സൂറ : ലൈല്‍

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

വിശുദ്ധ ഖുർആനിലെ 92 ാ മത്തെ സൂറത്താണ് سورة الليل (സൂറ: ലൈല്‍). 21 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. الليل എന്നാൽ ‘രാത്രി’ എന്നാണർത്ഥം. ഒന്നാമത്തെ ആയത്തിൽ രാത്രിയെ കൊണ്ട് സത്യം ചെയ്ത് വന്നിട്ടുള്ളതാണ് ഈ പേരിനാധാരം. രാത്രി, പകൽ, ആണും പെണ്ണും എന്നീ കാര്യങ്ങളെകൊണ്ട് സത്യം ചെയ്തുകൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്.

وَٱلَّيْلِ إِذَا يَغْشَىٰ

രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍. (ഖുർആൻ:92/1)

أَقْسَمَ اللَّهُ بِاللَّيْلِ إِذَا يُغَطِّي مَا بَيْنَ السَّمَاءِ وَالأَرْضِ بِظُلْمَتِهِ.

അല്ലാഹു രാത്രിയെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു; അത് ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം അതിൻ്റെ ഇരുട്ട് കൊണ്ട് മൂടിക്കളയുന്ന വേളയിൽ. (തഫ്സീർ മുഖ്തസ്വർ)

وَٱلنَّهَارِ إِذَا تَجَلَّىٰ

പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍. (ഖുർആൻ:92/2)

وَأَقْسَمَ بِالنَّهَارِ إِذَا تَكَشَّفَ وَظَهَرَ.

പകലിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അത് മറ നീക്കുകയും പ്രകടമാവുകയും ചെയ്യുമ്പോൾ. (തഫ്സീർ മുഖ്തസ്വർ)

وَمَا خَلَقَ ٱلذَّكَرَ وَٱلْأُنثَىٰٓ

ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം; (ഖുർആൻ:92/3)

وَأَقْسَمَ بِخَلْقِهِ النَّوْعَيْنِ: الذَّكَرَ وَالأُنْثَى.

രണ്ട് വിഭാഗത്തെ – പുരുഷനെയും സ്ത്രീയെയും – സൃഷ്ടിച്ചത് കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. (തഫ്സീർ മുഖ്തസ്വർ)

ഈ ആയത്തിലെ مَا എന്നത് സംയോജകനാമം  പരിഗണിച്ച് അര്‍ഥം പറയുമ്പോള്‍ ആണിന്റെയും പെണ്ണിന്റെയും സ്രഷ്ടാവ്, പരിശുദ്ധമായ സ്വന്തത്തെ കൊണ്ട് തന്നെയാണ് സത്യം ചെയ്യുന്നത് എന്ന് പറയാം. മറിച്ചാണെങ്കില്‍ ആണിന്റെയും പെണ്ണിന്റെയും സൃഷ്ടിപ്പിലെ മഹത്ത്വത്തെ കൊണ്ടു സത്യം ചെയ്യുന്നതായും പറയാം.

وَكَمَالِ حِكْمَتِهِ فِي ذَلِكَ أَنْ خَلَقَ مِنْ كُلِّ صِنْفٍ مِنَ الْحَيَوَانَاتِ الَّتِي يُرِيدُ بَقَاءَهَا ذَكَرًا وَأُنْثَى، لِيَبْقَى النَّوْعُ وَلَا يَضْمَحِلَّ، وَقَادَ كُلًّا مِنْهُمَا إِلَى الْآخَرِ بِسِلْسِلَةِ الشَّهْوَةِ، وَجَعَلَ كُلًّا مِنْهُمَا مُنَاسِبًا لِلْآخَرِ، فَتَبَارَكَ اللَّهُ أَحْسَنَ الْخَالِقِينَ.

ആണും പെണ്ണുമായി സൃഷ്ടിച്ചതിലും യുക്തിയുണ്ട്. ഓരോ ജീവി വര്‍ഗത്തിന്റെയും നിലനില്‍പിനും ശേഷിപ്പിനും വേണ്ടിയാണത്. അല്ലെങ്കില്‍ ആ വര്‍ഗം പാടെ ഇല്ലാതാകുമായിരുന്നു. ആണിനും പെണ്ണിനുമിടയില്‍ പരസ്പരം വൈകാരികമായ ഒരു ബന്ധം കൂടി അവനുണ്ടാക്കി. അവ രണ്ടും പരസ്പര പൂരകങ്ങളാക്കി. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹ പൂര്‍ണനായിരിക്കുന്നു. (തഫ്സീറുസ്സഅ്ദി)

ഈ കാര്യങ്ങളെക്കൊണ്ട് സത്യം ചെയ്തുകൊണ്ട് അല്ലാഹു പറയുന്ന കാര്യം ശ്രദ്ധേയമാണ്: മനുഷ്യരുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.

إِنَّ سَعْيَكُمْ لَشَتَّىٰ

തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു. (ഖുർആൻ:92/4)

മനുഷ്യരുടെ – ജിന്നുകളുടെയും തന്നെ – പരിശ്രമങ്ങളും പ്രവര്‍ത്തനങ്ങളും ഒരേ രൂപത്തിലുള്ളവയല്ല, വിഭിന്ന നിലയിലുള്ളതാണ് എന്നത്രെ അല്ലാഹു സത്യം ചെയ്തു പറയുന്നത്. അതെ, രാത്രിയും പകലുമെന്ന പോലെയും, ആണും പെണ്ണുമെന്നപോലെയും മനുഷ്യകര്‍മ്മങ്ങള്‍ നല്ലതു, ചീത്ത, ഗുണകരം, ദോഷകരം, രക്ഷാമാര്‍ഗം, ശിക്ഷാമാര്‍ഗം എന്നിങ്ങനെ വ്യത്യസ്തങ്ങളാണ് എന്നു താല്‍പര്യം. (അമാനി തഫ്സീര്‍)

وَقَوْلُهُ: {إِنَّ سَعْيَكُمْ لَشَتَّى} هَذَا هُوَ الْمُقْسَمُ عَلَيْهِ أَيْ: إِنَّ سَعْيَكُمْ أَيُّهَا الْمُكَلَّفُونَ لِمُتَفَاوِتٌ تَفَاوُتًا كَثِيرًا، وَذَلِكَ بِحَسَبِ تَفَاوُتِ نَفْسِ الْأَعْمَالِ وَمِقْدَارِهَا وَالنَّشَاطِ فِيهَا، وَبِحَسَبِ الْغَايَةِ الْمَقْصُودَةِ بِتِلْكَ الْأَعْمَالِ، هَلْ هُوَ وَجْهُ اللَّهِ الْأَعْلَى الْبَاقِي؟ فَيَبْقَى الْعَمَلُ لَهُ بِبَقَائِهِ، وَيَنْتَفِعُ بِهِ صَاحِبُهُ، أَمْ هِيَ غَايَةٌ مُضْمَحِلَّةٌ فَانِيَةٌ، فَيَبْطُلُ السَّعْيُ بِبُطْلَانِهَا، وَيَضْمَحِلُّ بِاضْمِحْلَالِهَا؟

അല്ലാഹു പറയുന്നു: {തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു} സത്യം ചെയ്തു പറയുന്ന കാര്യമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ടവരേ! തീര്‍ച്ചയായും നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ അന്തരങ്ങളുണ്ട്. പ്രവര്‍ത്തിക്കുന്ന കാര്യത്തെയും അതിന്റെ തോതിനെയും താല്‍പര്യത്തെയും പരിഗണിക്കുമ്പോഴും പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യത്തെ പരിഗണിക്കുമ്പോഴുമാണ് ഈ ഏറ്റക്കുറച്ചില്‍. എന്നെന്നും അവശേഷിക്കുന്ന ഉന്നതനായ അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയാണോ പ്രവര്‍ത്തിക്കുന്നത്? എങ്കില്‍ പ്രവര്‍ത്തനം ശേഷിക്കും. അത് പ്രവര്‍ത്തിക്കുന്നവന് പ്രയോജനപ്പെടുകയും ചെയ്യും. അതല്ല, നശ്വരമായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണെങ്കിലോ? അപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പാഴായിപ്പോകും. അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിക്കാത്ത എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്ഥിതി ഇതാണ്. (തഫ്സീറുസ്സഅ്ദി)

തുടര്‍ന്ന് അല്ലാഹു പ്രവര്‍ത്തിക്കുന്നവരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും വിശദമാക്കുന്നു. ആദ്യമായി, നൻമയുടെ മാര്‍ഗത്തിലുള്ള മൂന്ന് കാര്യങ്ങൾ. അത് പ്രവര്‍ത്തിച്ചാൽ അല്ലാഹു ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്. നൻമയുടെ മാര്‍ഗത്തിലുള്ള മൂന്ന് കാര്യങ്ങൾ ഇതാണ്:

فَأَمَّا مَنْ أَعْطَىٰ وَٱتَّقَىٰ ‎﴿٥﴾‏ وَصَدَّقَ بِٱلْحُسْنَىٰ ‎﴿٦﴾‏

എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും, ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ, (ഖുർആൻ:92/5-6)

{فَأَمَّا مَنْ أَعْطَى} أَيْ مَا أَمَرَ بِهِ مِنَ الْعِبَادَاتِ الْمَالِيَّةِ، كَالزِّكَوَاتِ، وَالنَّفَقَاتِ وَالْكَفَّارَاتِ، وَالصَّدَقَاتِ، وَالْإِنْفَاقِ فِي وُجُوهِ الْخَيْرِ، وَالْعِبَادَاتِ الْبَدَنِيَّةِ كَالصَّلَاةِ، وَالصَّوْمِ وَغَيْرِهِمَا. وَالْمُرَكَّبَةِ مِنْ ذَلِكَ، كَالْحَجِّ وَالْعُمْرَةِ وَنَحْوِهُمَا

{എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും}കല്‍പിക്കപ്പെട്ട ധനപരമായ ആരാധനകളില്‍; അതായത് സകാത്ത്, പ്രായച്ഛിത്തങ്ങള്‍, ഐച്ഛികദാനങ്ങള്‍, നല്ല കാര്യങ്ങള്‍ക്ക് നല്‍കല്‍ തുടങ്ങിയവ. നമസ്‌കാരം, നോമ്പ് പോലുള്ള ശാരീരിക ആരാധനകളും ഈ നല്‍കലില്‍ ഉള്‍പെടും. ഹജ്ജ്, ഉംറ പോലുള്ള ശാരീരികവും സാമ്പത്തികവുമായ ആരാധനകളും അതില്‍ പെട്ടതാണ്. (തഫ്സീറുസ്സഅ്ദി)

{وَاتَّقَى} مَا نُهِيَ عَنْهُ، مِنَ الْمُحَرَّمَاتِ وَالْمَعَاصِي، عَلَى اخْتِلَافِ أَجْنَاسِهَا.

{സൂക്ഷ്മത പാലിക്കുകയും} വിരോധിക്കപ്പെട്ട വ്യത്യസ്തങ്ങളായ നിഷിദ്ധങ്ങളെയും തെറ്റുകളെയും സൂക്ഷിക്കുക. (തഫ്സീറുസ്സഅ്ദി)

{وَصَدَّقَ بِالْحُسْنَى} أَيْ: صَدَّقَ بِـ” لَا إِلَهَ إِلَّا اللَّهَ” وَمَا دَلَّتْ عَلَيْهِ، مِنْ جَمِيعِ الْعَقَائِدِ الدِّينِيَّةِ، وَمَا تَرَتَّبَ عَلَيْهَا مِنَ الْجَزَاءِ الْأُخْرَوِيِّ.

{ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തു} അതായത്: അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നതും മതപരമായ എല്ലാ വിശ്വാസങ്ങളും പരലോകത്ത് പ്രതിഫലാര്‍ഹമായ എല്ലാ കാര്യങ്ങളും സത്യപ്പെടുത്തുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമോ:

فَسَنُيَسِّرُهُۥ لِلْيُسْرَىٰ

അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌. (ഖുർആൻ:92/7)

{فَسَنُيَسِّرُهُ لِلْيُسْرَى} أَيْ: نُيَسِّرُ لَهُ أَمْرَهُ، وَنَجْعَلُهُ مُسَهَّلًا لَهُ كُلُّ خَيْرٍ، مُيَسِّرًا لَهُ تَرْكُ كُلِّ شَرٍّ، لِأَنَّهُ أَتَى بِأَسْبَابِ التَّيْسِيرِ، فَيَسَّرَ اللَّهُ لَهُ ذَلِكَ.

{അവനു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്} എളുപ്പമായിത്തീരാനുള്ള കാരണങ്ങള്‍ അവനില്‍ നിന്നുമുണ്ടായതിനാല്‍ അവന്റെ കാര്യങ്ങളെല്ലാം എളുപ്പമാക്കുകയും നന്മകള്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയും തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കല്‍ സാധ്യമാക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

فَسَنُسَهِّلُ عَلَيْهِ العَمَلَ الصَّالِحَ، وَالإِنْفَاقَ فِي سَبِيلِ اللَّهِ.

അവന് നാം സൽകർമ്മങ്ങളും, അല്ലാഹുവിന്റെ മാർഗത്തിലുള്ള ദാനവും എളുപ്പമാക്കി കൊടുക്കുന്നതാണ്. (തഫ്സീർ മുഖ്തസ്വർ)

തുടര്‍ന്ന്, തിൻമയുടെ മാര്‍ഗത്തിലുള്ള മൂന്ന് കാര്യങ്ങൾ. അത് പ്രവര്‍ത്തിച്ചാൽ അല്ലാഹു ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്. തിൻമയുടെ മാര്‍ഗത്തിലുള്ള മൂന്ന് കാര്യങ്ങൾ ഇതാണ്:

وَأَمَّا مَنۢ بَخِلَ وَٱسْتَغْنَىٰ ‎﴿٨﴾‏ وَكَذَّبَ بِٱلْحُسْنَىٰ ‎﴿٩﴾

എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, (8) ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ. (ഖുർആൻ:92/8-9)

{وَأَمَّا مَنْ بَخِلَ} بِمَا أُمِرَ بِهِ، فَتَرَكَ الْإِنْفَاقَ الْوَاجِبَ وَالْمُسْتَحَبَّ، وَلَمْ تَسْمَحْ نَفْسُهُ بِأَدَاءِ مَا وَجَبَ لِلَّهِ،

{എന്നാല്‍ ആര്‍ പിശുക്ക് കാണിക്കുകയും} കല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അവന്‍ പിശുക്ക് കാണിച്ചു. അതായത് നിര്‍ബന്ധവും ഐച്ഛികവുമായ ദാനങ്ങളില്‍. അതോടൊപ്പം അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അവന്റെ മനസ്സിനെ അനുവദിച്ചതുമില്ല. (തഫ്സീറുസ്സഅ്ദി)

{وَاسْتَغْنَى} عَنِ اللَّهِ، فَتَرَكَ عُبُودِيَّتَهُ جَانِبًا، وَلَمْ يَرَ نَفْسَهُ مُفْتَقِرَةً غَايَةَ الِافْتِقَارِ إِلَى رَبِّهَا، الَّذِي لَا نَجَاةَ لَهَا وَلَا فَوْزَ وَلَا فَلَاحَ، إِلَّا بِأَنْ يَكُونَ هُوَ مَحْبُوبُهَا وَمَعْبُودُهَا، الَّذِي تَقْصِدُهُ وَتَتَوَجَّهُ إِلَيْهِ.

അല്ലാഹുവിനെ തൊട്ട് അവന്‍ {സ്വയം പര്യാപ്തത നടിക്കുകയും} അങ്ങനെ അല്ലാഹുവിനുള്ള ആരാധനകളെ പാടെ ഉപേക്ഷിക്കുകയും തന്റെ രക്ഷിതാവിലേക്ക് ആവശ്യമുള്ളവനായി അവനെ അവന്‍ കാണാതിരിക്കുകയും ചെയ്തു. എന്നാല്‍ രക്ഷിതാവിനെ തന്റെ ആരാധ്യനും പ്രിയപ്പെട്ടവനുമായി കണ്ട് അവനിലേക്ക് തിരിഞ്ഞാലല്ലാതെ അവന് വിജയമോ രക്ഷയോ കൈവരിക്കാനാവില്ല. (തഫ്സീറുസ്സഅ്ദി)

{وَكَذَّبَ بِالْحُسْنَى} أَيْ: بِمَا أَوْجَبَ اللَّهُ عَلَى الْعِبَادِ التَّصْدِيقَ بِهِ مِنَ الْعَقَائِدِ الْحَسَنَةِ.

{ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തു} അല്ലാഹു തന്റെ അടിമയുടെ മേല്‍ നിര്‍ബന്ധമാക്കിയ ശരിയായ വിശ്വാസങ്ങളെ സത്യപ്പെടുത്താതെ അവര്‍ തള്ളിക്കളഞ്ഞു. (തഫ്സീറുസ്സഅ്ദി)

ഇപ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമോ:

فَسَنُيَسِّرُهُۥ لِلْعُسْرَىٰ

അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌. (ഖുർആൻ:92/10)

{فَسَنُيَسِّرُهُ لِلْعُسْرَى} أَيْ: لِلْحَالَةِ الْعَسِرَةِ، وَالْخِصَالِ الذَّمِيمَةِ، بِأَنْ يَكُونَ مُيَسَّرًا لِلشَّرِّ أَيْنَمَا كَانَ، وَمُقَيَّضًا لَهُ أَفْعَالُ الْمَعَاصِي، نَسْأَلُ اللَّهَ الْعَافِيَةَ.

{അവന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്} ആക്ഷേപകരമായ കാര്യങ്ങളിലേക്കും പ്രയാസകരമായ അവസ്ഥയിലേക്കും അവന്‍ എളുപ്പമെത്തും. അങ്ങനെ തിന്മകള്‍ എവിടെയായിരുന്നാലും അതവന് സൗകര്യപ്രദമാവുകയും തെറ്റായ പ്രവര്‍ത്തനങ്ങള്‍ അവന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യും. ഇതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ! (തഫ്സീറുസ്സഅ്ദി)

فَسَنُسَهِّلُ عَلَيْهِ عَمَلَ الشَّرِّ، وَنُعَسِّرُ عَلَيْهِ فِعْلَ الخَيْرِ.

അവന് നാം തിന്മ പ്രവർത്തിക്കുന്നത് എളുപ്പമാക്കുകയും, നന്മ പ്രവർത്തിക്കുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നതാണ്. (തഫ്സീർ മുഖ്തസ്വർ)

ലുബ്ധത കൂടാതെ സല്‍കാര്യങ്ങളില്‍ ധനം ചിലവഴിക്കുക, അല്ലാഹുവിന്റെ കല്‍പനാനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ടു അവനെ സൂക്ഷിക്കുക, സത്യവിശ്വാസം, സല്‍കര്‍മ്മം, സദാചാരം ആദിയായ ഗുണങ്ങളോടുകൂടിയവരായിരിക്കും മനുഷ്യരില്‍ ഒരു വിഭാഗം ആളുകള്‍. ഇവര്‍ക്കു നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുവാനും, നല്ല നില കൈവരുവാനും, നല്ല പ്രതിഫലം ആസ്വദിക്കുവാനും അല്ലാഹു സഹായിക്കുന്നു. ഇവരുടെ പര്യവസാനം ശാശ്വതസൗഖ്യവും സ്വര്‍ഗവുമായിരിക്കും. നേരെമറിച്ചു മറ്റൊരു വിഭാഗക്കാരുണ്ട്: ധനം ചിലവഴിക്കാന്‍ അവരുടെ പിശുക്ക് അവരെ അനുവദിക്കയില്ല; തങ്ങള്‍ക്കു മറ്റാരുടെയും ആശ്രയമില്ല – തങ്ങള്‍ക്കു തങ്ങള്‍ തന്നെമതി – എന്നായിരിക്കും അവരുടെ നിലപാട്. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ള പ്രതിഫലത്തില്‍ അവര്‍ക്കു താല്‍പര്യമില്ല; അവന്റെ നിയമനിര്‍ദ്ദേശങ്ങളെ അവര്‍ മാനിക്കുകയുമില്ല: നല്ല കാര്യങ്ങളും യഥാര്‍ത്ഥവഴിയും ഉപദേശിക്കപ്പെട്ടാല്‍ ചെവിക്കൊള്ളാതെ നിഷേധിച്ചു തള്ളിക്കളയും. ഇങ്ങിനെയുള്ളവര്‍ക്കു കൂടുതല്‍ പ്രയാസകരമായതിലേക്കായിരിക്കും സൗകര്യം ലഭിക്കുന്നത്. അഥവാ പ്രയാസങ്ങളില്‍വെച്ച് ഏറ്റവും പ്രയാസകരങ്ങളായ പ്രതിഫലവും നരകശിക്ഷയുമായിരിക്കും അവര്‍ക്കു ലഭിക്കുക. ചുരുക്കിപ്പറഞ്ഞാല്‍, നേര്‍മാര്‍ഗത്തില്‍ ചരിക്കുവാന്‍ തയ്യാറുള്ളവര്‍ക്കു അല്ലാഹുവില്‍നിന്ന് അതിനു കൂടുതല്‍ സഹായം കൈവന്നുകൊണ്ടിരിക്കും. വമ്പിച്ച പ്രതിഫലവും ലഭിക്കും. ദുര്‍മാര്‍ഗത്തില്‍ ചരിക്കുവാന്‍ ഒരുമ്പെടുന്നവരെ അവരുടെ പാട്ടിനു അവന്‍ അയച്ചുവിടുകയും, അങ്ങനെ അവര്‍ കൂടുതല്‍ ദുര്‍മാര്‍ഗികളും ശിക്ഷാര്‍ഹരുമാവുകയും ചെയ്യും. (അമാനി തഫ്സീര്‍)

അല്ലാഹു പറഞ്ഞതുപോലെ:

وَٱلَّذِينَ ٱهْتَدَوْا۟ زَادَهُمْ هُدًى وَءَاتَىٰهُمْ تَقْوَىٰهُمْ

സന്‍മാര്‍ഗം സ്വീകരിച്ചവരാകട്ടെ അല്ലാഹു അവര്‍ക്ക് കൂടുതല്‍ മാര്‍ഗദര്‍ശനം നല്‍കുകയും, അവര്‍ക്ക് വേണ്ടതായ സൂക്ഷ്മത അവര്‍ക്കു നല്‍കുകയും ചെയ്യുന്നതാണ്‌. (ഖുർആൻ:47/17)

إِنَّ ٱلَّذِينَ كَفَرُوا۟ وَظَلَمُوا۟ لَمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ طَرِيقًا ‎﴿١٦٨﴾‏ إِلَّا طَرِيقَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدًا ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًا ‎﴿١٦٩﴾

അവിശ്വസിക്കുകയും, അന്യായം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല.  നരകത്തിന്‍റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല. എന്നെന്നേക്കുമായി അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാകുന്നു. (ഖുർആൻ:4/168-169)

അവനെ അതിരുവിട്ടവനും സ്വയം പര്യാപ്തനും പിശുക്കനുമാക്കിയ ധനം അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന് പ്രയോജനപ്പെടുകയില്ല. അതാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്:

وَمَا يُغْنِى عَنْهُ مَالُهُۥٓ إِذَا تَرَدَّىٰٓ

അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല. (ഖുർആൻ:92/11)

فَإِنَّهُ لَا يَصْحَبُ الْإِنْسَانَ إِلَّا عَمَلُهُ الصَّالِحُ . وَأَمَّا مَالُهُ الَّذِي لَمْ يُخْرِجْ مِنْهُ الْوَاجِبَ فَإِنَّهُ يَكُونُ وَبَالًا عَلَيْهِ، إِذْ لَمْ يُقَدِّمْ مِنْهُ لِآخِرَتِهِ شَيْئًا.

കാരണം സല്‍പ്രവര്‍ത്തനമല്ലാതെ മനുഷ്യനോടൊപ്പമുണ്ടാകില്ല. ബാധ്യത വീട്ടാത്ത ധനം അവന് നാശമായിരിക്കും. കാരണം അവന്‍ അവന്റെ പാരത്രിക ജീവിതത്തിനു വേണ്ടി ഒന്നും നീക്കിവെച്ചിട്ടില്ല. (തഫ്സീറുസ്സഅ്ദി)

തുടര്‍ന്ന് അല്ലാഹു മറ്റ് ചില കാര്യങ്ങൾ പറയുന്നു:

إِنَّ عَلَيْنَا لَلْهُدَىٰ

തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു. (ഖുർആൻ:92/12)

{إِنَّ عَلَيْنَا لَلْهُدَى} أَيْ: إِنَّ الْهُدَى الْمُسْتَقِيمَ طَرِيقُهُ، يُوَصِّلُ إِلَى اللَّهِ، وَيُدْنِي مِنْ رِضَاهُ، وَأَمَّا الضَّلَالُ، فَطُرُقٌ مَسْدُودَةٌ عَنِ اللَّهِ، لَا تُوَصِّلُ صَاحِبَهَا إِلَّا لِلْعَذَابِ الشَّدِيدِ.

{തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു} അല്ലാഹുവിലേക്കെത്തിക്കുകയും അവന്റെ തൃപ്തി നേടിത്തരികയും ചെയ്യുന്ന വഴിയാണ് ശരിയായ മാര്‍ഗദര്‍ശനം. വഴികേടാവട്ടെ, അത് അല്ലാഹുവിലേക്കുള്ള വഴിയടക്കുകയും കഠിനമായ ശിക്ഷയിലേക്ക് അതിലൂടെ സഞ്ചരിക്കുന്നവനെ എത്തിക്കുകയും ചെയ്യുന്നു. (തഫ്സീറുസ്സഅ്ദി)

وَإِنَّ لَنَا لَلْـَٔاخِرَةَ وَٱلْأُولَىٰ

തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും. (ഖുർആൻ:92/13)

{وَإِنَّ لَنَا لَلآخِرَةَ وَالأُولَى} مِلْكًا وَتَصَرُّفًا، لَيْسَ لَهُ فِيهِمَا مُشَارِكٌ، فَلْيَرْغَبِ الرَّاغِبُونَ إِلَيْهِ فِي الطَّلَبِ، وَلْيَنْقَطِعْ رَجَاؤُهُمْ عَنِ الْمَخْلُوقِينَ.

{തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും} ഇഹലോകത്തിന്റെയും പരലോകത്തിന്റെയും അധികാരവും കൈകാര്യവും എനിക്കുള്ളതാണ്. അവ രണ്ടിലും മറ്റൊരു പങ്കാളിയില്ല. അതിനാല്‍ അതിനെ ആഗ്രഹിക്കുന്നവരും അന്വേഷിക്കുന്നവരും എന്നോട് ചോദിക്കട്ടെ, മറ്റുള്ള സൃഷ്ടികളില്‍ നിന്ന് ആഗ്രഹങ്ങളെ മുറിച്ചുകളയുകയും ചെയ്യട്ടെ. (തഫ്സീറുസ്സഅ്ദി)

فَأَنذَرْتُكُمْ نَارًا تَلَظَّىٰ

അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു. (ഖുർആൻ:92/14)

أَيْ: تَسْتَعِرُ وَتَتَوَقَّدُ.

അതായത്: ആളിക്കത്തുകയും കത്തിയെരിയുകയും ചെയ്യുന്ന അഗ്നിയെ പറ്റി. (തഫ്സീറുസ്സഅ്ദി)

ആ നരകത്തിന്റെ ചൂട് അനുഭവിക്കുന്ന ദൗര്‍ഭാഗ്യവാൻ ആരാണെന്ന് അറിയിക്കുന്നു:

لَا يَصْلَىٰهَآ إِلَّا ٱلْأَشْقَى ‎﴿١٥﴾‏ ٱلَّذِى كَذَّبَ وَتَوَلَّىٰ ‎﴿١٦﴾

ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല. നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി). (ഖുർആൻ:92/15-16)

الَّذِي كَذَّبَ بِالْخَبَرِ وَتَوَلَّى عَنِ الْأَمْرِ.

വാര്‍ത്തകളെ കളവാക്കുകയും കല്‍പനകളില്‍ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവന്‍. (തഫ്സീറുസ്സഅ്ദി)

الذِّي كَذَّبَ بِمَا جَاءَ بِهِ الرَّسُولُ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ-، وَأَعْرَضَ عَنْ امْتِثَالِ أَمْرِ اللَّهِ.

മുഹമ്മദ് നബി ﷺ കൊണ്ടു വന്ന (ഇസ്ലാമിനെ) നിഷേധിക്കുകയും, അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവൻ. (തഫ്സീർ മുഖ്തസ്വർ)

ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതിൽ നിന്ന് അകറ്റപ്പെടുന്നതാണ്. ആ വ്യക്തിയുടെ ഗുണഗണവും അറിയിക്കുന്നു:

وَسَيُجَنَّبُهَا ٱلْأَتْقَى ‎﴿١٧﴾‏ ٱلَّذِى يُؤْتِى مَالَهُۥ يَتَزَكَّىٰ ‎﴿١٨﴾

ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌. പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി) (ഖുർആൻ:92/17-18)

وَسَيُجَنَّبُهَا الأَتْقَى الَّذِي يُؤْتِي مَالَهُ يَتَزَكَّى بِأَنْ يَكُونَ قَصْدُهُ بِهِ تَزْكِيَةُ نَفْسِهِ، وَتَطْهِيرُهَا مِنَ الذُّنُوبِ وَالْأَدْنَاسِ ، قَاصِدًا بِهِ وَجْهَ اللَّهِ تَعَالَى،

{പരിശുദ്ധി നേടാനായി തന്റെ ധനം നല്‍കുന്ന ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്} ഈ വ്യക്തി സമ്പത്ത് ചെലവഴിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രീതിയും മനസ്സിന്റെ സംസ്‌കരണവും പാപങ്ങളില്‍ നിന്നും അഴുക്കുകളില്‍ നിന്നും മനസ്സിന്റെ ശുദ്ധീകരണവുമാണ്. (തഫ്സീറുസ്സഅ്ദി)

وَمَا لِأَحَدٍ عِندَهُۥ مِن نِّعْمَةٍ تُجْزَىٰٓ ‎﴿١٩﴾‏ إِلَّا ٱبْتِغَآءَ وَجْهِ رَبِّهِ ٱلْأَعْلَىٰ ‎﴿٢٠﴾‏

പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല. തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ. (ഖുർആൻ:92/19-20)

ആര്‍ക്കു എന്തു നന്മ ചെയ്തുകൊടുത്താലും അതില്‍ അല്ലാഹുവിന്റെ പ്രീതി ലഭിക്കണമെന്ന ഏക ഉദ്ദേശമല്ലാതെ, ജനങ്ങളില്‍നിന്നു അതുമൂലം എന്തെങ്കിലും ഒരു പ്രതിഫലം ലഭിക്കണമെന്ന വിചാരമില്ലാതെ നല്ല വിഷയങ്ങളില്‍ ധനം ചിലവഴിക്കുന്നവനാണ് ആത്മ പരിശുദ്ധിക്കുവേണ്ടി ധനം ചിലവഴിക്കുന്നവന്‍ എന്നു സാരം. (അമാനി തഫ്സീര്‍)

{وَمَا لأَحَدٍ عِنْدَهُ مِنْ نِعْمَةٍ تُجْزَى} أَيْ: لَيْسَ لِأَحَدٍ مِنَ الْخَلْقِ عَلَى هَذَا الْأَتْقَى نِعْمَةٌ تُجْزَى إِلَّا وَقَدْ كَافَأَهُ عَلَيْهَا، وَرُبَّمَا بَقِيَ لَهُ الْفَضْلُ وَالْمِنَّةُ عَلَى النَّاسِ، فَتَمَحَّضَ عَبْدًا لِلَّهِ، لِأَنَّهُ رَقِيقُ إِحْسَانِهِ وَحْدَهُ، وَأَمَّا مَنْ بَقِيَتْ عَلَيْهِ نِعْمَةُ النَّاسِ لَمْ يَجْزْهَا وَيُكَافِئْهَا، فَإِنَّهُ لَا بُدَّ أَنْ يَتْرُكَ لِلنَّاسِ، وَيَفْعَلَ لَهُمْ مَا يَنْقُصُ إِخْلَاصُهُ .

{പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്റെ പക്കല്‍ ഒരാള്‍ക്കുമില്ല} ചെയ്യപ്പെടുന്ന വ്യക്തിയില്‍ നിന്ന് ഉപകാരം പ്രതീക്ഷിച്ചുകൊണ്ട് യാതൊരു കാര്യവും ഈ സൂക്ഷ്മതയുള്ളവന്‍ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുന്നില്ല. ഒരുപക്ഷേ, ജനങ്ങള്‍ അയാളുടെ നന്മകളെ പ്രശംസിച്ചേക്കാം. എന്നാല്‍ അയാള്‍ ചെയ്യുന്നത് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ്. എന്നാല്‍ ജനങ്ങളുടെ പ്രീതിക്കു വേണ്ടി തന്റെ ആത്മാര്‍ഥത നഷ്ടപ്പെടുന്ന രൂപത്തില്‍ അവന്‍ പ്രവര്‍ത്തിക്കില്ല. (തഫ്സീറുസ്സഅ്ദി)

അബൂബക്ര്‍ സ്വിദ്ദീഖ് رَضِيَ اللَّهُ عَنْهُ വിന്റെ കാര്യത്തിലാണ് ഈ വചനമിറങ്ങിയതെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. തന്റെ റബ്ബിന്റെ തൃപ്തിയല്ലാതെ മറ്റൊന്നും തൻ്റെ ദാനധർമ്മങ്ങളിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവരില്‍ നിന്ന് പ്രത്യുപകാരമോ പ്രതിഫലമോ ലഭിക്കാന്‍ അദ്ദേഹം ഒന്നും ചെയ്യാറില്ല. പ്രവാചകന് ﷺ വേണ്ടി ചെയ്യുന്ന കാര്യമാണെങ്കില്‍ പോലും അല്ലാഹുവിന്റെ ദൂതനെന്ന നിലക്ക് ഉണ്ടാകുന്ന അനുഗ്രങ്ങള്‍ക്ക് പ്രത്യുപകാരം നല്‍കുക സാധ്യമല്ല. ഇസ്‌ലാമിലേക്കുള്ള പ്രബോധനവും സന്മാര്‍ഗം പഠിപ്പിക്കലുമെല്ലാം അപ്രകാരമുള്ള അനുഗ്രഹങ്ങളില്‍ പെട്ടതാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചു കൊണ്ടായിരുന്നു എന്ന് ചുരുക്കും.

ഈ സൂക്ഷ്മത പാലിക്കുന്നവന് അല്ലാഹു നല്‍കുന്ന വിവിധങ്ങളായ ആദരവുകളിലും പ്രതിഫലങ്ങളിലും അവന്‍ വഴിയെ തൃപ്തിയടയും.

وَلَسَوْفَ يَرْضَىٰ ‎

വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌. (ഖുർആൻ:92/21)

അല്ലാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തരും, ആത്മശുദ്ധി നേടിയവരുമായ ആളുകള്‍ക്ക് നരകശിക്ഷ ഒഴിവാക്കപ്പെടുമെന്ന് മാത്രമല്ല. മതി, മതി എന്നു തൃപ്തിവരുവോളം ഉന്നതമായ പ്രതിഫലം അല്ലാഹു അവര്‍ക്കു കൊടുക്കുകയും ചെയ്യുന്നതാണ്. (അമാനി തഫ്സീര്‍)

 

 

www.kanzululoom.com

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on pocket

Leave a Reply

Your email address will not be published.