് നബി(അ) ഈജിപ്റ്റിലെ ഒരു ഭരണാധികാരിയായിത്തീര്‍ന്നതോടെ അദ്ദേഹത്തിന്റെ പിതാവും ഇബ്‌റാഹീം നബി(അ)യുടെ പൗത്രനുമായ യഅ്ക്വൂബ് നബി (അ) കുടുംബസമേതം ഈജിപ്തിലേക്ക് താമസം മാറ്റിയിരുന്നു. ഏറെക്കുറെ നാനൂറു കൊല്ലങ്ങള്‍ക്കു ശേഷമാണ് മൂസാ നബി(അ)യൊന്നിച്ച് ചെങ്കടല്‍ കടന്ന് ഫിര്‍ഔനില്‍ന നിന്നു അവര്‍ രക്ഷപ്പെട്ടത്. അവരുടെ പിതൃ ദേശമായ ഫലസ്തീന്‍ പ്രദേശം അവര്‍ക്ക് വീണ്ടും വാസസ്ഥലമായി ലഭിക്കുമെന്ന് മൂസാ നബി(അ) മുഖാന്തിരം അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ‘ബൈതുല്‍ മുക്വദ്ദിസ്’ എന്ന പവിത്ര ഗേഹം ഉള്‍കൊള്ളുന്ന പരിശുദ്ധമായ പ്രദേശത്ത് പ്രവേശിക്കണമെന്നും അവിടെ നിന്ന് നിങ്ങള്‍ പിന്‍മാറരുതെന്നും മൂസാ നബി(അ) അവരോട് കല്‍പിക്കുകയുണ്ടായി. ഫലസ്തീനില്‍ ഇവര്‍ പ്രവേശിക്കുന്നതിന് മുമ്പ് അവിടെ ശക്തന്മാരും മല്ലന്മാരുമായ അമാലിക്വ എന്നൊരു വിഭാഗമാണ് ഭരിച്ചിരുന്നത്. അവരാകട്ടെ, ബഹുദൈവാരാധകരും അതികായന്മാരും ശക്തരുമായിരുന്നു. ആ നാട്ടില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അവരോടു സമരം നടത്തി വിജയിച്ചിട്ടു വേണം ഇസ്രാഈല്യര്‍ക്ക് അവിടെ പ്രവേശനം ലഭിക്കുവാന്‍. അതിനാലാണ് നിങ്ങള്‍ അവിടെനിന്ന് പിന്‍മാറരുതെന്ന് മൂസാ(അ) അവരോട് കല്‍പിച്ചത്. അവിടെയുള്ള ആളുകള്‍ അതിശക്തന്മാരും ക്രൂരന്മാരുമാണെന്നും അവരോടു യുദ്ധം ചെയ്തു തോല്‍പ്പിച്ച് അവിടെ പ്രവേശിക്കുവാന്‍ ഞങ്ങള്‍ക്കാവുകയില്ലെന്നും ഏതെങ്കിലും വിധേന അവര്‍ അവിടെ നിന്നു ഒഴിഞ്ഞു പോയാലല്ലാതെ അങ്ങോട്ടു കടക്കുവാന്‍ ഒരു കാലത്തും ഞങ്ങള്‍ക്കു സാധ്യമല്ലെന്നും അതിനുശേഷം മാത്രം ഞങ്ങള്‍ അവിടെ പ്രവേശിക്കാമെന്നുമായിരുന്നു അവരുടെ മറുപടി.

وَإِذْ قَالَ مُوسَىٰ لِقَوْمِهِۦ يَٰقَوْمِ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَعَلَ فِيكُمْ أَنۢبِيَآءَ وَجَعَلَكُم مُّلُوكًا وَءَاتَىٰكُم مَّا لَمْ يُؤْتِ أَحَدًا مِّنَ ٱلْعَٰلَمِينَ – يَٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَٰسِرِينَ – قَالُوا۟ يَٰمُوسَىٰٓ إِنَّ فِيهَا قَوْمًا جَبَّارِينَ وَإِنَّا لَن نَّدْخُلَهَا حَتَّىٰ يَخْرُجُوا۟ مِنْهَا فَإِن يَخْرُجُوا۟ مِنْهَا فَإِنَّا دَٰخِلُونَ

മൂസാ തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): ‘എന്റെ ജനങ്ങളെ, നിങ്ങള്‍ക്കു അല്ലാഹു ചെയ്ത അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍: നിങ്ങളില്‍ അവന്‍ (പല) നബിമാരെ ഏര്‍പ്പെടുത്തുകയും, നിങ്ങളെ അവന്‍ രാജാക്കളാക്കുകയും ചെയ്തിരിക്കെ; ലോകരില്‍ നിന്നു ഒരാള്‍ക്കും അവന്‍ നല്‍കിയിട്ടില്ലാത്തതു നിങ്ങള്‍ക്കു അവന്‍ നല്‍കുകയും ചെയ്തിരിക്കുന്നു’ (എന്നിരിക്കെ). ‘എന്റെ ജനങ്ങളെ, നിങ്ങള്‍ക്കു അല്ലാഹു നിശ്ചയിച്ചു (രേഖപ്പെടുത്തി) തന്നതായ (ആ) പരിശുദ്ധ ഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍; നിങ്ങള്‍ പിന്നോക്കം മടങ്ങിപ്പോരുകയും ചെയ്യരുതു; എന്നാല്‍, നിങ്ങള്‍ നഷ്ടക്കാരായി മാറുന്നതാണ്.’ അവര്‍ പറഞ്ഞു: ‘മൂസാ, നിശ്ചയമായും, സ്വേച്ഛാധികാരികളായ (അഥവാ പരാക്രമശാലികളായ) ഒരു ജനത അവിടത്തിലുണ്ട്; ഞങ്ങളാകട്ടെ, അവിടെനിന്നു അവര്‍ പുറത്തുപോകുംവരേക്കും അവിടെ ഞങ്ങള്‍ പ്രവേശിക്കുകയില്ല തന്നെ. എനി, അവര്‍ അവിടെ നിന്നു പുറത്തു പോകുന്നപക്ഷം, ഞങ്ങള്‍ (അവിടെ) പ്രവേശിക്കുന്നവരാണ്.’ (ഖു൪ആന്‍:5/20-22)

ഈ സന്ദര്‍ഭത്തില്‍, മൂസാ(അ) ഫലസ്തീനില്‍ ചെന്ന് ആ നാടിന്റെയും അവിടെയുള്ള ജനങ്ങളുടെയും സ്ഥിതിഗതികള്‍ നിരീക്ഷണം ചെയ്ത് വരുവാന്‍ അവരില്‍ നിന്നും ഒരു സംഘത്തെ തെരഞ്ഞെടുത്ത് അയച്ചു. ഈ സംഘം തിരിച്ചു വന്ന് അവിടത്തുകാരുടെ സ്ഥിതിഗതികളെ പറ്റിയുള്ള വിവരണം നല്‍കി. അവരില്‍ അധിക പേരും നല്‍കിയ വിവരണം ഇസ്റാഈല്യരുടെ ഭീരുത്വത്തിന് ആക്കം കൂട്ടുന്ന രൂപത്തിലായിരുന്നു. എന്നാല്‍ അവരിലെ രണ്ട് പേ൪, അല്ലാഹുവില്‍ ഭരമേല്‍പിച്ച് ധീരന്മാരായി മുന്നോട്ട് വരികയാണെങ്കില്‍ വിജയം വരിക്കാമെന്ന് പറഞ്ഞു. അവരുടെ വാക്കുകളെ തികച്ചും അവജ്ഞയോടെ ഇസ്രാഈല്യര്‍ തള്ളിക്കളയുകയാണുണ്ടായത്. ശത്രുക്കളുമായി യുദ്ധം ചെയ്‌വാനും, വാഗ്ദാനം ചെയ്യപ്പെട്ട ദേശത്തേക്കു പ്രവേശിക്കുന്നതില്‍ നേരിടുന്ന പ്രതിബന്ധങ്ങളെ ചെറുത്തു മുന്നോട്ടു നീങ്ങുവാനും ഇസ്രാഈല്യര്‍ ഒരുക്കമില്ലായിരുന്നു. ആ ജനങ്ങള്‍ അവിടെയുണ്ടാകുന്ന കാലത്തോളം ഞങ്ങള്‍ ആ നാട്ടിലേക്ക് പ്രവേശിക്കുകയേ ഇല്ലെന്നും നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്തു അവരെ അവിടെനിന്നു തുരത്തി വിടുകയെന്നും അവ൪ മൂസാ നബി(അ)യോട് പരിഹസിച്ചു പറഞ്ഞു. ഹീനതയും ഭീരുത്വവും അനുസരണമില്ലായ്മയും അവരെ അങ്ങേയറ്റം അധഃപതിപ്പിച്ചിരുന്നു.

قَالُوا۟ يَٰمُوسَىٰٓ إِنَّا لَن نَّدْخُلَهَآ أَبَدًا مَّا دَامُوا۟ فِيهَا ۖ فَٱذْهَبْ أَنتَ وَرَبُّكَ فَقَٰتِلَآ إِنَّا هَٰهُنَا قَٰعِدُونَ

അവര്‍ [ആ ജനത] പറഞ്ഞു: ‘മൂസാ, നിശ്ചയമായും, അവരവിടെ നിലവിലുള്ളപ്പോള്‍ ഒരിക്കലും ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല തന്നെ. ആകയാല്‍, നീയും, നിന്റെ റബ്ബും പോയിട്ട് നിങ്ങള്‍ (അങ്ങു) യുദ്ധം ചെയ്തുകൊള്ളുക; ‘ഞങ്ങള്‍, ഇവിടെ ഇരിക്കുകയാണ്’. (ഖു൪ആന്‍:5/24)

പരിശുദ്ധമായ ഫലസ്തീനിലേക്ക് പ്രവേശിക്കാനും അവിടെയുള്ള ദുഷ്ടരായ ജനതയോട് പൊരുതി വിജയിച്ച് ആ നാട്ടില്‍ താമസം ഉറപ്പിക്കാനുമുള്ള കല്‍പ്പന നിഷേധിച്ചതിന് അല്ലാഹു അവ൪ക്ക് ആ മണ്ണിലേക്കുള്ള പ്രവേശനം നാല്‍പ്പത് കൊല്ലത്തേക്ക് നിഷേധിച്ചു. അങ്ങനെ സ്വകുടുംബവുമായി ഒരിടത്ത് താമസമുറപ്പിക്കാന്‍ ഗതിയില്ലാതെ അവര്‍ നാട്ടില്‍ അന്തംവിട്ട് അലഞ്ഞു തിരിഞ്ഞ് നടക്കുന്നതാണെന്ന് അല്ലാഹു മൂസാനബി(അ)യെ അറിയിക്കുകയും ചെയ്തു.

قَالَ فَإِنَّهَا مُحَرَّمَةٌ عَلَيْهِمْ ۛ أَرْبَعِينَ سَنَةً ۛ يَتِيهُونَ فِى ٱلْأَرْضِ ۚ فَلَا تَأْسَ عَلَى ٱلْقَوْمِ ٱلْفَٰسِقِينَ

അവന്‍ [അല്ലാഹു] പറഞ്ഞു: ‘എന്നാല്‍, നിശ്ചയമായും അതു [ആ രാജ്യം] അവരുടെ മേല്‍ നാല്‍പതുകൊല്ലം നിഷിദ്ധമാക്കപ്പെട്ടതാകുന്നു; (അതെ) ഭൂമിയില്‍ അന്തംവിട്ടു (അലഞ്ഞു) നടക്കും. ആകയാല്‍, (ആ) ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ വ്യസനപ്പെടരുത്.’ (ഖു൪ആന്‍:5/26)

ഇസ്റാഈല്യരുടെ ധിക്കാരത്തിനും മര്‍ക്കടമുഷ്ടിക്കും ഈ ഐഹിക ജീവിതത്തില്‍ തന്നെ അല്ലാഹു അവര്‍ക്ക് നല്‍കിയ ഒരു ശിക്ഷയായിരുന്നു അത്. അപ്പോഴേക്കും ആ ദുഷിച്ച തലമുറ നാശമടയുകയും, അവരുടെ ഇളം തലമുറ രംഗത്തു വരുകയും ചെയ്യും. അപ്പോള്‍ അവര്‍ക്ക് പുതിയൊരു ചൈതന്യവും ആവേശവും ഉണ്ടായിക്കൊള്ളും. അങ്ങനെ, അവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട പുണ്യഭൂമി ജയിച്ചടക്കുവാനും, തങ്ങളുടെ അവകാശം വീണ്ടെടുക്കുവാനും അവര്‍ക്കു സാധിച്ചുകൊള്ളും.

അങ്ങനെ അവര്‍ നാല്‍പത് വ൪ഷങ്ങളോളം സീനാ താഴ്വരയാകുന്ന തീഹു മരുഭൂമിയില്‍ കഴിച്ചുകൂട്ടിയിരുന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടും കടുത്ത അനുസരക്കേടും നന്ദികേടും കാണിച്ചിട്ടും അല്ലാഹു ഇസ്‌റാഈല്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. വീടില്ലാതെ അലയുന്ന അവര്‍ക്ക് മരുഭൂമിയിലെ വെയിലിന്റെ കാഠിന്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മേഘംകൊണ്ട് തണലിട്ടു കൊടുത്തു. അവര്‍ക്കവിടെ സുഭിക്ഷമായി കഴിഞ്ഞുകൂടത്തക്കവണ്ണം, ആഹാരത്തിനായി ‘മന്നാ’യും ‘സല്‍വാ’യും നല്‍കപ്പെട്ടു. ‘മന്നാ’ എന്നതിന് തേന്‍ അല്ലെങ്കില്‍ ഒരുതരം മധുരക്കട്ടയാണ്. സല്‍വാ’ എന്നാല്‍ കാടപ്പക്ഷിയോട് സമാനമായ ഒരുതരം കിളിയാണ്.

وَظَلَّلْنَا عَلَيْكُمُ ٱلْغَمَامَ وَأَنزَلْنَا عَلَيْكُمُ ٱلْمَنَّ وَٱلسَّلْوَىٰ ۖ كُلُوا۟ مِن طَيِّبَٰتِ مَا رَزَقْنَٰكُمْ ۖ وَمَا ظَلَمُونَا وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ

(ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ക്ക് നാം മേഘത്തെ തണലാക്കിത്തരുകയും ചെയ്തു: നിങ്ങള്‍ക്ക് നാം മന്നയും സല്‍വായും ഇറക്കിത്തരികയും ചെയ്തു. നാം നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നല്ല (വിശിഷ്ടമായ) വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുവിന്‍ (എന്നും പറഞ്ഞു) (എന്നാല്‍,) അവര്‍ നമ്മെ അക്രമിച്ചില്ല: അവര്‍ അവരുടെ സ്വന്തങ്ങളോട്തന്നെയായിരുന്നു അക്രമം പ്രവര്‍ത്തിച്ചിരുന്നത്. (ഖു൪ആന്‍:2/57)

ഇസ്റാഈല്യര്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമില്ലാത്തതിനാല്‍ അവര്‍ മൂസാനബി(അ)യോട് പരാതി ബോധിപ്പിച്ചു. അപ്പോള്‍ മൂസാ (അ) അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. അദ്ദേഹത്തിന്‍റെ വടികൊണ്ട് ഒരു പാറക്കല്ലിന് അടിക്കുവാന്‍ അല്ലാഹു കല്‍പിച്ചു. അപ്രകാരം ചെയ്തപ്പോള്‍, അതില്‍ നിന്ന് പന്ത്രണ്ട് നീരുറവകള്‍ പൊട്ടി ഒഴുകി. ഇസ്‌റാഈല്യര്‍ പന്ത്രണ്ട് ഗോത്രങ്ങളായിരുന്നതിനാല്‍ തമ്മില്‍ തിരക്കും വഴക്കും കൂടാതിരിക്കുവാന്‍ അല്ലാഹു ഓരോ ഗോത്രത്തിനും ഓരോ ഉറവ് പ്രത്യേകം ഒഴുക്കിക്കൊടുത്തു. ഓരോ ഗോത്രത്തിന്‍റെതും ഇന്നതാണെന്ന് പ്രത്യേകം നിര്‍ണയിക്കപ്പെടുകയും ചെയ്തു. ഭക്ഷണത്തിനുവേണ്ടി മന്നയും സല്‍വായും ഇറക്കിക്കൊടുത്ത പോലെ, വെള്ളത്തിന്‍റെ ആവശ്യത്തിനായി അല്ലാഹു അവര്‍ക്ക് ചെയ്ത് കൊടുത്ത മഹത്തായ ഒരു അനുഗ്രഹവും, അതോടൊപ്പം തന്നെ വമ്പിച്ച ഒരല്‍ഭുത ദൃഷ്ടാന്തവുമായിരുന്നു ഇത്.

وَإِذِ ٱسْتَسْقَىٰ مُوسَىٰ لِقَوْمِهِۦ فَقُلْنَا ٱضْرِب بِّعَصَاكَ ٱلْحَجَرَ ۖ فَٱنفَجَرَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْنًا ۖ قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ ۖ كُلُوا۟ وَٱشْرَبُوا۟ مِن رِّزْقِ ٱللَّهِ وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ

മൂസാ തന്‍റെ ജനതക്ക്‌ വേണ്ടി (കുടിക്കുവാന്‍) വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അപ്പോള്‍, നാം പറഞ്ഞു; നിന്‍റെ വടികൊണ്ട് (ആ) പാറക്കല്ലിന് അടിക്കുക. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവുകള്‍ പൊട്ടി ഒഴുകി. എല്ലാ മനുഷ്യരും അ(വര)വര്‍ കുടിക്കേണ്ടുന്ന സ്ഥാനം അറിയുകയുണ്ടായി. അല്ലാഹുവിന്‍റെ (വക) ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. നാശകാരികളായിക്കൊണ്ട് ഭൂമിയില്‍ നിങ്ങള്‍ കുഴപ്പം പ്രവര്‍ത്തിക്കുകയും അരുത്. (എന്നും പറയപ്പെട്ടു) (ഖു൪ആന്‍:2/60)

അല്ലാഹു പ്രത്യേകമായി ഭക്ഷണം ഇറക്കിക്കൊടുക്കുകയും മേഘങ്ങള്‍കൊണ്ട് തണലിട്ടുകൊടുക്കുകയും ചെയ്തിട്ടും ബനൂഇസ്‌റാഈല്യര്‍ തങ്ങളുടെ പതിവ് തെറ്റിച്ചില്ല. അവര്‍ നന്ദികേട് കാണിക്കാന്‍ തുടങ്ങി. അനുസരണക്കേടും ചോദ്യം ചെയ്യലും തുടര്‍ന്നു. ഒരു അദ്ധ്വാനവും കൂടാതെ വിശപ്പകറ്റാന്‍ എന്നും നല്ല ഭക്ഷണവും (മന്നായും സല്‍വയും) കുടിക്കാന്‍ തെളിനീരുറവയും. എന്നാല്‍ കുറച്ച് ദിവസം ഈ ഭക്ഷണം കഴിച്ചപ്പോള്‍ അവര്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങി അപ്പോള്‍ അവര്‍ മൂസാനബി(അ)യോട് വ്യത്യസ്തങ്ങളായ ഭക്ഷണം അല്ലാഹുവിനോട് ചോദിച്ച് വാങ്ങിത്തരുവാന്‍ ആവശ്യപ്പെട്ടു. യാതൊരു അദ്ധ്വാനവും കൂടാതെ ഇഷ്ടാനുസരണം കിട്ടിക്കൊണ്ടിരിക്കുന്ന രുചികരവും ശരീരത്തിന് പോഷണം ലഭിക്കുന്നതും അനുഗൃഹീതവുമായ ഭക്ഷണത്തിന് പകരം, എല്ലാ നാട്ടിലും കൃഷി ചെയ്തുണ്ടാക്കാവുന്ന ഭക്ഷ്യ വസ്തുക്കളാണോ നിങ്ങള്‍ക്ക് പകരം വേണ്ടതെന്ന് മൂസാനബി(അ) അവരോട് ചോദിച്ചു. അങ്ങനെയാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഈ നാട് വിട്ട് വേറെ നാട്ടിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക എന്ന് അദ്ദേഹം ഒരു താക്കീതെന്നോണം പറഞ്ഞു.

وَإِذْ قُلْتُمْ يَٰمُوسَىٰ لَن نَّصْبِرَ عَلَىٰ طَعَامٍ وَٰحِدٍ فَٱدْعُ لَنَا رَبَّكَ يُخْرِجْ لَنَا مِمَّا تُنۢبِتُ ٱلْأَرْضُ مِنۢ بَقْلِهَا وَقِثَّآئِهَا وَفُومِهَا وَعَدَسِهَا وَبَصَلِهَا ۖ قَالَ أَتَسْتَبْدِلُونَ ٱلَّذِى هُوَ أَدْنَىٰ بِٱلَّذِى هُوَ خَيْرٌ ۚ ٱهْبِطُوا۟ مِصْرًا فَإِنَّ لَكُم مَّا سَأَلْتُمْ ۗ

(ഇസ്‌റാഈല്‍ സന്തതികളേ,) നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): മൂസാ, ഒരേ (തരം) ഭക്ഷണത്തിലായിക്കൊണ്ട് ഞങ്ങള്‍ സഹിക്കുകയില്ലതന്നെ. അതിനാല്‍, താങ്കള്‍ താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം : ഭൂമിയിലെ ചീര, വെള്ളരി, ഗോതമ്പ്, പയര്‍, ഉള്ളി മുതലായി അത് മുളപ്പിച്ചുണ്ടാക്കുന്നവയില്‍ നിന്ന് അവന്‍ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : കൂടുതല്‍ ഉത്തമമായുള്ളതിന് പകരം നിങ്ങള്‍ താണതായുള്ളതിനെ ആവശ്യപ്പെടുകയാണോ? (എന്നാല്‍) നിങ്ങള്‍ ഒരു പട്ടണത്തില്‍ ഇറങ്ങിക്കൊള്ളുക. അപ്പോള്‍, നിങ്ങള്‍ ചോദിച്ചത് നിങ്ങള്‍ക്ക് (അവിടെ) ഉണ്ടായിരിക്കും.(ഖു൪ആന്‍:2/61)

ബനൂഇസ്‌റാഈല്യര്‍ക്ക് നേര്‍മാര്‍ഗത്തിലൂടെ ജീവിക്കാനുള്ള മാര്‍ഗദര്‍ശനമായിട്ടാണ് മൂസാനബി(അ)ക്ക് അല്ലാഹു തൗറാത്ത് നല്‍കിയത്. അതുപ്രകാരം ജീവിക്കാമെന്ന് അല്ലാഹു അവരില്‍ നിന്നും കരാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതൊന്നും അവര്‍ പാലിച്ചില്ല. ആ കരാറും അവര്‍ ലംഘിച്ചു. അവര്‍ അതിനോട് അനുസരണക്കേട് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഉപദേശങ്ങളും താക്കീതുകളും ഭീഷണികളുമൊന്നും മാറിച്ചിന്തിക്കുവാന്‍ ഇസ്‌റാഈല്യര്‍ക്ക് കാരണമായില്ല. തൗറാത്തിലെ വിധിവിലക്കുകള്‍ സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തു കയും അതിനെ അഗണ്യമാക്കുകയും ചെയ്തപ്പോള്‍ അവര്‍ക്ക് അല്ലാഹു കാണിച്ചുകൊടുത്ത ഒരു ദൃഷ്ടാന്തമാണ് പര്‍വ്വതം ഉയര്‍ത്തല്‍. കേവലം ഒരു ഉയര്‍ത്തലായിരുന്നില്ല അത്.പര്‍വതത്തെ യഥാസ്ഥാനത്തുനിന്നും എടുത്തുയര്‍ത്തി, അവരുടെ തലക്ക് മീതെ ഒരു കൂട പോലെ അല്ലാഹു നിര്‍ത്തി. എന്നിട്ട് അവര്‍ക്ക് വീണ്ടും ഉപദേശം നല്‍കി. നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള തൗറാത്ത് അനുസരിച്ച് ജീവിക്കണം. അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സ്വീകരിക്കണം. അതുവഴി നിങ്ങള്‍ സൂക്ഷ്മതയുള്ളവരായി മാറുന്നതാണ്. അല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ നാശമടയും. നശിപ്പിക്കപ്പെടാന്‍ പോകുന്നു എന്ന് ബോധ്യമാകുമ്പോഴെങ്കിലും ഒരു മടക്കത്തിനുള്ള ചിന്ത വരുമല്ലോ. തങ്ങളുടെ മേല്‍ പ൪വ്വതം വീണേക്കുമോ എന്ന് അവര്‍ ഭയപ്പെട്ടു. ആ സമയത്ത് അല്ലാഹുവിന്റെ ഉപദേശം വന്നപ്പോള്‍ അവര്‍ ഭയംകൊണ്ട് വാക്കാലെങ്കിലും അത് അംഗീകരിച്ചു.

وَإِذْ أَخَذْنَا مِيثَٰقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱسْمَعُوا۟ ۖ قَالُوا۟ سَمِعْنَا وَعَصَيْنَا وَأُشْرِبُوا۟ فِى قُلُوبِهِمُ ٱلْعِجْلَ بِكُفْرِهِمْ ۚ قُلْ بِئْسَمَا يَأْمُرُكُم بِهِۦٓ إِيمَٰنُكُمْ إِن كُنتُم مُّؤْمِنِينَ

നാം നിങ്ങളുടെ ഉറപ്പ് [കരാര്‍] വാങ്ങുകയും നിങ്ങളുടെ മീതെ നാം ‘ത്വൂര്‍’ [പര്‍വ്വതം] ഉയര്‍ത്തുകയും ചെയ്ത സന്ദര്‍ഭം:’നിങ്ങള്‍ക്ക് നാം നല്‍കിയതിനെ നിങ്ങള്‍ ബലമായി പിടിക്കുവിന്‍; കേള്‍ക്കുകയും (മനസ്സിലാക്കുകയും) ചെയ്യുവിന്‍’ (എന്ന് പറഞ്ഞും കൊണ്ട്). അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടു;ഞങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു. അവരുടെ അവിശ്വാസം നിമിത്തം അവരുടെ ഹൃദയങ്ങളില്‍ അവര്‍ക്ക് പശുക്കുട്ടി കുടിപ്പിക്കപ്പെടുക [പശുക്കുട്ടിയോടുള്ള സ്നേഹം നിറയുക]യും ചെയതിരിക്കുന്നു. നീ പറയുക:’നിങ്ങളുടെ (ആ) വിശ്വാസം നിങ്ങളോട് കല്‍പിക്കുന്നത് വളരെ ചീത്തയത്രെ, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍!’ (ഖു൪ആന്‍:2/93)

وَإِذْ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُۥ ظُلَّةٌ وَظَنُّوٓا۟ أَنَّهُۥ وَاقِعٌۢ بِهِمْ خُذُوا۟ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُوا۟ مَا فِيهِ لَعَلَّكُمْ تَتَّقُونَ

അവരുടെ മീതെ നാം ഒരു തണല്‍ (അഥവാ കുട) എന്ന പോലെ മലയെ പുഴക്കി (ഉ₹യര്‍ത്തി)യ സന്ദര്‍ഭവും (ഓര്‍ക്കുക); അതു അവരില്‍ വീണുപോകുന്നതാണെന്നു അവര്‍ ധരിക്കുകയും ചെയ്‌തു. ‘നിങ്ങള്‍ക്കു നാം നല്‍കിയതു നിങ്ങള്‍ ബലത്തോടെ എടുത്തു (സ്വീകരിച്ചു) കൊള്ളുവിന്‍; അതിലുള്ളതു നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ സൂക്ഷ്‌മത പാലിച്ചേക്കാം’ (എന്നു നാം പറയുകയും ചെയ്‌തു). (ഖു൪ആന്‍:7/171)

ഇസ്റാഈല്യരുടെ ധിക്കാരവും അനുസരണക്കേടും തെളിയിക്കുന്ന മറ്റൊരു സംഭവമായിരുന്നു പശുവിനെ അറുക്കല്‍. ഒരു പശുവിനെ അറുക്കുവാന്‍ അല്ലാഹു കല്‍പിക്കുന്നതായി മൂസാ (അ) ഇസ്‌റാഈല്യരെ അറിയിച്ചു. അദ്ദേഹം അല്ലാഹുവിന്‍റെ റസൂലും അവരുടെ മാര്‍ഗദര്‍ശിയും നേതാവുമായിരിക്കെ, ആ കല്‍പ്പന അവര്‍ ഉടനെയങ്ങ് അനുസരിക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ ഒരു പ്രവാചകനോട് സംസാരിക്കേണ്ട മര്യാദ പാലിക്കാതെ നീ ഞങ്ങളെ പരിഹസിക്കുകയാണോ എന്ന് ചോദിക്കുകയാണ് ചെയ്തത്. മാത്രമല്ല, പശു ഏത് തരത്തിലുള്ളതാവണം, എങ്ങനെയുള്ളതായിരിക്കണം, അതിന്റെ നിറവും പ്രായവും എന്തായിരിക്കണം എന്നിങ്ങനെ, ഒന്നിന് പിന്നാലെ ഓരോചോദ്യങ്ങള്‍ അവര്‍ നടത്തി, എങ്ങിനെയെങ്കിലും കല്‍പന നിറവേറ്റുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുവാനാണ് അവ൪ ശ്രമിച്ചത്. അവ൪ ചോദിച്ചതിനെല്ലാം മറുപടിയായി പശുവിന്റെ നിറവും തരവും പ്രായവും ഇനവുമെല്ലാം അവ൪ക്ക് അറിയിച്ചു കൊടുത്തു. അവസാനം പ്രസ്തുത ഉപാധികളും ഗുണങ്ങളും ഒത്തിണങ്ങിയ ഒരു പശുവിനെ തിരഞ്ഞുതിരഞ്ഞു കണ്ടെത്തി. ആദ്യമേ, അല്ലാഹുവിന്റെ കല്‍പ്പനം അവ൪ അനുസരിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍, അവര്‍ക്ക് ഏതെങ്കിലും ഒരു പശുവിനെ അറുത്താല്‍ മതിയായിരുന്നു.

وَإِذْ قَالَ مُوسَىٰ لِقَوْمِهِۦٓ إِنَّ ٱللَّهَ يَأْمُرُكُمْ أَن تَذْبَحُوا۟ بَقَرَةً ۖ قَالُوٓا۟ أَتَتَّخِذُنَا هُزُوًا ۖ قَالَ أَعُوذُ بِٱللَّهِ أَنْ أَكُونَ مِنَ ٱلْجَٰهِلِينَ – قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانٌۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ- قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ صَفْرَآءُ فَاقِعٌ لَّوْنُهَا تَسُرُّ ٱلنَّٰظِرِينَ – قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ إِنَّ ٱلْبَقَرَ تَشَٰبَهَ عَلَيْنَا وَإِنَّآ إِن شَآءَ ٱللَّهُ لَمُهْتَدُونَ – قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا ذَلُولٌ تُثِيرُ ٱلْأَرْضَ وَلَا تَسْقِى ٱلْحَرْثَ مُسَلَّمَةٌ لَّا شِيَةَ فِيهَا ۚ قَالُوا۟ ٱلْـَٰٔنَ جِئْتَ بِٱلْحَقِّ ۚ فَذَبَحُوهَا وَمَا كَادُوا۟ يَفْعَلُونَ

മൂസാ തന്‍റെ ജനതയോട്പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) ‘അല്ലാഹു നിങ്ങളോട് നിങ്ങള്‍ ഒരു പശുവിനെ അറുക്കണമെന്ന് കല്‍പിക്കുന്നു.’ അവര്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങളെ പരിഹാസ്യ വസ്തുവാക്കുകയാണോ’? അദ്ദേഹം പറഞ്ഞു: ‘ഞാന്‍ വിഡ്ഢികളില്‍ പെട്ടവനായിത്തീരുന്നതിനെക്കുറിച്ച് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു’ [വിഡ്ഢികളുടെ സ്വഭാവമാണല്ലോ പരിഹസിക്കല്‍]. അവര്‍ പറഞ്ഞു : താങ്കള്‍താങ്കളുടെ റബ്ബിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക : അത് എന്ത് (തരം) പശു വാണെന്ന് അവന്‍ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ. അദ്ദേഹം പറഞ്ഞു : അവന്‍ പറയുന്നു: അത് നന്നേ പ്രായം കൂടിയതും പ്രായം കുറഞ്ഞതുമല്ലാത്ത ഒരു പശുവാണ്. (അതെ) അതിനിടയില്‍ ഒരു മദ്ധ്യ പ്രായത്തിലുള്ളത് (ആയിരിക്കണം) എനി, നിങ്ങളോട് കല്‍പിക്കപ്പെടുന്നത് നിങ്ങള്‍ ചെയ്തുകൊള്ളുവിന്‍. അവര്‍ പറഞ്ഞു: ‘താങ്കള്‍ഞങ്ങള്‍ക്ക് വേണ്ടിതാങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കുക: അതിന്‍റെ നിറമെന്തായിരിക്കണമെന്ന് അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചുതരട്ടെ’ .അദ്ദേഹം പറഞ്ഞു: അവന്‍ പറയുന്നു:’അത് നോക്കുന്നവര്‍ക്ക് സന്തോഷമുണ്ടാകുമാറ് നിറം ശുദ്ധ മഞ്ഞ വര്‍ണമുള്ളതായ ഒരു പശുവാണ് (ആയിരിക്കേത്)’ അവര്‍ പറഞ്ഞു: ‘താങ്കള്‍ഞങ്ങള്‍ക്കു വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാര്‍ത്ഥിക്കണം. അത് ഏത്(തരം) പശുവായിരിക്കുമെന്ന് അവന്‍ ഞങ്ങള്‍ക്ക് വിവരിച്ചു തരട്ടെ, (കാരണം) നിശ്ചയമായും (പരസ്പരസാദൃശ്യത നിമിത്തം) പശു ഏതെന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാതായിരിക്കുന്നു’. ഞങ്ങള്‍ അല്ലാഹു ഉദ്ദേശിച്ചാല്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍തന്നെയായിരിക്കും. അദ്ദേഹം പറഞ്ഞു: അവന്‍പറയുന്നു: അത്, ഭൂമി ഉഴുകയാകട്ടെ,വിള നനക്കുകയാകട്ടെ ചെയ്തുശീലിച്ചതല്ലാത്ത പശുവാകുന്നു: (അതെ) കലര്‍പ്പുവര്‍ണമില്ലാത്ത (ന്യൂനതകളില്‍നിന്ന്) സുരക്ഷിതമായതാകുന്നു (അഥവാ ആയിരിക്കണം) അവര്‍ പറഞ്ഞു: ഇപ്പോള്‍ താങ്കള്‍യഥാര്‍ത്ഥ (വിവര)വും കൊണ്ടുവന്നിരിക്കുന്നു. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ (അത്) ചെയ്യുമായിരുന്നില്ല [എങ്കിലും, അവസാനം ചെയ്യുകതന്നെ ചെയ്തു] (ഖു൪ആന്‍:2/67-71)

ഒരു ധനികനെ അയാളുടെ ഒരു അവകാശി കൊലപ്പെടുത്തി, മൃതദേഹം ഒരു പെരുവഴിയിലോ മറ്റോകൊണ്ടു പോയി വെക്കുകയും പിന്നീട് അതേ ഘാതകന്‍ തന്നെ കൊലക്കുറ്റം മറ്റുള്ളവരുടെമേല്‍ ആരോപിക്കുകയും ചെയ്തപ്പോള്‍ അതിനെ തുട൪ന്നുണ്ടായ തര്‍ക്കവും പരിഹരിക്കുന്നതിന് വേണ്ടിയാണ് അല്ലാഹുവിന്റെ നി൪ദ്ദേശ പ്രകാരം ഒരു പശുവിനെ അറുക്കാനായി മൂസാ നബി(അ) അവരോട് ആവശ്യപ്പെട്ടത്. പശുവിനെ അറുത്തതിന് ശേഷം അതില്‍ നിന്നും ഒരു ഇറച്ചിക്കഷ്ണം കൊണ്ട് ആ മയ്യിത്തിന്റെ ശരീരത്തില്‍ അടിക്കുവാനും കല്‍പിച്ചു.അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ അങ്ങനെ അടിച്ചു. ആ മയ്യിത്തിന് ജീവന്‍ ലഭിക്കുകയും ചെയ്തു. എന്നിട്ട് അയാള്‍ ആരാണ് തന്നെ കൊന്നതെന്ന് അവരെ അറിയിക്കുകയും ചെയ്തു. ശേഷം അയാള്‍ മരിക്കുകയും ചെയ്തു. അങ്ങനെ, അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിവുള്ളവനാണെന്നും ബനൂഇസ്‌റാഈലുകാര്‍ നേരില്‍ കണ്ട് മനസ്സിലാക്കി.

وَإِذْ قَتَلْتُمْ نَفْسًا فَٱدَّٰرَأْتُمْ فِيهَا ۖ وَٱللَّهُ مُخْرِجٌ مَّا كُنتُمْ تَكْتُمُونَ – فَقُلْنَا ٱضْرِبُوهُ بِبَعْضِهَا ۚ كَذَٰلِكَ يُحْىِ ٱللَّهُ ٱلْمَوْتَىٰ وَيُرِيكُمْ ءَايَٰتِهِۦ لَعَلَّكُمْ تَعْقِلُونَ

(ഇസ്‌റാഈല്‍ സന്തതികളേ)നിങ്ങള്‍ ഒരു ദേഹത്തെ [ആളെ]കൊലെപ്പടുത്തിയിട്ട് അതില്‍ നിങ്ങള്‍അന്യോന്യം (ആരോപണം നടത്തി)ഒഴിഞ്ഞു മാറിയ സന്ദര്‍ഭം (ഓര്‍ക്കുക) അല്ലാഹുവാകട്ടെ, നിങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെ വെളിക്ക് വരുത്തുന്നവനുമത്രെ. അപ്പോള്‍, നാം പറഞ്ഞു :’നിങ്ങള്‍ അവനെ അതിന്‍റെ [പശുവിന്‍റെ] ചില ഭാഗം (അഥവാ ഒരംശം)കൊണ്ട് അടിക്കുവിന്‍’.അപ്രകാരം അല്ലാഹു മരണെപ്പട്ടവരെ ജീവിപ്പിക്കുന്നു നിങ്ങള്‍ ബുദ്ധികൊടു(ത്തുചിന്തി)ക്കുവാന്‍ വേണ്ടി അവന്‍റെ ദൃഷ്ടാന്തങ്ങളെ അവന്‍ നിങ്ങള്‍ക്ക്കാണിച്ചു തരുകയും ചെയ്യുന്നു. (ഖു൪ആന്‍:2/72-73)

ബൗദ്ധികമായി ഉന്നതമായ വളര്‍ച്ചയില്ലാത്തവരായിരുന്നതിനാല്‍ ഓരോ വിഷയത്തിലും നേര്‍ക്കുനേരെ കണ്ട് മനസ്സിലാക്കത്തക്ക വിധത്തിലുള്ള തെളിവുകളാണ് അല്ലാഹു അവര്‍ക്ക് നല്‍കിയത്. എത്രയോ അനുഗ്രഹങ്ങള്‍ ആസ്വദിക്കുകയും, വളരെയേറെ ദൃഷ്ടാന്തങ്ങള്‍ കണ്ടനുഭവിക്കുകയും ചെയ്തിട്ട് പിന്നെയും അവരുടെ ഹൃദയങ്ങള്‍ക്ക് പരിവര്‍ത്തനം വന്നില്ല.

ثُمَّ قَسَتْ قُلُوبُكُم مِّنۢ بَعْدِ ذَٰلِكَ فَهِىَ كَٱلْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ ٱلْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ ٱلْأَنْهَٰرُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ ٱلْمَآءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ ٱللَّهِ ۗ وَمَا ٱللَّهُ بِغَٰفِلٍ عَمَّا تَعْمَلُونَ

എന്നിട്ട് അതിന് ശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അങ്ങനെ, അവ (പാറ)കല്ലുപോലെയിരിക്കുന്നു: അല്ലെങ്കില്‍ കടുപ്പത്തില്‍ (അതിനെക്കാള്‍) കൂടുതല്‍ കാഠിന്യമുള്ളവയത്രെ. നിശ്ചയമായും (പാറ)ക്കല്ലുകളില്‍ തന്നെയുണ്ട് അരുവികള്‍ പൊട്ടി ഒഴുകുന്നവ. അവയില്‍ തന്നെയുണ്ട് പൊട്ടിപ്പിളര്‍ന്ന് അതിലൂടെവെള്ളം പുറത്ത് വരുന്നവയും. അവയില്‍ തന്നെയുണ്ട് അല്ലാഹുവിനെ ഭയന്നതിനാല്‍ (കീഴ്‌പോട്ട്) വീഴുന്നവയും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അശ്രദ്ധനൊന്നുമല്ല. (ഖു൪ആന്‍: 2/74)

അങ്ങനെ, സീനാവനാന്തരങ്ങളിലും മരുഭൂപ്രദേശങ്ങളിലുമായി ലക്ഷ്യമില്ലാതെ അലഞ്ഞു തിരിഞ്ഞു കൊണ്ട് നാല്‍പത് കൊല്ലം ഇസ്രാഈല്യര്‍ക്ക് കഴിഞ്ഞുകൂടേണ്ടി വന്നു. ഇതിനിടയില്‍ പലതും അവരില്‍ സംഭവിച്ചു. നാല്‍പത് കൊല്ലം കഴിയാറായപ്പോഴേക്കും അവിടവിടെവെച്ചു ശത്രുക്കളുമായി പല ഏറ്റുമുട്ടലുകളും കഴിഞ്ഞ് പതുക്കെ അവര്‍ മുന്നേറിക്കൊണ്ടിരുന്നു.അധികം താമസിയാതെ – ഏറെക്കുറെ ആറുമാസം കഴിഞ്ഞ് – ‘മോവാബ്’ പ്രദേശത്തു അബാരീം പര്‍വ്വതത്തില്‍ ‘നെബോ’ മലയില്‍വെചു വാഗ്ദാനം ചെയ്യപ്പെട്ട ആ രാജ്യം നോക്കിക്കണ്ടശേഷം മൂസാ നബി(അ) യും മരണപ്പെട്ടു. ആ രാജ്യത്തില്‍ പ്രവേശിക്കുവാന്‍ അദ്ദേഹത്തിനു വിധിയുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന യൂശഉ് നബിയുടെ കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പല യുദ്ധങ്ങള്‍ക്കുശേഷം ഇസ്‌റാഈല്യര്‍ ആ രാജ്യം ജയിച്ചടക്കിയതും, അതില്‍ കുടിയേറി താമസിച്ചതും, അവര്‍ക്കിടയില്‍ രാജ്യം ഭാഗിക്കപ്പെട്ടതും.

ഫലസ്തീനില്‍ പ്രവേശിക്കുമ്പോള്‍ അതിന്‍റെ പടിവാതില്‍ കടക്കുന്നത് അല്ലാഹുവിനോട് നന്ദിയും വിനയവും പ്രകടിപ്പിക്കുന്നവരായി തലതാഴ്ത്തി കുനിഞ്ഞു കൊണ്ടായിരിക്കണമെന്നും ഹിത്വതുന്‍ (ഈ പദത്തിന്‍റെ അര്‍ത്ഥം താഴ്ത്തുക, അല്ലെങ്കില്‍ ഇറക്കിവെക്കുക എന്നാകുന്നു) എന്ന് പറയണമെന്ന് അവ൪ കല്‍പിക്കപ്പെട്ടിരുന്നു. എന്നാല്‍ അവരുടെ തെറ്റ് കുറ്റങ്ങള്‍ പൊറുത്തുകൊടുക്കുമെന്നും സുകൃതം ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നന്മ നല്‍കുമെന്നും അല്ലാഹു അവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ചെയ്തത് നേരെമറിച്ചായിരുന്നു. അവര്‍ മുഴുവനുമല്ലെങ്കില്‍, അവരിലൊരു വിഭാഗം അഹങ്കാരപൂര്‍വ്വം വിജയഭേരി മുഴക്കിക്കൊണ്ടാണ് പ്രവേശിച്ചത്. അവരോട് കല്‍പിക്കപ്പെട്ട വാക്ക് പറഞ്ഞില്ലെന്ന് മാത്രമല്ല, പകരം മറ്റൊരു വാക്ക് പറയുകയും ചെയ്തു. ഈ ധിക്കാരത്തിന് അല്ലാഹു അവരില്‍ കടുത്ത ശിക്ഷ ഇറക്കി.

وَإِذْ قُلْنَا ٱدْخُلُوا۟ هَٰذِهِ ٱلْقَرْيَةَ فَكُلُوا۟ مِنْهَا حَيْثُ شِئْتُمْ رَغَدًا وَٱدْخُلُوا۟ ٱلْبَابَ سُجَّدًا وَقُولُوا۟ حِطَّةٌ نَّغْفِرْ لَكُمْ خَطَٰيَٰكُمْ ۚ وَسَنَزِيدُ ٱلْمُحْسِنِينَ – فَبَدَّلَ ٱلَّذِينَ ظَلَمُوا۟ قَوْلًا غَيْرَ ٱلَّذِى قِيلَ لَهُمْ فَأَنزَلْنَا عَلَى ٱلَّذِينَ ظَلَمُوا۟ رِجْزًا مِّنَ ٱلسَّمَآءِ بِمَا كَانُوا۟ يَفْسُقُونَ

നാം (നിങ്ങളോട്) പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക) നിങ്ങള്‍ ഈ രാജ്യത്തില്‍ പ്രവേശിച്ചുകൊള്ളുവിന്‍: എന്നിട്ട് നിങ്ങള്‍ ഉദ്ദേശിച്ചേടത്ത് നിന്ന് സുഭിക്ഷമായി തിന്നുകൊള്ളുക: നിങ്ങള്‍ സുജൂദ് ചെയ്ത് (തല കുനിച്ച്) കൊണ്ട് (രാജ്യത്തിന്‍റെ) പടിവാതില്‍ കടക്കുകയും ഹിത്ത്വത്തുന്‍ (പാപമോചനം) എന്നു പറയുകയും ചെയ്യുവിന്‍. (എന്നാല്‍) നിങ്ങള്‍ക്ക് നിങ്ങളുടെ തെറ്റുകുറ്റങ്ങളെ നാം പൊറുത്തു തരുന്നതാണ്. സുകൃതം ചെയ്യുന്നവര്‍ക്ക് നാം വര്‍ദ്ധിപ്പിച്ചു കൊടുത്തേക്കുകയും ചെയ്യും. എന്നാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവര്‍ തങ്ങളോട് പറയപ്പെട്ടതല്ലാത്ത ഒരു വാക്ക് (അതിന്) പകരമാക്കി (മാറ്റി). ആകയാല്‍, (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ മേല്‍ ആകാശത്തുനിന്ന് നാം ഒരു (കഠിന) ശിക്ഷ ഇറക്കി, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് നിമിത്തം. (ഖു൪ആന്‍:2/58-59)

ചെങ്കടല്‍ കടന്നതിനുശേഷം സംഭവബഹുലമായ നാല്‍പത് വര്‍ഷത്തിനുശേഷമാണ് ഇസ്രാഈല്യര്‍ക്ക് ശാം പ്രദേശങ്ങളില്‍ കുടിയേറിപ്പാര്‍ക്കുവാനും ആ രാജ്യങ്ങള്‍ അധീനപ്പെടുത്തി സുഖജീവിതം അനുഭവിക്കുവാനും കഴിഞ്ഞത്. അതും അല്ലാഹു അവ൪ക്ക് നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ പെട്ടതാണ്.

وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَٰرِقَ ٱلْأَرْضِ وَمَغَٰرِبَهَا ٱلَّتِى بَٰرَكْنَا فِيهَا

നാം അനുഗ്രഹം നല്‍കിയിട്ടുള്ള ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബലഹീനരായി ഗണിക്കപ്പെട്ടിരുന്നതായ (ആ) ജനതക്ക് നാം അവകാശപ്പെടുത്തികൊടുത്തു. (ഖു൪ആന്‍:7/137)

എത്രയൊക്കെ അനുഗ്രഹങ്ങള്‍ ലഭിച്ചാലും നന്ദികേടും അനുസരണക്കേടും കാണിക്കുക അവരുടെ പതിവായിരുന്നു. മത ശാസനകളില്‍ നിന്ന് ഒഴിഞ്ഞു മാറുവാനുള്ള കൗശലങ്ങള്‍ കണ്ടുപിടിക്കല്‍ യഹൂദികളുടെ ഒരു രീതിയായിരുന്നു. മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ചയെന്നപോലെ, ഇസ്‌റാഈല്യര്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രധാന ദിവസമായിരുന്നു ശനിയാഴ്ച. അവര്‍അന്ന് ജോലികളില്‍നിന്നെല്ലാം ഒഴിവായിരിക്കണമെന്നും ചില പ്രത്യേക അനുഷ്ഠാനകര്‍മങ്ങള്‍ ആചരിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നു. അല്ലാഹു അവരില്‍ ഒരു പരീക്ഷണം നടത്തി. ശനിയാഴ്ച ദിവസം മത്സ്യങ്ങള്‍ കൂട്ടം കൂട്ടമായി വന്നു വെള്ളത്തിനു മീതെ തലപൊക്കിക്കൊണ്ടിരിക്കും. മറ്റു ദിവസങ്ങളില്‍ അങ്ങനെ സംഭവിക്കാറുമില്ല. ഇതു കാണുമ്പോള്‍ അവര്‍ക്കു സഹിക്കുവാന്‍ കഴിയാതായി. അവര്‍ ഒരു സൂത്രം പ്രയോഗിച്ചു. ശനിയാഴ്ചദിവസം സമുദ്രത്തിന്‍റെ അടുത്ത സ്ഥലങ്ങളില്‍ കുഴികളുണ്ടാക്കി നീര്‍ച്ചാലുകള്‍വഴി അതിലേക്ക് വെളളം കടത്തിവിടുക. ശനിയാഴ്ച ദിവസം അതില്‍ മത്സ്യം വന്നുനിറയുമ്പോള്‍ ചാലുകള്‍ അടച്ചിടുക. ശബ്ബത്തിന്‍റെ സമയം കഴിഞ്ഞ ശേഷം ആ മല്‍സ്യംപിടിച്ചു ശേഖരിക്കുകയും ചെയ്യും ഇതുവഴി, ശനിയാഴ്ച മത്സ്യം പിടിക്കുന്ന ജോലിക്കുപോയി എന്ന ആരോപണത്തില്‍നിന്നു അവര്‍ ഒഴിവാകുകയും, മത്സ്യം ശേഖരിക്കുവാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യുന്നു. ഇതിനെപ്പറ്റി അവരിലുണ്ടായിരുന്ന നല്ല മനുഷ്യന്‍മാര്‍ അവരെ ഉപദേശിച്ച് നോക്കിയെങ്കിലും അവരത് ചെവിക്കൊണ്ടില്ല. ആ നല്ല മനുഷ്യരെ അല്ലാഹു രക്ഷപ്പെടുത്തുകയും, അതിക്രമം ചെയ്തവരെ അല്ലാഹു കുരങ്ങുകളാക്കിശിക്ഷിക്കുകയും ചെയ്തു. രൂപം മാറ്റപ്പെട്ടവരാരും പിന്നീട് അധികം ജീവിക്കുകയോ, അവര്‍ക്ക് സന്താനങ്ങള്‍ ജനിക്കുകയോ ഉണ്ടായിട്ടില്ല.

وَلَقَدْ عَلِمْتُمُ ٱلَّذِينَ ٱعْتَدَوْا۟ مِنكُمْ فِى ٱلسَّبْتِ فَقُلْنَا لَهُمْ كُونُوا۟ قِرَدَةً خَٰسِـِٔينَ – فَجَعَلْنَٰهَا نَكَٰلًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ

(ഇസ്‌റാഈല്‍ സന്തതികളെ) നിങ്ങളില്‍ നിന്ന് സബ്ത്തി [ശബ്ബത്ത് ആചരണത്തി]ല്‍ അതിക്രമം ചെയ്തവരെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ അവരോട് നാം പറഞ്ഞു: നിങ്ങള്‍ ഹീനന്‍മാരായ കുരങ്ങുകളായിത്തീരുവിന്‍! അങ്ങനെ, അതിനെ നാം അതിന്‍റെ മുമ്പിലുള്ളവര്‍ക്കും അതിന്‍റെ പിമ്പിലുള്ളവര്‍ക്കും ഒരു (പാഠം നല്‍കുന്ന) ശിക്ഷയാക്കി; സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഒരു സദുപദേശവും (ആക്കി). (ഖു൪ആന്‍:2/65-66)

ഇസ്റാഈല്യരില്‍ എല്ലാവരും ധിക്കാരവും അനുസരണക്കേടും കാണിക്കുന്നവരായിരുന്നില്ല.കുറച്ചാണെങ്കിലും വളരെ നല്ലവരായ ചില വ്യക്തികളും, ഏറെക്കുറെ നല്ലവരായ വ്യക്തികളും ഉണ്ടായിരുന്നു.

وَقَطَّعْنَٰهُمْ فِى ٱلْأَرْضِ أُمَمًا ۖ مِّنْهُمُ ٱلصَّٰلِحُونَ وَمِنْهُمْ دُونَ ذَٰلِكَ

അവരെ ഭൂമിയില്‍ നാം പല സമൂഹങ്ങളായി കഷ്ണിക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ സദ്‌വൃത്തന്‍മാരുണ്ടു; അവരില്‍ അതല്ലാത്ത (അഥവാ അതിനു താഴെയുള്ള) വരും ഉണ്ട്.(ഖു൪ആന്‍:7/168)

وَمِن قَوْمِ مُوسَىٰٓ أُمَّةٌ يَهْدُونَ بِٱلْحَقِّ وَبِهِۦ يَعْدِلُونَ

മൂസായുടെ ജനങ്ങളില്‍(തന്നെ) യഥാര്‍ത്ഥമനുസരിച്ചു മാര്‍ഗ്ഗദര്‍ശനം നല്‍കുകയും, അതനുസരിച്ചു തന്നെ നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടുതാനും. (ഖു൪ആന്‍:7/159)

ഇസ്രാഈല്യരില്‍ ചുരുക്കം ചില നല്ല ആളുകളും അധികം ദോഷമില്ലാത്തവരും ഉണ്ടായിരുന്നു. പിന്നീട് അവരില്‍നിന്നു ഒരു പിന്‍ തലമുറ രംഗത്തു വന്നു. അവര്‍ തൗറാത്തിന്റെ അനുയായികളായിത്തന്നെ അഭിമാനം കൊണ്ടിരുന്നെങ്കിലും അതിന്റെ അദ്ധ്യാപനങ്ങളും ശിക്ഷണങ്ങളും കൈവെടിയുകയും, ഐഹികമായ കാര്യലാഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്‌തു. എന്ത് തോന്നിയവാസം പ്രവര്‍ത്തിച്ചാലും തങ്ങള്‍ക്ക് അതൊക്കെ അല്ലാഹു പൊറുത്തു തരുമെന്ന് അവ൪ ജല്‍പ്പിച്ചു. അഥവാ മോക്ഷം തങ്ങളുടെ കുത്തകയാണെന്ന് അവര്‍ കരുതി. ഒരിക്കല്‍ ഒരു കാര്യലാഭത്തിനുവേണ്ടി സത്യത്തെ ധിക്കരിച്ചശേഷം, മറ്റൊരു കാര്യലാഭം കണ്ടാല്‍ അതിന് വേണ്ടിയും സത്യത്തെ ധിക്കരിക്കുക അവരുടെ പതിവാകുന്നു.

فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ وَرِثُوا۟ ٱلْكِتَٰبَ يَأْخُذُونَ عَرَضَ هَٰذَا ٱلْأَدْنَىٰ وَيَقُولُونَ سَيُغْفَرُ لَنَا وَإِن يَأْتِهِمْ عَرَضٌ مِّثْلُهُۥ يَأْخُذُوهُ ۚ

അനന്തരം, വേദഗ്രന്ഥത്തെ പാരമ്പര്യമെടുത്തിട്ടുള്ള ഒരു (തരം) പിന്‍ഗാമികള്‍ അവര്‍ക്കുശേഷം (രംഗത്തു) വന്നു. അവര്‍ ഈ അധമമായ (ലോക) വിഭവത്തെ സ്വീകരിച്ചു വരുന്നു; ‘ഞങ്ങള്‍ക്കു വഴിയെ പൊറുക്കപ്പെടും’ എന്നു അവര്‍ പറയുകയും ചെയ്യുന്നു. അവര്‍ക്കു അതുപോലെയുള്ള (വേറെ) വല്ല വിഭവവും വന്നു കിട്ടിയാല്‍ അവര്‍ അതും സ്വീകരിക്കുന്നതാണ്. (ഖു൪ആന്‍:7/169)

مَثَلُ ٱلَّذِينَ حُمِّلُوا۟ ٱلتَّوْرَىٰةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ ٱلْحِمَارِ يَحْمِلُ أَسْفَارًۢا ۚ بِئْسَ مَثَلُ ٱلْقَوْمِ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ ۚ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ

‘തൗറാത്ത്’ ചുമതലപ്പെടുത്തപ്പെട്ടിട്ട് പിന്നെ അതു ഏറ്റെടുത്ത് നിര്‍വഹിക്കാതിരുന്നവരുടെ ഉപമ, (വലിയ) ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയെ പോലെയാകുന്നു. അല്ലാഹുവിന്‍റെ ‘ആയത്തു’കളെ [ലക്ഷ്യങ്ങളെ] വ്യാജമാക്കിയവരുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല. (ഖു൪ആന്‍:62/5)

മാത്രമല്ല, തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അവ൪ വേദഗ്രന്ഥങ്ങള്‍ തിരുത്തുകയും ചെയ്തു. തൗറാത്തിന്‍റെ പരിഭാഷയിലും, ഉദ്ധരണിയിലും, വ്യാഖ്യാനത്തിലും അവര്‍ കൃത്രിമങ്ങള്‍ നടത്തിയിരുന്നു. ഇതുവഴി, തൗറാത്തില്‍ ഇല്ലാത്ത ചിലത് അതില്‍ കൂട്ടിച്ചേര്‍ക്കലും, ഉള്ള ചിലത് മൂടിവെക്കലും അവരുടെ സ്വഭാവമായിരുന്നു.

أَفَتَطْمَعُونَ أَن يُؤْمِنُوا۟ لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلَٰمَ ٱللَّهِ ثُمَّ يُحَرِّفُونَهُۥ مِنۢ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ

(സത്യവിശ്വാസികളേ) അപ്പോള്‍, അവര്‍ [ഇസ്‌റാഈല്‍ സന്തതികള്‍] നിങ്ങളെ വിശ്വസിക്കുമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?അവരില്‍ നിന്ന് ഒരു കൂട്ടര്‍ അല്ലാഹുവിന്‍റെ വചനം കേള്‍ക്കുകയും, പിന്നീട് അത് (ബുദ്ധികൊടുത്ത്)ഗ്രഹിച്ചശേഷം, അവര്‍ അറിഞ്ഞുംകൊണ്ട് (തന്നെ) അതിനെ മാറ്റിമറിക്കുകയും ചെയ്തുവന്നിരുന്നുവെന്നിരിക്കെ! (ഖു൪ആന്‍:2/75)

يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ ۖ

(വേദഗ്രന്ഥത്തിലെ) വാക്കുകളെ അതിന്‍റെ സ്ഥാന(നിര്‍ണയ)ങ്ങള്‍ക്ക് ശേഷം അവര്‍മാറ്റം വരുത്തുന്നു. (ഖു൪ആന്‍:5/41)

അതിന്‍റെ അധ്യാപനങ്ങള്‍ മാത്രമല്ല, അതിലെ വചനങ്ങള്‍ പോലും അവരുടെ കൈകടത്തലിനു പാത്രമായിരുന്നു. അഥവാ തൗറാത്തിന്‍റെ പരിഭാഷയിലും, ഉദ്ധരണിയിലും, വ്യാഖ്യാനത്തിലും അവര്‍ കൃത്രിമങ്ങള്‍ നടത്തിയിരുന്നു. ഇതുവഴി, തൗറാത്തില്‍ ഇല്ലാത്ത ചിലത് അതില്‍ കൂട്ടിച്ചേര്‍ക്കലും, ഉള്ള ചിലത് മൂടിവെക്കലും അവരുടെ സ്വഭാവമായിരുന്നു.

قال أبوموسى الأشعري رضي الله عنه: قال رسول الله صلى الله عليه وسلم: إن بني إسرائيل كتبوا كتابا فاتبعوه وتركوا التوراة

അബൂമൂസ അൽഅശ്അരി رضي الله عنه പറഞ്ഞു: നബി ﷺ പറഞ്ഞു : തീർച്ചയായും ബനീ ഇസ്റാഈൽ ഒരു പൂസ്തകം എഴുതുകയും എന്നിട്ട് അത് പിന്തുടരാൻ തുടങ്ങി അങ്ങനെ അവർ തൗറാത്ത് ഉപേക്ഷിച്ചു. ( ത്വബ്റാനി – സ്വഹീഹ് അൽബാനി)

വേദഗ്രന്ഥത്തില്‍ കൈകടത്തലുകള്‍ നടത്തിയപ്പോള്‍ വികലമായ പല വാദങ്ങളും അവ൪ക്ക് ഉണ്ടായി. അതില്‍പെട്ട ഒന്നാണ് അല്ലാഹുവിന് പുത്രനുണ്ടെന്ന വാദം.

وَقَالَتِ ٱلْيَهُودُ عُزَيْرٌ ٱبْنُ ٱللَّهِ

യഹൂദികള്‍ പറയുന്നു: ഉസൈര്‍ അല്ലാഹുവിന്‍റെ പുത്രനാണ്‌ . (ഖു൪ആന്‍:9/30)

ഇസ്‌റാഈല്യര്‍ തങ്ങളുടെ വേദഗ്രന്ഥത്തെ അവഗണിച്ചുവെന്ന് മാത്രമല്ല, സിഹ്ര്‍ അഥവാ ക്ഷുദ്രകല അഭ്യസിക്കലും, പ്രവര്‍ത്തിക്കലും, പ്രചരിപ്പിക്കലും, അതിന് മതത്തിന്‍റെ പരിവേഷം നല്‍കലും അവരുടെ പതിവായിരുന്നു. പല കൃതികളും ഈ വിഷയത്തില്‍ അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അങ്ങിനെയുള്ള കൃതികളെല്ലാം ശേഖരിച്ചു സുലൈമാന്‍ നബി (അ) ഭൂമിക്കടിയില്‍ കുഴിച്ചിട്ടുവെന്ന് പറയപ്പെടുന്നു. സത്യവിശ്വാസത്തിനും സത്യവിശ്വാസികള്‍ക്കും യോജിക്കാത്തതും അവിശ്വാസത്തിനും, അവിശ്വാസികള്‍ക്കും മാത്രം യോജിക്കുന്നതുമായിരുന്നു സിഹ്ര്‍.

അഹുവിന്‍റെ സത്യമാര്‍ഗത്തില്‍ നിന്ന് സ്വയം തിരിഞ്ഞു പോകുകയും മറ്റുളളവരെ വഴി തെറ്റിക്കുകയും ചെയ്യുക, പലിശ വാങ്ങരുതെന്നു കര്‍ശനമായി നിരോധിച്ചിട്ടും അതു വകവെക്കാതെ പലിശ വാങ്ങിക്കൊണ്ടിരിക്കുക, പലിശ ഇടപാടുകളും കൈക്കൂലി വാങ്ങലും പോലെയുളള നിഷിദ്ധ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുക എന്നിങ്ങനെയുളള തിന്‍മകള്‍ കാരണം പരലോക ശിക്ഷക്ക് പുറമെ, ഐഹികമായ ഒരു ശിക്ഷയെന്ന നിലക്ക് മുമ്പ് അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അല്ലാഹു അവര്‍ക്ക് നിഷിദ്ധമാക്കി.

فَبِظُلْمٍ مِّنَ ٱلَّذِينَ هَادُوا۟ حَرَّمْنَا عَلَيْهِمْ طَيِّبَٰتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ ٱللَّهِ كَثِيرًا – وَأَخْذِهِمُ ٱلرِّبَوٰا۟ وَقَدْ نُهُوا۟ عَنْهُ وَأَكْلِهِمْ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ ۚ وَأَعْتَدْنَا لِلْكَٰفِرِينَ مِنْهُمْ عَذَابًا أَلِيمًا

അങ്ങനെ, യഹൂദരായവരില്‍നിന്നുളള ഒരു (വമ്പിച്ച) അക്രമം നിമിത്തം, അവര്‍ക്ക് അനുവദനീയമാക്കപ്പെട്ടിരുന്ന ചില നല്ലതായ വസ്തുക്കളെ അവരുടെ മേല്‍ നാം നിഷിദ്ധമാക്കി. (കൂടാതെ) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) ധാരാളമായി അവര്‍ തടഞ്ഞതു കൊണ്ടും. അവരോട് പലിശയെക്കുറിച്ചു വിരോധിക്കപ്പെട്ടിരുന്നിട്ടും അവരത് മേടിച്ചതുകൊണ്ടും, അന്യായമായി മനുഷ്യരുടെ സ്വത്തുക്കളെ അവര്‍ തിന്നുന്നതു കൊണ്ടും (കൂടിയാണത്). അവരില്‍ നിന്നുളള അവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷ നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. (ഖു൪ആന്‍:4/160-161)

മൂസാ നബി(അ)യുടെ മരണശേഷം അല്ലാഹു അവരിലേക്ക് ധാരാളം പ്രവാചകന്‍മാരെ നിയോഗിക്കുകയുണ്ടായി. അവ൪ അവരെ കളവാക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തുകൊണ്ടിരുന്നു. അങ്ങനെ നിന്ദ്യതയും പതിതത്വവും അവരെ മൂടിക്കളഞ്ഞു. അല്ലാഹുവിന്‍റെ ശാപവും കോപവും അവരില്‍ വന്നുഭവിക്കുകയും ചെയ്തു. പ്രവാചകത്വവും, പരലോക മോക്ഷവും അവരുടെ കുത്തകാവകാശമായി അവര്‍ വാദിച്ചിരുന്നു.തങ്ങളാണ് അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ഉല്‍കൃഷ്ട വിഭാഗം എന്ന് യഹൂദികള്‍ എന്നും കരുതിപ്പോന്നു. ഇതില്‍ നിന്ന് ഉടലെടുത്ത പല അന്ധവിശ്വാസങ്ങളും,വ്യാജവാദങ്ങളും അവര്‍ക്കുണ്ട്. അവയില്‍ ഒന്നത്രെ, നരകശിക്ഷ ഞങ്ങളെ ബാധിക്കുകയില്ല, ബാധിച്ചാല്‍തന്നെ അല്‍പം ചില ദിവസങ്ങള്‍ മാത്രമേ അതുണ്ടാകുകയുള്ളൂ,പിന്നീട് ഞങ്ങള്‍ക്ക് സ്വര്‍ഗം ലഭിക്കുക തന്നെ ചെയ്യും എന്നിങ്ങിനെയുള്ള അവരുടെ വാദം. പ്രവാചകന്മാരില്‍ അധികപേരും ഇസ്‌റാഈല്യരില്‍ നിന്നാണെന്ന വസ്തുത അവരുടെ ധാരണക്കു ശക്തികൂട്ടി. മൂസാ നബി (അ)ക്കു ശേഷം അവരില്‍ കഴിഞ്ഞുപോയ ദീര്‍ഘമായ കാലഘട്ടത്തില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടെയിരുന്ന ആ ദുഷ്‌ചെയ്തികള്‍ മറ്റേതൊരു സമുദായത്തെക്കാളും അവരെ അധഃപതിപ്പിച്ചു കളഞ്ഞു. അതിയായ ലുബ്ധത, ധനമോഹം, വഞ്ചന, അസൂയ മുതലായവ അവരുടെ ചില പ്രത്യേകതകളായിരുന്നുതാനും.

അവസാനമായി ഇസ്റാഈല്യ൪ക്ക് പ്രവാചകനായി ഈസാ നബി(അ)യെ അല്ലാഹു നിയോഗിച്ചു. ഇസ്റാഈല്യരില്‍ ചില൪ അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചില൪ അവിശ്വസിക്കുകയും ചെയ്തു. അദ്ദേഹത്തില്‍ അവിശ്വസിച്ചവരാണ് ജൂതന്‍മാ൪. അദ്ദേഹത്തില്‍ വിശ്വസിച്ചവരാകട്ടെ ക്രിസ്ത്യാനികളും. അങ്ങനെ ഈസാ നബി(അ)യുടെ കാലം മുതല്‍ക്ക് ഇസ്രായീല്യര്‍ രണ്ട് വിഭാഗക്കാരായി. ജൂതന്‍മാരും ക്രിസ്ത്യാനികളും. ഈസാ നബി (അ) യുടെ കാര്യത്തില്‍ ജൂതരുടെ വാദം അങ്ങേ അറ്റം നികൃഷ്ടവും നിന്ദ്യവുമാകുന്നു. ജൂതന്മാര്‍ അദ്ദേഹത്തെ വ്യഭിചാരപുത്രനായും, ആഭിചാരിയായും തരം താഴ്ത്തുന്നു. അദ്ദേഹത്തിന്റെ മാതാവായ മ൪യമിനെ വ്യഭിചാരിണിയെന്നും അവ൪ വിളിച്ചു.വിശ്വസിച്ചവരെ ഉപദ്രവിക്കുകയും ഈസാ നബി(അ)യെ ക്രൂശിക്കാനും അവ൪ തീരുമാനിച്ചു. അല്ലാഹു അവരില്‍ നിന്നും ഈസാ നബി(അ)യെ രക്ഷിച്ചു.

وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ ۚ مَا لَهُم بِهِۦ مِنْ عِلْمٍ إِلَّا ٱتِّبَاعَ ٱلظَّنِّ ۚ وَمَا قَتَلُوهُ يَقِينًۢا – بَل رَّفَعَهُ ٱللَّهُ إِلَيْهِ ۚ وَكَانَ ٱللَّهُ عَزِيزًا حَكِيمًا

‘നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ ഈസാ എന്ന ‘മസീഹി’നെ ഞങ്ങള്‍ കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്’ അവര്‍ പറഞ്ഞതുകൊണ്ടും . (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും , അവര്‍ക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. നിശ്ചയമായും, അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായത്തിലായവര്‍, അദ്ദേഹ (ത്തിന്‍റെ സംഭവ)ത്തെക്കുറിച്ചു സംശയത്തില്‍ തന്നെയാണു(ളളത്). അവര്‍ക്ക് അദ്ദേഹെത്തക്കുറിച്ചു യാതൊരു അറിവുമില്ല- ഊഹത്തെ പിന്‍പറ്റലല്ലാതെഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. പക്ഷേ, അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയ്രെത ചെയ്തത്. അല്ലാഹു പ്രതാപ ശാലിയും, അഗാധജ്ഞനുമാകുന്നു. (ഖു൪ആന്‍:4/156-158)

ഈസാ നബി(അ)യെ ഉയ൪ത്തിയ ശേഷം ജൂതന്‍മാ൪ ഇഞ്ചീലില്‍ കൈകടത്തുകയും ഈസാനബി(അ)യുടെ മതത്തെ മാറ്റി മറിക്കുകയും ചെയ്തു. അങ്ങനെ അവ൪ ഭൂമിയില്‍ കുഴപ്പമുണ്ടാക്കികൊണ്ടിരുന്നു. അതിന് ശേഷം ഇസ്ലാമിന് മുമ്പ് മിസ്൪, ഇറാഖ്, ജസീറത്തുല്‍ അറബ് (യഥ്’രിബ്, ഖൈബ൪, നജ്റാന്‍, യെമന്‍) തുടങ്ങി ലോകത്തിന്റെ പലഭാഗങ്ങളില്‍ അവ൪ വ്യാപിക്കുകയും ചെയ്തു. ആയിടക്കാണ് മക്കയില്‍ മുഹമ്മദ് നബിﷺയെ പ്രവാചകനായി അല്ലാഹു നിയോഗിക്കുന്നത്. അപ്പോഴേക്കും ഏകദേശം നാലായിരം കൊല്ലത്തെ ചരിത്രം അവര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ഇസ്‌റാഈല്യര്‍ക്ക് അല്ലാഹു നല്‍കിവന്ന അനുഗ്രഹങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടും, അവര്‍ക്ക് ഇതര സമുദായങ്ങളെക്കാള്‍ നല്‍കിയ ശ്രേഷ്ഠതകളെ അനുസ്മരിപ്പിച്ചുകൊണ്ടും ജൂതന്‍മാരെ സത്യവിശ്വാസത്തിലേക്കും സന്‍മാര്‍ഗത്തിലേക്കും മുഹമ്മദ് നബി ﷺ മുഖാന്തിരം അല്ലാഹു ക്ഷണിച്ചു.

يَٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَٰلَمِينَ

ഇസ്‌റാഈല്‍ സന്തതികളേ, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തു തന്നിട്ടുള്ളതായ എന്റെ അനുഗ്രഹത്തെ നിങ്ങള്‍ ഓര്‍ക്കുവിന്‍ ; ഞാന്‍ നിങ്ങളെ (മറ്റുള്ള) ലോകരെക്കാള്‍ ശ്രേഷ്ഠരാക്കിയതും [ഓര്‍ക്കുവിന്‍] (ഖു൪ആന്‍:2/47)

وَءَامِنُوا۟ بِمَآ أَنزَلْتُ مُصَدِّقًا لِّمَا مَعَكُمْ وَلَا تَكُونُوٓا۟ أَوَّلَ كَافِرٍۭ بِهِۦ ۖ وَلَا تَشْتَرُوا۟ بِـَٔايَٰتِى ثَمَنًا قَلِيلًا وَإِيَّٰىَ فَٱتَّقُونِ

നിങ്ങളുടെ കൂടെയുള്ളതിനെ സത്യമാക്കിക്കൊണ്ട് ഞാന്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുകയും ചെയ്യുവിന്‍. അതില്‍ അവിശ്വസിക്കുന്ന ആദ്യത്തേവര്‍ നിങ്ങളായിത്തീരരുത്. എന്‍റെ ‘ആയത്ത്’ [ദൃഷ്ടാന്തം] കള്‍ക്ക് നിങ്ങള്‍ തുച്ഛമായ വില വാങ്ങുകയും ചെയ്യരുത്. എന്നെ മാത്രം സൂക്ഷിക്കുകയും ചെയ്യുവിന്‍. (ഖു൪ആന്‍:2/41)

ഇസ്‌റാഈല്യര്‍ പൊതുവെ യഹൂദികളാണെങ്കിലും, ‘യഹൂദികളേ’ എന്നോ ‘ജൂതന്‍മാരേ’ എന്നോ മറ്റോ സംബോധന ചെയ്യാതെ ‘ഇസ്‌റാഈല്‍ സന്തതികളേ’ എന്ന് അല്ലാഹു വിളിച്ചതില്‍ അവരോടുള്ള പരിഗണന വ്യക്തമാണ്.മൂസാ നബി(അ)യുടെ മതം തന്നെയാണ് മുഹമ്മദ് നബി ﷺ പ്രബോധനം ചെയ്യുന്നതെന്നും അദ്ദേഹം കൊണ്ട് വരുന്നതെല്ലാം യഥാര്‍ത്ഥമാണെന്നും നിസ്സംശയം അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ അവ൪ അല്ലാഹുവിന്റെ വിളി കേള്‍ക്കാതെ മുഹമ്മദ് നബിﷺയെയും നിഷേധിക്കുകയാണ് ചെയ്തത്. ഞങ്ങള്‍ താങ്കളില്‍ വിശ്വസിക്കണമെങ്കില്‍, മുമ്പ് മൂസാനബി(അ)ക്ക് ലഭിച്ചതു പോലെ ഒരു വേദഗ്രന്ഥം ആകാശത്ത് നിന്ന് ഞങ്ങള്‍ക്ക് ഇറക്കിത്തരണമെന്നും അതില്‍ ഇപ്രകാരമെല്ലാം കല്‍പിച്ചിരിക്കുകയും വേണമെന്നും അവ൪ വാദിച്ചു.

ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمْ ۖ وَإِنَّ فَرِيقًا مِّنْهُمْ لَيَكْتُمُونَ ٱلْحَقَّ وَهُمْ يَعْلَمُونَ

നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, തങ്ങളുടെ മക്കളെ അറിയുന്നത്‌പോലെ അദ്ദേഹത്തെ അറിയുന്നതാണ്. നിശ്ചയമായും, അവരില്‍ നിന്ന് ഒരു വിഭാഗം അവര്‍ അറിഞ്ഞുംകൊണ്ട് (തന്നെ) യഥാര്‍ത്ഥം ഒളിച്ചു വെക്കുന്നു. (ഖു൪ആന്‍:6/20)

يَسْـَٔلُكَ أَهْلُ ٱلْكِتَٰبِ أَن تُنَزِّلَ عَلَيْهِمْ كِتَٰبًا مِّنَ ٱلسَّمَآءِ ۚ فَقَدْ سَأَلُوا۟ مُوسَىٰٓ أَكْبَرَ مِن ذَٰلِكَ فَقَالُوٓا۟ أَرِنَا ٱللَّهَ جَهْرَةً فَأَخَذَتْهُمُ ٱلصَّٰعِقَةُ بِظُلْمِهِمْ

(നബിയേ) വേദക്കാര്‍നിന്നോട് ചോദിക്കുന്നു. ആകാശത്ത്നിന്ന് ഒരു ഗ്രന്ഥം നീ അവര്‍ക്ക് ഇറക്കിക്കൊടുക്കണമെന്ന്! എന്നാല്‍, മൂസായോട് അവര്‍അതിനെക്കാള്‍ വലിയത് ചോദിക്കുകയുണ്ടായിട്ടുണ്ട്: അതായത്, അവര്‍പറഞ്ഞു: ‘ഞങ്ങള്‍ക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തില്‍ കാണിച്ചു തരണ’മെന്ന്! അങ്ങനെ അവരുടെ അക്രമം നിമിത്തം ഇടിത്തീ അവരെ പിടികൂടി (ഖു൪ആന്‍:4/153)

وَلَمَّا جَآءَهُمْ رَسُولٌ مِّنْ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ ٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ كِتَٰبَ ٱللَّهِ وَرَآءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ

അവരുടെ കൂടെയുള്ളതിനെ സത്യമാക്കുന്നതായ ഒരു റസൂല്‍ അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വന്നപ്പോള്‍, ഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു കൂട്ടര്‍ അല്ലാഹുവിന്‍റെ ഗ്രന്ഥം തങ്ങളുടെ പിന്‍പുറത്തേക്ക് വലിച്ചെറിഞ്ഞു, അവര്‍ അറിയാത്തതുപോലെ. (ഖു൪ആന്‍:2/101)

മുഹമ്മദ് നബി ﷺ യുടെ ആഗമനത്തെയും, സ്വഭാവ വിശേഷങ്ങളെയും സംബന്ധിച്ചു തൗറാത്തില്‍ പലതും പ്രവചിക്കപ്പെട്ടിട്ടുണ്ടെന്ന വസ്തുത യഹൂദികള്‍ക്ക് നിഷേധിക്കുവാന്‍ സാധ്യമല്ലാത്തവിധം പരക്കെ അറിയപ്പെട്ടിരുന്നു. അവരാകട്ടെ, ഒരു പ്രവാചകന്‍റെ വരവ് അക്ഷമയോടെ കാത്തുകൊണ്ടിരിക്കുകയുമായിരുന്നു. പക്ഷേ, തങ്ങളെക്കാള്‍ താണ ജനതയായി അവര്‍ ഗണിച്ചുപോന്നിരുന്ന അറബികളില്‍ നിന്നാണ് ആ പ്രവാചകനുണ്ടായതെന്ന കാരണത്താല്‍, അസൂയയും ശത്രുതയും പുലര്‍ത്തുകയാണവര്‍ നിഷേധിച്ചത്. മുഹമ്മദ് നബി ﷺ ജനിച്ചത് ഇസ്മാഈല്‍ നബി (അ)യുടെ സന്താന പരമ്പരയിലായതും അവരുടെ വര്‍ഗ പിതാവായ ഇസ്ഹാക്വ് നബി(അ)യുടെ സന്താനപരമ്പരയില്‍ അല്ലാതിരുന്നതും മുഹമ്മദ് നബിﷺയെ നിഷേധിക്കുവാന്‍ യഹൂദന്മാരെ പ്രേരിപ്പിച്ചു. അദ്ധേഹത്തില്‍ വിശ്വസിക്കുന്നതുമൂലം തങ്ങളുടെ അടിസ്ഥാനരഹിതങ്ങളായ പാരമ്പര്യ നടപടികള്‍ക്കും, നേതൃത്വങ്ങള്‍ക്കും കോട്ടം തട്ടുമെന്നും അവ൪ ഭയപ്പെട്ടു. ഈ നിഷേധത്തെ ന്യായീകരിക്കാന്‍ വേണ്ടി, മുഹമ്മദ് നബിﷺയുടെ ആഗമനത്തെ സംബന്ധിച്ചുള്ള പ്രവചനങ്ങളും സൂചനകളുമുള്ള തൗറാത്തിന്‍റെ പല ഭാഗങ്ങളും അവര്‍ പൂഴ്ത്തിവെക്കുകയും, ദുര്‍വ്യാഖ്യാനം നടത്തു കയും ചെയ്തു. മുസ്‌ലിംകളോട് ശത്രുത കാണിച്ച മറ്റൊരു സമൂഹം ജൂതന്‍മാരെപ്പോലെ കഴിഞ്ഞ് പോയിട്ടില്ല.

لَتَجِدَنَّ أَشَدَّ ٱلنَّاسِ عَدَٰوَةً لِّلَّذِينَ ءَامَنُوا۟ ٱلْيَهُودَ وَٱلَّذِينَ أَشْرَكُوا۟ ۖ

ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. (ഖു൪ആന്‍:5/82)

وَدَّ كَثِيرٌ مِّنْ أَهْلِ ٱلْكِتَٰبِ لَوْ يَرُدُّونَكُم مِّنۢ بَعْدِ إِيمَٰنِكُمْ كُفَّارًا حَسَدًا مِّنْ عِندِ أَنفُسِهِم

നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്‌.) (ഖു൪ആന്‍:2/109)

അസൂയക്ക് പുറമെ, ഭൗതികജീവിതത്തോടുള്ള ആ൪ത്തിയും സത്യം സ്വീകരിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞു. ഹലാലും ഹറാമും പരിഗണിക്കാതെ അത്തരം നിയമങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാതെ താന്തോന്നികളായി അവര്‍ ജീവിച്ചു. അല്ലാഹുവോടുള്ള കരാര്‍ ലംഘിക്കുന്നതിലും അവര്‍ക്ക് പ്രയാസമൊന്നും തോന്നിയില്ല:

وَلَتَجِدَنَّهُمْ أَحْرَصَ ٱلنَّاسِ عَلَىٰ حَيَوٰةٍ وَمِنَ ٱلَّذِينَ أَشْرَكُوا۟ ۚ يَوَدُّ أَحَدُهُمْ لَوْ يُعَمَّرُ أَلْفَ سَنَةٍ وَمَا هُوَ بِمُزَحْزِحِهِۦ مِنَ ٱلْعَذَابِ أَن يُعَمَّرَ ۗ وَٱللَّهُ بَصِيرٌۢ بِمَا يَعْمَلُونَ

തീര്‍ച്ചയായും ജനങ്ങളില്‍ വെച്ച് ജീവിതത്തോട് ഏറ്റവും ആര്‍ത്തിയുള്ളവരായി അവരെ (യഹൂദരെ) നിനക്ക് കാണാം; ബഹുദൈവവിശ്വാസികളെക്കാള്‍ പോലും. അവരില്‍ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കില്‍ എന്നാണ്‌. ഒരാള്‍ക്ക് ദീര്‍ഘായുസ്സ് ലഭിക്കുക എന്നത് അയാളെ ദൈവിക ശിക്ഷയില്‍ നിന്ന് അകറ്റിക്കളയുന്ന കാര്യമല്ല. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.(ഖു൪ആന്‍:2/96)

سَمَّٰعُونَ لِلْكَذِبِ أَكَّٰلُونَ لِلسُّحْتِ

വ്യാജത്തിന് ചെവികൊടുത്തുകൊണ്ടിരിക്കുകയും നിഷിദ്ധ (ധന)ത്തെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവരാണവ൪. (ഖു൪ആന്‍:5/42)

أَوَكُلَّمَا عَٰهَدُوا۟ عَهْدًا نَّبَذَهُۥ فَرِيقٌ مِّنْهُم ۚ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ

അവര്‍ വല്ല കരാറും (പ്രതിജ്ഞയും) ചെയ്യുമ്പോഴൊക്കെയും അവരില്‍ നിന്ന് ഒരു കൂട്ടര്‍ അതിനെ വലിച്ചെറിയുകയാണോ?! എന്നല്ല, അവരില്‍ അധികമാളും വിശ്വസിക്കുന്നില്ല. (ഖു൪ആന്‍:2/100)

സമ്പത്തും അധികാരവും ഉപയോഗപ്പെടുത്തി എന്നും ഇസ്‌ലാമിന്റെ പ്രകാശകിരണങ്ങളെ ഊതിക്കെടുത്താനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. തങ്ങളുടെ നിലനില്‍പിന്റെയും ഭൗതിക ലാഭങ്ങളുടെയും ഭാഗമായിരുന്നു അത്.

يُرِيدُونَ أَن يُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَيَأْبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوْ كَرِهَ ٱلْكَٰفِرُونَ

തങ്ങളുടെ വായകൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശത്തെ (ഊതി) കെടുത്തുവാന്‍ അവര്‍ ഉദ്ദേശിക്കുന്നു. തന്‍റെ പ്രകാശത്തെ പൂര്‍ത്തിയാക്കുവാനല്ലാതെ (മറ്റൊന്നിന്‌) അല്ലാഹു വിസമ്മതിക്കുകയും ചെയ്യുന്നു; അവിശ്വാസികള്‍ വെറുത്താലും ശരി. (ഖു൪ആന്‍:9/32)

ഇസ്ലാമിനെ നശിപ്പിക്കുവാനായി അവ൪ മുനാഫിഖിന്റെ വേഷത്തില്‍ വരികയും അങ്ങനെ മുസ്ലിംകള്‍ക്കിടയില്‍ അവ൪ ഗ്രൂപ്പുകളും കക്ഷികളുമുണ്ടാക്കുകയും ചെയ്തു.

ഇതര സമുദായങ്ങള്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത എത്രയോ വമ്പിച്ച അനുഗ്രഹങ്ങള്‍ ലഭിച്ചവരായിരുന്നു ഇസ്റാഈല്യ൪. ഫിര്‍ഔന്‍റെ അടിമത്വത്തില്‍ നിന്നും മര്‍ദ്ദനത്തില്‍ നിന്നുമുള്ള അത്ഭുതകരമായ മോചനം, അസാധാരണമാം വിധത്തില്‍ ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടത്, തീഹ് വനാന്തരത്തില്‍ വെച്ച് ‘മന്നായും’ ‘സല്‍വാ’യും ലഭിച്ചുകൊണ്ടിരുന്നത്, പാറക്കല്ലില്‍ നിന്ന് ഓരോ ഗോത്രക്കാര്‍ക്കുമായി പന്ത്രണ്ട് നീരുറവകള്‍ പൊട്ടി ഒഴുകിയത്, വളരെയധികം പ്രവാചകന്മാരുടെയും രാജാക്കളുടെയും പാരമ്പര്യമുള്ളവരായത് എന്നിങ്ങനെ വളരെയധികം അനുഗ്രഹങ്ങള്‍ ഇസ്‌റാഈല്യര്‍ക്ക് അല്ലാഹു നല്‍കിയിട്ടുണ്ട്. അതേ സമയത്ത് അനുസരണക്കേടിന്റെയും ധിക്കാരത്തിന്റെയും ഒരു നീണ്ട പാരമ്പര്യവും അവര്‍ക്കുണ്ട്. അങ്ങനെ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് അവര്‍ വിധേയമാകുകയും ചെയ്തു. നിന്ദ്യതയും പതിതത്വവും അവരില്‍ മൂടപ്പെട്ടു.

بَل لَّعَنَهُمُ اللَّـهُ بِكُفْرِهِمْ

അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. (ഖു൪ആന്‍:2/88)

وَضُرِبَتْ عَلَيْهِمُ ٱلذِّلَّةُ وَٱلْمَسْكَنَةُ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ ۗ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقْتُلُونَ ٱلنَّبِيِّۦنَ بِغَيْرِ ٱلْحَقِّ ۗ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ

നിന്ദ്യതയും നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെടുക [അവരെ മൂടിക്കളയുക]യും ചെയ്തു. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തു. [അവസാനം നേടിയത് അതാണ്.] അത് അല്ലാഹുവിന്‍റെ ആയത്ത് [ദൃഷ്ടാന്തം]കളില്‍ അവര്‍ അവിശ്വസിക്കുകയും, ന്യായമില്ലാതെ നബിമാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നത് നിമിത്തമാകുന്നു. (അതെ), അത് അവര്‍ അനുസരണക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമാകുന്നു. (ഖു൪ആന്‍:2/61)

فَبِمَا نَقْضِهِم مِّيثَٰقَهُمْ وَكُفْرِهِم بِـَٔايَٰتِ ٱللَّهِ وَقَتْلِهِمُ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌۢ ۚ بَلْ طَبَعَ ٱللَّهُ عَلَيْهَا بِكُفْرِهِمْ فَلَا يُؤْمِنُونَ إِلَّا قَلِيلًا

എന്നിട്ട്, അവരുടെ (കരാര്‍)ഉറപ്പ് അവര്‍ ലംഘിച്ചതുകൊണ്ടും, അല്ലാഹുവിന്‍റെ ‘ആയത്തു’ [ലക്ഷ്യം]കളില്‍ അവര്‍ അവിശ്വസി ച്ചതുകൊണ്ടും, ഒരു ന്യായവും കൂടാതെ പ്രവാചകന്മാരെ അവര്‍ കൊലപ്പെടുത്തിയതുകൊണ്ടും, ‘ഞങ്ങളുടെ ഹൃദയങ്ങള്‍ ഉറയി(ട്ടു മൂ) ടപ്പെട്ടവയാകുന്നുവെന്ന് ‘ അവര്‍ പറഞ്ഞതു കൊണ്ടും (അവര്‍ ശപിക്കപ്പെട്ടു). പക്ഷേ, (മൂടപ്പെടുകയല്ല) അവരുടെഅവിശ്വാസം നിമിത്തം അല്ലാഹു അവയുടെമേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍, അല്‍പമായിട്ടല്ലാതെ അവര്‍ വിശ്വസിക്കുകയില്ല.(അതെ). (ഖു൪ആന്‍:4/155)

لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ – كَانُوا۟ لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا۟ يَفْعَلُونَ

ഇസ്‌റാഈല്‍ സന്തതികളില്‍ നിന്ന് അവിശ്വസിച്ചവര്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അത്, അവര്‍ അനുസരണക്കേട് ചെയ്യുകയും, അതിരു വിട്ടുകൊണ്ടിരിക്കുകയും ചെയ്തതു നിമിത്തമത്രെ. അവര്‍ ചെയ്ത ദുരാചാരെത്തക്കുറിച്ചു അവര്‍ പരസ്പരം വിരോധിക്കാറില്ലായിരുന്നു. അവര്‍ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്ത തന്നെ! (ഖു൪ആന്‍:5/78-79)

അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് കാരണമായ അല്ലാഹുവിന്‍റെ ആയത്തുകളില്‍ അവിശ്വസിക്കലും, അനുസരണക്കേടും അതിക്രമവും പ്രവ൪ത്തിക്കലും, കരാ൪ ലംഘനവും, നന്‍മ കല്‍പ്പിക്കാതിരിക്കലും തിന്‍മ തടയാതിരിക്കലും ആദ്യം മുതലേ ഇസ്റാഈല്യരില്‍ ഉണ്ടായിരുന്നു. പ്രവാചകന്‍മാരെ കൊലപ്പെടുത്തലാകട്ടെ മൂസാ നബി (അ) യുടെ ശേഷം കുറേ കഴിഞ്ഞാണ് ആരംഭിച്ചിട്ടുള്ളത്. മ൪യം വ്യഭിചാരിണിയെന്ന് ചിത്രീകരിച്ചതും ഈസാ നബിയെ ക്രൂശിക്കാന്‍ തീരുമാനിച്ചതും അവരില്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് കാരണമായി.

وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَٰنًا عَظِيمًا – وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمْ ۚ وَإِنَّ ٱلَّذِينَ ٱخْتَلَفُوا۟ فِيهِ لَفِى شَكٍّ مِّنْهُ

അവരുടെ അവിശ്വാസം കൊണ്ടും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച കളളാരോപണംഅവര്‍ പറഞ്ഞതുകൊണ്ടും. ‘നിശ്ചയമായും, അല്ലാഹുവിന്‍റെ റസൂലായ മര്‍യമിന്‍റെ മകന്‍ ഈസാ എന്ന ‘മസീഹി’നെ ഞങ്ങള്‍കൊലപ്പെടുത്തിയിരിക്കുന്നുവെന്ന്’ അവര്‍ പറഞ്ഞതുകൊണ്ടും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു) (വാസ്തവമാകട്ടെ) അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, അദ്ദേഹത്തെ അവര്‍ ക്രൂശിച്ചിട്ടുമില്ലതാനും. എങ്കിലും , അവര്‍ക്ക് തിരിച്ചറിയാതാക്കപ്പെട്ടിരിക്കുകയാണ്. (ഖു൪ആന്‍:4/156-157)

ഇസ്‌റാഈല്യരുടെ ചരിത്രം പരിശോധിച്ചാല്‍, അവര്‍ എന്നുതൊട്ട് അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നുവോ അന്നുമുതല്‍ അവരില്‍ നിന്ദ്യതയും പതിതത്വവും കുടിയേറിയിട്ടുള്ളതായി വ്യക്തമാകും. ഇസ്‌ലാമിന്‍റെ ആവിര്‍ഭാവത്തിന് മുമ്പും, അതിനുശേഷം ഇന്നോളവും അവരില്‍ അത് പ്രകടമായി കാണാവുന്നതാണത്. ഇസ്‌ലാമിന് മുമ്പ് ഇറാക്വിലെയും, റോമായിലെയും സാമ്രാജ്യ ശക്തികള്‍ക്കടിമപ്പെട്ടും അവരുടെ മര്‍ദ്ദനമേറ്റും, അവര്‍ക്ക് കപ്പം കൊടുത്തും ദീര്‍ഘകാലം കഴിയേണ്ടി വന്നു. ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തു് അവര്‍ അറേബ്യയില്‍ പല സ്ഥലങ്ങളിലായി കുടിയേറിപ്പാര്‍ത്തു വരുകയായിരുന്നു. ഇസ്‌ലാമിക ഭരണം നിലവില്‍ വന്നപ്പോള്‍ അതിന്‍റെ കീഴില്‍ കപ്പം കൊടുത്തും, സമാധാന ഉടമ്പടികള്‍ ചെയ്തും ജീവിക്കേണ്ടി വന്നു.അധികം താമസിയാതെ പല സ്ഥലങ്ങളില്‍ നിന്നും ഓരോ കാരണത്താല്‍ പിന്നീടു അവര്‍ കുടിയൊഴിച്ച് പോകുവാന്‍ നിര്‍ബ്ബന്ധിതരായി. മുസ്‌ലിം ഭരണം ചിന്നിച്ചിതറിയ ശേഷവും പല സ്ഥലങ്ങളിലും പല രാഷ്ട്രങ്ങളിലുമായി ഹീനരും, പതിതരുമായിട്ടേ അവര്‍ക്ക് ജീവിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. ചില യുറോപ്യന്‍ രാഷ്ട്രങ്ങളില്‍ വെച്ച് അവ൪ കൂട്ടക്കൊലക്കും ബഹിഷ്കരണത്തിനും വിധേയരായി. ചുരുക്കിപ്പറഞ്ഞാല്‍, മറ്റൊരു കൂട്ടരുടെ ഔദാര്യമോ, സഹായമോ, കൂടാതെ, സ്വന്തം നിലക്ക് മാന്യവും സ്വതന്ത്രവുമായ ഒരു സമുദായമായി നിലകൊള്ളുവാനോ, സ്വന്തമായ ഭരണാധികാരം സ്ഥാപിക്കുവാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇസ്‌റാഈല്‍ രാഷ്ട്രം എന്നപേരില്‍ ഫലസ്തീനില്‍ ഒരു രാഷ്ട്രം ജൂതന്‍മാ൪ സ്ഥാപിച്ചിട്ടുള്ളത് ശരിയാണ്. അത് ചില വന്‍കിട ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ കൊണ്ടും പരിശ്രമം കൊണ്ടും മാത്രം സ്ഥാപിതമായതും, നിലനിന്നു പോരുന്നതുമാകുന്നു. ആ വന്‍കോയ്മകളുടെ താങ്ങും തണലും എപ്പോള്‍ ഇല്ലാതാകുന്നുവോ, അതോടെ അതിന്റെ നിലനില്‍പും അസാദ്ധ്യമായിത്തീരും. അല്ലാഹുവില്‍ നിന്നും മനുഷ്യരില്‍ നിന്നുമുള്ള എന്തെങ്കിലും ഒരു പിടുത്തം കിട്ടിയെങ്കിലല്ലാതെ നിന്ദ്യതയില്‍ നിന്ന് അവര്‍ക്ക് ഒരിക്കലും രക്ഷപ്പെടുവാന്‍ സാധ്യമല്ല.

ضُرِبَتْ عَلَيْهِمُ ٱلذِّلَّةُ أَيْنَ مَا ثُقِفُوٓا۟ إِلَّا بِحَبْلٍ مِّنَ ٱللَّهِ وَحَبْلٍ مِّنَ ٱلنَّاسِ وَبَآءُو بِغَضَبٍ مِّنَ ٱللَّهِ وَضُرِبَتْ عَلَيْهِمُ ٱلْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا۟ يَكْفُرُونَ بِـَٔايَٰتِ ٱللَّهِ وَيَقْتُلُونَ ٱلْأَنۢبِيَآءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ

അവര്‍ എവിടെത്തന്നെ കാണപ്പെട്ടാലും (ശരി) അവരുടെ മേല്‍ നിന്ദ്യത അടിക്കപ്പെട്ടിരിക്കുന്നു; അല്ലാഹുവിങ്കല്‍ നിന്നുള്ള വല്ല കയറും ജനങ്ങളില്‍ നിന്നുള്ള വല്ല കയറും സഹിതമല്ലാതെ (അവര്‍ക്കതില്‍ നിന്ന് രക്ഷയില്ല) അല്ലാഹുവിങ്കല്‍ നിന്നുള്ള കോപവും കൊണ്ട് അവര്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. [അതാണവര്‍ക്ക് ലഭിച്ച നേട്ടം.] നിര്‍ഗതിയും (അഥവാ പതിതത്വവും) അവരുടെ മേല്‍ അടിക്കപ്പെട്ടിരിക്കുന്നു. അത്, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവര്‍ അവിശ്വസിക്കുകയും, ഒരു ന്യായവും കൂടാതെ പ്രവാചകന്‍മാരെ അവര്‍ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നത് നിമി ത്തമാകുന്നു. (അതെ) അത് അവര്‍ അനുസരണ ക്കേട് ചെയ്തതും, അവര്‍ അതിക്രമം പ്രവര്‍ത്തിച്ചിരുന്നതും നിമിത്തമത്രെ. (ഖു൪ആന്‍:3/112)

وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ ٱلْقِيَٰمَةِ مَن يَسُومُهُمْ سُوٓءَ ٱلْعَذَابِ ۗ

നബിയേ,) നിന്റെ രക്ഷിതാവ് പ്രഖ്യാപനം ചെയ്ത (അഥവാ അറിയിപ്പു നല്‍കിയ) സന്ദര്‍ഭവും (ഓര്‍ക്കുക): അവരുടെ [യഹൂദികളുടെ] മേല്‍ ക്വിയാമത്തുനാള്‍ വരെ അവര്‍ക്കു കടുത്തശിക്ഷ [മര്‍ദ്ദനം] അനുഭവിപ്പിക്കുന്നവരെ താന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്. (ഖു൪ആന്‍:7/167)

هُمْ فِى ٱلدُّنْيَا خِزْىٌ ۖ وَلَهُمْ فِى ٱلْءَاخِرَةِ عَذَابٌ عَظِيمٌ

അവര്‍ക്ക് ഇഹത്തില്‍ അപമാനമുണ്ടായിരിക്കും. അവര്‍ക്ക് പരലോകത്തില്‍ വമ്പിച്ചശിക്ഷയുമുണ്ടായിരിക്കും.(ഖു൪ആന്‍:5/41)

 

അവലംബം : അമാനിതഫ്സീര്‍

 

www.kanzululoom.com         

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.